നിനക്കായ് : ഭാഗം 40

നിനക്കായ് : ഭാഗം 40

എഴുത്തുകാരി: ഫാത്തിമ അലി

അന്നമ്മയുടെ അടുത്ത് സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല…. ഷേർളിയുടെ അടുത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ശ്രീയെ റീന നിർബന്ധിച്ച് ചായ കുടിപ്പിച്ചാണ് വിട്ടത്… ബെൽ അടിച്ചതും തന്നെ കാത്തെന്ന പോലെ ഷേർളി വന്ന് വാതിൽ തുറന്ന് കൊടുത്തു… അവരെ നോക്കി പുഞ്ചിരിയോടെ പുണർന്ന് ശ്രീ അകത്തേക്ക് കയറി… “മോള് ചെന്ന് ഫ്രഷ് ആയി വാ…ആന്റി അപ്പോഴേക്കും ചായ എടുക്കാം…” മുകളിലേക്ക് പോവാൻ ഒരുങ്ങിയ ശ്രീയെ നോക്കിക്കൊണ്ട് ഷേർളി പറഞ്ഞു… “വേണ്ട ആന്റീ…അന്നേടെ അടുത്ത് കയറിയപ്പോ മമ്മ ചായ കുടിപ്പിച്ചിട്ടാ വിട്ടത്….” ഷേർയോടായി പറഞ്ഞ് കൊണ്ട് അവൾ സ്റ്റെയർ കയറി…

റൂമിലേക്ക് ചെന്ന് ബാഗ് ടേബിളിലേക്ക് വെച്ച് ടവലും മാറി ഇടാനുള്ള ഡ്രസ്സും എടുത്ത് വാഷ് റൂമിലേക്ക് നടന്നു… ഫ്രഷ് ആയി നനഞ്ഞ മുടി ഒന്നാകെ പിന്നിലേക്ക് വിടർത്തി ഇട്ട് ബാഗിലിരുന്ന ഫോണുമായി ബെഡിലേക്ക് ചെന്ന് ഇരുന്നു… മാധവനെ വിളിച്ച് വിവരങ്ങളൊക്കെ പറഞ്ഞ് വസുന്ധരയോടും സുമയോടും സംസാരിച്ച ശേഷമാണ് ഫോൺ വെച്ചത്… സുമക്ക് സുഖമില്ലാത്തത് കൊണ്ട് നാളെ കോളേജ് തുടങ്ങാറാവുമ്പോൾ എത്താമെന്നായിരുന്നു ശ്രീ വിചാരിച്ചത്… പക്ഷേ യാത്ര ക്ഷീണം കാണും എന്ന് പറഞ്ഞ് സുമ നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് തന്നെ കോട്ടയത്തേക്ക് തിരിച്ചത്…

ശ്രീയുടെ ചിന്ത മുഴുവൻ സുമയെ ചുറ്റി പറ്റി ആയിരുന്നു…. പുറത്ത് കാണിച്ചില്ലെങ്കിലും അവരുടെ ഉള്ള് വല്ലാതെ വിങ്ങുന്നുണ്ടെന്ന് ശ്രീക്ക് മനസ്സിലായിരുന്നു… ഒരുപാട് തവണ ചോദിച്ചെങ്കിലും സുമ ഒന്നും വിട്ട് പറഞ്ഞിരുന്നില്ല… ഹരിയും മേഘയും തിരിച്ച് പോയതിലുള്ള സങ്കടം ആവുമെന്ന് കരുതി അവൾ സമാധാനിച്ചു… ഓരോന്ന് ആലോചിച്ച് ബെഡ്ഡിൽ കിടന്ന് അവൾ മയങ്ങി പോയി… ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നി കണ്ണുകൾ വലിച്ച് തുറന്ന ശ്രീ തന്നെ നോക്കി പുഞ്ചിരിയോടെ ബെഡിലിരിക്കുന്ന ഷേർളിയെ കണ്ട് നേരെ ഇരുന്നു… “സമയം എട്ട് മണി കഴിഞ്ഞു…മോൾക്ക് വിശക്കുന്നില്ലേ…?”

“ഈശ്വരാ അത്രയും വൈകിയോ….സോറി ആന്റീ…ക്ഷീണം കാരണം അറിയാതെ മയങ്ങി പോയി…” “അതിനെന്തിനാ മോളേ സോറി പറയുന്നത്…താഴേക്ക് വരാത്തത് കണ്ടപ്പോ മോൾ ഉറങ്ങുകയാവും എന്ന് ആന്റിക്ക് തോന്നി…അതാ ശല്യപ്പെടുത്താതിരുന്നത്…” ശ്രീയുടെ മുടിയിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് അവർ പറഞ്ഞു… “ആ….ആന്റീ….വരുമ്പോ അമ്മയും സുമാമ്മയും കുറേ പലഹാരങ്ങൾ കൊടുത്ത് വിട്ടിട്ടുണ്ട്….” അവൾ ബെഡിൽ നിന്ന് ഇറങ്ങി ടേബിളിൽ വെച്ചിരുന്ന ബാഗെടുത്ത് ഓപ്പൺ ചെയ്തു… പലഹാരങ്ങളിൽ പകുതിയിലേറെയും അന്നമ്മ കൈക്കലാക്കിയിരുന്നു….

ബാക്കിയുള്ളതെല്ലാം എടുത്ത് ശ്രീയും ഷേർളിയും താഴേക്ക് പോയി… തോമസ് തിരിച്ചെത്താത്തത് കൊണ്ട് അവർ ഒരുമിച്ച് ഇരുന്നാണ് ഭക്ഷണം കഴിച്ചത്… കഴിച്ച് കഴിഞ്ഞ ശേഷം ഹാളിലിരുന്ന് ഷേർളിയോട് നാട്ടിലെ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞ് കൊടുക്കുന്ന സമയത്താണ് തോമസ് വന്നത്… അയാൾ ഫുഡ് കഴിച്ച് കഴിഞ്ഞതും കിച്ചൺ ഒന്ന് ഒതുക്കി ക്ലീൻ ചെയ്ത് വെക്കാനായി ഷേർളിയെ സഹായിച്ച ശേഷമാണ് ശ്രീ കിടക്കാനായി പോയത്…. റൂമിലെത്തി ഡോർ ലോക്ക് ചെയ്ത് കിടന്നപ്പോഴാണ് ബെഡിൽ കിടക്കുന്ന ഫോൺ റിങ് ചെയ്തത്…. നോക്കിയപ്പോൾ ആ അൺനോൺ നമ്പറിൽ നിന്നാണ് കോൾ വന്നത്…

എടുക്കണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു അവൾ… ആദ്യത്തെ റിങ് ഫുൾ അടിഞ്ഞ് നിന്നതും ശ്രീ ഫോൺ സൈലന്റ് ആക്കി ബെഡിലേക്ക് ഇട്ട് കിടന്നു… തുടരെയുള്ള ഫോണിന്റെ വൈബ്രേഷൻ കാരണം സഹികെട്ട് ശ്രീ ഫോൺ എടുത്തു…. ആൻസർ ചെയ്തെങ്കിലും ഒന്നും മിണ്ടാതെ മറുവശത്തുള്ള ആൾ സംസാരിക്കാനായി കാതോർത്തിരുന്നു… പക്ഷേ അവളെ നിരാശയാക്കി കൊണ്ട് സാമും നിശബ്ദമായി തന്നെ നിന്നു… “ഹലോ…ആരാ ഇത്….ഇയാളെന്തിനാ എന്നെ വിളിച്ച് ഡിസ്റ്റർബ് ചെയ്യുന്നത്…?” കുറേ സമയം കഴിഞ്ഞിട്ടും മൗനമായിരിക്കുന്നത് കണ്ട് വേറെ വഴിയില്ലാതെ ശ്രീ സംസാരിച്ചു… അവളുടെ സ്വരത്തിൽ അത്രയും അസ്വസ്ഥത നിഴലിച്ചിരുന്നു….

🎼കുളിര്‍ മഴയായ് നീ പുണരുമ്പോള്‍ പുതുമണമായ് ഞാന്‍ ഉണരും… മഞ്ഞിന്‍ പാദസരം നീ അണിയും ദള മര്‍മരമായ്‌ ഞാന്‍ ചേരും.. അന്ന് കണ്ട കിനാവിന്‍ തൂവല്‍ കൊണ്ട് നാമൊരു കൂടണിയും… പിരിയാന്‍ വയ്യാ പക്ഷികളായ് നാം തമ്മില്‍ തമ്മില്‍ കഥ പറയും…. നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും… കനക മയൂരം നീയാണെങ്കില്‍ മേഘ കനവായ് പൊഴിയും ഞാന്‍….🎼

അത്രയും നേരം അസ്വസ്ഥതമായിരുന്ന മനസ്സ് അവന്റെ സ്വരത്തിൽ ശാന്തമാകുന്നത് അവിശ്വസനീയതയോടെ ശ്രീ അറിഞ്ഞു…. പാടി കഴിഞ്ഞതും അൽപ നേരത്തെ നിശബ്ദക്ക് ശേഷം കോൾ കട്ട് ആയെങ്കിലും ശ്രീ അപ്പോഴും ഫോണും ചെവിയിൽ വെച്ച് അങ്ങിനെ ഇരിപ്പായിരുന്നു… ആരാവും ആ ശബ്ദത്തിന്റെ ഉടമ എന്ന് എത്ര ചിന്തിച്ചിട്ടും ശ്രീക്ക് ഓർമ്മയിൽ വന്നില്ല…. അവളുടെ മനസ്സിലൂടെ പല മുഖങ്ങൾ കടന്ന് പോവാൻ തുടങ്ങി… എന്നാൽ അവരിലൊന്നും സാമിന്റെ മുഖം അവൾ ഉൾപെടുത്തിയിരുന്നില്ല… ഇനി അന്ന തന്നെ കളിപ്പിക്കാൻ വേണ്ടി ചെയ്യുകയാണോ എന്ന് വരെ ശ്രീക്ക് സംശയമായി…

അവളോടാണെങ്കിൽ ഈ കാര്യം പറയാൻ പാടെ വിട്ട് പോയിരുന്നു… ശ്രീ വേഗം ഫോണെടുത്ത് അന്നമ്മയെ വിളിക്കാൻ ഒരുങ്ങിയെങ്കലും പിന്നീടത് വേണ്ടെന്ന് വെച്ചു… നാളെ നേരിട്ട് കാണുമ്പോൾ പറയാമെന്ന് തീരുമാനിച്ച് ലൈറ്റ് ഓഫ് ചെയ്ത് ബെഡിലേക്ക് ചെന്ന് കിടന്നു… ** രാവിലെ ശ്രീ റെഡി ആയി ഇറങ്ങിയപ്പോഴേക്കും അന്നമ്മ വണ്ടിയുമായി ഗേറ്റിന് മുന്നിൽ എത്തിയിരുന്നു… നേരെ കോളേജിലേക്ക് വിട്ട് പാർക്കിങ്ങിൽ ബുള്ളറ്റ് നിർത്തി രണ്ടാളും ഇറങ്ങി… ക്ലാസ് തുടങ്ങാൻ ഇനിയും സമയം ബാക്കി ഉള്ളത് കൊണ്ട് ശ്രീയും അന്നമ്മയും ക്യാമ്പസിന്റെ ഒരു സൈഡിലൃയുള്ള വാക മരത്തിന് അടുത്തേക്ക് ചെന്നു…

അവിടെ സ്റ്റോർ ബെഞ്ചിലായി ഫസ്റ്റ് ഡേ ശ്രീ കോളേജിൽ വന്നപ്പോൾ റാഗ് ചെയ്തവർ എല്ലാവരും ഇരിപ്പുണ്ട്… “ഹലോ ഗയ്സ്….” അന്നമ്മ അവരെ നോക്കി കൈ ഉയർത്തിയതും ബാക്കിയുള്ളവരും അവളോട് തിരിച്ചും അതേ പോലെ കാണിച്ചു…. “ഏയ് കുട്ടൂസൻ….എന്താ ഒരു മൈന്റ് ഇല്ലാത്തത്….?” അന്നമ്മ അവളുടെ കസിൻ ജെയിസന്റ് അടുത്തേക്ക് ചെന്നിരുന്ന് കൊണ്ട് ചോദിച്ചതും ബാക്കിയുള്ളവർ എല്ലാവരും അവനെ കളിയാക്കി ചിരിച്ചു… “ടീ കുരുട്ടേ….നീ ഒറ്റ ഒരുത്തി കാരണം ഇപ്പോ എല്ലാ എണ്ണവും കുട്ടൂസാ എന്നാ വിളിക്കുന്നത്…ജൂനിയർ പിള്ളേര് പോലും കളിയാക്കി ചിരിക്കുവാ….ദെണ്ണം ഉണ്ട്…”

ജെയ്സൺ കരയുന്നത് പോലെ എക്സപ്രഷൻ ഇട്ട് കൊണ്ട് പറഞ്ഞു… “ഹാ…വിഷമിക്കല്ലേ കുട്ടൂസാ..ഇനി ഞാൻ കുട്ടൂസനെ കുട്ടൂസാ എന്ന് വിളിക്കില്ല….പോരേ…” അവന്റെ മുടിയിൽ തടവിക്കൊണ്ട് നിശ്കളങ്കമായി പറഞ്ഞത് കേട്ട് ജെയ്സൺ പല്ലിറുമ്പി… “ഹാ….ദേ കുട്ടൂസന്റെ പെണ്ണ് വരുന്നു….” ജെയിസന്റെ കൂട്ടത്തിലെ ഏതോ ഒരുത്തൻ വിളിച്ച് പറഞ്ഞ് കേട്ട് എല്ലാവരും കൂട്ടത്തോടെ ചിരി തുടങ്ങി… അപ്പോഴേക്കും ടീന അവരുടെ അടുത്തേക്ക് എത്തിയിരുന്നു…. ടീന ജെയ്സധ്റെ ചേട്ടൻ ക്രിസ്റ്റിയുടെ ഭാര്യയുടെ സഹോദരി ആയത് കൊണ്ട് അവരുടെ പ്രണയത്തിന് രണ്ട് വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു…

മിക്കവാറും ജെയ്സന്റെ ക്ലാസ് കഴിഞ്ഞാൽ ഇരുവരെയും പിടിച്ച് കെട്ടിക്കാമെന്നാണ് തീരൂമാനം… (ജെയ്സൺ ടീന ഇവരെ കുറിച്ച് മുൻപത്തെ പാർട്ടിൽ…20-21 ആണെന്ന് തോന്നുന്നു ചെറുതായി ഒന്ന് പരിചയപ്പെടുത്തിയിരുന്നു ട്ടോ….) അവൾ വന്നതും ജെയ്സൺ കുറച്ച് മാറി നിന്ന് കുറുകാൻ തുടങ്ങി… കുറച്ച് സമയം കൂടെ കഴിഞ്ഞ് സ്വാതി എത്തിയതും ബാക്കിയുള്ളവരോട് പറഞ്ഞ് അവർ ക്ലാസിലേക്ക് പോയി… ഫസ്റ്റ് അവർ ക്ലാസെടുക്കേണ്ട സർ വന്നിട്ടില്ലാത്തത് കൊണ്ട് ശ്രീ അന്നമ്മയെ കൂട്ടി ലൈബ്രറിയിലേക്ക് നടന്നു… സ്വാതിക്ക് പിന്നെ അതിലൊന്നും താൽപര്യം ഇല്ലാത്തത് കൊണ്ട് അവൾ ക്ലാസിൽ തന്നെ ഇരുന്നതാണ്…

ഇതേ സമയത്താണ് കോളേജിലെ പാർക്കിങ്ങിലേക്ക് ബ്ലാക്ക് കളർ റോയൽ എൻഫീൽഡ് ക്ലാസിക്ക് വന്ന് നിന്നത്… ബുള്ളറ്റ് സ്റ്റാൻഡിൽ ഇട്ട് കീ ഊരിയെടുത്ത് അയാൾ ചുറ്റിലുമൊന്ന് കണ്ണോടിച്ചു… ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ ബുള്ളറ്റിൽ നിന്നും ഇറങ്ങി അവൻ മുന്നോട്ട് നടന്നു… “ജെയ്സൺ….” ടീനയോട് സംസാരിച്ച് നിൽക്കുന്ന ജെയ്സൺ തന്നെ ആരാണ് വിളിച്ചതെന്ന് അറിയാൻ തിരിഞ്ഞ് നോക്കി… “ഇച്ചായാ….” അപ്രതീക്ഷിതമായി അവിടെ കണ്ടതും ജെയ്സന്റെയും ടീനയുടെയും കണ്ണുകൾ വിടർന്നു വന്നു…

അവർക്കടുത്തേക്ക് ചെന്ന് ഒന്ന് രണ്ട് കാര്യങ്ങൾ ചോദിച്ച് അയാൾ നേരെ പ്രിൻസിപ്പളിന്റെ റൂമിലേക്കാണ് പോയത്… ലൈബ്രറിയിൽ എത്തിയതും അന്നമ്മ അവിടെ സൈഡിലേക്കായുള്ള ചെയറിലേക്കിരുന്ന് കൈയിൽ കിട്ടയ മാഗസിൻ മറിച്ച് നോക്കി… ശ്രീ അവളെ നോക്കി ഒന്ന് ചിരിച്ച് അങ്ങേ തലക്കലുള്ള ഷെൽഫിനടുത്തേക്ക് നടന്നു…. ശ്രീ ഇനി ഇപ്പോഴൊന്നും വരില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അന്നമ്മ ഒന്ന് ഉറങ്ങാൻ പ്ലാൻ ചെയ്തിരുന്നു… ആത്മാർത്ഥമായുള്ള ശ്രമത്തിനൊടുവിൽ കണ്ണുകൾ അടഞ്ഞ് വന്നതും പെട്ടെന്ന് എന്തോ സൗണ്ട് കേട്ടത് പോലെ ഞെട്ടി ഉണർന്ന് ചുറ്റിലും നോക്കി…

പെട്ടെന്ന് തനിക്ക് നേരെ നോട്ടമെറിഞ്ഞ് നിൽക്കുന്ന അലക്സിൽ അന്നമ്മയുടെ കണ്ണുകൾ തറഞ്ഞ് നിന്നു… ഇരു കൈകളും മാറിൽ പിണച്ച് കെട്ട് ഒരു ഷെൽഫിലേക്ക് ചാരി തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ… ആ ചുണ്ടിൽ ഒരു കുസൃതി ചിരി ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ… ഇമ ചിമ്മാൻ പോലും മറന്ന് കൊണ്ട് അവൾ അവനെ നോക്കി… സത്യമാണോ മിഥ്യയാണോ എന്നറിയാതെ കണ്ണുകൾ അടച്ച് തല ഒന്ന് കുടഞ്ഞ് അതേ സ്ഥാനത്തേക്ക് നോക്കിയെങ്കിലും അവിടം ശൂന്യമായിരുന്നു… അത് വരെ എന്തെന്നില്ലാതെ സന്തോഷിച്ച മനസ്സ് പെട്ടെന്ന് അസ്വസ്ഥമായി…

അവളുടെ മുഖം വാടി… “എന്റെ അന്നമ്മോ….ഉറക്കിനിടയിൽ നിനക്ക് തോന്നിയതാവും…അല്ലാതെ ഇച്ചായന് കോളേജിൽ എന്താ കാര്യം….ചുമ്മാ ബുള്ളറ്റും എടുത്ത് ടൗണിൽ തേരാ പാര ചുറ്റുന്നുണ്ടാവും…ചെകുത്താൻ…” വേണ്ടാത്തത് ചിന്തിച്ച് കൂട്ടുന്നത് കണ്ട് അവൾ നെറ്റിയിൽ ഒന്ന് അടിച്ച് സ്വയം പറഞ്ഞ് കൈയിൽ പിടിച്ച മാഗസിനിലേക്ക് കണ്ണുകൾ നട്ടു… “മാളൂട്ടീ….” ശ്രീ ഷെൽഫിൽ നിന്നും മൂന്ന് നാല് പുസ്തകങ്ങൾ കൈയിൽ പിടിച്ച് മുകളിലത്തെത് മറിച്ച് നോക്കുന്നതിനിടയിലാണ് പിന്നിൽ നിന്ന് വിളി വന്നത്.. തന്നെ അലക്സ് അല്ലാതെ മറ്റൊരാൾ അങ്ങനെ വിളിക്കാറില്ലെന്ന് ശ്രീക്ക് അറിയാമായിരുന്നു… ഇനി വേറെ ആരെയോ ആവും എന്ന് കരുതി തിരികെ ബുക്കിലേക്ക് നോട്ടമെറിഞ്ഞതും വീണ്ടും അതേ വിളി തന്നെ കേട്ടു….

സംശയത്തോടെ തിരിഞ്ഞ് നോക്കിയ ശ്രീ തനിക്ക് കുറച്ച് പിന്നിലായി കുസൃതി ചിരിയോടെ നിൽക്കുന്ന അലക്സിനെ കണ്ട് വാ പൊളിച്ച്നിന്നു… “ഏട്ടായീ…ഏട്ടായി എന്താ ഇവിടെ….?” “സാധാരണ എല്ലാരും കോളേജിൽ വരാറ് എന്തിനാ…. ഒന്നെങ്കിൽ പഠിക്കാൻ അല്ലെങ്കിൽ പഠിപ്പിക്കാൻ….” “അപ്പോ ഏട്ടായി പഠിക്കാൻ വന്നതാണോ….?” ശ്രീയുടെ ചോദ്യം കേട്ട് അവൻ അവളെ കൂർപ്പിച്ച് നോക്കി… “ഈ…അല്ലാ ലേ….ഏഹ്…അപ്പോ പഠിപ്പിക്കാനോ….?” ശ്രീ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചതും അവൻ ഇരു കണ്ണുകളും ചിമ്മി അതേ എന്ന് തലയാട്ടി…. “ഈശ്വരാ….സത്യായിട്ടും….” “ആ മോളേ….ഗസ്റ്റ് ലക്ചർ ആയിട്ട്….

എന്റെ മാളൂട്ടി ആദ്യായിട്ട് ഒരു കാര്യം പറഞ്ഞതല്ലേ…ഏട്ടായി അത് സാധിപ്പിച്ച് തരാതെ ഇരിക്കുമോ….?” അലക്സുമായി കൂട്ടായ ശേഷം ശ്രീ അവനൊരു ജോലി നോക്കിക്കൂടെ എന്നും പറഞ്ഞ് കുറേ പിന്നാലെ നടന്നിരുന്നു… “അപ്പോ ഇതാണോ ഏട്ടായി പറഞ്ഞ സർപ്രൈസ്….?” “അതേലോ….എന്താ ഇഷ്ടായില്ലേ മാളൂട്ടിക്ക്….?” “ഒരുപാട്…സർപ്രൈസ് എന്ന് പറഞ്ഞപ്പോ ഇതാവും എന്ന് ഞാൻ ഒട്ടും കരുതിയില്ല….” ശ്രീ ഉത്സാഹത്തോടെ പറയുന്നത് കേട്ട് അലക്സ് പുഞ്ചിരിച്ചു… “അല്ല…അന്ന…അവൾ അറിഞ്ഞോ…?” “മ്ചും…സാമിന് മാത്രം അറിയാം…ബാക്കി എല്ലാവർക്കും സർപ്രൈസ് ആക്കി വെച്ചതാണ്…” “എന്നാ വാ…അന്ന എന്റെ കൂടെ വന്നിട്ടുണ്ട്…” “ഞാൻ കണ്ടു…നിന്റെ അന്ന അവിടെ ഇരുന്ന് ഉറങ്ങുന്നത്….”

അവൻ പറഞ്ഞത് കേട്ട് ശ്രീ കൂർത്ത നോട്ടം നോക്കിയതും അലക്സ് കുസൃതി ചിരിയോടെ നടന്ന് തുടങ്ങി… “നിക്ക് ഏട്ടായി…അന്നേടെ അടുത്ത് പോവാം…” “ഇപ്പോ ടൈം ഇല്ല മോളേ….ക്ലാസ് തുടങ്ങാറായില്ലേ…ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആവാൻ നിക്കുന്നില്ല..ഈവനിങ് കാണാം…” ശ്രീയെ തിരിച്ചൊന്നും പറയാൻ സമ്മതിക്കാതെ അലക്സ് ലൈബ്രറിക്ക് വെളിയിലേക്കായി നടന്നു… അവൻ പോവന്നത് കണ്ട് ശ്രീ പെട്ടെന്ന് തിരിഞ്ഞ് അന്നമ്മയുടെ അടുത്തേക്ക് ചെന്നു… “അന്ന…ടീ…” “എന്നതാ ടീ…ബുക്ക് തിന്ന് കഴിഞ്ഞോ…?” “നീ ഒന്ന് എണീറ്റേ….” “എന്നതാ പെണ്ണേ നിനക്ക്…” “എടീ….ഏട്ടായി ഇവിടെ ഗസ്റ്റ് ലക്ചറായി ജോയിൻ ചെയ്തു എന്ന്….” “ഏഹ്….ഇച്ചായനോ..എപ്പോ…?” ശ്രീ പറഞ്ഞത് കേട്ട് ഉറക്കം ഒക്കെ മാറി അന്നമ്മ ചാടി എഴുന്നേറ്റിട്ടുണ്ട്. “ആ…ഇപ്പോ ദേ ഇങ്ങോട്ട് വന്നിരുന്നു…എന്നെ കണ്ട് പറഞ്ഞതാണ്…

നിന്റെ അടുത്തേക്ക് കൊണ്ട് വരാൻ നോക്കിയപ്പോ ലേറ്റ് ആയെന്നും പറഞ്ഞ് പുറത്തേക്ക് ഓടുന്നത് കണ്ടു….” “അപ്പോ ഞാൻ സ്വപ്നം കണ്ടതല്ല അല്ലേ….?” അപ്പോഴാണ് നേരത്തെ താൻ അലക്സിനെ കണ്ടത് ഓർമ വന്നത്… “എന്താ ടീ നീ പിറുപിറുക്കുന്നേ….” “ഒന്നൂല്ല…നീ വന്നേ…” അന്നമ്മ ശ്രീയെയും പിടിച്ച് വലിച്ച് പുറത്തേക്ക് ഇറങ്ങി… “ഏത് സൈഡിലേക്കാ ടീ പോയത് എന്ന് വല്ല ഐഡിയയും ഉണ്ടോ…?” “ഇല്ലെടീ…ഞാനപ്പോഴേക്കും നിന്റെ അടുത്തേക്ക് വന്നില്ലേ…” “സാരമില്ല…നീ വന്നേ..നമുക്ക് നോക്കാം…” രണ്ടാളും കൂടെ കുറേ ചുറ്റിയെങ്കിലും അവിടെയെങ്ങും അലക്സിനെ കാണാൻ കഴിഞ്ഞില്ല… ഉച്ച വരെ ഇത് തന്നെ ആയിരുന്നു അവസ്ഥ… *****

മൂന്നാറിൽ നിന്ന് തലേന്ന് രാത്രി തന്നെ തിരിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ഓരോ തിരക്കുകളിൽ പെട്ട് രാവിലെയാണ് തിരിച്ച് പോവാൻ പറ്റിയത്…. ഡ്രൈവിങ്ങിനിടയിലും എത്രയും പെട്ടെന്ന് നാട്ടിൽ എത്തി ശ്രീയെ കാണുക എന്നത് മാത്രമായിരുന്നു സാമിന്റെ ചിന്ത… മാത്യൂ പലതും സംസാരിക്കുന്നുണ്ടെങ്കിലും അതിനൊക്കെ ഒന്നോ രണ്ടോ വാക്കിൽ മറുപടി കൊടുത്ത് ഡ്രൈവിങിൽ മാത്രം ശ്രദ്ധിച്ചിരുന്നു… ഉച്ചയോട് അടുക്കാറായപ്പോഴാണ് സാം പുലിക്കാട്ടിൽ എത്തിയത്… ഇനി ഏതായാലും കോളേജ് കഴിയുന്ന സമയം ആവുമ്പോഴേക്കും അങ്ങോട്ട് പോവാമെന്ന് വിചാരിച്ച് സാം റൂമിലേക്ക് പോയി…

ഫ്രഷ് ആയി ഒന്ന് മയങ്ങണം എന്ന് ഉണ്ടെങ്കിലും ശ്രീയെ കാണാതെ ഒന്നിനും പറ്റാത്ത ഒരു അവസ്ഥയിൽ ആയി പോയി അവൻ…. കിടപ്പ് ഉറക്കാതെ സാം ഫോണെടുത്ത് അലക്സിനെ വിളിച്ചു… അവൻ ഇന്നാണ് കോളേജിൽ ജോയിൻ ചെയ്യുന്നതെന്ന് സാമിനോട് പറഞ്ഞിരുന്നു…. അലക്സിനോട് കുറച്ച് സമയം സംസാരിച്ച് ഫോൺ വെച്ച് സാം നേരെ ബാൽക്കിയിലെ ആട്ട് കട്ടിലിൽ വന്ന് കിടന്നു… ശ്രീയെ ആദ്യമായി കണ്ടതും അവളോട് മിണ്ടാൻ കൊതിച്ചതും എല്ലാം ഓർതത് എപ്പോഴോ അവന്റെ കണ്ണുകളെ മയക്കം മാടി വിളിച്ചു…. ***** ലഞ്ച് ബ്രേക്കിന്റെ സമയത്ത് ശ്രീയോട് പറഞ്ഞ് അന്നമ്മ പുറത്തൂടെ നടന്നു… കണ്ണുകൾ അലക്സിന് വേണ്ടി നാല് പാടും പരതുന്നുണ്ടായിരുന്നു…

ഒടുവിൽ തേടിയലഞ്ഞത് കണ്ടെത്തിയതും സന്തോഷത്താൽ അവളുടെ മിഴികൾ വിടർന്ന് വന്നു… അവളുടെ കാലുകൾ വേഗത്തിൽ അവന് നേരെ ചലിച്ചു… അവൻ ഫോണിലേക്ക് കണ്ണും നട്ട് നടക്കുന്നത് കൊണ്ട് എതിരെ വരുന്ന അന്നമ്മയെ കണ്ടിരുന്നില്ല…. അലക്സിന് അടുത്തേക്ക് എത്താനായതും അന്നമ്മ ചുറ്റിലും കണ്ണുകൾ ഓടിച്ചു… അവിടെയെങ്ങും ആരുമില്ലെന്ന് ഉറപ്പിച്ചതും അവളുടെ ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു…

അല്ക്സിന് തൊട്ട് മുന്നിൽ എത്തി നിന്നതും അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ച് ആ ബിൽഡിങിന് അറ്റത്തായുള്ള ഒരു ഒഴിഞ്ഞ ക്ലാസ് മുറിയിലേക്കാണ് കൊണ്ട് പോയി… അന്നമ്മയുടെ പെട്ടെന്നുള്ള നീക്കത്തിൽ പകച്ച് പോയ അലക്സിന്റെ കിളി പറത്തുന്ന പോലെയായിരുന്നു അവളുടെ പ്രവർത്തി…. “ഇച്ചായാ….” മിഴിച്ച് നോക്കുന്ന അലക്സിന്റെ ദേഹത്തേക്ക് ചാടി കയറി ഇറുകെ പുണർന്നതും അവൻ ബാലൻസ് കിട്ടാതെ പിന്നിലെ ചുവരിലേക്കായി ഇടിച്ച് നിന്നിരുന്നു…….തുടരും

നിനക്കായ് : ഭാഗം 39

Share this story