ദേവാഗ്നി: ഭാഗം 42

ദേവാഗ്നി: ഭാഗം 42

എഴുത്തുകാരൻ: YASH

ദേവദത്തൻ തിരുമേനി വന്ന് ഓരോരുത്തരുടെ ജാതകം നോക്കാൻ തുടങ്ങി… ശിവ യുടെ ജാതകം എടുത്ത് കൊണ്ട് ചോദിച്ചു… ഈ ജാതക കാരി ആണോ കാവിൽ ഇപ്പോൾ വിളക്ക് വയ്ക്കുന്നത്… അതേ…രാമവർമ്മ പറഞ്ഞു… വടക്ക് ഭാഗത്തെ കാവിൽ വിളക്ക് വയ്ക്കേണ്ടത് ആരാ എന്ന് ഇതുവരെ കണ്ടതിയിട്ടില്ല ലെ…അതും ഈ തറവാട്ടിൽ നിന്നും തന്നെ ആവും… നമുക്ക് നോക്കാം…എന്താ കുട്ടിയുടെ പേര്… ശിവാനി… ശ്രേഷ്ട ജാതകം ആണ്… നഗങ്ങൾക്ക് പൂജ ചെയ്യാൻ എടുത്ത ജന്മം… ജാതക കാരിയുടെ നല്ല പാതിയും ഇതേ ജാതകം ആയിരിക്കും..ആ ജാതക കാരൻ ആവും വടക്ക് ഭാഗത്ത് പൂജ ചെയേണ്ടത്…

മരണം സ്വയം തീരുമാനികത്തെ നടക്കില്ല… നാഗചൈതന്യം വേണ്ടുവോളം ഉണ്ട്… കൂടാതെ മഹേശ്വര പ്രീതിയും ഈ ജാതക കാരിയിൽ കാണുന്നു….. അതിനു ശേഷം ശിവ യുടെ ജാതകം മാത്രം വേറെ മാറ്റി വച്ചു… അതിനു ശേഷം മറ്റു ജാതകങ്ങൾ എടുത്ത് നോക്കാൻ തുടങ്ങി…ഗുപ്തന്റെ ജാതകം എടുത്തു… അദ്ദേഹം തുടർന്നു… കാരണവന്മാർ ആയി ക്ഷേത്ര സംരക്കഷ്ണം ചെയുന്ന കുടുംബം ലെ….. ഈ ജാതക കാരന്റെ ജന്മ ഉദ്ദേശ്യം തന്നെ സംരക്ഷണം തന്നെയാണ് .. പക്ഷെ അത് ക്ഷേത്രം അല്ല….

നാഗ കാവിൽ പൂജ ചെയ്യാൻ വരുന്ന ആളെ… എല്ലാം വിശദമായി നോം മറ്റു ജാതകവും നോക്കി അതിനു ശേഷം പറഞ്ഞു തരാം…ഗൗരി യുടെ ജാതകം ഒന്ന് നോക്കി ഒന്നും പറയാതെ മാറ്റി വച്ചു… അവസാനം അനന്തന്റെ ജാതകം എടുത്തു…അത് കണ്ട അയാളുടെ കണ്ണുകൾ ഒന്നു തിളങ്ങി.. കുറെ നേരം കണ്ണുകൾ അടച്ചു ഇരുന്നു.. അതിനു ശേഷം ഒരു പേപ്പറിൽ എന്തൊക്കെയോ കുറെ എഴുതി നോക്കി കൂടെ ഇടയ്ക്ക് ശിവ യുടെ ജാതകവും എടുത്തു നോക്കുന്നുണ്ട്… എല്ലാവരും ഉത്കണ്ഠയോട് അയാളുടെ മുഖത്ത് തന്നെ നോക്കി നിന്നു…. എന്താ തിരുമേനി എന്തെങ്കിലും കുഴപ്പം ഉണ്ടോ…രാമവർമ്മ ഉത്കണ്ഠയോട് ചോദിച്ചു… ഈ ജാതകത്തിൽ തെറ്റ് ഉണ്ടോ എന്ന് നമുക്ക് ഒരു സംശയം…

ശിവ യുടെ ജാതകം കയ്യിൽ എടുത്ത് പറഞ്ഞു… ചെറിയ ഒരു മാറ്റം മാത്രമേ ഉള്ളു ഇവ തമ്മിൽ … ആ ഒരു മാറ്റം കാരണം ഈ ജാതക കാരന്റെ നാള് തന്നെ മാറി… പക്ഷെ ആ നാൾ ആവുമ്പോ മാറ്റ് കാര്യങ്ങൾ ഇതുപോലെ വരാനും പാടില്ല… നോം ഒന്നുകൂടെ നോക്കട്ടെ… കുറച്ചു കഴിഞ്ഞു… തിരുമേനിയുടെ മുഖത്ത് സന്തോഷം വന്നു… ഹേയ് … തെറ്റ് സംഭവിച്ചിരിക്കുന്നു…ഇയാളുടെ നാൾ ഇതല്ല ആയില്യം ആണ്…ആയില്യം നക്ഷത്രസമൂഹത്തിനടുത്തായി കാണുന്ന, കർക്കിടകരാശിയുടെ ഭാഗമായ 13.33 ഡിഗ്രി ക്രാന്തവൃത്തഖണ്ഡത്തെയാണ് ജ്യോതിഷത്തിൽ ആയില്യം നാൾ എന്ന് പറയുന്നത്…

ഈ ജാതകം എഴുതിയ ആളുടെ അശ്രദ്ധ കൊണ്ട് സംഭവിച്ച പിഴവ് ആണ്.. ഈ ജാതക കാരന്റെ നാൾ തെറ്റാൻ കാരണം… ഇയാളെ കാവിലെ നാഗങ്ങൾ ഒന്നും ചെയ്യില്ല…അവയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല…ഇയാൾക്ക് തന്നെയാണ് അവകാശം വടക്ക് വശത്തെ കാവിൽ വിളക്ക് വയ്ക്കാൻ…. വേണ്ട… ഇവാൻ അങ്ങോട്ട് പോവേണ്ട … അതിന് വേണ്ടി അല്ല ഞാനും എന്റെ കുട്ടികളും ഇങ്ങോട്ട് വന്നത് .. ഞങ്ങൾ നാളെ തന്നെ തിരികെ ഡൽഹിയ്ക്ക് പോവുകയാണ്.. എനിക്ക് വയ്യ എന്റെ കുട്ടികളെ കൊലയ്ക്ക് കൊടുക്കാൻ… വീരൻ അങ്ങോട്ട് വന്ന് പറഞ്ഞു… ഇല്ല കാവിൽ കയറിയാൽ അനന്തന് ഒന്നും സംഭവിക്കില്ല..

അവൻ കാവിൽ മുൻപേ കയറിയതാണ്…ഞങ്ങൾക്ക് അറിയാം ലെ രാമ… അതേ അപ്പച്ചി… ഞാനും ഏട്ടനും കണ്ടതാ…ഇന്നലെ ശിവ യുടെ കൂടെ അനന്തനും ഉണ്ടായിരുന്നു കാവിൽ വിളക്ക് വയ്ക്കാൻ.. അവന് ഒന്നും സംഭവിച്ചില്ല…. അവനോടും ശിവയോടും തന്നെ നിങ്ങൾ എല്ലാം ചോദിച്ചു നോക്ക്…. എല്ലാവരും ശിവയുടെയും അനന്തന്റെ യും മുഖത്തേക്ക് ഭീതിയോട് നോക്കി… രാമൻ പറഞ്ഞത് ശരിയാണ് ഞാനും പോയിരുന്നു ശിവയുടെ കൂടെ.. അവിടെ ഉള്ള നാഗങ്ങളെ കാണുകയും അവയോടൊക്കെ സംസാരിക്കുകയും ചെയ്തു…അവയുടെ കൂടെ സമയം ചിലവഴിച്ചു അതാ ഇന്നലെ ഇവൾ വരാൻ താമസിച്ചത്….

അനന്തൻ പറഞ്ഞു നിർത്തി.. പുഞ്ചിരിയോട് തിരുമേനി പറഞ്ഞു . ഇയാളെ അവ ഒന്നും ചെയ്യില്ല…നാഗങ്ങൾക്ക് അത്രയും പ്രിയപ്പെട്ടവൻ ആണ് നീ… അവിടെ പൂജ ചെയ്യാനുള്ള അവകാശം നിനക്കും ഈ കുട്ടിയ്ക്കും മാത്രം ആണ്… നിങ്ങൾക്ക് എപ്പോ വേണേലും അങ്ങോട്ട് പോവാം… എല്ലാവരും ഒരു വിധം ആശ്വസിച്ചു നിന്നു… അതേ സമയം രാധിക ചോദിച്ചു … തിരുമേനി മോളെ ജാതകം നോക്കിയില്ല… അയാൾ ഒരു പുഞ്ചിരിയോട് പറഞ്ഞു… അത് നോക്കാൻ ഒന്നും ഇല്ല… നേരത്തെ വായിച്ചില്ലേ ഗുപ്തനെ ചൂണ്ടി കൊണ്ട് പറഞ്ഞു … ഇയാളുടെ ജാതകം പോലെ തന്നെ…. ഇവരുടെ സംരക്ഷണം തന്നെ ഇവളുടെയും ലക്ഷ്യം…നാഗ പൂജ തുടങ്ങിയാൽ ഗുപ്തനെയും ഗൗരി യെയും കാണിച്ചു പറഞ്ഞു.

ഈ കുട്ടികളുടെ ശക്തി വർദ്ധിക്കും… പൂജ നടകുനിടത്തേക്ക് ആരെയും കടത്തി വിടാതെ സംരക്ഷിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തം ആണ്…കൂടുതൽ അറിയാൻ ഉള്ളത് ഇവിടുത്തെ നിലവറയിൽ ഉള്ള പൂജ മുറിയിൽ ഉണ്ട്… അങ്ങോട്ട് ആർക്കും പോവാൻ പറ്റില്ലലോ തിരുമേനി നാഗങ്ങൾ കാവൽ നിൽക്കുന്ന ഇടം അല്ലെ.. ആ പൂജാമുറിക്ക് അകത്ത് ആണ് നാഗയക്ഷി കുടി കൊള്ളുന്നത് എന്നും കേട്ടിട്ടുണ്ട്… രണ്ട് കാവിലും വിളക്ക് തെളിയിച്ചാൽ ഇവർക്ക് അങ്ങോട്ട് പ്രവേശിക്കാം…അതിൽ പ്രവേശിച്ചാൽ അവിടെ ഉള്ള നാഗയക്ഷി കുടികൊള്ളുന്ന വിഗ്രഹം എടുത്ത് വടക്ക് ഭാഗത്തെ കാവിൽ പ്രതിഷ്ഠിക്കണം….

പിന്നീട് എല്ല ദിവസവും പൂജ മുറിയിൽ വിളക്ക് വച്ചു പൂജാവിധികൾ സ്വയത്തം ആകേണ്ടത് ആണ്..അതേ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം തന്നെ അവിടെ പൂജ മുറിയിൽ നിന്നും നിങ്ങൾക്ക് കിട്ടും… ഇന്ന് തന്നെ വടക്ക് വശത്തെ കാവിൽ നിങ്ങൾ രണ്ട് പേരും ചേർന്ന് വിളക്ക് വയ്ക്കണം..നാഗതറ അതിന് മുൻപ് നിങ്ങൾ വൃത്തിയാക്കണം മറ്റാർക്കും അവിടെ പ്രവേശനം ഇല്ലാത്തതാ…അതിന് ശേഷം നാഗയക്ഷിയെ മാറ്റി പ്രതിഷ്ഠിക്കണം…..ഇനി അങ്ങോട്ട് ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് ഉള്ള വിവരങ്ങൾ എല്ലാം നിലവറയിൽ നിന്നും അറിയാൻ പറ്റും…അതും പറഞ്ഞു തിരുമേനി എഴുന്നേറ്റു… വർമ്മേ താനൊന്നും വരിക…. കുറച്ചു നടന്നതിന് ശേഷം തിരുമേനി പറഞ്ഞു…

താൻ പുണ്യം ചെയ്തവനാടോ… കുട്ടികൾ രണ്ടും ഈ പൂജ കഴിഞ്ഞാൽ പല സിദ്ധികളും കൈവരിക്കും… നാഗമണിക്യം കാണാൻ ഉള്ള ഭാഗ്യം മാത്രം അല്ല അത് സ്പർഷിക്കാനുള്ള ഭാഗ്യം കൂടി തന്റെ കുട്ടികൾക്ക് ഈ പൂജയുടെ അവസാനം ലഭിക്കും എന്നത് പരമരഹസ്യം ആയ കാര്യം ആണ്…. അതും പറഞ്ഞു അയാൾ നടന്നകന്നു. ഇതെല്ലാം കേട്ട് കണ്ണുകളിൽ തിളക്കവും മുഖത്ത് കുടിലതയും നിറച്ചു മറഞ്ഞു നിന്ന് കേൾക്കുന്നത് ആരും അറിഞ്ഞില്ല……അയാൾ മനസിൽ പല കണക്ക് കൂട്ടലും നടത്തി…

അച്ഛാ… അച്ഛാ…. അതും പറഞ്ഞു പെട്ടന്ന് ആണ് ആരോ വാതിലിൽ മുട്ടുന്നത്… പെട്ടന്ന് എല്ലാവരും ഞെട്ടി ചുറ്റും നോക്കി…രാമഭദ്രൻ പതുക്കെ പോയി വാതിൽ തുറന്നു… ആഹാ അച്ഛൻ ഈ കുട്ടികളും ആയി ഇവിടെ നിൽക്കുക ആണോ… താഴെ ആളുകൾ ഒക്കെ വന്നു… നാഗകളം ഒക്കെ വരയ്ക്കാൻ തുടങ്ങി…അച്ഛൻ വന്നേ താഴേക്ക്.. കൃഷ്ണൻ അതും പറഞ്ഞു താഴേക്ക് പോയി… കുട്ടികളെ ബാക്കി നമുക്ക് പിന്നെ ഒരു ദിവസം പറയാം…ഇപ്പൊ നമുക്ക് എല്ലാം താഴേക്ക് പോവാം… ആളുകൾ ഒക്കെ വന്നു തുടങ്ങി കാണും… എല്ലാവരും താഴേക്ക് നടന്നു…നാഗ കളം എഴുതുന്നത് പുള്ളുവരാണ് .. അവർ പ്രത്യേകം ഒരുക്കിയ പന്തലിലാണ് കളം ഉണ്ടാക്കുന്നത്…അവർ ചെയ്യുന്നതും നോക്കി എല്ലാവരും നിന്നു ….

ത്രിസന്ധ്യ കഴിഞ്ഞാപ്പോൾ ഗണപതി പൂജയോടെ ചടങ്ങുകള്‍ ആരംഭിച്ചു…. നാഗങ്ങളെയും നാഗരാജാവിനേയുമാണ് കളത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. കളമെഴുത്ത് പൂര്‍ത്തിയായി പഞ്ചാര്‍ച്ചന നടത്തി. …ഇതിനെ തുടര്‍ന്ന് പുള്ളുവക്കുടം കൊട്ടിക്കൊണ്ട് ഗരുഡനുവേണ്ടിയുള്ള മുറംപൂജയും സര്‍പ്പങ്ങള്‍ക്കു വേണ്ടിയുള്ള ‘നൂറും പാലും’ കൊടുക്കലും നടന്നു. അതു കഴിഞ്ഞ് കാളിയേയും അഷ്ടവസ്തുക്കളേയും പൂജിച്ചു…അഷ്ടനാഗങ്ങളെയും ആവാഹിച്ചു കൊണ്ട് (അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖുപാലന്‍, മഹാപത്മന്‍, പത്മന്‍, കാളിയന്‍ എന്നിവയാണ് അഷ്ടനാഗങ്ങള്‍) പുള്ളുവോത്തി പാടാൻ തുടങ്ങി…

ഇതൊക്കെ കണ്ട് ഒരുമിച്ചു നിന്ന ആരുവിനും ജ്യോതിയ്ക്കും എന്തൊക്കെയോ മാറ്റങ്ങൾ പതിയെ സംഭവിച്ചു…അവർ പെട്ടന്ന് കളത്തിലേക്ക് വീണു അവിടെ കിടന്നു മുടിയൊക്കെ ആയിച്ചിട്ടു ആടാൻ തുടങ്ങി മോളെ… എന്നും വിളിച്ചു.. അമ്മമാർ ഉച്ചത്തിൽ കരഞ്ഞു… ജാനാകിയും ശാന്തിയും അവരെ സമാധാനിപ്പിച്ചു… .അതേ സമയം ആരോ അവരുടെ കൈയില്‍ കവുങ്ങിന്‍ പൂങ്കുലയും പൂമാലയും കൊടുത്തു… ഈ സന്ദര്‍ഭത്തില്‍ പുള്ളുവനും പുള്ളുവത്തിയും പാട്ട് പാടാൻ തുടങ്ങി…

“”ശംബൂദൻ പുത്രനായ്‌ മേവും ഗണേശനും അമ്പോടെ ഭാരതീദേവി തുണയ്‌ക്കേണം ഈരേഴുലോകത്തെ നാഥനാം കൃഷ്‌ണനും പാരാതെ വന്നു തുണച്ചരുൾക കൈലാസെ എഴുന്ന ശംഭു ഭഗവാനും പാലിച്ചീടണേ പാർവ്വതിയും വമ്പനായുളേളാനന്തനാം വാസുകി അമ്പോടു മറ്റുളള നാഗങ്ങളും പാരം ചുരുക്കി പറയണം പൈങ്കിളി പാരമിതൊട്ടുമേ ചൊൽവാൻ അന്നേരം പൈങ്കിളി ഒട്ടു ചുരുക്കമായ്‌ ചൊൽവാൻ കേട്ടുകൊൾവിൻ”” പാട്ടിന്റെ താളത്തിനൊത്തു് പൂങ്കുല കുലുക്കികൊണ്ട് ആണ് ആരു ജ്യോതി തുള്ളുന്നത്. പാമ്പുകളുടെ ചലനങ്ങളെ അനുകരിച്ചുകൊണ്ടുള്ള ആട്ടം ക്രമേണ ദ്രുതഗതിയിലായി..

ആടി ആടി ആ കളം മുഴുവൻ അവർ മായ്ച്ചു… അവസാനം തളർന്നു ബോധം ഇല്ലാതെ കളത്തിൽ വീണു… അപ്പു അഭി യും കൃഷ്ണനും ഓടി വന്ന് അവരെ രണ്ട് പേരെയും എടുത്ത് അകത്ത് കിടത്തി… അപ്പോയേക്കും രാമൻ മുത്തശ്ശൻ ഇളനീർ വെട്ടി കൊണ്ടുവന്ന് അവർക്ക് കൊടുത്തു…അത് കുടിച്ചു അവർ കുറച്ചു വിശ്രമിക്കട്ടെ എന്നു കരുതി… അടുത്ത ദിവസം രാവിലെ അപ്പു ദേവു അനു രൂപലിയും ക്ഷേത്രത്തിൽ പോയി കുളത്തിന്റെ പടവിൽ ഇരിക്കുക ആയിരുന്നു…. രൂപലി: ഏട്ടാ എനിക്ക് ഇന്ന് ആണ് റീജോയ്‌ൻ ചെയേണ്ടത്… SP ഓഫിസിൽ പോയി ഞാൻ ജോയിൻ ചെയ്ത് ഉച്ചയാവുപോയേക്കും തിരികെ വരാം… അപ്പു: തിരക്ക് പിടിച്ച് വരുകയൊന്നും വേണ്ട…

നിന്റെ ജോലിയുടെ സ്വഭാവം ഞങ്ങൾക്ക് അറിയാവുന്നത് അല്ലെ…നീ സാവധാനം ജോലി ഒക്കെ തീർത്തു വന്ന മതി.. എങ്ങനെയാ നീ പോവുന്നെ… ഞാൻ കൊണ്ടുവിടാം… രൂപലി: വേണ്ട ഏട്ടാ dipartment vechicle വരും…ഞാൻ വിളിച്ചു പറഞ്ഞിക്ക്.. അപ്പു : എന്ന രൂപ നീ late ആകേണ്ട പോയിക്കൊള്ളു…അനു നീയും ഇവളെ കൂടെ ചെല്ലു… ഞങ്ങൾ കുറച്ചു സമയം ഇവിടെ ഇങ്ങനെ ഇരിക്കട്ടെ… അനു: ഉം.. ഉം… രണ്ട് പേർക്കും ഒറ്റയ്ക്ക് ഇരിക്കാൻ വേണ്ടി എന്നെ ഒഴിവാക്കുക ആണല്ലേ… നടക്കട്ടെ … നടക്കട്ടെ… അപ്പു ദേവു അവളെ നോക്കി ഒന്നു ചിരിച്ചു…രൂപലിയും അനു പടവ് കയറി തറവാട്ടിലേക്ക് തിരിച്ചു….

അപ്പു ദേവു കുറെ സമയം തമ്മിൽ ഒന്നും മിണ്ടാതെ കുളത്തിലേക്ക് തന്നെ നോക്കി ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോ കുളത്തിൽ നോക്കി കൊണ്ട് തന്നെ ദേവു ചോദിച്ചു… ഏട്ടാ … നമുക്ക് ഒന്ന് അവിടെ പോവണ്ടേ…. അപ്പു: ഞാനും അത് തന്നെയാണ് ആലോജിക്കുന്നത്… അതിന് വേണ്ടിയ ഞാൻ അനു നെ ഒഴിവാക്കിയത്… ദേവു: എന്ന നമുക്ക് പോയാലോ…ഏട്ടന് പേടി ഉണ്ടോ… അപ്പു: എന്റെ പെണ്ണേ പണ്ടേ ഞാൻ പറഞ്ഞതാ എന്റെ പേടി നിന്റെ ഈ കണ്ണുകൾ ആ.. നിന്റെ കണ്ണുകളിൽ നോക്കിയ ഞാൻ എന്നെ തന്നെ മറക്കുന്നു പെണ്ണേ ….അതിന്റെ മുൻപിൽ പിടിച്ചു നിൽക്കാനാ പേടി…

അത് കേട്ട് നാണത്താൽ ദേവുന്റെ കവിളുകൾ ചുവന്നു തുടുത്തു… നിന്റെ ഈ നാണം പെണ്ണേ നിന്റെ സൗദര്യം ഒന്ന് കൂടി കൂട്ടുന്നല്ലോ… അവർ പതുക്കെ പടവിൽ നിന്നും മുകളിലേക്ക് കയറി…അവർ കണ്ണിൽ കണ്ണിൽ നോക്കി കൈകൾ കോർത്തു യാദ്രികമായി മുൻപോട്ട് നടന്നു…ക്ഷേത്ര മതിലിന്റെ അടുത്ത് നിന്നും ഇടത്തോട്ട് അവർ സ്ഥിരം പരിചിതരെന്നപ്പോലെ നടന്നു… അവർ നടന്നു നിന്നത് നാഗതറയുടെ മുൻപിൽ… അവർ രണ്ട് പേരും ഒരുമിച്ചു നാഗതറയിൽ കാൽ വച്ചു…

പെട്ടന്ന് തന്നെ ചുറ്റിൽ നിന്നും നാഗങ്ങളുടെ ശക്തമായ ചീറ്റൽ കേൾക്കാൻ തുടങ്ങി … കാവിന്റെ പല ഭാഗത്ത് നിന്നും പാമ്പുകൾ ഇഴഞ്ഞു ചമലുകൾ ഞെരിയുന്ന ശബ്ദം അവിടം ആകെ മുഴങ്ങി കേട്ടു അവർ അതൊന്നും ശ്രദിക്കാതെ കൈകൾ കോർത്തു പിടിച്ചു നാഗ വിഗ്രഹത്തിന്റെ നേർക്ക് നടന്നു…  ഇതേ സമയം മറ്റൊരിടത്ത് കാറിൽ… വീരേട്ട … രമേട്ട… രാവിലെ തന്നെ എന്നെയും കൂട്ടി കാർ എടുത്ത ഇത് എങ്ങോട്ടാ… വീരൻ: രാഘവ… നിനക്ക് അറിയാവുന്നത് അല്ലെ നമ്മുടെ ചെറുപ്പ കാലത്ത് നടന്നതൊക്കെ…

അന്ന് നന്ദനും ശിവയ്ക്കും എന്താ സംഭവിച്ചത് എന്ന് ഇപ്പോഴും ആർക്കും അറിയാത്ത കാര്യം ആണ്… വീണ്ടും അതേ കാര്യം ആണ് നടക്കാൻ പോവുന്നത്… രാമൻ: അന്ന് തറവാട്ടിൽ വന്ന ദേവാദത്തൻ തിരുമേനി ഇപ്പോഴും ജീവനോടെ ഉണ്ട് പ്രായം കുറച്ചു അധികം ആയത് കൊണ്ട് തറവാട്ടിലേക്ക് വരാൻ നിർവാഹം ഇല്ല എന്നാണ് പറഞ്ഞത്…അത് കൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ ഇല്ലത്തേക്ക് പോവാം… കാർ ഓടിച്ചു കൊണ്ട് തന്നെ കൃഷ്ണൻ ചോദിച്ചു വല്യച്ചാ ഈ തിരുമേനിക്ക് മക്കൾ ഒന്നും ഇല്ലേ കാര്യങ്ങൾ തറവാട്ടിൽ വന്ന് പ്രശ്നം വച്ചു നോക്കാൻ വീരൻ: ജ്യോതിഷത്തിലും മന്ത്ര കലയിലും ദേവാദത്തൻ തിരുമേനിയോളം അറിവുള്ള ആരും തന്നെ ഇപ്പൊ ജീവിച്ചിരിപ്പില്ല……

പുറപ്പെടും മുൻപ് ഞാൻ അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചിരുന്നു അല്പസമായ യാത്രയ്ക്ക് ശേഷം അവർ തിരുമേനിയുടെ ഇല്ലാതിന് മുൻപിൽ എത്തി…അവർ കാറിൽ നിന്നും ഇറങ്ങിയപ്പോൾ രണ്ട് പേർ അങ്ങോട്ട് വന്നു… വരിക വരിക അച്ഛൻ തിരുമേനി നിങ്ങളെ കാത്തു ഇരിപ്പുണ്ട്… രാവിലെ തിരുമേനി പറഞ്ഞിരുന്നു അദ്ദേഹത്തെ കാണാൻ മുല്ലശ്ശേരിയിൽ നിന്നും ആളുകൾ വരും എന്ന്…വരിക ദാ അങ്ങോട്ട് ഇരിക്ക… അച്ഛൻ തിരുമേനി അല്പസമായത്തിനുള്ളിൽ വരും… അദ്ദേഹം പൂജയിൽ ആണ്…. അവർ നാല് പേരും തമ്മിൽ നോക്കി… ..അല്പസമായത്തിന് ശേഷം…പൂജ മുറി തുറന്ന് തിരുമേനി പുറത്തേക്ക് വന്നു….

മുല്ലശ്ശേരിയിൽ നിന്നും അല്ലെ…കുട്ടികളുടെ ജാതകം കൊണ്ടു വന്നിട്ടുണ്ടല്ലോ ലെ…നിങ്ങൾ ഒക്കെ അവിടുത്തെ… ആരാ രാവിലെ ഫോണിൽ നമ്മോട് സംസാരിച്ചത് … ഞാൻ ആണ് വീരഭദ്രൻ… ഇവർ അനിയൻ മാർ ആണ്… ജാതകങ്ങൾ തരിക നോം ഒന്ന് കാണട്ടെ…ജാതകം വാങ്ങി അദ്ദേഹം നോക്കി ..കൈകൾ കൊണ്ട് എന്തൊക്കെയോ കണക്ക് കൂട്ടി… പിന്നെ അത്ഭുതത്തോട് അവരെ നോക്കി… എന്നിട്ട് പൂജ മുറി നോക്കി പറഞ്ഞു…ഭഗവാനെ…എന്താ ഈ കാണുന്നെ……..തുടരും

ദേവാഗ്നി: ഭാഗം 41

Share this story