സിന്ദൂരരേഖയിൽ: ഭാഗം 16

സിന്ദൂരരേഖയിൽ: ഭാഗം 16

എഴുത്തുകാരി: സിദ്ധവേണി

മൂന്ന് ദിവസത്തേക്ക് അവൾ ഓഫീസിൽ പോയതേ ഇല്ല… ദേവൂട്ടിയെ നോക്കി വീട്ടിൽ തന്നെ ഒതുങ്ങി കൂടി… അപ്പോഴൊക്കെ മനു അവിടെ ഉണ്ടായിരുന്നു… പക്ഷെ പണ്ടത്തെ പോലെ ഒന്നും അവൾ അവനോട് മിണ്ടുകയോ ഒന്നും ചെയ്തില്ല… ദേവൂനെ അവന്റെ കൈയിൽ കൊടുക്കാതെ ഇരിക്കാൻ അവൾ പ്രതേകം ശ്രേദ്ധിച്ചു… അങ്ങനെ ഇന്ന് രാവിലെ തന്നെ ഓഫീസിലേക്ക് പോവാനുള്ള തയ്യാറെടുപ്പാണ് അമ്മു… ഒരു റെഡ് കളർ സാരി ആയിരുന്നു വേഷം… അതിൽ അവൾ എന്നത്തേക്കാളും സുന്ദരിയായിരുന്നു…

നെറ്റിയിൽ നീട്ടി സിന്ദൂരവും തൊട്ട് ഇത്രയും നാളും മറച്ചുവച്ചിരുന്ന അവളുടെ കുഞ്ഞി ആലിലത്താലിയും വെളിയിലേക്ക് ഇട്ട് അവൾ ഇറങ്ങി… അപ്പോഴാണ് അവളുടെ ഫോണിൽ ഒരു കാൾ വന്ന് കട്ടായത്… ഇതിപ്പോ ആരാ… എടുത്ത് നോക്കിയപ്പോൾ അത് ഒരു unknown നമ്പർ ആയിരുന്നു… പിന്നെ തിരിച്ചു വിളിക്കാൻ അവൾ നിന്നില്ല… വേഗം തന്നെ ഫോൺ എടുത്ത് ബാഗിൽ വച്ചു താഴേക്ക് ചെന്നു… അമ്മേ… ഞാൻ പോയിട്ട് വരാമേ… ഒന്നും കഴിച്ചില്ലല്ലോ കുഞ്ഞേ നീയ്? വേണ്ട… ഇനി അത് നോക്കി നിന്നാൽ താമസിക്കും… ഞാൻ അവിടെ ചെന്നിട്ട് വല്ലതും വാങ്ങി കഴിക്കാം… ദേവു നല്ല ഉറക്കമാണ് അമ്മേ…

അവളെ തൊട്ടിലിൽ കിടത്തിയിട്ടുണ്ട്… ശെരി കുഞ്ഞേ… നീ പോയിട്ട് വാ… നേരെ തന്നെ ഓഫീസിലേക്ക് വച്ചു പിടിച്ചു… എന്നത്തേക്കാളും നേരുത്തേ അവിടെ എത്തി തീർന്ന് അവിടെ അവളുടെ ക്യാബിനിൽ കേറി ജോലിയും തുടങ്ങി… അപ്പോഴാണ് അവളുടെ അടുത്തായിട്ട് മീര വന്നത്… എന്താണ് നീയിന്നു നേരുതേ വന്നല്ലോ… മഴ വല്ലതും പെയ്യാൻ ചാൻസുണ്ടോ? പോ മീര പെണ്ണെ… എന്നെ ഇങ്ങനെ കളിയാകാതെ… ഇനി എന്നും നേരുത്തേ വരുമല്ലോ ഞാൻ… സത്യം… Best നല്ല ആളാണ് പറയുന്നത്…

നിന്നെ എനിക്ക് പണ്ടേ വിശ്വാസമില്ല അമ്മുവേ… അതൊക്കെ പോട്ടെ നമ്മുടെ പ്രൊജക്റ്റ്‌ സെലക്ട്‌ ആയി… ശെരിക്കും? അതെ പെണ്ണേ… അതിൽ നിന്റെ part ആണ് എടുത്ത് പറയേണ്ടത്… എല്ലാർക്കും അതാ ഇഷ്ടമായത്… ഹെഡ്ഓഫീസിൽ നിന്നും ഒക്കെ ഒരുപാട് ഗ്രീറ്റിംഗ്‌സ് നിനക്കായ് വന്നു… നീയൊന്ന് നിന്റെ മെയിൽ തുറന്ന് നോക്ക്… ആഹാ… എന്നിട്ട് എന്താ മീരേ നീയെന്നെ വിളിച്ചു പറയാതെ ഇരുന്നത്? അത് മറന്ന് പോയി… പിന്നെ നമ്മുടെ സർ ഇല്ലേ… പുള്ളിക്കാരന്റെ എൻഗേജ്മെന്റ് ഉറപ്പിച്ചു…

നാളെ ആണ്… എ… ഏത് സർ? വസിഷ്ട്… ആരുമായിട്ട്? ഒരു പെണ്ണ് ഇടക്ക് ഇടക്ക് ഇവിടെ വരില്ലേ… നിമിഷ എന്നോ മറ്റോ പേരുള്ള… അവളുമായിട്ട്… നീണ്ട 5 വർഷത്തെ പ്രണയമാണ് എന്നാ അറിയാൻ കഴിഞ്ഞത്… മ്മ്മ്… അപ്പോ… ഇന്ന് ഇവരാരും വരില്ലേ? വരും.. സർ ഇന്ന് വരുമെന്ന് കുറച്ച് മുന്നേ പറഞ്ഞായിരുന്നു… എന്തോ ഒരു മീറ്റിംഗ് ഉണ്ട് 12 മണിക്ക് തന്നെ എല്ലാരും റൂമിലേക്ക് ചെല്ലാൻ പറഞ്ഞു… പിന്നെ നാളെ എല്ലാരും എൻഗേജ്മെന്റ്ന് എത്തണം എന്ന് പറഞ്ഞു… നീ വരൂലേ? മ്മ്മ്… വരും… വരണം…

എന്നാപ്പിന്നെ ഞാൻ പോട്ടെ… ഇന്ന് എനിക്ക് last വീക്കിലെ സമ്മറി സബ്മിറ്റ് ചെയ്യാനുള്ളതാ… ഇന്റർവെൽ ടൈമിൽ കാണാം അമ്മു… പോട്ടെ… ആ… ആഹ്… ശെരി… പാവം അമ്മു അത് കേട്ടപോൾ തന്നെ അവൾക്ക് നല്ല വിഷമം വന്നു… പക്ഷെ എന്തൊക്കെ തക്കതായ കാര്യമില്ലാതെ ഒരിക്കലും വസു അവളെ വേണ്ടാ എന്ന് വെക്കില്ല എന്നുള്ളത് അവൾക് നല്ല ഉറപ്പായിരുന്നു… അതുകൊണ്ട് തന്നെ അത് എന്താണ് എന്ന് കണ്ടുപിടിക്കാൻ അവൾ തീരുമാനിച്ചു… അപ്പോഴാണ് അവൾക്ക് ഒരാളെ ഓർമ്മവന്നത്…. സേവിച്ഛൻ… അവന് അറിയാമായിരിക്കും… അന്ന് അവന്റെ കൂടെ അല്ലെ ഏട്ടൻ പോയത്…

അപ്പൊ പിന്നെ അന്ന് എന്താ പറ്റിയത് എന്ന് അവനും അറിയാമായിരിക്കും… പക്ഷെ… എങ്ങനെ വർഷം 2 ആവാൻ പോകുന്നു… ഒരു വിവരവുമില്ല രണ്ടുപേരുടെയും… എവിടെയാണ് എന്നു പോലും അറിയില്ല… അന്ന് ഇത്രയൊക്കെ സംഭവിക്കാൻ എന്തായിരിക്കും നടന്നത്… അതൊക്കെ ആലോചിച്ചു നിന്നപ്പോൾ ആണ് അവളുടെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്… എടുത്ത് നോക്കിയപ്പോൾ തന്നെ രാവിലെ വന്ന നമ്പർ ആയിരുന്നു… ഹെലോ… അവൾ പറഞ്ഞു കഴിഞ്ഞിട്ടും മറുതലക്കൽ നിന്നും ഒരു പ്രതികരണവും വന്നില്ല… ഹലോ… ആരാണ്? അർപ്പിത… അർപ്പിതയല്ലേ? അതേയ്… ആരാ?

അമ്മുട്ടി… ഈ ശബ്ദം കേട്ടിട്ടും നിനക്ക് മനസിലായില്ലേ? അവളുടെ മനസ്സിൽ ആദ്യം ഓടി വന്നത് മാളുവിന്റെ മുഖമാണ്… മാളു… അപ്പൊ ഓർമയുണ്ടല്ലേടി… നീ… നീ എവിടെയായിരുന്നു… എത്രനാളായി… സേവിച്ചൻ? ഉണ്ട്… മരിച്ചിട്ടില്ല… എന്തുവാ മാളു… സേവിച്ചന് എന്താ പറ്റിയെ? അതൊക്കെ പറയാം…നിന്നെ എനിക്കൊന്ന് നേരിട്ട് കാണണം… അതിന് ഞാനിപ്പോ നമ്മുടെ നാട്ടിൽ അല്ല.. മാളു… ഞാൻ… അറിയാം… നീ എവിടെ ആണ് എന്ന് അറിയാം.. കുറച്ച് പ്രധാനപെട്ട കാര്യങ്ങൾ പറയാനുണ്ട്…

എവിടെ വച്ച് കാണും മാളു? നീ നേരുത്തേ ഓഫീസിൽ നിന്നും ഇറങ്ങിയാൽ മതി അതിന്റെ താഴെ ഒരു black കളർ സ്കോർപിയോ അതിൽ കാണും ഞങ്ങൾ… ഞങ്ങൾ? എല്ലാം നേരിട്ട് കണ്ടിട്ട് പറയാം… പിന്നെ നിനക്ക് സുഖമാണോടി? മ്മ്മ്…. സോറി മാളു… ഇത്രയും നാളും നിങ്ങളെ ഒന്നു വന്ന് കാണാനോ ഒന്ന് വിളിക്കാനൊ പോലും ശ്രെമിച്ചില്ല… എന്റെ അവസ്ഥ അതായിരുന്നു… സോറി എടി… ഏയ്യ്… അതൊക്കെ പോട്ടെടി… നിന്നെ ഒരുപാട് ഞാൻ അന്വേഷിച്ചു പക്ഷെ കണ്ടെത്താൻ പറ്റീല.. പക്ഷെ രണ്ട് മൂന്ന് ദിവസം മുന്നേ നിന്നെ ഒരു ഹോസ്പിറ്റലിൽ വച്ചാണ് കണ്ടത്… അങ്ങനെ ആണ്… എന്താ…

മാളു… സേവിച്ചൻ അവൻ എവിടെ ആണ്? നിങ്ങളുടെ കല്യാണം ഒക്കെ കഴിഞ്ഞോ ഒന്നും… എല്ലാം പറയാം അമ്മു… നീ ഒരു 2 മണി ആകുമ്പോൾ ഇറങ്ങാൻ നോക്ക്… ഒരുപാട് പറയാനുണ്ട് എനിക്ക് എന്റെ അമ്മുകുട്ടിയോട്… ശെരി…. ഞാൻ ഇറങ്ങാമെ… ഹലോ… ഹലോ… അപ്പോഴേക്കും കാൾ കട്ട്‌ ആയിരുന്നു… പിന്നെ ഉച്ച ആവാനുള്ള കാത്തിരിപ്പിൽ ആയിരുന്നു… ജോലിയൊക്കെ ആർക്കോ വേണ്ടി ചെയ്തു തീർക്കുന്ന തിരക്കിൽ ആയിരുന്നു… പറഞ്ഞ സമയത്തിന് തന്നെ ഇറങ്ങി താഴെ എത്തിയിട്ടും വണ്ടി ഒന്നും അവൾ കണ്ടില്ല…

പെട്ടന്നാണ് ആരോ അവളുടെ തോളിൽ തട്ടിയത്… ഞെട്ടി തിരിഞ്ഞു നോക്കിയതും മാളു… അവളെ വേഗം തന്നെ കെട്ടിപിടിച്ചു… മാളുവേ… മാറിപ്പോയല്ലോ ഒരുപാട്… ഈ രണ്ടുവർഷത്തെ മാറ്റം അല്ലെടി… മാറിയല്ലേ….ഞാൻ മാത്രമല്ല നീയും… ഇപ്പോ ഒരുമാതിരി ഈർക്കിൽ പോലെ ആയി… പോ പെണ്ണെ…. എന്നേ കളിയാക്കതെ… അല്ല നിനക്ക് കാണണ്ടേ എന്റെ മോളെ? മോളോ? നിനക്ക്…. അതെല്ലോ… എന്റെ കുഞ്ഞ് ദേവു.. നിനക്ക് അവളെ കാണണ്ടേ? പിന്നെ എന്റെ കുഞ്ഞമ്മുവിനെ ഈ ചേച്ചിയമ്മക്ക് കാണണ്ടേ… കുഞ്ഞമ്മുവോ… അവളെ അവളുടെ അച്ഛനെ പോലെ ആണ്…

അതെ കണ്ണും മൂക്കും എന്തിനേറെ പറയുന്നു കുസൃതിയും… എല്ലാം ഏട്ടന്റെ കൂട്ടാണ്… മ്മ്മ്… നീ വന്നേ… ഒരുപാട് കാര്യങ്ങൾ നീ അറിയാനുണ്ട്… അവളെയും വലിച്ചു മാളു ഓഫീസിന്റെ വെളിയിലേക്ക് നടന്നു… മീറ്റിംഗ് ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് പോകാൻ വന്ന് വസു കണ്ടത് ആരുടെയോ കൂടെ കാറിൽ കേറി പോകുന്ന അമ്മുവിനെ ആണ്… ആദ്യം ഒന്നും അത് കാര്യമാക്കിയില്ല… പക്ഷെ അതിന്റെ അകത്തു ഇരിക്കുന്ന ഒരാളെ കണ്ടപ്പോൾ യാദൃശ്ചികം ആയി അവരുടെ പിറകെ വസുവും കാർ എടുത്ത് പോയി… അവരുടെ കാറിന്റെ പിറകെ തന്നെ വസു വച്ച് പിടിച്ചു…

ഒരു രണ്ട് നില വീടിന്റെ മുന്നിലാണ് അവർ നിന്നത്… അപ്പോഴേക്കും അമ്മു കാറിന്റെ വെളിയിൽ ഇറങ്ങി അകത്തേക്ക് പോയിരുന്നു… എന്നാലും അത്… അവൻ എങ്ങനെ ഇവളെ അറിയാം… ഇനി എനിക്കു തോന്നിയത് വല്ലതുമാണോ? ഓരോ കാര്യങ്ങൾ ആലോചിച്ചു വസു വണ്ടിയുടെ സ്റ്റീയറിങ്ങിൽ തന്നെ തല ഒന്ന് കുടഞ്ഞു കൊണ്ട് കിടന്നു… അഞ്ചു മിനിറ്റിന് ശേഷംകാർ സ്റ്റാർട്ട് ചെയുന്ന സൗണ്ട് കേട്ടാണ് അവൻ തല ഉയർത്തി നോക്കിയത്… അപ്പോഴേക്കും അമ്മു കുഞ്ഞിനെ കൊണ്ട് കാറിന്റെ അടുത്ത് എത്തിയിരുന്നു…

അവന് അവളുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ എന്താണ് എന്നറിയാത്ത ഒരു ഭാവം തോന്നി… തന്റെ ആരൊക്കെ ആണ് എന്ന് പറയുംപോലെ… പൊട്ടുന്ന തലവേദനയിലും അവൻ അവരുടെ പിറകെ വച്ചുപിടിച്ചു… ഒരു കടൽ തീരത്ത് കൊണ്ട് വണ്ടി നിർത്തി അതിൽ നിന്നും ഇറങ്ങുന്ന ആൾക്കാരെ വസു ഒരു നിമിഷം നോക്കി നിന്നു…വസു പോലും അറിയാതെ അവന്റെ വായിൽ നിന്നും അ പേര് വീണു… സേവി… സേവിച്ചൻ… അപ്പോഴേക്കും കുഞ്ഞിനേയും കൊണ്ട് അമ്മു വെളിയിലേക്ക് ഇറങ്ങി വന്നു…

അവളുടെ മുഖം കണ്ടപ്പോഴേ വസുവിനു മനസിലായി കരഞ്ഞു എന്നുള്ളത്… കുഞ്ഞിനെ മാളുവിന്റെ കൈയിൽ കൊടുത്തിട്ട് അമ്മു പയ്യെ മണ്ണിലേക്ക് മുട്ടുകുത്തി ഇരുന്നു വീൽചെയറിൽ ഇരിക്കുന്ന സേവിയുടെ കൈ കൂട്ടിപിടിച്ചു വിതുമ്പിയിരുന്നു… അ കാഴ്ച്ച കണ്ടപ്പോൾ തന്നെ അറിയാതെ വസുവിന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി… സേവിക്ക് ഇവളെ എങ്ങനെ? അപ്പോ… എല്ലാം അറിയണം എന്നുള്ള ആവേശത്തോടെ അവരുടെ അടുത്തേക്ക് നടന്ന് നീങ്ങി വസു…പക്ഷെ അവനൊന്നു നിന്നു…പിന്നെ അവർ പറയുന്നത് എന്താണ് എന്നറിയാൻ കാതോർത്തു…

സേവിച്ചാ…ഞാൻ… ഞാൻ അറിഞ്ഞില്ല… നീ ഇങ്ങനെയൊരു അവസ്ഥയിൽ ആയിരിക്കും എന്ന്…ആരും… പറഞ്ഞില്ല…. മനുവേട്ടൻ പോലും… ദേ അമ്മു… നീയിങ്ങനെ കരയല്ലേ പെണ്ണെ… എല്ലാം നിന്നോട് പറയണം… അല്ലെങ്കിൽ ഒരു പക്ഷെ അവനെ നിനക്ക് നഷ്ടമാവും… അത് പാടില്ല… ഈ ലോകത്തിൽ അവന് നിന്നെ മാത്രമാണ് ഇഷ്ടം… നീയും അവനും തമ്മിൽ പിരിഞ്ഞതിന്റെ കാര്യം ഒന്നും അറിയില്ല… എന്താണ് എങ്കിലും അത് പറഞ്ഞു തീർത്തൂടെ? ഈ മോൾക്ക് വേണ്ടി.. എങ്കിലും… കണ്ണീരിൽ കുതിർന്നൊരു ചിരിയോട് കൂടി സേവിയെ നോക്കി… എന്നിട്ട് മാളുവിന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി അവൾ നെഞ്ചോട് ചേർത്തു…

എന്ത് അറിഞ്ഞിട്ടാണ് നിങ്ങൾ ഈ പറയുന്നത്… നാളെ ഏട്ടന്റെ എൻഗേജ്മെന്റ് ആണ് സേവിച്ചാ…ഇത്രയും നാളും അവൻ എന്റെ ആയിരുന്നു എന്ന് പറയാൻ എനിക്ക് പറ്റുമായിരുന്നു… പക്ഷെ നാളെ തൊട്ട് അതും എന്റെ ജീവിതത്തിൽ നിന്നും മാഞ്ഞുതുടങ്ങും… അമ്മു… എന്തൊക്കെ ആണ് നീയ് പറയുന്നേ? അതേയ് മാളു… നാളെ വസിഷ്ട് വൈദ്യനാഥും നിമിഷ മാധവ് ആയിട്ടുള്ള എൻഗേജ്മെന്റ് ആണ്… എന്തിന്റെ പേരിലാണ് വസു എന്നേ വേണ്ട എന്ന് വച്ചത് എന്ന് എനിക്ക് അറിയില്ല… എന്തിന്റെ പേരിൽ ആയാലും സന്തോഷമായിട്ട് ജീവിക്കട്ടെ ഏട്ടൻ അത്രയേ ഉള്ളു…

അമ്മു…നീ എന്തൊക്കെ പ്രാന്താണ് പറയുന്നത്? ഏട്ടന് എന്നേ വേണ്ട… എന്റെ മോളെ വേണ്ട… ഞാൻ ഏട്ടന്റെ ജീവിതത്തിൽ ആരുമല്ല… അതുകൊണ്ടാണ് അന്ന് ആക്സിഡന്റ് പറ്റി എന്ന് കള്ളം പറഞ്ഞു എന്നേ ഒഴുവാക്കിയത് മാളു… ഏട്ടൻ മരിച്ചു എന്ന് പറഞ്ഞു ഒഴുവാക്കിയതും അതിന്റെ ബാക്കി ആയിരുന്നു… സത്യം എല്ലാം ഞാൻ….. എല്ലാം ഞാൻ അറിഞ്ഞു പക്ഷെ വൈകി പോയി… ആരാ പറഞ്ഞത് അന്നത്തെ ആക്സിഡന്റ് കള്ളം ആണ് എന്ന്? സേവി ആയിരുന്നു അത് ചോദിച്ചത്… എനിക്ക് ഒന്ന് എണീക്കാൻ പോലും പറ്റാതെ ആയത് അന്നത്തെ ആക്‌സിഡന്റിൽ ആണ്…

അന്ന് അവന്റെ കൂടെ ഞാനും ഉണ്ടായിരുന്നു… ഞാൻ മാത്രമല്ല… വസുവിന്റെ അച്ഛനും അമ്മയും… പക്ഷെ… അങ്കിൾ അപ്പൊ തന്നെ… പോയി… ആന്റിയെ കുറിച്ച് ഒരു വിവരവുമില്ല… ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും അറിയില്ല… അപ്പൊ… അന്നത്തെ ആക്‌സിഡന്റിൽ വസുവിന്റെ ഓർമ്മ നഷ്ടപ്പെട്ടു എന്നാ അറിയാൻ കഴിഞ്ഞത്… പോകാൻ നേരം ഡോക്ടറോട് ഞാൻ ചോദിച്ചായിരുന്നു… അങ്ങനെ ആണ് ഇതെല്ലം ഞാൻ അറിഞ്ഞത്… എ… എന്താ… സേവിച്ചാ…. പറഞ്ഞത്…

അന്ന് ഒരു അത്യാവശ്യ കാര്യം ഉണ്ട് എന്ന് പറഞ്ഞു എന്നേ വന്ന് വിളിച്ചുകൊണ്ടു പോയതാ… എന്താണ് എന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല…. നാഷണൽ ഹൈവേയിൽ കേറിയത് മാത്രം ഓർമയുണ്ട്… പിന്നെ കണ്ണ് തുറക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു… മാളു… എന്തൊക്കെ ആണ്… സേവിച്ചൻ പറയുന്നേ… എനിക്കൊന്നും…. അന്ന് ഒരു ബ്രേക്ക്‌ ഇല്ലാതെ വന്ന് ലോറി ഇടിച്ചതാ… ആരൊക്കെയോ ചേർന്ന് ഇവരെ എല്ലാവരെയും ഹോസ്പിറ്റലിൽ എത്തിച്ചു… പക്ഷെ പദമനാഭൻ സാറിനെ മാത്രം…

രക്ഷിക്കാൻ ആയില്ല on the സ്പോട്ടിൽ തന്നെ… നമ്മൾ ഒക്കെ വരുന്നതിനു മുന്നേ തന്നെ വസുവിനെയും അമ്മയെയും വീട്ടുകാർ കൊണ്ടുപോയിരുന്നു… പിന്നെ ഏട്ടന് എങ്ങനെ ഓർമയില്ല എന്ന് നിങ്ങൾക് മനസിലായി? അത് അവന്റെ നില കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു… തലക്ക് ആയിരുന്നു അവന്റെ മുറിവ്… അതുകൊണ്ട് വേഗം തന്നെ അവിടെ വച്ച് ഓപ്പറേഷൻ നടത്തി… പക്ഷെ temporary മെമ്മറി loss ഉണ്ടാകുമെന്നു അവർ നേരുത്തേ predict ചെയ്തിരുന്നു… അത് പറഞ്ഞത് കരണം നല്ല ചികിത്സ കൊടുക്കാൻ അവനെയും അമ്മയെയും കൊണ്ട് അവരുടെ ബന്ധുക്കൾ ബാംഗ്ലൂരിൽ ഉള്ള ഏതോ ഒരു ഹോസ്പിറ്റലിൽ ആണ് പോയത്…

അപ്പൊ… ഏട്ടന് ഒന്നും ഓർമയില്ലേ? അങ്ങനെ അല്ല അമ്മു… ചില കാര്യങ്ങൾ… ഇടക്കുള്ള കാര്യങ്ങൾ ഒന്നും അവന് ഓർമ്മ കാണില്ല.. അപ്പോ പരിചയപ്പെട്ട വ്യക്തിയോ…അന്ന് നടന്ന കാര്യങ്ങളൊ ഒന്നും… അതായിക്കൂടെ അവനും പറ്റിയത്… ഒരു വർഷത്തിന് മുന്നേ വസുവിനെ കാണാൻ വേണ്ടി അവന്റെ വീട്ടിൽ എത്തിയ എന്നെയും ഇവളെയും അവന്റെ ചേട്ടൻ ഇറക്കി വിടുകയാണ് ചെയ്തത്… അവനെ കാണാൻ പോലും സമ്മതിക്കാതെ… അന്ന് തൊട്ടേ എന്തോ ഒരു പന്തികേട് തോന്നിയതാണ്… അങ്ങനെ നിന്നെ അന്വേഷിച്ചു ഒരുപാട് ഒരുപാട്… പക്ഷെ ഒന്നും അറിയാൻ കഴിഞ്ഞില്ല…

പിന്നെ ഇടക്ക് വസുവിനെ വേറെയൊരു പെണ്ണുമായിട്ട് കണ്ടു… അന്ന് കരുതിയത് നിങ്ങൾ തമ്മിൽ പിരിഞ്ഞു എന്നാ… പക്ഷെ നിന്നെ കോൺടാക്ട് ചെയ്യാൻ ഒരു വഴിയും ഇല്ലായിരുന്നു… അങ്ങനെ അവസാന ശ്രമം ആയി നാട്ടിലെ നിന്റെ വീട്ടിൽ ചെന്നിരുന്നു… അവിടെയും പൂട്ടി ഇട്ടിരുന്നത് കൊണ്ട് ആ പ്രതീക്ഷയും അസ്തമിച്ചു… പക്ഷെ…. എന്നേ മാത്രം എങ്ങനെ മറന്നു… നമ്മൾ ഒരുമിച്ചുള്ള ജീവിതങ്ങൾ ഏട്ടന് എങ്ങനെ മറക്കാൻ കഴിഞ്ഞു… ഞാൻ… എന്റെ… വസുവിനെ കണ്ടത് മുതൽ നടന്ന എല്ലാ കാര്യങ്ങളും അവൾ അവരോട് വിശദമായി തന്നെ പറഞ്ഞു കേൾപ്പിച്ചു…

അവളുടെ അവസ്ഥ കേട്ട് അവർക്കും ഒരുതരം മരവിപ്പ് ആയിരുന്നു… നിനക്ക് അറിയോ കഴിഞ്ഞ രണ്ട് വർഷത്തോളം കാലം എന്റെ വസു മരിച്ചു എന്ന് കരുതി ഒരു വിധവയെപോലെ ആണ് ജീവിച്ചത്… എന്റെ വയറ്റിൽ ഒരു കുഞ്ഞ് ഉണ്ട് എന്ന് പോലും ഓർക്കാതെ ബോധം പോലും ഇല്ലതെ കഴിഞ്ഞ ദിവസങ്ങൾ… അവസാനം അവളെ എനിക്ക് നഷ്ടപ്പെടും എന്ന് മനസ്സിലാക്കിയ നിമിഷം… തിരിച്ചു വന്നതാ… ഞാൻ ആ ഒരു നഷ്ട്ടം കൂടെ താങ്ങാൻ എന്റെ ഹൃദയത്തിനു പറ്റില്ലായിരുന്നു… ആ ഒരൊറ്റ ധൈര്യം… ഒരൊറ്റ വാശി ആയിരുന്നു… ഇതുവരെ ഞാൻ എത്തിയത്… അമ്മു… അതേയ് മാളു…

ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചു എന്ന് പറഞ്ഞു എന്റെ കഴുത്തിലെ താലി വരെ പലരും ചേർന്ന് ഊരി മാറ്റിച്ചു… എന്റെ വസുവിനുവേണ്ടി ചുമന്നു കിടന്ന എന്റെ നെറ്റിത്തടം വരെ എല്ലാരും കൂടെ മാച്ചുകളഞ്ഞു… എനിക്ക് അറിയില്ല ഇതിനും മാത്രം അനുഭവിക്കാൻ എന്തിനാ എന്നേ ഈ ഭൂമിയിലോട്ട് ദൈവം പറഞ്ഞുവിട്ടത് എന്ന്… സ്നേഹിച്ചിട്ടല്ലേ ഉള്ളു എല്ലാരേയും…എന്നിട്ടും… അമ്മു… അവന് ഒന്നും ഓർമ്മ കാണില്ല… എല്ലാരും പറഞ്ഞത് മാത്രമേ അറിയാമായിരിക്കു..അവനെയും കുറ്റംപറയാൻ പറ്റില്ലല്ലോ… അവസാന ശ്രമം എന്നോണം നിനക്ക് അവനോട് എല്ലാം ഒന്ന് തുറന്ന് പറഞ്ഞൂടെ?

എന്ത് രേഖ ആണ് ഉള്ളത് എന്ന് ചോദിച്ചാൽ എന്ത് പറയും മാളു ഞാൻ? നീ ഇപ്പോഴും അവന്റെ ലീഗൽ വൈഫ്‌ ആണല്ലോ… നിങ്ങളുടെ മാര്യേജ് രജിസ്റ്റർ ചെയ്തതല്ലേ. അതിലും വലിയ തെളിവ് വേറേ എന്ത് വേണം? പക്ഷെ… ഈ അവസാന നിമിഷം ഞാൻ എന്ത് ചെയ്യും സേവിച്ച? ഞാൻ പറയുന്നത് കേക്കാൻ എങ്കിൽ ഏട്ടൻ നിന്ന് തരുമോ? നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ? അതിന് നാളെ തന്നെ കല്യാണം ഒന്നും കഴിയില്ലല്ലോ… ഒരു എൻഗേജ്മെന്റ് അത്രയല്ലേ ഉള്ളു… ബാക്കിയൊക്കെ നമ്മൾക്ക് ശെരിയാകാം… എന്റെ പെങ്ങളുട്ടി ആണ് നീ… ആ നിന്റെ ജീവിതം നശിക്കാൻ ഞാൻ അനുവദിക്കില്ല…

ഒരു നേരിയ പ്രതീക്ഷ അമ്മുവിന്റെ മനസ്സിൽ വരുന്നത് അവൾക്ക് മനസ്സിലായി… അവളുടെ കൈയിൽ ഇരുന്ന കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു… അല്ല അമ്മു… മോളെ ഇങ് തന്നെ…ഞാനൊന്ന് എന്റെ കുഞ്ഞ് മാലാഖയെ കണ്ടോട്ടെ… വേഗം തന്നെ അമ്മു കുഞ്ഞിനെ അവന്റെ കൈയിൽ കൊടുത്തു…. ആഹാ… അച്ഛന്റെ കണ്ണാണല്ലോ ഈ കുറുമ്പിക്കും… ഇവളെ ഞാൻ അങ്ങ് ദത്തെടുത്തോട്ടെ അമ്മുവേ? അവൾ വരുമെങ്കിൽ കൊണ്ടുപോക്കോ… അത് എന്നാ വർത്തമാനം ആണ് അമ്മുവേ?

അവക്ക് ഈ ഞാൻ ഇല്ലാതെ പറ്റില്ല… അത്ര തന്നെ… ആഹാ… അപ്പോഴേക്കും അടുത്ത് നിന്ന മാളുവിന്റെ കണ്ണ് നിറഞ്ഞിരുന്നു… പുറംകൈ കൊണ്ട് കണ്ണുനീർ തുടച്ചു നോക്കിയത് അമ്മുവിന്റെ മുഖത്താണ്… അല്ല ഇപ്പോ ഈ പെണ്ണ് എന്തിനാ കരയുന്നെ? എ.. ഏയ്യ്… ഒന്നുമില്ല… കുഞ്ഞിനെ കണ്ടപ്പോ… അല്ല മാളു നിങ്ങളുടെ കല്യാണം കഴിഞ്ഞായിരുന്നോ? മ്മ്മ്….കഴിഞ്ഞു… ഒരു വർഷമായി… ഒരുപാട് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു… പിന്നെ ഇനിയും നീട്ടികൊണ്ട് പോകാൻ തോന്നിയില്ല… ഞാൻ പറഞ്ഞതാ അമ്മു… ഈ അംഗവൈകല്യം ഉള്ള എന്നേ മറക്കാൻ..

എനിക്ക് ഇവളെ ഒന്ന് സ്നേഹം വരുമ്പോൾ നെഞ്ചോട് ചേർക്കാൻ പോലും ആരെയെങ്കിലും പരസഹായം വേണം.. ആ എന്നേ വേണ്ട എന്ന് വെക്കാൻ ഞാൻ ഒരു ആയിരം തവണ പറഞ്ഞതാ… അപ്പൊ ഇവൾക്ക് ഒരേ വാശി എന്നേ മതി എന്ന്… പിന്നെ വീട്ടുകാർക്ക് ഒരെതിർപ്പും ഇല്ലായിരുന്നു… അങ്ങനെ കല്യാണം കഴിഞ്ഞു… അങ്ങനെ ഇട്ടിട്ട് പോകാൻ എനിക്ക് പറ്റുമോ ഇച്ചായ നിങ്ങളെ… അതിന് വേണ്ടിയാണോ നിങ്ങളെ ഓർമ്മവച്ച കാലം തൊട്ട് മനസ്സിൽ കൊണ്ട് നടക്കുന്നത്… നിങ്ങൾക്ക് കെട്ടിപ്പിടിക്കാൻ പറ്റിയില്ലെങ്കിൽ എന്താ നിങ്ങളെ ഞാൻ കെട്ടിപിടികുന്നില്ലേ അത് പോരെ…

അവനെ നോക്കി ഒന്ന് കൂർപ്പിച്ചു അവൾ പറഞ്ഞു… ആഹാ… അപ്പോ ഈ അവസ്ഥയിലും എനിക്ക് സമാധാനം തരാത്തെ നീ കൂടെ കാണും എന്ന് അല്ലെ? ആഹ് അതേയ്… മതി കുഞ്ഞിനെ വച്ചത്… ഇങ്ങോട്ട് താ… ഈ ചേച്ചിയമ്മ ഒന്ന് എടുത്തോട്ടെ… അതും പറഞ്ഞു മാളു സേവിയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി… എല്ലാരുടെ മനസ്സിലും ഒരു വേദന ഉണ്ടെങ്കിലും എല്ലാരും ഒന്ന് ചിരിച്ചു… പിന്നെ കുറച്ച് നേരം കൂടെ കടൽ തീരത്ത് ഇരുന്നിട്ട് അവർ കാറിൽ കേറി പോയി…

പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് ഇരുന്ന വസുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി… പക്ഷെ അവന് ഒന്നും ഓർത്തെടുക്കാനും കഴിയാത്ത ഒരു വല്ലാത്ത അവസ്ഥയിലും അമ്മുവിന്റെയ് സേവിയുടെയും വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി കേട്ട് കൊണ്ടേ ഇരുന്നു… അവന്റെ തല പൊട്ടി പിളരും പോലെ വേദനയും എടുത്തു……. തുടരും

സിന്ദൂരരേഖയിൽ: ഭാഗം 15

Share this story