ദേവാഗ്നി: ഭാഗം 43

ദേവാഗ്നി: ഭാഗം 43

എഴുത്തുകാരൻ: YASH

തിരുമേനി അത്ഭുതത്തോട്കൂടി പറഞ്ഞു പുനർജന്മം…. മുൻപ് മുല്ലശ്ശേരിയിൽ വന്ന് നോക്കിയ അതേ ജാതകം… നാഗ പ്രീതി പഴയതിലും പതിന്മടങ്ങ് ഉണ്ടെന്നെയുള്ളൂ….അനന്തനും ശിവനി യും നാഗങ്ങൾക്ക് വേണ്ടി ജീവൻ കളഞ്ഞവർ ആണ്… അവർ ഒന്നിക്കാതെ മരണപ്പെട്ടു അതിൽ മനംനൊന്തു നാഗ ദേവനും നാഗ ദേവി യും അവിടെ വച്ചു ശപഥം ചെയ്തിരുന്നു… “ഇവർ എപ്പോ ഒരുമ്മിക്കുന്നുവോ അപ്പോയെ ഞങ്ങളും ഒന്നിക്കുകയുള്ളൂ എന്ന്” ഇപ്പോഴും നാഗദേവി അത് കൊണ്ട് വടക്ക് വശം ഉള്ള കാവിൽ കുടികൊള്ളുന്നത്.. ഏത് അപകടത്തിലും ഇവരെ സഹായിക്കാൻ നാഗ ദൈവങ്ങൾ കൂടെ തന്നെ ഉണ്ടാവും…നാല് ജാതകങ്ങളിലും നാഗ അനുഗ്രഹങ്ങൾ വേണ്ടുവോളം ഉണ്ട്…

കൂടാതെ പാർവതി-പരമേശ്വരൻ മാരുടെ അനുഗ്രഹവും ഉണ്ട്…… നമുക്ക് ആ കുട്ടികളെ ഒന്നു കാണണം എന്ന് ഉണ്ട്… സമയം പോലെ ഒരിക്കൽ നാം അങ്ങോട്ട് വരുന്നുണ്ട്… ഇന്ന് നല്ല ദിവസം ആണ് രണ്ട് പേരും ഒരുമിച്ചു ഇന്ന് കാവിൽ കയറി വിളക്ക് തെളിയിക്കാൻ ഇത്രയും ഉചിതമായ ഒരു ദിവസം വേറെ ഇല്ല…ഇന്ന് തന്നെ കുട്ടികളോട് വിളക്ക് തെളിയിക്കാൻ പറയു… ചിലപ്പോൾ വിളക്ക് തെളിയിക്കുന്നതോട് കൂടി എന്തെങ്കിലും ഭയ പെടുത്തുന്ന അനർത്ഥങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്…ഭയം വേണ്ട… വൃതം തുടങ്ങിയാൽ എല്ലാം ശരിയാവും… അതിനു ശേഷം വൃതം ആരംഭിക്കാൻ നല്ല ദിവസവും കുറിച്ചു വാങ്ങി അവർ അവിടുന്നു യാത്രയായി… അവർ അവിടെ നിന്നും ഇറങ്ങിയത്തിന് ശേഷം തിരുമേനി തന്റെ മക്കളോട് ആയി പറഞ്ഞു…

മുല്ലശ്ശേരി തറവാട്ടിൽ ഇനി എന്തൊക്കെ അനാർത്ഥങ്ങൾ ആണ് നടക്കാൻ പോവുന്നത് എന്ന് ഭഗവാന് അറിയാം… പണ്ട് ചെയ്ത വലിയ തെറ്റിന്റെ ഭാഗം ആയി എല്ലാം ഇപ്പൊ അവർ അനുഭവിക്കാൻ തുടങ്ങും… അച്ഛൻ തിരുമേനി എന്തുകൊണ്ട് അവരോട് ഇതൊന്നും പറയാതിരുന്നത്… തിരുമേനിയുടെ സംസാരത്തിൽ നിന്നും എന്തൊക്കെയോ മറച്ചു വെക്കുന്നത് പോലെ നമുക്ക് തോന്നി… ശരിയാ… നമുക്ക് ദേവി കാണിച്ചു തനത് ഒന്നും തന്നെ അവരോട് പറയാതെ മറച്ചു വച്ചു… പണ്ട് തറവാട്ടിൽ ഉള്ളവർ തന്നെ തെറ്റ് ചെയ്തത് കൊണ്ട് അവരോട് ഒന്നും നാം വിട്ടു പറയാതിരുന്നത്…

ആരാ ആ ദ്രോഹം ചെയ്തതെന്ന് നമുക്ക് ഇപ്പോഴും നിശ്ചയം ഇല്ല..നാഗമണിക്യം മോഹിച്ചു ആ ക്രൂരത ചെയ്തത് ആരായാലും അവർ അനുഭവിക്കാൻ പോവുനത്തെ ഉള്ളു…നാഗയക്ഷി ഇപ്പൊ സ്വാതത്ര ആണ് കാവ് വിട്ട് വെളിയിൽ വരാൻ സാധിക്കുന്നില്ല എന്നെ ഉള്ളു… ഇത്രയും കാലം അവിടെ കാവിൽ ഉണ്ടായ ദുർമരണം എല്ലാം നാഗയക്ഷി ആണ് ചെയ്തത്… ഒരു ദീർഘനിശ്വാസം എടുത്ത് കൊണ്ട് അയാൾ തുടർന്നു 41 നാളിലെ പൂജ കഴിഞ്ഞു നാഗയക്ഷി കുടികൊള്ളുന്ന വിഗ്രഹം തറവാട്ടിലെ നിലവറയിലെ പൂജാമുറിയിൽ തിരികെ പ്രതിഷ്ഠിക്കേണ്ടത് ആയിരുന്നു 60 വർഷത്തോളം ആയി കാവിൽ ആണ് ഇപ്പോഴും അത് ഉള്ളത്…

കാവിൽ വിളക്ക് തെളിയിക്കുന്നതോട് അവൾ സ്വതന്ത്ര ആയി പുറത്തേക്കും ഇറങ്ങും…അവൾ തറവാട്ടിന്നെ ചുറ്റി നിൽക്കും… നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലേ തിരുമേനി ഇല്ല ഒന്നും ചെയ്യാൻ സാധിക്കില്ല… അവർ ആരാധിക്കുന്ന ദൈവങ്ങൾ ആണ് അവർ..നമ്മളും അതേ ദൈവങ്ങളെ തന്നെ ആണ് ആരാധിക്കുന്നത്… നമ്മൾ അവയ്ക്ക് നേരെ തിരിഞ്ഞാൽ നമ്മുടെ ശക്തി എല്ലാം ക്ഷയിച്ചു മരണത്തിന് കീഴടങ്ങേണ്ടി വരും…അതും പറഞ്ഞു കണ്ണ് അടച്ചു കൊണ്ട് തിരുമേനി ചാരു കസേരയിലേക്ക് ചാഞ്ഞു… ***

ഇതേസമയം ക്ഷേത്രത്തിൽ നിന്നും അപ്പു ദേവു തിരികെ എത്താത്തതിനാൽ അവരെ അന്വേഷിച്ചു അഞ്ചു രഞ്ജി അവരെ തേടി ഇറങ്ങി…. അപ്പു ദേവു നാഗ വിഗ്രഹത്തിൽ വിളക്ക് വച്ചു തൊഴുതു.. അവർ കണ്ണ് തുറക്കുമ്പോൾ ചുറ്റിലും നാഗങ്ങൾ അവരെ വണങ്ങി നിൽക്കും പോലെ ചുറ്റും കൂടി നിൽക്കുന്നു… ദേവു പതിയെ വിളിച്ചു കുഞ്ഞുട്ടാ…. അത് കേട്ട് കൂട്ടത്തിൽ നിന്നും ഒരു നാഗം ഇഴഞ്ഞു അവരെ കാൽ ചുവട്ടിൽ വന്നു നിന്നു…അവർ രണ്ടും അവിടെ മുട്ടുകുത്തി ഇരുന്നു ആ നാഗത്തെ തലോടി… ഏട്ടാ….ഏട്ടാ….അപ്പു… ദേവു… ഇവരിത് എവിടെപ്പോയി…

രഞ്ജി യുടെയും അഞ്ചു ന്റെ യും ഉച്ചത്തിലുള്ള വിളി കേട്ട് അപ്പു അങ്ങോട്ട് നോക്കി വിളിച്ചു പറഞ്ഞു…. ഡീ… ഞങ്ങൾ ഇവിടെ ഉണ്ട് ഞങ്ങൾ അങ്ങോട്ട് വരാം.. അപ്പോയേകും രഞ്ജി അഞ്ചു നാഗതറയുടെ വെളിയിൽ എത്തിയിരുന്നു… നാഗങ്ങളുടെ ചുറ്റിൽ നിന്നും അവർ ഇറങ്ങി മുൻപോട്ട് നടന്നു…നാഗങ്ങൾ അവർക്ക് പോവാൻ വേണ്ടി വഴി മാറി കൊടുത്തു…. ഇതേ സമയം കുഞ്ഞുട്ടൻ ഇഴഞ്ഞു അഞ്ചു ന്റെ അടുത്ത് എത്തി തിളങ്ങുന്ന കണ്ണാൽ അവളെ നോക്കി നിന്നു..അതേ സമയം അവളെ കണ്ണും അത് പോലെ തിളങ്ങി…അവൾ പതിയെ ഇരുന്ന് അവന്റെ പത്തിയിൽ പതിയെ തലോടി…

അവൻ അത് ആസ്വദിച്ചു അവിടെ കിടന്നു… അതിനുശേഷം അവർ പുറത്തേക്ക് ഇറങ്ങി അപ്പോൾ രഞ്ജി… നിങ്ങൾ കാവിൽ വിളക്ക് വച്ചു ലെ…. ഉം…വച്ചു…ഇനി എല്ലാദിവസവും വയ്ക്കണം… അത് നന്നായി… ഞാൻ നിന്നോട് പറയാൻ ഇരിക്കുക ആയിരുന്നു…എന്നാ നമുക്ക് പോവാ… അതിന് മുൻപ് വടക്ക് വശത്തെ തറയിൽ കൂടി വിളക്ക് വയ്ക്കണം..നിങ്ങൾ അങ്ങോട്ട് കയേറേണ്ട… തറയ്ക്ക് പുറമെ നിന്നാൽ മതി…  അവർ നാഗതറയ്ക്ക് നേരെ നടന്നു…അവിടെ എത്തി അഞ്ചു രഞ്ജി നാഗതറയ്ക്ക് വെളിയിൽ നിന്നു അപ്പു ദേവു വിഗ്രഹത്തിന് അടുത്തേക്ക് നടന്നു…

അപ്പോൾ ചുറ്റിൽ നിന്നും ശക്തമായ കാറ്റ് വീശാൻ തുടങ്ങി..അവർ അത് കാര്യം ആക്കാതെ മുൻപോട്ട് നടന്ന് അവിടെ വിളക്ക് കൊളുത്തി… അതേ സമയം അഞ്ചു രഞ്ജി ശക്തമായ കാറ്റിൽ പിടിച്ചു നിൽക്കാൻ പറ്റാതെ മറിഞ്ഞു വീണു…അവർ അവിടെ നിന്നും എഴുന്നേൽക്കുമ്പോ…അവരുടെ കണ്ണുകൾ നീല നിറത്താൽ തിളങ്ങുന്നുണ്ടയിരുന്നു…കണ്ണ് അടച്ചു ദേവു അപ്പു വിഗ്രഹത്തിൽ തൊഴുത് അതിന് ശേഷം വലത് വശത്ത് ഉള്ള നാഗയക്ഷി കുടി കൊള്ളുന്ന വിഗ്രഹത്തെ നോക്കി തൊഴുതു… അപ്പോയേക്കും ചുറ്റിൽ നിന്നും നാഗങ്ങൾ അവരെ ആരാധനയോട് നോക്കി നിന്നു… അതിന് ശേഷം അവർ തറവാട്ടിലേക്ക് തിരിച്ചു…

തറവാട്ടിൽ എത്തിയപ്പോ മീനാക്ഷി ഓടി വന്നു പറഞ്ഞു അപ്പു ഏട്ടാ അപ്പു ഏട്ടാ നാളെ വിച്ചു ഏട്ടൻ വരുന്നുണ്ട്… വിച്ചു ഏട്ടൻ വന്ന നല്ല രസം ആയിരിക്കും…വിച്ചു ഏട്ടനും പാട്ടൊക്കെ പാടും.. നല്ല രസികനാ വിച്ചു ഏട്ടൻ…. അപ്പോയേക്കും ഇക്രു ഓടി വന്ന് അഞ്ചു ന്റെ കയ്യിൽ തൂങ്ങി പറഞ്ഞു… ആ അവൾ സ്വാതി ….അഞ്ചു ഒന്ന് നോക്കിയപ്പോ അവൻ വേഗം… അല്ല.. അല്ല.. സ്വാതി ഏച്ചി വഴക്ക് പറഞ്ഞു ഇക്രുനെ തല്ലാനും നോക്കി…രൂപേച്ചി പറഞ്ഞിട്ടുണ്ട് അവരെ ഒന്നും ചെയ്യരുതെന്നും അവരോട് വഴക്കിന് പോവരുതെന്നും അതോണ്ട് ഇക്രു ഒന്നും പറഞ്ഞില്ല… എന്തിനാ അവൾ മോനെ വഴക്ക് പറഞ്ഞത് അപ്പു ചോദിച്ചു…

അത് ആ ചേച്ചി ഇല അട കഴിക്കുന്നത് കണ്ടിട്ട് ഇക്രു ഒരെണ്ണം ആ പ്ലേയറ്റിൽ നിന്നും എടുത്തു.. സാരമില്ല നമുക്ക് അനു ഏച്ചിനോടും ജ്യോതി ഏച്ചിനോടും പറഞ്ഞു വേറെ ഉണ്ടാക്കാം… അതും പറഞ്ഞു അഞ്ചു അവനെ എടുത്ത് അകത്തേക്ക് നടന്നു… അകത്തു നോക്കുമ്പോ തമ്പുരാട്ടിയെ പോലെ കാലിൽ കാൽ എടുത്ത് വച്ച് സ്വാതി ഇലയട കഴിക്കുന്നു..ഇക്രു അവളെ തന്നെ ദേഷ്യത്തിൽ നോക്കുന്നത് കണ്ട് അവൾ പറഞ്ഞു… എന്താടാ കുരുട്ടെ നോക്കുന്നത് ഒരു വീക്ക് അങ്ങു തന്നാൽ ഉണ്ടല്ലോ….അത് കേട്ട് അഞ്ചു … എന്താ ചേച്ചി അവൻ ചെറിയ കുഞ്ഞല്ലേ…ഒന്ന് ക്ഷമിച്ചുടെ…സാരമില്ല ട്ടോ മോന് ചേച്ചി വേറെ ഉണ്ടാക്കിതരാം… നീ ആരാടി എന്നെ ഉപദേശിക്കാൻ…

അല്ല നിന്റെ ആരാ ഈ ചെക്കൻ…ഇവിടെ വന്ന് കണ്ട പരിജയമല്ലേ ഉള്ളു നിനക്ക് ഈ അസത്ത് ചെക്കനെ.. തന്തയും തള്ളയും ഇല്ലാത്ത അസത്ത് ചെക്കൻ… ഇത് കേട്ട് അഞ്ചു ദേഷ്യം കൊണ്ട് വിറച്ചു അവളെ നേരെ നടന്നു… ദേവു പെട്ടന്ന് തന്നെ അഞ്ചുന്റെ കയ്യിൽ കയറി പിടിച്ചു… ആതു ഡീ രക്ഷ നീ കണ്ടോ ഇപ്പൊ ആ ചേച്ചി ഭിത്തിയിൽ പടം ആവും…അഞ്ചു ചേച്ചിയ്ക്ക് ദേഷ്യവന്നാൽ അടക്കിനിർത്താൻ പാടാ… അഞ്ചു ദേവുന്റെ മുഖത്തേക്ക് ഒന്ന് നോക്കി..ഒന്നും ചെയ്യരുത് എന്ന് കണ്ണ് കൊണ്ട് ദേവു പറയുന്നത് കേട്ടിട്ട്… ദേഷ്യത്തോടെ അവിടെ ഉണ്ടായ ഗ്ലാസ്സ് ടേബിളിൽ ശക്തിയായി അവൾ കൈ കൊണ്ട് ഇടിച്ചു…

ടേബിൾ വലിയ ശബ്ദത്തോട് തകർന്നു ഗ്ലാസ്സ് ചില്ലുകൾ അവിടെ ചിതെറി കിടന്നു…സ്വാതിയുടെ നേരെ തിരിഞ്ഞു… വിരൽ ചൂണ്ടി കൊണ്ട് ഇവിടം കൊണ്ട് നിർത്തിക്കൊ എന്ന ഭാവത്തിൽ കാണിച്ചു ഇക്രു നേയും എടുത്ത് റൂമിൽ കയറി ശക്തിയിൽ വാതിൽ അടച്ചു… ഇതൊക്കെ കണ്ട് പകച്ചു നിന്ന സ്വാതിയുടെ അടുത്ത് പോയി ആതു പറഞ്ഞു… ചേച്ചി… അഞ്ചു ചേച്ചിയുടെ അടുത്ത് ഉടക്ക് ഉണ്ടാവുമ്പോ ശ്രദ്ധിച്ചോ…ബോക്സിങ് ചാമ്പ്യൻ ആ ചേച്ചി..ദേഷ്യം വന്നാൽ ഇടിച്ചു മൂക്ക് പൊളിക്കും… ദേവു വേഗം തറയിൽ കിടന്ന ഗ്ലാസ് ചില്ല് എല്ലാം എടുത്ത് ദൂരെ കളഞ്ഞു… അതേ സമയം മുത്തശ്ശൻ മാർ അങ്ങോട്ട് വന്നു…

ഹാളിൽ ഇരുന്നു എല്ലാവരെയും വിളിച്ചു കൂട്ടി തിരുമേനിയെ കാണാൻ പോയതും അയാൾ പറഞ്ഞതും എല്ലാം എല്ലാവരെയും അറിയിച്ചു…ഇന്ന് തന്നെ കാവിൽ വിളക്ക് വയ്ക്കാൻ അദ്ദേഹം പറഞ്ഞു എന്നും അറിയിച്ചു… അതേസമയം മുറ്റത്ത് നിന്നും ആരോ വിളിക്കുന്നതായി അവർ കേട്ടു…എല്ലാവരും അങ്ങോട്ട് അത് ആരാണ് എന്നറിയാൻ പോയി.. മുറ്റത്ത് ക്ഷേത്രം പ്രസിഡന്റ് ഉം 4,5 ആളുകളും അവർ പറഞ്ഞു… ആരോ കാവിൽ കയറിയിരുന്നു…അവിടെ നാഗതറയിൽ വിളക്കും വച്ചിട്ടുണ്ട്…

അത് ഇവിടുന്ന് വല്ലവരും ആണോ…എല്ലാവരും മുഖത്തോട് മുഖം നോക്കി.. രാമഭദ്രൻ ദേവുന്റെ യും അപ്പുന്റെ യും മുഖത്ത് നോക്കി എന്നിട്ട് ചോദിച്ചു നിങ്ങൾ ആണോ കുട്ടികളെ… അതേ എന്ന രീതിയിൽ അവർ തലയാട്ടി… എന്തായാലും നന്നായി…ഇനി ഇപ്പൊ ദിവസവും വൈകുന്നേരം മുടങ്ങാതെ വിളക്ക് വച്ചോളൂ…. 😴😴😴😴😴😴😴😴 രാത്രി എല്ലാവരും ഉറക്കം ആയിരുന്നു … ഒരു മുറിയിൽ മാത്രം വെളിച്ചം ഉണ്ട് .. അവിടെ ആരോ രണ്ട് പേർ രഹസ്യം പറയുന്നു… ഡീ മണ്ടി നിനക്ക് ആ ചെക്കന്റെ മനസിൽ കയറാൻ പറ്റിയിരുനെൽ ഇന്ന് നിനക്ക് അവിടെ വിളക്ക് വെയ്കമായിരുന്നു…നിനക്ക് അറിയാൻ പാടില്ലായിട്ടാ ഈ കുടുബത്തിന്റെ സ്വത്ത് വകകളെ കുറിച്ച്…

അവിടെ വിളക്ക് വെയ്ക്കുന്ന പെണ്കുട്ടിയുടെ പേരിൽ ആണ് അത് എല്ലാം…. അതിന് ഇനി ഞാൻ എന്ത് ചെയ്യാനാ… ഇപ്പൊ എല്ലാം കഴിഞ്ഞില്ലേ … അതും അല്ല അവർ ഇവിടെ വരുന്നതിന് മുൻപേ അവരെ വിവാഹം തീരുമാനിച്ചതാ… അവളെ എങ്ങനെ ഒഴിവാക്കണം എന്ന് എനിക്ക് അറിയാം…അത് ഞാൻ ചെയ്തു കൊള്ളാം.. നീ ആ ചെക്കനെ എങ്ങനെലും പാട്ടിൽ ആക്കാൻ നോക്ക്…ആദ്യം നിന്റെ ഈ മുശേട്ട സ്വഭാവം മാറ്റ്..അവൻ നമ്മുടെ കയ്യിൽ ആയാൽ നീ പിന്നെ എന്താന്നു വച്ചാൽ കാണിച്ചോ… ഇന്നേക്ക് അഞ്ചാം നാൾ കാവിൽ വിളക്ക് വെയ്ക്കണം… അപ്പോയേക്കും അവൻ നിന്റെ വരുതിയിൽ ആവണം…

ആ പെണ്ണിനെ ഞാൻ 2 ദിവസത്തിന് ഉള്ളിൽ ഒഴിവാക്കി കൊള്ളാം… അടുത്ത ദിവസം…. സ്വാതി എല്ലാവരും ആയി നല്ല കൂട്ട് ആയി അഭിനയിക്കാൻ തുടങ്ങി.. ഇക്രു മാത്രം അവളെ അടുപ്പിച്ചില്ല.. എല്ലാവരും ക്ഷേത്രത്തിൽ പോവുമ്പോ അവൾ ഓടി വന്നു പറഞ്ഞു… അപ്പു ഏട്ടാ ഒരു മിനുട്ട് ഞാനും വരുന്നു..എന്നും പറഞ്ഞു അവൾ അകത്തേക്ക് ഓടി..കുറച്ച് കഴിഞ്ഞു അവൾ പുറത്തേക്ക് വന്നു അവളെ കണ്ട് എല്ലാവരും കണ്ണ് തള്ളി😳😳😳😳 ഇതെന്താടി ഈ കോലത്തിൽ നീ ക്ഷേത്രത്തിലേക്ക് അല്ലെ…അവിടെ നിന്നെ പെണ്ണ് കാണാൻ ആരേലും വരുന്നുണ്ടോ… എന്താ ഏട്ടാ ഭംഗി ആയിട്ടില്ലേ…

അവൾ ചിണുങ്ങി കൊണ്ട് അപ്പുന്റെ കൈയിൽ തൂങ്ങി കൊണ്ട് ചോദിച്ചു… ഉണ്ട് ഉണ്ട്…അടിപൊളി ആയിട്ടുണ്ട്… ദേവു ന് അവളെ കളിയും കൈയിൽ പിടിച്ചു തൂങ്ങുന്നതും അപ്പു ആയി ഒട്ടിച്ചേർന്നു ഉള്ള നിൽപ്പും ഒക്കെ കണ്ട് ദേഷ്യം കൊണ്ട് വിറച്ചു… കിന്നാരിച്ചു നിൽക്കാതെ വരുന്നുണ്ടോ… അത് കണ്ട് അഭി ഇന്ദ്രനോട് പറഞ്ഞു… എന്തൊക്കെ പറഞ്ഞാലും കാമുകന്റെ അടുത്ത് മറ്റൊരു പെണ്ണ് വന്ന് ഒട്ടിയാൽ പെണ്ണിന്റെ സ്വഭാവം മാറും…ഇനി ഇതിനെ ഏട്ടത്തി വലിച്ചു കീറത്തെ നിന്നാൽ ഭാഗ്യം.. ഡീ ആരു ആ ജ്യോതി സ്വാതിചേച്ചിയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് ഉണ്ടല്ലോ…

ഇന്നല വരെ നമ്മുടെ അടുത്തൊന്നും വരാതെ ഇന്ന് നമ്മളോട് കൂട്ട് ആവുകയും അപ്പു ഏട്ടന്റെ അടുത്ത് വല്ലാതെ ഒട്ടുന്നെ കാണുമ്പോ എനിക്കൊരു സംശയം.. ചേച്ചി അധികം അത് ആലോചിച്ചു വിഷമിക്കേണ്ട…എന്തേലും ഉണ്ടായിപ്പും ആയിട്ട് ആണ് വരവെങ്കിൽ അവര് തന്നെ കൊടുത്തോളും…അതും അല്ലേൽ നീ അങ്ങോട്ട് നോക്ക് അഞ്ചു നെ കാണിച്ചു കൊടുത്തു…അഞ്ചു ആണേൽ സ്വാതി അപ്പുന്റെ കൈ പിടിച്ചേ കണ്ടിട്ട് മുഖം ഒക്കെ ദേഷ്യത്തിൽ ചുവന്ന് തുടുത്തു അവരെ പിന്നിൽ നടക്കുന്നു… മിക്കവാറും ആ മൊതൽ സ്വാതി ചേച്ചിയെ കാലിൽ പിടിച്ചു നിലത്ത് അടിക്കും…

എല്ലാവരും അപ്പു ദേവു ഒഴികെ ക്ഷേത്രത്തിൽ പോയി മടങ്ങി … സ്വതിയ്ക്ക് അവരെ കൂടെ നാഗകാവിലേക്ക് പോവണം എന്ന് ഉണ്ടായിരുന്നു… അറിഞ്ഞ കഥകൾ വച്ചു പേടികൊണ്ട് അവൾ അത് വേണ്ട എന്നു വച്ചു… കുട്ടികൾ എല്ലാം രാമന്റെ പിന്നാലെ നടക്കാൻ തുടങ്ങി.. അനന്തന്റെ യും ശിവ യുടെയും ബാക്കി കഥ കേൾക്കാൻ വേണ്ടി…രക്ഷയില്ലാത്തെ രാമൻ പറഞ്ഞു… ശരി ശരി പറയാം … ക്ഷേത്രത്തിൽ പോയവരൊക്കെ വരട്ടെ .. അവരെ കൂട്ടി എല്ലാവരും മുകളിലേക്ക് വന്നോളു ഞാൻ അവിടെ റൂമിൽ ഉണ്ടാവും അല്പസമായത്തിന് ശേഷം എല്ലാവരും അവിടേക്ക് വന്നു…ദേവു നോടും അപ്പു നോടും ആയി അയാൾ ചോദിച്ചു…

നിങ്ങൾക്ക് വല്ലതും ഒക്കെ ഓർമയിൽ തെളിയുന്നുണ്ടോ.. തിരുമേനി പറഞ്ഞു നിങ്ങൾ രണ്ടും അനന്തന്റെ യും ശിവ യുടെയും പുനർജന്മം ആണെന്ന്… ഇല്ല മുത്തശ്ശ… കാവ് മാത്രം എവിടെയോ കണ്ടത് പോലെ ഓർക്കുന്നുണ്ട്… ഉം… എന്നാൽ എല്ലാവരും ഇരിക്കു… ഞാൻ അവരെ ബാക്കി ജീവിതം പറഞ്ഞു തരാം…….തുടരും

ദേവാഗ്നി: ഭാഗം 42

Share this story