ദേവാഗ്നി: ഭാഗം 41

ദേവാഗ്നി: ഭാഗം 41

എഴുത്തുകാരൻ: YASH

അനന്തൻ മുൻപോട്ട് നോക്കിയപ്പോ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ശിവ നാഗ വിഗ്രഹത്തിന്റെ മുൻപിൽ കൊണ്ടു നിർത്തി… എന്നിട്ട് കണ്ണ് അടച്ചു പ്രാർത്ഥിക്കാൻ പറഞ്ഞു…അപ്പോയേക്കും പ്രകൃതി സാധാരണ നിലയിലേക്ക് മാറിയിരുന്നു… ഭീതി ഉളവാക്കുന്ന ശബ്ദങ്ങൾ എല്ലാം മാറി സാധാരണ നിലയിൽ ആയി… അനന്തൻ കണ്ണ് അടച്ചു നാഗ വിഗ്രഹത്തെ നോക്കി കൈകൾ കൂപ്പി പ്രാർത്ഥിക്കാൻ തുടങ്ങി… ശിവ യുടെ ചിരികേട്ട് കൊണ്ട് ആണ് അവൻ കണ്ണ് തുറക്കുന്നത്…അവൻ അവളെ നോക്കി അവൾ കവിളിൽ നുണകുഴിയും വിരിയിച്ചു കൊണ്ട് ചിരിക്കുന്നു… എന്റെ പെണ്ണേ…

എന്നും പറഞ്ഞു അവളെ കവിൾ കൈ കുമ്പിളിൽ എടുക്കാൻ വേണ്ടി മുൻപോട്ട് നീങ്ങി… അപ്പോഴാണ് ശിവ താഴേക്ക് നോക്ക് എന്ന രീതിയിൽ കണ്ണ് കൊണ്ട് കാണിക്കുന്നത്… താഴേക്ക് നോക്കിയ അനന്തൻ ഞെട്ടി… ആ നാഗതറ മുഴുവൻ അവരെ ചുറ്റിനും നാഗങ്ങൾ നിരന്നു നിൽക്കുന്നു അവൻ പേടിച്ചു കണ്ണ് അടച്ചു കൊണ്ട് ശിവ യുടെ കയ്യിൽ അമർത്തി പിടിച്ചു.. ഏട്ടാ … കണ്ണ് തുറക്ക് പേടിക്കേണ്ട ഇവർ ഒന്നും ചെയ്യില്ല… ഇവർ ഏട്ടനെ പരിചയപ്പെടാൻ വന്നതാ…വാ ഇവിടെ ഇരിക്ക്…എന്നും പറഞ്ഞു അവനെ പിടിച്ചു വലിച്ചു അവിടെ ഇരിപ്പിച്ചു…അതിനു ശേഷം അവൾ വിളിച്ചു…  കുഞ്ഞുട്ടാ…

അത് കേട്ട് ഒരു നാഗം മുൻപോട്ട് വന്നു..നിന്നോട് ഞാൻ പറഞ്ഞില്ലേ എന്റെ നന്ദേട്ടൻ വന്നു എന്ന്.. ഇതാ എന്റെ ഏട്ടൻ.. അത് കേട്ട് കുഞ്ഞുട്ടൻ അനന്തനെ നോക്കി അവനെ കണ്ട് അതിന്റെ കണ്ണ് നീല നിറത്തിൽ തിളങ്ങി… അത് പതുക്കെ ഇഴഞ്ഞു അവന്റെ അടുത്ത് എത്തി അവന്റെ പാദത്തിൽ തൊട്ട് കൊണ്ട് പതുക്കെ കിടന്നു… അനന്തൻ അത്ഭുതത്തോട് അതൊക്കെ നോക്കി കണ്ടു… പതുക്കെ പതുക്കെ അവന്റെ ഭയം മാറാൻ തുടങ്ങിയിരുന്നു….ശിവ അവന്റെ കൈ പിടിച്ചു പതുക്കെ കുഞ്ഞുട്ടന്റെ പത്തി യിൽ തലോടിച്ചു… അവൻ അത് ആസ്വതിച്ചെന്ന വണ്ണം പത്തി താഴ്ത്തി അവിടെ കിടന്നു…പിന്നീട് അവൾ അവിടെ ഉള്ള എല്ലാ നാഗത്തെയും അവനു പരിചയപ്പെടുത്തി കൊടുത്തു….

പതിയെ പതിയെ ശിവയെ പോലെ തന്നെ അവനും അവരോട് കൂട്ട് ആയി… അവൻ നാഗങ്ങൾക്ക് ഇടയിൽ ശിവയുടെ മടിയിൽ തല വച്ചു… കുഞ്ഞുട്ടന്റെ പത്തിയിൽ തലോടി കിടന്നു…സമയം പോയതും ഇരുട്ട് വന്നതും ഒന്നും അവർ അറിഞ്ഞില്ല…നാഗ തറയിലെ കുഞ്ഞു വിളക്കിന്റെ പ്രകാശത്തിൽ കത്തി ജ്വലിക്കുന്ന അവളുടെ സൗദര്യത്തിൽ മയങ്ങി അവൻ അങ്ങനെ കിടന്നു… പെട്ടന്ന് ആരൊക്കെയോ വരുന്ന ശബ്ദം അങ്ങു ദൂരയിൽ നിന്നും കേൾക്കുന്നത്.. അപ്പോഴാണ് അവർ ഞെട്ടി പരിസരബോധം വരുന്നതും സമയം അതിക്രമിച്ചത് അറിയുന്നതും…അവർ പെട്ടന്ന് തന്നെ നാഗങ്ങളോട് യാത്ര പറഞ്ഞു നാഗതറയിൽ നിന്നും ഇറങ്ങി മുൻപോട്ട് നടക്കാൻ തുടങ്ങി..അപ്പോയുണ്ട് മുൻപിൽ രാമനും വീരനും വരുന്നു…

എവിടെയാ കുട്ടി നീ പോയിരികണേ… അസമയത്ത് കാവിൽ ഇങ്ങനെ ഇരിക്കുകയ…എന്തുമാത്രം ഭയന്നു എന്ന് അറിയോ കുട്ടി… അപ്പോഴാണ് അനന്തനെ അവർ ശ്രദ്ധിക്കുന്നത്… എന്താ അനന്താ നീ ഇവിടെ നമുക്ക് ആർക്കും ഈ സമയങ്ങളിൽ ഇങ്ങോട്ട് പ്രവേശനം ഇല്ല എന്ന് അറിയില്ലേ നിനക്ക്… രാമാ നീ ഇതൊന്നും പറഞ്ഞു കൊടുത്തില്ലേ… ഇവിടെ കുറച്ചു ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ട്… ഇത് നിന്റെ ഡൽഹി അല്ല… വെറുതെ ഓരോ ആപത്ത് വരുത്തി വയ്കേണ്ട… അത്… വീരേട്ട ഞാൻ… വെറുതെ…. ശിവ യുടെ കൂടെ… നാഗ ദൈവങ്ങളെ തൊഴാൻ പോയതാ… ഭഗവാനെ…. എ… എ …ന്താ… പറഞ്ഞേ… നാഗ ദൈവങ്ങളെ തൊഴാൻ നാഗതറയിൽ പോവേ… എന്നിട്ട് നിനക്ക് വല്ലതും പറ്റിയോ…

അതും പറഞ്ഞു വെളിച്ചം അവന്റെ മേലേക്ക് കാട്ടി അവന്റെ ശരീരം മുഴുവൻ പരിശോധിച്ചു… ഭഗവാൻ കാത്തു…ആദ്യം ആയാണ് ശിവ അല്ലാതെ നാഗതറയിൽ കാല് കുത്തിയിട്ട് ഒരാൾ ജീവനോട് മടങ്ങുന്നത്…അതികം ഇവിടെ നിൽക്കേണ്ട പെട്ടന്ന് വരിക…വീട്ടിലോട്ട് പോവാം…ഇനി ഇത് ആരോടും പറയാൻ നിൽക്കേണ്ട… തറവാട്ടിൽ എത്തിയപ്പോ എല്ലാവരും ഉണ്ട് മുറ്റത്തു അവരെ കാത്തു നിൽക്കുന്നു…ശിവ അവിടെ എത്തിയപ്പോ തന്നെ എല്ലാവരും നാലുഭാഗത്ത് നിന്നും അവളെ വഴക്ക് പറയാൻ തുടങ്ങി…ശിവ തലയും തയ്‌ത്തി മിണ്ടാതെ നിന്നു.. മതി മതി നിർത്തു…അവൾ ഇങ്ങു എത്തിയല്ലോ മോള് വാ അതും പറഞ്ഞു രാധിക അവളെ വിളിച്ചു അകത്തേക്ക് നടന്നു..

എല്ലാവരും പിരിഞ്ഞു പോവാൻ നേരം രാമവർമ്മ പറഞ്ഞു… നാളെ ആരും എവിടെയും പോവരുത് ക്ഷേത്രത്തിൽ നാളെ പ്രശ്നം വെയ്ക്കുണ്ട്..ദേവാദത്തൻ തിരുമേനി ആണ് വരുന്നത്… അതിനു ശേഷം തിരുമേനി ഇവിടേക്ക് വരും… കുട്ടികളുടെ ഒക്കെ ജാതകം നോക്കിക്കണം… അടുത്ത ദിവസം…ഗുപ്തൻ ഉറങ്ങുമ്പോ…മുഖത്ത് കൂടി എന്തോ ഇഴയും പോലെ തോന്നി..ഒന്ന് രണ്ട് തവണ അവൻ കൈ കൊണ്ട് അത് തട്ടി മാറ്റി… വീണ്ടും അത് പോലെ ഇഴയുന്നു പെട്ടന്ന് കുപ്പിവള കിലുങ്ങും പോലുള്ള ചിരി കേൾക്കുന്നത് അവൻ പതുക്കെ കണ്ണ് തുറന്ന് നോക്കുമ്പോൾ ഉണ്ട് ഗൗരി അവളെ മുടി യുടെ അറ്റം കൊണ്ട് അവന്റെ കവിളിൽ ഇക്കിളി ഇട്ട് മാറി നിന്നു ചിരിക്കുന്നു…

അവൻ ഉറക്കം വിട്ടത് അറിയാതെ വീണ്ടും അവൾ മുടിയും ആയി അവന്റെ മുഖത്തിന് നേരെ വന്നു… പെട്ടന്ന് തന്നെ ഗുപ്തൻ കണ്ണ് തുറന്ന് അവളെ ദവാണി യുടെ ഇടയിലൂടെ കൈയിട്ട് അവളെ വയറിൽ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു…അവൾ അവന്റെ നെഞ്ചിൽ കിടന്ന് ഇടിച്ചും കൊണ്ട് കുതറി… പെട്ടന്ന് അവളെ കൊണ്ട് അവൻ ഒന്ന് മറിഞ്ഞു..ഇപ്പൊ അവൾ അവന്റെ സൈഡിൽ ആയി വീണു.. അവർ തമ്മിൽ കണ്ണിൽ നോക്കി അറിയാതെ തന്നെ അവരുടെ ചുണ്ടുകൾ അടുത്തു..രണ്ട് പേരും ആ ചുംബനത്തിൽ മുഴുകി …അതേ സമയത്തു ആണ് താഴെ നിന്നും ഉച്ചത്തിൽ കമല ത്തിന്റെ ശബ്ദം കേൾക്കുന്നത്… ഗൗരി…. നീ എന്തെടുക്കുകയ… ഏട്ടനെ വിളിക്കാൻ പോയിട്ട് എത്ര സമയം ആയി…

ഏട്ടൻ എഴുന്നേൽകുന്നിലേൽ അവിടെ പത്രത്തിൽ വെള്ളം ഇരിപ്പുണ്ട് അത് എടുത്ത് തല വഴി ഒഴിച്ചോളൂ… അത് കേട്ട് കൊണ്ട് രണ്ടു പേരും പെട്ടന്ന് വിട്ടകന്നു…ഗൗരി നാണത്താൽ തല താഴ്ത്തി നിന്നു… അത് മറയ്ക്കാൻ എന്നവണ്ണം അവൾ പറഞ്ഞു… അയ്യേ വാ കൂടെ കഴുകാതെ ആണ് ഇയാൾ എന്നെ ചുംബിച്ചത് അയ്യേ…എന്നും പറഞ്ഞു ചുണ്ട് തുടച്ചോണ്ട് പെട്ടന്ന് തന്നെ പുറത്തേക്ക് ഇറങ്ങി… വാതിലിന് അടുത്ത് എത്തി തിരിഞ്ഞു പറഞ്ഞു… ഏട്ടനും ഉണ്ട് കൂടെ അമ്മാവൻ പറഞ്ഞിട്ട് വന്നതാ … പെട്ടന്ന് താഴേക്ക് വാ… അതേ… ഇനി വാ കഴുകിയിട്ട് മതി ട്ടോ ഇതുപോലത്തെ…

അതും പറഞ്ഞു പൊട്ടി ചിരിച്ചു കൊണ്ട് അവൾ ഓടി… ഗുപ്തൻ താഴേക്ക് വരുമ്പോ ഉണ്ട് കമല യും ഗൗരി അനന്തനും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു… എന്താ ഇവിടെ ഇങ്ങനെ ചിരിക്കാൻ മാത്രം ഉള്ളത്.. അത് കമലഏച്ചിക്ക് പനി വന്ന കഥ പറഞ്ഞു ചിരിച്ചത് ആണ്… ഗൗരി പറഞ്ഞു… ഓഹോ ഇന്നലെ ഞാൻ ഇത് പറഞ്ഞപ്പോ പേടിച്ചു വിറച്ചു എന്റെ കൈ അമർത്തി പിടിച്ചു ആണല്ലോ നിന്നത് … ഇതാ നോക്കിയേ നീ ഇന്നലെ പിടിച്ച അടയാളം… ഇന്ന് പേടി മാറി അത് ചിരി ആയോ… ഒരു ദിവസം കൊണ്ട് അത്രയും ധൈര്യം വന്നോ…

അത് കേട്ട് ഗൗരി ഒന്നു ചമ്മി കമലത്തിന്റെ പിന്നിൽ നിന്നു.. അപ്പൊ അനന്തൻ പറഞ്ഞു നിങ്ങളോട് എല്ലാവരോടും തറവാട്ടിലേക്ക് ജാതകവും എടുത്ത് എത്താൻ അമ്മാവൻ പറഞ്ഞു…ഏതോ വലിയ തിരുമേനി വരുന്നുണ്ട് പോലും എല്ലാവരുടെയും ജാതകം നോക്കിക്കണം എന്നൊക്കെ പറഞ്ഞു..നീ വാ നിന്നെ കൈയോട് കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞിക്ക്……തുടരും

ദേവാഗ്നി: ഭാഗം 40

Share this story