പ്രണയവസന്തം : ഭാഗം 22

പ്രണയവസന്തം : ഭാഗം 22

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ജീവനാണ്……. പ്രാണൻ ആണ് എനിക്ക്….. വേറെ ആർക്കും എന്നേ ഇത്രത്തോളം മനസിലാക്കാൻ കഴിഞ്ഞിട്ടില്ല….. എന്റെ വേദനകൾ ഇത്രയും ആഴത്തിൽ മനസിലാക്കി എന്നേ ചേർത്ത് പിടിച്ചില്ലേ…… നിനക്ക് മാത്രം ആയി ഒരു വേദന ഇനിയും ഇല്ല….. ഇനി എല്ലാം നമ്മുടെ വേദന ആണ്…. അത്‌ പറഞ്ഞു അവൻ അവളെ ചേർത്തു പിടിച്ചു….. കുറേ നേരം ആ കരവലയത്തിൽ അവൾ സുരക്ഷിത ആയി ഇരുന്നു….. ആൻസി…… എന്തിയെ…. പള്ളിയിൽ പോയി….. നന്നായി…. കുസൃതിയോടെ അവൻ പറഞ്ഞു…. അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി…… അല്ല മാരേജ് സർട്ടിഫിക്കറ്റ് കിട്ടിയാൽ എന്റെ അവകാശം അംഗീകരിക്കാം എന്ന് നീ പറഞ്ഞാരുന്നു…. കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവൾ കൂർപ്പിച്ചു അവനെ നോക്കി…..

ശേഷം എഴുനേറ്റ് പോകാൻ തുടങ്ങിയ അവളെ അവൻ വലിച്ചു ശക്തി ആയി അവന്റെ നെഞ്ചിലേക്ക് ഇട്ടു…. ഒരുപാട് വേദനിച്ചോ അടിച്ചപ്പോൾ…. അവൻ ചോദിച്ചപോൾ അവൾ ഇല്ല എന്ന അർത്ഥത്തിൽ കണ്ണു ചിമ്മി കാണിച്ചു…. ആൽവിന്റെ പെണ്ണാണ് നീ….. ആ പെണ്ണിന്റെ മനസ് വേദനിക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ അനുവദിക്കില്ല….. അവൻ അത്‌ പറഞ്ഞതും അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നൂടെ ചേർന്നു… ഇരുവരും മുഖത്തോടെ മുഖം നോക്കി ഹൃദയം കൊണ്ട് വാചാലമായി….. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ രണ്ടുപേരുടെയും മിഴികൾ നിറഞ്ഞു…… അവൻ മെല്ലെ അവളുടെ മുടിയിൽ തഴുകി…… പിന്നീട് അത്‌ നനുത്ത ചുംബനത്തിന് വഴിമാറി….

അത്‌ ഒരു ദീർഘ ചുംബനം ആയി മാറാൻ അധികനേരം വേണ്ടി വന്നില്ല….. ചുംബനം പതുക്കെ അവളുടെ കഴുത്തിലേക്ക് ഊർന്നു ഇറങ്ങി….. അവളുടെ നഖങ്ങൾ അവനിൽ സുഖം ഉള്ള നോവ് പടർത്തി…… അവന്റെ കൈകൾ അവളുടെ ഉടലാളങ്ങൾ അളക്കാൻ തുടങ്ങി…. അവൻ അനുസരണ ഇല്ലാതെ അവളുടെ ശരീരത്തിൽ ഒഴുകാൻ തുടങ്ങി……. അവളുടെ എതിർപ്പുകൾ പതിയെ ദുർബലം ആയി…… ഒടുവിൽ ഒരു സുഖമുള്ള നോവായി അവൻ അവളിലേക്ക് അലിഞ്ഞു ഒന്നായി ചേർന്നു….. വിയർത്തോട്ടി അവന്റെ നെഞ്ചിൽ അവന്റെ കരവലയത്തിൽ കിടക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും അനുസരണ ഇല്ലാതെ കണ്ണുനീർ അടർന്ന് വീഴുന്നുണ്ടായിരുന്നു…… നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ……? കുറച്ചു നേരത്തെ മൗനത്തിനു ശേഷം ആൽവിൻ ചോദിച്ചു……

അവൾ അതിനു മറുപടി പറഞ്ഞില്ല……. അവൻ ബലമായി അവളെ തിരിച്ച് അവൻറെ നേരെ കിടത്തി….. പള്ളിയും പട്ടക്കാരും ഒന്നും അറിഞ്ഞ് മിന്ന് കെട്ടിയില്ല…. മന്ത്രകോടി തന്നിട്ടില്ല….. പക്ഷേ നീ എൻറെ സ്വന്തം ആണ്….. ഒരു നിയമത്തിന്റെയും പിൻബലം ഇല്ല എങ്കിലും….. ഒരിക്കലും നിന്നെ ഉപേക്ഷിക്കില്ലെന്ന് എൻറെ മനസ്സിൽ വിശ്വാസമുണ്ട്……. അതുകൊണ്ടാണ് ഞാൻ പൂർണ്ണമായും നിന്നെ സ്വന്തമാക്കിയത്……… എനിക്ക് ഒട്ടും കുറ്റബോധമില്ല……. ഒരു പക്ഷേ ഇപ്പോൾ ഞാൻ അത് ചെയ്തില്ലായിരുന്നെങ്കിൽ നീ എന്നിൽ നിന്ന് അകന്നു പോയാലോ എന്ന് എനിക്കൊരു ഭയം…… ഇനി നിനക്ക് അതിന് കഴിയില്ല എന്നാണ് എൻറെ വിശ്വാസം….. നിനക്ക് എന്നല്ല ആത്മാർത്ഥമായി സ്നേഹിച്ച പുരുഷന്റെ ചൂടറിഞ്ഞ ഒരു പെണ്ണിനും ഇനി അവനിൽ നിന്ന് ഒരു തിരിച്ചുപോക്ക് കഴിയില്ല……

ഗൗരവത്തിന്റെ മുഖമൂടി അണിയുന്നുണ്ടെങ്കിലും നീ ഉള്ളിൽ ഒരു സാധാരണ പെണ്ണാണ്……. ആവോളം എന്നെ സ്നേഹിക്കുന്ന നിൻറെ മനസ്സ് എനിക്ക് കാണാൻ കഴിയും…… ഒരിക്കലും എന്നിൽ നിന്ന് പോകരുത്….. അതിനു വേണ്ടി മാത്രമാണ് ഞാൻ നിന്നെ സ്വന്തമാക്കിയത്…… അല്ലാതെ നിൻറെ ശരീരത്തോട് എനിക്ക് തോന്നിയ ഭ്രമം അല്ല…… ഇച്ചായ…… അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നൂടെ ചേർന്ന് ആവോളം പൊട്ടിക്കരഞ്ഞു…… ഞാൻ പറഞ്ഞില്ലേ നിന്നെക്കൊണ്ട് ഇച്ചായാ എന്ന് വിളിപ്പിക്കും എന്ന്….. അവൻ ചെറുചിരിയോടെ പറഞ്ഞപ്പോൾ ആ കണ്ണുനീരിലും അവളിൽ ഒരു പുഞ്ചിരി വിടർന്നു…..

പതുക്കെ എഴുനേൽക്കാൻ തുടങ്ങി എഴുന്നേൽക്കും മുൻപ് അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ ഉണ്ടായിരുന്നു…… അവന് അത് കണ്ടു ചിരി വന്നു… അന്നേരം തോന്നാത്ത നാണം ഇപ്പോൾ എന്നതിനാടി കൊച്ചേ…. ചിരിയോടെ അവൻ പറഞ്ഞു….. അവൾക്ക് നാണം തോന്നി….. 🌼🌼🌼🌼🌼🌼🌼🌼🌼 ആൽവിൻ വീട്ടിൽ ചെല്ലുമ്പോൾ ആൻറണി അവിടെയുണ്ടായിരുന്നു……. ക്ലാരയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എല്ലാം ആൻറണി അവരോട് പറഞ്ഞു എന്ന് അയാൾക്ക് മനസ്സിലായിരുന്നു…… എന്താടാ അപ്പച്ചൻ പറയുന്നത്….. ഈ കേൾക്കുന്നത് ഒക്കെ സത്യം ആണോ…. നീയും ആ കൊച്ചും തമ്മിൽ ഇഷ്ടത്തിൽ ആന്നോ…… അതുമാത്രമേ അപ്പച്ചൻ അമ്മച്ചിയോട് പറഞ്ഞുള്ളൂ…..

എൻറെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുമാറി പോകാമെങ്കിൽ അവൾക്ക് പൈസ കൊടുക്കാം എന്ന് പറഞ്ഞ കാര്യം അപ്പച്ചൻ പറഞ്ഞില്ലെ….. എൻറെ കുഞ്ഞേ നീ എന്തൊക്കെ ആണ് കാണിക്കുന്നത്….. അച്ചന്മാരും കന്യാസ്ത്രീകളും ഒക്കെ ഉള്ള കുടുംബ ആണ് ഇത്…… ഇവിടേക്ക് നീ ഒരു വേലക്കാരി പെണ്ണിനെ കെട്ടി കൊണ്ടു വന്നാൽ നമ്മുടെ കുടുംബത്തിൻറെ അന്തസ്സ് എന്താകും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ……? ഒരു വേലക്കാരിയെ കല്യാണം കഴിച്ചത് കൊണ്ട് കുടുംബത്തിൻറെ അന്തസ്സിന് എന്ത് സംഭവിക്കാനാണ്…… അത്‌ കൂടി വരുകയുള്ളൂ….. അതൊരിക്കലും താഴ്ന്ന പോവില്ല…… ഉയരുകയെ ഉള്ളൂ…… ആരും ഇല്ലാത്ത ഒരു പെണ്ണിന് ജീവിതം കൊടുത്തതുകൊണ്ട് തകർന്നു പോകുന്നതാണ് ഈ കുടുംബത്തിലെ അന്തസ്സ് എങ്കിൽ അത്‌ പൊയ്ക്കോട്ടേ……

പിന്നെ വേലക്കാരി……. അവളുടെ അപ്പച്ചനും അമ്മച്ചിയും ജീവിച്ചിരുന്നെങ്കിൽ അവൾ ഇങ്ങനെ വേലക്കാരിയായി ജോലി ചെയ്യേണ്ടി വരുമായിരുന്നു……. ഒരിക്കലുമില്ല…… അപ്പൊ അവളുടെ പ്രശ്നം അല്ല……. എല്ലാം സാഹചര്യം കൊണ്ട് വിധികൊണ്ട് സംഭവിച്ചുപോയതാണ്…… അവൾ ഒരു തെറ്റു കാരിയല്ല….. എന്നിട്ടും അവൾ പിടിച്ചു നിന്നു…… സ്വന്തം സഹോദരങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം ഉപേക്ഷിച്ച് അവൾ മാതൃകയായി……. അവളോട് എനിക്ക് മതിപ്പ് മാത്രമേ ഉള്ളൂ……. അന്തസ് ഉണ്ടെന്ന് പറഞ്ഞു നടക്കുന്നവരേക്കാൾ അന്തസ്സ് അവൾക്ക് ഉണ്ട്…….. അങ്ങനെ ഒരു പെൺകുട്ടി എൻറെ ഭാര്യയാകുന്നത് എൻറെ അഭിമാനം ആണെന്നാണ് ഞാൻ വിചാരിക്കുന്നത്……..

അതല്ല കുടുംബത്തിന് അന്തസ്സ് കുറവാണെങ്കിൽ ഈ വീട്ടിൽ നിന്നും ഞാൻ മാറിയേക്കാം…….. എന്നെന്നേക്കുമായി അവളെയും കൊണ്ട്……. സർക്കാർ തരുന്ന ജോലിയുണ്ട് സർക്കാർ നൽകുന്ന ഒരു കോട്ടേഴ്സ് കിട്ടും…… അവൾക്ക് അവളെ മാന്യമായിട്ട് നോക്കാൻ എനിക്ക് അത്‌ മാത്രം മതി….. അതല്ല ഇനി ആരുടെയെങ്കിലും സ്വാധീനമുപയോഗിച്ച് ആ ജോലി കളയാൻ ആണെങ്കിൽ കല്ല് ചുമക്കാൻ പോയിട്ടാണെങ്കിലും അവളെ നോക്കാനുള്ള ധൈര്യവും ചങ്ക് ഉറപ്പും എനിക്കുണ്ട്…… ആൻറണി നോക്കി ആയിരുന്നു അവൻ ആ വാചകം പറഞ്ഞത്….. പിന്നെ അപ്പച്ചാ….. ട്രാൻസ്ഫർ ഓർഡർ കിട്ടിയിരുന്നു…… പാലക്കാട്ടേക്ക്….. ആദ്യം വിചാരിച്ചത് ജോലി അങ്ങ് റിസൈൻ ചെയ്യാം എന്നാണ്…..

പിന്നെ വിചാരിച്ചു ഒരുപാട് കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയാണ്…… അത്‌ നിങ്ങളെപ്പോലെ ഒരു മനുഷ്യൻറെ മുൻപിൽ അടിയറവു പറയാനുള്ളത് അല്ല…… അതു കൊണ്ട് ഇന്ന് വൈകുന്നേരം തന്നെ ഞാൻ പോവാ പാലക്കാടിന്…….. പക്ഷേ എന്റെ സ്വപ്നങ്ങളിൽ നിന്നും എന്റെ പെണ്ണിൽ നിന്നും ഉള്ള ഒരു ഒളിച്ചോട്ടം ഒന്നുമല്ല….. അവിടെ ചെന്ന് എത്രയും പെട്ടെന്ന് ഞാൻ ജാൻസിയെ കൊണ്ടുപോകും….. അവളെ വിവാഹം കഴിക്കുകയും ചെയ്യും…… നിങ്ങളുടെ മുൻപിൽ അന്തസ്സായിട്ട് ജീവിക്കുകയും ചെയ്യും.. ആൻറണിയുടെ മുഖത്തുനോക്കി അത്രയും പറഞ്ഞ് അവൻ മുകളിലേക്ക് കയറിപ്പോയി….. ക്ലാര സാരിത്തുമ്പ് കൊണ്ട് വാ പൊത്തി പൊട്ടിക്കരയാൻ തുടങ്ങി……

അവൻ പെട്ടെന്ന് തന്നെ മുറിയിൽ ചെന്ന് ഡ്രസ്സ് എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി…… പെട്ടെന്ന് തന്നെ അവൻ ഒരു ബാഗുമായി തിരികെ ഇറങ്ങി വന്നു….. ആരോടും യാത്ര പറയാതെ ബുള്ളറ്റ് സ്റ്റാർട്ടാക്കി….. വണ്ടി ചെന്നുനിന്നത് ജാൻസിയുടെ വീടിന് മുൻപിൽ ആണ്…….. സന്ധ്യ നേരത്തെ ആൽവിനെ അവിടെ കണ്ടപ്പോൾ ജാൻസി ഒന്ന് അന്താളിച്ചു…… എങ്കിലും അത് മറച്ച് അവൾ താഴേക്ക് ഇറങ്ങി വന്നു….. എനിക്ക് പാലക്കാട്ടേക്ക് ട്രാൻസ്ഫർ ആണ്…… ഇന്ന് തന്നെ പോണം…… ഞാൻ പോവാ….. ഞാൻ തിരിച്ചു വരും പെട്ടന്ന്….. നീ കാത്തിരിക്കും എന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത്……. ആ വിശ്വാസം തകർക്കരുത്……. ഭീഷണിയുമായി ഒരുപാട് പേരും….. അവരുടെ മുൻപിൽ തളർന്നു പോകരുത്……

എന്നെ ഉപേക്ഷിച്ചു എന്നിൽ നിന്നും അകന്നു പോകണം എന്ന് ചിന്തിക്കുമ്പോൾ ഒക്കെ ഒരു കാര്യം ഓർക്കണം…….. നിന്നെ മാത്രം ഓർത്തു ആണ് ഞാൻ കഴിയുന്നത്…… നിനക്ക് വേണ്ടി സ്വന്തം വീട്ടുകാരോട് പോലും യുദ്ധം ചെയ്തു ഇറങ്ങിയവൻ ആണ്…… സ്വന്തം അപ്പനെയും അമ്മയെയും വെറുപ്പിച്ചു ഇറങ്ങിയവനാണ് ഞാൻ….. എന്നെ നീ തോൽപ്പിച്ച് കളയരുത്…… അത്രയും പറഞ്ഞ് അവൻ ആർദ്രമായി അവളുടെ തലമുടി ഇഴകളിൽ തലോടി…. കാത്തിരിക്കിലേഡി നീ…… ഞാൻ ഓടി വരും….. വന്നാൽ ഉടനെ നിന്നെ കൂടെ കൊണ്ടുപോകും….. സഹോദരിമാരെ ഒക്കെ നമ്മുടെ കൂടെ നിർത്താം….. അവര് നിന്നോട്ടെ എനിക്ക് കുഴപ്പമില്ല….. നീന്നെ നഷ്ടപ്പെടരുതെന്ന് മാത്രമേ എനിക്കുള്ളൂ…..

അവൾ വേദന നിറഞ്ഞ ഒരു പുഞ്ചിരി അവന് നൽകി….. അവളോട് യാത്ര പറഞ്ഞു വണ്ടി സ്റ്റാർട്ടാക്കി അവൻ പോയതും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു… വണ്ടി കണ്ണിൽ നിന്ന് മായും നേരം അവളുടെ ഉള്ളിൽ ഒരു ഭയം കയറുന്നുണ്ടായിരുന്നു…… പ്രിയപ്പെട്ട എന്തോ നഷ്ടമാകുന്നത് പോലെ അവളുടെ മനസ്സിൽ എന്ന് ആരോ പറയുന്നുണ്ടായിരുന്നു…… 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 വൈകുന്നേരമാണ് സേവ്യറിനെ കൂപ്പിലേക്ക് ആൻറണി വിളിച്ചത്…… സേവ്യർ പഞ്ചപുച്ഛമടക്കി ആൻറണിയുടെ അരികിൽ നിൽക്കുകയാണ്…. ഞാൻ പറഞ്ഞത് സേവ്യറിന് മനസ്സിലായല്ലോ….. എവിടെ ആണ് എന്ന് വെച്ചാൽ അവരെ കൊണ്ടുപോകണം…. അവൻ തിരിച്ച് ഇവിടെ വരുന്നതിനു മുൻപ് ഈ നാട്ടിൽ നിന്നും ജാൻസിയും കുടുംബവും പോയിരിക്കണം……

തിരിച്ചു വരുന്ന അവൻ കേൾക്കുന്നത് അവളുടെ വിവാഹവാർത്ത ആയിരിക്കണം…… അവളുടെ വിവാഹം കഴിഞ്ഞു അവൾ പോയി എന്ന് വേണം അവൻ അറിയാൻ…… മുതലാളി ഇതൊക്കെ നടക്കുമോ എന്ന് എനിക്ക് അറിയില്ല….. ഞാൻ പറഞ്ഞാൽ ഒന്നും ആ പെണ്ണ് കേൾക്കുകയില്ല…… സത്യം പറയാലോ എനിക്ക് തന്നെ പേടിയാ അതിനെ….. നീയൊക്കെ ഒരാണ് ആണോടാ….. ഒരു പെണ്ണിനെ പേടിയാണെന്ന് പറയാൻ നിനക്ക് നാണമില്ലേ…… അത് മുതലാളിക്ക് അവളെ അറിയാൻ മേലാഞ്ഞിട്ട് ആണ്….. എടാ അവൾ ഒരു പെണ്ണ് ആണ്….. അവൾക്കും ബലഹീനതകൾ ഉണ്ട്….. ആ ബലഹീനതകളിൽ വേണം ആദ്യം കുത്താൻ…..

അവളുടെ ബലഹീനത അവളുടെ അനിയത്തി മാരാണ്….. ഈ നാട്ടിൽ നിന്നാൽ അവരുടെ ഭാവി ഞാൻ തകർക്കുമെന്ന് നീ അവളോട് പറഞ്ഞേക്ക്…. ഇതാ ആൽവി അറിഞ്ഞാൽ ഒറ്റ ഒരെണ്ണത്തിനെ ഞാൻ ജീവനോടെ വെച്ചേക്കില്ല എന്നു പറഞ്ഞേക്കാണം….. എനിക്ക് ഇതിൽ നേരിട്ട് ഇടപെടാൻ പറ്റില്ല….. ഇടപെട്ടാൽ എതിർസ്ഥാനത് നില്കുന്നത് സ്വന്തം ചോര ആയിരിക്കും…… അവൾക്ക് എന്തെങ്കിലും പറ്റി എന്ന് അറിഞ്ഞാൽ അവൾ ക്ഷമിക്കും…… പക്ഷേ അവളുടെ അനുജത്തി മാരുടെ ജീവിതം തകരാൻ പോകുന്നു എന്ന് അറിഞ്ഞാൽ ഒരുപക്ഷേ അവൾ സഹിക്കില്ല…… ഞാൻ പറയുന്ന രീതി സേവിയറിനു മനസ്സിലാവുന്നുണ്ടോ…….? മനസ്സിലായി മുതലാളി…… ഒന്നും വെറുതെ വേണ്ട……

ഞാൻ നിനക്ക് പൈസ തരും….. നീ ചോദിക്കുന്ന പൈസ….. അതു കേട്ടപ്പോഴേക്കും സേവ്യർൻറെ കണ്ണുകൾ ഒന്നുകൂടി ജാഗരൂകമായി…… എവിടേക്ക് വേണമെങ്കിലും നിനക്ക് അവരെ കൊണ്ടുപോകാം…… കൊണ്ടുപോയി കഴിഞ്ഞു പിന്നെ നീയും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല…… ഞാനേറ്റു മുതലാളി…… വൈകുന്നേരത്തോടെ സേവ്യർ വീട്ടിലേക്ക് എത്തി…… അയാൾ മദ്യപിച്ചിരുന്നു…. എവിടെ ഇവിടത്തെ കൊച്ചുതമ്പുരാട്ടി….. സേവ്യർ മദ്യപിച്ചു വന്ന് പറയുന്നത് കേട്ടപ്പോഴേക്കും ആൻസി മിണ്ടാതിരിക്കാൻ അവനോട് പറയുന്നുണ്ടായിരുന്നു….. എന്തിനാടി ഇനി മിണ്ടാതിരിക്കാൻ പറയുന്നത്….. അപ്പോൾ നിങ്ങൾ ആരും ഒന്നും അറിഞ്ഞില്ലേ……

ഇവിടിത്തെ ആദർശ വനിത ചെയ്തു കൂട്ടിയത് ഒന്നും നിങ്ങൾ അറിഞ്ഞില്ലായിരുന്നോ….. അപ്പോൾ ആരും അറിയാതെ ആണ് നിന്റെ അഴിഞ്ഞാട്ടം….. ചേട്ടായി ചുമ്മാ കുടിച്ചിട്ട് ചേച്ചിയെ കുറിച്ച് അനാവശ്യം പറയരുത്….. ലിൻസി പറഞ്ഞു….. ആഹാ…… ഇപ്പോൾ ഞാൻ പറഞ്ഞതാ കുറ്റം , ഇവൾക്ക് ചെയ്യാം….. ഇവളെന്നാ അരമനയിൽ പണിക്ക് പോകാതെ എന്ന് നിങ്ങളൊക്കെ കരുതുന്നത്……. ഇവൾ സ്വന്തമായിട്ട് പോകാത്ത ഒന്നും അല്ല…….. അവര് പറഞ്ഞു വിട്ടത് ആണ്……. കാരണം കൂടി നിങ്ങളൊക്കെ ഒന്ന് കേട്ടോ….. പ്രേമിക്കാൻ അവിടുത്തെ കൊച്ചുമുതലാളി മാത്രമേ ഇവൾക്ക് കിട്ടിയുള്ളൂ എന്ന്…… പെണ്ണ് പിടിച്ചത് പുളിങ്കൊമ്പിൽ തന്നെയാ….. സേവ്യർ അത് പറയുമ്പോൾ എല്ലാ മുഖങ്ങളിലും ഒരു ഞെട്ടൽ ഉളവായി……. നിന്നിടത്തു നിന്നും അപ്രത്യക്ഷയായി പോയിരുന്നെങ്കിൽ എന്ന് ജാൻസി ആഗ്രഹിച്ചിരുന്നു……… (തുടരും )

പ്രണയവസന്തം : ഭാഗം 21

Share this story