സ്മൃതിപദം: ഭാഗം 9

സ്മൃതിപദം: ഭാഗം 9

എഴുത്തുകാരി: Jaani Jaani

സിദ്ധു ഐഷുവിന്റെ അരികിലേക്ക് നടന്നു, ഐഷു അഞ്ജുവിന്റെ കൈയിൽ മുറുകെ പിടിച്ചിട്ടാണുള്ളത് എന്നെ പേടിയാണോ ഐഷു ഐഷുവിന്റെ കൈയിലേക്കും കണ്ണുകളിലേക്കും മാറി മാറി നോക്കി ചോദിച്ചു, ആ ശബ്ദത്തിൽ ചെറിയൊരു പതർച്ചയുണ്ട് ഇല്ലന്നോ ഉണ്ടെന്നോ അവള് മറുപടി പറഞ്ഞില്ല ഞാൻ നാളെ പോവുകയാ ഐഷു ഐഷു അമ്പരപ്പോടെ അവനെ നോക്കി ഇവിടെ നിന്നാൽ ശെരിയാവില്ല മനസ്സ് ആകെ കൈ വിട്ടു പോകുന്നത് പോലെ ഞാൻ അന്ന് പറഞ്ഞതൊക്കെ തെറ്റാണെന്ന് എനിക്ക് അറിയാം. എന്നോട് ക്ഷമിക്കണം ഇനി അതല്ലേ പറയാൻ കഴിയൂ ചുണ്ടിൽ ഒരു ചിരിയോടെയാണ് പറഞ്ഞതെങ്കിലും കണ്ണുകളിൽ വേദന നിറഞ്ഞിരുന്നു ഞാൻ..

എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ഐഷു അല്ല ഇനി ഇഷ്ടമായിരുന്നു എന്നല്ലേ പറയാൻ കഴിയു നീ ഇപ്പൊ മറ്റൊരാളുടേത് ആണല്ലോ ഞാൻ എല്ലാം എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുകയാ ഇനി എന്റെ ഭാഗത്തു നിന്ന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല എവിടെക്കാ പോകുന്നെ എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് വിചാരിച്ചു ഐഷു ചോദിച്ചു അമേരിക്ക എന്റെ ഫ്രണ്ട്സുണ്ട അവിടെ ഹ്മ്മ് എന്നോട് ദേഷ്യമാണെന്ന് അറിയാം എന്നാലും വെറുക്കരുത് എന്നെ പറയാനുള്ളു ഒരുപാട് ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടതൊക്കെ കിട്ടിയ ശീലമേയുള്ളു ആദ്യമായിട്ടാണ് ഇങ്ങനെ അതാണ് അങ്ങനെയൊക്കെ പറഞ്ഞത് ആൻഡ് സോറി ഫോർ എവെരിതിങ് ചേച്ചിയുടെയും ചേട്ടന്റെയും കല്യാണം അത് എന്തായാലും നടക്കും

അതോർത്തു താൻ പേടിക്കേണ്ട ഹ്മ്മ് ഞാൻ ഉണ്ടാവില്ലെന്നേയുള്ളൂ ഞാൻ കാരണമാണ് അല്ലെ ഒരിക്കലുമല്ല എല്ലാം എന്റെ തെറ്റാണ് തന്നെ കൂടെ വിഷമിപ്പിക്കുകയാ ഞാൻ ചെയ്തത് Any way all the best and advanced married life wishes സിദ്ധു അവൾക്ക് നേരെ കൈ നീട്ടി ആദ്യം കൊടുക്കണോ വേണ്ടയോ എന്ന് സംശയിച്ചെങ്കിലും അവന്റെ സങ്കട ഭാവം അവളിലും വേദന ഉണർത്തി. അവള് അവന് കൈ കൊടുത്തു കൈ കൊടുത്ത് നേരെ നോക്കിയതും കണ്ടത് ഓട്ടോയിൽ ചാരി നിന്ന് നോക്കുന്ന കണ്ണേട്ടനെയാ ഓട്ടോയിൽ കൈ വച്ചു ഇങ്ങോട്ട് തന്നെയാ നോക്കുന്നത് കൂടെ കിച്ചുവുമുണ്ട് എന്റെ ദേവി പ്രശ്നായോ ഞാൻ നോക്കുന്നത് കണ്ട് സിദ്ധു ഏട്ടനും നോക്കി, ഞാൻ വേഗം കൈ പിൻവലിച്ചു അതാണല്ലേ ആള് കണ്ണേട്ടനെ നോക്കി ചോദിച്ചു

ഹ്മ്മ് ഞാൻ പരിചയപ്പെടുത്തി തരാം സിധുവേട്ടനെയും അഞ്ജുവിനെയും കൂട്ടി കണ്ണേട്ടന്റെ അരികിലേക്ക് പോയി ദേഷ്യപെടുമോ എന്നൊരു പേടിയുണ്ടായിരുന്നു പക്ഷെ ആ ചുണ്ടിൽ പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു ഹായ് ഞാൻ സിദ്ധാർഥ് സിധുവേട്ടൻ കൈ നീട്ടി കൊണ്ട് പറഞ്ഞു കാർത്തിക് തിരിച്ചു കൈ കൊടുത്ത് എന്നെ നെറ്റി ചുളിച്ചൊന്നു നോക്കി. ഞാൻ ആ എന്ന് തലയാട്ടി ഇപ്പൊ പുഞ്ചിരി മാറി ഗൗരവം നിറഞ്ഞു പേര് പറഞ്ഞപ്പോൾ എന്നെ മനസിലായി അല്ലെ ഞാൻ നാളെ അമേരിക്കയിൽ പോവുകയാ അതുകൊണ്ട് ഐഷുവിനെ കണ്ടൊന്ന് സോറി പറയാമെന്നു കരുതി, എന്റെ പേര് പറഞ്ഞപ്പോൾ തന്റെ മുഖം മാറിയത് കണ്ടപ്പോൾ മനസിലായി ഐഷു എല്ലാം പറഞ്ഞിട്ടുണ്ടാവുമെന്ന് അപ്പോഴത്തെ സങ്കടത്തിനും ദേഷ്യത്തിനും എന്തൊക്കെയോ പറഞ്ഞു പോയതാണ്.

പിന്നെ ഇരുന്ന് ചിന്തിച്ചപ്പോൾ മനസിലായി ആരെയും നിര്ബന്ധിപ്പിച്ചു പറയിക്കേണ്ട ഒന്നല്ലല്ലോ ഇഷ്ടം ഐഷുവിനെ നോക്കി പറഞ്ഞപ്പോൾ അവള് മുഖം കുനിച്ചു ഞാൻ നാളെ പോകും അതോണ്ട് കല്യാണത്തിന് ഉണ്ടാകില്ല സൊ അഡ്വാൻസ് വിഷസ് കാർത്തിയെ ഒന്ന് പുണർന്നു പോട്ടെ തന്റെ പഠിപ്പ് കഴിഞ്ഞ ഉടൻ അരുൺ വരും കല്യാണാലോചനയുമായി അഞ്ജുവിനെ നോക്കി പറഞ്ഞു ഇത്‌ എന്റെ അനിയനാണ് കൈലാസ് കിച്ചുവിനെ കാണിച്ചു ഐഷു പറഞ്ഞു സിദ്ധു സംശയത്തോടെ നോക്കി പിന്നെ മനസിലായത് പോലെ തലയാട്ടി രണ്ട് പേരോടും യാത്ര പറഞ്ഞു പോയി. കാറിൽ കയറുമ്പോൾ സിധുവിന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു മറക്കുക എന്നത് പറയാൻ മാത്രമലേ കഴിയു എന്ത് മറക്കണമെന്ന് ആഗ്രഹിച്ചോ മനസ്സ് നിറയെ അത് മാത്രമായിരിക്കും.

എന്നാ ഞാൻ ക്ലാസ്സിലേക്ക് പോട്ടെ ഫ്രണ്ട്സ് അവിടെ കാത്തു നിൽപ്പുണ്ട് കിച്ചു അതും പറഞ്ഞു പോയി ഞാനും ക്ലാസ്സിലേക്ക് നടക്കാം അഞ്ചുവും അത് പറഞ്ഞു പോയി ഇപ്പൊ എന്റെ പെണ്ണിന്റെ ടെൻഷനൊക്കെ മാറിയോ ഐഷുവിനെ പിടിച്ചു അരികിലായി നിർത്തി ചോദിച്ചു ഹ്മ്മ് പക്ഷെ എന്തോ ഒരു സങ്കടം ഹ്മ്മ് ഞാൻ പെണ്ണ്കാണാൻ വന്നത് ദേ കണ്ണേട്ടാ വെറുതെ ഓരോന്ന് പറഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കല്ലേ നിനക്ക് അല്ലെ സങ്കടം കുഞ്ഞു പരിഭവത്തോടെയാണ് കാർത്തി പറഞ്ഞത് എന്റെ കണ്ണേട്ടാ സിദ്ധു ഏട്ടന്റെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു എന്നുള്ളത് ശെരി തന്നെ പക്ഷെ ഏട്ടൻ എന്നെ പെണ്ണ് കാണാൻ വന്നില്ലെങ്കിലും ഞാൻ സിധുവേട്ടനോട് ഇഷ്ടം പറയില്ല

എന്തെ എന്തോ അങ്ങനെയാ തോന്നുന്നത ആ അല്ലേലും നീ എന്റെ പെണ്ണാ ഡീ അതല്ലേ നിന്നെ കണ്ടയുടനെ എനിക്ക് ഇഷ്ടായെ ചിലപ്പോൾ കഴിഞ്ഞ ജന്മത്തിലും നീ എന്റേതായിരിക്കും അല്ല എന്റേതാണ് അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു എന്നും ഈ കണ്ണേട്ടന്റെ കുഞ്ഞി ആയിരിക്കാനാ എനിക്ക് ഇഷ്ടം അവന്റെ നെഞ്ചിൽ കൈ വച്ചു കൊണ്ട് പറഞ്ഞു ഏയ്യ് എന്റെ കുഞ്ഞി മാത്രമല്ല എന്റെ പിള്ളേരുടെ അമ്മയും കൊച്ചുമകളുടെ അമ്മുമ്മയുമൊക്കെ ആകേണ്ടതാ അയ്യേ ഈ കണ്ണേട്ടൻ എന്താ ഡീ ഞാൻ സത്യമല്ലേ പറഞ്ഞത് ഇവിടെ വച്ചാണോ പറയേണ്ടത് പിന്നെ എവിടെ വച്ചു പറയണം ഞാൻ പോവുകയാ കണ്ണേട്ടൻ ഇവിടെ ഇരുന്ന് പറഞ്ഞോ പോകല്ലേ കുഞ്ഞാ നിന്നെ കുറച്ചു സമയം കാണാമെന്നു വിചാരിച്ചല്ലേ ഞാൻ കിച്ചുവിനെ കൊണ്ടാക്കാൻ വന്നത്

അവള് കൈ പിടിച്ചു അടുത്തേക്ക് നിർത്തി കൊണ്ട് പറഞ്ഞു ആണോ കുസൃതിയോടെ ചോദിച്ചു പിന്നല്ലാതെ ഇപ്പൊ ഇടക്ക് ഇടക്ക് നിന്നെ കാണാൻ തോന്നും അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു വല്യച്ഛനാ ഫോൺ റിങ് ചെയ്തപ്പോൾ അത് എടുത്ത് നോക്കി കൊണ്ട് പറഞ്ഞു ആ വല്യച്ചാ ……… ആണോ …….. വല്യച്ഛൻ അവിടെ വിളിച്ചു പറഞ്ഞേക്ക് ……. ആ ശെരി കാർത്തി ഫോൺ ചെയുമ്പോൾ ഐഷു അവനെ തന്നെ നോക്കി നിന്നു എപ്പോഴത്തെയും പോലെ കാക്കി ഷർട്ടും വെള്ള മുണ്ടുമാണ് വേഷം നെറ്റിയിൽ കറുപ്പ് കുറിയും താടിയൊക്കെ ട്രിം ചെയ്ത് വച്ചിട്ടുണ്ട് മീശ താഴ്ത്തി വച്ചിട്ടാണുള്ളത് എന്റെ കുഞ്ഞി നീ ഇങ്ങനെ നോക്കല്ലേ അവൻ പറഞ്ഞപ്പോഴാ ഐഷു അവനിൽ നിന്ന് നോട്ടം മാറ്റിയത് ഞാൻ…

ഞാൻ പോട്ടെ വല്യച്ഛൻ എന്തിനാ വിളിച്ചതെന്ന് അറിയണ്ടേ എന്തിനാ അവര് രാവിലെ ഡേറ്റ് നോക്കാൻ പോയിരുന്നു അടുത്ത മാസം 26ന് കല്യാണം അവൻ സന്തോഷത്തോടെ പറഞ്ഞു അവൾക്കും സന്തോഷമായെങ്കിലും പെട്ടെന്ന് മുഖം വാടി എന്താ എന്റെ പെണ്ണിന്റെ മുഖത്തു ഒരു വാട്ടം അത് കല്യാണം ഇത്ര പെട്ടെന്ന് ആയതുകൊണ്ടാണോ ഹ്മ്മ് സത്യത്തിൽ ഇന്നലെ അനു വന്നു പറഞ്ഞപ്പോൾ തന്നെ അവിടുത്തെ കാര്യങ്ങളൊക്കെ എനിക്ക് ഏകദേശം മനസിലായി ആകെ നിന്നോട് സ്നേഹമുള്ളത് അനുവിന് മാത്രമാണ് പിന്നെ എന്തിനാ അവരെ പിരിയുന്നതിൽ വിഷമം അതല്ല പിന്നെ എനിക്ക്…..

എന്നെ കല്യാണം കഴിച്ചാൽ ഒന്നും കിട്ടില്ല അവള് അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു കിട്ടില്ലെന്നോ എന്ത് കിട്ടില്ലെന്നവൻ നെറ്റി ചുളിച്ചു ചോദിച്ചു ഓ സ്ത്രീധനമാണോ നീ ഉദ്ദേശിക്കുന്നത് ഞാൻ കെട്ടുന്നത് നിന്നെയാണ് നിന്നെയല്ലാതെ അവിടുന്ന് ഒന്നും എനിക്ക് വേണ്ട അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു അവള് നിറ കണ്ണുകളോടെ അവനെ നോക്കി ഞാൻ സ്ത്രീധനം ചോദിക്കുമെന്ന് നീ കരുതിയോ ഇത്രയും സമയം പ്രണയത്തോടെ സംസാരിച്ച അവൻ ദേഷ്യത്തോടെ ചോദിച്ചു ഇല്ലാ വേണ്ടന്ന് ആദ്യമേ പറഞ്ഞിരുന്നില്ലേ അവള് അവന്റെ മുഖത്തു നോക്കി പറഞ്ഞു എന്നിട്ടാണോ ഡീ നീ അങ്ങനെ പറഞ്ഞെ ദേഷ്യത്തോടെയുള്ള അവന്റെ ശബ്ദം കേട്ട് അവള് ഒന്ന് ഞെട്ടി അത് അത് എത്ര വേണ്ടെന്ന് പറഞ്ഞാലും കൊടുക്കണ്ടേ അങ്ങനെ എന്തെങ്കിലും നീ ഇട്ടിട്ട് വന്നാൽ ഞാൻ താലി കേട്ടില്ല,

ഞാൻ കെട്ടുമ്പോൾ നിന്റെ ഈ കഴുത്തു ശൂന്യമായിരിക്കണം എന്റെ കൈ കൊണ്ടുള്ള താലി മതി വേറെ ഒന്നും വേണ്ട കേട്ടല്ലോ ഹ്മ്മ് സന്തോഷത്തോടെ അവള് മൂളി എങ്കിലും കണ്ണുകൾ നിറഞ്ഞിരുന്നു അവള് ചുറ്റും ഒന്ന് നോക്കി ഇപ്പൊ ആരും ഇല്ലാ ക്ലാസ്സ്‌തുടങ്ങാറായത കൊണ്ട് എല്ലാരും ക്ലാസ്സിൽ കേറിയായിരിക്കും ഇനി ഇമ്മാതിരി വർത്തമാനവും പറഞ്ഞു വന്നാൽ ഹ്മ്മ് പോയിക്കോ ദേഷ്യത്തോടെ പറഞ്ഞു ഓട്ടോയിൽ കേറാൻ പോയതും ഐഷു കാർത്തിയുടെ കവിളിൽ ഉമ്മ വച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ ഓടി അവൻ ഞെട്ടി തിരിഞ്ഞു നോക്കിയതും അവള് അങ്ങ് എത്തിയിരുന്നു കണ്ണാടിയിലൂടെ അവള് ചുംബിച്ച കവിളും നോക്കി നിന്നു ————-

വൈകുന്നേരം വീട്ടിൽ എത്തുമ്പോഴും ഐഷുവിന്റെ മനസ്സിൽ സന്തോഷമായിരുന്നു. അനു വരുമ്പോഴേക്കും അവന് ഇഷ്ടമുള്ള പരിപ്പുവട ഉണ്ടാക്കി വച്ചു എന്താണ് കുഞ്ഞേച്ചി ഇത്ര സന്തോഷം അവൻ ചോദിച്ചതും കാർത്തി പറഞ്ഞതും സിധുവിന്റെ കാര്യവും പറഞ്ഞു അല്ലെങ്കിലും കുഞ്ഞളിയൻ പോളിയാണ്. അവള് ചിരിച്ചു ഇനി സിധുവേട്ടന്റെ കാര്യത്തിൽ ടെൻഷൻ വേണ്ടല്ലോ ഹ്മ്മ് പക്ഷെ ആ അച്ചുവിനെ സൂക്ഷിക്കണം അവൾക്ക് ഇന്നലെ കുഞ്ഞളിയൻ ചേച്ചിയെ ചേര്ത്ത നിർത്തിയതൊന്നും ഇഷ്ടമായില്ല മോശമായി പോയി അല്ലെ എല്ലാവരുടെ മുന്നിൽ നിന്നും ഐഷു സങ്കടത്തോടെ പറഞ്ഞു ഓ എന്റെ പൊട്ടി അവൾക്ക് അസൂയ ആയതുകൊണ്ടാണ് അല്ലാതെ വേറെ ഒന്നുമല്ല പിന്നെ ഒരു മോശവുമായില്ല

എനിക്ക് ഇഷ്ടായി ഒരു പരിപ്പുവടയും എടുത്ത് അവനോടി സുമ എല്ലാവരോടും കാർത്തിയുടെ വല്യച്ഛൻ വിളിച്ചു ഡേറ്റ് പറഞ്ഞതൊക്കെ പറഞ്ഞു അച്ചു മാത്രം മുഖവും വീർപ്പിച്ചിരുന്നു. രാത്രി ഭക്ഷണവും കഴിച്ചു കിടക്കാൻ പോയതാണ് ഐഷു. റൂം ലോക്ക് ചെയ്യാൻ പോയപ്പോഴാണ് ഫോൺ റിങ് ചെയ്തത് കണ്ണേട്ടനാണ് വിളിക്കുന്നത്. അറ്റൻഡ് ചെയ്യാൻ നിൽക്കുമ്പോൾ ഒരു കാൽപെരുമാറ്റം കേട്ട് ഐഷു തലയുയർത്തി നോക്കി ചേച്ചി ഐഷു ഫോൺ മേശയിൽ വച്ചു ഓ കാർത്തിയായിരിക്കും അല്ലെ ഹ്മ്മ് നിന്റെ കഥയൊക്കെ അവന് അറിയോ ഐഷു സംശയത്തോടെ നോക്കി അല്ല അച്ഛൻ ഏതാ അമ്മ ഏതാ എന്ന് അറിയാത്ത പിഴച്ചു പെറ്റ സന്തിയതാണെന്ന് നീ എന്ന് കാർത്തിക്ക് അറിയുമോ അവള് ഞെട്ടലോടെ അച്ചുവിനെ നോക്കി എന്തെ സത്യം പറഞ്ഞപ്പോൾ ഞെട്ടിയത്,

അപ്പൊ നീ അവനോട് പറഞ്ഞില്ല അല്ലെ ഐഷു കരഞ്ഞു കൊണ്ട് ഇല്ലാ എന്ന് തലയാട്ടി ആ അതാണ് അല്ലാതെ അവൻ ഈ കല്യാണത്തിന് സമ്മതിക്കില്ല കണ്ണേട്ടൻ ഒരിക്കലും എന്നെ കൈ വിടില്ല ഓ അത്രയും ആയോ കണ്ണേട്ടൻ ഹ്മ്മ് കൊള്ളാം നിന്റെ കണ്ണേട്ടൻ കൈ വിടില്ലായിരിക്കും പക്ഷെ അവന്റെ വീട്ടുകാർ അറിഞ്ഞാൽ അവന് ആകെയുള്ളത് വല്യമ്മയും വല്യച്ചനും അല്ലെ അവര് നിന്നെ വേണ്ടെന്ന് പറഞ്ഞാൽ ഐഷുവിനെ നോക്കി ചിരിയോടെ അച്ചു ചോദിച്ചു അച്ചു കരഞ്ഞു കൊണ്ട് താഴെ ഇരുന്നു ഈ കല്യാണം നടക്കില്ല നീ നോക്കിക്കോ നാളെ തന്നെ അവര് നിന്നെ വേണ്ടെന്ന് പറയും വീണ്ടും വീണ്ടും വരുന്ന കാർത്തിയുടെ ഫോൺ കോളും നോക്കി ഐഷുവിനെ നോക്കി പുച്ഛിച്ചു അച്ചു പോയി…..  തുടരും…

കഥാപാത്രങ്ങളുടെ പേരിൽ പേരിൽ കൺഫ്യൂഷൻ ആവുന്നുണ്ടെന്ന ഒരു കമെന്റ് കണ്ടു ആയുഷ്‌കാ : ഐഷു ഐശ്വര്യ : അച്ചു അനുരാഗ് : അനു കാർത്തിക് : കാർത്തി കൈലാസ് : കിച്ചു. ലെങ്ത് കുറവാണ്. അസൈൻമെന്റ് എഴുതാനുണ്ടായിരുന്നു ഞാൻ പറഞ്ഞില്ലേ എന്റെ സിദ്ധു പാവമാണെന്ന് നമുക്ക് ഐഷുവിനെ സിധുവിന് തന്നെ കൊടുത്താലോ എന്തായലും കാർത്തിയുടെ വീട്ടുകാർ സമ്മതിക്കുമെന്ന് തോന്നുന്നില്ല അഭിപ്രായം അറിയിക്കണേ….

സ്മൃതിപദം: ഭാഗം 8

Share this story