സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 47

സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 47

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ആ സങ്കടങ്ങളെ തന്റെ ഹൃദയത്തിലേക്ക് ആവാഹിച്ചു കിച്ചു ഇരിക്കുമ്പോഴും അശാന്തമായ മനസ്സോടെ മറ്റൊരുവൾ അവനെ ഹൃദയത്തിലേറ്റി കാത്തിരിക്കുകയായിരുന്നു.. അവനോടൊത്തുള്ള ഒരു ജീവിതവും കൊതിച്ചുകൊണ്ട്.. കിച്ചൂ.. രാധികയുടെ വിളി കേട്ടതും കിച്ചു അവരെ നോക്കി.. വിമൽ എന്തിയെ.. രാധിക ചോദിച്ചു.. എഴുന്നേറ്റില്ല.. ഇന്നലെ ഫുൾ കരച്ചിലായിരുന്നു.. പാവം.. കിച്ചു പറഞ്ഞു.. മ്മ്.. അല്ല എന്താ നിന്റെ തീരുമാനം.. രാധിക ചോദിച്ചു. എന്ത് തീരുമാനം.. കിച്ചു ചോദിച്ചു.. വിമലിന്റെ കാര്യത്തിൽ എന്താണ് നിന്റെ തീരുമാനം.. രാധിക വ്യക്തമാക്കി ചോദിച്ചു…

കിച്ചു അവരെ നോക്കി.. വിമലിന് ദേവുവിനെ ഇഷ്ടമാണ് എന്നവൻ സമ്മതിച്ചു.. ഇനിയും അവൻ ഇവിടെ വന്നിങ്ങനെ നിൽക്കുന്നത് എനിക്കത്ര ശെരിയായി തോന്നുന്നില്ല.. രാധിക പറഞ്ഞു.. അമ്മേ.. കിച്ചു ശാസനയോടെ വിളിച്ചു.. അല അമ്മയ്ക്കെന്താ പറ്റിയത്.. അവൻ ചോദിച്ചു. ഒന്നും പറ്റിയിട്ടില്ല.. പറ്റാതെ ഇരിക്കാനാ ഞാനീ പറയുന്നത്.. രാധിക ഒച്ച ഉയർത്തി. അമ്മേ പ്ലീസ്.. വിമൽ ഓൾറെഡി ആകെ തളർന്നിരിക്കുകയാണ്.. കിച്ചു പറഞ്ഞു.. ഞാനൊരു അമ്മയാണ് കിച്ചൂ.. രാധിക പറഞ്ഞു.. എന്ന് വെച്ചു.. ഒരിക്കൽ അമ്മയുടെ സ്വന്തം വീട്ടിൽ അമ്മേടെ അങ്ങളയുടെ മോൻ നമ്മുടെ ദേവൂനോട് ചെയ്തത് വിമലും ചെയ്യും എന്നമ്മ വിശ്വസിക്കുന്നുണ്ടോ.. കിച്ചൂ.. പറഞ്ഞു തീർന്നതും രാധിക ദേഷ്യത്തോടെ വിളിച്ചു..

പിന്നെ.. ഏതായാലും അങ്ങനെ ഒരു പേടി എനിക്കില്ല.. കാരണം അങ്ങനെ ഒരു ചിന്ത അവനിൽ ഉണ്ടായിരുന്നെങ്കിൽ ഒരായിരം അവസരങ്ങൾ അവനതിന് ഉണ്ടായിരുന്നല്ലോ.. കിച്ചു പറഞ്ഞു.. കിച്ചൂ.. ഞാൻ ഇതൊന്നുമല്ല നിന്നോട് പറഞ്ഞത്.. രാധിക പറഞ്ഞു. പിന്നെ എന്താ. കിച്ചു ചോദിച്ചു. വിമലിന്റെ ഈ ഇഷ്ടം നടക്കില്ല.. രാധിക പറഞ്ഞു.. ആന്റി.. മറുപടി പറയാൻ കിച്ചു തുടങ്ങിയതും വിമലിന്റെ ശബ്ദം കേട്ട് അവർ അങ്ങോട്ട് തിരിഞ്ഞു.. അവൻ അവർക്കരികിൽ ചെന്നു നിന്നു.. പെട്ടെന്ന് അവനെ കണ്ടതിന്റെ ബുദ്ധിമുട്ട് അവർക്കും ഉണ്ടായിരുന്നു.. വിമലേ.. ഞങ്ങൾ. ഞാനെല്ലാം കേട്ടു കിച്ചൂ..

അവൻ പറഞ്ഞതും കിച്ചു തല കുനിച്ചു.. സോറി ആന്റി.. അർഹതയുണ്ടോ എന്നു നോക്കിയിട്ടാളഞ്ഞാണ് അവളെ പ്രണയിച്ചത്.. കുട്ടിക്കാലം മുതൽ ഞാൻ കണ്ടുവളർന്നവളോട് എന്നാണ് അങ്ങനെ ഒരിഷ്ടം തോന്നിയത് എന്നും എനിക്കറിയില്ല.. ഒരുപക്ഷേ വിധി ഇങ്ങനെയൊന്നും ആയിരുന്നില്ലെങ്കിൽ അവൾ എന്റേത് ആകുമായിരുന്നു.. പക്ഷേ ആ ഇഷ്ടം പിടിച്ചു വാങ്ങാനൊന്നും ഞാനില്ല.. അന്നും ഇന്നും.. ഞാൻ അവളെ പ്രണയിക്കുന്നുണ്ട്.. അത്ര മാത്രം.. അല്ലെങ്കിൽ മറ്റൊരാളെ പ്രതിഷ്ഠിക്കാൻ കഴിയാത്ത വിധം അവളെന്നിൽ ഉണ്ട്.. അത് നടന്നാലും ഇല്ലെങ്കിലും ഇന്നുവരെ എനിക്ക് നിങ്ങൾക്കിടയിലുള്ള സ്ഥാനം തട്ടി കളയാതിരുന്നാൽ മതി ആന്റി..

എനിക്കൊത്തിരി ഇഷ്ടമാ ആന്റി നിങ്ങളെ.. അതോണ്ടാ ഇക്കാലമത്രേം ഇതിനെപ്പറ്റി പറയാഞ്ഞേ.. അവൻ വിതുമ്പിയതും രാധിക വേഗം വന്നവനെ ചേർത്തു പിടിച്ചു.. അയ്യേ . കരയാ..അത്രേയുള്ളോ നിനക്ക് ഞങ്ങൾക്കിടയിലുള്ള സ്ഥാനം ഹേ.. രാധിക ചോദിച്ചു.. അവൻ കുട്ടികളെ പോലെ കരയുന്നത് കണ്ടതും കിച്ചു ചെന്നവനെ തന്നിലേക്ക് ചേർത്തു പിടിച്ചു.. മോനെ.. നിന്നോടുള്ള വിരോധം കൊണ്ടല്ല ഞാൻ അതിനെ എതിർത്തത്.. നിനക്ക് ദേവൂന്റെ അവസ്ഥ അറിയാമല്ലോ.. പണ്ടത്തേതിലും മാറ്റമുണ്ട്.. എങ്കിലും അവളിപ്പോഴും മാനസിക നില തെറ്റിയ കുട്ടിയാണ്..

ശ്യാമയും വിനയേട്ടനും നിന്നിൽ എത്ര പ്രതീക്ഷയുണ്ടെന്ന് എനിക്കറിയാം.. അവർക്കൊരിക്കലും ഈ ബന്ധം താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല.. എൽകം കൊണ്ടും തകർന്ന് കിടന്നപ്പോഴും ഞങ്ങളെ ചേർത്തു പിടിച്ചവരാണ് നിന്റെ അച്ഛനും അമ്മയും.. ഈ ബന്ധത്തിന്റെ പേരിൽ അവരുടെ മനസ്സിൽ ഒരു ചെറിയ വേദന ഉണ്ടാകുന്നത് പോലും എനിക്ക് സഹിക്കില്ല… അതാ ഞാൻ.. രാധിക പറഞ്ഞു.. വിമൽ അവരെ ആശ്വാസത്തോടെ നോക്കി.. അവർക്ക് അവർക്ക് ഒക്കെ അറിയാം ആന്റി.. എപ്പോഴോ ഞാൻ പോലും അറിയാതെ അവർ എന്റെ കണ്ണിൽ നിന്നും മനസ്സിലാക്കിയെടുത്ത ഇഷ്ടം..

അവർ നിങ്ങളോട് ഒരുപാട് വട്ടം സംസാരിക്കാൻ ശ്രമിച്ചതാണ്.. ഞാനാണ് തടഞ്ഞത്.. പേടിയായിരുന്നു.. ഇതറിഞ്ഞാൽ കിച്ചു ഞാൻ ചതിച്ചൂന്ന് കരുതുമോന്ന്.. ഒഴിവാക്കുമോന്ന്.. അവനെ ചേർന്ന് നിന്ന് വിമൽ പറയുന്നത് കേട്ടതും കിച്ചു അവനെ ഒന്നുകൂടി ചേർത്തു പിടിച്ചു.. കേട്ടതൊക്കെ പുതിയ അറിവുകൾ ആയിരുന്നെങ്കിലും അവനോട് ദേഷിച്ചു ഒരു വാക്ക് പറയാൻ കിച്ചുവിന് കഴിഞ്ഞില്ല . ശെരിയാണ്….ചില സമയം വാക്കുകൾ കൊണ്ട് എല്ലാം പറയുവാൻ കഴിയില്ല.. ആ മനസികവസ്ഥയെ അവനും ഉൾക്കൊള്ളാൻ ശ്രമിക്കുകയായിരുന്നു.. അല്ല.. കാരിരുമ്പിന്റെ മനക്കരുത്തുള്ള ഒരു പെണ്ണിന്റെ വാക്കുകൾ അവനെ അതിനു പ്രേരിപ്പിക്കുകയായിരുന്നു. രാധികയും .

കരഞ്ഞു പോയിരുന്നു.. അവരൊരിക്കലും പ്രതീക്ഷിക്കാത്തത് പലതും ചുറ്റിനും നടന്നിട്ടും അവരിൽ നിറഞ്ഞത് വേദനയായിരുന്നു.. എങ്കിലും ആ വേദനയ്ക്കിടയിലും തന്റെ മകളുടെ ഭാവി എവിടെയോ സുരക്ഷിതമാകുന്നത് അവരിൽ നേരിയ സന്തോഷം നിറച്ചു.. തനിക്ക് ഈ ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്നവരുടെ അടുത്തേയ്ക്ക് തന്നെ അവളെ കൈപിടിച്ചയയ്ക്കാം എന്ന പ്രതീക്ഷ അവരിലെ മാതൃത്വത്തിൽ എവിടെയോ മൊട്ടിട്ടു.. മനസ്സിന്റെ സമനില കൈവിട്ടുപോയ ഒരു പൊട്ടിപ്പെണ്ണിന്റെ അമ്മയ്ക്ക് ആ ചിന്ത അത്രത്തോളം ആശ്വാസകരമായിരുന്നു..

കാരണം അവരപ്പോൾ അവളുടെ അമ്മ മാത്രമായിരുന്നു.. കള്ളങ്ങളുടെ ലോകത്ത് തന്റെ മകൾക്ക് നാളെ ഒരു സംരക്ഷണമായി അവളെ സ്നേഹിക്കുന്ന അത്രത്തോളം ആഗ്രഹിക്കുന്ന ഒരുവനുണ്ടെന്ന ചിന്ത അവർക്ക് ബലമായിരുന്നു.. *********** മുറ്റത്തു വന്നു നിന്ന കാർ കണ്ടതും സംശയത്തോടെ മുറ്റത്തെ ചാരു ബെഞ്ചിൽ ആലോചനയോടെ ഇരുന്ന ആതിര ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. അതിൽ നിന്നും ഇറങ്ങിയ ഖദർ ധരിച്ച അറുപതിനടുത്തു പ്രായം ഉള്ള ഒരാളെ അവൾ കണ്ടിരുന്നു.. ആഹാ എത്തിയോ.. അകത്തുനിന്നും നിറഞ്ഞ ചിരിയോടെ ഇറങ്ങിവന്ന രാജേന്ദ്രനാഥ് അയാളെ ആലിംഗനം ചെയ്തു.. അല്ല ഒറ്റയ്ക്കെ ഉള്ളു.. രാജേന്ദ്രനാഥ് ചോദിച്ചു.. ഹേയ്.. ലത.. ഗോവിന്ദ്.. ഇറങ്ങുന്നില്ലേ..

അയാൾ കാറിലേക്ക് നോക്കി വിളിച്ചതും ബാക്ക് ഡോർ തുറന്ന് ഒരു സ്ത്രീ ഇറങ്ങി.. 55 വയസ്സിനടുത്തു തോന്നിക്കുമെങ്കിലും വല്ലാത്ത ഐശ്വര്യം നിറഞ്ഞ ഒരു സ്ത്രീ.. അവർക്ക് പിന്നാലെ ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങിയ കറുത്ത കണ്ണട വെച്ച സുമുഖനായ ചെറുപ്പക്കാരനെയും കണ്ടതും ആതിര സംശയത്തോടെ അകത്തേയ്ക്ക് നടന്നു.. അതിനിടയിൽ അച്ഛനോട് അയാൾ കാര്യമായി സംസാരിക്കുന്നതും തമ്മിൽ എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതുമൊക്കെ അവൾ ശ്രദ്ധിച്ചിരുന്നു.. കൂട്ടത്തിൽ വന്ന ചെറുപ്പക്കാരൻ അപ്പോഴേയ്ക്കും ഫോണും എടുത്ത് മാറി നിന്ന് ആരോടോ സംസാരിക്കുകയായിരുന്നു..

ആ സ്ത്രീ അവൾക്കായി ഹൃദ്യമായ പുഞ്ചിരി നൽകിയത് പോകുന്ന വഴി കണ്ടതും അവളും നല്ലൊരു പുഞ്ചിരി നൽകി അകത്തേയ്ക്ക് തന്റെ മുറിയിലേയ്ക്ക് നടന്നു.. കുത്തിയിട്ടിരുന്ന തന്റെ ഫോൺ എടുത്ത് വാട്സാപ്പും ഓപ്പണ് ചെയ്ത് സ്റ്റാറ്റസും നോക്കി അവൾ ഇരുന്നു . കുറച്ചു നേരം കഴിഞ്ഞതും തന്റെ റൂമിന്റെ ഡോറിൽ തട്ട് കേട്ടതും അവൾ ചെന്ന് വാതിൽ തുറന്നു.. ആരെങ്കിലും വന്നാൽ അപ്പൊ കേറി കതകടച്ചോണം.. തുറന്ന പാടെ പ്രമീളയുടെ വാക്കുകൾ കേട്ടതും അവൾ പുച്ഛത്തോടെ മുഖം കൊട്ടി.. എനിക്കാരാ എന്നറിയാത്തവർക്ക് മുൻപിൽ ഞാനെന്തിന് ചെന്ന് നിൽക്കണം..

അവൾ ചോദിച്ചു.. നിനക്ക് അദ്ദേഹത്തെ അറിയില്ലേ.. നമ്മുടെ പഴയ എം എൽ എ സദാനന്ദൻ.. നിന്റെ അച്ഛന്റെ പഴയ സുഹൃത്താ.. അവരൊക്കെ മുൻപ് എത്രയോ വട്ടം ഇവിടെ വന്നിരിക്കുന്നു.. അതെങ്ങനെയാ ആരേലും വന്നാൽ അപ്പൊ ഇതിനകത്തോട്ട് വന്നിരിക്കും.. ഇങ്ങോട്ട് വാ.. നിന്നെ അവരന്വേഷിക്കുന്നുണ്ട്.. പ്രമീള താല്പര്യത്തോടെ പറഞ്ഞതും അവൾക്ക് ദേഷ്യം വന്നു..എങ്കിലും വന്നിരിക്കുന്നവരോട് ഒരു മര്യാദ കാണിക്കണമല്ലൊന്ന ചിന്തയിൽ അവൾ ഹാളിലേക്ക് ചെന്നു.. ശിവപ്രസാദ് ഇപ്പൊ എന്ത് ചെയ്യുവാ.. അച്ഛന്റെ ഒച്ച കേട്ടാണ് അവൾ അവിടേയ്ക്ക് ചെന്നത്..

ഓ അവനിപ്പോൾ ബിസിനസ്സിലാ മൊത്തം ശ്രദ്ധയും.. ഇടയ്ക്ക് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ തുടങ്ങിയ നേരത്ത് ഞാൻ പറഞ്ഞതാ ഇറങ്ങിയാൽ പിന്നെ ഈ ഫീൽഡിലോട്ട് തിരിച്ചുവരവ് അത്ര എളുപ്പമാകില്ല എന്ന്.. അന്ന് അതൊന്നും കേട്ടില്ല.. ഇനിയിപ്പോ എന്താ.. ബിസിനസ്സ് ഏതായാലും പച്ചപിടിച്ചു.. അതുകൊണ്ട് കുഴപ്പമില്ല.. അല്ല പിന്നെ പെണ്ണുമ്പിള്ളയ്ക്ക് ഗൾഫിൽ ജോലിയും ഉണ്ടല്ലോ.. സദാനന്തന്റെ പറച്ചിൽ കേട്ട് ആതിര അയാളെ നോക്കി.. ഒറ്റ നോട്ടത്തിൽ ഒരു കുടില ബുദ്ധിയുള്ള രാഷ്ട്രീയകാരനാണ് അയാളെന്ന് അവൾക്ക് മനസ്സിലായി.. അല്ല മോളെന്താ നിന്നു കളഞ്ഞത്.. വാ ഇരിക്ക്..

ലതയാണ് പറഞ്ഞത്.. അല്ല ലതെ.. നമ്മളെ പോലും കൊച്ചിന് മനസ്സിലായി കാണത്തില്ല.. അല്ല എന്നെ അറിയത്തില്ലേ.. അയാൾ ചോദിച്ചു.. മുൻ എം എൽ എ അല്ലെ.. അമ്മ പറഞ്ഞ ബോധ്യം വെച്ചവൾ ചോദിച്ചു.. കണ്ടോ . നമ്മളെയൊക്കെ അറിയാത്തവരും ഉണ്ടോ.. അതും പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അയാളെ അവൾ സഹതാപത്തോടെ നോക്കി.. ഇത് എന്റെ കെട്ട്യോളാ.. ലതാകുമാരി.. ആ പിന്നെ ഇത് ഞങ്ങളുടെ ഒരേയൊരു മോൻ അഖിൽ.. അയാൾ പറഞ്ഞപ്പോഴാണ് സോഫയുടെ ഒരു മൂലയിൽ ജ്യൂസും കുടിച്ചുകൊണ്ട ഫോണിൽ എന്തോ ചെയ്തുകൊണ്ടിരിക്കുന്ന ആളെ അവൾ കണ്ടത്.. ഓ ഈ ഐറ്റം ഇവിടെ ഉണ്ടായിരുന്നോ.. ഈ ഫോണും ഇങ്ങേരും ഒന്നിച്ചുണ്ടായതാണോ എന്തോ…

അവൾ മനസ്സിൽ പറഞ്ഞു.. കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ലല്ലേ.. അയാൾ അതും പറഞ്ഞുകൊണ്ട് വീണ്ടും ചിരിച്ചു.. ഇങ്ങേർക്കെന്താ വല്ല ബാധയും കൂടിയിട്ടുണ്ടോ ഹഹഹാ എന്നു കിടന്നിളിക്കാൻ.. പിന്നേ അയാളുടെ മോനെന്താ ഋത്വിക് റോഷനോ.. കണ്ടിട്ട് കണ്ണെടുക്കാതിരിക്കാൻ.. പുറമെ പുഞ്ചിരിച്ചെങ്കിലും ശബ്ദം താഴ്ത്തി അവൾ പ്രമീളയോടായി ചോദിച്ചു.. മിണ്ടാതിരിക്ക് അസത്തെ.. അവർ പറഞ്ഞു.. എന്താ അമ്മയും മോളുമായി ഒരു സ്വകാര്യം.. ലതയാണ് ചോദിച്ചത്.. ഹേയ് ഇല്ല ആന്റി ഈ സൈസ് ഒരു ഹസ്ബൻഡേ ഉള്ളല്ലേ എന്നു ചോദിച്ചതാ.. ആതിര തമാശ മട്ടിൽ പറഞ്ഞതും സദാനന്ദൻ ചിരി നിർത്തി.. പ്രമീളയും രാജന്ദ്രനാഥും ദേഷ്യത്തോടെ അവളെ നോക്കി..

പക്ഷെ അടുത്ത നിമിഷം അത്രയും നേരം മൗനമായിരുന്ന അഖിലും ലതയും പൊട്ടിച്ചിരിക്കുവാൻ തുടങ്ങി..കൂട്ടത്തിൽ സദാനന്തനും ചേർന്നതോടെ പ്രമീളയും രാജന്ദ്രനാഥും ആ കൂട്ടത്തിൽ ചേർന്നു.. പൊളിച്ചു.. അഖിലിന്റെ വകയായിരുന്നു കമന്റ്.. ഏതായാലും മുൻ എം എൽ എ രാഷ്ട്രീയ ചാണക്യൻ എന്നൊക്കെ ആളുകൾ പുകഴ്ത്തുന്ന അത് മാത്രം പറഞ്ഞു പൊക്കി വെച്ചേക്കുന്ന ഡാഡിയോട് ഇത്രേം പറയാനുള്ള ധൈര്യം ഉണ്ടായല്ലോ.. ഐ അപ്റീഷ്‌യേറ്റ് യു മിസ് ആതിര.. അഖിൽ പറഞ്ഞു.. അത് സത്യാട്ടോ.. ഞങ്ങൾ എവിടേലും പോകുമ്പോ ഒക്കെയോർക്കും ചുമ്മാ ഓരോന്ന് പറഞ്ഞു ചിരിക്കുന്ന സദുവേട്ടന്റെ ഈ സ്വഭാവത്തെ ആരും ചൂണ്ടിക്കാട്ടാറില്ലല്ലോ എന്നു..

നന്നായി.. ലതയും അവളെ പിന്താങ്ങി.. ആതിരയ്ക്ക് സത്യത്തിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായിപോയി.. അല്ല എന്നാൽ നിങ്ങൾ ന്യൂ ജനറേഷൻ പിള്ളേര് അങ്ങോട്ടോ ഇങ്ങോട്ടോ മാറി ഇരുന്നു സംസാരിച്ചോ.. ഞങ്ങൾ കിളവന്മാരും കിളവികളും ഞങ്ങളുടേതായ ചർച്ച നടത്തട്ടെ.. സദാനന്ദൻ പറഞ്ഞു.. അത് ശെരിയാ.. മക്കളെ നിങ്ങൾ വേണമെങ്കിൽ പുറത്തോട്ട് ഇറങ്ങിക്കോ.. ഞങ്ങളിത്തിരി കൊച്ചുവർത്തമാനമൊക്കെ പറഞ്ഞിട്ടെ പിരിയുന്നുള്ളൂ.. ലതയും പറഞ്ഞു.. യ്യോ.. എന്നാൽ ഞാൻ പുറത്തുകാണും . ആ ബ്ലണ്ടറുകൾ സഹിക്കാനുള്ള ത്രാണി എനിക്കില്ല..

അതും പറഞ്ഞു അഖിൽ പുറത്തേയ്ക്ക് നടന്നു.. വേറെ നിവർത്തി ഇല്ലാത്തതിനാൽ ആതിരയും അവനൊപ്പം പുറത്തേക്കിറങ്ങി.. താനെന്താ പഠിച്ചത്.. പെട്ടെന്ന് അഖിലിന്റെ ചോദ്യം കേട്ടതും അവളൊന്നു ഞെട്ടി.. തന്റെ തൊട്ടടുത്തു നിൽക്കുന്ന അവനിൽ നിന്നും കുറച്ചൊരു അകലം പാലിച്ചുകൊണ്ട് അവളാദ്യം നീങ്ങി നിന്നു.. മൈക്രോ ബയോളജി.. അവൾ താത്പര്യമില്ലാത്തപോലെ പറഞ്ഞു.. നല്ല ഫീൽഡ് ആണ്.. പക്ഷെ നമ്മുടെ നാട്ടിൽ ചാന്സസ് റെയർ ആണ്. പുണെ ഒക്കെ ആണെങ്കിൽ കുറച്ചുകൂടി ഓപ്പർച്യൂണിറ്റി ഉണ്ടാകും. അവൻ പറഞ്ഞു.. ഞാൻ ഓപ്പർച്യൂണിറ്റി നോക്കി പഠിച്ചതല്ല..

എനിക്ക് ആ സബ്ജക്റ്റിനോടുള്ള ഇഷ്ടം കൊണ്ട് പഠിച്ചതാണ്… അവൾ പറഞ്ഞു.. വീണ്ടും അവർക്കിടയിൽ ഓരോ വിഷയങ്ങളായി കയറിവന്നു.. അല്ല അവൻ ഓരോന്നായി എടുത്തിട്ടു എന്നതായിരുന്നു ശെരി.. ഊണ് കഴിഞ്ഞു അവർ പോകുന്നതിനിടയിൽ ഒരു നല്ല സൗഹൃദം അവർക്കിടയിൽ കെട്ടിപടുക്കുവാൻ ആ സംസാരത്തിന് കഴിഞ്ഞിരുന്നു.. അവർ യാത്ര പറഞ്ഞു പോകുന്നതും നോക്കി പുഞ്ചിരിയോടെ കൈവീശുന്ന ആതിരയെ കുടിലതയോടെ രാജേന്ദ്രനാഥ് നോക്കി നിന്നു . അയാളുടെ മനസ്സിലെ പദ്ധതികൾ അറിയാതെ തന്റെ സൂര്യനെയും സ്വപ്നം കണ്ട് ആതിര അകത്തേയ്ക്ക് പോയി..

നോ.. കുറച്ചു ദിവസങ്ങൾക്ക് ശേഷം കയ്യിൽ കിട്ടിയ കല്യാണക്കുറി വലിച്ചെറിഞ്ഞു പൊട്ടിത്തെറിയോടെ ആതിര അത് വലിച്ചെറിഞ്ഞു.. ഡി.. പ്രമീളയുടെ ശബ്ദം ഉയർന്നു.., നിലത്തു കിടന്ന കല്യാണക്കുറിയിൽ കണ്ട അഖിൽ വെഡ്‌സ് ആതിര എന്ന തലക്കെട്ടായിരുന്നു അവളെ അപ്പോഴും ചുട്ടുപൊള്ളിച്ചത്… ആരോട് ചോദിച്ചിട്ടാ നിങ്ങളെന്റെ കല്യാണം ഉറപ്പിച്ചത്.. ആതിര ചീറി.. ആരോട് ചോദിക്കണം.. രാജന്ദ്രനാഥും വിഷ്ണുവും കൂടി അകത്തേയ്ക്ക് കയറി വന്നു.. എന്നോട്.. എന്റെ സമ്മതമില്ലാതെ നിങ്ങളെന്റെ കല്യാണം നടത്തുന്നത് എനിക്കൊന്ന് കാണണം.. ആതിര ദേഷ്യത്തോടെ പറഞ്ഞു.. തൽക്കാലം അതിനു എനിക്ക് നിന്റെ സമ്മതം ആവശ്യമില്ല…

ഈ വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ നടക്കും.. നടത്തും ഈ രാജേന്ദ്രനാഥ്.. അയാൾ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.. നടക്കില്ല.. ആതിര ഒച്ച വീണ്ടും ഉയർത്തിയതും പ്രമീളയുടെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു.. എത്ര തല്ലിയാലും എന്നെ കൊന്നാലും ഈ കല്യാണം നടക്കില്ല.. ആതിര പറഞ്ഞു.. പിന്നെ നിന്റെ സൂര്യൻ വരുമെന്നും പറഞ്ഞുള്ള കാത്തിരിപ്പാണോ.. വരില്ല അവൻ.. വന്നാലും ഞാൻ ജീവിച്ചിരിക്കുന്ന കാലം ഞാൻ അതിനു സമ്മതിക്കേമില്ല.. രാജേന്ദ്രനാഥ് തീർത്തും പറഞ്ഞു.. തൽക്കാലം ഈ കാര്യത്തിൽ എനിക്ക് അച്ഛന്റെ സമ്മതം ആവശ്യമില്ല..

എന്റെ കഴുത്തിൽ ഒരു താലി കെട്ടുന്നെങ്കിൽ അതെന്റെ സൂര്യൻ ആയിരിക്കും.. പറഞ്ഞു തീർന്നതും ആതിരയുടെ ഇരു കവിളിലും രാജേന്ദ്രനാഥിന്റെ കൈകൾ മാറി മാറി പതിച്ചു.. ഇടയ്ക്ക് ബലമായി തന്നെ ആഞ്ഞടിക്കുവാൻ വന്ന അയാളെ ദേഷ്യത്തിൽ ആതിര പിടിച്ചു തള്ളുകയും ചെയ്തതോടെ രംഗം വഷളായിരുന്നു.. വിഷ്ണുവും രാജന്ദ്രനാഥും മാറി മാറി അവളെ ഉപദ്രവിച്ചു.. നിഷ്കരുണം അവളെ ആ മുറിയിലിട്ടു പൂട്ടി പുറത്തിറങ്ങി അയാൾ പുഞ്ചിരിക്കുമ്പോൾ കുടിലത നിറഞ്ഞ ആ മനസ്സിൽ കണക്കുകൾ അയാളപ്പോഴും കൂട്ടികിഴിച്ചു ശെരിപ്പെടുത്തുകയായിരുന്നു.. **

ഇല്ല സൂര്യാ. എനിക്കിനി കഴിയില്ല . പ്ലീസ്. എന്നെ രക്ഷിക്ക്. ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ ഞാൻ മരിച്ചുപോകും സൂര്യാ.. ആതിര ഫോൺ കാതോട് ചേർത്തു പിടിച്ചു വിങ്ങി കരഞ്ഞു.. നീ സങ്കടപ്പെടേണ്ട.. ഈ വിവാഹം നടക്കില്ല.. ആദ്യം നീ അഖിലിനോട് ഒന്ന് സംസാരിക്ക്.. അന്ന് വീട്ടിൽ വന്നപ്പോൾ നിങ്ങൾ തമ്മിൽ കുറെ സംസാരിച്ചതല്ലേ.. കിച്ചു ചോദിച്ചു.. ഇല്ല സൂര്യാ… അയാളോട് എനിക്കൊന്നും സംസാരിക്കാനില്ല.. അന്ന് എന്തോ സംശയം തോന്നിയതുകൊണ്ട് തന്നെ എനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നതാണ്.. അയാളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ എന്നും പറഞ്ഞിരുന്നു..

എന്നിട്ടും എന്നോട് ഒരു വാക്ക് ചോദിക്കാതെ വിവാഹം ഉറപ്പിച്ചെങ്കിൽ അത് അയാൾ കൂടി അറിഞ്ഞിട്ട് തന്നെയാകും..ഇതിനപ്പുറം എനിക്ക് അയാളോടൊന്നും തന്നെ സംസാരിക്കാനില്ല.. ആതിര ഉറപ്പോടെ പറഞ്ഞു.. മ്മ്.. കിച്ചു മൂളി.. ഒന്നെനിക്കറിയാം.. ഞാൻ അയാൾക്ക് മുനോയിൽ തലകുനിച്ചു കൊടുക്കില്ല.. എന്ത് വന്നാലും.. ആതിര പറഞ്ഞു.. ഇതിനി കല്യാണത്തിനു വിരലിൽ എണ്ണാവുന്ന ദിവസമേയുള്ളൂ സൂര്യാ. മുറിക്കുള്ളിൽ പൂട്ടി ഇട്ടിരുന്നത് കൊണ്ടാ ഇത്രേം ദിവസം ഇങ്ങനെ പോയേ.. എത്രയും പെട്ടെന്ന് എനിക്കിവിടുന്നു രക്ഷപെടണം.. പ്ലീസ് ഹെൽപ്പ് മി.. ആതിര കേണു.. നീ ധൈര്യമായി ഇരിക്ക്.. നിന്റെ സമ്മതമില്ലാതെ ആരും നിന്റെ കല്യാണം നടത്തില്ല..

കല്യാണത്തിന്റെ തലേന്ന് നീ റെഡിയായി നിൽക്ക്.. ഞാൻ വരാം.. നമുക്ക് അയാളെ നേരിൽ കാണാം.. യാത്ര ചോദിച്ചു നീ പോരെ.. നീ പറഞ്ഞപോലെ നിന്നെ എയർപോർട്ടിൽ എത്തിക്കുന്ന കാര്യം ഞാനേറ്റു.. കിച്ചു പറഞ്ഞു.. ഞാൻ കാത്തിരിക്കും സൂര്യാ.. നീ വരുന്നതും കാത്ത്.. അവൾ പറഞ്ഞു.. അവന്റെ വാക്കുകൾ അവളിൽ നല്ല ആത്മവിശ്വാസം നിറച്ചു.. ആ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ അവൾ പുതിയ പ്രതീക്ഷകൾ നെയ്തു കൂട്ടി..

ആ വരാന്തയുടെ കോണിലായി ഭിത്തിയുടെ മറവിൽ ക്രൂരമായ ചിരിയോടെ അവരുടെ സംസാരം കേട്ടു നിന്ന രാജേന്ദ്രനാഥിന്റെ ചുണ്ടിലും ഒരു പുഞ്ചിരി തത്തി കളിച്ചു.. നീ വാ സൂര്യാ.. നിനക്കായി ഞാനൊരുക്കിയ കെണിയിലേയ്ക്ക് നീ വാ.. ഒരു ഈയാംപാറ്റയെ പോലെ.. അതും മനസ്സിൽ പറഞ്ഞു അയാൾ ക്രൂരമായി ചിരിച്ചു.. ആ ക്രൂരതയറിയതെ രക്ഷപെടുവാനുള്ള അവസാന ശ്രമവും കാത്തിരിക്കുകയായിരുന്നു ആതിരയപ്പോഴും……തുടരും

സഹയാത്രികയ്ക്കു സ്‌നേഹ പൂർവം: ഭാഗം 46

Share this story