ദേവാഗ്നി: ഭാഗം 39 NEW

ദേവാഗ്നി: ഭാഗം 39 NEW

എഴുത്തുകാരൻ: YASH

ഡാ… ഗുപ്ത നീയും കൂട്… അങ്ങനെ ഗുപ്തനും അനന്തന്റെ കൂടെ പാടാൻ തീരുമാനിച്ചു.. അനന്തൻ മൃതങ്കം വായിച്ചു പാടാൻ തുടങ്ങി.. ഗുപ്തനും കൂടെ പാടാനും..പിന്നീട് രണ്ട് പേരും മത്സരം ആയിരുന്നു… ഗൗരി ഇവരുടെ പാട്ടിന് അനുസരിച്ചു നൃത്തം ചെയ്തു …  ആരോ പാടുന്നകേട്ട് ആണ് ശിവ അങ്ങോട്ടെക്ക് ഓടി വരുന്നത്…. അനന്തനെ കണ്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും… പിന്നീട് അവൾ അവന്റെ ശബ്ദമധുര്യത്തിൽ ലയിച്ചു നിന്നു… നീയും ഗൗരി യുടെ കൂടെ ചേർന്ന് നൃത്തം ചെയ്യ് മോളെ…രാമൻ പറഞ്ഞു അവൾക്ക് ആണേൽ നേരത്തെ അനന്തനോട് മോശമായി പറഞ്ഞതിൽ വല്യ വിഷമം തോന്നി…

അവന്റെ പാട്ടിന് നൃത്തം ചെയ്താൽ അവന് ഇഷ്ടമാവുമോ എന്ന സംശയത്തോട് അവൾ അനന്തനെ നോക്കി..അനന്തൻ അവളെ കണ്ണ് കൊണ്ട് കളിക്കാൻ പറഞ്ഞു…അത് കണ്ട് പുഞ്ചിരിച്ചു കൊണ്ട് അവൾ ചിലങ്ക അണിഞ്ഞു ഗൗരി യുടെ കൂടെ നൃത്തം ചെയ്യാൻ തുടങ്ങി… അപ്പോയേക്കും എല്ലാവരും സംഗീതം കേട്ട് അവിടേക്ക് വന്നു… അനന്തനും ഗുപ്തനും മത്സരിച്ചുള്ള പാട്ടും ഗൗരി യുടെയും ശിവ യുടെ യും നൃത്തവും എല്ലാവരുടെയും കാതിനും കണ്ണിനും നല്ല ഒരു വിരുന്ന് ആയി… നൃത്തവും പാട്ടും കഴിഞ്ഞപ്പോ എല്ലാവരും കൈ കൊട്ടി അപ്പൊ രാമവർമ്മ പറഞ്ഞു… ആഹാ ജീവിടത്തിൽ ആദ്യമായി ആണ് ഇത്രയും ആസ്വദിച്ചു ഞാൻ ഒരു സംഗീതവും നൃത്തവും കാണുന്നത്…

വളരെ മനോഹരം ആയിരുന്നു… വളരെ സന്തോഷം ആയി… ശിവ അനന്തനെ ഒളികണ്ണൽ ആ സമയം എല്ലാം ശ്രദ്ധിക്ക്നുണ്ടായിരുന്നു… എല്ലാവരു പിരിഞ്ഞു പോവുമ്പോ ശിവ പറഞ്ഞു.. നന്ദേട്ടാ നിക്ക് ഒന്നു സംസാരിക്കണം… ഒന്ന് ക്ഷേത്ര കുളത്തിന് അടുത്ത് വരുമോ… ഞാൻ അവിടെ കാത്തു നിൽക്കും… വരണം… അതും പറഞ്ഞവൾ ഓടി… അനന്തൻ ഒരു പുഞ്ചിരിയോട് പതുക്കെ പറഞ്ഞു….നീ എന്റെയാ പെണ്ണേ ഞാൻ നിന്നെ കൊണ്ടേ പോവു ..ഏതൊരു ജന്മത്തിൽ ആയാലും നീ അനന്തന്റെ പെണ്ണാ…ഒന്നിനു വേണ്ടിയും ഈ അനന്തൻ നിന്നെ വിട്ടുകളായില്ല…എനിക്ക് അറിയാം പെണ്ണേ നിന്റെ ഇഷ്ടം നിന്റെ മിഴികൾ അത് എന്നോട് പറയുന്നുണ്ട്…

നിന്റെ ഓരോ നോട്ടത്തിലും ഉണ്ട് നിന്റെ ഇഷ്ടം അത് എനിക്ക് മനസിലാവുന്നും ഉണ്ട് പക്ഷെ നിന്റെ ഇഷ്ടം ഈ നീ തന്നെ എന്നോട് പറയും…. ക്ഷേത്രകുലത്തിനടുത്ത് ശിവ കുളത്തിലേക്ക് കുറെ സമയം ആയി നോക്കി നിൽക്കുന്നു… ക്ഷമ കെട്ട് അനന്തൻ ചോദിച്ചു… ശിവ എന്താ കുട്ടിയ്ക്ക് പറയാൻ ഉള്ളത് പെട്ടന്ന് പറയു കുട്ടി അവിടെ എല്ലാവരും നമ്മളെ തിരക്കും…. പറയാം….അത്… അ.. ത്…. ന…ന്ദേട്ടൻ ക്ഷമിക്കണം നേരത്തെ ന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാ… മപാക്കണം… ഏട്ടൻ ഇത്രയും നന്നായി മൃതങ്കം വായിക്കും എന്ന് അറിഞ്ഞില്ല…..

അതും പറഞ്ഞു ശിവ കരയാൻ തുടങ്ങി ഹേയ് സാരമില്ല ശിവ…താൻ കരയല്ലേ… ഞാൻ ഇത്തരം കാര്യങ്ങൾ ഒന്നും വലിയ കാര്യം ആകാറില്ല… നമുക്ക് ഉള്ള കഴിവ് നമ്മുടെ ഉള്ളിൽ നിന്നപോരെ… നമ്മളെ കഴിവ് കാണിക്കാൻ ഉള്ള സന്ദർഭത്തിൽ അത് കാണിച്ചാൽ മതിയല്ലോ….ഇത് പറയാൻ ആണോ താൻ ഇങ്ങനെ ബുദ്ധിമുട്ടി കളിച്ചത്… എന്തായാലും പറയാന്നുള്ളെ പറഞ്ഞു കഴിഞ്ഞല്ലോ …എന്നാ ഞാൻ പോട്ടെ… അതും പറഞ്ഞു അനന്തൻ കുളത്തിന്റെ പടികൾ കയറാൻ തുടങ്ങി… ഏട്ടാ ഒന്നു നിൽക്കു…. നിക്ക് ഒരു കാര്യം കൂടി പറയാൻ ഉണ്ട്…. അനന്തൻ പതിയെ തിരിഞ്ഞു അവളുടെ അടുത്തേക്ക് നടന്നു..

സംശയത്തോട് അവളെ മുഖത്തേക്ക് നോക്കി നിന്നു.കുറച്ചു സമയം ആയിട്ടും അവൾ ഒന്നും പറയാതെ നിന്നപ്പോ വീണ്ടും അനന്തൻ പറഞ്ഞു… ശിവാ നമ്മൾ വീട്ടിൽ നിന്നും വന്നിട്ട് കുറച്ചു അതികം സമയം ആയി… ഇനിയും താൻ സംസാരിക്കാതെ നിൽക്കുകയാന്നേൽ ഞാൻ പോവും ട്ടോ….. ഒന്ന് നിൽകുന്നേ… ഞാൻ പറയാം… അത്…. അത്…. പിന്നെ ഞാൻ…. അന്ന്… അറിയാതെ…. ക്ഷമിക്കണം… എന്താ ശിവാ കുട്ടി പറയുന്നേ … നേരത്തെ താൻ വഴക്ക് പറഞ്ഞതിന് ആണേൽ ഞാൻ അപ്പോയെ അത് മറന്നു അത് ഞാൻ പറഞ്ഞല്ലോ… പിന്നെ എന്തിനാ ഞാൻ ക്ഷമിക്കേണ്ടത്…. അ…. ത്….പി….ന്നെ …. ഞ…ൻ…. കുട്ടി ഒരു കാര്യം ചെയ്യൂ ഇവിടെ ഇരിക്കു …

എന്നിട്ട് പേടി ഇല്ലാതെ പറയു…  അത് പിന്നെ ഏട്ടനെ അന്ന് അറിയാതെ… പറ്റിപോയതാ….ഏട്ടൻ അന്ന് അങ്ങനെ പെട്ടന്ന് പറഞ്ഞപ്പോ …. ക്ഷമിക്കണം….. എന്ത് ?… മനസിലായില്ല?.. ഇത്… എന്നും പറഞ്ഞു അനന്തന്റെ പിരികത്തിന് മുകളിൽ ഉള്ള അടയാളം കാണിച്ചു കൊടുത്തു… ഹഹഹ … 8 വർഷം മുൻപ് നടന്ന കാര്യം ആലോചിച്ചു താൻ ഇപ്പോഴും വിഷമിക്കുക ആണോ… ഞാൻ അതൊക്കെ എപ്പോയെ മറന്നു…അന്ന് എന്തോ എന്റെ അറിവില്ലായ്മ കൊണ്ട് തന്നോട് അങ്ങനെ ചോദിച്ചു പോയതാ… അതിന് അപ്പൊ തന്നെ കിട്ടുകയും ചെയ്തു… താൻ അത് മറന്നേക്ക്..? അത് കേട്ട് കുഞ്ഞുങ്ങളെ പോലെ ചുണ്ടൊക്കെ കൂർപ്പിച്ചു …

കണ്ണ് നിറച്ചും കൊണ്ട് ശിവ ചോദിച്ചു… അപ്പൊ എന്നെ അന്ന് ശരിക്കും ഇഷ്ടം അല്ലായിനോ….വെറുതെ പറഞ്ഞത് ആയിരുന്നോ…. പരിഭവത്തോട്‌ അവൾ തിരിഞ്ഞു നിന്നു പതുക്കെ അവൾ പറഞ്ഞു… ഞാൻ മണ്ടി… അന്ന് പറഞ്ഞേ …. ശരിക്കും ഇഷ്ടം ആണെന്ന് കരുതി ഇത്രയും കാലം മനസിൽ കൊണ്ട് നടന്ന പൊട്ടി… മാവിന് കല്ലെറിയുമ്പോ വന്ന് ഞാൻ ഇഷ്ടം പറയാൻ കാത്തിരുന്ന ആൾ പെട്ടന്ന് വന്ന് ഇഷ്ടം പറഞ്ഞപ്പോ…ആക്കെ മൊത്തം ഒരു തരിപ്പ് ആയിരുന്നു അപ്പൊ അറിയാതെ കല്ല് എറിഞ്ഞു പോയി… ഞാൻ അറിഞ്ഞോ അത് നന്ദേട്ടനെ നെറ്റിയിൽ വന്ന് കൊള്ളും എന്ന്…

അനന്തൻ അവളെ അടുത്ത് വന്ന്‌… അവളെ പിടിച്ചു തിരിച്ചു നിർത്തി പറഞ്ഞു… അയ്യേ…. എല്ലാവരെയും വിറപ്പിക്കുന്ന കാന്താരി കരയുന്നോ…. നിനക്ക് അറിയുമോ കുഞ്ഞുനാളിൽ നാളിൽ മനസിൽ കയറിയതാ ഈ കാന്താരി… ഈ അനന്തന് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ശിവ ആയിരിക്കും എന്ന് അന്നേ ഉറപ്പിച്ചതാ… ഇനി നിനക്ക് വേണ്ട എന്നു പറഞ്ഞാലും ഈ അനന്തന്റെ മനസിൽ ഒരേയൊരു പെണ്ണേ ഉള്ളു അത് ശിവാനി യാ…എന്റെ ശിവ… നിന്നെ എന്നോ എന്റെ നല്ല പാതി ആയി മനസിൽ ഉറപ്പിച്ചതാ പെണ്ണേ. …നിന്റെ ഈ കണ്ണ് നിറയുമ്പോ പെണ്ണേ എന്റെ നെഞ്ചിൽ ആണ് പിടയ്ക്കുന്നത്….

അതും പറഞ്ഞു അവളെ കണ്ണ് തുടച്ചു കൊടുത്തു.. ഇനി ഒരിക്കലും ഈ മിഴി ഇങ്ങനെ നിറയരുത്… നന്ദേട്ടാ…. എന്നും പറഞ്ഞു ശിവ അവനെ കെട്ടിപിടിച്ചു… ഏട്ടാ എത്ര വർഷം ഞാൻ കാത്തിരുന്നു എന്ന് അറിയുമോ ഒരു നോക്ക് കാണാൻ ഒന്നു മിണ്ടാൻ… ആരെയും അറിയിക്കാതെ ഒരു മയിൽപ്പീലി പോലെ മനസിൽ കൊണ്ടു നടന്നെ ആയിനും ഏട്ടനോട് ഉള്ള ഇഷ്ടം…. ദിവസവും ക്ഷേത്രത്തിൽ പോവുന്നത് തന്നെ ന്റെ നന്ദേട്ടന് വേണ്ടി പ്രാർത്ഥിക്കാൻ ആണ്…. ന്റെ ഇഷ്ടം അറിയുന്നത് ഇവിടുള്ള നഗങ്ങൾക്ക് മാത്രം… നാഗ ദൈവങ്ങളോടും മഹാദേവനോടും എപ്പോഴും ഞാൻ പ്രാർത്ഥികറുള്ളത് ന്റെ നന്ദേട്ടനെ ന്റെ മുൻപിൽ എത്തിച്ചു തരാൻ വേണ്ടിയ…

ഇത്രയും കാലം ഏട്ടാ അവരോട് ഞാൻ ഏട്ടനെ പറ്റി മാത്രമേ സംസാരിച്ചുള്ളൂ…. നിന്റെ ഇഷ്ടം കുട്ടപ്പി എന്നെ മുൻപേ അറിയിച്ചിരുന്നു..നിന്നെ ഞാൻ കണ്ടപ്പോൾ മുതൽ ഞാൻ കാണുന്നുണ്ട് ശിവാ അത് നിന്റെ കണ്ണുകളിൽ ഒളിപ്പിച്ചു വച്ച എന്നോട് ഉള്ള നിന്റെ പ്രണയം…നീ ഇത്രമാത്രം പ്രണയിക്കാൻ എന്ത് പുണ്യമാ മോളെ ഞാൻ ചെയ്തത്…. ഏട്ടൻ ഇത്രയും കാലം എനിക്ക് വേണ്ടി കാത്തിരുന്നിലെ ..അതും ഞാൻ ദ്രോഹിച്ചിട്ട്.അത്രയൊന്നും ഞാൻ സഹിച്ചില്ലലോ… എനിക്ക് ഏട്ടന്റെ സ്നേഹം കിട്ടുന്നത് അല്ലെ എന്റെ ഭാഗ്യം…ആ സ്നേഹം കിട്ടുന്ന ഞാൻ അല്ലെ ഏട്ടാ പുണ്യം ചെയ്തവൾ.. അത് ഇനി പറയേണ്ട ശിവാ…

അത് എനിക്ക് ഒരു അനുഗ്രഹം ആയിട്ട് ആണ് ഉള്ളത്… ഓരോ തവണ നെറ്റിയിലെ ആ മുറിവിൽ തടവുമ്പോളും എനിക്ക് നിന്റെ സാന്നിധ്യം അനുഭവിക്കാൻ സാധിച്ചിരുന്നു…. നിന്റെ ഓരോ വളർച്ചയും രൂപവും എന്റെ സ്വപ്നങ്ങളിൽ വന്ന് കൊണ്ടിരുന്നു…നിന്റെ ഈ കണ്ണുകളിൽ നോക്കി അതികം നിൽക്കാൻ പറ്റുന്നില്ല പെണ്ണേ….ഈ കണ്ണുകൾ കാണുമ്പോ ഞാൻ എന്നെ തന്നെ മറക്കുന്നു പെണ്ണേ… ഏട്ടാ….എന്നും പറഞ്ഞു ഒന്നു കൂടി ശക്തിയിൽ കെട്ടിപിടിച്ചു അവൾ…. അവളെ അടർത്തി മാറ്റി അവളെ രണ്ട് കവിളിലും കൈക്കുമ്പിളിൽ എടുത്തു അവളെ കണ്ണിൽ തന്നെ നോക്കി നിൽക്കെ അവന് ഹൃദയങ്ങൾ ഒന്നു ചേരാൻ തുടയ്ക്കുന്നത് പോലെ തോന്നി….

ന്റെ പെണ്ണേ ചിരിക്കുമ്പോൾ നുണകുഴി വരുന്ന കവിളും ചുവന്ന് തുടുത്ത ചുണ്ടും….നാണം വരുമ്പോ ചുവന്ന് തുടുക്കുന്ന കവിളും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല പെണ്ണേ..നിന്നെ ഒന്നു ചുംബിച്ചോട്ടെ പെണ്ണേ ഞാൻ…. 😳😳 കണ്ണും തള്ളി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു അവൾ…. എന്താടി ഉണ്ടാക്കണ്ണി നോക്കുന്നെ എന്നും പറഞ്ഞു പെട്ടന്ന് അവളെ ഇടുപ്പിൽ പിടിച്ചു അവനോട് അടുപ്പിച്ചു… അവളെ അധരങ്ങൾ അവൻ സ്വന്തമാക്കി…അവളുടെ കൈകൾ അവന്റെ മുടി ഇയകളിൽ ഓടി നടന്നു… ചുണ്ടിൽ നിന്നും ചോരയുടെ രുചി വന്നിട്ടും… ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയിട്ടും രണ്ട് പേരും വിട്ടു മാറിയില്ല….

മത്സരിച്ചു സ്നേഹ ചുമ്പനത്തിൽ മതി മറന്ന് നിന്നു പെട്ടന്ന് പിന്നിൽ നിന്നും… ഏട്ടാ…. ആ ശബ്ദം കേട്ട് രണ്ട് പേരും പെട്ടന്ന് വിട്ട് അകന്നു… ആഹാ… ഏട്ടൻ ശിവയോട് ഇഷ്ടം പറയാൻ പോവുകയ എന്നും പറഞ്ഞു വന്നിട്ട്… ഇവിടെ ഇപ്പൊ ആദ്യരാത്രി വരെ എത്തുന്ന ലക്ഷണം ആണല്ലോ…എന്നും പറഞ്ഞു ഗൗരി ശിവയെ കെട്ടിപിടിച്ചു പിടിച്ചു… അയ്യേ ഈ കുട്ടിയ്ക്ക് ഒരു നാണവും ഇല്ല … എന്തെല്ലാ ഈ പറയുന്നേ… അയ്യേ…. ആഹാ… ഞാൻ പറഞ്ഞേ ആയോ ഇപ്പൊ കുഴപ്പം … നിങ്ങൾ ചെയ്‌തെ ഒന്നും കുഴപ്പമില്ല….അതും ക്ഷേത്രകുളത്തിൽ വച്ച്.. അയ്യേ… അപ്പോഴാണ് ഗുപ്തൻ അങ്ങോട്ട് വരുന്നത്….

ആഹാ.. നീ ഇവിടെ ഉണ്ടായിനോ…നിന്നെ തേടി നടക്കുക ആയിരുന്നു ഞാൻ… ഹാ… ശിവ യും ഉണ്ടോ ഇവിടെ…ഡാ നന്ദാ സത്യം പറ നീ ശിവ യോട് കാര്യം പറഞ്ഞോ…. ഉം… പറഞ്ഞു… 😳 അവൻ ശിവ യുടെ മുഖത്തേക്ക് നോക്കി … അവൾ ആണേൽ നാണത്താൽ പൂത്തുലഞ്ഞു കവിൾ ഒക്കെ ചുവന്ന് തുടുത്ത് …നന്ദന്റെ മറവിലേക്ക് നിന്നു… എന്റെ ഭഗവാനെ… ഞങ്ങളെ ശിവ യ്ക്ക് നാണം ഒക്കെ വരുമോ…അതും പറഞ്ഞു ഗുപ്തൻ ചിരിച്ചു…. കുറച്ചു കഴിഞ്ഞു അവന്റെ മുഖഭാവം മാറി ഗൗരവം ആയി… നന്ദാ എനിക്ക് ഒരു കാര്യം നിന്നോട് സംസാരിക്കാൻ ഉണ്ട്… എന്താ ഗുപ്ത നീ പറഞ്ഞോ എന്നോട് പറയാൻ നിനക്ക് എന്തിനാ മടി…

ഗൗരി അതേസമയം ഗുപ്തനെ നോക്കി പറയരുത് എന്ന് മുഖം കൊണ്ട് കാണിക്കുന്നുണ്ടായിനും… ഗുപ്തൻ അത് കണ്ടിട്ടും ശ്രദ്ധിക്കാതെ തുടർന്നു… ഡാ നിന്റെ പെങ്ങൾ ഗൗരി എന്നോട് ഒരു കാര്യം പറഞ്ഞു… അവൾക്ക് എന്നെ ഇഷ്ടം ആണെന്നും ഞാൻ അവളെ കല്യാണം കഴിക്കണം എന്നും… ഞാൻ എന്താ ചെയണ്ടേ…. ഡാ…. ഡാ.. മതി … മതി… കുഞ്ഞു നാളിൽ അവൾ ഇവിടുന്ന് പോയപ്പോ തൊട്ട് നീ അവളെ കാണാൻ ആഗ്രഹിച്ചു നടക്കുകയാണെന്നും… അതിനു ശേഷം ഡൽഹിയിൽ ഉള്ള എന്നെ തേടി പിടിച്ചു എന്റെ പെങ്ങളോട് ഉള്ള ഇഷ്ടം ആദ്യം അവളെ അങ്ങളായോട് തന്നെ പറഞ്ഞവൻ അല്ലെ നീ….. ആ നീ എന്നോട് സമ്മതം ചോദിക്കുന്നു…

അവൾക്ക് നിന്നോട് ഉള്ള ഇഷ്ടം ഞാൻ പറഞ്ഞു നിനക്ക് അറിയുകയും ചെയാം… എന്നിട്ടും നീ പാവത്തിനെ വട്ട് കളിപ്പിക്കുകയ ലെ…. നീ ഇവിടെ എത്തിയ അപ്പോതന്നെ നിന്റെ ഇഷ്ടം അവളെ അറിയിച്ചുകൊള്ളാം എന്നു പറഞ്ഞത് കൊണ്ടാ ഞാൻ ഒന്നും അവളോട് പറയാഞ്ഞേ…. ഗൗരി മുഖം ഒക്കെ കൊട്ടി കുഞ്ഞി കുട്ടികളെ പോലെ പിണങ്ങി കയ്യും കെട്ടി തിരിഞ്ഞു നിന്നു…എന്നിട്ട് പറഞ്ഞു… ഇനി ഏട്ടൻ ഒന്നും പറയേണ്ട…ഞാൻ പിണക്കമാ… ശിവയും അനന്തനും അവളെ അടുത്ത് രണ്ട് വശവും നിന്ന് ഓരോന്ന് ഒക്കെ പറഞ്ഞു അവളെ സമാധാനിപ്പിച്ചു… അതേസമയം ഗൗരി ചോദിച്ചു…. ശിവ ചേച്ചി യും ഏട്ടനും ഒന്ന് ആയോ…

ശിവ അത് കേട്ട് നാണത്തോടെ തല ആട്ടി കൊണ്ട് തയേക്കു നോക്കി നിന്നു…. ഞങ്ങളുടെ അവിടെ നിൽക്കട്ടെ നിന്റെ കാര്യം ആദ്യം പോയി തീരുമാനം ആക്ക്.. എന്നും പറഞ്ഞു നന്ദൻ ഗൗരി യെ പിടിച്ചു ഗുപ്തന്റെ കൈകളിലേക്ക് തള്ളി…. എന്നിട്ട് പറഞ്ഞു… നിങ്ങൾ ഒരു തീരുമാനത്തിൽ എത്തിയിട്ട് പെട്ടന്ന് അങ്ങു വീട്ടിലോട്ട് വാ…എല്ലാവരും ഉണ് കഴിക്കാൻ കാത്തിരിക്കുന്നുണ്ടാവും……..തുടരും

ദേവാഗ്നി: ഭാഗം 39

Share this story