സ്മൃതിപദം: ഭാഗം 20

സ്മൃതിപദം: ഭാഗം 20

എഴുത്തുകാരി: Jaani Jaani

അച്ചു ആകെ പരിഭ്രമത്തോടെ എല്ലാവരെയും നോക്കി, കൂട്ടത്തിൽ കാർത്തിയെയും അവൻ ആണെങ്കിൽ ഐഷുവിനെ പിച്ചുകയും മുടി പിടിച്ചു വലിക്കുകയും ചെയ്യുന്നുണ്ട്. അയ്യോ കണ്ണേട്ടാ അവര് എന്താ വരാതെ ആ എനിക്ക് എങ്ങനെ അറിയാം അവൻ താല്പര്യമില്ലാതെ പറഞ്ഞു കൊണ്ട് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു ആ കണ്ണേട്ടാ എനിക്ക് എന്തോ പേടിയാകുന്നു. നീ എന്തിനാ പേടിക്കുന്നെ നിന്റെ കല്യാണമല്ലല്ലോ എന്നാലും എന്റെ ചേച്ചിയല്ലേ കണ്ണേട്ടാ.. അതിന് ഞാൻ ഇപ്പൊ എന്താ ചെയ്യണ്ടേ ഒന്ന് സന്ദീപ് ഏട്ടനെ വിളിച്ചു നോക്ക് അവൻ രക്ഷപെടുന്നെങ്കിൽ രക്ഷപ്പെടെട്ടെടി ഐഷു അവനെ രൂക്ഷമായി ഒന്ന് നോക്കി ഓ ഇനി അതിന്റെ പേരിൽ മുഖം വീർപ്പിക്കേണ്ട അതും പറഞ്ഞു ഫോൺ എടുക്കുമ്പോഴേക്കും. സന്ദീപിന്റെ കാർ അവിടെ എത്തിയിരുന്നു.

ആ അല്ലെങ്കിലും കണ്ടകശനി കൊണ്ടല്ലേ പോകു അവന്റെ വിധി. ദീർഘമായി നിശ്വസിച്ചു കൊണ്ട് കാർത്തി പറഞ്ഞു ഐഷു വേഗം മുന്നിലേക്ക് പോകാൻ പോയി പക്ഷെ കാർത്തി അവളെ വലിച്ചിട്ടു അവനോട് ചേര്ത്ത നിർത്തി എവിടെ പോകുവാ അല്ല എന്തേലും ആവശ്യം വന്നാലോ അവിടെ നിന്നെ കൊണ്ട് യാതൊരു ആവശ്യവുമില്ല അതോണ്ട് എന്റെ മോള് ഇവിടുന്ന് മുന്നോട്ട് പോകരുത് അനു വേഗം പോയി സന്ദീപിനെ സ്വീകരിച്ചിരുത്തി. അവിടുന്നും ഇവിടുന്നും ആരൊക്കെയോ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് ചെക്കനും കൂട്ടരും വൈകിയില്ലേ അത് തന്നെ കാരണം. സന്ദീപിന്റെ കൂടെ ആകെ പത്തു പേര് മാത്രമേ വന്നിട്ടുള്ളൂ അതും കൂടെ രണ്ട് സ്ത്രീകൾ മാത്രമേയുള്ളൂ അമ്മ വന്നില്ല.

ആരുടെ മുഖത്തും തെളിച്ചമില്ല സന്ദീപിന്റെ മുഖത്തു ഒരു സന്തോഷവുമില്ല സങ്കടവും ദേഷ്യവും എല്ലാം കലർന്ന ഒരു ഭാവം. കാർത്തി സംശയത്തോടെ സന്ദീപിനെ നോക്കി അവൻ ആരെയും നോക്കാതെ തലയും കുനിച്ചു ഇരിക്കുകയാ കുഞ്ഞുസേ നീ ഇവിടെ നിൽക്ക് ഞാൻ ഒന്ന് സന്ദീപിനെ കണ്ടിട്ട് വരട്ടെ എന്തോ പ്രശ്നമുണ്ടല്ലേ സന്ദീപേട്ടന്റെ കൂടെ വന്നവരുടെ മുഖത്തൊക്കെ ദേഷ്യമാണ് ഹ്മ്മ് ഞാൻ ഒന്ന് സംസാരിച്ചിട്ട് വരാം ഞാനും വരണോ വേണ്ട നീ ഇവിടെ നിന്നാൽ മതി ഹ്മ്മ് എന്താ വൈകിയത് സന്ദീപിന്റെ അരികിലേക്ക് പോയി കാർത്തി ചോദിച്ചു വാടിയ ഒരു പുഞ്ചിരിയോടെ കാർത്തിയുടെ കൈ പിടിച്ചു എന്തോ പറയാൻ തുടങ്ങിയതും മുഹൂർത്തമായി എന്ന് പറഞ്ഞു അവനെ മണ്ഡപത്തിലേക്ക് കൊണ്ട് പോയി എന്താ പറഞ്ഞത് അപ്പോഴേക്കും അവര് വിളിച്ചിട്ട് പോയില്ലേ ഹാ മണ്ഡപം വലം വച്ചു കഴിഞ്ഞു അച്ചു സന്ദീപിന് അരികിൽ വന്നിരുന്നു,

അവൻ വൈകിയതിലുള്ള ദേഷ്യം അവളുടെ മുഖത്തു പ്രതിഫലിക്കുന്നുണ്ട്. എന്താ വൈകിയത് എന്ന് പോലും അവനോട് ചോദിച്ചില്ല. സന്ദീപ് ഐഷുവിനെ താലി ചാർത്തി, നെറ്റിയിൽ സിന്ദൂരം ചാർത്തി. അവന്റെ കൂടെ വന്ന ഫോട്ടോഗ്രാഫേഴ്സ് അത് പകർത്തി. അച്ചുവിന്റെ മുഖം എന്തൊക്കെയോ വെട്ടി പിടിച്ചതിന്റെ സന്തോഷത്തിലാണ് സന്ദീപ് ഒന്നും മിണ്ടാതെ ആർക്കോ വേണ്ടി നിൽക്കുന്നത് പോലെ നിന്നു. ആരവങ്ങളും ആളുകളും കുറവായത് കൊണ്ട് വലിയ ഫോട്ടോ പിടിത്തം ഒന്നും ഉണ്ടായിരുന്നില്ല സന്ദീപിന്റെ കൂടെ വന്നവർ പോകാൻ തിരക്ക് കൂട്ടുന്നുണ്ട്. അതിനിടയിൽ കാർത്തി സന്ദീപിനെയും കൂട്ടി മാറി നിന്നു, ഇതുകണ്ട അച്ചുവിന് നന്നായി ദേഷ്യം വന്നു നിന്റെ മറ്റവൻ എന്തിനാ ഡീ എന്റെ കെട്ടിയോനെയും വിളിച്ചു പോയത് എന്റെ കുറ്റവും കുറവും പറഞ്ഞു

എന്നെ ഇപ്പൊ തന്നെ ഡിവോഴ്സ് ചെയ്യിക്കാനാണോ അല്ല എന്ന് ഐഷു തലയാട്ടി അല്ലെങ്കിലേ നിനക്ക് നല്ല അസൂയ ഉണ്ടെന്ന് എനിക്ക് അറിയാം എന്നെ കെട്ടിയത് ഒരു ബിസിനസ് മെൻ നിനക്കോ ഒരു ഓട്ടോക്കാരനും എനിക്ക് ഒരു അസൂയയും ഇല്ലാ അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ അസൂയപെടുന്നെ എന്റെ ഏട്ടൻ ഓട്ടോക്കാരനാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. ആ അത് വഴിയേ അറിയാം ലാസ്റ്റ് നീയൊക്കെ എന്റെ മുന്നിൽ തന്നെ കൈ കൂപ്പുന്നത് കാണാം ചേച്ചി വെറുതെ ഒരു വഴക്കിനു വരേണ്ട പിന്നെ ഞാൻ എന്തായാലും ചേച്ചിയുടെ മുന്നിൽ കൈ നീട്ടാൻ വരില്ല അത് ഓർത്തു ചേച്ചി പേടിക്കേണ്ട ഇനി ഒന്നും കേൾക്കാൻ താല്പര്യമില്ലാത്ത പോലെ ഐഷു അവിടെ നിന്നും പോയി എന്താ സന്ദീപ് എന്ത് പറ്റി കാർത്തി അത് വീട്ടിൽ ആകെ പ്രശ്നമാടാ പ്രശ്നമോ എന്ത് പ്രശ്നം എല്ലാവരും തീരുമാനിച്ചു

ഉറപ്പിച്ചതല്ലേ പിന്നെന്താ അത് എന്റെ മാമന്റെ അതായത് അമ്മയുടെ അനിയന്റെ മോള് ആത്മഹത്യക്ക് ശ്രമിച്ചു എന്തിന് അവൾക്ക് എന്നെ ഇഷ്ടമായിരുന്നു പോലും, ഞാൻ അറിഞ്ഞിരുന്നില്ല അവള് എനിക്ക് അനിയത്തിയായിരുന്നു എന്തിന് ഞാൻ അവളോട് അധികം സംസാരിച്ചിട്ട് പോലുമില്ല പിന്നെ എനിക്ക് എങ്ങനെ മനസിലാവാനാ. ഇന്ന് രാവിലെ ഞങ്ങള് ഇറങ്ങാൻ നേരം അവള് നരവ് മുറിക്കാൻ നോക്കി ചോദിച്ചപ്പോൾ പറഞ്ഞു അവൾക്ക് ഞാൻ ഇല്ലാതെ പറ്റില്ല എന്ന് അമ്മയും മാമനും പിന്നെ അവളെ കല്യാണം കഴിച്ച മതിയെന്ന് പറഞ്ഞു വാശിയായി അതാണ് ഇത്രയും വൈകിയത്.

ഞാൻ ഞാൻ എങ്ങനെയാടോ അതിനു സമ്മതിക്കുക ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു അവളെ കെട്ടുമെന്ന് പറഞ്ഞു വാക്കും കൊടുത്തു ദാ മണ്ഡപം വരെ കൊണ്ട് എത്തിച്ചിട്ട് ഞാൻ എനിക്ക് അതിന് കഴിഞ്ഞില്ലെടാ അവരെ അനുസരിക്കാൻ സന്ദീപ് നീ പറയുന്നതൊക്കെ ശെരിയാണ് ഞാൻ ആയാലും ഇതേ ചെയ്യൂ അവർക്കൊക്കെ ഇപ്പൊ എന്നോട് ദേഷ്യമാണ് അമ്മ അമ്മ എന്നോട് മിണ്ടുന്നതു തന്നെ ഇല്ലാ. മീനു അവളോട് ഞാൻ പറഞ്ഞു എനിക്ക് അവളെ ഭാര്യയായി ഒരിക്കലും കാണാൻ കഴിയില്ലായെന്ന് അവളുടെ അമ്മ കണ്ടത് കൊണ്ടാണ് അവള് രക്ഷപെട്ടത് ഇല്ലെങ്കിൽ ഓർക്കാൻ കൂടി വയ്യാ സിദ്ധു എന്ത് പറഞ്ഞു സ്നേഹിച്ച പെണ്ണിനെ ആര് പറഞ്ഞാലും ഒഴിവാക്കരുതെന്ന് ഹ്മ്മ് അതാണ് അതിന്റെ ശെരി ഈ ദേഷ്യമൊക്കെ മാറിക്കോളും താൻ അമ്മയോട് സംസാരിക്ക്

പിന്നെ സിധുവും വിളിച്ചിട്ടുണ്ടാവും താൻ സങ്കടപെടേണ്ട ഹ്മ്മ് എന്നാ വാ ഫുഡ് റെഡിയായിട്ടുണ്ട് അത് കഴിച്ചിട്ട് പോകാൻ തയ്യാറായിക്കോ കൂടെ വന്നവർക്കൊക്കെ പോകാൻ ദൃതിയായി ഹ്മ്മ് ആരെങ്കിലും പോകണമെന്ന് അമ്മമ്മ നിർബന്ധിച്ചത് കൊണ്ട് വന്നതാ അവരൊക്കെ എനിക്ക് തോന്നി ആരുടെ മുഖത്തും തെളിച്ചമില്ല ഹ്മ്മ് സന്ദീപും അച്ചുവും ഇറങ്ങാൻ തുടങ്ങി. സന്ദീപിന്റെ താലി അണിഞ്ഞതിന് ശേഷം സ്വന്തം അമ്മയോട് പോലും സംസാരിച്ചില്ല. സുമ അടുത്ത് ചെന്ന് സംസാരിക്കാൻ നോക്കിയെങ്കിലും അവള് അവരെ പാടെ അവഗണിച്ചു. അനു പിന്നെ അവളുടെ അഹങ്കാരം കണ്ട് അടുത്ത് പോയിട്ട് കൂടിയില്ല. സന്ദീപ് അച്ചുവിന്റെ അമ്മയോട് ഇപ്പൊ അവരുടെ കൂടെ വരേണ്ട എന്നും വീട്ടിൽ കുറച്ചു പ്രശ്നവുമുണ്ടെന്ന് പറഞ്ഞു. ഇതൊക്കെ കെട്ട് വീണ്ടും ഓരോരുത്തർ പിറുപിറുക്കുന്നുണ്ട്.

കാർത്തി സന്ദീപിനോട് കണ്ണടച്ചു ഒന്നുമില്ല പോയിക്കോന്ന് പറഞ്ഞു. സുമ അച്ചു പോകുന്നതും നോക്കി സാരിയുടെ തുമ്പ് കൊണ്ട് കണ്ണ് തുടച്ചു. ഐഷു അവരുടെ തോളിൽ പിടിച്ചു നിന്നു. സുമേടത്തി എന്താ ഇതൊക്കെ വൈകി വരുക നമ്മളോട് ഇന്ന് അവിടേക്ക് പോകേണ്ട എന്ന് പറയുക മാധവന്റെ ഒരനിയൻ ചോദിച്ചു സുമ ഒന്നും മിണ്ടാനാകാതെ നിന്നു അത് സന്ദീപിന്റെ വീട്ടിൽ ചില പ്രശ്നങ്ങളുണ്ട് അതൊക്കെ തീർത്തിട്ട് അവൻ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് കാർത്തി ഒരു മകന്റെ സ്ഥാനത്തു നിന്ന് പറഞ്ഞു അത് നിന്നോടാണോ അവൻ പറയേണ്ടത് ഞങ്ങളൊക്കെ ഇവിടെ ഉണ്ടായിരുന്നല്ലോ കാർത്തി പറഞ്ഞത് ഇഷ്ടപ്പെടാതെ അയാള് ചോദിച്ചു ഞാൻ ചോദിച്ചു അവൻ പറഞ്ഞു കാർത്തിക്കും അയാള് ചോദിച്ചത് ഇഷ്ടായില്ല അതാണോ നാട്ടുനടപ്പ്

നിന്നോട് പറയാൻ നീ ആരാ നാളെ അല്ലെ നിന്റെയും ഇവളുടെയും കല്യാണം അല്ലാതെ കഴിഞ്ഞിട്ടൊന്നുമില്ലല്ലോ അയാള് വിടാൻ ഉദ്ദേശമില്ലാതെ പറഞ്ഞു സന്ദീപ് ഏട്ടൻ വൈകി വന്നിട്ടും എന്താണ് കാരണമെന്ന് ചെറിയച്ഛൻ ചോദിച്ചോ ഇല്ലല്ലോ പിന്ന ഇതിന്റെ പേരിലൊരു തർക്കം വേണ്ട അനുവാണ് മറുപടി കൊടുത്തത് അല്ലെങ്കിലും നമ്മളെയൊക്കെ ഇവർക്ക് ആവശ്യത്തിനെ വേണ്ടു മാധവന്റെ അനിയന്റെ ഭാര്യ പറഞ്ഞു എന്ത് ആവശ്യത്തിനാണ് നിങ്ങള് വന്നിട്ടുള്ളത് അച്ഛൻ മരിച്ചതിനു ശേഷം ഒന്ന് തിരിഞ്ഞു നോക്കിയിട്ടുണ്ടോ ഞങ്ങള് എങ്ങനെയാ ജീവിക്കുന്നത് എന്ന് ഓർത്തിട്ടുണ്ടോ പിന്നെ കല്യാണമായത് കൊണ്ട് വിളിച്ചു അത്രേയുള്ളു അനു അവരുടെ വാ അടപ്പിച്ചു പിന്നെ ഒന്നും പറയാതെ അവര് അവിടെ നിന്നു പോയി കാർത്തി കാർ എടുത്തിട്ടാണ് വന്നത് അത്കൊണ്ട് സുമയെയും അനുവിനെയും ഐഷുവിനെയും അവൻ വീട്ടിലാക്കി. ഐഷുവിനോട് വിളിക്കാമെന്ന് പറഞ്ഞിട്ടു പോയി ————

കാറിൽ നിന്ന് സന്ദീപ് അച്ചുവിനോട് സംസാരിക്കാൻ നിന്നെങ്കിലും അച്ചു അവൻ വരാൻ വൈകിയതിൽ സന്ദീപിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. അച്ചു നീ എന്താ എന്നോട് ചോദിക്കാതെ എന്താ വൈകിയതെന്ന് അവളുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ കഴിയാതെ അവൻ ചോദിച്ചു എന്തിനാ ചോദിക്കുന്നത് BLOCK എന്നായിരിക്കില്ലേ ഉത്തരം അവള് ഒരുതരം പുച്ഛത്തോടെ പറഞ്ഞു അവളുടെ മുഖം കണ്ട് അവൾക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും സന്ദീപ് സമീപനം പാലിച്ചു. അച്ചു കാര്യം അറിയാതെ ഓരോന്ന് പറയരുത് അവൻ അതും പറഞ്ഞു എല്ലാ കാര്യവും അവളോട് പറഞ്ഞു ഇനി നിങ്ങളുടെ അമ്മ നമ്മളെ വീട്ടിൽ നിന്ന് ഇറക്കി വിടുമോ പറഞ്ഞ കഴിഞ്ഞതിന് ശേഷം അച്ചു…

ഇതാണ് അവനോട് ചോദിച്ചത് തനിക്ക് അവളോട് ഉള്ള സ്നേഹം പോലും അവൾക്ക് തന്നോട് ഇല്ലായെന്ന് ഓർത്തു സന്ദീപ് വിഷമത്തോടെ നോക്കി അറിയില്ല അവൻ പുറത്തു നോക്കി പറഞ്ഞു ഓ അവൾക്കൊന്നും വേറെ പണിയില്ലേ ഓരോന്ന് ഇറങ്ങിക്കോളും ഇങ്ങനെ ഇങ്ങനെ ഓരോന്നും അച്ചു പറയുന്നുണ്ട് പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെ സന്ദീപ് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു സന്ദീപ് അച്ചുവിനെയും കൊണ്ട് വീട്ടിലേക്ക് നടന്നു. അവര് വരുന്നത് കണ്ട് എല്ലാവരും പുറത്ത് ഇറങ്ങി നിന്നു. എല്ലാവരുടെ മുഖത്തെ അനിഷ്ടവും ദേഷ്യവുമൊക്കെ കണ്ടിട്ടും അച്ചുവിന് ഒന്നും തോന്നിയില്ല അവള് കൂളായി സന്ദീപിന്റെ കൈയും പിടിച്ചു നടന്നു.

പാവം സന്ദീപ് അമ്മ എന്ത് പറയുമെന്ന് ഓർത്തു അവൻ ഉരുകുകയാണ്. സന്ദീപ് അച്ചുവിനെയും കൊണ്ട് സ്റ്റെപ്പിന്റെ അവിടെ നിന്നു. അല്ല വിളക്ക് കൊടുത്താൽ അല്ലെ അകത്തു കേറാൻ കഴിയു. അമ്മമ്മ വിളക്ക് എടുത്ത് വരുന്നത് കണ്ട് സന്ദീപിന് സന്തോഷമായി പക്ഷെ അവന്റെ കണ്ണുകൾ വീണ്ടും അമ്മക്കായി തിരഞ്ഞു അമ്മേ വേണ്ട അവളെ ഇവിടെ സ്വീകരിക്കാൻ ഞാൻ തയ്യാറല്ല അമ്മമ്മ വിളക്ക് കൊടുക്കാൻ ആഞ്ഞതും സന്ദീപിന്റെ അമ്മ അവർക്ക് അടുത്ത് വന്നു പറഞ്ഞു…തുടരും…..

സ്മൃതിപദം: ഭാഗം 19

Share this story