മഹാദേവൻ: ഭാഗം 2

മഹാദേവൻ: ഭാഗം 2

എഴുത്തുകാരി: നിഹാരിക

വിരുന്നുകാരി അല്ല പോലും…. പിന്നെ വേലക്കാരി ആണെന്നാണോ ഇയാൾ ധരിച്ചത് !! പല്ലിറുമ്മി നിൽക്കുമ്പോൾ കണ്ടു തറപ്പിച്ച് നോക്കി തോർത്തും തോളിലിട്ട് പോകുന്ന മഹാദേവനെ, കണ്ടതും ദേഷ്യത്തോടെ തല തിരിച്ചു….. അവളെ കടന്നു പോയതും ഗൗരവഭാവം വിട്ട് മഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു….. ആർക്കും കാണാൻ കഴിയാത്ത അത്രയും നേർത്ത ഒരു പുഞ്ചിരി ❤❤❤

രാവിലെ പത്ത് മണി മുതൽ മൂന്നും കൂടെ കട്ട കുത്തി ഉറങ്ങി …. രണ്ട് മണി ആയപ്പോൾ മീര വന്ന് ഉണർത്തി, ഊണ് കഴിക്കാൻ ….. രണ്ടെണ്ണത്തിനെയും പെറുക്കി ദ്യുതി ഡൈനിംഗ് ഹാളിലേക്ക് ചെന്നു, എല്ലാം കൂടി ഒരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു, അവിയലും എരിശ്ശേരിയും ഓലനും കാളനുമൊക്കെ, സാമ്പാറിൻ്റെ മണം വന്നപ്പഴും അമ്മ ഓർമ്മയിലേക്ക് കടന്നു വന്നു, അമ്മ ഉണ്ടാക്കുന്ന കറികളിൽ പ്രിയപ്പെട്ടത് സാമ്പാറായിരുന്നു …. വേഗം ചിന്ത മാറ്റി ഉണ്ണാനിരുന്നു, തൂശനിലയിൽ വിളമ്പിവച്ചത് കണ്ട് കിളി പോയ അവസ്ഥയിലായിരുന്നു കൃപയും മേഘയും ഓരോന്ന് എടുത്ത് കഴിച്ചു നോക്കി, പുളി മധുരം എരിവ് എന്നതിൻ്റെയൊക്കെ എക്സ്പ്രഷൻ ഇടുന്നുണ്ട്…. ചെറിയ ചിരിയോടെ അതും നോക്കിയിരുന്നു, “മഹിക്കുട്ടാ നീയും ഇരുന്നോളു.. കൃഷി ഓഫീസർടെ കൂടെ പോണ്ടെ?…

“എന്ന് അച്ഛമ്മ നീട്ടി പിടിച്ച് പറയുമ്പഴാണ് ആ പറയുന്ന സാധനത്തിനെ ദ്യുതിയും ശ്രദ്ധിച്ചത്, ” ഛെ, ഇതറിഞ്ഞിരുന്നെങ്കിൽ ഇപ്പോ ഇങ്ങട് വരില്ലാരുന്നു, ഇത്തിരി വൃത്തിയിലും മെനയിലും ഒക്കെ മുന്നിൽ വന്നിരിക്കുന്നുണ്ട്…… കരിന്നീല ഷർട്ടിന് അതേ കളർ മുണ്ട്, വന്ന പാട് ദ്യുതിയുടെ എതിരെ വന്നിരുന്ന് ഇടത് കൈ കൊണ്ട് ഇല ഒന്ന് തുടച്ചു ….. ചൂടു ചോറിലേക്ക് അമ്മായി സാമ്പാർ ഒഴിച്ച് കൊടുത്തപ്പോൾ കുഴച്ച് ഒരു പരുവമാക്കി കഴിക്കുന്നുണ്ട്, ദ്യുതിക്ക് അത് വല്ലാതെ അരോചകമായി തോന്നി, അവൾ കഴിക്കാതെ ചോറിൽ കയ്യിട്ട് ഇരുന്നു… മെല്ലെ മേഘയെയും വർഷയെയും നോക്കി, അവരാണെങ്കിൽ മഹി കാണിക്കുന്ന പോലെ അനുകരിച്ച് കുഴച്ച് ഉരുളകളാക്കി കഴിക്കുന്നുണ്ട്……

കഷ്ടം! എന്ന് മുഖം കൊണ്ട് കാട്ടി ദ്യുതി ഇത്തിരിയെന്തോ കഴിച്ച പോലെ വരുത്തി.. “മോൾക്ക് അമ്മായീടെ കറികളൊന്നും പിടിച്ചില്ലേ?” കഴിക്കാതെ ഇരിക്കുന്നത് കണ്ടിട്ടാവണം അമ്മായി ചോദിച്ചത്, “കറികളൊക്കെ സൂപ്പറാ ആൻ്റീ, എനിക്കീ പുളിയുള്ള കാലനെയാ പിടിച്ചത് ” ചിരിച്ച് അമ്മായി കാലനല്ല കാളനാണെന്ന് തിരുത്തി ഇത്തിരി കൂടി കൃപക്ക് വിളമ്പി ,” കഴിക്കുമ്പോഴും തലയും താഴ്ത്തി ഇരിക്കുന്ന കുറുമ്പി പെണ്ണിൻ്റെ മുഖത്തേക്ക് ഇടക്കിടെ മഹിയുടെ കണ്ണ് പാളി വീണിരുന്നു…. ചുണ്ടിൽ ഒരു കുസൃതിച്ചിരിയും, മഹി കഴിച്ച് എഴുന്നേറ്റ് പോയപ്പഴാണ് ദ്യുതി ആശ്വാസത്തോടെ കഴിക്കാൻ തുടങ്ങിയത്, കഴിച്ചെഴുന്നേറ്റതും ഇലയും ചുക്കുവെള്ളം കുടിച്ച ഗ്ലാസും ഒക്കെ ദ്യുതി പെറുക്കി എടുത്തു….

അവളുടെ കണ്ടിട്ട് മേഘയും കൃപയും…, “അവിടിരുന്നോട്ടെ ദ്യുതിമോളെ ഞാൻ എടുത്തോളാം” എന്ന് പറഞ്ഞ് വന്ന മീരയോട്…. “വേണ്ട ഞാൻ കഴിച്ചല്ലേ ഞാൻ തന്നെ എടുത്തോളാം” എന്ന് കടുപ്പിച്ചു പറഞ്ഞ് ദ്യുതി പുറത്തേക്ക് നടന്നു, ശിങ്കിടികൾ പുറക്കെയുo, ദ്യുതിമോള്……ദ്യുതി മോളാത്രെ തറവാട്ടിൽ എല്ലാരും കുട്ടികളെ മോള് ചേർത്താ വിളിക്കുന്നത്, എന്ന് വച്ച് എന്നേക്കാൾ രണ്ട് വയസ് മാത്രം മൂത്ത ഇവള് ഈ മീരയെന്തിനാ എന്നെ മോളെ എന്ന് വിളിക്കുന്നത്?” മനസിലോർത്ത് ദേഷിച്ച് അവൾ ഇല തെങ്ങിൻ്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു, കെയ്യും കഴുകി തിരിച്ച് മുകളിലേക്ക് കയറിപ്പോയി, പുറമേ നടിച്ചില്ലെങ്കിലും രണ്ട് കടും കാപ്പി കണ്ണുകൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു, കണ്ണുകളിൽ ഒപ്പിയെടുത്തിരുന്നു, ചുണ്ടിൽ ചെറുചിരിയും വിരിയിച്ചിരുന്നു…. ❤❤❤

ഊണൊക്കെ കഴിഞ്ഞ് രണ്ടിനേം കൂട്ടി തൊടിയിലൊക്കെ നടന്നു ദ്യുതി, ചമ്പക്കയും.. ഇരുമ്പൻ പുളിയും, മൂവാണ്ടൻ മാവിൻ്റെ ചോട്ടിലെ കണ്ണിമാങ്ങയും എന്ന് വേണ്ട സകലമാന സാധനങ്ങളും പെറുക്കിത്തിന്നിട്ടാണ് നടത്തം, ദ്യുതി എല്ലാം മനസ് നിറഞ്ഞ് ആസ്വദിച്ചു, ഒരിക്കൽ കൂടി, ഓർമ്മകളുടെ സുഗന്ധവും രുചിയും വീണ്ടും നുകർന്ന് ……കണ്ണടച്ച് പഴമയിലേക്ക് കിനാവിൻ്റെ ചിറകിൽ അങ്ങനെ അങ്ങനെ….. അങ്ങ് വടക്കേ തൊടിയിലെ ഗോമാവിൻ്റെ ചില്ലയിൽ ഇപ്പഴും ഉണ്ട് ഊഞ്ഞാല്…… അതെന്നും അവിടെ ഉണ്ടാവാറുണ്ട്, ഇങ്ങനെ തന്നെ, അന്ന് രണ്ടാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞ് ദ്യുതി വന്നപ്പോൾ അവളെ ഏറെ കൊതിപ്പിച്ചതീ ഊഞ്ഞാലാ….. വിട്ട് കൊടുക്കാതെ മീര എപ്പഴും കാണും അതിൻമേൽ ….

അമ്മേടെ സാരിത്തുമ്പ് പിടിച്ച് പുറകിലൊളിച്ച ദ്യുതിയെ അമ്മയാ കുഞ്ഞിക്ക് ഒരൂട്ടം കാട്ടിത്തരാ ന്നും പറഞ്ഞ് ഊഞ്ഞാല് കാട്ടിത്തന്നത്, മീര കാല് കുത്തി കുതിച്ച് പൊന്തുന്നത് കണ്ട് കൊതിയായി…. മീര മോളെ കുഞ്ഞീനെം കൂടെ കൂട്ടണേ ഊഞ്ഞാലാടാൻ എന്ന് ദേവി പറഞ്ഞത് കേട്ട് “കൂട്ടാ ചിറ്റേ ” എന്നവൾ മറുപടി കൊടുത്തു, അമ്മ അതും കേട്ട് അകത്തേക്ക് പോയി, ഓരോ ആട്ടം കഴിയുമ്പഴും, “ക്ക് തര്വോ…?” “ക്ക് തര്വോ…?” എന്ന് ആശയോടെ ചോദിക്കുന്ന കുഞ്ഞിയെ ഒന്നു നോക്കുക പോലും ചെയ്യാതെ ഊഞ്ഞാലാടിയവളെ ദേഷ്യം സഹിക്കാൻ വയ്യാഞാ….. ഊഞ്ഞാലാടാനുള്ള കൊതി അടക്കാൻ വയ്യാഞ്ഞാ…. ഉരുളൻ കല്ല് തപ്പി എറിഞ്ഞത്….

തലക്ക് തന്നെ തട്ടി ചോരയൊഴുകി ചാടിയപ്പോൾ വലിയ വായിൽ പെണ്ണ് നിലവിളിച്ചോടി, “ഇവളാ വല്യേട്ടാ ” എന്നും പറഞ്ഞ് ഊഞ്ഞാലിൽ കൗതുകത്തോടെ ഇരിക്കുന്ന കുഞ്ഞിപ്പെണ്ണിന്നെ അവളുടെ ഏട്ടന് ചൂണ്ടി കാട്ടി കൊടുത്തു…. “ടീ…. എന്നും പറഞ്ഞ് ഓടി വന്ന് അവളെ പിടിച്ചൊരു തള്ളായിരുന്നു ചെക്കൻ, ഊഞ്ഞാലിൽ നിന്ന് പുറകിലേക്ക് തലയടിച്ച് മറിഞ്ഞപ്പോ കുഞ്ഞിപ്പെണ്ണ് കരഞ്ഞില്ല, പകരം കൊട്ടിപിടഞ്ഞ് എണീറ്റ് അവനെ പല്ലിറുമ്മി ദേഷിച്ച് നോക്കി…. ” ഇനി മഹിക്കുട്ടൻ്റെ മീര മോളെ വികൃതി കാട്ടുമോടി ഉണ്ടക്കണ്ണി എന്നും പറഞ് കവിളത്ത് തോണ്ടി പോകുന്നവന്നെ അന്നാണ് ആദ്യായി ശത്രു എന്ന പട്ടികയിൽ എഴുതി ചേർത്തത് ❤❤❤❤❤❤

ഫോൺ അടിച്ചപ്പഴാണ് കുഞ്ഞിപ്പെണ്ണിൽ നിന്ന് മനസ് തിരിച്ചെത്തിയത്….. വേഗം ഫോണിൽ നോക്കി ജെയ്ൻ “”” വേഗം ചിരിയോടെ ഫോൺ കാതിലേക്ക് ചേർത്തു….. “കൈസാ ഹേ മേരീ ജാൻ ” എന്ന അവന്റെ പ്രണയാർദ്രമായ വാക്കുകൾ കാതിൽ വന്ന് വീണു….. “നീ പോയപ്പോ ഇവിടെ ആകെ ഒരു ശൂന്യതയാ ദ്യുതി ….. നീയില്ലാതെ പറ്റുന്നില്ലട ” പ്രിയപ്പെട്ടതെന്തോ കേട്ട പോലെ സന്തോഷവും സങ്കടവും ഒപ്പം വന്നു പെണ്ണിന്, ” ജെയ്ൻ ….. ഞാനും ഇപ്പോ ഇങ്ങോട്ട് വരാൻ ഒട്ടും ആഗ്രഹിച്ചിട്ടില്ല: .. പക്ഷെ അച്ഛൻ! അച്ഛൻ നിർബന്ധിച്ച് പറഞ്ഞയച്ചതാ എന്നെ!” “അമ്മയില്ലാത്തിടം അച്ഛന് ഇഷ്ടല്ലാരുന്നല്ലോ? പിന്നെന്താ ദ്യുതി ഇപ്പൊ ഇങ്ങനെ” “അറിയില്ല ജെയ്ൻ…. എനിക്ക് എന്തോ…

ടെൻഷൻ പോലെ, അമ്മ പോയേന്ശേഷം അച്ഛൻ്റെ കൂടെയാ വെക്കേഷൻ സ്പെൻ്റ് ചെയ്തിട്ടുള്ളൂ… ഇതിപ്പൊ ആദ്യായിട്ടാ” “സാരല്യ….. കുറച്ചു ദിവസം കഴിഞ്ഞാ… എൻ്റടുത്തേക്ക് ഇങ്ങ് വന്നേക്കണo കേട്ടോടീ… ആല്ലാതെ പറ്റില്ല മോളെ എനിക്ക്…. വക്കുവാണേ രാത്രി വിളിക്കാം” പറഞ്ഞത് കേട്ട് ആകെ പൂത്തുലഞ് നിന്നു പെണ്ണ് ….. ‘ “ടീ….. ജെയ്നാണോ വിളിച്ചത് ??” എന്ന മേഘയുടെ ചോദ്യമാ സ്വപ്ന ലോകത്ത് നിന്ന് ഉണർത്തിയത്, അതെ എന്ന് തലയാട്ടുമ്പോൾ രണ്ട് കൂട്ടുകാരികളുടെ മുഖത്തും ദേഷ്യായിരുന്നു’ ” നിന്നോട് എത്ര തവണ പറഞ്ഞു ദ്യുതി അവനെ വിട്ടോളാൻ…. ഡ്രഗ് അഡിക്ട് ആയിരുന്നു, കുടിയനും ……. എന്തിനാ നീ വെറുതേ…… ??” കൃപ നീരസത്തോടെ പറഞ്ഞ് നിർത്തി “സമ്മതിക്കുന്നു…..ഒക്കെ ശരിയാ….

ഡ്രഗ് അഡിക്ട് ആയിരുന്നു ഡ്ര ങ്കാർഡ്‌ ആയിരുന്നു,….. ഇപ്പോ ഇതൊന്നും അല്ല എൻ്റെ ജെയ്ൻ …. ഇനി ഒട്ട് ആവുകയും ഇല്ല ….. ഞാൻ കൂടെ ഉള്ളിടത്തോളം, എനിക്കുറപ്പാ…..” ദേഷിച്ച് കടന്നു പോകുന്നവളെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ബുള്ളറ്റിൽ മഹി കടന്നു പോയി, പണ്ടത്തെ കുഞ്ഞിപ്പെണ്ണ് അന്നത്തേ പോലെ തന്നെ കെറുവിച്ച് നോക്കുന്നത്, കണ്ണാടിയിൽ കൂടി കാണുന്നുണ്ടായിരുന്നു അവൻ….. വീർത്ത് വന്ന പെണ്ണിൻ്റെ കവിളുകൾ ഉള്ളിൽ എന്നോ പാകി മുളച്ച പ്രണയത്തിൻ്റെ ചെടികളിൽ മൊട്ടുകൾ വിരിയിക്കുന്നുണ്ടായിരുന്നു’…. (തുടരും)

മഹാദേവൻ: ഭാഗം 1

Share this story