സിന്ദൂരരേഖയിൽ: ഭാഗം 12

സിന്ദൂരരേഖയിൽ: ഭാഗം 12

എഴുത്തുകാരി: സിദ്ധവേണി

കുഞ്ഞിന്റെ കരച്ചിലും വാശിയും ഒരു വിധം കുറഞ്ഞു… പിന്നെ ഡോക്ടർ വന്ന് നോക്കിയപ്പോൾ പനിയും ഇത്തിരി കുറവുണ്ട് അതുകൊണ്ട് നാളെ തന്നെ ഡിസ്ചാർജ് ചെയ്യാം എന്നുള്ള തീരുമാനത്തിൽ എത്തി ചേർന്ന്… അപ്പോഴാണ് അവൾ ഓഫീസിലേക്ക് പൊക്കണം എന്നാ കാര്യം ഓർത്തത്… വേഗം തന്നെ കുഞ്ഞിനെ ഉറക്കി സുമയുടെ കൈയിൽ ഏല്പിച്ചിട്ട്… വീട്ടിലേക്ക് പോകാൻ തയ്യാറായി… മനു… മോളെ ഒന്ന് കൊണ്ടാക്കിയേരെ… ഒറ്റക്ക് വിടണ്ട.. മ്മ്മ്… അവളുടെ പിന്നാലെ വെളിയിലേക്ക് ഇറങ്ങാൻപോയതും വന്നു അവളുടെ ശബ്ദം… വേണ്ട… എനിക്കറിയാം… മനുവേട്ടാ… ഒറ്റക്ക് പോകാൻ… ആരും എന്റെ കൂട്ട് വരേണ്ട കാര്യമില്ല…

അത് എനിക്ക് ഇഷ്ടമല്ല… അവളുടെ ശാസന കലർന്ന കണ്ണിന്റെ നോട്ടവും വാക്കിന്റെ മൂർച്ചയും ആരെക്കാളും അവന് മനസ്സിലായി… പിന്നെ കൂടുതലൊന്നും പറഞ്ഞില്ല അടുത്ത് കണ്ട കസേരയിൽ കേറി ഇരുന്നു.. അവൾ ആവട്ടെ സുമയുടെ കൈയിൽ ഇരുന്ന കുഞ്ഞിനെ ഒന്ന് നോക്കിയിട്ട് താഴേക്ക് ഇറങ്ങിപ്പോയി… മോനെ… എന്താ ഈ കുട്ടിക്ക് പറ്റിയത്? കുറെ നാൾ ഇല്ലായിരുന്നല്ലോ ഈ വാശിയും ദേഷ്യവും ഒന്നും.. വീണ്ടും… മ്മ്മ്… എത്രയൊക്കെ കള്ളങ്ങൾ പറഞ്ഞാലും ഒരിക്കൽ അതൊക്കെ നീക്കി സത്യം വെളിയിൽ വരും എന്ന് അമ്മ കേട്ടിട്ടില്ലേ…. ഇപ്പൊ അതിന് മുന്നോടിയായിട്ടുള്ള മാറ്റമാണ്… എല്ലാം അവൾ അറിയും… എല്ലാം… മോനെ… അപ്പൊ… വെറുക്കും അമ്മേ…

എല്ലാവരെയും അവൾ…എന്നെയും അമ്മയെയും… എല്ലാവരെയും… ഒരു നെടുവീർപ്പോടെ അവൻ അതും പറഞ്ഞ് മുറിവിട്ട് ഇറങ്ങി… വീട്ടിൽ എത്തിയ പാടെ കുളിച്ചു റെഡിയായി അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു… ഇത്രയേറെ വിഷമങ്ങൾ ഉണ്ടായിട്ടും അവളുടെ മനസ്സിൽ എവിടെയൊക്കെ ഒരു സന്തോഷം നിറയുന്നത് അവൾ അറിഞ്ഞു… അപ്പോഴേക്കും അവൾ അടുത്തിരുന്ന സിന്ദൂരം ചെപ്പിൽ നിന്നും ഒരു നുള്ള് കുകുമം അവളുടെ നെറ്റിയിൽ തോട്ടിരുന്നു… അറിയണം.. എല്ലാം… എനിക്ക്… മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചവൾ ബാഗും എടുത്ത് താഴേക്ക് നടന്നു… ഓഫീസിലേക്ക് എത്തിയ പാടെ നേരെ വസുവിന്റെ ക്യാബിനിലേക്ക് വച്ച് പിടിച്ചു…

ഡോറിൽ ഒന്ന് knock ചെയ്തപ്പോൾ തന്നെ അകത്തേക്ക് കേറാനുള്ള അനുവാദവും കിട്ടി… അവളെ കണ്ട പാടെ അവനൊന്നു ചിരിച്ചു… ഇരിക്കേടോ… സർ… റേസിഗ്നേഷൻ പ്രോസസ്സ് പറഞ്ഞിരുന്നെങ്കിൽ… എനിക്ക്… ഒരു ചെറു പുഞ്ചിരിയോടെയും ആവലാതിയോടെയും അവൾ പറഞ്ഞവസാനിപ്പിച്ചു… എടൊ… സോറി… ഒരുപാട് ഒരുപാട് സോറി… ഇന്നലെ വളരെ മോശമായ രീതിയിലാണ് ഞാൻ തന്നോട് സംസാരിച്ചത്…ഒരു പെണ്ണിനോട് പറയാൻ പാടില്ലാത്തത്…. അതിന്റെ കാരണം തന്നെ അന്നത്തെ സംഭവമാണ്… മ്മ്മ്… ഞാൻ അന്ന് എന്തൊക്കെ അറിയാതെ പറഞ്ഞുപോയതാ…

സാറിനെ കണ്ടപ്പോൾ എന്റെ ഹസ്ബൻഡനെ പോലെ തോന്നി അതാ… അവളുടെ വാക്കിലെ പതർച്ച അവന് നല്ലതുപോലെ തന്നെ മനസ്സിലായി.. പോട്ടെ സാരമില്ല… പക്ഷെ തന്നെ ഇവിടുന്ന് ഇപ്പൊ പറഞ്ഞുവിടുന്നില്ല… അവൾ അത്ഭുതത്തോടെ അവൻ പറയുന്നത് കേട്ടിരുന്നു… എനിക്ക് അല്പം ദേഷ്യം കൂടുതലാണ്… പക്ഷെ അത് അപ്പോൾ മാത്രമേ കാണു… പിന്നെ അത് ഓർക്കുമ്പോൾ എനിക്ക് തന്നെ കുറ്റബോധമാണ്… പിന്നെ തന്നെ ഇത്രയൊക്കെ വിളിച്ചു പറഞ്ഞതല്ലേ… സോറി വെരി വെരി സോറി… ആയോ അതൊന്നും സാരമില്ല സർ… അവൾക്ക് ഓർമ്മ വന്നത് പണ്ടതെ വസുവിനെയാണ്… എന്തെങ്കിലും വഴക്ക് പറ്റിയാൽ പിന്നാലെ സോറി എന്നും പറഞ്ഞ് വരുന്ന പൂച്ച കണ്ണനെ…

പെട്ടന്ന് അവളൊന്ന് അറിയാതെ ചിരിച്ചുപോയി… ഹാവു ആശ്വാസമായി മാഡം… ഇപ്പോഴെങ്കിലും ഒന്ന് ചിരിച്ചല്ലോ… എപ്പോഴും ശോകത്തിൽ ഇരിക്കുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു… ആദ്യമായി ആണ് ഒരു ചിരി… അവളെ നോക്കി കൈകൂപ്പി അവൻ പറഞ്ഞു… എന്നാ പിന്നെ ഇന്നലെ ഇയാൾ ഇവിടെ ഏല്പിച്ച റേസിഗ്നേഷൻ ലെറ്ററാണ്… ഇതിനെ ഞാൻ കീറി കളയട്ടെ? മ്മ്മ്… ഒന്ന് ചിരിച്ചുകൊണ്ടവൾ പറഞ്ഞു… പക്ഷെ സർ… എനിക്ക് ഇന്ന്… അറിയാം… മോൾക്ക് വയ്യാതെ ഇരിക്കുവല്ലേ? കുഞ്ഞിന്റെ അസുഖം ഒക്കെ മാറിയിട്ട് വന്നാൽ മതി ഇവിടെ ലീവ് എഴുതി കൊടുത്താൽ മതി പോകുന്ന വഴിക്ക്.. Thankyou സർ… എന്നാൽ ഞാൻ… ഓഹ്… അല്ല എവിടെയാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്?

ഇവിടെ റോയൽ ക്രോസ്സ്… അഹ്… എന്നാ ശെരി… മ്മ്മ്… അവിടുന്ന് ഇറങ്ങിയപ്പോൾ തന്നെ എന്തോ ഒരു സന്തോഷം ഉണ്ടായിരുന്നു അവൾക്ക്… നഷ്ടപെട്ട എന്തോ തിരിച്ചു കിട്ടിയ ഒരു ഫീൽ… അതൊക്കെ ആലോചിച്ചു വെളിയിൽ ഇറങ്ങിയപ്പോഴാണ് അങ്ങോട്ടേക്ക് കേറി വരുന്ന നിമിയെ കണ്ടത്.. അമ്മുവിനെ കണ്ടതും തല വെട്ടി തിരിച്ചു ഒരു പോക്കായിരുന്നു… നിമി.. എത്രയൊക്കെ നിന്റെ സ്വന്തമാണ് എന്ന് നീ പറഞ്ഞാലും ഒരിക്കൽ വരും വസു എന്നേ തേടി… നമ്മുടെ മകളെ തേടി… കാരണം അത്രക്ക് ദൃഢം ആണ്‌ ഞങ്ങളുടെ ബന്ധം… അന്ന് ഞാൻ കാണും അവന്റെ കൈ പിടിച്ചു കൂടെ… നടന്ന് പോകുന്ന നിമിയെ തിരിഞ്ഞു നോക്കിയപ്പോൾ അമ്മുവിന്റെ മനസ്സിൽ ഒരു പകയുടെ ചിരി വിരിഞ്ഞു…

വാസുവിന്റെ ക്യാബിനിലേക്ക് ദേഷ്യത്തോടെ നിമി കേറി ചെന്നു… ആ പെണ്ണ് അവൾ എന്തിനാ ഇപ്പോ വന്നത്? ഇവിടുത്തെ സ്റ്റാഫാണ് അവൾ ഇവിടെ വരാൻ പിന്നെ എന്ത് കാരണമായി അവൾക്ക് വേണ്ടത്… ഹും.. ഇന്നലെ ലെറ്റർ തന്നിട്ട് പോയതല്ലേ അവൾ… പിന്നെ എന്തിനാ? ലെറ്റർ അതൊക്കെ മറന്നേരെ… അവൾ ഇവിടെ തന്നെ തുടരും പക്ഷെ വെറുമൊരു സ്റ്റാഫ്‌ ആയിട്ട് അല്ല എന്റെ PA ആയിട്ട്… പ്രൊമോഷൻ കൊടുത്തിട്ടുണ്ട്… നീയല്ലേ ഇന്നലെ പറഞ്ഞത് അതൊരു പാവം കുട്ടിയാണ് എന്ന്.. അ.. അതുപിന്നെ… എന്നും പറഞ്ഞു പെട്ടന്നൊരു പ്രൊമോഷൻ? പാവമണ്… അതുകൊണ്ട് തന്നെ… പക്ഷെ അവൾക്ക് അതെന്തോ അത്രക്ക് അങ്ങോട്ട് പിടിച്ചില്ല വസു പറഞ്ഞത് കേട്ടിട്ട്…

പിന്നെ കൂടുതൽ ഒന്നും പറയാനും അവനോട് തർക്കിക്കാനും അവൾ നിന്നില്ല.. വായിൽ നിന്നും എന്തെങ്കിലും വരുമോ എന്നൊരു പേടി അത്ര തന്നെ… ഓഫീസിൽ നിന്നും അമ്മു നേരെ പോയത് ഹോസ്പിറ്റലിലേക്ക് ആണ്… അവിടെ ചെന്നപ്പോഴേ കണ്ടു മനുവുമായി എന്തൊക്കെ മനസ്സിലാവാത്ത ഭാഷയിൽ സംസാരവും കളിയും ഒക്കെ ആയി ഇരിക്കുന്ന ദേവൂട്ടിയെ… അവളെ കണ്ട പാടെ രണ്ട് കൈയും നീട്ടി പിടിച്ചു നില്പുണ്ട് ആശാത്തി… മമ്മ…. ഓ…. എന്തോ… കുഞ്ഞേ എടുത്ത് മടിയിൽ വച്ചുകൊണ്ട് അവളും കൂടി…. എന്തായി പോയ കാര്യം? ജോലി ഉപേക്ഷിക്കാൻ തന്നെ തീരിമാനിച്ചോ? ഏയ്‌… ഇല്ല… റേസിഗ്നേഷൻ ക്യാൻസൽ ചെയ്തു… മമ്മ…. പിന്നെ സുമമ്മയും ഏട്ടനും നാട്ടിലേക്ക് തിരിച്ചു പൊകുന്നില്ലേ?

മ്മ്മ്… ഞാൻ അടുത്ത ആഴ്ച പോകും. . അമ്മ ഇവിടെ നിൽക്കട്ടെ… കുഞ്ഞിനും നിനക്കും അതൊരു കൂട്ടാണ്.. മ്മ്മ്…. പിന്നെ കൂടുതലൊന്നും രണ്ടുപേരും പരസ്പരം മിണ്ടിയില്ല… വൈകുംനേരം ആയപ്പോൾ തന്നെ ഡിസ്ചാർജ് ചെയ്തു… നേരെ വീട്ടിലേക്ക് ചെന്ന് കേറി.. ഇനിയിപ്പോ ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട ഞാൻ പോയി ഫുഡ് വാങ്ങി വരാം… എന്നാ വേഗം പോയിട്ട് വാ… സമയം ഇപ്പോ തന്നെ 7 കഴിഞ്ഞു… കുഞ്ഞിനേയും കൊണ്ട് മേളിലേക്ക് പോകും വഴി സുമയും മനുവും പറയുന്നത് കേട്ടിട്ടും അവളൊന്നും പറയാൻ നിന്നില്ല… ക്ഷീണം കാരണം ദേവു നല്ല ഉറക്കം തന്നെയിരുന്നു… കട്ടിലിൽ കിടത്തി വാഷ്‌റൂമിലേക്ക് കേറി ഒന്ന് ഫ്രഷായി… അപ്പോഴേക്കും ഭക്ഷണവും കൊണ്ട് മനു വന്നിരുന്നു…

ഭക്ഷണം ഒക്കെ കഴിഞ്ഞു കുഞ്ഞിനേയും അടുത്ത് കിടത്തി ഉറക്കി അവൾ ഓരോന്ന് ആലോചിച്ചു കണ്ണും അടച്ച് കിടക്കുവായിരുന്നു… ആമി… പെട്ടന്നാണ് വസു വിളിക്കും പോലെ ഒരു സൗണ്ട് അവളുടെ കാതിൽ എത്തിയത്… കണ്ണും തുറന്ന് ചാടി എണീറ്റു ചുറ്റും നോക്കി പക്ഷെ അതൊരു വെറും തോന്നലാണ് എന്ന് മനസ്സിലാക്കാൻ അധികം നേരം അവൾക്ക് വേണ്ടി വന്നില്ല… പക്ഷെ അത് ഓർക്കും തോറും അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… പോരാത്തതിന് അവനെ അകന്നു ജീവിക്കുന്നതിന്റെ വേദനയും.. കട്ടിലിലേക്ക് പയ്യെ ചാഞ്ഞു കിടന്ന് അവളൊന്നും കണ്ണുകൾ മെല്ലെ അടച്ചു… അപ്പോഴേക്കും അവളുടെ മനസ്സിൽ ഓടി വന്നത് വസു തന്നെ ആയിരുന്നു…

പിന്നെ എപ്പോഴോ അവൾ പഴയ ഓർമയിലേക്ക് വഴുതിവീണു… ആമി… അല്ല ചെക്കാ നീയെന്തിനാ എന്നേ ആമി എന്ന് വിളിക്കുന്നെ… ചുണ്ടും കൂർപ്പിച്ചു അത് ചോദിക്കുന്നത് കേട്ടപ്പോൾ അവന് ചിരി വന്നു… അതേയ് എന്റെ ആദ്യ കാമുകിയുടെ പേരാണ്… നിനക്കും അത് മതി എന്ന് തോന്നി.. ഉവ്വോ . എന്നാലേ പൊന്നുമോൻ അവളെയും ആലോചിച്ചു ഇവിടെ ഇരുന്നോ… ഞാൻ പോകുവാ… അവിടുന്ന് എണീറ്റ് കൊണ്ട് അവൾ പറഞ്ഞു… എടി കുശുമ്പി പെണ്ണെ… അവിടെ ഇരിക്ക്.. അവളെ കൈ പിടിച്ചു മണൽതിട്ടയിലേക്ക് ഇരുത്തി കൊണ്ട് അവന് പറഞ്ഞു… ദേ… കൈ മാറ്റിക്കോ… എന്നേ തൊട്ടാൽ നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. ഉണ്ടക്കണ്ണു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി അവൾ പറഞ്ഞു…

എടി നീയെന്തിനാ ഇങ്ങനെ ഉണ്ടക്കണ്ണുകൊണ്ട് നോക്കി പേടിപ്പിക്കുന്നെ… പിന്നെ… ലോകത്തുള്ള സകലമാന പെൺപിള്ളേരെയും പ്രണയിച്ചിട്ട് ഇപ്പോ അവളുടെ പേര് വന്ന് എന്നേ വിളിക്കുന്നു… 😬 എടി പൊട്ടി കാളി… ആമി എന്ന് വിളിക്കുന്നത് എന്താണ് എന്നറിയോ? ഉഹും… നീ വാ തുറന്ന് പറയാതെ ഞാൻ എങ്ങനെ അറിയാനാണ്… 😒 എന്റെ അമ്മ കുട്ടിയെ സ്നേഹം കൂടുമ്പോൾ വിളിക്കുന്നതാ ഞാൻ… എന്റെ ലൈഫിൽ രണ്ട് പെണ്ണുങ്ങളെ മാത്രമേ ഇതുവരെ ഞാൻ ആത്മാർഥമായി സ്നേഹിച്ചിട്ടുള്ളു… ഒന്ന് എന്റെ അമ്മ രണ്ട് നീ… അപ്പോ ഒരേ അത്രക്കും സ്പെഷ്യൽ ആയ നെയിം ആണ്‌ അത് അതാ നിന്നെ ഞാൻ വിളിക്കുന്നെ… നിനക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ നിർത്തി.. മാണ്ട… ആമി എന്ന്തന്നെ വിളിച്ചോ… അത് കേൾക്കാനാണ് എനിക്ക് ഇഷ്ടം…

അവന്റെ കൈവിരലിൽ അവളുടെ വിരൽ ചേർത്ത് അവൾ പറഞ്ഞു… ഓഹോ… ഇനിയിപ്പോ ഞാൻ വിളിക്കുന്നില്ല നിന്നെ… പോരെ.. സോറി വസു….അല്ല നിന്നെ ഞാൻ വിച്ചു എന്ന് വിളിച്ചോട്ടെ? അതെന്തേ അങ്ങനെ ഒരു പേര്? അതേയ് അതെന്റെ ആദ്യ പ്രണയമാണ്… ഉവ്വ… നിന്നെ ഞാൻ സഹിക്കുന്നത് പോലെ വേറേ ആര്‌ സഹിക്കും കുരിപ്പേ… പിന്നെ ഇയാൾ എന്നേ തലയിൽ ചുമന്നു നിൽകുവല്ലേ… പോ.. അവന്റെ കൈ മാറ്റി അപ്പുറത്തേക്ക് നോക്കി അവളിരുന്നു… ദേ.. പെണ്ണെ നീ ഇങ്ങനെ എന്തിനാ ചുമ്മാ പിണങ്ങുന്നേ… ചുമ്മാ.. അതിനൊരു കാരണം ഒന്നും വേണ്ട… ഇടക്ക് വഴക്ക് ഇടുന്നത് നല്ലതാ… ഓഹ്… പോകാം നേരം കുറെ ആയിട്ടോ? ഇനി താമസിച്ചാൽ മാളു കൊല്ലും.. അല്ല വിച്ചു…

നീയെന്തിനാ നിന്നെ കുറിച്ചുള്ളത് ഒന്നും എന്നോട് പറയാത്തത്? ഞാൻ അത് പറയും നിന്നോട് പക്ഷെ ഇപ്പൊ അല്ല.. അതിന് സമയമുണ്ട്… എന്നേ വിശ്വാസമില്ലേ? ഉണ്ടല്ലോ അതുകൊണ്ട് തന്നെ അല്ലെ നിന്റെ കൂടെ നിഴലായിട്ട് ഞാൻ വരുന്നത്… വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോളും അവന്റെ കൈക്കുള്ളിൽ അവളുടെ കൈ മുറുകിയിരുന്നു… ഒരു വർഷം കടന്നുപോയി അവരുടെ പ്രണയം വളർന്നു ഒരുപാട്… അതിനിടയിൽ തന്നെ വസുവിന്റെ അമ്മ വസുന്ധരയും ആയിട്ട് അവൾ നല്ലപോലെ അടുത്തു… രണ്ടുപേരും അമ്മയും മകളും തന്നെ ആയി… പത്മനാഭൻ എല്ലാ കാര്യങ്ങളും വസുന്ധര വഴി അറിയുന്നുണ്ടായിരുന്നു… പക്ഷെ വസുവിന്റെ ഓഫീസിലേക്ക് ഉള്ള വരവിന്റെ ഉദ്ദേശം കാരണം അയാൾ അവളുമായി സംസാരിക്കുകയോ കാണുകയോ ചെയ്തില്ല…

ഒരു ദിവസം ഓഫീസിൽ ഇരുന്ന് കാര്യമായ വർക്കിൽ ആണ്‌ അമ്മു.. അപ്പോഴാണ് അവളുടെ അടുത്തിരുന്ന വസുവിന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ടത്… അവനെ നോക്കിയപ്പോൾ ആണെങ്കിൽ അവിടെ ഒന്നും കണ്ടതുമില്ല… പിന്നെ ഫോൺ എടുത്ത് നോക്കിയപ്പോ ഒരു നിമിഷ എന്നൊരു പേരാണ് കണ്ടത്… എന്തെങ്കിലും അത്യാവിഷമായ കാര്യം ആയിരിക്കും എന്ന് കരുതി ഫോൺ എടുത്ത് ചെവിയോട് ചേർത്തതും… ആദ്യം വന്നത് കൊറേ തുരുതുരെ ഉമ്മ ആണ്… ശെടാ ഇതേതാ ഈ പിശാശ്… അതും മനസ്സിൽ ആലോചിച്ചുകൊണ്ട്… എന്തോ പറയാൻവേണ്ടി വാ തുറന്നതും… അടുത്ത ബോംബ് അവൾ പൊട്ടിച്ചു.. വിച്ചു നമ്മുടെ മാര്യേജ് ഫിക്സ് ചെയ്തു അടുത്ത മാസം ഈ നിമി നിന്റെ സ്വന്തമാകും… നമ്മുടെ ആഗ്രഹം നടന്നു… നിന്റെ പപ്പയും മമ്മയും എല്ലാം സമ്മതിച്ചു…

ഇനി നമ്മുടെ കല്യാണത്തിനായി കാത്തിരിക്കാം… അതേയ് ഞാൻ പിന്നെ വിളിക്കാം ഇത് ഞാൻ എല്ലാരോടും ഒന്ന് വിളിച്ചു പറയെട്ടെ… ഉമ്മ… എന്ത് ചെയ്യണം എന്നോ പറയണം എന്നോ അറിയാതെ അവൾ ഇരുന്നു… പെട്ടന്ന് തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു… എന്നേ ചതിക്കുവായിരുന്നു അല്ലെ വസു…ഞാൻ… അപ്പോഴാണ് അവളുടെ തലയിലും തട്ടി അടുത്തായിട്ട് അവന് വന്നിരുന്നത്….. ഇന്നാ.. നീ ചോദിച്ച കോൾഡ് കോഫി… അടുത്തായിട്ട് ഒരു ഗ്ലാസ്‌ നീക്കി വെച്ചു അവന് പറഞ്ഞു… എ… എനിക്ക് വേണ്ട… നീ തന്നെ എടുത്തോ… എന്താടി പെണ്ണെ ഞാൻ ഇവിടുന്ന് പോകുന്നത് വരെ ഇങ്ങനെ അല്ലായിരുന്നല്ലോ? ഇതിപ്പോ എന്താ പറ്റിയത്? ഒന്നുമില്ല… അപ്പോഴേക്കും അവൻ അവളുടെ മുഖം പിടിച്ചു ചിരിച്ചു…

ഇതെന്താ പെണ്ണ് കണ്ണൊക്കെ കലങ്ങി ഇരിക്കുന്നത്? എന്താ എന്താ പറ്റിയത്… തലവേദന എന്തെങ്കിലും ഉണ്ടോ? ഉഹും… ആരാ അവൾ? അവളോ? ഏവൾ? നിന്റെ ഫോണിൽ ഉള്ള നിമിഷ? ഓഹ് അതോ അത് എന്റെ ഏടത്തിയുടെ അനിയത്തിയാണ്… ഒരു വട്ട് കേസ്… അല്ല അവളെ നിനക്ക് എങ്ങനെ അറിയാം? അറിയാം… അവൾ വിളിച്ചിരുന്നു… ഞാനാണ് കാൾ എടുത്തത്… ആഹാ അവളോ അവൾ എന്തിനാ എന്നേ വിളിച്ചത്… താടിയിൽ തടവി അവൻ ചോദിച്ചു… അറിയില്ല… ഞാനൊന്ന് അവളെ വിളിച്ചിട്ട് വരാം നീ അപ്പോഴേക്കും കോഫി കുടിച്ചിട്ട് ഇരുന്നോ… ഇന്ന് നമ്മുക്ക് വൈകുംനേരം ഒരിടം വരെ പോകാമെ…ഒരു സർപ്രൈസ് ഉണ്ട്… അവന് എഴുന്നേറ്റ് പോകുന്നതിന്റെ ഇടയിൽ പറഞ്ഞു… അവൾക് എന്തോ അവിടെ ഇരിക്കാൻ തോന്നിയില്ല വേഗം തന്നെ ലീവും എഴുതി കൊടുത്ത് അവൾ താഴേക്ക് ഇറങ്ങി ആദ്യം കണ്ട ഓട്ടോയിൽ കേറി നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു…

ഇതൊന്നിണ് അറിയാതെ വസു നിമിയെ വിളിച്ചുകൊണ്ട് ഇരുന്നു… പക്ഷെ ഫോൺ അടിക്കുന്നതല്ലാതെ അവൾ എടുക്കുന്നതെ ഇല്ല… തിരിച്ചു സീറ്റിലേക്ക് വന്നപ്പോ അവളെ അവിടെ കാണാനേ ഇല്ല… ശെടാ ഈ പെണ്ണ് കോഫി കുടിക്കാതെ ഇതെങ്ങോട്ടാ പോയത്… അവൾ പോയി വസു… പോയോ എവിടെ സേവി എങ്ങോട്ട് പോയി? എടാ അവൾക്ക് തലവേദന എടുക്കുവാ എന്നും പറഞ്ഞു ലീവ് എഴുതി കൊടുത്തിട്ട് ഒറ്റ പോക്കായിരുന്നു… എന്നോട് ഒരു വാക്ക് പറയാതെ… വയ്യാത്തോണ്ട് അല്ലേടാ… പോട്ടെ വൈകുംനേരം പോകുന്ന വഴിക്ക് വേണമെങ്കിൽ അവിടെ ഇറങ്ങാം… പിന്നെ ഞാൻ ഇന്ന് നാട്ടിലേക്ക് പോകും… മാളു അവിടെ ചെന്നിട്ട് ഒരേ വിളി… നീ വരുന്നുണ്ടോ? ഇ..ഇല്ല… ഞാൻ വരുന്നില്ല… എന്തോ അവന്റ മാനസിക ഒരു വിഷമം വന്നു നിറഞ്ഞു…… തുടരും

സിന്ദൂരരേഖയിൽ: ഭാഗം 11

Share this story