ദേവാഗ്നി: ഭാഗം 45

ദേവാഗ്നി: ഭാഗം 45

എഴുത്തുകാരൻ: YASH

അവർ രണ്ട് പേരും തമ്മിൽ മുഖത്തോട് നോക്കി വീണ്ടും ആ മുറിയിലേക്ക് നോക്കി..അവിടം നിറയെ രഗ്നം വും സ്വർണവും കൊണ്ട് നിറഞ്ഞിരിക്കുന്നു.. അവർ ചുറ്റും നോക്കി പെട്ടന്ന് റൂമിന്റെ എല്ല ഭാഗത്ത് ഉള്ള രഗ്നവും സ്വർണവും ഇളക്കാൻ തുടങ്ങി അതിന്റെ കൂടെ തന്നെ ശക്തമായ ചീറ്റലും…അവർ നോക്കി നിൽക്കെ അവയുടെ ഇടയിൽ നിന്നും ഭീമകാരൻ ആയ ഒരു നാഗം പൊങ്ങി വന്നു… അവർ രണ്ട് പേരും ധൈര്യത്തോടെ അവിടെ നിന്നു… ആ നാഗം അവരുടെ മുൻപിൽ വന്നു നിന്നപ്പോൾ അവർ വന്ന കാര്യവും അവരെ കുറിച്ചും എല്ലാം രാമവർമ്മ പറഞ്ഞപോലെ തന്നെ നാഗത്തോട് പറഞ്ഞു…

കുറച്ചു കഴിഞ്ഞു നാഗം പതിയെ അവർക്ക് വഴി ഒരുക്കി കൊടുത്തു… അവർ രണ്ട് പേരും പൂജ മുറിയിൽ കയറി അവിടെ വൃത്തിയാക്കി വിളക്കിൽ എല്ലാം എണ്ണ ഒഴിച്ചു വച്ചു അതിനു ശേഷം നാഗയക്ഷിയോട് പ്രാർത്ഥിച്ചു. നാഗയക്ഷി കൂടിയിരിക്കുന്ന വിഗ്രഹം സ്ഥാന മാറ്റം നടത്തുന്നതിന് സമ്മതം ചോദിച്ചു ..ആ വിഗ്രഹവും എടുത്ത് അവർ പൂജ മുറിയിൽ നിന്നും പുറത്ത് ഇറങ്ങി. നാഗത്തോട് സമ്മതം ചോദിച്ചു എല്ലാം വാതിലുകളും അടച്ചു അവർ പുറത്ത് ഇറങ്ങി…അവിടെ രാമവർമ്മ അവരെയും കാത്തു നിൽപ്പുണ്ടായിരുന്നു… സമയം കളയാതെ നാഗയക്ഷിയെ കാവിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ചു അവിടെ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു തിരികെ വന്നു കൊള്ളു…

അവർ രണ്ട് പേരും രാമവർമ്മ പറഞ്ഞപ്രകാരം ചെയ്തു…തിരികെ തറവാട്ടിൽ എത്തിയപ്പോ രാമവർമ്മ പറഞ്ഞു..നാളെ മുതൽ ദിനവും പുലർച്ചെ നിലവറയിലെ പൂജ മുറിയിൽ പോയി പൂജ വിധികൾ പടിച്ചെടുക്കണം… അതിനു ശേഷം ഗൗരി യെയും ഗുപ്തനെയും അടുത്തേക്ക് വിളിച്ചു എന്നിട്ട് ഗുരുക്കളെ അടുത്തേക്ക് കൂട്ടികൊണ്ട് പോയി.. ഗുരുകളോട് ആയി പറഞ്ഞു ഇനി ഉള്ള 41 നാൾ ഗുരുക്കൾ ഇവർക്ക് ചുവടുകൾ പറഞ്ഞു കൊടുക്കണം .. ഗുപ്തന് അത്യാവശ്യം അറിയാം എന്നാലും…. ഒന്നുകൂടി ചുവടുകൾ ഉറപ്പിച്ചുകൊള്ളു… ഗൗരി മോളെ ഒന്ന് ശ്രദ്ധിച്ചേക്കണേ ഗുരുക്കളെ… ശരി…

രാഘവ കുഞ്ഞും ഉണ്ടല്ലോ ഇവിടെ ഞങ്ങൾ എല്ലാവരും ആയി പഠിപ്പിച്ചു കൊള്ളാം… ഡീ… അവിടെ എന്താടി ഉള്ളത്…ആ നിലവറയിൽ…ആരെയും അവിടേക്ക് പോവാൻ വിടാതെ കെട്ടിപൂട്ടി വെക്കാൻ മാത്രം എന്തു രഹസ്യമാ ഉള്ളത്… ഹേയ്… അവിടെ കാണുന്ന കാഴ്ചകൾ ഒന്നും അങ്ങനെ വെളിയിൽ പറയാൻ പാടില്ല… ഓഹോ… അപ്പൊ ഞാൻ നിനക്ക് അന്യായായി ലെ… ഞാൻ ഇത്രയും കാലം ഇങ്ങനെ അല്ല കരുതിയത്… ഞാൻ എന്റെ ആഗമശകൊണ്ട് ചോദിച്ചത് അല്ലെ… ഞങ്ങൾക്ക് ഒന്നും അങ്ങോട്ട് പോവാൻ പറ്റാത്തത് കൊണ്ട് അല്ലെ..നീ ഇപ്പൊ വലിയ കഴിവ് ഒക്കെ ഉള്ള ആൾ ആയിപോയല്ലോ…

എന്റെ കമലം നീ ഇത് എന്തൊക്കെയാ പറയുന്നേ… നിനക്ക് എന്താ ഇപ്പൊ അറിയണ്ടേ നിലവറയിൽ നടക്കുന്ന വിശേഷം അല്ലെ ഞാൻ പറഞ്ഞു തരാം … അടുത്തു വാ ചെവിയിൽ പറഞ്ഞു തരാം…അവൾ നിലവറയിൽ കണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു കേൾപ്പിച്ചു കൊടുത്തു… കമലം നീ ഇതൊന്നും ആരോടും പറയരുത്‌ ട്ടോ… അച്ഛൻ അറിഞ്ഞാൽ ന്നെ വച്ചേക്കില്ല… നീ എന്താ ശിവ പറയുന്നേ നിനക്ക് എന്നെ അത്രയും വിശ്വാസം ഇല്ലേ… എങ്കിൽ നീ എന്നോട് ഒന്നും പറയേണ്ട… അയ്യോ കമലം പിണങ്ങല്ലേ… ഞാൻ ഒന്നും മനസിൽ കരുതി പറഞ്ഞതല്ല…നിക്ക് എന്നെക്കാൾ വിശ്വാസം നിന്നെ അല്ലെ..

കമലം ചിരിച്ചു കൊണ്ട് പറഞ്ഞു.. ഇല്ല പിണങ്ങുന്നില്ല നാളെ മുതൽ നിലവറയിൽ നടക്കുന്ന എല്ലാം എന്നെ പറഞ്ഞു കേൾപ്പിച്ചു തരണം… ശരി എന്നും പറഞ്ഞു തലയാട്ടി… രാത്രി കമലം ശിവയിൽ നിന്നും അറിഞ്ഞ എല്ലാകാര്യങ്ങളും മാറ്റ് ആർക്കോ ഇരുട്ടിൽ നിന്നു കൊണ്ട് പറഞ്ഞു കൊടുക്കുന്നു… ആ നശിച്ചവൾ ശിവാനി അവൾ ഉള്ളത് കൊണ്ട് ആ ഇല്ലായിരുന്നെങ്കിൽ ആ നിലവറയിൽ ഞാൻ കയറും ആയിരുന്നു…ആ സ്വർണവും രഗ്നവും എല്ലാം നമുക്ക് സ്വന്തം ആവും ആയിരുന്നു… ഇരുട്ടിൽ നിന്നും അജ്ഞാതൻ പറഞ്ഞു നമ്മുടെ ലക്ഷ്യം ആ നിലവറയിലെ ഒന്നും അല്ല … ലക്ഷ്യം നാഗമാണിക്യം ആണ്..

അത് നമ്മുടെ കൈയ്യിൽ ആയാൽ നമ്മൾ മരണം ഇല്ലാത്തവർ ആവും .. നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം നടക്കും.. ഇവിടുള്ള നാഗങ്ങൾ എല്ലാം നമ്മൾ പറയുന്നേ കേട്ട് നമ്മുടെ അടിമകൾ ആവും. പിന്നീട് വേണമെങ്കിൽ നമുക്ക് ധൈര്യം ആയി ആ നിലവറയിൽ കയറാം ഒരു ശക്തിയും നമ്മളെ തടയില്ല… നാളെ മുതൽ എല്ലാദിവസവും അവൾ നിലവറയിൽ നടക്കുന്നെ കാര്യങ്ങൾ എന്നെ അറിയിക്കാം എന്നു പറഞ്ഞിട്ടുണ്ട്..അതിൽ നിന്നും നമുക്ക് നാഗമാണിക്യത്തിൽ എത്താൻ എന്തെങ്കിലും ഒരു വഴി തെളിയതിരിക്കില്ല…. പൂജാമുറിയിൽ നിന്നും അവർ പൂജാവിധികൾ എല്ലാം അവർ ഓരോ ദിവസം കൂടും തോറും പടിച്ചെടുത്തു…

ശിവ കമലവും ആയി അവളുടെ ചതി മനസ്സിലാവാതെ ഇതേ കുറിച്ചു സംസാരിക്കലും മുറയ്ക്ക് നടന്നു… ഇതിനിടയ്ക്ക് ആ മുറിയിൽ ഉള്ള നാഗവും ആയി അവർ അടുത്തു അതിനെ തൊട്ടും തലോടിയും ഒക്കെ അവർ നിന്നു….അങ്ങനെ 41 ദിവസത്തെ പൂജ അവസാനിക്കാൻ ഇനി വെറും 4 ദിവസം മാത്രം….. ശിവ ഡീ … ക്ഷേത്രഉത്സവം തുടങ്ങി ഇന്നേക്ക് 3 ദിവസം ആയില്ലേ… ഇനി എത്ര ദിവസം ഉണ്ടാവും പൂജ…കമല ചോദിച്ചു ഏഴാം ദിവസം പുലർച്ചയോട് ഭഗവാനെ കൊണ്ട് ദേവി യുടെ അടുത്തേക്ക് ഉള്ള എഴുന്നള്ളത്തോടെ അല്ലെ ഉത്സവം അവസാനിക്കുന്നത് അന്നേ ദിവസം രാത്രി 12 മണിയോട് പൂജ നാഗ പൂജയും അവസാനിക്കും…

അന്ന് എന്തൊക്കെയാണ് നിങ്ങൾ ചെയ്യുക .. നീ ഒന്ന് വിശദമായി പറഞ്ഞു താ… ഭഗവാൻ ഇവിടുന്ന് ഇറങ്ങുനത്തോട് കൂടി ഞങ്ങൾ കാവിൽ പ്രവേശിക്കണം…കൂടെ ഞങ്ങളുടെ സംരക്ഷകർ അല്ലാതെ വേറെ ആരും ഉണ്ടാവാൻ പാടില്ല…സംരക്ഷകരിൽ ഒരാൾ നാഗകവിന്റെ തുടക്കത്തിൽ കാവൽ നിൽക്കും മറ്റൊരാൾ ഞങ്ങളുടെ കൂടെയും…അതേ സമയം ഞങ്ങൾക്ക് എല്ലാവർക്കും വളരെയേറെ ശക്തി ഉണ്ടാവും എന്നാണ് പറയുന്നത്… അപ്പൊ നിങ്ങൾക്ക് ആ ശക്തി പിന്നെ എപ്പോഴും ഉണ്ടാവുമോ?…ആ സമയം നിങ്ങളെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലേ? എന്റെ കമലം ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ…

ഞങ്ങൾ രണ്ടു കാവിലും മാറി മാറി പൂജ ചെയ്യണം..അതിന് ശേഷം പുരുഷ പൂജാരി..അതായത് നന്ദേട്ടൻ..ക്ഷേത്രകുളത്തിൽ 3 തവണ മുങ്ങി എഴുനേറ്റ് തെക്ക് വശത്തെ നാഗതരായിലേക്ക് വരും.. കുളത്തിൽ മുങ്ങി എഴുന്നേറ്റത്തോട് കൂടി എല്ലാ ശക്തിയും ഇല്ലാതെ ആവും… അതിനു ശേഷം നാഗതറയിൽ നാഗമണിക്യവും ആയി കാത്ത് നിൽക്കുന്ന നാഗത്തിൽ നിന്നും നാഗമണിക്യം ചുവന്ന പട്ടിൽ പൊതിഞ്ഞു വാങ്ങി നിൽക്കണം..അപ്പോയേക്കും സ്ത്രീ പൂജാരി അതായത് ഞാൻ കുളത്തിൽ മുങ്ങി ഈറനോടെ അങ്ങോട്ട് വന്ന് നന്ദേട്ടനെ കയ്യിൽ നിന്നും നാഗമണിക്യം സ്വീകരിച്ചു അടുത്ത അവകാശി ആയ നാഗത്തിന് നൽകണം…

ആ സമയം നിനക്കും ശക്തി എല്ലാം ഇല്ലാതാവുമോ?. ആ സമയം നിങ്ങൾക്ക് എന്തേലും അപകടം സംഭവിച്ചാൽ നാഗങ്ങൾ സഹായിക്കാൻ വരുമോ?. ഹേയ്..അങ്ങനെ അപകടം ഒന്നും സംഭവിക്കില്ല നീ പേടിക്കേണ്ട… ഞാനും കുളത്തിൽ മുങ്ങി നിവരുന്നതോട് കൂടി എല്ലാവരും സാധാരണ മനുഷ്യർ ആവും..നാഗങ്ങൾക്ക് ആ സമയം നാഗതറ വിട്ട് വെളിയിൽ വരാൻ സാധിക്കില്ല…നാഗതറയിലോട്ടു ആ സമയം ഞങ്ങൾക്ക് അല്ലാതെ മറ്റാർക്കും കയറാനും പറ്റില്ല… പിന്നെ എന്തെങ്കിലും അപകടം ഉണ്ടാവുമ്പോൾ സംരക്ഷിക്കാൻ അല്ലെ 2 സംരക്ഷകർ ഉള്ളത് അവർ നോക്കി കൊള്ളും….

നാഗമണിക്യം കൈമാറ്റം ചെയ്താൽ ഞങ്ങൾക്ക് എന്തെല്ലാമോ ശക്തികൾ ലഭിക്കും അത് എന്ത് ശക്തിയാണ് എന്ന് ഇപ്പൊ അറിവില്ല…. കമലം വീണ്ടും എന്തൊക്കെയോ സംശയങ്ങൾ അവളോട് ചോദിച്ചു…അവസാനം അവർ പിരിഞ്ഞു..കമലം പോവുന്നെ നോക്കി ശിവ മനസിൽ പറഞ്ഞു… പാവം പെണ്ണ് എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഓർത്തു നല്ല ഭയം ഉണ്ട്…….തുടരും

ദേവാഗ്നി: ഭാഗം 44

Share this story