അമ്മുക്കുട്ടി: ഭാഗം 7

അമ്മുക്കുട്ടി: ഭാഗം 7

എഴുത്തുകാരി: റിയ ഡാനിയേൽ പാലക്കുന്നിൽ

” പിന്നെ… അച്ഛനും മുത്തശ്ശിയ്ക്കും കാണാൻ പറ്റിയ സീൻ അല്ലെ ഇത്… ഈ കവിളിൽ ഉമ്മ ഒരുമ്മ തന്നാൽ വിടാം” അവൻ ഒന്നുകൂടി അവളെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു. ” വിടെടാ പട്ടി എന്നെ….. ” അവൾ അല്പം ഉച്ചത്തിൽ പറഞ്ഞതും അവന്റെ കൈകൾ അയഞ്ഞു. അഭിജിത്ത് കണ്ണ് മിഴിച്ചു അമ്മുവിനെ നോക്കി. ” താൻ ഒരു അധ്യാപകൻ ആണോടോ…. ” കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് അമ്മു ചോദിച്ചു. ” തനിക്ക് നാണം ഉണ്ടോ…. എന്നെ കേറി പിടിക്കാൻ…. താൻ എന്താ കരുതിയത് എന്നെക്കുറിച്ച്… ” അവൾ കോപത്തോടെ അവനെ നോക്കി. അഭി മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് വന്നു.

ദേഷ്യം കൊണ്ട് ചുമന്നു തുടുത്ത അവളുടെ കവിളിലേക്കും മൂക്കിൻ തുമ്പിൽ ഉറഞ്ഞു കൂടിയ വിർപ്പ് തുള്ളികളിലേക്കും അവളുടെ വിറയ്ക്കുന്ന ചുണ്ടിലേക്കും അവൻ കണ്ണോടിച്ചു. ” ഞാനൊരു അധ്യാപകനാ…. അതിൽ സംശയം ഒന്നുമില്ല…. പക്ഷെ നാണം…. ആ സാധനം എന്റെ അയലത്തൂടെ പോലും പോയിട്ടില്ല… ” അവന്റെ മറുപടി കേട്ടതും അമ്മുവിന്റെ കണ്ണുകൾ വീണ്ടും ഉരുണ്ടു വന്നു. ” അതു മനസിലായി…. നാണം തീരെ ഇല്ലന്ന്.. ” ഉള്ളിലെ അമ്പരപ്പ് മറച്ചു വെച്ച് കൊണ്ട് അമ്മു പറഞ്ഞു. ” മനസിലായല്ലോ… അത് മതി.. ” അവൻ കള്ള ചിരിയോടെ പറഞ്ഞു. അമ്മു പല്ല് കടിച്ചു. ” ഞാൻ ഓരോന്ന് ചോദിക്കുമ്പോഴും നീ കോക്രി കാണിക്കുന്നതും മനസ്സിൽ കൗണ്ടർ അടിക്കുന്നതുമൊന്നും എനിക്ക് മനസിലാകുന്നില്ലന്ന് കരുതിയോ…. ” അഭി അവൾക്ക് അരികിലേക്ക് വന്നു ചോദിച്ചു.

അമ്മു മിണ്ടാതെ നിന്നു. ” പക്ഷെ എനിക്ക് ഇഷ്ടമാ…. ” ” ന്ത്‌…. ” അമ്മു പുരികം ഉയർത്തി. ” ഈ ശൗര്യം…. ” അഭിജിത്ത് കൈകൾ കെട്ടി അവളെ നോക്കി. ” അന്ന് നീയെന്നെ തിരികെ തല്ലിയില്ലേ….ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അത്.. ആദ്യം എനിക്ക് അമ്പരപ്പ് ആയിരുന്നു…പക്ഷെ പിന്നെ എനിക്ക് ഇഷ്ടമായി അത്… ” ” ആ തല്ല് നിങ്ങൾക്ക് കിട്ടേണ്ടത് ആണ്… ഒരു കാര്യവും ഇല്ലാതെ എന്നെ തല്ലിയത് കൊണ്ടാണ് തിരിച്ചു തന്നത്. ” അമ്മു വീറോടെ പറഞ്ഞു. ” അതല്ലേ എനിക്ക് ഇഷ്ടം ആയന്ന് പറഞ്ഞത്….. തെറ്റ് എന്റെ ഭാഗത്താ…. ഒരു സോറി പറഞ്ഞാൽ തീരുന്ന തെറ്റും അല്ല അത്..അറിയാം… പക്ഷെ നീയെന്റെ കരണം പുകച്ചൊന്നു തന്നപ്പോ…………..ആദ്യം ഞെട്ടിപോയെങ്കിലും പിന്നീട് എനിക്കെന്തോ അതങ്ങു ഇഷ്ടമായി….. ” അവൻ കവിളിൽ തലോടി പറഞ്ഞതും അമ്മു വായും പൊളിച്ചു നോക്കി നിന്നു. ”

പക്ഷെ…. നിന്നെ കാണുമ്പോ എല്ലാം ആ അടിയുടെ ചൂട് ആണ് എനിക്ക് ഓർമ വരുന്നത്….. അത് മാറ്റാൻ നീ അടിച്ച കവിളിൽ നിന്റെ ചുണ്ട് പതിയണം…. ” അവൻ പറഞ്ഞു. ” ഇനി ഞാൻ ആയിട്ട് ചോദിക്കില്ല…. ഞാൻ ചോദിക്കാതെ തന്നെ നീ തരും എന്റെ കവിളിൽ ഉമ്മ….. ” അഭി പറയുന്നത് കേട്ട് അമ്മു പുച്ഛത്തോടെ മുഖം തിരിച്ചു. ” അതിനു ഞാൻ ഒന്നുടെ ജനിക്കേണ്ടി വരും… ” അവൾ പുരികം ഉയർത്തി പറഞ്ഞു. അഭി ചിരിച്ചു കൊണ്ട് ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി താഴേക്ക് ചെന്നു. ” ഒന്നും മനസിലാകുന്നില്ലല്ലോ എന്റെ കൃഷ്ണ… ഇയാൾ ഇതെന്ത് ഭാവിച്ച… എന്താ ഇയാളുടെ ഉദ്ദേശം…. ” അമ്മു തല പുകഞ്ഞു ആലോചിച്ചു. ” ഇയാൾ എന്താ എന്നോട് ഇങ്ങനെ….. ” അമ്മുവിന്റെ ഉള്ളിൽ അഭിയോട് വെറുപ്പ് നിറഞ്ഞു.

കുറച്ചു നേരം കൂടി മുറിയിൽ നിന്നതിനു ശേഷം അവളും പതിയെ താഴേക്ക് ഇറങ്ങി ചെന്നു. അവൾ ചെന്നതും അഭിയും വീട്ടുകാരും പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ” അഹ്.. മോളെ ഞങ്ങൾ ഇറങ്ങുവാ കേട്ടോ.. ” രേണുക അവളോട് പറഞ്ഞു. അമ്മു മെല്ലെ തലയാട്ടി. ” ഇനിയിപ്പോ നമ്മൾ അടുത്തടുത്തു ആണല്ലോ..എപ്പോൾ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും വരാമല്ലോ..” കൃഷ്ണൻ പറഞ്ഞു. ” അതെ… ഞങ്ങൾ വന്നതോടെ നിങ്ങൾക്ക് ഇനി പുതിയ അയൽക്കാർ ആയല്ലോ അല്ലെ… ” രേണുക ചോദിച്ചു. ” അങ്ങനെ വെറും അയൽക്കാർ അല്ല…അന്യ വീടായി ഇത് കരുതുകയും വേണ്ട. ഞങ്ങളുടെ ബന്ധുക്കൾ തന്നെയാ നിങ്ങൾ ” ദുർഗ മുത്തശ്ശി അവരോട് ചിരിയോടെ പറഞ്ഞു. എല്ലാവരും ആ ചിരിയിൽ പങ്കു ചേർന്നപ്പോഴും അമ്മു മാത്രം മൗനമായി നിന്നു.

“എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ കൃഷ്ണാ…” ദാമോധരൻ കൃഷ്ണനോട് അനുവാദം ചോദിച്ചു. ” ശെരിയെടോ… ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങു… ” അയാൾ പറഞ്ഞു. ” നിങ്ങൾ എല്ലാരും അങ്ങോട്ടും വരണം.. രണ്ടു വീട് അപ്പുറം അല്ലെ…” “അതിനെന്താ ഇറങ്ങാം…” അവർ ചിരിയോടെ പറഞ്ഞു.. യാത്ര പറഞ്ഞു അവർ ഇറങ്ങിയപ്പോഴേക്കും സന്ധ്യ ആയിരുന്നു. ഗേറ്റ് കടന്ന് പോകാൻ നേരം അഭിയുടെ നോട്ടം അമ്മുവിന് നേർക്ക് വന്നു. തികഞ്ഞ പുച്ഛത്തോടെ അവൾ അത് തള്ളികളഞ്ഞു ” വഷളൻ… ” അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു. പിറ്റേ ദിവസം ക്ലാസ്സിൽ ചെന്നതും അമ്മുവിനെ വരവേറ്റത് മറ്റൊരു വാർത്ത ആണ്. ” വീണയ്ക്ക് അഭിജിത്ത് സാറിനോട് പ്രേമം ആണത്രേ.. ” ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയി അമ്മു.

” അവൾ അഭി സാറിനെ വളച്ചെടുക്കും എന്നൊക്കെയാടി വീമ്പു പറയുന്നേ… ” തൊട്ടു മുൻബെഞ്ചിൽ ഇരുന്ന കീർത്തി അമ്മുവിനോടും കൂട്ടുകാരോടുമായി പറഞ്ഞു. കീർത്തിയുടെ മുഖത്തു നല്ല നിരാശ ഉണ്ട്.. ക്ലാസ്സിലെ എല്ലാ തരുണീ മണികളും കണ്ണ് വെച്ചിരിക്കുന്ന ഗന്ധർവ്വൻ അല്ലെ ഈ അഭി സാർ. അമ്മുവിന് ചിരിയാണ് വന്നത്. ” അവൾക്ക് പ്രേമം ആണെന്ന് പറഞ്ഞിട്ടെന്താ കാര്യം… അയാൾക്കും കൂടി ഇവളെ ഇഷ്ടം ആകണ്ടേ ” കൂട്ടുകാരികളുടെ ചർച്ച കേട്ടുകൊണ്ട് അമ്മു പറഞ്ഞു. ” ഇവൾ ഇഷ്ടപ്പെടുത്തി എടുക്കുമെന്ന പറയുന്നേ… ” ക്ലാസ്സിലെ മറ്റൊരു കുട്ടിയായ സംഗീതയും പറഞ്ഞു. ” പിന്നെ… അങ്ങനെ സ്വിച് ഇട്ടാൽ വരുന്ന സാധനം ആണോ ഈ ഇഷ്ടവും സ്നേഹവും ഒക്കെ… അങ്ങനെ ആണേൽ ഞാൻ പണ്ടേ അങ്ങേരെ ഇഷ്ടപ്പെട്ടേനെയല്ലോ…. ”

പറഞ്ഞു കഴിഞ്ഞാണ് പറഞ്ഞതിലെ കുരുക്ക് അമ്മുവിന് മനസിലായത്. ക്ലാസ്സിലെ പെൺപട എല്ലാം അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നില്കുന്നു. ” എന്തെ നിനക്കും സാറിനെ നോട്ടം ഉണ്ടോ… ” ” അയ്യേ… എനിക്കോ…. ഞാൻ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞതല്ലേ. ” എന്നും പറഞ്ഞു അവൾ ഇരുന്നിടത്തു നിന്ന് സ്കൂട്ടായി. പിന്നാലെ രേഷ്മയും മാളുവും അവളുടെ ഒപ്പം നടന്നു. അവർ ഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു. ” ഇനി നിനക്ക് അയാളോട് വല്ലതും ഉണ്ടോടി… ” മാളു ചോദിച്ചു. ” എന്ത്.. ” ” പ്രേമം… ” ” അയ്യടാ… പ്രേമിക്കാൻ പറ്റിയൊരു ചളുക്ക് ” നാക്ക് പുറത്തേക്ക് നീട്ടി അവൾ പറഞ്ഞതും ദേ മുന്നിൽ നില്കുന്നു അഭിജിത്ത്. ” ഇയാളിയതെപ്പം വന്നു… ” അമ്മു കണ്ണ് ചുഴിച്ചു അവനെ നോക്കി. ” പറഞ്ഞത് കേട്ടു കാണുമോ… ” അവൾ അവൻ നിൽക്കുന്ന ഇടത്തേക്ക് സൂക്ഷിച്ചു നോക്കി. ”

എന്റെ ദൈവമേ.. ഇവൾ വളയ്ക്കും എന്ന് പറഞ്ഞപ്പോ ഇത്രേം fast ആകുമെന്ന് കരുതിയില്ല…. ദേ നോക്കിക്കെ വീണ അല്ലെ ആ നില്കുന്നത്… ” രേഷ്മ പറഞ്ഞ ഇടത്തേയ്ക്ക് അമ്മുവും മാളുവും നോക്കി. വീണ അഭി സാറിനോട് അടുത്ത് നിന്ന് എന്തൊക്കെയോ പറയുകയാണ്. രണ്ടു പേരും കാര്യമായിട്ട് എന്തോ പറഞ്ഞു ചിരിച്ചു മറിയുന്നുണ്ട്. ” എന്താണാവോ ഇത്ര വലിയ കോമഡി.. ” അമ്മു ചുണ്ട് കൂർപ്പിച്ചു. ” ഇത് വളയുന്ന ലക്ഷണം ആണ് മോളെ… ” മാളു പറഞ്ഞു. ” അവൾക്ക് അങ്ങനെ തന്നെ വേണം… ഇങ്ങേരെ പോലെ ഒരുത്തനെ അല്ലെ കെട്ടുന്നത്… ” അമ്മു ചുണ്ട് കോട്ടി. ” അങ്ങേർക്ക് എന്താടി കുഴപ്പം…. ഗ്ലാമർ അല്ലെ. ടോവിനോയുടെ ഒരു കട്ട്‌ ഇല്ലേ കാണാൻ.. .. ആരായാലും ഒന്ന് ആഗ്രഹിക്കില്ലേ…” ” ടോവിനോയുടെ ഗ്ലാമർ മാത്രേ ഉള്ളു…. കയ്യിലിരുപ്പ് ബാലൻ കെ നായറിന്റെ ആണ്…. ” അമ്മു പല്ല് കടിച്ചു.

” നീ എന്തൊക്കെയാ അമ്മു പറയുന്നേ… ” രേഷ്മ ചോദിച്ചതും അമ്മു മുഖം കുനിച്ചു നിന്നു. ” അയാൾ ആൾ ശെരി അല്ലാടി… ” അമ്മു പറഞ്ഞു ” എന്താ പെണ്ണെ കാര്യം…. പറ…. ” രേഷ്മ അവളുടെ മുഖം പിടിച്ചു ഉയർത്തി ചോദിച്ചു അമ്മു ചുറ്റും നോക്കി. അവരെയും വിളിച്ചു കുട്ടികൾ ആരും ഇല്ലാത്ത ഒരിടം നോക്കി പോയി മാറി ഇരുന്നു. തലേന്ന് നടന്ന കാര്യങ്ങൾ ഓരോന്നായി അവരോട് പറഞ്ഞു. ” എടിയേ… ഇത് മറ്റേത് തന്നെ…. പ്രേമം…. പ്രേമം ലൈൻ…. ” രേഷ്മ മാളുവിനെ നോക്കി പറഞ്ഞു. ” അതെ അതെ…. ഇത് അത് തന്നെ… ” മാളുവും ചിരിച്ചു. ” വീണ അപ്പൊ കഥ അറിയാതെ ആട്ടം കാണുവാണല്ലോ….. അങ്ങേരെ വളയ്ക്കാൻ പോയി അവളുടെ ഇടപാട് തീരും…. അങ്ങേർക്ക് ഇവളെ അല്ലെ നോട്ടം… ” രേഷ്മയും മാളുവും ചിരിച്ചു. ” ഒന്ന് നിർത്തടി…. അയാൾ എന്നോട് ഇഷ്ടം ആണെന്ന് വല്ലതും പറഞ്ഞോ…

പിന്നെന്താ നീയൊക്കെ ഇങ്ങനെ പറയുന്നേ.. ” ” ഇതൊക്കെ ഇത്ര പറയാൻ എന്തിരിക്കുന്നു…. അയാൾ തന്നെ indirect ആയി പറഞ്ഞല്ലോ ഇഷ്ടപ്പെട്ടെന്ന്…!” ” അത് അയാളെ തിരിച്ചു തല്ലിയത് ഇഷ്ടം ആയെന്നാ പറഞ്ഞെ.. ” അമ്മു പറഞ്ഞു. ” അമ്മു…. നീ പൊട്ടി ആണോ.. അതൊ പൊട്ടി ആയിട്ട് അഭിനയിക്കുവാണോ… ” മാളു അവളെ നോക്കി ചോദിച്ചു. ” എന്താടി അങ്ങനെ പറഞ്ഞെ ” ” എടി…. നീ അടിച്ചത് ഇഷ്ടം ആയെങ്കിൽ അത് പറഞ്ഞു അവിടെ നിർത്തിയാൽ പോരെ…. അയാൾ തല്ലി. നീയും തിരിച്ചു തല്ലി…. അതവിടെ തീർന്നു…. പിന്നെന്തിനാ അടിച്ച കവിളിൽ ഉമ്മ വേണമെന്ന് അങ്ങേരു നിന്നോട് പറയുന്നേ….. ” ” അങ്ങേരു ഒരു വഷളൻ ആയത് കൊണ്ട് ” അമ്മു കൂളായി പറഞ്ഞു ” നീ അങ്ങനെ അടച്ചാക്ഷേപിക്കാൻ നിൽക്കണ്ട പെണ്ണെ….. അഭി സാർ വേറെ ആരോടെങ്കിലും മോശമായി പെരുമാറുന്നത് നീ കണ്ടിട്ടുണ്ടോ ” മാളു ചോദിച്ചു.

” ഇല്ല…പക്ഷെ എന്നോട് കാണിച്ചതോ…. ” അവൾ ചോദിച്ചു. ” സിമ്പിൾ… അഭി സാറിനു നിന്നെ ഇഷ്ടം ആയത് കൊണ്ട്… ” മാളു പറഞ്ഞു. ” പിന്നെ ഇഷ്ടം ഉള്ളവർ ഒക്കെ ഇങ്ങനെ അല്ലെ…. ” ” എനിക്ക് അയാളെ തീരെ ഇഷ്ടം അല്ല… ഇനി ഇഷ്ടപ്പെടാനും പോകുന്നില്ല ” അമ്മു ചുണ്ട് കോട്ടി. ” ആ കണ്ടറിയാം….. ” രേഷ്മ പറഞ്ഞു. ” അറിയാൻ ഒന്നുമില്ല… അയാൾ എന്നോട് പക തീർക്കാൻ നോക്കുവാ…ഞാൻ അയാളെ തിരിച്ചു തല്ലിയത് മനസിലിട്ടോണ്ട് നടപ്പാ… അല്ലാതെ ഇഷ്ടം ഒന്നുമില്ല എന്നോട്… ഇഷ്ടം ഉണ്ടെങ്കിൽ അത് എപ്പോഴും കാണിക്കണ്ടേ… അല്ലാതെ ക്ലാസ്സിലും ആളുകളുടെ മുന്നിലും ഒരു സ്വഭാവം , ആരും ഇല്ലാത്തപ്പോ മറ്റൊരു സ്വഭാവം… ഇതൊക്കെ ആണോ ഇഷ്ടം… ” അവൾ ചോദിച്ചു. ” ഇഷ്ടം…… ഈ ഇഷ്ടം എനിക്ക് വേണ്ട…… എന്നെ ഇഷ്ടപ്പെടുകയും വേണ്ട…. ” അമ്മു ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. ************

ദിവസങ്ങളും മാസങ്ങളും വേഗം ഓടിപോയ്കൊണ്ടിരുന്നു. പഴയത് പോലെ തന്നെ ക്ലാസ്സിൽ വഴക്കും ദേഷ്യവും ഒക്കെയായി അഭിജിത്തും അമ്മുവും പോയി.. അഭി ഓരോന്ന് പറഞ്ഞു ക്ലാസ്സിൽ അമ്മുവിനെ ചൊറിയാൻ നോക്കുമ്പോഴും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകികൊണ്ട് അവളും കട്ടയ്ക്ക് പിടിച്ചു നിന്നു. അതിനിടയിൽ അമ്മുവിന്റെയും അഭിയുടെയും വീട്ടുകാർ തമ്മിൽ വളരെ നല്ല അടുപ്പത്തിലും ആയി. ക്ലാസ്സിൽ കീരിയും പാമ്പും പോലെ ആണെങ്കിലും വീട്ടുകാരുടെ മുന്നിൽ ഇരുവരും നല്ല സാറും സ്റ്റുഡന്റ്റും ആയി അഭിനയിച്ചു.. First semester റിസൾട്ട്‌ വന്നതും അമ്മു തലയ്ക്കു കയ്യും കൊടുത്തു ഇരുന്നു പോയി.. ” എല്ലാ വിഷയത്തിനും പാസ്സ് ആയിട്ടുണ്ട്….

അക്കൗണ്ടൻസിക്ക് തോറ്റു തുന്നം പാടുകയും ചെയ്തു ” ” എന്റെ ദൈവമേ….. ആ കാലമാടന്റെ വിഷയത്തിന് തന്നെ തോറ്റു പോയല്ലോ ഞാൻ.. അയാൾ എന്നെ കൊന്ന് കൊല വിളിക്കുമല്ലോ…. ” അമ്മു വിരൽ കടിച്ചു ” ഇനി എന്താകുമോ എന്തോ….. ” അമ്മു തലയ്ക്ക് കയ്യും കൊടുത്തു മാർക്ക്‌ ലിസ്റ്റിലേക്ക് നോക്കി ഇരുന്നു… തുടരും…

അമ്മുക്കുട്ടി: ഭാഗം 6

Share this story