സിന്ദൂരരേഖയിൽ: ഭാഗം 11

സിന്ദൂരരേഖയിൽ: ഭാഗം 11

എഴുത്തുകാരി: സിദ്ധവേണി

അങ്ങനെ ദിവസങ്ങൾ ഒരുപാട് കടന്നുപോയി… അച്ഛന്റെ മരണ ശേഷം വീട്‌ വിട്ട് ജോലിക്ക് പോലും പോവാതെയിരുന്ന അമ്മുവിനെ എല്ലാരും നിർബന്ധിച്ചു ജോലിക്ക് പറഞ്ഞുവിട്ടു… കാരണം വീട്ടിൽ ഇരിക്കും തോറും അവൾ ആരോടും മിണ്ടാതെയും ഉരിയാടാതെയും ഇരിക്കുന്ന കാണുമ്പോൾ എല്ലാരുടെ ഉള്ളിലും ഒരു പേടി അതാണ്‌… അങ്ങനെ ഒരു മാസത്തിനു ശേഷം ജോലിയിൽ കേറി വീണ്ടും…. ഒരുപാട് വിഷമം ഉണ്ടെങ്കിലും സേവിയുടെയും വസുവിന്റെയും മാളുവിന്റെയും കൂടെ ഉണ്ടെങ്കിൽ എല്ലാം അവൾ മറക്കും.. അങ്ങനെ പോകപ്പോകെ അവൾ വീണ്ടും പഴയ അമ്മുവിലേക്ക് തിരിച്ചു വന്നു…

കുറുമ്പൊക്കെ കാട്ടി എപ്പോഴും നിർത്തത്തെയൊക്കെ സംസാരിക്കുന്ന പഴയ അമ്മുവിലേക്ക്… എന്തൊക്കെ ആയാലും വസു ഒരിക്കൽപോലും അവളോട് അവന്റെ ഉള്ളിലുള്ളത് പറഞ്ഞതെ ഇല്ല… എല്ലാം മനസ്സിൽ തന്നെ ഒതുക്കി അമ്മുവിനെ പ്രണയിച്ചു കൊണ്ടിരുന്നു… അമ്മു… എടി ആ ഫയൽ എവിടെ കുറച്ചുമുന്നേ ഇവിടെ കണ്ടായിരുന്നല്ലോ നീ എങ്ങാനും എടുത്തോ? ഏത് ഫയൽ? എടി നമ്മുടെ നോയൽ ഇൻവെസ്റ്റെർസ് അവരുടെ ഒരു ബ്ലൂ കളർ ഫയൽ ഇവിടെ വച്ചിട്ടാണല്ലോ ഞാൻ പോയത്… ഇപ്പോ നോക്കിയപ്പോ കാണുനില്ല… അത്‌ വസു എടുത്തുകൊണ്ടു പോകുന്നത് കണ്ടായിരുന്നു… വസുവോ? അവൻ…. അവനെന്തിനാ അതിപ്പോൾ? അപ്പോ തന്നെ അതും കൊണ്ട് അവൻ വന്നു…

എടാ കോപ്പേ ഇതും കൊണ്ട് നീ എന്ത് തേങ്ങക്കാണ് പോയത്… എവിടെയൊക്കെ അന്വേഷിച്ചെന്നു അറിയോ…. എടി അതുപിന്നെ നീ എണീറ്റു പോയ സമയത് മാനേജർ അത്‌ കൊണ്ട് ചെല്ലാൻ വിളിച്ചു… ആഹാ.. എന്നിട്ട്… എന്നിട്ട് എന്താവാൻ നിനക്ക് കിട്ടാനുള്ള വഴക്ക് എനിക്ക് കിട്ടി… 😬 വേഗം തന്നെ ഇത് തീർക്കാൻ പറഞ്ഞ് ഇല്ലെങ്കിൽ നിന്നെ ഇവിടുന്ന് തൂക്കിയെടുത്ത് വെളിയിൽ കളയും എന്ന് പറയാൻ പറഞ്ഞ്… ഇഇഇ… അങ്ങനെ എന്നേ കളയില്ല… ഞാൻ ഇവിടുത്ത efficient വർക്കർ ആണ്‌… ഉവ്വ… എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്… എന്താടാ ഇവിടെ? നിങ്ങൾ രണ്ടും എപ്പോഴും വഴക്കാണല്ലോ? എടാ സേവി നിന്റെ പെണ്ണിനെ മിക്കവാറും ഞാൻ കൊല്ലും… ഇവൾ എന്ത് വെരുപ്പീരാണ്…

വെരുപ്പീര് തന്റെ കെട്ടിയാളാണ് വസിഷ്ഠമുനി…. അവനെ നോക്കി കൊക്കിറി കാണിച്ചു അവൾ അവിടെ നിന്നും ഇറങ്ങിപ്പോയി… എന്നാലും അമ്മു ഇവളെ നീ എങ്ങനെയാണ് വീട്ടിൽ സഹിക്കുന്നത്… വല്ല ഓസ്കറും തരണം നിനക്ക്… പോ വസു അവൾ പാവമാണ്… ഇവിടെ വരുമ്പോൾ മാത്രമേ ഉള്ളൂ ഇത്രക്ക് ദേഷ്യം.. അല്ലെങ്കിൽ അവൾ എന്റെ മാളുമ്മ ആണ്‌… ഇവിടെ വരുമ്പോൾ അവളെ കടന്നൽ കുത്തുമോ മുഖവും വീർപ്പിച്ചു ഇരിക്കുന്ന കണ്ടില്ലേ കുരിപ്പ്… ടാ മോനെ വസു… നീ ഒരുപാട് അങ്ങ് എന്റെ പെണ്ണിനെ വാരല്ലേ… ഓഹ് സോറി മിസ്റ്റർ ഇച്ചായോ… ഇടക്ക് എനിക്കും കൂടെ വാരാൻ ഗ്യാപ് തരണം..

അല്ലെങ്കിൽ എനിക്ക് വിഷമം ആകും… ഓഹ് അങ്ങനെ… അതല്ലേ ഞാൻ നോക്കുന്നത് ഇത്രക്ക് സ്നേഹം പെട്ടന്ന് നിനക്ക് എവിടുന്നാ പൊട്ടിമുളച്ചത് എന്ന്… ഇഇഇ… എടാ സേവി നീയിങ്ങു വന്നേ… ഒരു കൂട്ടം പറയാനുണ്ട്… അവനെയും വിളിച്ചു വസു നൈസ് ആയിട്ട് അവിടുന്ന് എസ്‌കേപ്പ് ആയി… +++ എടാ അപ്പോ ഇതാണ് കാര്യം… നിനക്ക് ഇന്ന് അവളോട് സംസാരിക്കണം… അത്രയല്ലേ ഉള്ളൂ… എടാ പക്ഷെ ഒരു പേടി അവൾ സമ്മതിക്കുമോ എന്തോ? എടാ പൊട്ടാ atleast പ്രേമിക്കുന്ന പെണ്ണിനോട് അത്‌ തുറന്ന് പറയാനുള്ള ധൈര്യം എങ്കിലും വേണം… ഇങ്ങനെ നിന്നോ.. അവസാനം അവളെ അവളുടെ മനുഏട്ടൻ അടിച്ചോണ്ട് പോയി കഴിയുമ്പോഴും ഇങ്ങനെ നോക്കി നിൽക്കണം… എടാ…

ഇങ്ങനെ ഒക്കെ പറഞ്ഞാൽ.. അവളോട് പറയാൻ പോകുമ്പോൾ ഒക്കെ മുട്ട് വിറക്കുന്നെടാ… പറ്റണില്ല അവളുടെ നോട്ടം കാണുമ്പോൾ ബോധം പോകും… എടാ കിഴങ്ങാ… നീ തന്നെ അല്ലെ ഈ അനന്തം സാമ്രാജ്യത്തിന്റെ ഭാവി രാജകുമാരൻ എന്നിട്ട് അതിന്റ ധൈര്യം പോലുമില്ല ഒരു പെണ്ണിനോട് ഇഷ്ടമാണ് എന്ന് പറയാൻ… നീയൊക്കെ ആണുങ്ങൾക്ക് ഒരു ശാപമാണ്… പോടാ എന്റെ ആണത്തതിനെ ചോദ്യം ചെയ്യല്ലേ… എടാ കോപ്പേ ഇന്റർവെൽ ആകുമ്പോൾ നീ അവളെ വിളിച്ചു കൂടെ കൊണ്ടുപോ..എന്നിട്ട് നിന്റെ മനസ്സിൽ ഉള്ളതെല്ലാം പറ… പക്ഷെ നിന്റെ പെണ്ണ് അമ്മുവിന്റെ പിന്നാലെ തന്നെ കാണുമല്ലോ… എനിക്കൊന്ന് അടുക്കാൻപോലും പറ്റില്ലല്ലോ… 😬 അതിനാണോ പാട്… ഞാൻ അല്ലെ കൂടെ ഉള്ളത്… എല്ലാം ശെരിയാക്കി തരാം.. എന്നാ ഓക്കേ.. അപ്പോ ഇന്ന് അവളോട് എല്ലാം ഞാൻ പറയും…

പറഞ്ഞില്ലെങ്കിൽ കർത്താവ് സത്യമായിട്ടും ഞാൻ തന്നെ എല്ലാം വിളിച്ചു കൂവും അവളുടെ മുന്നിൽ… സകലതും.. നീ ആരാണ് എന്നുള്ളത് വരെ… ചതിക്കല്ലേ സേവി… എന്നാ നീ തന്നെ എല്ലാം പറയണം കേട്ടല്ലോ.. ഓക്കേ.. അപ്പൊ മിഷൻ അമ്മു… ഓക്കേ.. വാ… ഉച്ചക്ക് ക്യാന്റീനിലേക്ക് പോകുവായിരുന്നു നാലുപേരും അതിനിടയിൽ തന്നെ അതി വിദഗ്ധമായി മാളുവിനെ അമ്മുവിന്റെ അടുത്ത് നിന്നും സേവി മാറ്റി… ശെടാ ഈ സേവിച്ചൻ ഇതെവിടെ പോകുവാ ഇവളെ കൊണ്ട്… എന്റെ പൊന്ന് അമ്മു അവർ രണ്ടുപേരും ഇണക്കുരുവികൾ അല്ലെ.. അപ്പോ ഇടക്ക് ഇടക്ക് ഇങ്ങനെ മുങ്ങുന്നത് സ്വാഭാവികമാണ്… ആഹാ അതും ശെരിയാണ്… അവൾ എപ്പോഴും എന്റെ കൂടെ ആണല്ലോ…

സേവിച്ചന് അതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്തോ? ഏയ്‌.. അവന് അങ്ങനെ ഒന്നുമില്ല… പിന്നെ അമ്മു.. എനിക്ക്… എന്താടാ വസു… എന്തോ പറയാനുണ്ടല്ലോ? മ്മ്മ്… അല്ല അത്‌ നിനക്ക് എങ്ങനെ മനസിലായി… അതേയ് ഈ കാള വാല് പോകുന്നത് കാണുമ്പോൾ നമ്മൾക്ക് മനസിലാവുമല്ലോ… അല്ല എന്തിനാ ശെരിക്കും കാള വാല് പോകുന്നത്? ചാണകം ഇടാൻ… എടി കുരിപ്പേ നിന്നെ ഉണ്ടല്ലോ… ഒരു കാര്യം സീരിയസായിട്ട് പറയാൻ വരുമ്പോളാണ് അവളുടെ ചാണക കോമഡി… എന്നാ പറ.. എന്താണ് വസു എന്നോട് പറയാനുള്ളത്? അല്ല ഇത്രയും പറഞ്ഞ നിനക്ക് എന്താണ് കാര്യം എന്നുംകൂടെ പറയാല്ലോ.. മ്മ്മ് പറയാം but അത്‌ നിന്റെ വായിൽ നിന്നും കേൾക്കുന്ന ഒരു സുഖം… അതാണ്‌… ങേ.. എന്നാ വേഗം പറ…

എനിക്ക് വേറേ ജോലിയുണ്ട്… അമ്മു അതുപിന്നെ… എനിക്ക് നിന്നെ ഇഷ്ടമാണ്… ഈ love at first sight എന്നൊക്കെ പറയുലെ അങ്ങനെ ഒന്ന്… ആദ്യമായി കണ്ടപ്പോൾ തോട്ട് മനസ്സിൽ കൊണ്ട് നടക്കുവാ… പക്ഷെ നിന്നോട് പറയാൻ വരാനുള്ള ധൈര്യമില്ലായിരുന്നു… അപ്പോ ഇപ്പോ ധൈര്യം ഉണ്ടോ? അങ്ങനെ ചോദിച്ചാൽ… നിനക്ക് കാര്യം ഏകദേശം മനസ്സിലായല്ലോ പിന്നെ ഞാൻ മറച്ചു വെക്കുന്ന എന്തിനാ… അതാ… അവളെ മുഖത്ത് നോക്കി എങ്ങനെയൊക്കെ അവൻ പറഞ്ഞ് നിർത്തി… അപ്പോഴേക്കും അവന്റെ നെറ്റിയിൽ നിന്നും വിയർപ്പ് ഒഴുക്കി ഇറങ്ങിയിരുന്നു… ഇതാ… ഒരു ടിഷ്യു അവന്റെ നേരേ അവൾ നീട്ടി.. അത്‌ കാണേണ്ട താമസം അത് വാങ്ങി അവൻ നെറ്റിയൊന്ന് അമർത്തി തുടച്ചു…

അവളുടെ മുഖത്ത് നോക്കിയപ്പോൾ ചിരിച്ചു തന്നെ നില്പുണ്ട്… അത്‌ കണ്ടപ്പോൾ തന്നെ അവനൊരു സമാധാനമൊക്കെ വന്നു… പക്ഷെ കിളിപോയ പോലെ അവളുടെ മുഖത്ത് നോക്കുന്നുണ്ട് അവൻ… അമ്മു… വസു… എനിക്ക് സത്യസന്ധമായ പ്രണയം എന്താണ് എന്നൊന്നും അറിഞ്ഞൂടാ… പക്ഷെ ഒരു കാര്യം അറിയാം നിന്നെ ഞാൻ കണ്ടത് മുതൽ എന്റെ ഹൃദയം പട പടാ ഇടിക്കാൻ തുടങ്ങിയതാണ്… അന്നൊക്കെ അത് ഞാൻ കാര്യമാക്കിയില്ല വെറുതെ ഒരു തമാശ ആയിട്ട് മാത്രമേ കണ്ടോള്ളൂ.. പക്ഷെ എനിക്ക് അറിയാൻ പാടില്ല… നിന്നെ അടുത്ത് നിൽകുമ്പോൾ പോലും എന്റെ മനസ്സിനെ ഞാൻ അടക്കി നിർത്തുന്നത് എങ്ങനെ ആണ്‌ എന്ന് എനിക്ക് മാത്രമേ അറിയൂ…

പിന്നെ തിരച്ചിൽ ആയിരുന്നു നിന്റെ കണ്ണുകളിൽ.. എന്നോട് നിനക്ക് ഒരു സുഹൃത്തിന്റെ രീതിയിൽ അല്ലാതെ വേറേ എന്തെങ്കിലും ഉണ്ടോ എന്നറിയാൻ…പക്ഷെ അതിന് അത്രക്ക് കഷ്ടപ്പെടേണ്ടി വന്നില്ല… എന്നേ കാണുമ്പോൾ തിളങ്ങുന്ന നിന്റെയീ പൂച്ച കണ്ണും… എന്നോട് സംസാരിക്കുമ്പോൾ വിറയ്ക്കുന്ന നിന്റെ ശബ്ദവും മനസ്സിലാക്കാൻ എനിക്ക് അധികം ദിവസങ്ങൾ വേണ്ടി വന്നില്ല… പിന്നെ കാത്തിരിപ്പ് ആയിരുന്നു നിന്റെ ഉള്ളിലുള്ള നിന്റെ വായിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടി… പക്ഷെ എന്നോട് പറയാൻ നിനക്ക് ഇത്രയും നാളും വേണ്ടി വന്നല്ലേ… അവനെ നോക്കി ചിരിച്ചുകൊണ്ടവൾ ചോദിച്ചു…

പക്ഷെ അപ്പോഴും അവൻ അവളെ നോക്കി രണ്ട് കണ്ണും തള്ളി പിടിച്ചു നില്പുണ്ട്… വസു… അവന്റെ മുന്നിൽ കൈ വീശി കൊണ്ടവൾ വിളിച്ചു… എ.. എന്താ… പറഞ്ഞത്… എടാ പൊട്ടാ… നിനക്ക് ഇതുവരെ മനസ്സിലായില്ലേ… എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന്… അവളെ തന്നെ നോക്കി പോയ കിളിയെയും എണ്ണി എണ്ണി അവൻ അവിടെ തന്നെ നിന്നു.. അപ്പോഴേക്കും അവൾ വന്ന് അവന്റെ കൈയും പിടിച്ചു നേരെ ക്യാന്റീനിലേക്ക് ചെന്നു.. അവിടെ ഒരു മൂലയിൽ സേവിയും മാളുവും ഫാവി കാര്യങ്ങളൊക്കെ പറഞ്ഞ് ഇരിപ്പുണ്ട്… നേരെ അങ്ങോട്ടേക്ക് ചെന്ന് അടുത്തുള്ള കസേരയിൽ അവളങ്ങു ഇരുന്നു…

പക്ഷെ വസു അവളെ തന്നെ നോക്കി നില്പുണ്ട്… എന്താടി ഇവൻ ഇങ്ങനെ നോക്കുന്നത്… ടാ വസു… ( സേവി ) ങേ… അല്ല ഞാൻ എങ്ങനെ ഇവിടെ എത്തി… ചുറ്റും കണ്ണോടിച്ചുകൊണ്ട് അടുത്തിരുന്ന കസേരയിലേക്ക് അവൻ ഇരുന്നു… എന്താടാ നിനക്ക് ബോധവും പോയോ? അല്ല എന്തിനാ നീ ഇവളെയും കൊണ്ട് പോയത്? 🙄( മാളു ) അത്‌ മാളു… ഇവന് എന്നേ ഇഷ്ടമാണ് എന്ന് പറയാൻ വേണ്ടി.. എ.. എന്ത് ഇഷ്ടമോ 😳 ഇതൊക്കെ എപ്പോ 😳 ആഹ് അങ്ങനെ ഒക്കെ ഉണ്ട്… അല്ല അമ്മു എന്നിട്ട് നീയെന്ത് പറഞ്ഞ്? ( സേവി ) എന്ത് പറയാൻ അവൾക്ക് എന്നേ ഇഷ്ടമാണ് എന്ന് പറഞ്ഞ്… താടിക്ക് കൈയും കൊടുത്ത് അവൻ മാളുവിന്റെയും സേവിയുടെയും മുഖത്ത് നോക്കി പറഞ്ഞു… അപ്പോ എല്ലാം ശെരിയായി…

ഞാൻ അന്നേ പറഞ്ഞില്ലേ ഇവളോട് പറ പറ എന്ന്.. അന്നൊക്കെ ഈ പൊട്ടന് പേടി എന്നും പറഞ്ഞ് പോയി… അല്ല ഇച്ചായ നിങ്ങൾക്കും അറിയാമായിരുന്നോ ഇവളെ ഇവൻ ഇഷ്ടപെടുന്ന കാര്യം? മാളു ഒരു അത്ഭുതത്തോടെ സേവിയുടെ മുഖത്തെക്ക് നോക്കി ചോദിച്ചു… പിന്നെ അറിയാം… പക്ഷെ ധൈര്യമില്ല ഈ ചെക്കന് 😂 പോടാ… എടാ ഇപ്പോ എല്ലാം ശെരിയായില്ലേ പിന്നെ നീയെന്തിനാ ഇങ്ങനെ വട്ട് പിടിച്ചപോലെ നിൽക്കുന്നത്? എടാ സേവി നീയൊന്ന് എന്നേ നുള്ളിയെ… അതിനെന്താ… അതും പറഞ്ഞ് ഒറ്റ നുള്ള് അവന്റെ കൈയിൽ… ആാാ…. ഇപ്പോ മനസിലായല്ലോ അല്ലെ മോൻ സ്വപ്നത്തിൽ അല്ല എന്ന്… ഏറക്കുറെ… എന്നാലും ഇവള്ടെ കൂടെ ഇത്രയും നാളും നടന്നിട്ട് എനിക്ക് എന്താ മനസിലാവാതെ?

അതിന് വല്ലപ്പോഴും നീയെന്റെ മുഖത്ത് നോക്കണം അല്ലാതെ തറയിൽ നോക്കി സംസാരിച്ചാൽ എന്റെ മുഖത്തുള്ളത് കാണൂല.. എന്റെ പൊന്ന് സേവിച്ച ഈ ചെക്കന് പേടിയാണ്… പൊടി… പിന്നെ ഒരു പെണ്ണിനോട് പേടിക്കാതെ എങ്ങനെ പോയി ഞാൻ എന്റെ ഇഷ്ടം പറയും.. പോ പെണ്ണെ എന്നേ കളിയാകാതെ… വസു… എടാ… സത്യമാണ് എനിക്ക് നിന്നെ ഇഷ്ടമാണ്… അവസാനം വരെ എന്റെ കൂടെ കാണുമോ? മേശയുടെ മേളിൽ ഇരുന്ന അവന്റെ കൈയിൽ കൈ ചേർത്ത് അവൾ പറഞ്ഞ് നിർത്തി… അപ്പോഴേക്കും അവന്റെ മറു കൈ അവളുടെ കൈക്ക് മേളിൽ അമർന്നിരുന്നു… എന്റെ ജീവൻ പോകുന്ന വരെ എന്റെ ഈ വലംകൈക്കുള്ളിൽ നിന്റെ കൈ ഉണ്ടായിരിക്കും… കൂടെ കാണും… എപ്പോഴും…

അപ്പോ രണ്ടും സെറ്റ് ആയി അല്ലെ? അങ്ങനെ എങ്കിൽ വസു ഇന്ന് നിന്റെ വക ചിലവ്… എനിക്ക് ഒരു ബിരിയാണി പറയെടാ… അവനെ നോക്കി കൊഞ്ചി കൊഞ്ചി മാളു പറഞ്ഞ്… പോ ഇവൾക്ക് തീറ്റ എന്നാ ഒറ്റ ചിന്തയെ ഉള്ളൂ ആർത്തി പണ്ടാരം… ണോ… ഒന്നും പറയണ്ട എനിക്ക് ബിരിയാണി വേണം… ബാലു ചേട്ടാ ഒരു ബിരിയാണി… എന്താടാ സേവി ഇവൾ ഇങ്ങനെ ആയി പോയത് 🤦‍ ഈഈ. എന്റെ തലയിലെഴുത്..🤦 ടാ ഇച്ചായ… നിന്റെ തലയിൽ എഴുത് അല്ലെ… നീ വരുമല്ലോ രാത്രി ഒലിപ്പിച്ചൊണ്ട്… ഞാൻ കാണിച്ചു തരാം… അങ്ങനെ പറയരുത് മാളു… ഞാൻ നിന്റെ ഇച്ചായൻ അല്ലെ? ഉണ്ട..ഞാൻ… എന്തോ പറയാൻ ആയിട്ട് മാളു വാ തുറന്നതും അവളുടെ മുന്നിലായിട്ട് ചൂട് ആവിപറക്കുന്ന ബിരിയാണി കൊണ്ട് വച്ചു…

ഞാൻ ഒന്നും പറയുന്നില്ല… ബിരിയാണിയുടെ മുന്നിൽ മിണ്ടാതെ ഇരിക്കണം അല്ലായിരുന്നെങ്കിൽ സേവിച്ചായാ നിങ്ങളെ ഞാൻ ഇപ്പോ കൊന്നേനെ… ഉവ്വ.. മോൾ കഴിച്ചോ? എടാ നിങ്ങൾക്ക് എന്ത് വേണം? ബിരിയാണി തന്നെ മതിയോ? എന്നാ അത്‌ മതി വസു… ധൈര്യമായിട്ട് പറഞ്ഞോ… *********** മോളെ… അമ്മു… എണീക്ക്…മോൾ നല്ല കരച്ചിലാണ്… രാവിലെ തന്നെ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അമ്മുവിനെ സുമ തട്ടി വിളിച്ചത്…

നോക്കിയപ്പോൾ അവളെതന്നെനോക്കി കരയുന്ന ദേവൂട്ടിയെ കണ്ടപ്പോൾ അവൾ ഓടി വന്ന് കുഞ്ഞിനെ മാറിലേക്ക് ചേർത്തു… വിശപ്പ് ഉണ്ടെന്ന് തോന്നുന്നു കുഞ്ഞിന്… അതാ രാവിലെ തന്നെ നല്ല കരച്ചിൽ…ഞാൻ വെളിയിലേക്ക് നിൽക്കാം കുഞ്ഞിന് പാല് കൊടുത്തോ… അതും പറഞ്ഞ് അവർ മുറി അടച്ച് വെളിയിലേക്ക് നടന്നു… അമ്മേടെ വാവാ കരയല്ലേ അമ്മ പാല് തരാല്ലോ… അപ്പോഴും അവളുടെ മനസ്സിൽ വാസുവിന്റെ മാറ്റം ആയിരുന്നു…… തുടരും

സിന്ദൂരരേഖയിൽ: ഭാഗം 10

Share this story