നിനക്കായ് : ഭാഗം 36

നിനക്കായ് : ഭാഗം 36

എഴുത്തുകാരി: ഫാത്തിമ അലി

“കൗസല്യാ സുപ്രജാരാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം….” അമ്പലത്തിൽ നിന്നും ഉള്ള സ്തോത്രമാണ് ശ്രീയെ ഉറക്കിൽ നിന്നും എഴുന്നേൽപ്പിച്ചത്…. കണ്ണുകൾ ഒന്ന് ചിമ്മി തുറന്ന് ബെഡിൽ നിന്ന് എഴുന്നേറ്റ് തുറന്നിട്ട ജനാലക്ക് അരികിലേക്ക് നടന്നു… അവിടെ നിന്നും നോക്കിയാൽ പറമ്പും ഇടവഴിയും കാണാമായിരുന്നു…. ചെറുതായി കോട മൂടിയിരിക്കുന്ന അന്തരീക്ഷം കാണെ അവളുടെ ചുണ്ടുകളിൽ ഒരു കുഞ്ഞ് പുഞ്ചിരി വിരിഞ്ഞിരുന്നു..

എവിടെ ആണെങ്കിലും നമ്മുടെ വീട്ടിലെ നമുക്ക് മാത്രമായിട്ടുള്ള കിടപ്പ് മുറിയിൽ ഉറങ്ങുന്നതിന്റെ സുഖം അത് വേറെ തന്നെയാണെന്ന് ശ്രീക്ക് തോന്നി… അഴിഞ്ഞ് വീണ മുടി വാരി കെട്ടി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി… അടുക്കളയിൽ പ്രാതലിനുള്ള വിഭവങ്ങൾ ഒരുക്കാൻ തിടുക്കം കൂട്ടുന്ന വസുന്ധരയുടെ പിന്നിലൂടെ ചെന്ന് അവരെ വട്ടം ചുറ്റി പിടിച്ച് കുളി കഴിഞ്ഞ് വിടർത്തിയിട്ടിരിക്കുന്ന മുടിയിൽ മുഖം അമർത്തി വെച്ച് അവളങ്ങനെ നിന്നു… “അമ്മാ…” ചിണുങ്ങിക്കൊണ്ടുള്ള അവളുടെ വിളി കേട്ട് വസുന്ധരയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…

അവളിലെ പഴയ കുറുമ്പുകൾ ഓരോന്നായി തിരിച്ചെത്തുവാൻ തുടങ്ങി എന്നത് ആ അമ്മയെ സംബന്ധിച്ചെടുത്തോളം അത്രയും സന്തോഷം നിറഞ്ഞതായിരുന്നു… “എന്താ കണ്ണാ…അമ്മേടെ കുട്ടിക്ക് ഉറക്ക് തെളിഞ്ഞില്ലേ…?” വസുന്ധര ഒരു കൈ അവളുടെ കൈകൾക്ക് മുകളിൽ വെച്ച് മറു കൈയാൽ ശ്രീയുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചതും അവൾ ഒന്ന് കുറുകി വസുന്ധരയിലേക്ക് പറ്റി ചേർന്ന് നിന്നു… “മ്മ്…” ഒന്ന് മൂളിക്കൊണ്ട് വസുന്ധരയുടെ കൈകളെ ഒന്ന് കൂടെ കവിളിലേക്ക് അടുപ്പിച്ച് കൊണ്ട് ആ തണുപ്പ് ഏറ്റ് അങ്ങനെ നിന്നു… “വസൂ…” ഉമ്മറത്ത് നിന്നും മാധവന്റെ സ്വരം ഉയർന്ന് കേട്ടപ്പോഴാണ് വസുന്ധര ഞെട്ടിയത്…. “ഈശ്വരാ…മാധവേട്ടന്റെ ചായ….”

ശ്രീയുടെ പിടുത്തം വിടുവിച്ച് തിടുക്കത്തിൽ സ്റ്റൗവിൽ തിളച്ച് കൊണ്ടിരിക്കുന്ന വെള്ളത്തിൽ ചായ പൊടി ഇട്ടു… “മ്മ്…മ്മ്..പതിവ് ചായ കിട്ടാഞ്ഞിട്ടാ വാദ്ധ്യാര് കയറ് പൊട്ടിക്കുന്നത്….” വസുന്ധരയുടെ തിടുക്കം കണ്ട് അവരുടെ അൽപം തെളിഞ്ഞ് കാണുന്ന ഇടുപ്പിൽ നുള്ളിക്കൊണ്ട് കുറുമ്പോടെ പറഞ്ഞു… “ടീ…വേണ്ട…” ശ്രീ പറഞ്ഞ് കേട്ട് വസുന്ധര അവളെ കൂർപ്പിച്ച് നോക്കിയതും ശ്രീ ചുണ്ട് ഒരു വശത്തേക്ക് കോട്ടി… “ഓ…കെട്ട്യോനെ പറഞ്ഞപ്പോ പറ്റിയില്ല അല്ല്യോ….” “നിന്ന് ചിണുങ്ങാതെ പല്ല് തേച്ച് വാ പെണ്ണേ….” “ഞാൻ പല്ലൊക്കെ തേച്ചോളാം….ആ ചായ ഇങ്ങ് തന്നേ… മാധവേട്ടന് ഞാൻ കൊഞ്ട് പോയി കൊടുത്തോളാം കേട്ടോ വസൂ…” ചുണ്ട് കൂർപ്പിച്ച് വെച്ച് പറഞ്ഞ് കൊണ്ട് അവളാ ചായ ഗ്ലാസ് വസുന്ധരയുടെ കൈയിൽ നിന്നും വാങ്ങിച്ചു… “ഈ പെണ്ണിനെ ഞാൻ….”

“വേഗം ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കെന്റെ അമ്മക്കുട്ടീ….നിക്ക് വെഷക്കണുണ്ടേ….” പോവുന്ന പോക്കിൽ ശ്രീ ഉറക്കെ വിളിച്ച് പറഞ്ഞത് കേട്ട് വസുന്ധര അവരുടെ ജോലിയിലേക്ക് തിരിഞ്ഞു… “മാധവേട്ടാ…ചായ….” ഉമ്മറത്ത് എത്തിയതും സ്വരം അൽപം ഒന്ന് മാറ്റിക്കൊണ്ട് അവൾ അയാൾക്ക് അരികിലേക്ക് ചെന്നു… “എത്ര നേരമായി വസൂ ഞാൻ വിളിക്കുന്നൂ….” തനിക്ക് മുന്നിലേക്ക് നീണ്ടു വന്ന ആവി പറക്കുന്ന ചായ കണ്ട മാധവൻ പത്രം മടക്കി കണ്ണുകൾ ഉയർത്തിയപ്പോഴാണ് ഇളിച്ച് കൊണ്ട് നിൽക്കുന്ന ശ്രീയെ കണ്ടത്… “ടീ…കള്ളീ…നീ ആയിരുന്നോ….” “അതേലോ…അങ്ങനെ ഇപ്പോ വാദ്ധ്യാര് രാവിലെ തന്നെ റൊമാൻസിക്കണ്ട…കേട്ടോ…” “അടി…”

മാധവൻ ചായ വാങ്ങിച്ചതും ശ്രീ ചാരു കസേരയുടെ കൈ പിടിക്ക് മുകളിൽ ഇരുന്ന് അയാളുടെ മുഖത്തെ കണ്ണട ഊരി മാറ്റി സ്വന്തം മുഖത്ത് വെച്ചു… പേപ്പറും വാങ്ങി ഗൗരവത്തിൽ അതിലേക്ക് കണ്ണ് നട്ട് ഇരിക്കുന്ന ശ്രീയെ മാധവൻ താടിക്ക് കൈ കൊടുത്ത് നോക്കി നിന്നു… “മ്മ്…?” ചൂണ്ടു വിരലാൽ കണ്ണട അൽപംഒന്ന് താഴ്ത്തി കനത്ത മുഖത്തോടെ മാധവന് നേരെ പുരികം ഉയർത്തിയതും അയാൾ ഒന്നുമില്ലെന്ന രീതിയിൽ ചുമൽ കൂച്ചി ചായ കുടിച്ചു… “പത്മനാഭൻ-കൊല്ലം 99 വയസ്സ്…ശ്ശോ ഒരു കൊല്ലവും കൂടെ ജീവിച്ചിരുന്നേൽ സെഞ്ചുറി അടിച്ചിട്ട് പോവായിരുന്നു….” “അടി കിട്ടുവേ നിനക്ക്…ചെന്ന് പല്ലാ തേച്ച് വാ ശ്രീക്കുട്ടീ…. നാറുന്നു….” “ഓഹോ….അത്രക്കായോ…”

അയാൾ പറഞ്ഞത് കേട്ട് കണ്ണടയും പത്രവും എടുത്ത് ചാരുപടിയിൽ വെച്ച് മാധവനെ നോക്കി കുറുമ്പോടെ മുഖത്ത് അമർത്തി ഉമ്മ വെച്ചു കൊണ്ട് ശ്രീ അകത്തേക്ക് ഓടി… “അമ്മാ…ഞാൻ കുളത്തിൽ പോയേ….” വസുന്ധര സമ്മതിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് റൂമിലേക്ക് പോയി ധാവണിയും മറ്റും എടുത്ത് പിന്നാമ്പുറത്ത് കൂടെ ഇറങ്ങി ഓടുന്നതിനിടക്കാണ് വിളിച്ച് പറയുന്നത്…. കുളത്തിലെ നല്ല തണുത്ത വെള്ളത്തിൽ എല്ലാം മറന്ന് നീന്തി തുടിച്ച ശ്രീയെ എന്നത്തേയും പോലെ വസുന്ധര ദേഷ്യപ്പെട്ടാണ് തിരിച്ച് കയറ്റിയത്… “ശ്രീക്കുട്ടീ….കഴിക്കുന്നില്ലേ നീ…?” “ഞാൻ അമ്പലത്തിൽ പോയി വരാം അമ്മാ…എന്നിട്ട് കഴിച്ചോളാം….” മാധവന് ഭക്ഷണം വിളമ്പുന്നതിനിടയിൽ വിളിച്ച് ചോദിച്ച വസുന്ധരയോട് ശ്രീ ഉത്തരം കൊടുത്തു…

നനഞ്ഞ മുടി ചീകി വിടർത്തിയിട്ട് കുളിപ്പിന്നൽ കെട്ടി അമ്പലത്തിൽ പോവാൻ റെഡി ആയപ്പോഴേക്കും മാധവനും ഭക്ഷണം കഴിച്ച് സ്കൂളിലേക്ക് പോവാൻ ഇറങ്ങിയിരുന്നു…. അമ്പലത്തിന്റെ അടുത്ത് വരെ മാധവനോടൊപ്പം ആയിരുന്നു അവൾ പോയത്… അയാൾസ്കൂളിലേക്കുള്ള വഴിയേ തിരിഞ്ഞതും ശ്രീ അമ്പലത്തിലേക്ക് പടവുകൾ ഓടി കയറി… അർച്ചനക്ക് കൗണ്ടറിനരികിലേക്ക് ചെന്നതും പതിവ്പോലെ ശേഖരനെ നോക്കി പുഞ്ചിരിച്ച് കാണിച്ച് മാധവന്റെയും വസുന്ധരയുടെയും പേരിൽ അർച്ചന കഴിപ്പിക്കാൻ റസീപ്റ്റ് എഴുതി… “ഹരീടെ പേരിൽ കഴിപ്പിക്കുന്നില്ലേ മോളേ….?” ചോദിച്ച് കഴിഞ്ഞ ശേഷമാണ് ശേഖരൻ അബദ്ധം ആയി പോയെന്ന് മനസ്സിലായത്…

അയാൾ വല്ലായ്മയോടെ ശ്രീയെ നോക്കിയെങ്കിലും മുഖത്ത് വന്ന സങ്കടം മറച്ച് വെച്ച് നേരിയൊരു പുഞ്ചിരി നൽകി പൈസ അടച്ച് റെസീപ്റ്റും വാങ്ങി പിന്തിരിഞ്ഞു… “പാവം കുട്ടി…” ശ്രീ പോവുന്ന വഴിയെ നോക്കി അയാൾ നെടുവീർപ്പോടെ പറഞ്ഞ് അർച്ചന എഴുതിക്കാൻ വന്ന അടുത്ത ആളിലേക്ക് തിരിഞ്ഞു… അമ്പല നടയിൽ തൊഴു കൈയോടെ കണ്ണുകൾ അടച്ച് നിൽക്കുമ്പോഴും അവളുടെ മനസ്സ് ശൂന്യമായിരുന്നു… ഭഗവാനോട് എന്ത് ചോദിക്കണം എന്ത് പറയണം എന്നറിയാതെ ആ നിൽപ് തുടർന്നു… തിരുമേനി വന്ന് വിളിച്ചപ്പോഴാണ് കണ്ണുകൾ തുറന്ന് നോക്കിയത്…

ഇലച്ചീന്തിലെ പ്രസാദവും വാങ്ങി നെറ്റിയിലും കഴുത്തിലും കുറി വരച്ച് പടിക്കെടാടുകൾ ഓരോന്നായി ഇറങ്ങിക്കൊണ്ടിരുന്നു.. വീട്ടിലേഅക്ക പോവാനായി ഇടവഴിയിലേക്ക് നടക്കുമ്പോഴാണ് ആൽത്തറയിൽ ഒരു അപരിചിതൻ ഇരിക്കുന്നത് കണ്ടത്… കാഷായ വേഷവും കൈയിലെ ജപമാലയും തേജസ്സുള്ള മുഖഭാവത്തോടെ തന്നെ നോക്കി ചിരിക്കുന്ന അയാളുടെ അരികിലേക്ക് അറിയാതെ ശ്രീയുടെ കാലുകൾ ചലിച്ചു… “ജീവിതത്തിൽ പ്രയാസങ്ങൾ ഇനിയും കാണുന്നുണ്ട് കുട്ടീ… പക്ഷേ അപ്പോഴും അതിനെയെല്ലാം തരണം ചെയ്യാൻ മോൾക്ക് കഴിയും.. സങ്കടങ്ങളിലൊക്കെയും താങ്ങാവാൻ ഒരുപാട് കൈകൾ മോളുടെ ചുറ്റിലും ഉണ്ട്… എല്ലാത്തിലും ഉപരിയായി നിന്റെ ദേഹത്തിനും ദേഹിക്കും അവകാശിയായ ഒരുവൻ…

ഏത് പ്രതിസന്ധിയും അവനുണ്ടാവും കൂടെ… നിന്റെ പാതി നിന്നിലേക്ക് എത്തി ചേരുന്ന കാലം വിദൂരമല്ല…” പതിഞ്ഞതെങ്കിലും അയാളുടെ സ്വരത്തിൽ വല്ലാത്തൊരു ഗാംഭീര്യം ഉണ്ടായിരുന്നു… ശ്രീക്ക് അയാൾ പറഞ്ഞതൊന്നും മനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും വെറുതേ ഒന്ന് ചിരിച്ച് കാണിച്ച് വേഗം തിരിഞ്ഞ് നടന്നു… വീട്ടിൽ എത്തുന്നത് വരെ അവളുടെ ചിന്തകൾ മുഴുവൻ ആ സന്യാസി പറഞ്ഞത് ചുറ്റി പറ്റി ആയിരുന്നു… “അമ്മാ..” ഉമ്മറത്ത് എത്തിയതും ഓട്ടു കിണ്ടിയിൽ നിന്ന് വെള്ളം എടുത്ത് കാൽ കഴുകി ശ്രീ അടുക്കളയിലേക്ക് ചെന്നു… വസുന്ധര അവൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിൽ ഡാൻസ് ക്ലാസിലേക്ക് കുട്ടികൾ ഓരോരുത്തരായി വരാൻ തുടങ്ങിയിരുന്നു…

എല്ലാവരും എത്തിയിട്ടും ശ്രീയുടെ അടുത്ത് നിന്ന് പോവാൻ കൂട്ടാക്കാത്ത വസുന്ധരയെ അവൾ നിർബന്ധിച്ച് പറഞ്ഞയച്ചു… ഭക്ഷണം കഴിച്ച് മുഖം കഴുകുന്നതിനിടക്കാണ് റൂമിൽ വെച്ച ഫോൺ റിങ് ചെയ്യുന്നത് അറിഞ്ഞത്… ഓടി ചെന്ന് നോക്കിയതും അന്നമ്മ വീഡിയോ കോൾ വിളിച്ചതാണെന്ന് അറിഞ്ഞ് ശ്രീ ചിരിയോടെ അത് അറ്റന്റ് ചെയ്തു… **** രാവിലെ എഴുന്നേറ്റ പാടെ സാം അന്നമ്മയുടെ അടുത്തേക്കാണ് ഓടി ചെന്നത്… “അന്നമ്മോ…ഇച്ചേടെ ചക്കരേ…ഒന്ന് എണീറ്റേ….” ബെഡിൽ മൂടി പുതച്ച് ഉറങ്ങുന്ന അന്നമ്മയെ തോണ്ടി തോണ്ടി ശല്യം ചെയ്തതും അവൾ ദേഷ്യം പിടിച്ച് എഴുന്നേറ്റ് ഇരുന്നു… “എന്നതാ ഇച്ചേ…മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ…”

അന്നമ്മ ഈർഷ്യയോടെ കണ്ണ് തിരുമ്മി ചോദിച്ചത് കേട്ട് അവൻ ഇളിച്ച് കാണിച്ച് ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് അന്നമ്മക്ക് നേരെ നീട്ടി… “ഇത് എന്നാത്തിനാ എനിക്ക്…?” അന്നമ്മ അവനെ നോക്കി മനസ്സിലാവാതെ ചോദിച്ചു… “വിളിക്ക്….” “ഓ…ഇച്ചായൻ സുഖവായിട്ട് കിടന്ന് ഉറങ്ങുവായിരിക്കും… ഇപ്പോ വിളിച്ച് ശല്യപെടുത്തണോ…?” “അയ്യടാ…അവളുടെ ഒരു ഇച്ചായൻ….പോടീ കോപ്പേ… നിന്നോട് ദുർഗയെ വിളിക്കാനാ പറഞ്ഞത്…” “ഓഹോഹോ…ക്യാമുകന് ക്യാമുകിയെ കാണാഞ്ഞിട്ട് ഇരിക്കപ്പൊറുതി ഇല്ലാ അല്ല്യോ…?” അപ്പോഴാണ് അന്നമ്മക്ക് കാല്യങ്ങളുടെ കിടപ്പ് മനസ്സിലായത്… “മ്മ്….” “എന്നതാ ഇച്ചേ…അസ്ഥിക്ക് പിടിച്ചോ….?”

“എപ്പഴോ….നീ നിന്ന് കോടീശ്വരൻ കളിക്കാതെ ഒന്ന് വിളിക്ക് എന്റെ പൊന്നേ…” “ഉയ്യോ…പതപ്പിക്കല്ലേ മോനേ സാമുവലേ….ആകെ ഉള്ള ഇച്ച ആയി പോയി…ഇത്രയും കെഞ്ചിയ സ്ഥിതിക്ക് വിളിക്കാം…” “നീ താൻ ടീ ഉൻമയാണ തങ്കച്ചീ…” “മ്മ്…മ്മ്….സുഖിച്ചു…പിന്നെ വീഡിയോ വേണോ ഔഡിയോ മതിയോ…?” “എന്തോന്നാ….?” “ടാ പൊട്ടാ….വീഡിയോ കോൾ വേണോ എന്ന്….?” “ഓ…അങ്ങനെ…അതെന്നാ ചോദ്യവാ ടീ…വീഡിയോ കോൾ മതി….” “മ്മ്…എന്നാ ഒന്ന് അങ്ങ് മാറി നിൽക്ക്…ഫ്രെയിമിലേക്ക് ഇടിച്ച് കയറണ്ട…അവൾക്ക് കാണാൻ പറ്റാത്ത രീതിയിൽ ഞാൻ വെച്ച് തരാം…ഓക്കെ…” “ഡബിൾ ഓക്കെ…” ഉത്സാഹത്തോടെ സാം അന്നമ്മയ്ക്ക് കവിളിൽ അമർത്തി ഒരു ഉമ്മയും കൊടുത്ത് ബെഡിൽ അപ്പുറത്തേക്കിയി നീങ്ങി ഇരുന്നു… “ഈഹ്…പല്ല് തേക്കാതെ ഉമ്മ വെച്ചേക്കുവാ ദുഷ്ടൻ….”

സാം ഉമ്മ വെച്ചീടത്ത് കൈ കൊണ്ട് തുടച്ച് മാറ്റി അവനെ നോക്കി മുഖം വീർപ്പിച്ച് ശ്രീയുടെ നമ്പറിലേക്ക് കോൾ ചെയ്തു… “ഗുഡ് മോണിങ് അന്നക്കുട്ടീ…..” മറുഭാഗത്ത് നിന്നും ശ്രീയുടെ സ്വരം ഉയർന്ന് വന്നതിനോടൊപ്പം തെളിഞ്ഞ അവളുടെ ചിത്രത്തിലേക്ക് കണ്ണിമയ്ക്കാതെ സാം നോക്കി നിന്നു… ഒരു ചുവന്ന നിറത്തിലുള്ള ധാവണി ആയിരുന്നു അവളുടെ വേഷം… നെറ്റിയിലെയും കഴുത്തിലെയും മഞ്ഞൾ പ്രസാദം ഒഴിച്ചാൽ മറ്റൊരു അലങ്കാരവും അവളുടെ മുഖത്തില്ലിയിരുന്നു… എന്നിട്ട് പോലും അവളുടെ സൗന്ദര്യം സാമിന്റെ ഹൃദയമിടിപ്പ് ഏറ്റി…. “ഉഫ്…മാർ ഡാല…”

കണ്ണുകൾ അൽപം ചെറുതാക്കി കൊണ്ടുള്ള അവളുടെ ചിരി കണ്ടതും ഒരു കൈ ഇടനെഞ്ചിലേക്ക് വെച്ച് കണ്ണുകൾ അടച്ച് അങ്ങനെ ഇരുന്നു പോയി അവൻ…. “ഇതെന്താണ്…കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ..? “പോടീ പെണ്ണേ…കളിയാക്കാതെ…” “സത്യവാ ദച്ചൂസേ…ചുന്ദരി ആയിട്ടുണ്ട്…അതേ…എനിക്കൊരു ആലോചന…നിന്നെ എന്റെ ഇച്ചയെ കൊണ്ടങ്ങ് കെട്ടിച്ചാലോ പെണ്ണേ….” അന്നമ്മ കുസൃതിയോടെ ചോദിച്ചതും സാം അവളുടെ മറുപടി എന്താവും എന്നറിയാൻ കാത് കൂർപ്പിച്ച് വെച്ചു… “അയ്യടാ…ഒന്ന് പോടീ…”

“ഹാ…ഞാൻ കാര്യം പറഞ്ഞതാ പെണ്ണേ…. ഹലോ…ദച്ചൂ..ടീ….” അന്നമ്മ പറയാൻ വന്നപ്പോഴേക്കും കോൾ ഡിസ്കണക്ട് ആയി പോയിരുന്നു… തിരികെ ശ്രീ നോർമൽ കോൾ ചെയ്തതും അത് അറ്റന്റ് ചെയ്ത് ലൗഡ് സ്പീക്കറിലാക്കി വെച്ചു…. “ഇവിടെ നെറ്റിന് റേഞ്ച് കുറവാ അന്നക്കുട്ടീ…” “സാരമില്ല…നിന്നെ ഒന്ന് കണ്ടല്ലോ….അത് മതി…” അന്നമ്മ സാമിനെ നോക്കി കുറുമ്പോടെ പറഞാഞതും അവൻ അവളെ നോക്കി കണ്ണിറുക്കെ കാണിച്ചു… പിന്നെയും അവർ രണ്ട് പേരും ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു… സാം എല്ലാം കേട്ട് ശ്രീയുടെ കുറുമ്പ് നിറഞ്ഞ വർത്തമാനം കേട്ട് ബെഡിൽ കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു… അവളുടെ കിലുങ്ങിയുള്ള ചിരിയൊച്ചകളിൽ അവന്റെ ചുണ്ടിലെ പുഞ്ചിരിയുടെ തിളക്കം ഒന്ന് കൂടി വർദ്ധിച്ചു…

“ശ്രീക്കുട്ടീ…..” “ടാ….അമ്മ വിളിക്കുന്നൂ…ഒന്ന് ഹോൾഡ് ചെയ്യേ…” “ആഹ്…ടീ…” ശ്രീ അന്നമ്മയോട് പറഞ്ഞ് ഫോണും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി… “എന്താ അമ്മാ…?” “മോളൂ….ഇവർക്ക് ഡാൻസ് പ്രാക്ടീസിന് കൊണ്ട് വന്ന സിഡി കേട് വന്ന് പോയി… ഫോണിൽ റേഞ്ച് കിട്ടാത്തത് കൊണ്ട് സോങ് പ്ലേ ആവുന്നില്ല… നീ ഒന്ന് പാടി താ അമ്മക്ക്…” “ആ അമ്മാ…ഒരു മിനിറ്റേ….” വസുന്ധരയുടെ അടുത്ത് നിന്നും അൽപം മാറി നിന്ന് ശ്രീ ഫോൺ ചെവിയിലേക്ക് വെച്ചു.. “അന്നാ…ഞാൻ പിന്നെ വിളിക്കാം ടാ…” ശ്രീയുടെ സൗണ്ട് കേട്ടതും അവളുടെയും വസുന്ധരയുടെയും സംസാരം ശ്രദ്ധിച്ച സാം അന്നമ്മയോട് വെക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു…

“വേണ്ട ദച്ചൂട്ടീ…ഞാൻ കേട്ടു…മോള് ചെന്ന് പാടി കൊടുക്ക്… പക്ഷേ ഫോൺ കട്ട് ചെയ്യണ്ട…നിന്റെ പാട്ട് ഞാനൊന്ന് കേൾക്കട്ടേ….” “അത് വേണോ….” “വേണം..നീ പോയി പാടി കൊടുക്ക് ദച്ചൂട്ടീ…” “മ്മ്..ശരി…” ശ്രീ സമ്മതിച്ചതും അന്നമ്മ സാമിനെ നോക്കി തംപ്സ് അപ്പ് കാണിച്ചതും അവൻ അവൾക്കൊരു ഫ്ലൈയിങ് കിസ് കൊടുത്തു… ശ്രീ ഫോൺ അവിടെയുള്ള ടേബിളിൽ വെച്ച് ചുവന്ന പട്ട് കൊണ്ട് മറച്ച വീണയെ തൊട്ട് നമസ്കരിച്ച് എടുത്ത് പതിയെ മീട്ടി…

🎼ആ ആ ആ ആ ആ ആ ആ ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2) ശുഭദം ശിവചരിതം പാപഹരം നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം (ശിവദം) സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം പാര്‍വ്വതീലോല നിന്‍ കരുണയാലേ(2) തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ ആ ആ (ശിവദം)……🎼

ശ്രീ പാടി തീർത്തതെങ്കിലും സാമിന്റെ കർണ്ണപുടത്തിൽ നിലക്കാതെ അവളുടെ സ്വരം അലയടിക്കുന്നുണ്ടായിരുന്നു… **** വൈകുന്നേരം അന്നമ്മ അവളുടെ ഒരു ഫ്രണ്ടിന്റെ മാരേജ് റിസപ്ഷന് പോവാൻ വേണ്ടി ഉള്ള ഒരുക്കത്തിലാണ്…. എല്ലാവരും സാരി ഉടുക്കുന്നത് കൊണ്ട് അവളെയും നിർബന്ധിച്ച് സമ്മതിപ്പിച്ചിരുന്നു… അന്നമ്മ പോവാൻ വേണ്ടി റെഡി ആവാനായി റൂമിലേക്ക് കയറിയെങ്കിലും സാരി ഉടുക്കാൻ അറിയാത്തത് കൊണ്ട് റീനയെ പിടിച്ച പിടിയാലെ കൂട്ടിക്കൊണ്ട് പോയി… ഒന്നൊന്നര മണിക്കൂർ എടുത്ത് ഒരു വിധം അവളെ ഒന്ന് ഉടുപ്പിച്ച് എടുത്തപ്പോഴേക്കും റീന കുഴങ്ങിയിരുന്നു… “ടൺടണേ….എങ്ങനെ ഉണ്ട്….?”

ഹാളിൽ ഇരിക്കുന്ന സാമിനും മാത്യൂവിനും അടുത്തേക്ക് ചെന്ന് ഇടുപ്പിന് കൈ കൊടുത്ത് നിന്നതും അവർ രണ്ട് പേരും കണ്ണ് തള്ളി നിൽപ്പായിരുന്നു… “ഇതാണോ നീ സർപ്രൈസ് എന്ന് പറഞ്ഞ എന്നെ പിടിച്ച് നിർത്തിയത്…?” “അതേലോ പപ്പായീ….എങ്ങനെ ഉണ്ട്….?” “ഓ…ഇതൊരുമാതിരി….” മാത്യൂ എന്തോ പറയാൻ ആഞ്ഞപ്പോഴേക്കും അന്നമ്മ ചുണ്ട് പിളർത്തിക്കൊണ്ട് സങ്കടപ്പെടുന്നത് പോലെ കാണിച്ചതും അയാൾ നിർത്തി… “പപ്പായീ……” “അല്ല…നല്ല ഭംഗി ഉണ്ട് എന്ന് പറയുവായിരുന്നു…അല്ലേ ടാ സാമേ….” “പിന്നെ….ബൂട്ടിഫൂൾ….” സാമും മുഖത്ത് എക്സ്പ്രഷൻ വാരി വിതറിക്കൊണ്ട് പറഞ്ഞത് കേട്ട് അന്നമ്മ ഒന്ന് പൊങ്ങി… “അമ്മച്ചിയേ…നമുക്ക് ഇവളെ പിടിച്ചങ്ങ് കെട്ടിച്ചാലോ….?”

“ശരിയാ മാത്താ….ഞാനും അങ്ങനെ ആലോചിക്കുവായിരുന്നു…” മാത്യൂ പറഞ്ഞതിനോട് അമ്മച്ചിയും യോചിച്ചതും അന്നമ്മ പാണം വന്നത് പോലെ നിലത്ത് കളം വരച്ച് നിന്നു… “ശ്ശോ…ഞാൻ സാരി ഉടുത്താൽ ഇങ്ങനെ ഒക്കെ ആലോചിക്കുവായിരുന്നു എന്ന് അറിയായിരുന്നേൽ മുൻപേ ചെയ്തേനെ….” നഖം കടിച്ച് കൊണ്ട് അന്നമ്മ പറഞ്ഞത് കേട്ട് റീന അവളുടെ കൈക്ക് ഒരു അടി വെച്ച് കൊടുത്തു… “അയ്യടാ…മര്യാദക്ക് പി.ജി കംപ്ലീറ്റ് ചെയ്യ്…എന്നിട്ട് മതി കല്യാണം….” “വെറുതേ കൊതിപ്പിച്ച് കടന്ന് കളയുന്നോ…?” അന്നമ്മ മുഖം വീർപ്പിച്ച് വെച്ച് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു…

സാമിന് എവിടെയോ പോവാൻ ഉള്ളത് കൊണ്ട് അന്നമ്മയെ ആ വഴിക്ക് ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞതായിരുന്നു… സാം ഫ്രഷ് ആവാനായി പോയപ്പോഴാണ് അലക്സിന്റെ ബുള്ളറ്റ് പുലിക്കാട്ടിൽ മുറ്റത്തേക്ക് കയറിയത്…. ബുള്ളറ്റ് പോർച്ചിൽ വെച്ച് മുഖത്ത് വെച്ച് കൂളിങ് ഗ്ലാസ് ഇട്ടിരുന്ന വെള്ള ഷർട്ടിന്റെ ബട്ടൺസിനിടയിൽ കൊരുത്ത് വെച്ച് അകത്തേക്ക് ചെന്നു… “അമ്മച്ചിയേ…” ഹാളിൽ ഇരിക്കുന്ന അമ്മച്ചിയുടെ അടുത്തേക്ക് ചെന്ന് അവരുടെ തോളിൽ കൈയിട്ട് ഒണ്ട് വിളിച്ചു… “ആഹാ…വന്നോ അലക്സ് മോൻ….എന്നതാ കൊച്ചനേ… ഒരു മെന ആയിട്ടുണ്ടല്ലോ ഇപ്പോ…?”

അലക്സിന്റെ വെട്ടി ഒതക്കിയ താടിയും മുടിയും ഒക്കെ കണ്ടിട്ടാണ് അമ്മച്ചീ ചോദിച്ചത്… “ഒരു ചെയിഞ്ച് ആയിക്കോട്ടേ എന്ന് വെച്ചു…” അവരുടെ ചോദ്യം കേട്ട് അലക്സ് കണ്ണ് ഇറുക്കി കാണിച്ച് മറുപടി കൊടുത്തു… “മ്മ്…എന്നാണേലും കലക്കി…” “താങ്ക്യൂ താങ്ക്യൂ…അവനെവിടെ…?” അലക്സ് സാമിനെ നോക്കിക്കൊണ്ട് ചോദിച്ചു… “റൂമിൽ ഉണ്ടാവും..ചെന്ന് നോക്ക്..” അമ്മച്ചിയുടെ അടുത്ത് നിന്നും സ്റ്റെയർ കയറി മുകളിലേക്ക് ചെന്നപ്പോഴാണ് അന്നമ്മ അവളുടെ റൂമിൽ നിന്ന് ഇറങ്ങി വന്നത്… ഒരു നിമിഷം അവളെ ആ വേഷത്തിൽ കണ്ട് അലക്സ് കണ്ണുകൾ പിൻവലിക്കാനാവാതെ നോക്കി നിന്ന് പോയിരുന്നു…….തുടരും

നിനക്കായ് : ഭാഗം 35

Share this story