നിനക്കായ് : ഭാഗം 47

Share with your friends

എഴുത്തുകാരി: ഫാത്തിമ അലി

തന്റെ അടുത്ത് ആരുടേയോ സാന്നിധ്യം മനസ്സിലാക്കിയ അന്നമ്മ മുഖം ഉയർത്തി നോക്കി… അവളുടെ തൊട്ടടുത്തായി വന്നിരുന്ന് അന്നമ്മയെ തന്നെ ഉറ്റ് നോക്കിക്കൊണ്ട് ഇരിക്കുന്ന അലക്സിനെ കണ്ട് അവൾക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു…. അവനെ നോക്കിക്കൊണ്ട് നിൽക്കെ അവളുടെ കണ്ണിൽ നിന്ന് ഉതിർന്ന് താഴെ വീഴാനൊരുങ്ങിയ കണ്ണുനീർ തുള്ളിയെ അലക്സ് കൈവള്ളയിലേക്ക് ഒതുക്കി പിടിച്ചു… “അന്നാ….” ആർദ്രമായി വിളിച്ചതും അവളൊരു ഏങ്ങലോടെ അവന്റെ തോളിലേക്ക് ചാഞ്ഞു…

പെട്ടെന്നുള്ള അവളുടെ നീക്കത്തിൽ പകച്ച് പോയ അലക്സ് ചുറ്റിലുമൊന്ന് നോക്കി… ക്ലാസ് തുടങ്ങിയത് കൊണ്ട് കുട്ടികൾ ആരും പുറത്ത് ഇല്ലായിരുന്നു… മറു വശത്ത് ബിംൽഡിങ് കൺസ്ട്രക്ഷൻ നടക്കുന്നത് കൊണ്ട് അവിടെ എങ്ങും ആരുമില്ല… പോരാത്തതിന് മുത്തശ്ശി മാവിന്റെ ഒരു മറവിൽ ആയത് കൊണ്ട് അങ്ങനെ ആരും അവരെ ശ്രദ്ധിക്കുകയുമില്ല… അലക്സ് തന്റെ കൈയിൽ ചുറ്റി പിടിച്ച് വിതുമ്പി കരയുന്ന അന്നയുടെ കൈയിൽ ഒരു ആശ്വാസത്തിനെന്ന പോലെ പതിയെ തടവി….

“എന്നാത്തിനാ ഇച്ചായാ ദച്ചു എന്നോട് പിണങ്ങി ഇരിക്കുന്നേ… ഇന്ന് എന്നെ കൂട്ടാതെ ഒറ്റക്കാ അവൾ കോളേജിലേക്ക് വന്നത്…ക്ലാസിൽ എന്നും എന്റെ അടുത്ത് ഇരിക്കുന്ന ദച്ചു ഇന്ന് ഞാൻ വന്നപ്പോ മാറി കളഞ്ഞു….എനിക്ക് എന്തോരം സങ്കടായി എന്ന് അറിയോ…” ഏങ്ങി കരയുന്നതിനിടെ അവളുടെ വാക്കുകൾ പലതും ഇടറുന്നുണ്ടായിരുന്നു… കുഞ്ഞ് കുട്ടികളെ പോലെ പതം പറഞ്ഞ് കരയുന്ന അന്നയോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി…. “അന്നാ….കരയല്ലേ…കണ്ണ് തുടച്ചേ…” അലക്സ് പോക്കറ്റിൽ ഇരുന്ന കർച്ചീഫ് എടുത്ത് അവളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു… “മ്ഹും…”

നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ച് അവന്റെ തോളിലേക്ക് മുഖം അമർത്തി കിടന്ന അന്നയെ അലക്സ് ബലം പ്രയോഗിച്ച് നേരെ ഇരുത്തി… “തുടക്ക്…” “മ്ഹും…” കർച്ചീഫ് നീട്ടിയെങ്കിലും അവൾ അത് വാങ്ങാതെ വാശി കാണിച്ച് നിന്നു… “അന്നാ…” ഇത്തവണത്തെ വിളിയിൽ അൽപം ശാസന കൂടി കലർന്നിരുന്നു… അവന്റെ കൂർത്ത നോട്ടം കണ്ട് അവൾ വേഗം മുഖം മുഴുവൻ നന്നായി തുടച്ച് കണ്ണുനീർ ഒപ്പിയെടുത്തു… “ഈ എന്നെ വരെ വിറപ്പിച്ച് നിർത്തുന്ന ആൻ മരിയ എന്ന പുലിക്കുട്ടി ഇത്ര സില്ലി ആയിരുന്നോ…?” അൽപം കുസൃതിയോടെ ഉള്ള അവന്റെ ചോദ്യത്തിന് ചുണ്ട് കൂർപ്പിച്ച ഒരു നോട്ടമായിരുന്നു അവളുടെ മറുപടി…

“ദച്ചൂനെ എനിക്ക് എത്ര ഇഷ്ടാണെന്ന് ഇച്ചായന് അറിയോ…. അവളെ പരിചയപ്പെട്ടിട്ട് കുറച്ചേ ആയിട്ടുള്ളൂ എങ്കിലും ഈ സമയം കൊണ്ട് തന്നെ എനിക്കവൾ എന്റെ ഒരു കൂടെപിറപ്പിനെ പോലെയാണ്… അത് കൊണ്ടാവും അവളുടെ ഒരു ചെറിയ പിണക്കം പോലും എനിക്ക് സഹിക്കാൻ പറ്റാത്തത്…. നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്നവർ നമ്മളെ അവോയ്ഡ് ചെയ്യുമ്പോ ഉണ്ടാവുന്ന വേദന ഉണ്ടല്ലോ ഇച്ചായാ… എത്ര ബോൾഡ് ആണെന്ന് പറയുന്നവരും ആ ഒരു നിമിഷം സില്ലി ആയി പോവും… ഞാൻ ഇച്ചായന്റെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു….

ആദ്യമൊക്കെ ഇച്ചായൻ എന്നെ ഒഴിവാക്കുമ്പോ ഞാൻ എന്ത് മാത്രം കരഞ്ഞിട്ടുണ്ടെന്ന് അറിയോ… പിന്നെ പിന്നെ അത് ശീലമായപ്പോ കണ്ണുനീരിനും മടി വന്ന് കാണും…എന്നാലും ഒട്ടും സഹിക്കാൻ പറ്റാതെ വരുമ്പോ ഇപ്പോഴും കരയാറുണ്ട്…പക്ഷേ ഇച്ചായൻ അത് കാണാറില്ലന്നേ ഉള്ളൂ….” നേർത്ത സ്വരത്തോടെ തന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് പറയുന്ന അന്നയെ കാണെ അലക്സിന്റെ നെഞ്ചും വല്ലാതെ വിങ്ങി… അവളെ ഒന്ന് ചേർത്ത് പിടിക്കാൻ മനസ്സും ശരീരവും ഒരുപോലെ ആഗ്രഹിച്ചെങ്കിലും എന്തോ ഒന്ന് അവനെ പിന്നിലേക്ക് വലിച്ചു… അപ്പോഴേക്കും അനുവാദത്തിന് കാത്ത് നിൽക്കാതെ അന്ന അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു…

ഏറെ നേരം പരസ്പരം ഒന്നും മിണ്ടാതെയും പറയാതെയും അവർ ഇരുന്നു… ഒരു വാക്ക് സംസാരിച്ചില്ലെങ്കിൽ കൂടിയും അവന്റെ സാന്നിധ്യം അന്നക്ക് വല്ലാത്തൊരു ആശ്വാസം നൽകിയിരുന്നു… “മതി…കുറേ നേരമായില്ലേ ഇരിക്കുന്നു…എഴുന്നേറ്റ് ക്ലാസിൽ പോ…” സമയം വൈകിയിട്ടും അവനെ വിടാതെ പിടിച്ച് വെച്ച അന്നയെ കണ്ട് അവളുടെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് പറഞ്ഞു… “മ്ഹും…ഈ ഹവർ കഴിയാൻ ഇനിയും സമയം ഉണ്ടന്നേ…കുറച്ചൂടെ ഇങ്ങനെ ഇരിക്കാൻ തോന്നുന്നു…” അവന്റെ കൈയിലൂടെ ഇരു കൈകളും ചുറ്റി പിടിച്ച് ഒന്ന് കൂടെ അവനോട് ചേർന്ന് ഇരുന്നു…

“അന്നാ….എനിക്ക് പോവണം…” പതിഞ്ഞ സ്വരത്തിൽ അലക്സ് പറഞ്ഞതും അവൾ പറ്റില്ലെന്ന് മൂളി… “മ്ഹും…വേണ്ട…” “ടീ നിന്നോടല്ലേ പറഞ്ഞത് എണീക്കാൻ….” അന്ന എഴുന്നേൽക്കുന്നില്ലെന്ന് കണ്ടതും അലക്സ് ഒരൊറ്റ അലർച്ച ആയിരുന്നു… “ഹോ…അലറണ്ട..എണീറ്റോളാം..ഇതെന്തൊരു സാധനമാ….. ചെകുത്താൻ…” കെറുവോടെ അവന്റെ അടുത്ത് നിന്നും എഴുന്നേറ്റ് അവൾ ചുണ്ട് കോട്പി പറഞ്ഞു… “ടീ…” “നീ പോടാ….” അലക്സിനെ നോക്കി കോക്രി കാണിച്ച് പോവാനൊരുങ്ങിയ അന്നമ്മയെ അവൻ വിളിച്ചു… “ടീ…ഒന്നവിടെ നിന്നേ…” “മ്മ്…?” “മാളു ഇനിയും ചിലപ്പോ അവോയ്ഡ് ചെയ്തെന്ന് വരും…അത് കണ്ട് കരഞ്ഞ് നിൽക്കരുത്….കേട്ടോ…”

“ഓ തമ്പ്രാ…” “ടീ..😡.” ദേഷ്യത്തോടെ നോക്കുന്ന അലക്സിനെ നാവ് പുറത്തേക്ക് കാണിച്ച് അന്നമ്മ തിരിഞ്ഞ് നടന്നു… അവളുടെ പോക്ക് കണ്ട് ചിരിയോടെ അലക്സും സ്റ്റോൺ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു….. എന്നാൽ ഇവരെ പകയോടെ നോക്കി നിൽക്കുന്ന ഒരുജോഡി കണ്ണുകളെ അവർ ഇരുവരും കണ്ടിരുന്നില്ല… **** ഫസ്റ്റ് ഹവർ കഴിഞ്ഞതും അന്ന ക്ലാസിലേക്ക് കയറി…. സ്റ്റുഡന്റ്സ് മുഴുവൻ ഉള്ളത് കൊണ്ട് ഒരു ഇഷ്യൂ ആക്കണ്ടെന്ന് കരുതി അന്ന നേര ചെന്ന് സ്വാതിയുടെ അടുത്തായി ഇരുന്നു… ടീച്ചേർസ് വന്ന് ക്ലാസ് എടുക്കുന്നതിന് ഇടയിൽ ശ്രീ അന്നയെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു…

ഒരുവിധം ബ്രേക്ക് വരെ എങ്ങനെയൊക്കെയോ നിന്ന് ക്ലാസിൽ നിന്ന് എല്ലാവരും പോയതും അന്ന നേരെ ശ്രീയുടെ അടുത്തേക്ക് ചെന്നു… സ്വാതി ശ്രീയിൽ നിന്ന് വിവരങ്ങളൊക്കെ അറിഞ്ഞ് ആരുടെ കൂടെ നിൽക്കണം എന്നറിയാത്ത അവസ്ഥയിലായിരുന്നു… അവൾ വരുന്നത് കണ്ട് അത്രയും നേരം അന്നമ്മ വന്ന് മിണ്ടാത്തതിൽ പരിഭവിച്ച ശ്രീ അവളെ മൈന്റ് ചെയ്യാതെ പോവാനൊരുങ്ങി… “ദച്ചൂ…നിക്ക്…എനിക്ക് നിന്നോട് സംസാരിക്കണം…” അന്ന ശ്രീയെ തടഞ്ഞ് കൊണ്ട് അവളുടെ മുന്നിൽ കയറി നിശ്നു… “ദച്ചു…” ശ്രീ മിണ്ടാതെ മറുവശത്ത് കൂടെ പോവാൻ നോക്കിയതും അന്ന അവളുടെ കൈയിൽ പിടിച്ചു..

“എനിക്ക് സംസാരിക്കണ്ടന്നല്ലേ പറഞ്ഞത്….” “നിന്റെ സമ്മതം എനിക്ക് വേണമെന്നില്ല…എനിക്ക് പറയാനുള്ളത് കേട്ടിട്ടേ നീ പോവൂ…” “നിനക്കെന്താ അന്നാ പറഞ്ഞാ മനസ്സിലാവില്ലേ…?” ശ്രീ അന്നയെ കടന്ന് പോവാനൊരുങ്ങിയതും ദേഷ്യം വന്ന അവൾ ശ്രീയെ പിടിച്ച് ബെഞ്ചിലേക്ക് ഇരുത്തി… “എന്താ നിന്റെ പ്രശ്നം….?” “എന്റെ പ്രശ്നം എന്താണെന്ന് നിനക്കറിയില്ലേ…നീയും കൂടെ ചേർന്നല്ലേ എന്നെ പൊട്ടൻ കളിപ്പിച്ചത്….അങ്ങനെ ഒരു ഫോൺ കോൾ വന്നത് അറിഞ്ഞപ്പോഴെങ്കിലും നിനക്കെന്നോട് ഒന്ന് പറയാമായിരുന്നില്ലേ…നീ ചെയ്തോ…എന്നിട്ട് ഒന്നും അറിയാത്തത് പോലെ എന്റെ മുന്നിൽ അഭിനയിച്ചു…”

പറഞ്ഞ് തീർന്നപ്പോഴേക്കും ശ്രീ വിതുമ്പി പോയിരുന്നു… “ദച്ചൂ…ഞാൻ….” അവളുടെ കണ്ണ് നിറഞ്ഞത് കണ്ട് അന്ന വല്ലാതെ ആയി… “വേണ്ട…നീ ഇനി എന്നോട് മിണ്ടണ്ട…” പരിഭവത്തോടെ ശ്രീ അന്നയുടെ കൈ തട്ടി മാറ്റി… “ശരിയാ…ഞാൻ ഇച്ച ആണെന്ന് അറിഞ്ഞിട്ടും നിന്നോട് പറഞ്ഞില്ല…തെറ്റ് ആണ്…സമ്മതിച്ചു…പക്ഷേ ആദ്യമായിട്ടാ എന്റെ ഇച്ച ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറയുന്നത്….അതും എന്റെ ദച്ചുവിനെ…നിന്നോട് പറയണം എന്ന് പല തവണ വിചാരിച്ചതാണ് പക്ഷേ തന്നെ നിന്നോട് അത് പറയട്ടേ എന്ന് കരുതി…. നിനക്ക് ഇത്രക്ക് സങ്കടം വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനതിന് കൂട്ട് നിൽക്കില്ലായിരുന്നു ദച്ചൂ….”

അന്നമ്മ അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്ന് ശ്രീയുടെ കൈകളെ കവർന്ന് കൊണ്ട് പറഞ്ഞു… അവളിൽ നിന്നും ഒരു പ്രതികരണവും കിട്ടാതെ വന്നപ്പോൾ അന്നമ്മ സങ്കടത്തോടെ ശ്രീയുടെ അടുത്ത് നിന്നും അകന്ന് നിന്നു…. “ഇപ്പോഴും എന്നോടുള്ള ദേഷ്യം മാറിയില്ലേ ടാ…? ശരി…നിന്റെ പിണക്കം എപ്പോ മാറുന്നോ അപ്പോഴേ ഇനി ഞാൻ നിന്റെ അടുത്തേക്ക് വരൂ…” പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് കൊണ്ട് അന്ന തിരിഞ്ഞ് ക്ലാസിന് പുറത്തേക്ക് നടന്നു… വരാന്തയിലൂടെ നടക്കുന്നതിനിടയിലാണ് അന്നമ്മയെ തടഞ്ഞ് കൊണ്ട് രണ്ട് പേർ അവളുടെ മുന്നിലേക്ക് വന്ന് നിന്നത്…

അവൾ കണ്ണുകൾ ഉയർത്തി നോക്കിയതും തന്നെ നോക്കി ദഹിപ്പിക്കുന്ന രണ്ട് പെൺകുട്ടികളെ കണ്ടു… “നീയും അലക്സ് സാറും തമ്മിൽ എന്താ ബന്ധം…?” അതിൽ ഒരുവളുടെ ചോദ്യം കേട്ട് അന്നമ്മ പുരികം ചുളിച്ചു… “അത് നിങ്ങൾ അറിയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല…” അന്നമ്മ ഒഴുക്കൻ മട്ടിൽ പറഞ്ഞ് കൊണ്ട് അവരെ മറി കടന്ന് പോവാനൊരുങ്ങിയതും ഒരുവൾ കൈ വെച്ച് തടഞ്ഞ് നിർത്തി… “ടീ…അലക്സ് സാർ എന്റെയാ…ഈ അമൃതയുടെത്…നിന്നെ ഇനി സാറിന്റെ കൂടെ കണ്ടാൽ ഞാൻ ആരാണെന്ന് നീ അറിയും…” രണ്ടാമത്തെ പെൺകുട്ടി അന്നമ്മയുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ചീറിയതും അന്നമ്മ അറിയാതെ ചിരിച്ച് പോയി….

ദേഷ്യപ്പെട്ടവൾ ഇനി ഞാൻ പറഞ്ഞതെങ്ങാനും മാറി പോയതാണോ എന്ന് കരുതി ബാക്കി പറയാൻ വന്നത് പോലും മറന്ന് നിന്നു… “ഇവൾ ഇത്രയും പറഞ്ഞിട്ടും നീ നിന്ന് ചിരിക്കുന്നോ…?” ആദ്യത്തെ കുട്ടി അന്നമ്മയുടെ ചിരി കണ്ട് പല്ല് കടിച്ച് കൊണ്ട് ചോദിച്ചു… “പിന്നെ ചിരിക്കാതെ…എന്റെ കുട്ടീ…നിങ്ങളുടെ അലക്സ് സാർ ദേ ഈ ആൻമരിയയുടെ മാത്രം ആണ്… ആൻമരിയയുടെ മാത്രം…കേട്ടല്ലോ… പിന്നെ ഇത്രയും നാൾ നീയൊക്കെ ഇച്ചായനെ നോക്കിയത്… തൽകാലം അത് ഞാൻ ക്ഷമിച്ചു… ഇനി മേലാൽ നിന്റെ തെറ്റായിട്ടുള്ള ഒരു നോട്ടം പോലും എന്റെ ഇച്ചായന്റെ നേർ നീങ്ങിയാൽ…പൊന്ന് മോളേ…

എന്റെ തനി സ്വഭാവം നിങ്ങൾ അറിയും… അത് ദേ ഈ കൊച്ചിനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്…” അന്നമ്മയുടെ കളിയാക്കൽ കേട്ട് മുഖത്ത് അടി കിട്ടിയ പോലെ അമൃത വിളറി വെളുത്തു… “ടീ…നിനക്കെന്നെ ശരിക്കും അറിയില്ല” “ഹാ…അടങ്ങെടീ ചൂലേ….” അമൃത അന്നമ്മയുടെ നേരെ ദേഷ്യത്തോടെ വന്നതും അവളചെ ഒറ്റ അലർച്ചയിൽ ചങ്ങലക്കിട്ട പോലെ നിന്നു… “നിന്റെ ഈ ഓലപ്പാമ്പ് കാണിച്ചുള്ള ഭീഷണി കേട്ട് പേടിച്ച് ഓടുന്നവരെ കുറേ കണ്ടിട്ടുണ്ടാവും…. എന്നാലേ അത് ദേ ഇവിടെ വിലപ്പോവില്ല അമൃത മോ..ളേ.. അത് കൊണ്ട് മോള് പോ…പോയി ക്ലാസിൽ കയറി വല്ലതും പഠിക്കാൻ നോക്ക്…” അന്നമ്മ പുച്ഛത്തോടെ അവരെ ഒന്ന് നോക്കിക്കൊണ്ട് തിരിഞ്ഞ് നടന്നു… അവൾ പോവുന്നതും നോക്കി അമൃത പകയോടെ മറ്റവളെയും കൂട്ടി വെട്ടി തിരിഞ്ഞ് നടന്നു… ****

അന്നമ്മ വരാന്തയിലൂടെ നടന്ന് സ്റ്റാഫ് റൂമിന് മുന്നിലെത്തിയ അതേ സമയത്താണ് അലക്സ് സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി വന്നതും.. “ബ്ലാക്ക് ഷർട്ടും ഇട്ട് കണ്ട പെൺപിള്ളാരെ എല്ലാം മയക്കാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാ കാമദേവൻ…ഹും…” ദേഷ്യത്തോടെ അലക്സിന്റെ നേരെ നടന്ന് വരുന്ന അന്നമ്മയെ കണ്ട് അവൻ പേടിച്ച് ഒരടി പിന്നിലേക്ക് നിന്നു… ഏതാണ്ട് അവന്റെ അടുത്ത് എത്താനായപ്പോഴേക്കും സ്റ്റാഫ് റൂമിൽ നിന്ന് ഒന്ന് രണ്ട് ടീച്ചേർസ് അലക്സിന് അടുത്തേക്ക് വന്നിരുന്നു… അവരെ കണ്ടതും അന്നമ്മ വേഗം ദിശ മാറ്റി നടന്നു… “എന്താ ടോ…എന്ത് പറ്റി…?” അലക്സിനെ ഒരു അദ്ധ്യാപകൻ തട്ടി വിളിച്ചപ്പോഴാണ് അവൻ ഞെട്ടി കണ്ണുകൾ മാറ്റിയത്… “ഏയ്…നത്തിങ്…”

അലക്സ് അവരുടെ കൂടെ നടന്നപ്പോഴും കണ്ണുകൾ ഇടക്കിടെ പിന്നിലേക്ക് പായുന്നുണ്ടായിരുന്നു… ഉച്ച വരെ ക്ലാസ് കട്ട് ചെയ്ത് ലൈബ്രറിയിലും മറ്റുമായി അന്നമ്മ ചുറ്റി തിരിഞ്ഞു… ലെഞ്ച് ബ്രേക്കിന്റെ സമയത്ത് നേരത്തെ പോലെ തന്നെ അന്നമ്മ മുത്തശ്ശി മാവിന്റെ ചുവട്ടിൽ കൊഴിഞ്ഞ് വീണ ഒരു ഇല പെറുക്കി എടുത്ത് അതുമായി കളിച്ച് ഇരിക്കുകയായിരുന്നു… കുറച്ച് സമയം കഴിഞ്ഞതും പോക്കറ്റിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത് കേട്ട് അവൾ അത് എടുത്ത് നോക്കി… ***

അന്നമ്മയെ കോളേജിൽ ഇറക്കി സാം നേരെ ഹോസ്പിറ്റലിലേക്കായിരുന്നു പോയത്… ഒ.പി യിലെ തിരക്കുകൾ കാരണം ഒന്നിനെ കുറിച്ചും ചിന്തിക്കാൻ അവന് സമയം കിട്ടിയിരുന്നില്ല… ലഞ്ചിന് സമയമായപ്പോൾ ക്യാബിനിൽ ഒന്ന് ഫ്രീ ആയി ഇരുന്നപ്പോഴാണ് സാമിന് ഇന്നലത്തെ കാര്യങ്ങളെല്ലാം ഓർമ വന്നത്… ടേബിളിൽ വെച്ചിരുന്ന ഫോൺ എടുത്ത് ആദ്യം തന്നെ ശ്രീയുടെ നമ്പറിലേക്ക് വെറുതേ ഡയൽ ചെയ്ത് നോക്കി… കോൾ കണക്ട് ആവാതിരുന്നതും ഒരു നെടുവീർപ്പോടെ അന്നമ്മയെ വിളിച്ചു…. **** “അന്നാ….” സാം ആണെന്ന് കണ്ട് അറ്റന്റ് ചെയ്ത് സംസാരിച്ച് തുടങ്ങിയതും പിന്നിൽ നിന്ന് ശ്രീയുടെ നേർത്ത വിളി കേട്ട് അന്നമ്മ ഞെട്ടലോടെ മുഖം തിരിച്ചു… അവളുടെ കൂടെ തന്നെ സ്വാതിയും ഉണ്ടായിരുന്നു…

“സോറീ ടാ….ഞാൻ പെട്ടെന്ന് എല്ലാം കൂടെ കേട്ടപ്പോ ഉൾക്കൊള്ളാൻ പറ്റാതെ….എന്തൊക്കെയോ….സോറി മോളേ…” ശ്രീ അന്നമ്മയുടെ അടുത്ത് ഇരുന്ന് സങ്കടത്തോടെ തോളിൽ കൈ വെച്ചതും അവൾ ശ്രീയെ ഇറുകെ പുണർന്നു… “പിണക്കം ഉണ്ടോ ടാ എന്നോട്….നിന്നോട് മിണ്ടാതെ ഇരുന്നതിന്….?” അന്നയുടെ താടിയിൽ പിടിച്ച് കൊണ്ട് ചോദിച്ചത് കേട്ട് അന്നമ്മ കണ്ണുകൾ ചിമ്മി കാണിച്ചു… “ഇല്ല ദച്ചൂട്ടീ….സങ്കടം ഉണ്ടായിരുന്നു….പക്ഷേ ഇപ്പോ ഹാപ്പി ആണ്….നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ ടാ…?..” “ദേഷ്യമല്ലെടാ…പരിഭവം ആയിരുന്നു…നീ എന്നോട് പറയാത്തതിലുള്ള പരിഭവം…

അല്ലാതെ നിന്നോട് ദേഷ്യം പിടിച്ച് ഇരിക്കാൻ എനിക്ക് പറ്റുമോ…?” കുറച്ച് സമയം കൊണ്ട് തന്നെ രണ്ട് പേരും പിണക്കം മറന്ന് പഴയത് പോലെയായി… “ദച്ചൂ….ടാ…നിനക്ക് എന്റെ ഇച്ചേടെ പെണ്ണായിട്ട് വന്നൂടേ മോളേ…?” ശ്രീയുടെ കൈ പിടിച്ച് ചോദിച്ച അന്നമ്മയുടെ മുഖത്തേക്ക് അവൾ ഞെട്ടലോടെ നോക്കി. അവൾ അത് എന്ത് മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് അന്നമ്മയുടെ കണ്ണിൽ നിന്ന് കാണാമായിരുന്നു…. “പറ്റില്ല അന്നാ….” എടുത്തടിച്ച പോലെ ഉള്ള അവളുടെ മറുപടി കേട്ട് അന്നമ്മയുടെ മുഖം മങ്ങി…. “എന്താ കാരണം ദച്ചൂ…?” “എ…എനിക്ക്…എനിക്ക് ഇഷ്ടമല്ല….അത് തന്നെ കാരണം…”

ശ്രീയുടെ മുഖത്തുണ്ടായ പതർച്ച അന്ന വ്യക്തമായി കണ്ടിരുന്ന.. “ദച്ചൂ….എന്നെ നോക്ക്….” അവൾ താഴ്ത്തി വെച്ചിരുന്ന ശ്രിയടെ മുഖം മെല്ലെ ഉയർത്തി… “നീ ഞങ്ങളിൽ നിന്ന് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ…?” അന്നയുടെ ചോദ്യം അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി… “ഞാ….ഞാൻ…ഞാൻ…എന്ത്..മറയ്ക്കാനാ…?” “എന്റെ കണ്ണിലേക്ക് നോക്കി പറയ്….” ശ്രീ ഒന്നും മിണ്ടാതെ നിൽക്കന്നത് കണ്ട് അന്നമ്മ ഒന്ന കൂടെ ഉറപ്പിച്ച സ്വരത്തിൽ വിളിച്ചു… “ദച്ചൂ….” “ഒന്നും…ഒന്നും ഇല്ല ടാ…” “ഫൈൻ…നിനക്ക് പറയാൻ പറ്റില്ലെങ്കിൽ വേണ്ട…അല്ലെങ്കിലും ഞങ്ങളൊക്കെ നിന്റെ ആരാ അല്ലേ….” “അന്നാ…” അന്നയുടെ പറച്ചിൽ ഇഷ്ടപ്പെടാത്തത് പോലെ ശ്രീ അവൾക്ക് നേരെ ശബ്ദം ഉയർത്തി….

“ദേഷ്യപെടണ്ട…ഞാൻ സത്യമല്ലേ പറഞ്ഞത്…നിനക്ക് ഞങ്ങളോട് ഒന്നും തുറന്ന് പറയാൻ പറ്റില്ലല്ലോ….വേണ്ട…നീ എന്താ എന്ന് വെച്ചാൽ ചെയ്തോ…” അന്ന ദേഷ്യത്തോടെ എഴുന്നേറ്റ് പോവാൻ ഒരുങ്ങിയതും ശ്രീ അവളുടെ കൈയിൽ പിടിച്ച് നിർത്തി… “അന്നാ….പ്ലീസ്…പോവല്ലേ…ഞാൻ…ഞാൻ പറയാം….” “വേണ്ട ദച്ചൂ….ഞാൻ നിർബന്ധിച്ചത് കൊണ്ട് നീ പറയണ്ട… നിനക്ക് എപ്പഴാണോ പറയാൻ തോന്നുന്നത്….അപ്പോൾ പറഞ്ഞാൽ മതി….” അന്ന അവളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു… “അല്ല അന്നാ….എനിക്ക്….എനിക്ക് പറയണം…” ശ്രീ മുഖം താഴ്ത്തി പതിയെ പറഞ്ഞതും അന്ന അവളുടെ അടുത്തേക്ക് വന്ന് ഇരുന്നു….

“ദച്ചൂ….” മുഖം ഉയർത്തിയ ശ്രീയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അന്ന വല്ലാതായി…. ശ്രീ പതിയെ പറഞ്ഞ് തുടങ്ങി….അവളെ കുറിച്ച്….അവളുടെ ഹൃദയത്തിനേറ്റ മുറിവുകളെ കുറിച്ച്… അവർക്ക് മുന്നിൽ എല്ലാം തുറന്ന് പറഞ്ഞപ്പോഴേക്കും ശ്രീ അന്നമ്മയുടെ ദേഹത്തേക്ക് വീണ് പൊട്ടി കരഞ്ഞിരുന്നു… സ്റ്റോൺ ബെഞ്ചിൽ അലസമായി ഇട്ടിരുന്ന അന്നമ്മയുടെ ഫോണിന്റെ മറുതലക്കൽ എല്ലാം കേട്ട് കൊണ്ട് ഇരുന്ന സാമിന്റെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു……..തുടരും

നിനക്കായ് : ഭാഗം 46

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!