പ്രണയവസന്തം : ഭാഗം 20

പ്രണയവസന്തം : ഭാഗം 20

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അറിഞ്ഞ വാർത്ത തെറ്റിദ്ധാരണ ആണ് എന്ന സത്യത്തിന്റെ തിരിച്ചറിവിലോ നഷ്ടം ആകും എന്ന് തോന്നിയ തന്റെ പ്രണയം തിരികെ ലഭിച്ച സന്തോഷത്തിലോ എപ്പോഴോ അവളും ആവേശത്തോടെ അവനെ തിരികെ പുണർന്നു….. ഒരു കള്ളച്ചിരിയോടെ അവൻ അവളിൽ നിന്നും അകന്നു മാറി…. മീശ പിരിച്ചു അവളെ നോക്കി….. അവനെ അഭിമുഖീകരിക്കാൻ അവൾക്ക് മടി തോന്നി…… ” ഇങ്ങനെപോയാൽ കല്യാണം കഴിയുമ്പോൾ നീ എന്റെ മീശ മുഴുവൻ കടിച്ചെടുക്കുമല്യോടി…… അവൻ അത് പറഞ്ഞതും അവളുടെ മുഖത്ത് നാണം പൂത്തുലയുന്നത് അവൻ കണ്ടിരുന്നു….. “ഒന്ന് പോകാൻ നോക്ക്….. അവൾ കൃത്രിമ ദേഷ്യം മുഖത്ത് സൃഷ്ടിച്ചുകൊണ്ട് അവനോട് പറഞ്ഞു…..

നീ കുളിക്കാൻ വന്നതാണ് എങ്കിൽ അതൂടെ കഴിഞ്ഞിട്ട് പോകാം…. “ദേ മനുഷ്യ….. അന്നത്തെ അടിയുടെ ചൂട് മറന്നിട്ടില്ലല്ലോ…… ” ഇല്ല മറന്നിട്ടില്ല……. അതിനൊക്കെ നിനക്ക് പലിശസഹിതം ഞാൻ തരും…. കുറിച്ച് വച്ചിട്ടുണ്ട്…. ഇപ്പോ ഞാൻ പോവാം….. നിൻറെ പിണക്കം മാറ്റിയതുകൊണ്ട്…… ചിരിയോടെ അവൻ ബുള്ളറ്റും ഓടിച്ച പോകുന്നത് അവൾ കുറച്ചു നേരം നോക്കി നിന്നു….. ശേഷം അവളുടെ ബാക്കി ജോലികളിലേക്ക് കടന്നു….. ആൽവിൻ നേരെ ചെന്നത് ശങ്കരട്ടെന്റെ വീട്ടിലേക്ക് ആയിരുന്നു…. ഇവിടെ വന്നതിനു ശേഷം കിട്ടിയ ഒരു സൗഹൃദം ആയിരുന്നു ശങ്കരേട്ടന്റെ….. ഒരു പാവം പോലീസ് കോൺസ്റ്റബിൾ…..

എല്ലാം മനസ്സ് തുറക്കാൻ കഴിയുന്ന ഒരു സൗഹൃദം അദ്ദേഹത്തോടെ ഉണ്ട്…. ജാൻസിയോട് തോന്നിയ ഇഷ്ട്ടം അയാളോട് പറഞ്ഞിട്ടുണ്ട്….. പെട്ടന്ന് ആൽവിനെ കണ്ടതും അയാൾക്ക് അത്ഭുതം തോന്നി….. “അയ്യോ സർ ഇവിടെ….. “ശങ്കരേട്ടനെ ഒന്ന് കാണാൻ വേണ്ടി വന്നതാണ്…. “എന്താണ് സാറെ…. “വാ പറയാം…. സാറിന് കുടിക്കാൻ എന്തേലും എടുക്കാം ഞാൻ…. ഭാര്യ മൂത്തമോൾടെ അടുത്ത് ആണ്… അവൾ പ്രസവിച്ചു കിടക്കുകയാണ്…. ഒന്നും വേണ്ട….. എനിക്ക് ശങ്കരേട്ടന്റെ ഒരു സഹായം വേണം…. എന്താണ് സാറെ….. ഞാൻ അന്ന് ഒരു പെങ്കൊച്ചിന്റെ കാര്യം പറഞ്ഞില്ലേ…. മനസിലായി സാറെ…..

ആൽവിൻ പറയുന്നത് അയാൾ ശ്രദ്ധയോടെ കേട്ടു…… സാറെ പെട്ടന്ന്….. ഞാൻ എല്ലാം അറേൻജ് ചെയ്തോളാം….. ശങ്കരേട്ടന് നാളെ വരാൻ പറ്റുമോ…..? അത്‌ പറ്റും …. അത്‌ മതി….. ആരേലും അറിഞ്ഞാൽ….. തത്കാലം ആരും അറിയില്ല…. അതൊക്കെ ഞാൻ നോക്കി കോളാം….. അവിടുന്ന് ചില തീരുമാനങ്ങൾ എടുത്താണ് ആൽവിൻ മടങ്ങിയത്. 🌼🌼🌼 “സത്യമാണോ നീ പറയുന്നത്….. സത്യമാണ് മുതലാളി….. ഞാൻ കണ്ടതാ … നമ്മുടെ ആൽവി കുഞ്ഞ് ആ കൊച്ചിനോടൊപ്പം….. കർത്താവെ….. ആൻറണി തലയിൽ കൈ വെച്ചു….. ആൽവിയെ കുറിച്ച് മാത്രം ആണ് താൻ ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ വിശ്വസിച്ചേ നെ…..

പക്ഷെ ജാൻസിയെ പറ്റി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല….. മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ ഞാൻ ഒരുപക്ഷേ വിശ്വസിച്ചേനെ….. ആ കൊച്ചിനെ പറ്റി ഞാനും ഇങ്ങനെ ഒന്നും വിചാരിച്ചിരുന്നില്ല മുതലാളി….. എന്താണെങ്കിലും ഈ ബന്ധം ഒരുപാട് മുന്നോട്ടു പോകാൻ അനുവദിച്ചുകൂടാ……. ആൻറണി പറഞ്ഞു… 🌼🌼🌼പിറ്റേന്ന് രാവിലെ ജാൻസി അരമനയിലേക്ക് പോകും മുൻപ് അരികിൽ കൊണ്ട് ഒരു ബുള്ളറ്റ് നിർത്തി….. അത്‌ ആൽവിൻ ആണ് എന്ന് അവൾക്ക് അറിയാമരുന്നു….. “എന്നതാ….. അവൾ ചോദിച്ചു…. “കേറഡി…. അവൻ പറഞ്ഞു…. എങ്ങോട്ട്…. എങ്ങോട്ട് എന്ന് അറിഞ്ഞാലേ നീ കേറത്തൊള്ളോ…..? ആഹ് ഉള്ളു…. ദേ കൂടുതൽ ജാഡ ഇട്ടു നിൽക്കല്ലേ തൂക്കി എടുത്തു കേറ്റികൊണ്ട് പോകും ഞാൻ ….

എനിക്ക് വേറെ പണിയുണ്ട്…. നിങ്ങൾ ഒന്ന് ചുമ്മാ ഇരുന്നേ ….. കേറഡി പുല്ലേ വലിയ ജാട കാണിക്കാതെ ….. എനിക്കും പണി ഉള്ളതാ…. അവൻ അവളെ ഒന്നൂടെ നോക്കിയപ്പോൾ അവൾ കേറി…. വണ്ടി പരിചിതം അല്ലാത്ത ഒരു വീട്ടിലേക്ക് കൊണ്ട് ചെന്ന് നിർത്തി. അവിടെ ഒരു പോലീസ് ജീപ്പ് കിടപ്പുണ്ടാരുന്നു…. എന്താണ് ഇവിടെ…. ഇത് ആരുടെ വീടാണ്….. ജാൻസി ചോദിച്ചു. എന്റെ ഒരു ഫ്രണ്ടിന്റെ വീടാണ്…. ആൾതാമസം ഇല്ല…. അടുത്ത് എങ്ങും ഒറ്റ വീട് പോലും ഇല്ല…. നിന്നെ ഇവിടെ ഇട്ടു പീഡിപ്പിക്കാൻ കൊണ്ടു വന്നതാ….. പേടിയുണ്ടോ….? അവൻ മീശ ഉഴിഞ്ഞു അവളെ നോക്കി പറഞ്ഞു…. തിരിച്ചു അവൾ തീ പാറുന്ന ഒരു നോട്ടം അവന് നൽകി…. ഞാൻ എന്തിന് പേടിക്കണം…..

അങ്ങനെ വല്ലോം സംഭവിച്ചാൽ നിങ്ങൾ ഇവിടുന്ന് ജീവനോടെ പോകില്ലല്ലോ….. അവളുടെ മറുപടി കേട്ട് അവൻ അന്തിച്ചു…. പെട്ടന്ന് പൊട്ടി ചിരിച്ചു…. ദേ ഇതാണ് എന്റെ ജാൻസി റാണി…. ചിരിയോടെ അവളെ ചേർത്ത് പിടിച്ചു അവൻ പറഞ്ഞു…. അവളും ചിരിച്ചു പോയിരുന്നു….. അപ്പോഴേക്കും വാതിൽ തുറക്കപ്പെട്ടു….. അകത്തു നിന്ന് ഒരു 45 വയസ്സ് മതിക്കുന്ന ഒരാൾ വന്നു…. ആഹ്….. വാ ആൽവിനെ… എല്ലാം റെഡി അല്ലേ രാജീവേട്ടാ…… അവൻ ചോദിച്ചു…. ജാൻസി ഒന്നും മനസിലാകാതെ അവനെ നോക്കി….. അവൻ അവളെ നോക്കി കണ്ണിറുക്കി… ശങ്കരനും ഭാര്യ ലതയും വന്നിട്ട് കുറേ നേരം ആയിരുന്നു…. അയാൾ മറുപടി പറഞ്ഞു…. എന്താണ് ഇതൊക്കെ….. എന്ത് റെഡി ആണ് എന്നാണ് പറഞ്ഞത്…..?

ജാൻസി ആൽവിൻ കേൾക്കാൻ പാകത്തിൽ ചോദിച്ചു….? നമ്മുടെ ഫസ്റ്റ് നൈറ്റിനു ഉള്ള ബെഡ്‌റൂം….. ഇച്ചായൻ ഇന്ന് തകർക്കും മോളെ…. അവൻ കുസൃതിയോടെ അവളെ നോക്കി പറഞ്ഞു….. അവൾ ആയതിൽ അവന്റെ വയറിനിട്ട് ഒരു ഇടി കൊടുത്തു….. ആഹ്….. ആൽവിൻ നിലവിളിച്ചു പോയി…. എന്താണ്…..? രാജീവ്‌ പെട്ടന്ന് തിരിഞ്ഞു നിന്ന് ചോദിച്ചു….. ഹേയ്….. ഒരു ഫാമിലി മാറ്റർ ഡിസ്‌കസ് ചെയ്തത് ആണ്… ആൽവിൻ പറഞ്ഞപ്പോൾ ജാൻസിക് ചിരി വന്നു…. അപ്പോൾ തുടങ്ങാം….. രാജീവ്‌ ചോദിച്ചു…. ജാൻസി ആൽവിന്റെ മുഖത്തേക്ക് നോക്കി…. അവൻ ഒന്ന് കണ്ണിറുക്കി….. അവൾക്ക് ദേഷ്യം വന്നു…. ജാൻസി വരു…. രാജീവ്‌ വിളിച്ചു….. അവൾ യന്ത്രികമായി നടന്നു…..

അവിടെ അന്ന് കണ്ട പോലീസ്കാരനും അയാളോട് ഒപ്പം ഒരു സ്ത്രീയും നില്കുന്നത് കണ്ടു…. ജാൻസി ഒപ്പിടു…. ഒരു രജിസ്റ്ററിൽ ചൂണ്ടി അയാൾ പറഞ്ഞു…. അവൾ ആൽവിനെ നോക്കി…. ഒപ്പിട്ടോ….. ആൽവിൻ പറഞ്ഞപ്പോൾ അവൾ യന്ത്രികമായി രാജീവ്‌ പറഞ്ഞ പേന വാങ്ങി…. അയാൾ കാണിച്ചു കൊടുത്ത രജിസ്റ്ററിലും ഒപ്പം ഒരു ഫോമിലും ഒപ്പിട്ടു….. ഇനി ആൽവിൻ….. രാജീവ്‌ പറഞ്ഞപ്പോൾ ആൽവിൻ അതുപോലെ ചെയ്തു….. ഇനി സാക്ഷികൾ രണ്ടാളും…. അപ്പോഴേക്കും ശങ്കരാനും ഭാര്യയും വന്നു….. അപ്പോൾ ഇനി പ്രോസിജിയർ ഒന്നും ഇല്ല…… എനിക്ക് കുട്ടിയുടെ ഐഡി കാർഡിന്റെ കോപ്പി ആൽവിൻ എത്തിച്ചു തരണം….

ഇന്ന് തന്നെ…. അത്‌ എത്തിക്കാം രാജീവേട്ടാ …. എങ്കിൽ കുഴപ്പം ഇല്ല…. ഒരു ആഴ്ച കഴിഞ്ഞു ആൽവിൻ വിളിച്ചാൽ മതി…. ജാൻസി ഒന്നും പറയാതെ അവനെ നോക്കി…. അവൻ അവൾക്ക് മുഖം കൊടുത്തില്ല…. ഒരുപാട് നന്ദി രാജീവേട്ടാ….. ആൽവിൻ പറഞ്ഞു…. എന്തിനാടോ ഈ ചെറിയ കാര്യത്തിന് നന്ദി.. . രാജീവ്‌ പറഞ്ഞു….. ശങ്കേരട്ട…. അവൻ അയാളെ ചേർത്ത് പിടിച്ചു…. എന്താണ് നടക്കുന്നത് എന്ന് അറിയാതെ നിന്നു ജാൻസി…. ശങ്കരേട്ടൻ ചേച്ചിയെ കൊണ്ട് മോൾടെ വീട്ടിൽ വിട്ടിട്ട് സ്റ്റേഷനിൽ വന്നാൽ മതി…. ജീപ്പ് എടുത്തോ…. അത്രയും പറഞ്ഞു ജാൻസിയുടെ കൈ പിടിച്ചു അവൻ ഇറങ്ങി…. എന്താണ് ഇതൊക്കെ…. സഹികെട്ടു ജാൻസി ചോദിച്ചു…… കൂടുതൽ ഒന്നും ഇല്ല…..

നിയമപരമായി ഞാൻ ഇപ്പോൾ നിന്റെ കെട്ടിയോൻ ആണ്…. കുറച്ചു മുൻപ് കഴിഞ്ഞത് നമ്മുടെ കല്യാണം…… രജിസ്റ്റർ മാര്യേജ്….. അവൻ പറഞ്ഞപ്പോൾ അവൾ അക്ഷരർത്ഥത്തിൽ ഞെട്ടി പോയിരുന്നു……. മനസിലാകാതെ അവൾ അവനെ നോക്കി……. .രാജീവ്‌ ഏട്ടനെ പേർസണൽ ആയി അറിയാം….. രജിസ്റ്റാർ ആണ്…. രജിസ്റ്റർ ഓഫീസിൽ പോകാഞ്ഞത് അപ്പച്ചന് നാണക്കേട് ഉണ്ടാകേണ്ട എന്ന് ഓർത്താണ്…. ഒരാഴ്ച കഴിഞ്ഞാൽ മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടും…. അത്‌ കഴിഞ്ഞു ഞാൻ വീട്ടിൽ പറയാം…… ഇപ്പോൾ ഇത് ചെയ്തത് നിനക്ക് വിശ്വാസം ആകാൻ വേണ്ടി മാത്രം…. അല്ലാതെ ഇങ്ങനെ പാത്തും പതുങ്ങിയും ഒന്നും എനിക്ക് കെട്ടണ്ട കാര്യം ഇല്ല…. ചേർത്ത് നിർത്തി എന്റെ ആണ് എന്ന് പറയാൻ ഒരു മടിയും ഇല്ല….

കർത്താവ് തമ്പുരാൻ ഇറങ്ങി വന്നു ചോദിച്ചാലും പറയാനും ധൈര്യം ഉണ്ട്…. പക്ഷെ ഇന്നലെ നീ പറഞ്ഞില്ലേ എന്റെ പേരിനോട് ചേർത്ത് പറയാൻ നിനക്ക് അർഹത ഇല്ലന്ന്….. അത്‌ കേട്ടപ്പോൾ പെട്ടന്ന് ആ പരാതി തീർക്കണം എന്ന് തോന്നി…. അതിന് വേറെ വഴി ഒന്നും കണ്ടില്ല……. ഇന്ന് ഈ നിമിഷം മുതൽ എന്റെ പേരിനൊപ്പം പറയാൻ നിന്നോളം അവകാശം വേറെ ആർക്കും ഇല്ല… “മിസ്സിസ് ജാൻസി ആൽവിൻ ” അവൾ അറിയാതെ അവനെ നോക്കി….. മാരേജ് സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ കൊണ്ടു തരാം…. ഇനി എങ്കിലും എന്നെ അവിശ്വസിക്കല്ലേ….. അവൻ പറഞ്ഞതും അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു….. എയ്….. എന്നാടി ഇത് നീ ഇത്രയേ ഉള്ളോ…..? എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ……..

ഇഷ്ട്ടം ആയോണ്ട്….. ചിരിയോടെ അവൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു……. എത്ര നേരം അങ്ങനെ നിന്നു എന്ന് രണ്ടാളും അറിഞ്ഞില്ല….. “പിന്നെ കെട്ടാനും കാര്യം കാണാനും ഒക്കെ എനിക്ക് ഈ ഒരുത്തി മാത്രം മതി കേട്ടോ….. അവളുടെ മുടിയിൽ തലോടി അവൻ അത്‌ പറഞ്ഞാപ്പോൾ അവൾ നിറഞ്ഞ കാണാലെ അവനെ നോക്കി…. അവൻ ആ കണ്ണുനീർ ഒപ്പി….. കേട്ട് കഴിഞ്ഞു….. കാര്യം ഉടനെ നടക്കുമോ…? അവൻ കുസൃതിയോടെ ചോദിച്ചപ്പോൾ അവൾ അവനെ രൂക്ഷം ആയി ഒന്ന് നോക്കി…. അവൻ ചിരിച്ചു….. ഇനി എനിക്ക് എന്ത് തോന്നിവാസവും എന്റെ പെണ്ണുമ്പിള്ളയോട് പറയാം….നീ നോക്കി പേടിപ്പിക്കേണ്ട….. ചിരിയോടെ അവൻ പറഞ്ഞു….. അവളും ചിരിച്ചു പോയി……

പോകേണ്ടെടി പെമ്പറെന്നോളെ….. എനിക്ക് ഇന്ന് ഒരുപാട് ഡ്യൂട്ടി ഉണ്ട്….. ചിരിയോടെ അവൻ ചോദിച്ചു അപ്പോൾ കണ്ണുനീരിലും അവളിൽ ഒരു ചിരി വിടർന്നു…… അങ്ങോട്ട്‌ ഉള്ള യാത്രയിൽ അവൾ ഓർക്കുക ആയിരുന്നു ആദ്യം ആയി അവനെ കണ്ടപ്പോൾ തനിക്ക് തോന്നിയ ദേഷ്യവും പിന്നീട് വഷളത്തരങ്ങൾ പറഞ്ഞപ്പോൾ ഉണ്ടായ വെറുപ്പും പിന്നീട് എപ്പോഴോ ഹൃദയത്തിന്റെ ഭാഗം ആയതും ഒക്കെ….. ഇപ്പോൾ തന്നെ നെഞ്ചോടു ചേർത്ത് പിടിച്ചിരിക്കുന്നു……. അല്ലെങ്കിലും മോശമായ ഓർമകൾ ആണ് ഒരു നല്ല കഥയുടെ തുടക്കം….. അരമന വീടിന്റെ ഗേറ്റിന്റെ അരികിൽ എത്തിയപ്പോൾ ആണ് ജാൻസി സ്വബോധത്തിൽ എത്തിയത്….. ഇറങ്ങുന്നില്ലേ….. അതോ ഇച്ചായനെ വിട്ടു പോകാൻ തോന്നുന്നില്ലേ……..

ചിരിയോടെ അവൻ ചോദിച്ചു….. അതുവരെ ഇല്ലാത്ത ഒരു നാണം അവളുടെ മുഖത്ത് ഉദിച്ചു നില്കുന്നത് അവൻ കണ്ടിരുന്നു…. അയ്യേ….. എന്നാടി ഇത്….. നിനക്ക് നാണമോ…..? അവൻ അവളെ മൊത്തത്തിൽ വീക്ഷിച്ചു പറഞ്ഞു….. എന്താണ് ഞാൻ നാണിച്ചാൽ കൊള്ളൂലേ…..? അവൾ ചോദിച്ചു…. സത്യം പറയാല്ലോ…. പരമ ബോർ ആണ്….. അവൻ അത്‌ പറഞ്ഞതും അവൾ അവനെ കൂർപ്പിച്ചു നോക്കി…. ദേ ഇതാണ് നിനക്ക് ചേരുന്നത്….. അവൻ പറഞ്ഞു…. ബൈ ദ ബൈ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ….. വല്ലോം നടക്കുമോ….. അവൻ കുസൃതിയോടെ ചോദിച്ചു…. അവൾ അവനെ കൂർപ്പിച്ചു നോക്കി….. എന്നാടി….. ഇതൊക്കെ ഒരു കെട്ടിയോന്റെ അവകാശം ആണ്….. ആദ്യം കെട്ടിയോൻ ആകട്ടെ…. നിയമപരമായി…..

കെട്ടിയോൻ തന്നെ ആണ്….. സർട്ടിഫിക്കറ്റ് കിട്ടാൻ ഒരാഴ്ച എടുക്കും എന്നേ ഉള്ളു….. ഇനി അത്‌ കിട്ടിയിട്ടേ നീ സമ്മതിക്കൂ എങ്കിൽ ഞാൻ വെയിറ്റ് ചെയ്യാം. .ഛെ….. നിങ്ങൾക്ക് ഈ ഒരു ഒറ്റ വിചാരമേ ഉള്ളോ മനുഷ്യ…. നിന്നെ കാണുമ്പോൾ ഞാൻ പിന്നെ വേറെ എന്താണ് വിചാരിക്കണ്ടത്… ട്രമ്പിന്റെ അമേരിക്കൻ പ്രസംഗമൊ…..? അവളുടെ അടുത്തേക്ക് വരുന്ന അവനെ അവൾ തള്ളി മാറ്റി….. അവൻ ചിരിയോടെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ….. പോകും വഴി ഞാൻ വീട്ടിൽ കേറി നിന്റെ ഐഡി കാർഡ് വാങ്ങും…. ഉം…. അവൾ ചിരിയോടെ തലയാട്ടി….. പോകുവാണോ…..? അവൾ പെട്ടന്ന് ചോദിച്ചു…. പോണം …… ഒരു കേസ് ഉണ്ട്….. ഭക്ഷണം കഴിച്ചില്ലല്ലോ….. പുറത്തൂന്ന് കഴികാം….. ഉച്ചക്ക് വരുമോ…..? വരണോ…..?

അവൻ കുസൃതിയോടെ ചോദിച്ചു…. അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു…… ഇന്ന് നടക്കില്ല മോളെ …… തിരക്കാണ്….. നാളെ വേണെങ്കിൽ നിനക്ക് കാണാൻ വേണ്ടി ലീവ് എടുത്തു ഇരിക്കാം….. അവൻ അവളെ നോക്കി പറഞ്ഞു…. വൈകുന്നേരം ഞാൻ പോകും മുൻപ് വരാൻ നോക്കുമോ…..? അത്‌ പരിഗണിക്കാം…. അവൻ പറഞ്ഞു…. നിന്ന് കുറുകാതെ നീ ചെല്ല്….. ഇല്ലേൽ ഞാൻ ഇന്ന് തന്നെ ലീവ് എടുത്തു പോകും….. അവൻ ചിരിയോടെ പറഞ്ഞു…. തിരികെ നടക്കാൻ തുടങ്ങിയ അവളുടെ കരം കവർന്നു അതിൽ ചുണ്ട് ചേർത്തു….. എന്റെ ഭാര്യക്ക് നൽകുന്ന ആദ്യ ചുംബനം…… വീടിന്റെ മുൻവശം ആയി പോയി അല്ലാരുന്നെങ്കിൽ കിണ്ണം കാച്ചി ഒന്ന് താരാമായിരുന്നു…..

ഇപ്പോൾ എന്റെ പൊന്ന് ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ്….. ഇച്ചായൻ ഉടനെ ഇത് പരിഹരിക്കും….. പറഞ്ഞിട്ട് അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്താപ്പോൾ മുകളിലെ ജനലാരികിൽ നിന്ന് ആന്റണി എല്ലാം കാണുന്നുണ്ടായിരുന്നു….. 🌼🌼🌼 പിന്നീട് കുറച്ച് ദിവസം പ്രണയം ഇരുവർക്കും ഇടയിൽ ശലഭ സാന്നിധ്യം ആയി ചിറകുകൾ വിരിച്ചു ഒരു വൈകുന്നേരം ആൻറണി ജാൻസിയുടെ വീട്ടിലേക്ക് പുറപ്പെട്ടു….. ആൻറണിയെ വീട്ടിന്റെ മുന്നിൽ കണ്ടപ്പോൾ ജാൻസിയും ഒന്ന് പകച്ചിരുന്നു….. പക്ഷേ മുഖത്തെ ആശങ്കകൾ എല്ലാം ഒതുക്കി ഒരു ചിരിയോടെ ആൻറണി അവൾക്ക് മുൻപിൽ നിന്നു…… ഞാൻ കൊച്ചിനെ ഒന്നു കാണാൻ വേണ്ടി വന്നതാ…… കുറച്ച് സംസാരിക്കാൻ ഉണ്ട്….. അത് പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് ഗൗരവം അവൾ ശ്രദ്ധിച്ചിരുന്നു……

മുതലാളി കയറി ഇരിക്ക്…. അവൾ പറഞ്ഞു…. വേണ്ട കൊച്ചേ…… വീട്ടുകാരെ കൂടെ അറിയിക്കണ്ട….. നമുക്ക് കുറച്ച് അങ്ങോട്ട് മാറി നിൽക്കാം….. അങ്ങനെ പറഞ്ഞപ്പോൾ തന്നെ എന്തോ ഗൗരവമുള്ള കാര്യമാണ് പറയാനുള്ളത് എന്ന് അവൾക്ക് ഉറപ്പായിരുന്നു….. അയാൾക്ക് പുറകെ ജാൻസിയും നടന്നു….. മുഖവര ഇല്ലാതെ കാര്യം പറയാം….. അതു തന്നെയാണ് എനിക്കും ഇഷ്ടം….. എൻറെ മകൻ ആൽവിയും കൊച്ചും തമ്മിൽ എന്താ ബന്ധം……? പെട്ടെന്നുള്ള അയാളുടെ ചോദ്യത്തിൽ ജാൻസി ഒന്ന് പകച്ചു പോയിരുന്നു….. അത് പിന്നെ….. മുതലാളി…… ആദ്യമായി ജാൻസിക്ക് മറുപടി പറയാൻ വാക്കുകൾ കിട്ടാതെ നിന്നു…… പറഞ്ഞു ബുദ്ധിമുട്ടണ്ട….. എന്ത് ബന്ധം ആണെങ്കിലും അത് നിർത്തണം……

അതിന് നിനക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ ഞാൻ തരും……. പണം ആയോ…… പണ്ടമായോ….. നീ ചോദിക്കുന്നത് ആണ് വില…… പക്ഷേ എൻറെ മകന്റെ ജീവിതത്തിൽ ഇനി കൊച്ചു ഉണ്ടാവാൻ പാടില്ല…… അവൻ ആയിട്ട് നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞല്ലോ അതിന് നീ പറയുന്നതാണ് വില…… അത് ഞാൻ തരും…… ഒരു വിലപേശലിന് ഞാൻ വരില്ല…… ഒരു ബ്ലാങ്ക് ചെക്ക് എടുത്ത് അവളുടെ കൈകളിൽ ബലമായി ആൻറണി വച്ചു കൊടുത്തു….. ഇതിൽ ഡേറ്റ് ഇട്ടിട്ടില്ല….. ഞാൻ ഒപ്പിട്ടിട്ടുണ്ട്….. എന്റെ പേർസണൽ അക്കൗണ്ട് ആണ്….. എഴുതിയെടുക്കാം ഇഷ്ടമുള്ള തുക നിനക്ക്….. അത്രയും പറഞ്ഞ് അയാൾ പുറത്തേക്ക് പോയി…… അപ്പോഴും ജാൻസി ആ നിൽപ്പ് തന്നെ അവിടെ നിന്നും……

അവളെ പച്ചയോടെ കത്തിക്കുന്നതായി അവൾക്ക് തോന്നി……. ആൻറണി വീട്ടിലേക്ക് വന്നു…… ക്ലാര ഇരുന്നു ടി വി കാണുന്നുണ്ടായിരുന്നു….. ആൽവി എവിടെ……. പരുഷമായി തന്നെയായിരുന്നു അയാളുടെ സ്വരം….. മുകളിലുണ്ട്…… വിളിക്ക്…. അയാൾ പറഞ്ഞതും ക്ലാര ഉറക്കെ അവനെ വിളിച്ചു….. അവൻ പെട്ടെന്ന് തന്നെ താഴെ ഇറങ്ങി വന്നു….. ആൽവി….. ഗീവർഗീസിൻറെ മകളും നീയും തമ്മിലുള്ള വിവാഹം ഞാൻ ഉറപ്പിക്കാൻ പോവുകയാണ്…… അവൻറെ മുഖത്തേക്ക് നോക്കി ആൻറണി പറഞ്ഞു……. അപ്പച്ചന് വിഷമം തോന്നരുത്….. എനിക്ക് വിവാഹത്തിനു സമ്മതമല്ല….. അവൻറെ ആ മറുപടിയിൽ ആന്റണി ശക്തമായി നടുങ്ങി പോയിരുന്നു…….

ഈ നിമിഷം വരെ പറഞ്ഞതൊന്നും സത്യമായിരിക്കില്ലെന്നും തന്നെയായിരുന്നു അയാൾ വിശ്വസിച്ചിരുന്നത്……. പക്ഷേ അവൻറെ ആ മറുപടി അയാളുടെ സംശയങ്ങൾ കൂട്ടുന്നത് ആയിരുന്നു…… കാരണം…….? അയാൾ ചോദിച്ചു… ഒന്നാമത്തെ കാരണം ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല…… അത് ഞാനവളോട് പറഞ്ഞിട്ടുണ്ട്….. രണ്ടാമത്തേത് ഞാൻ മറ്റൊരു പെൺകുട്ടി ഇഷ്ടപ്പെടുന്നുണ്ട്……. അവളെ അല്ലാതെ മറ്റാരെയുംഞാൻ വിവാഹം കഴിക്കില്ല….. അവളെക്കുറിച്ച് ഞാന്…… വേണ്ട……. അയാൾ കൈ ഉയർത്തി കാണിച്ചു….. അവൾ ഏത് അവൾ ആണെങ്കിലും എനിക്ക് കേൾക്കണ്ട…… നീ പറയണ്ട…… പറഞ്ഞാലും ഇല്ലെങ്കിലും ഞാൻ അവളെ മാത്രമേ വിവാഹം കഴിക്കൂ……. മറ്റാരെയും എൻറെ ജീവിതത്തിലേക്ക് കൂട്ടില്ല……

മറ്റൊരു പെണ്ണിനെ കുറിച്ച് ആരും ചിന്തിക്കണ്ട….. ആൽവി….. ക്ലാര അവനെ ശാസനയോടെ വിളിച്ചു….. വിവാഹം എൻറെ ആണ്….. എന്റെ ജീവിതമാണ്…… അതിൽ എനിക്ക് ഇഷ്ടപ്പെട്ട ആളെ തിരഞ്ഞെടുക്കാനുള്ള അവകാശം എനിക്കുണ്ട്…… ഞാൻ കൊച്ചുകുട്ടി ഒന്നുമല്ല…… നിങ്ങൾക്കിഷ്ടപ്പെട്ട ആളിനെ എൻറെ തലയിൽ കെട്ടിവയ്ക്കാൻ…… നിൻറെ അപ്പച്ചനാണ് ഞാൻ എങ്കിൽ എനിക്ക് ഇഷ്ടപ്പെട്ട പെണ്ണിനെ മാത്രം നീ കേട്ടു…… ഈ പറഞ്ഞ അപ്പച്ചന്റെ മകൻ തന്നെയാ ഞാനും…… എനിക്കുമുണ്ട് വാശി….. ആ ചോര തന്നെ അല്ലേ എന്റെ ശരീരത്തിലും….. എനിക്കിഷ്ടപ്പെട്ട ഞാൻ മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ മാത്രം ഞാൻ വിവാഹം കഴിക്കൂ…..

ഇനി എനിക്ക് വേണ്ടി വിവാഹത്തിന് അപ്പച്ചൻ ബുദ്ധിമുട്ടേണ്ട…… അത്രയും പറഞ്ഞ് അവൻ അകത്തേക്ക് കയറിപ്പോയി…. ഒരു ഫ്ലവർ വെയ്സ് എടുത്ത് എറിഞ്ഞു പൊട്ടിച്ചു ആന്റണി….. ആ ശബ്ദം കേട്ട് എങ്കിലും തിരിഞ്ഞുനോക്കിയില്ല ആൽവിൻ….. ഭയം തോന്നി ക്ലാരക്ക്….. മുറിയിലേക്ക് വന്നപ്പോൾ അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു….. പക്ഷേ അവൻ പെട്ടെന്ന് തന്നെ പൂർവ്വസ്ഥിതിയിലേക്ക് വന്നു…… ഇല്ല എന്നാണെങ്കിലും ഈ പൊട്ടിത്തെറി താൻ പ്രതീക്ഷിച്ചതാണ്….. അത് നേരത്തെ ആയാൽ അത്രയും നല്ലത്…… ഇനി ജാൻസിയെ പറ്റി പറയുക എന്നുള്ളതാണ്…… എതിർപ്പുകൾ ഉണ്ടാകും….. അതെ ഉണ്ടാകാൻ പോകുന്നുള്ളു….

പക്ഷേ ഒരിക്കലും പിന്നോട്ട് മാറില്ല….. ഒരുപക്ഷേ ഇനി അപ്പച്ചൻ സമ്മതിച്ചില്ല എങ്കിലും അവളെ മര്യാദയ്ക്ക് നോക്കാനുള്ള ഒരു ജോലി തനിക്ക് സ്വന്തമായുണ്ട്…… അതുകൊണ്ടുതന്നെ ഇനി താൻ ഭയക്കേണ്ട കാര്യമില്ല…. പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത്….. നോക്കിയപ്പോൾ ടെസ്സ ആണ്….. കുറെ പ്രാവശ്യം വിളിച്ചിരുന്നു…… ഫോണെടുത്തില്ല…… ഇനിയും താൻ സംസാരിക്കാതെ ഇരിക്കുന്നത് മോശമാണ് എന്ന് അവനു തോന്നി….. അവൻ ഫോൺ അറ്റൻഡ് ചെയ്തു…… ഹലോ ടെസ്സ….. ആം സോറി ആൽവി….. ഞാൻ നിന്നോട് പറയേണ്ടതായിരുന്നു….. എനിക്കറിയാം….. അതിന് പറ്റിയില്ല….. അതിൻറെ പേരിൽ നീ എന്നോട് പിണങ്ങരുത്…… അത് എനിക്ക് സഹിക്കാൻ പറ്റില്ല….. നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന് ഇത് ബാധിക്കരുത്……

അത് ചിന്തിക്കേണ്ടത് നീ ആയിരുന്നു….. അങ്ങനെ ഒരു താല്പര്യം തോന്നിയെങ്കിൽ ഒരു വാക്ക് കൊണ്ട് നിനക്ക് എന്നോട് പറയാമായിരുന്നു…… ഒരു ദിവസം എത്ര തവണ നമ്മൾ തമ്മിൽ സംസാരിക്കുന്നത് ആണ്…. എപ്പോഴെങ്കിലും നിനക്ക് എന്നോട് പറയാമായിരുന്നില്ലേ….. എന്നെ ഇഷ്ടമാണെന്ന്…… എനിക്ക് മനസ്സിലായി….. ആൽവി റിയലി സോറി….. അങ്കിൾ അങ്ങനെ ഒരു പ്രൊപ്പോസൽ വെച്ചപ്പോഴാണ് സത്യത്തിൽ എനിക്കും തോന്നിയത്….. എൻറെ മനസ്സിൽ നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന്….. ഏതായാലും ഇനി നമുക്ക് അതൊക്കെ മറക്കാം….. പഴയപോലെ നമ്മൾ നല്ല ഫ്രണ്ട്സ്……. അല്ലേ…..? എനിക്ക് നിന്നോട് ഒരു പരിഭവവുമില്ല ടെസ്…..

പിന്നെ നീ അങ്ങനെയൊക്കെ പറഞ്ഞു എന്നറിഞ്ഞപ്പോൾ എന്നോട് പറഞ്ഞില്ലല്ലോ എന്നൊരു വിഷമം തോന്നി…… അത്രേയുള്ളൂ…… ഇതു മതി…… എനിക്ക് സമാധാനമായി….. പിന്നെ നിനക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ…..? ഇതുവരെ അതിനെപ്പറ്റി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ….. അവൾ അത് ചോദിച്ചതും അവൻറെ മുഖത്ത് ഒരു കള്ള ചിരി വിടർന്നു…… നീ വീട്ടിൽ വന്നപ്പോൾ ഒരു ആളെ കാണിച്ചു തന്നില്ലേ….. ആ കുട്ടിയോ……? ആ കുട്ടി നിങ്ങളുടെ വീട്ടിലെ ജോലിക്കാരി അല്ലേ അത്….. അവളെയാണ് എനിക്കിഷ്ടപ്പെട്ടത്…… നിനക്ക് ഇഷ്ടപ്പെടണം എങ്കിൽ അവൾ അത്ര സാധാരണക്കാരി ആയിരിക്കില്ല……. നിൻറെ മനസ്സിലേക്ക് അങ്ങനെ ഇങ്ങനെയൊന്നും ഒരാൾക്ക് സ്ഥാനം വരില്ലല്ലോ…… അതേടി…..

ഒറ്റനോട്ടത്തിൽതന്നെ ഇടിച്ചു കയറി എൻറെ ഹൃദയത്തിലേക്ക് കയറിവന്നു ആണ് അവൾ…. അവൻ മെല്ലെ പറഞ്ഞു… പിന്നീട് അവൻ പറഞ്ഞു…. ജാൻസിയെ കുറിച്ചും അവർക്കിടയിൽ നടന്ന സംഭവങ്ങളെ കുറിച്ചും…. എല്ലാം കേട്ട് കഴിഞ്ഞതും ടെസ്സ ചിരിക്കുന്നുണ്ടായിരുന്നു….. എന്താടി നീ ചിരിച്ചത്…. അവൻ മനസ്സിലാവാതെ ചോദിച്ചു…. അവൾ നിന്നെ അടിച്ച് സീൻ ഓർത്തപ്പോൾ ചിരിച്ചുപോയത് ആണ്…. ആ ഓർമ്മയിൽ അവനും ഒന്ന് ചിരിച്ചു പോയിരുന്നു….. പിറ്റേന്ന് രാവിലെ എഴുന്നേറ്റതും ജാൻസി അരമനയിലേക്ക് പോകാൻ കൂട്ടാക്കിയില്ല…… ആൻസി കാരണം തിരക്കിയെങ്കിലും അവൾ പറഞ്ഞില്ല….. ചേച്ചി….. പെട്ടന്ന് ലിൻസി വിളിച്ചു…. എന്നാടി….. ദാ…. അവൾ പതിനായിരം രൂപ അവൾക്ക് നേരെ നീട്ടി…..

എന്താണ് ഇത്…. ഇത് ഒരു സ്ക്കോളർഷിപ്പ് കിട്ടിയത് ആണ്… ചേച്ചി എനിക്ക് വേണ്ടി പണ്ട് ആരോടോ കടം വാങ്ങിയില്ലാരുന്നോ….? ബെന്നിയോട് ആയിരുന്നു…. എങ്കിൽ ഇത് തിരിച്ചു കൊടുത്തേക്ക് ചേച്ചി….. നീ തന്നെ കൊണ്ട് കൊടുത്തേക്ക് എനിക്ക് ഒരു സുഖം ഇല്ല…. ജാൻസി പറഞ്ഞു…. സമ്മതത്തോടെ ലിൻസി പുറത്തേക്ക് നടന്നു…… കുറെ സമയങ്ങൾക്ക് ശേഷം അവളെ കാണാതെ ആയപ്പോഴേക്കും കാര്യസ്ഥൻ വറീത് അവളെ തിരക്കി വീട്ടിലേക്ക് വന്നിരുന്നു….. കൊച്ച് വരാഞ്ഞത് എന്താണ്…. അയാൾ അവളോട് ചോദിച്ചു…. ഞാൻ ഇന്നു മുതൽ അവിടേക്ക് വരുന്നില്ല…… ചേട്ടൻ അവിടെ ഒന്ന് പറഞ്ഞേക്ക്….. ഞാൻ ഇന്ന് വൈകുന്നേരം വന്നു പറയണം എന്നു കരുതിയതാണ്…..

അവൾ പറഞ്ഞത് കേട്ട് അയാൾ ഞെട്ടി പോയിരുന്നു….. മറുപടി കേട്ടതും അയാൾ പുറത്തേക്ക് പോയി… നീ എന്നാടി ഇനി തൊട്ട് അവിടെ പോകുന്നില്ല എന്ന് പറഞ്ഞത്….. ആൻസി അവളോട് ചോദിച്ചു…. ഇനി തൊട്ടു പോകുന്നില്ല……. അതുകൊണ്ട് തന്നെ…. അവൾ ആൻസിയുടെ മറുപടി പറഞ്ഞു…. അവിടെ പോകാതിരുന്ന നമ്മൾ എന്നാ ചെയ്യും….. അവൾ വേദനയോടെ ചോദിച്ചു…. അവിടെ പോയാലും ഇല്ലേലും നിങ്ങളെ ഒന്നും ഞാൻ പട്ടിണിക്ക് ഇടില്ല…… എന്തായാലും കൂലിപ്പണിക്ക് പോയിട്ടാണെങ്കിലും നോക്കിക്കോളം….. അത്രയും പറഞ്ഞ് അവൾ അകത്തേക്ക് കയറി പോയി….. അവളുടെ വേദനയും അമർഷവും എല്ലാം അതിൽ തെളിഞ്ഞിരുന്നു……

ഈ കൊച്ചിന് ഇത് എന്നാണ് …. ഒന്ന് നേരത്തെ പറയാതെ പോലും പോകാൻ തീരുമാനിച്ചത്….. വേദനയോടെ ക്ലാര വറീതിനോട് ചോദിച്ചു….. അത് കേട്ടുകൊണ്ടാണ് ആൽവിൻ അവിടേക്ക് വന്നത്…. എന്നതാ അമ്മച്ചി….. അവൻ ചോദിച്ചു… ആ ജാൻസി ഇല്ലേ….. അവൾ ഇനിയും തൊട്ട് ഇങ്ങോട്ട് വരികയില്ല എന്ന് പറഞ്ഞെന്ന്….. ജോലിക്ക്…… അത് എന്താണെന്ന് ഞാൻ ആലോചിക്കുകയായിരുന്നു……. അവർ വേദനയോടെ പറഞ്ഞു….. ആൽവിൻ ഞെട്ടി പോയി…. അതിനു മാത്രം എന്ത് പ്രശ്നമാണ് ഉണ്ടായത്…… അവൻ ഓർത്തു…….. (തുടരും )

പ്രണയവസന്തം : ഭാഗം 19

Share this story