നിനക്കായ് : ഭാഗം 43

Share with your friends

എഴുത്തുകാരി: ഫാത്തിമ അലി

“പറയാം ടീ…നീ ഇവിടെ ഇരിക്ക്…” ശ്രീ അന്നയെ ബെഡിലേക്ക് പിടിച്ചിരുത്തി പറയാൻ തുടങ്ങിയതും അവളുടെ ഫോൺ റിങ് ചെയ്തിരുന്നു… ഫോൺ എടുത്ത് നോക്കിയതും അൺനോൺ നമ്പറാണെന്ന് കണ്ട് ചുണ്ട് പിളർത്തി ദയനീയമായി അന്നമ്മക്ക് നേരെ കാണിച്ചു… അവളാണെങ്കിൽ കാര്യം എന്താണെന്ന് മനസ്സിലാവാതെ ശ്രീയെ നോക്കുന്നുണ്ട്.. “ആരാ ടീ….?” “നിക്ക് പറയാം…” ശ്രീ ചുണ്ടിന് കുറുകേ വിരൽ വെച്ച് അന്നയോട് ശബ്ദം ഉണ്ടാക്കരുതെന്ന് പറഞ്ഞ് കോൾ കണക്ട് ചെയ്തു… “ഹലോ….” മറുഭാഗത്ത് നിന്നും പ്രതികരണം ഒന്നും ലഭിക്കാതെ വന്നപ്പോൾ ശ്രീ തന്നെ ആദ്യം സംസാരിച്ച് തുടങ്ങി…..

സെക്കന്റുകൾക്കുള്ളിൽ അങ്ങേ തലക്കൽ നിന്നും ഉയർന്ന ചൂളം വിളി കേട്ടതും അന്നമ്മ കണ്ണ് തള്ളി ശ്രീയെ നോക്കി… “കർത്താവേ ഇച്ച…” അപ്പോഴാണ് അവൾക്ക് ശ്രീയെ സാം വിളിക്കുന്ന കാര്യം ഓർമ്മ വന്നത്…. മുഖത്ത് തെളിഞ്ഞ് വന്ന ഞെട്ടലിനെ സമർത്ഥമായി മായ്ച്ച് കൊണ്ട് ഒന്നും അറിയാത്തത് പോലെ ശ്രീയ്ക്ക് നേരെ നോക്കി… അവളാണെങ്കിൽ ഫോണിലേക്കും നോക്കി താടിക്കും കൈ കൊടുത്ത് ഇരിപ്പാണ്…. ഇടക്ക് അന്നമ്മയെ നോക്കിയപ്പോൾ അവൾ തന്നെ മാത്രം ശ്രദ്ധിക്കുന്നത് കണ്ട് ഒരു പുരികമുയർത്തി എന്താണെന്ന് ചോദിച്ചു… അന്നമ്മ കൈ കൊണ്ട് ആരാണെന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചതും അവൾ അറിതില്ലെന്ന മട്ടിൽ ചുമൽ കൂച്ചി… പതിയെ പ്രണയം നിറഞ്ഞ സ്വരത്തിൽ അവൻ പാടാൻ തുടങ്ങിയതും രണ്ട് പേരുടെയും ശ്രദ്ധ അങ്ങോട്ട് പോയി..

🎼ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്‍കെ…. അരികില്‍ നില്‍കെ… (ഹൃദയത്തിന്‍..) പറയു നിന്‍ കൈകളില്‍ , കുപ്പിവളകളോ മഴവില്ലിന്‍ മണിവര്‍ണ പൊട്ടുകളോ അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ ഒരു കൃഷ്ണ തുളസിതന്‍ നൈര്‍മല്യമോ നീ ഒരു മയില്‍‌പീലിതന്‍ സൗന്ദര്യമോ(2) (ഹൃദയത്തിന്‍….) ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍ ഒരു വസന്തം തീര്‍ക്കും കുയില്‍മൊഴിയോ കരളിലെ കനല്‍ പോലും കണിമലരാക്കുന്ന വിഷുനിലാ പക്ഷിതന്‍ കുറുമൊഴിയോ ഒരു കോടി ജന്മത്തിന്‍ സ്നേഹസാഫല്യം നിന്‍ ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍ (2) (ഹൃദയത്തിന്‍…2) …🎼

പാട്ട് തീർന്നതോ ഫോൺ കട്ട് ആയതോ ഒന്നും അന്നമ്മയും ശ്രീയും അറിഞ്ഞിരുന്നില്ല… ഇപ്പോഴും അവന്റെ പതിഞ്ഞ സ്വരം ഇപ്പോഴും കാതിൽ അലയടിക്കുന്നത് പോലെ ശ്രീക്ക് അനുഭവപ്പെട്ടു… ഞെട്ടി മിഴികൾ ഫോണിലേക്ക് പായിച്ചതും കോൾ കട്ട് ആയത് അറിഞ്ഞു… എന്തോ ഒരു നിരാശ തന്നെ വന്ന് മൂടുന്നത് പോലെ അവൾക്ക് തോന്നി.. ശ്രീ വാടിയ മുഖത്തോടെ അന്നമ്മയെ നോക്കിയതും അവളപ്പോഴും തരിച്ച് നിൽപ്പാണ്… “ടീ…അന്നേ…” അവളുടെ തലക്കിട്ട് ഒരു കൊട്ട് വെച്ച് കൊടുത്തതും അന്നമ്മ ഞെട്ടി വേദന എടുത്ത് തല ഉഴിഞ്ഞു… “നീ ഈ കോൾ ശ്രദ്ധിച്ചോ…രണ്ട് മൂന്ന് ദിവസം ആയി എനിക്കിത് വരാൻ തുടങ്ങിയിട്ട്…

ഫോൺ അറ്റന്റ് ചെയ്താൽ ഒന്നും മിണ്ടില്ല…ജസ്റ്റ് ഞാനൊരു ഹലോ പറഞ്ഞാ പിന്നെ ദേ ഇത് പോലെ കുറേ പാട്ടുകൾ ഇങ്ങനെ പാടും…തീർന്ന് കഴിഞ്ഞാ പിന്നെ പുള്ളി കോൾ കട്ട് ചെയ്യും…തിരിച്ച് വിളിക്കാനാണെങ്കിൽ സ്വിച്ച് ഓഫ് ആയിരിക്കും…” ശ്രീ ഫോൺ കൈയിലിട്ട് കറക്കിക്കൊണ്ട് അന്നമ്മയോട് പറഞ്ഞു… അവളപ്പോഴും താടിക്ക് കൈ കൊടുത്ത് ഗഹനമായ ചിന്തയിൽ ആയിരുന്നു… “ടീ….നീ എന്താ പിന്നെയും ആലോചിക്കുന്നേ…?നിനക്ക് ഈ സൗണ്ട് എവിടെയെങ്കിലും കേട്ട് പരിചയം ഉണ്ടോ…?” ശ്രീ അന്നമ്മയെ തട്ടിക്കൊണ്ട് ചോദിച്ചതും അവൾ ഞെട്ടി ഇല്ലെന്ന് തലയാട്ടി… “ഏയ്…എനിക്ക്…പരിചയം തോന്നുന്നില്ല…പിന്നെ ചിലരൊന്നും സംസാരിക്കുന്ന അതേ വോയ്സിൽ ആവില്ലല്ലോ പാട്ട് പാടുമ്പോ…

അത് കൊണ്ട് പെട്ടെന്ന് അങ്ങ് മനസ്സിലാവുന്നില്ല…” ഉള്ളിലെ പതർച്ച മറച്ച് വെച്ച് കൊണ്ട് അന്നമ്മ ശ്രീയോട് പറഞ്ഞു… “മ്മ്…പക്ഷേ നല്ല ശബ്ദം അല്ലേ…കേട്ട് ഇരിക്കാൻ തോന്നും…” ശ്രീ ചെറു ചിരിയോടെ പറഞ്ഞത് കേട്ട് അന്നമ്മ വിശ്വാസം വരാതെ അവളെ നോക്കി… “എന്തോ…എങ്ങനെ…?ആകെ മൊത്തം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ…” അന്നമ്മയുടെ മുഖത്തെ കള്ളചിരി കണ്ട് ശ്രീ തലക്ക് കൈ കൊടുത്ത് ഇരുന്നു… “എന്റെ കൊച്ചേ നീയിങ്ങനെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ച് കൂട്ടണ്ട….ഈ പാട്ട് കേട്ടിട്ട് ഇപ്പോ നീയും കുന്തം വിഴുങ്ങിയ പോലെ ഇരുന്നില്ലേ…അത് പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടായിട്ടാണോ…നല്ല ശബ്ദവും പാട്ടും കേൾക്കുമ്പോ ഉള്ള ആ ഒരു ഇഷ്ടം….

അത്ര മാത്രം… കേട്ടോ ടീ…” ശ്രീ ചുണ്ട് കൂർപ്പിച്ച് വെച്ച് പറഞ്ഞതും അന്നമ്മ ശരിയെന്ന് തല കുലുക്കി… “ഓ…അങ്ങനെ ആവട്ടേ…എന്നാലും ഇത് ആരാവും എന്ന് നിനക്ക് വല്ല ഐഡിയയും ഉണ്ടോ…?” അന്നമ്മ ഇടം കണ്ണിട്ട് നോക്കിയതും ശ്രീ എന്തോ ആലോചനയിലാണ്… “ഇല്ല ടാ…ഞാൻ കുറേ ആലോചിച്ചു…ഒരു എത്തും പിടിയും കിട്ടുന്നില്ല…ആദ്യമൊക്കെ നിന്നെ ആയിരുന്നു ഡൗട്ട്…” “ഏഹ്…എന്നെയോ…എ..എന്തിന്…?” അന്നമ്മ കണ്ണ് തള്ളിയുള്ള നോട്ടം കണ്ട് ശ്രീ അവളെ നോക്കി ഇളിച്ച് കാട്ടി… “അല്ല…ഇനി നീയെങ്ങാൻ എന്നെ കളിപ്പിക്കുവായിരിക്കും എന്ന് കരുതി…” “പിന്നേ…നിന്നെ ദിവസവും പാട്ട് പാടി കേൾപ്പിച്ചിട്ട് എനിക്ക് എന്ത് കിട്ടാനാ…” അന്നമ്മ പുച്ഛിച്ച് പറഞ്ഞതും ശ്രീയും അതേ എന്ന് തലയാട്ടി… “ആ…അതും ശരിയാ..”

“എന്തായാലും ഒരു കാര്യം ഉറപ്പാ…നിന്നെ ഇഷ്ടപ്പെടുന്ന ആരുടെയോ പരിപാടിയാണ് ഇതെല്ലാം…” അന്നമ്മ എന്തോ കണ്ടു പിടുത്തം പോലെ പറഞാഞതും ശ്രീ പകപ്പോടെ അവളെ നോക്കി… “എന്നെ ഇഷ്ടപ്പെടുന്ന ആളോ…?” “ആ ന്നേ…ഇഷ്ടം എന്ന് വെച്ചാ വെറും ഇഷ്ടമല്ല…പ്രേമം… ഇന്ന് പാടിയപ്പോ തന്നെ ആ ശബ്ദത്തിൽ മുഴുവൻ പ്രണയം തുളുമ്പി നിൽക്കുന്നത് പോലെ തോന്നിയില്ലേ നിനക്ക്….” അന്നമ്മ പറഞ്ഞത് കേട്ട് ശ്രീയുടെ മുഖത്തിന് മങ്ങലേറ്റു… “ഹാ….നീയിങ്ങനെ ടെൻഷൻ ആവണ്ട കൊച്ചേ…എന്തായാലും ആളെ കൊണ്ട് വേറെ ശല്യം ഒന്നും ഇല്ലല്ലോ…അത് കൊണ്ട് വിളിക്കുമ്പോ നീ കോൾ എടുക്കാതിരിക്കണ്ട…എവിടെ വരെ പോവും എന്ന് നമുക്ക് നോക്കാം…ഓക്കെ…”

അവളെ സമാധാനിപ്പിക്കുന്നത് പോലെ തോളിൽ തട്ടി പറഞ്ഞതും ശ്രീ തെളിവില്ലാത്ത മുഖത്തോടെ അവളെ നോക്കി.. “അത് വേണോ ടീ…?” “വേണം…എന്റെ കൊച്ചേ ചുളുവിൽ നല്ല നല്ല പാട്ടുകൾ കേട്ടൂടെ നിനക്ക്…വെറുതേ അത് വേസ്റ്റ് ആക്കണോ…” അന്നമ്മ ശ്രീയുടെ കവിളിൽ കുത്തിക്കൊണ്ട് പറഞ്ഞതും ശ്രീ ചിരിച്ച് പോയി… അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞപ്പോഴാണ് അന്നമ്ഭക്ക് ആശ്വാസം ആയത്… “ടാ…കള്ള കാമുകാ…ഞാനും കൂടെ കൂട്ട് നിന്നിട്ടാ നിങ്ങൾ ഇതൊക്കെ ചെയ്യുന്നതെന്ന് ഇവളെങ്ങാനും അറിഞ്ഞാൽ… കർത്താവേ…കാത്തോളണേ…” അന്നമ്മ മനസ്സിൽ സാമിനെ സ്മരിച്ച് കൊണ്ട് ശ്രീയെ നോക്കി ചിരിച്ചു… ****

രാവിലെ സുഖമായി ഉറങ്ങുന്ന സാമിന്റെ മുഖത്തൂടെ ആരോ തഴുകുന്നത് പോലെ തോന്നിയാണ് അവൻ കണ്ണുകൾ ചിമ്മി തുറന്നത്… കണ്ണ് തുറന്നതും തന്നെ നോക്കി കുഞ്ഞി കൈകൾ കൊണ്ട് വാ പൊത്തി ചിരിക്കുന്ന ഏഞ്ചൽ മോളെ കണ്ട് സാം അവളെ വാരിയെടുത്ത് ഇക്കിളി കൂട്ടാൻ തുടങ്ങി… “ടീ കാന്താരീ…” അവന്റെ ഇക്കിളി കൂട്ടലിൽ കുലുങ്ങി ചിരിച്ച ഏഞ്ചലിനെയും എടുത്ത് അവൻ താഴേക്ക് ഇറങ്ങി… “ഏലിയാമ്മ ചേടത്തിയേ…” കിച്ചണിൽ ജോലി ചെയ്ത് കൊണ്ടിരുന്ന ഏലിയാമ്മക്ക് അരികിലേക്ക് ചെന്ന് സാം ഈണത്തിൽ വിളിച്ചു… “കുഞ്ഞ് എണീറ്റോ…” ചേടത്തി അവനെ കണ്ടതും ചിരിച്ച് കൊണ്ട് കുശലം ചോദിച്ചു… “എഴുന്നേൽപ്പിച്ചതാ ഈ കാന്താരി…അല്ല്യോ ടീ…?”

ഏഞ്ചലിനെ നോക്കി കുറുമ്പോടെ പറഞ്ഞതും അവൾ പൊട്ടി ചിരിച്ച് സാമിന്റെ കൈയിൽ നിന്നും താഴേക്ക് ചാടി ഏലിയാമ്മ ചേടത്തിയടെ അരികിലേക്ക് പോയി നിന്നു… “ആഹാ…അതാണ് അപ്പോ കള്ളി വേഗം മുകളിലേക്ക് ഓടിയത്…” ഏലിയാമ്മ ഏഞ്ചലിനെ കൂർപ്പിച്ച് നോക്കിയതും അവൾ കണ്ണുകൾ ചിമ്മി കാണിച്ച് കൊഞ്ചി ചിരിച്ചു… “മോന് ചേടത്തി ഇപ്പോ ചായ എടുക്കാം…” “ചേടത്തി എടുത്ത് വെച്ചോ…അപ്പോഴേക്കും ഞാൻ ഫ്രഷായി വരാം…ഇന്ന് ഹോസ്പിറ്റലിലേക്ക് പോവാനുള്ളതാണ്….വീട്ടിൽ പോയിട്ട് വേണം അങ്ങോട്ട് പോവാൻ…” ചേടത്തിയോട് പറഞ്ഞ് അവൻ മുകളിലേക്ക് പോയി…ഫ്രഷ് ആയി കഴിഞ്ഞ് റെഡി ആയി താഴേക്ക് ഇറങ്ങിയതും ചേടത്തി ഭക്ഷണം വിളമ്പി വെച്ചിരുന്നു…

ചേടത്തി കഴിച്ചതാണെന്ന് പറഞ്ഞത് കൊണ്ട് അവർ കൂടെ ഇരിക്കാതെ അവന് വിളമ്പി കൊടുത്തു… സാം ഏഞ്ചലിനെ മടിയിലിരുത്തി കഴിക്കന്നതിനിടയിൽ അവളടെ വായിലേക്കും വെച്ച് കൊടുക്കുന്നുണ്ട്… കഴിച്ച് കഴിഞ്ഞ് ചേടത്തിയോടും മോളോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോഴാണ് സ്ലീവാച്ചൻ വരുന്നത്… തോട്ടത്തിലെ റബ്ബർ ടാപ്പിങ്ങിന് തോഴിലാളികൾ വന്നിട്ടുണ്ട്… അത്രയും നേരം അയാൾ അവിടെ ആയിരുന്നു… അച്ചായന് വേണ്ടുന്ന നിർദേശങ്ങളൊക്കെ കൊടുത്ത് സാം ജീപ്പുമെടുത്ത് പുലിക്കാട്ടിലേക്ക് വിട്ടു.. ഷേർളിയുടെ വീടിന് മുന്നിലെത്തിയതും അവനൊന്ന് ബാൽക്കണിയിലേക്കും ഉമ്മറത്തേക്കും നോക്കാൻ മറന്നില്ല…

പക്ഷേ പ്രതീക്ഷിച്ച ആൾ അവിടെ ഇല്ലാത്തത് കൊണ്ട് അവൻ വേഗം നോട്ടം മാറ്റി… പുലിക്കാട്ടിലേക്ക് കയറിയപ്പോൾ തന്നെ ഉമ്മറത്ത് പേപ്പർ വായിക്കുന്ന മാത്യൂവിനെയും അയാളുടെ അടുത്തിരിക്കുന്ന റീനാമ്മയെയും അവൻ കണ്ടിരുന്നു… അയാളെന്തോ സ്വകാര്യം പറഞ്ഞത് കേട്ട് നാണിച്ച് റീന മാത്യൂവിന്റെ കൈയിൽ പിച്ചുന്നുണ്ട്… അതൊക്കെ കാണെ ഒരു കള്ളച്ചിരി സാമിന്റെ ചുണ്ടിൽ വിരിഞ്ഞു… അവൻ വരുന്നത് കണ്ടതും റീന വേഗം അയാളിൽ നിന്നും നീങ്ങി ഇരുന്ന് കൈയിലുള്ള പത്രത്താളിലേക്ക് നോക്കുന്നുണ്ട്… മാത്യൂവിനോട് പോയ കാര്യം ഒക്കെ പറഞ്ഞ് സാം റീനയുടെ അടുത്തേക്ക് ചെന്ന് തല തിരിച്ച് പിടിച്ച പത്രം നേരെആക്കി കൊടുത്തു…

“മമ്മ എന്ന് മുതലാ പത്രം തല തിരിച്ച് വായിക്കാൻ തുടങ്ങിയത്…?” സാമിന്റെ കുസൃതി ചിരിയോടുള്ള ചോദ്യം കേട്ട് അവർ ചൂളി മാത്യൂവിനെ നോക്കി… അയാൾ മറ്റെവിടേക്കോ നോട്ടമെറിഞ്ഞ് ഇരിപ്പാണ്… “മതി…ചമ്മണ്ട…ഞാനങ്ങ് പോയേക്കാം…രണ്ടാളും കണ്ടിന്യൂ ചെയ്തോ…” റീനയെയും മാത്യൃവിനെയും നോക്കി കള്ള ചിരിയോടെ പറഞ്ഞ് അകത്തേക്ക് പോയി… സാം സ്റ്റെയർ കയറിയതും നേരെ ചെന്ന് പെട്ടത് കോളേജിലേക്ക് പോവാനായി റെഡി ആയി നിൽക്കുന്ന അന്നമ്മയുടെ മുന്നിലേക്കാണ്… സാം അവളെ നോക്കി ചിരിച്ചെങ്കിലും അന്നമ്മയുടെ മുഖത്ത് ഒരുമാതിരി ആക്കിയുള്ള ചിരി ആണ് അവന് കാണാൻ കഴിഞ്ഞത്… “എന്നാ ടീ…?”

കാര്യം എന്താണെന്ന് മനസ്സിലാവാതെ അവൻ പുരികം ഉയർത്തി ചോദിച്ചെങ്കിലും അവൾ മറുപടി ഒന്നും പറഞ്ഞില്ല… അന്നമ്മയെ കൂർപ്പിച്ച് നോക്കിക്കൊണ്ട് അവളെ കടന്ന് പോവാനൊരുങ്ങിയതും ഇന്നലെ രാത്രി ശ്രീക്ക് പാടിക്കൊടുത്ത പാട്ടിന്റെ വരികൾ അവൾ മൂളുന്നത് കേട്ട് സാം തറഞ്ഞ് നിന്നു… പൊടുന്നനെ അന്നമ്മക്ക് നേരെ തിരിഞ്ഞ് അവളുടെ തൊട്ട് മുന്നിലായി വന്ന് നിന്നു… സാം വന്നത് കണ്ടെങ്കിലും അന്നമ്മ അതൊന്നും ശ്രദ്ധിക്കാതെ ഫോണിലേക്ക് നോട്ടമെറിഞ്ഞാണ് പാട്ട് മൂളുന്നത്… അവളുടെ ചുണ്ടിലെ കള്ള ചിരി അവൻ കാണാതിരിക്കാനായി മുഖം താഴ്ത്തി വെച്ചാണ് നിൽക്കുന്നത്…

“ടീ…നിനക്കീ സോങ് എവിടുന്ന് കിട്ടിയതാ…?” സാമിന്റെ സ്വരത്തിലെ ആകാംക്ഷ അറിഞ്ഞെങ്കിലും അത് പുറത്ത് കാണിക്കാതെ അന്നമ്മ അവന്റെ മുഖത്തേക്ക് നോക്കി… “ഏത് സോങ്ങാ ഇച്ചേ…?” അന്നമ്മ നിഷ്കളങ്കമായി പറഞ്ഞതും സാം അവളെ കൂർപ്പിച്ച് നോക്കി… “നീയിപ്പോ മൂളിക്കൊണ്ടിരുന്ന…” “ഓഹ്…അത് വാട്സപ്പിലെ സ്റ്റാറ്റസിൽ നിന്ന കണ്ടതാ….നല്ല സോങ് അല്ലേ…എനിക്ക് ഒരുപാട് ഇഷ്ടമായി…കാമുകന് കാമുകിക്ക് പാടി കൊടുക്കാൻ പറ്റുന്ന സോങ്….അല്ലേ ഇച്ചേ…?” അന്നമ്മയുടെ മുഖത്ത് മിന്നി മാഞ്ഞ കള്ളച്ചിരി കണ്ടതും സാമിന് സംഗതി പിടി കിട്ടി… “അന്നമ്മോ..ഇന്നലെ ഞാൻ വിളിച്ചപ്പോ നീ അവളുടെ അടുത്ത് ഉണ്ടായിരുന്നോ…?” സാമിന്റെ നോട്ടം കണ്ടതും അന്നമ്മ അവനെ നോക്കി ഇളിച്ച് കാട്ടി… “മ്മ്…ഉണ്ടായിരുന്നു….” “ഈ😁😁😌😌😌…”

സാമിന്റെ മുഖത്തെ ചമ്മൽ കണ്ടതും അന്നക്ക് ചിരി വന്നു… “അയ്യ…നാണിക്കല്ലേ മോഞ്ഞേ…കള്ള് കുടിക്കുമ്പോ അല്ലാതെ നീ ഒരു പാട്ടെങ്കിലും പാടിയിട്ടുണ്ടോ….? ഇവിടെ കാമുകിക്ക് ഡെയ്ലീ ഓരോ പാട്ട് വെച്ച് പാടി കൊടുക്കുന്നു…” “മതി അന്നമ്മോ…പ്ലീച്ച്…” സാം അവൾക്ക് മുന്നിൽ കൈ കൂപ്പി നിന്നതും അന്നമ്മ ഒന്ന് അടങ്ങി… “ഹ്മ്…ദച്ചൂന് ആയത് കൊണ്ട് ഞാൻ ക്ഷമിച്ചു…” അവളെ നോക്കി ഇളിച്ച് കാണിച്ച് മുങ്ങാൻ ശ്രമിച്ച സാമിന്റെ കൈയിൽ അന്നമ്മ പിടുത്തമിട്ടു… “എന്നാലും എന്നാ ഒരു ഫീൽ ആയിരുന്നു എന്റെ കർത്താവേ… എന്റെ ഇച്ച ഇത്രക്ക് റൊമാന്റിക് ആയിരിക്കും എന്ന് ഞാൻ കരുതിയേ ഇല്ല…” “ഇതൊക്കെ എന്ത്…ശരിക്കുള്ളത് വരാനിരിക്കുന്നതല്ലേ ഉള്ളൂ…”

“ഉവ്വാ…ഉവ്വാ…എന്തായാലും ദച്ചൂന് ഇച്ചേടെ പാട്ട് ഇഷ്ടായിട്ടുണ്ട്…” “ആണോ…അവളങ്ങനെ പറഞ്ഞോ…?” വിടർന്ന കണ്ണുകളോടെയുള്ള അവന്റ ചോദ്യം കേട്ട് അന്നമ്മ ചിരിച്ചു… “മ്മ്…പക്ഷേ അധികം നീട്ടി കൊണ്ട് പോവാതെ ഇച്ച ചെന്ന് അവളോട് ഇഷ്ടം പറയാൻ നോക്ക്…” “പറയും…ഉടനെ തന്നെ…..” “മ്മ്….” അന്നമ്മ താഴേക്ക് പോവാനൊരുങ്ങിയതും സാം അവളെ തടഞ്ഞ് നിർത്തി… “കോളേജിലേക്കല്ലേ…നിക്ക് ഒരു അഞ്ച് മിനിട്ട് നിങ്ങളെ ഞാൻ ഡ്രോപ്പ് ചെയ്യാം…” “ഓഹോഹോ….ആയിക്കോട്ടേ…സന്തോഷം…” അന്നമ്മ കളിയായി പറഞ്ഞതും സാം അവളുടെ തലയിലൊന്ന് കൊട്ടി വേഗം റൂമിലേക്ക് ചെന്ന് ഡ്രസ് ചെയ്ഞ്ച് ചെയ്തു താഴേക്ക് ചെന്നു… ശ്രീയെയും അന്നമ്മയെയും കോളേജിന് മുന്നിൽ ഇറക്കി ആണ് അവൻ ഹോസ്പിറ്റലിലേക്ക് പോയത്…

ക്ലാസ് തുടങ്ങാറായിട്ടും അലക്സ് വരുന്നത് കാണാഞ്ഞ് ഡൾ ആയി ഇരുന്നപ്പോഴാണ് വല്യമ്മച്ചിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയതാണെന്ന് അവൾക്ക് ഓർമ്മ വന്നത്… ഉച്ച വരെ എങ്ങനെയൊക്കെയോ തള്ളി നീക്കിയ അന്നമ്മ ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിങ് കാരണം നേരത്തെ ക്ലാസ് കഴിഞ്ഞത് കൊണ്ട് ശ്രീയെയും കൂട്ടി ബസിൽ കയറി അലക്സിന്റെ വീട്ടിലേക്കാണ് പോയത്… ഉമ്മറത്ത് പുലിക്കാട്ടിലെ കാർ കണ്ടപ്പോൾവല്യമ്മച്ചിയെ കാണിച്ച് വന്നിട്ടുണ്ടാവും എന്ന് അന്നമ്മ ഉറപ്പിച്ചു… കോളിങ് ബെൽ അടിച്ചതും ചേടത്തി വന്ന് ഡോർ തുറന്ന് കൊടുത്തു.. ശ്രീയെ വല്യമ്മച്ചി ആദ്യമായി കാണുന്നത് കൊണ്ട് അവരെ സംസാരിക്കാൻ വിട്ട് അന്നമ്മ അലക്സിന്റെ റൂമിനടുത്തേക്ക് പമ്മി ചെന്നു… ഡോർ അടച്ചിട്ടിരിക്കുന്നത് കണ്ട് ഹാൻഡിൽ പതിയെ തിരിച്ചതും തുറന്ന് വന്നിരുന്നു…

അവൾ റൂമിലേക്ക് കയറി വാതിൽ പതിയെ അടച്ച് തിരിഞ്ഞതും അലക്സ് കുളി കഴിഞ്ഞ് പുറത്തേക്ക് വന്നിരുന്നു… ഒര ഷോർട്സ് മാത്രം ഇട്ട് ടവൽ കൊണ്ട് നനഞ്ഞ മുടി തുവർത്തി ക്കൊണ്ട് മുഖം ഉയർത്തിയപ്പോഴാണ് അലക്സ് തന്നെ മിഴിച്ച് നോക്കുന്ന അന്നമ്മയെ കണ്ടത്… അവൾ വിടർന്ന കണ്ണുകളോടെ അവന്റെ രോമക്കാടുകൾ നിറഞ്ഞ വിരിഞ്ഞ നെഞ്ചിലേക്ക് നോട്ടമെറിഞ്ഞു… പെട്ടെന്ന് അവളെ അവിടെ കണ്ട് പകച്ച് പോയ അലക്സ് വേഗം ടവലെടുത്ത് ദേഹത്ത് കൂടെ പുതച്ചു… അവന്റെ പ്രവർത്തികൾ കണ്ട് അന്നമ്മക്ക് അറിയാതെ ചിരി വന്നു… “ടീ കോപ്പേ…നിന്ന് വെള്ളമിറക്കാതെ ഇറങ്ങി പോടീ എന്റെ റൂമീന്ന്…”

“സൗകര്യമില്ല…” “ഏഹ്…?” “സൗകര്യമില്ലെന്ന്…ഇച്ചായന് വേണേൽ ഷർട്ട് എടുത്തിട്ടോ… അല്ലാതെ ഞാൻ പുറത്ത് പോവില്ല….” ചുവരിലേക്ക് ചാരി മാറിൽ കൈ പിണച്ച് നിൽക്കുന്ന അന്നമ്മയെ നോക്കി പല്ല് കടിച്ച് അവൻ കബോർഡിൽ നിന്നും ഒരു ടീ ഷർട്ട് എടുത്തിട്ടു… “ടീ…നീയെന്താ ഇവിടെ….?” ദേഷ്യത്തോടെ അന്നമ്മയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചതും അവൾ അവനെ ഇറുകെ പുണർന്ന് അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച്ചിരുന്നു…..തുടരും

നിനക്കായ് : ഭാഗം 42

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!