നിനക്കായ് : ഭാഗം 37

നിനക്കായ് : ഭാഗം 37

എഴുത്തുകാരി: ഫാത്തിമ അലി

“ഓട്ടപാത്രത്തിൽ ഞണ്ടു വീണാൽ ലൊട ലൊട ലാ മഴ പെയ്ത് വെള്ളം വീണാൽ ജല ജല ജ” അന്നമ്മ വല്യ ഉത്സാഹത്തിൽ പാട്ടും പാടിക്കൊണ്ട് റൂമിൽ നിന്ന് പുറത്തേക്ക് ഓടി ചാടി ഇറങ്ങിയപ്പോഴാണ് ഉടുത്തിരുന്ന സാരിയുടെ മുന്താണി ഡോറിന്റെ ലോക്കിൽ കുരുങ്ങിയത്… “കർത്താവേ….വല്യ കാര്യത്തിൽ സാരി ഒക്കെ ഉടുത്തിട്ടുണ്ട്…. റിസപ്ഷന് പോയി തിരിച്ചെത്തുന്നത് വരെ അഴിഞ്ഞ് വീഴാതെ കാത്തോളണേ…” ലോക്കിന് മുകളിലായി കുരുങ്ങിയ സാരി എടുത്ത് മാറ്റിക്കൊണ്ട് അന്നമ്മ മേൽപ്പോട്ട് നോക്കി പറഞ്ഞു.. “ഇച്ചായോ…..” ചുമലിൽ കുത്തിയ പിൻ ഒന്ന് കൂടെ ഉറപ്പിച്ച് റൂമിൽ നിന്ന് ഇറങ്ങുന്നതിനിടക്ക് വെറുതേ ഒന്ന് തല ഉയർത്തി നോക്കിയപ്പോഴാണ് അലക്സ് തന്നെ മിഴിച്ച് നോക്കുന്നത് അന്നമ്മ കണ്ടത്….

അവന്റെ സ്വയം മറന്നുള്ള നിൽപ്പ് കണ്ടതും അവളൊരു കള്ളച്ചിരിയോടെ അലക്സിനടുത്തേക്ക് ചെന്ന് പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു… “ആഹ്…..” അന്നമ്മ തൊട്ട് മുന്നിൽ വന്ന് നിൽക്കുന്നത് അറിഞ്ഞെങ്കിലും അലക്സിന് അവളുടെ മുഖത്ത് നിന്നും കണ്ണുകൾ മാറ്റാൻ കഴിഞ്ഞില്ല എന്നതാണ് സത്യം…. റെഡ് കളറിൽ ത്രെഡ് വർക്ക് ചെയ്തിട്ടുള്ള ഹാഫ് നെറ്റ് ടൈപ്പ് സാരി ആയിരുന്നു അവളുടെ വേഷം… മുടി മുഴുവനായി ബൺ ചെയ്തതാണ്…കുറച്ച് ഇഴകൾ ഇരു സൈഡിലായി മുന്നിലേക്ക് ഇട്ടിട്ടുണ്ട്…. ചെറുതായി കണ്ണ് എഴുതിയിട്ടുണ്ട് എന്നതൊഴിച്ചാൽ മേക്കപ്പ് ഒന്നും ഇല്ല… ത്രഡ് ചെയ്ത പുരികക്കൊടികൾ അവളുടെ മുഖത്തിന് ഒരു വശ്യത കൊടുത്തിരുന്നു… അതോടൊപ്പം നീണ്ട മൂക്കിൻ തുമ്പിലെ കുഞ്ഞ് മൂക്കുത്തി അന്നമ്മയുടെ ഭംഗി കൂട്ടി…

“ഇച്ചായോ…എന്നതാന്നേ ഇങ്ങനെ മിഴിച്ച് നോക്കുന്നേ…എന്നെ കണ്ടിട്ടാണോ….?” അന്നമ്മ മുഖത്തൽപം നാണം വരുത്തി അവന്റെ കവിളിൽ ഒന്ന് കുത്തിക്കൊണ്ട് ചോദിച്ചത് കേട്ട് അലക്സ് അബദ്ധം പിണഞ്ഞത് പോലെ അവളുടെ മുഖത്ത് നിന്നും കണ്ണുകൾ മാറ്റി…. “ഞാൻ….ഞാൻ എന്തിനാ നിന്നെ നോക്കി നിൽക്കുന്നത്…. ഒന്ന് പോടി…” അലക്സ് ഞെട്ടി കൊണ്ട് അന്നമ്മയെ നോക്കി ചോദിച്ചതും അവൾ കുസൃതിയോടെ ചുണ്ട് കൂർപ്പിച്ച് വെച്ചു…. “പിന്നെ എന്നാത്തിനാ ഇച്ചായോ ഒരു പരുങ്ങൽ….?” അലക്സിന്റെ ഷർട്ടിന്റെ പോക്കറ്റിൽ വിരൽ കൊരുത്ത് കൊണ്ട് അവനെ കൂർപ്പിച്ച് നോക്കി… “എന്നെ ദേഷ്യം പിടിപ്പിക്കാതെ പോയേ അന്നാ…” അലക്സ് അവളുടെ മുന്നിൽ നിന്ന് കടന്ന് പോവാൻ ശ്രമിച്ചതും അന്നമ്മ കൈകൾ കൊണാടാ തടസ്സം വെച്ചു…

“ഹാ…അങ്ങനെ അങ്ങ് പോയാലോ…ആദ്യം എന്നെ കാണാൻ എങ്ങനെ ഉണ്ടെന്നാ പറ….സൂപ്പർ ആയിട്ടില്ലേ…?” ഇടുപ്പിൽ കൈ കുത്തിക്കൊണ്ട് ഒറ്റ പുരികം ഉയർത്തിയുള്ള അന്നമ്മയുടെ ചോദ്യം അലക്സിന്റെ ചുണ്ടിലൊരു കുഞ്ഞ് പുഞ്ചിരി വിരിയിച്ചെങ്കിലും അവൻ അത് സമർദ്ധമായിമറച്ച് പിടിച്ചു… “വീടീന് കണ്ണേറ് കിട്ടാതിരിക്കാൻ ഉമ്മറത്ത് കൊണ്ട് പോയി വെക്കാം നിന്നെ…” “ഇച്ചായാ…” അലക്സിന്റെ കളിയാക്കൽ കേട്ട് അവൾ ചുണ്ട് പിളത്തി വെച്ച് ചിണുങ്ങി… “മാറി നിക്കെടീ….” അന്നമ്മയെ ഒന്ന് പുച്ഛിച്ച് കടന്ന് പോവാനൊരുങ്ങിയ അലക്സിനെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് അന്നമ്മ നേരെ ബാൽക്കണിയിലേക്ക് കൊണ്ട് പോയി നിർത്തി…. “എന്നെ കണ്ടിട്ട് കണ്ണേറ് കോലം പോലെ തോന്നുന്നുണ്ടല്ലേ….

ശരിയാക്കി തരാം….” പിറുപിറുത്ത് കൊണ്ട് അലക്സിനെ ചുമരിലേക്ക് ചേർത്ത് നിർത്തി അവന്റെ കഴുത്തിൽ പിടി മുറുക്കി… അന്നമ്മയുടെ പെട്ടന്നുള്ള നീക്കത്തിൽ അലക്സ് പതറി പോയിരുന്നു… അവളുടെ മുഖഭാവം ശ്രദ്ധിച്ച അവൻ ഉമിനീർ ഇറക്കി കൊണ്ട് മിഴിച്ച് നിന്നു… “എന്നതാ ഇച്ചായോ…പേടിച്ച് പോയോ….?” ദേഷ്യം നിറഞ്ഞ മുഖത്ത് പതിയെ കുസൃതി ചിരി വിരിഞ്ഞു…. കഴുത്തിൽ വെച്ചിരുന്ന കൈ പതിയെ മുകളിലേക്കായി ഇഴഞ്ഞ് കയറി… “എന്താണേലും എന്റെ ഇച്ചായൻ നല്ല ചെത്തായിട്ടുണ്ട്…. ഒരുപാട് ഇഷ്ടായി….” വെട്ടി ഒതുക്കിയ അലക്സിന്റെ താടി രോമങ്ങൾക്കിടയിലൂടെ വിരലോടിച്ച് അവന്റെ കണ്ണുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി…

അവളുടെ മിഴികളിലെ പ്രണയത്തിൽ കുരുങ്ങിയ അലക്സ് ശ്വാസം കഴിക്കാൻ പോലും മറന്ന് പോയിരുന്നു… തന്റെ മുഖത്തിന് നേരെ അടുക്കുന്ന അന്നമ്മയുടെ അധരത്തെ സ്വീകരിക്കാനെന്നോണം അലക്സ് കണ്ണുകൾ മെല്ലെ അടച്ചു…. കവിളിലായി പതിഞ്ഞ അവളുടെ ദന്തങ്ങൾ നൽകിയ നോവിൽ അവന്റെ മുഖം ചെറുതായി ചുളുങ്ങി… അത് മനസ്സിലാക്കി എന്നോണം നാവിനാൽ അവൾ ആ വേദനയെ ഇല്ലാതാക്കി…. അവൻ പോലുമറിയാതെ കൈകൾ അവളുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞു…. കുറച്ച് നിമിഷങ്ങൾക്ക് ശേഷം അലക്സിൽ നിന്ന് ചുണ്ടുകൾ പിൻവലിക്കുമ്പോൾ അവന്റെ ഇടത് കവിളിൽ വെട്ടി ഒതുക്കിയ താടിക്ക് അൽപം മുകളിൽ ചുവന്ന് വരുന്ന അടയാളം നോക്കി അന്നമ്മ ഒന്ന് കണ്ണിറുക്കി ചിരിച്ചു…

“ഇച്ചായോ….ഈ വെട്ടി ഒതുക്കി വെച്ച താടിയേക്കാൾ ഇച്ചായന് ചേരുന്നത് എന്നതാ എന്ന് അറിയാമോ….?” കാതിനരികിലായി പതിക്കുന്ന അവളുടെ നിശ്വാസം ഉള്ളിലൊളുപ്പിച്ച് വെച്ച പലതിനേയും പുറത്തെടുത്തേക്കുമോ എന്ന് അലക്സ് ഭയപ്പെടുന്നുണ്ടായിരുന്നു… അവന്റെ മറുപടി ഒന്നും കിട്ടാഞ്ഞതും അന്നമ്മ തന്നെ പറഞ്ഞ് തുടങ്ങി… “കട്ടി മീശ മാത്രം മുഖത്ത് വെച്ച് ഈ താടി മുഴുവൻ ഷേവ് ചെയ്ത് കളയണം…ഇതിനുള്ളിൽ ഒളിച്ചിരിക്കുന്ന നുണക്കുഴി ഇല്ലേ…ഇച്ചായൻ ചിരിക്കുമ്പോ മാത്രം തെളിഞ്ഞ് വരുന്ന കുഞ്ഞ് നുണക്കുഴി…അതിൽ എനിക്ക് മതിയാവോളം ഉമ്മ വെക്കണം….ഇങ്ങനെ…” അത്രയും പ്രണയത്തോടെ ഒരിക്കൽ കൂടി അവന്റെ ഇടത് കവിളിലേക്ക് ചുണ്ടുകൾ ചേർക്കാൻ ഒരുങ്ങി…

അത് വരെ അന്നമ്മയിലേക്ക് നോട്ടം ചെല്ലാതിരിക്കാനായി മുഖം ചെരിച്ച് വെച്ച അലക്സ് അതേ സമയത്താണ് അവളിലേക്ക് നോട്ടമെറിഞ്ഞത്…. ക്ഷണ നേരം കൊണ്ട് ഇരുവരുടെയും ആധരങ്ങൾ ഒന്ന് ചേർന്നു… രണ്ട് പേരുടെയും കണ്ണുകൾ മിഴിഞ്ഞു…. അവളെ പറിച്ച് മാറ്റണമെന്ന് അവനും അവനിൽ നിന്ന് അകലണമെന്ന് അവളും ചിന്തിച്ചെങ്കിൽ കൂടിയും ആ ചിന്തകൾക്കും അപ്പുറമായി ഇരുവരുടെയും ഹൃദയങ്ങൾ തമ്മിൽ പിരിയാൻ കഴിയാത്ത വിധം കെട്ട് പിണഞ്ഞിരുന്നു… അലക്സിന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും അന്നമ്മ തന്നെയാണ് അവനെ തള്ളി മാറ്റിയത്….

അപ്പോഴും തന്റെ ഇടുപ്പിൽ വിടാതെ പിടിച്ചിരുന്ന അവന്റെ ഇരു കൈകളും വിടുവിച്ച് അലക്സിന്റെ മുഖത്തേക്ക് നോക്കാതെ ശര വേഗത്തിൽ അന്നമ്മ സ്ഥലം വിട്ടു… ഫോൺ മുഴുവൻ റിങ് ചെയ്ത് തീർന്നെങ്കിലും അത് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ അപ്പോഴും അന്നമ്മ പോയ ദിശയിലേക്ക് കണ്ണ് നട്ട് നിൽക്കുകയായിരുന്നു… ആ ഇളം ചുണ്ടുകളിലുടെ നനവ് തന്റെ അധരങ്ങളിൽ തങ്ങി നിൽക്കുന്നത് അറിഞ്ഞ അലക്സിന്റെ വിരലുകൾ മെല്ലെ അവയെ തലോടി… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എന്തോ ഓർത്തെന്ന പോലെ പതിയെ മാഞ്ഞ് പോയി… അവളിലേക്ക് അടുക്കാനോ അകലാനോ കഴിയാത്ത വിധം നിസ്സഹായനാണ് താനെന്ന തിരിച്ചറിവിൽ അവന്റെ കണ്ണുകൾ ചെറുതായൊന്ന് നനഞ്ഞു…

ഇതേ സമയം അന്നമ്മ തന്റെ റൂമിലെ വാനിറ്റി മിററിന് മുന്നിൽ ആയിരുന്നു… അലക്സിനോട് ഇഷ്ടമാണെന്ന് പറഞ്ഞ ശേഷം പല തവണ അവന്റെ കവിളിൽ ചുംബിക്കാറുണ്ടായിരുന്നു… ഇന്ന് ആദ്യമായിട്ടാണ്…..അറിയാതെ ആണെങ്കിലും അത് ആലോചിക്കുമ്പോൾ അന്നമ്മയുടെ ശരീരത്തിനൊരു വിറയൽ…. ആ ചുണ്ടുകളുടെ ചൂട് തന്റെ അധരത്തെ ഒന്ന് കൂടി ചുവപ്പിച്ചത് പോലെ.. അവളുടെ വെളുത്ത കവിളുകളിലേക്ക് രക്തം ഇരച്ച് കയറി… ചുണ്ടുകളിൽ നാണത്തിൽ കുതിർന്നോരു പുഞ്ചിരി വിരിഞ്ഞു… **

പോവുന്നതിന് മുൻപ് ചെറിയ ഒരു മയക്കം കഴിഞ്ഞ് എഴുന്നേറ്റ് ബെഡിലെ ഹാൻഡ് റെസ്റ്റിൽ ചാഞ്ഞ് ഇരിപ്പായിരുന്നു സാം…. കൈയിലെ ഫോണിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന അവന്റെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി തങ്ങി നിന്നിരുന്നു… ശ്രീ അന്നമ്മയുടെ ഫോണിലേക്ക് അയച്ച് കൊടുത്ത അവളുടെ പിക്ക്ച്ചറുകൾ അവളുടെ കാല് പിടിച്ച് തന്റെ ഫോണിലേക്ക് സെന്റ് ചെയ്യിപ്പിച്ചിരുന്നു… അവയെല്ലാം സ്ക്രോൾ ചെയ്ത് മതിവരുവോളം നോക്കി നിൽക്കുകയാണ് നമ്മുടെ ഇച്ചായൻ… കുറേ ഫോട്ടോസ് ഉണ്ടെങ്കിലും അവനേറ്റവും ഇഷ്ടമായത് ഇന്ന് അവൾ രാവിലെ അമ്പലത്തിൽ പോയി വന്ന ശേഷം എടുത്ത ഫോട്ടോ ആയിരുന്നു… അവളുടെ കുഞ്ഞ് മുഖവും ചിരി തൂകുന്ന അധരങ്ങളും കൊതിയോടെ വീണ്ടും വീണ്ടും നോക്കി….

“നിന്റെ ഈ ചിരി ഉണ്ടല്ലോ…എന്നെ കൊല്ലാതെ കൊല്ലുവാ പെണ്ണേ…” ശ്രീയുടെ ചുണ്ടുകളെ തഴുകിക്കൊണ്ട് പ്രണയത്തോടെ പറഞ്ഞു… അടച്ചിട്ട ഡോർ തുറന്നത് പോലെ തോന്നിയ സാം മുഖന ഉയർത്തി നോക്കിയപ്പോഴാണ് അലക്സ് കയറി വരുന്നത് കണ്ടത്… “ടാ പട്ടീ…നീ ഇത് വരെ റെഡി ആയില്ലേ…?” അലക്സിന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ട് സാം ഇളിച്ച് ബെഡിൽ നിന്ന് എഴുന്നേറ്റു… “ഓഹോ…എന്റെ പെങ്ങളെ വായി നോക്കി ഇരിപ്പായിരുന്നു അല്ല്യോ..?നീയിങ്ങനെ നോക്കി വെള്ളമിറക്കാതെ മനസ്സിലുള്ളത് തുറന്ന് പറയാൻ നോക്ക് സാമേ..” “പറയാം ടാ…ആദ്യം അവളൊന്ന് നാട്ടിലെത്തട്ടേ…” “മ്മ്….ചെന്ന് ഫ്രഷ് ആയി വാ…സമയം വൈകി…”

“ആ..ടാ…ഒരു പത്ത് മിനിട്ട്…” സാം വാഡ്രോബ് തുറന്ന് ടവലുമായി പോവുന്നതിനിടയിൽ വിളിച്ച് പറഞ്ഞു…. ***** റൂമിൽ ഇരുന്ന് പഴയൊരു നോവൽ വായിക്കുന്നതിനിടക്കാണ് ശ്രീ മംഗലത്ത് പോയില്ലല്ലോ എന്ന് ചിന്തിക്കുന്നത്…. സുമയെ കാണാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും അവിടെ ഹരിയും മേഘയും ഉണ്ടെന്നുള്ളത് ശാരീയെ പിന്നോട്ട് വലിച്ചു… ഒടുവിൽ ഒന്ന് പോയി കാണാൻ തീരുമാനിച്ച് വായിച്ച് കൊണ്ടിരുന്ന പുസ്തകം ടേബിളിലേക്ക് വെച്ച് പുറത്തേക്കിറങ്ങി…. വസുന്ധരയോട് മംഗലത്ത് പോവുന്ന കാര്യം പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും ശ്രീയുടെ നിർബന്ധം കാരണം സമാമതം മൂളി….

അവരുടെ സമ്മതം കിട്ടിയതും ശ്രീ മംഗലത്തേക്ക് പുറപ്പെട്ടു… എന്നത്തേയും പോലെ തന്നെ പിന്നാമ്പുറത്തൂടെ ചെന്ന് തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കയറി… സുമ കിച്ചണിൽ വൈകുന്നേരത്തേക്ക് പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു… ശ്രീ പമ്മി ചെന്ന് അവരുടെ വയറിലൂടെ ചുറ്റി പിടിച്ച് ചുമലിലേക്ക് മുഖം ചായ്ച് വെച്ചു… ഒന്ന് ഞെട്ടിയെങ്കിലും ശ്രീ ആണെന്ന് മനസ്സിലാക്കിയ സുമയുടെ മുഖം പതിവിലും തിളങ്ങി… “സുമാമ്മേ…” അവളുടെ കൊഞ്ചിയുള്ള വിളിയിൽ സുമ ഏങ്ങലടികളോടെ തിരിഞ്ഞ് നിന്ന് ശ്രീയെ ഇറുകെ പുണർന്നു…. കണ്ണ് നിറച്ച് കൊണ്ട് ശ്രീയുടെ മുഖത്തും തലയിലും തലോടുന്ന സുമയുടെ മിഴിനീർ അവൾ തുടച്ച് കൊടുത്തു…

“എന്റെ സുമാമ്മ എന്തിനാ കരയുന്നേ…?” “ഏയ്…മോളെ പെട്ടെന്ന് കണ്ടപ്പോ…നല്ലവണം ക്ഷീണിച്ചല്ലോ എന്റെ കുട്ടി…” സുമയുടെ താടിയിൽ പിടിച്ച് കൊഞ്ചിയ ശ്രീയെ നോക്കി അവർ ആവലാതിയോടെ ചോദിച്ചു… “എന്റെ സുമാമ്മേ…ഞാൻ തടിച്ചതാണ്….അമ്മയും ഈ സുമാമ്മയെ പോലെ തന്നെയാ പറയുന്നേ…” കെറുവിച്ചുള്ള ശ്രീയുടെ മുഖം കണ്ട് സുമ ചിരിച്ചു… “ചിരിക്കല്ലേ….എന്താ കഴിക്കാനുള്ളേ സുമാമ്മേ…ഹായ് ഉണ്ണിയപ്പം…” എണ്ണയിലിട്ട് കോരിയെടുത്ത ഉണ്ണിയപ്പത്തിൽ രണ്ട് മൂന്നെണ്ണം എടുത്ത് സ്ലാബിന് മുകളിലേക്ക് കയറി ഇരുന്നു… സുമ ഒരു ഗ്ലാസ് ചായയും ഇട്ട് അവൾക്ക് അരികിലേക്ക് വെച്ച് കൊടുത്തു… അത് കഴിച്ച് കൊണ്ട് ശ്രീ ഓരോരോ വിശേഷങ്ങളായി പറയാൻ തുടങ്ങി… *****

“ഹരീ….ഒരു ടെൻ മിനുട്ട്സ്…ഞാനൊന്ന് ഫ്രഷ് ആയി വരാം….” ഹരിയുടെ ഒരു ഫ്രണ്ടിന്റെ ബാച്ചിലർ പാർട്ടിക്ക് പോവാനായി ഇറങ്ങിയതായിരുന്നു അവൻ…അവിടെ എത്താൻ കുറച്ച് ദൂരമുള്ളതിനാൽ ഇന്ന് രാത്രി തിരിച്ച് വരില്ലായിരുന്നു.. പോവാൻ സമയത്താണ് ഹരി മേഘയോട് ആ കാര്യം പറഞ്ഞത്… അത് കേട്ടതിന് ശേഷം മേഘ അവനെ പാർട്ടിക്ക് പോവാനായി സമ്മതിച്ചില്ല…. പകരം അവൾക്ക് ഔട്ടിങ്ങിന് പോവണമെന്ന് വാശി പിടിച്ചു… ഹരിക്ക് നന്നായി ദേഷ്യം വന്നെങ്കിലും അത് അടക്കി നിർത്തി ഔട്ടിങ്ങിന് പോവാമെന്ന് സമ്മതം കൊടുത്തു… അത് കേട്ടതും മേഘ സന്തോഷത്തോടെ അവനെ പുണർന്ന് ഒന്ന് ചുംബിച്ച് വാഷ് റൂമിലേക്ക് കയറി…

പത്ത് മിനിട്ടെന്ന് പറഞ്ഞെങ്കിലും അര മണിക്കൂർ ചുരുങ്ങിയത് ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാനും മേക്കപ്പിനും വേണമെന്നത് അവന് അറിയാമായിരുന്നു…. പത്ത് പതിനഞ്ച് മിനിട്ട് അവളെയും കാത്ത് ഹരി റൂമിൽ ഇരുന്നു… എന്നിട്ടും വരുന്നില്ലെന്ന് കണ്ടതും ഹരി ടേബിളിന് മുകളിൽ വെച്ചിരുന്ന കീ എടുത്ത് സ്റ്റെയർ ഇറങ്ങി… ഹാളിലേക്ക് ചെന്നപ്പോഴാണ് കിച്ചണിൽ നിന്ന് ആരുടെയോ ചിരിയും കളിയും അവൻ കേൾക്കുന്നത്…. ഇതൊന്നും പതിവില്ലാത്തത് ആയത് കൊണ്ട് ഹരി ആരാവും വന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ കിച്ചണിലേക്ക് നടന്നു… ഡോറിന് അരികിലെത്തി നിന്ന ഹരി അവിടെ കണ്ട കാഴ്ചയിൽ വിടർന്ന കണ്ണുകളോടെ നോക്കി….

സ്ലാബിന് മുകളിൽ ഇരുന്ന ശ്രീ സുമയുടെ തോളിലൂടെ ചുറ്റി പിടിച്ച് കൈയിലിരുന്ന ഉണ്ണിയപ്പം അവരുടെ വായിലേക്ക് വെച്ച് കൊടുക്കുകയാണ്…. എന്തോ പറഞ്ഞ് ചിരിക്കുന്നതിനിടയിൽ രണ്ട് പേരുടെയും നോട്ടം ഡോറിന് നേരെ പാഞ്ഞു… അവിടെ നിൽക്കുന്ന ഹരിയെ കണ്ട് ശ്രീയുടെ മുഖത്ത് അത് വരെ ഉണ്ടൃയിരുന്ന പുഞ്ചിരി പതിയെ മാഞ്ഞു… സുമയുടെ തോളിൽ നിന്ന് കൈ എടുത്ത് നിലത്തേക്ക് ഇറങ്ങി നിന്ന അവൾ കഷ്ടപ്പെട്ട് മുഖത്തൊരു ചിരി വിരിച്ച് ഹരിയെ നോക്കി… “ശ്രീ കോട്ടയത്ത് നിന്ന് എപ്പോ വന്നു..?” ഹരി ചോദിച്ചത് കേട്ട് ശ്രീയുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായി… ആദ്യമായിട്ടാണ് അവനിത്രയും സൗമായമായി തന്നോട് സംസാരിക്കുന്നതെന്ന് അവൾ ഓർത്തു… “ഇന്നലെ….”

നിലത്തേക്ക് ദൃഷ്ടി പതിപ്പിച്ച് നിന്ന അവൾ പതിഞ്ഞ സ്വരത്തിലായി പറഞ്ഞു… “സുമാമ്മേ….ഞാൻ…പിന്നെ വരുന്നുണ്ടേ…” എങ്ങനെയെങ്കിലും അവിടെ നിന്നൊന്ന് രക്ഷപ്പെടാനായിരുന്നു ശ്രീയുടെ ചിന്ത… സുമയുടെ കൈയിൽ പിടിച്ച് യാത്ര ചോദിച്ച് ഹരിയെ നോക്കാതെ അവൾ പുറത്തേക്ക് പോയി… “ഞാനും മേഘയും പുറത്തേക്ക് പോവുകയാണ്….രാത്രി ലേറ്റ് ആവും വരാൻ….” സുമയെ നോക്കാതെ പറഞ്ഞ് കൊണ്ട് ഹരി പിന്തിരിഞ്ഞ് ഹാളിലേക്ക് ചെന്നു…. ഹരി സുമയോട് സംസാരിക്കുന്നത് തന്നെ കുറവായിരുന്നു… അതിൽ അവർക്ക് ഒരുപാട് സങ്കടം ഉണ്ടെങ്കിലും അവനോട് പറഞ്ഞിട്ട് ഈആര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് അവർ ഇപ്പോ ആ ഭാഗത്തേക്ക് അധികം ശ്രദ്ധ കൊടുക്കാറില്ലായിരുന്നു….

അവൻ പോവുന്നത് കണ്ട് ഒരു നെടുവീർപ്പോടെ സുമ തന്റെ ജോലിയിലേക്ക് കടന്നു… ഹരി ഹാളിലെത്തിയതും മേഘ റെഡി ആയി താഴേക്ക് ഇറങ്ങിയിരുന്നു… “എന്താ ഹരീ…?” “ഏയ്…നത്തിങ്…പോവാം…” താൻ അടുത്ത് നിന്നിട്ടും അത് ശ്രദ്ധിക്കാതെ മറ്റെന്തോ ചിന്തയിലാണ്ട ഹരിയെ മേഘ തട്ടി വിളിച്ചു… “യാ…ഷുവർ…” മേഘ അവന്റെ കൈയിലൂടെ കൈ കോർത്ത് പിടിച്ച് കാറിന് അടുത്തേക്ക് ചെന്നു… ***** മംഗലത്ത് നിന്നും ഇറങ്ങിയ ശ്രീ ഇടവഴിയിലൂടെ നടന്ന് ഒരു മരത്തിന്റെ ചുവട്ടിലായി ഇരുന്നു… ഹരി പൂർണ്ണമായും മറ്റൊരുവളുടെതാണെന്ന് മനസ്സ് അംഗീകരിച്ച് കഴിഞ്ഞിരിക്കുന്നു…. അത് കൊണ്ട് തന്നെ അവനെ കാണുമ്പോഴുള്ള മനസ്സിന്റെ വേദനക്ക് അൽപം ശമനം ഉണ്ട്…

എങ്കിലും കുറേ നാൾ ജീവനെ പോലെ സ്നേഹിച്ചവൻ ആയിരുന്നില്ലേ…. ആ ഓർമ്മയിൽ കണ്ണുകൾ അറിയാതെ നിറഞ്ഞ് വന്നു…. അത് തുളുമ്പി വീഴാൻ ഒരുങ്ങിയപ്പോഴാണ് കയ്യിലിരുന്ന ഫോൺ തുടരെ തുടരെ വൈബ്രേറ്റ് ചെയ്തത്…. ശ്രീ ഞെട്ടിക്കൊണ്ട് താഴേക്ക് വീഴാനൊരുങ്ങിയ കണ്ണു നീരിനെ തുടച്ച് മാറ്റി സ്ക്രീനിലേക്ക് നോക്കി… വാട്സപ്പിൽ അന്നമ്മയുടെ എന്തൊക്കെയോ മെസ്സേജ് ആണ് വന്നതെന്ന് അറിഞ്ഞ് അവൾ സംശയത്തോടെ തുറന്ന് നോക്കി… അന്നമ്മ സാരി ഉടുത്ത സിംഗിൾ പിക്കും അവളും സാമും കൂടി നിൽക്കുന്ന സെൽഫികളും ആയിരുന്നു അത്… സെൽഫിയിലെ ഇരുവരുടെയും എക്സ്പ്രഷൻ കണ്ട് അത്രയും നേരം മൂടി കെട്ടി നിന്ന ശ്രീയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു….

ഓരോ ഫോട്ടോസും അവൾ സ്ക്രോൾ ചെയ്ത് പോയി…. അന്നമ്മയുടെയും സാമിന്റെയും സ്നേഹം ശ്രീക്ക് എന്നും അത്ഭുതം ആയിരുന്നു… പെങ്ങളെ ഇത്രയും അധികം സ്നേഹിക്കുന്ന അവനിലെ ഏട്ടനോട് അവൾക്ക് ബഹുമാനം തോന്നി… അവൾക്ക് അവളുടെ കണ്ണേട്ടനെ ഓർമ്മ വന്നു….വീണ്ടും കണ്ണുകൾ പെയ്യാനൊരുങ്ങിയെങ്കിലും അതിന് സമ്മതിക്കാതെ എന്നോണം ശ്രീയുടെ ഫോൺ റിങ് ചെയ്യാനായി തുടങ്ങി… ഡിസ്പ്ലേയിൽ ഏട്ടായി എന്ന് കണ്ടതും അവൾ വേഗം ഫോണെടുത്തു… “മാളൂട്ടീ….” ആൻസർ ചെയ്ത ഉടനെ അലക്സിന്റെ വാത്സല്യത്തോടെയുള്ള സ്വരം അവളുടെ സങ്കടങ്ങളെല്ലാം മാറ്റാൻ തക്കവണ്ണം ശക്തിയുള്ളതായിരുന്നു…. “ഏട്ടായീടെ മോളെന്താ ഒന്നും മിണ്ടാത്തത്..?” ശ്രീയുടെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് അല്ക്സ് ഒന്ന് കൂടെ ചോദിച്ചു… “വേണ്ട…എന്നോട് മിണ്ടണ്ട….”

“എന്ത് പറ്റി മാളൂട്ടീ….” ശ്രീയുടെ പരിഭവം നിറഞ്ഞ സ്വരം കേട്ട് അലക്സ് ചോദിച്ചു… “ഇന്നലെ വീട്ടിൽ എത്തിയോ എന്നറിയാൻ വേണ്ടി വിളിച്ചത് അല്ലാതെ ഏട്ടായി എനിക്ക് കാൾ ചെയ്തോ…?” ശ്രീയുടെ കുറുമ്പോടെ ഉള്ള ചോദ്യം കേട്ട് അലക്സിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.. “ഓ…അതിനാണോ ഏട്ടായീടെ മോൾ പിണങ്ങിയത്….?” “എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല…” അലക്സ് കുസൃതിയോടെ ചോദിച്ചതും ശ്രീ മുഖം കേറ്റി വെച്ച ഇരുന്നു… “മ്മ്…അതാവും ആ കുഞ്ഞ് മുഖം വീർത്ത് ഇരിക്കുന്നേ അല്ലേ…?” “എന്റെ മുഖത്തിന് ഒരു കുഴപ്പവും ഇല്ല….ഹും…” ശ്രീയുടെ കെറുവോടെയുള്ള മറുപടി കേട്ട് അലക്സ് ചിരിച്ചു… “ഓ…തമ്പുരാട്ടി ക്ഷമിക്കാ….അടിയൻ അറിയാതെ പറഞ്ഞതാണ്….”

അലക്സ് കളി പറഞ്ഞതും അവളുടെ മുഖത്ത് ചിരി വിടർന്നു… “മ്മ്…” “മാളൂട്ടീ…ഏട്ടായി ഇത്തിരി ബിസി ആയി പോയി മോളേ… അതാ വിളിക്കാതിരുന്നേ…” “ഓ പിന്നേ…ചുമ്മാ ഇങ്ങനെ കറങ്ങി നടക്കുന്നതാണോ ബിസി…?” “ഏയ്…ഇത് ശരിക്കും ബസി ആയിട്ടാണ്…അത് വിട് മോളെന്നാ തിരിച്ച് വരുന്നത്…?” “നാളെ ഈവനിങ് ആവുമ്പോഴേക്കും എത്തും…” “എന്നാലേ ഇവിടെ എത്തി കഴിഞ്ഞാ ഏട്ടായീടെ മാളൂട്ടിക്കൊരു സർപ്രൈസ് ഉണ്ട്…?” “സർപ്രൈസ് ഓ…? എന്താ…?” സർപ്രൈസ് എന്ന് കേട്ടതും ശ്രീയുടെ കണ്ണുകൾ വിടർന്ന് വന്നു… “അത് പറഞ്ഞാ എങ്ങനെയാ പൊട്ടീ സർപ്രൈസ് ആവുന്നേ…. ഇവിടെ എത്തിയിട്ട് അറിഞ്ഞാ മതി….” “ഏട്ടായീ…ദിസ് ഈസ് റ്റൂ മച്ച്…ഇനി അത് അറിയാഞ്ഞിട്ട് ഒരു സമാധാനം കാണില്ല എനിക്ക്….?”

ശ്രീയുടെ സ്വരത്തിൽ അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ നിറഞ്ഞിരുന്നു… “സാരമില്ല…ഒരു രണ്ട ദിവസം കാത്തിരിക്ക്….എന്നാലേ ഏട്ടായി പിന്നെ വിളിക്കാം ട്ടോ….” അലക്സ് പറയില്ല എന്ന് ഉറപ്പായതും വേറെ വഴിയില്ലാത്തത് കൊണ്ട് ശ്രീ ഒന്ന് മൂളി… “മ്മം….ശരി…” അലക്സ് ഫോൺ കട്ട് ചെയ്തിട്ടും ശ്രീയുടെ ഉള്ളിൽ അവൻ പറഞ്ഞതിനെ കുറിച്ച് മാത്രമായിരുന്നു ചിന്ത…. ***** അലക്സ് ഫോൺ കട്ട് ചെയ്ത് സാമിന്റെ കാറിനരികിലേക്ക് ചെന്നു… അന്നമ്മ അപ്പോഴേക്കും ബാക്ക് സീറ്റിയിൽ കയറി ഇരിപ്പുറച്ചിരുന്നു…. അവളെ ഇടം കണ്ണിട്ട് ഒന്ന് നോക്കി അലക്സ് കോ ഡ്രൈവർ സീറ്റിലേക്ക് കയറി… പോവുന്നതിനിടെ ഇടക്ക് അന്നമ്മയുടെ അലക്സിന് നേർക്ക് വരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു…

ഫ്രണ്ട് മിററിലൂടെ അവളെ നോക്കുന്ന സമയം അന്നമ്മ കണ്ണുകൾ പിൻവലിച്ച് വേറെ എങ്ങോട്ടോ നോക്കി നിന്നു… അവളുടെ പരുങ്ങൽ കണ്ട അലക്സിന്റെ അധരങ്ങളിൽ കുസൃതി ചിരി വിരിഞ്ഞു…. “അന്നമ്മോ…നീ എങ്ങനെയാ തിരിച്ച് വരുന്നത്…?” റിസപ്ഷൻ നടക്കുന്ന ഓഡിറ്റോറിയത്തിന് മുന്നിൽ കാർ നിർത്തിയതും സാം അവളെ നോക്കി ചോദിച്ചു… “ഇച്ച പിക്ക് ചെയ്യാൻ വരുവോ…?” “മ്മ്…നീ കഴിയാൻ നേരം ഒന്ന് വിളിക്ക്…ഞാൻ വരുന്നുണ്ട്…” “ആഹ്…ഓക്കെ..” അന്നമ്മ കാറിൽ നിന്ന് ഇറങ്ങി സാമിന് നേരെ കൈ വീശി കാണിച്ചു… അലക്സിന് നേരെ അവളുടെ നോട്ടം എത്തിയതും അവൻ തന്നെയാണ് ശ്രദ്ധിക്കുന്നതെന്ന് കണ്ട് അവളുടെ ഉള്ളിലൊരു വിറയൽ വന്നു… അവനെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച് അന്നമ്മ വേഗത്തിൽ തിരിഞ്ഞ് നടന്നു… ******

രാത്രി ഫുഡ് കഴിച്ച് കിടക്കാൻ സമയത്താണ് ബെഡിൽ വെച്ച ഫോൺ റിങ് ചെയ്യുന്നത് ശ്രീ കണ്ടത്… എടുത്ത് നോക്കിയപ്പോൾ അൺനോൺ നമ്പർ ആണെന്ന് കണ്ടതും അവളുടെ മുഖം ഒന്ന് ചുളിഞ്ഞു… ആൻസർ ചെയ്യണോ വേണ്ടയോ എന്ന് സംശയത്തിൽ ആയിരുന്നു അവൾ… ആദ്യത്തെ റിങ് മുഴുവൻ അടിഞ്ഞ് കട്ട് ആയതും ഇനി വിളിക്കില്ലെന്ന് കരുതി ഫോൺ ബെഡിലേക്ക് വെച്ച് വാഷ് റൂമിലേക്ക് പോവാനൊരുങ്ങി… വീണ്ടും റിങ് ചെയ്യുന്നത് കണ്ട് ആരെങ്കിലും അത്യാവശ്യമായിരിക്കും എന്ന് കരുതി ശ്രീ ഫോൺ അറ്റന്റ് ചെയ്തു… “ഹലോ….” ശ്രീ ഫോണെടുത്ത് സംസാരിച്ചെങ്കിലും മറുഭാഗത്തെ വ്യക്തി നിശബ്ദമായിരുന്നു…. “ഹലോ…ആരാ…?” മറുപടി ഒന്നും കിട്ടുന്നില്ലിന്ന് കണ്ടാ ശ്രീ ഒരിക്കൽ കൂടി ചോദിച്ചു….

ഇത്തവണയും മൗനമായിരുന്നു….ഒടുവിൽ ആരോ കളിപ്പിക്കാൻ വേണ്ടി ആവുമെന്ന് ഉറപ്പിച്ച് ഫോൺ വെക്കാനൊരുങ്ങിയതും മനോഹരമായൊരു ഗാനം അവളുടെ കാതുകളെ തൊട്ടുണർത്തി…. 🎼എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ഉം.. ഉം.. ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.. ഉം.. ഉം.. ആ.. ആ.. ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ… ഉം.. ഉം.. ഉം.. ഉം.. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ഉം.. ഉം.. ഉം.. ഉം.. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു… അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ…..🎼 പതിഞ്ഞതെങ്കിലും വല്ലാത്തൊരു ആകർഷണം ആ ശബ്ദത്തിന് ഉണ്ടായിരുന്നു…. പ്രണയം നിറഞ്ഞ് തുളുമ്പിയ സ്വരം…..ആ വരികളും… മറ്റേതോ ലോകത്ത് എത്തിയത് പോലെ ശ്രീ ഒരു നിമിഷം ചലനമറ്റ് നിന്നു….

അവളുടെ ഹൃദയം പോലും താളത്തിൽ മിടിക്കാനായി തുടങ്ങി… “ആ…ആരാ നിങ്ങൾ…ഹലോ…ഹലോ….” സ്വബോധത്തിലേക്ക് തിരിച്ച് വന്ന ശ്രീ വീണ്ടും അയാൾ ആരാണെന്ന് അറിയാൻ ചോദിച്ചെങ്കിലും മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു… “ഹലോ…ശ്ശെ…” കോൾ കട്ട് ആയെന്ന് അറിഞ്ഞതും ശ്രീ വേഗം ആ നമ്പറിലേക്കാ തിരിച്ച് വിളിച്ചു… സ്വിച്ച് ഓഫ് ആണെന്ന് കേട്ടതും അവൾക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി… ആ വരികളിൽ മാത്രം ചുറ്റി പറ്റി ചിന്തകൾ നിന്നതും ശ്രീക്ക് അവളോട് തന്നെ ദേഷ്യം തോന്നി… ആരെങ്കിലും വട്ട് കളിപ്പിക്കുകയാവും എന്ന് ഉറപ്പിച്ച് ശ്രീ ലൈറ്റ് ഓഫ് ചെയ്ത് ചെന്ന് കിടന്നു… മെല്ലെ മെല്ലെ ഉറക്കിലേക്ക് വീഴുമ്പോഴും മറ്റൊരിടത്ത് അവളെയും ഓർത്ത് ഉറക്കമില്ലാതെ ഒരാൾ ആകാശത്തേക്ക് കണ്ണും നട്ട് കിടപ്പുണ്ടായിരുന്നു…. ****

അന്നമ്മയെ പിക്ക് ചെയ്ത് സാം നേരെ പോയത് അവനും അലക്സും പോയി ഇരിക്കുന്ന കുന്നിന്റെ മുകളിലേക്കാണ്… തെളിഞ്ഞ് നിൽക്കുന്ന ആകാശത്തിലേക്ക് കണ്ണ് നട്ട് ആ പുൽമെത്തയിൽ അവനങ്ങനെ കിടന്നു… ശ്രീയുടെ ശബ്ദം കേൾക്കാൻ കൊതി തോന്നിയാണ് സാം ഫോൺ എടുത്തത്… അവൻ പുതുതായെടുത്ത സിമ്മിൽ നിന്നും ശ്രീയുടെ നമ്പർ ഡയൽ ചെയ്ത് വിളിക്കാനൊരുങ്ങി… റിങ്ങ് പോവുന്നുണ്ടെങ്കിലും അവൾ അറ്റന്റ് ചെയ്യുന്നില്ലെന്ന് കണ്ടതും അവനാകെ നിരാശ തോന്നി… ഫുൾ റിങ് ചെയ്ത് കട്ടായതും പ്രതീക്ഷ ഇല്ലാതെ അവൻ ഒരിക്കൽ കൂടി ട്രൈ ചെയ്തു…. എന്നാൽ കോൾ കണക്ട് ആയതും മറുവശത്ത് ശ്രീയുടെ സ്വരം കേട്ട് സാമിനാകെ വെപ്രാളം തോന്നി….

ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട ശ്രീ വീണ്ടും വീണ്ടും ചോദിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും അവനൊന്നും സംസാരിക്കാനായി കഴിഞ്ഞില്ല… ഒടുവിൽ അവർ കോൾ കട്ട് ചെയ്യാനൊരുങ്ങിയപ്പോൾ വായിൽ വന്ന ഗാനം പതിയെ മൂളുകയായിരുന്നു അവൻ…. ശ്രീയുടെ ആകാംക്ഷ നിറഞ്ഞ സ്വരം കേട്ടിട്ടും ഒരു കുസൃതി തോന്നി അവൻ വേഗം ഫോൺ കട്ട് ചെയ്ത് ഓഫ് ചെയ്ത് വെച്ചു…. ഇതുവരെയില്ലാത്ത വട്ടുകൾ പലതും തന്നിലേക്ക് വന്ന് ചേർന്നതറിഞ്ഞ സാം ചെറു ചിരായോടെ തലയിൽ കൊട്ടി… തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളിൽ സാംമിന് ശ്രീയുടെ പുഞ്ചിരി തെളിഞ്ഞ് വന്നു… 🎼എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു… അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ..🎼

അടങ്ങാത്ത പ്രണയത്തോടെ അവളെ കുറിച്ചോർത്ത് പാടുന്നതിനോടൊപ്പം സാമിന്റെ ചുണ്ടുകളിൽ ആരെയും മയക്കുന്നൊരു ചിരി വിരിഞ്ഞിരുന്നു……..തുടരും

നിനക്കായ് : ഭാഗം 36

Share this story