ആദിശൈലം: ഭാഗം 18

ആദിശൈലം:  ഭാഗം 18

എഴുത്തുകാരി: നിരഞ്ജന R.N

ചെറിയച്ഛ……….. അവരെപ്പോഴാ വരണേ……….. അവരവിടുന്ന് ഇറങ്ങി മോനെ…… ദേവൻ വിളിച്ചിരുന്നു………………………. ധ്യാനേട്ടാ, സദ്യയുടെ കാര്യമൊക്കെ ഏട്ടനല്ലേ ഏറ്റത്????? എന്തായി അവിടെ???? അവിടെയെല്ലാം ഒക്കേയാടാ അഖിലേ….. വരണം… വരണം… ദാ അങ്ങോട്ടിരിക്കാം……… വിശ്വൻ അവിടെയെല്ലാം ഓടിനടന്നു… എല്ലാവരും ഭയങ്കര തിരക്കിലാണ്.. കാര്യം എന്തെന്ന് മനസ്സിലായില്ലേ?? ഇല്ലെങ്കിൽ ഞാൻ പറയാട്ടോ, ഇന്നാണ് ആദിശൈലത്തിലെ പെൺകുട്ടികളുടെ നിശ്ചയം നമ്മുടെ ചെക്കന്മാരുമായി………. അതിന്റെ തിരക്കിലാണ് എല്ലാവരും… വർഷങ്ങൾക്ക് ശേഷം കുടുംബത്തിലുണ്ടാകുന്ന ആദ്യചടങ്ങ് ആയതുകൊണ്ട് എല്ലാവരും ഭയങ്കര എക്സൈറ്റ്മെന്റിലാ………….

മക്കളേ, അവരെ ഒരുക്കിയോ……… ഇടയ്ക്ക് നന്ദിനി റൂമിലേക്ക് വന്ന് ജാൻവിയോടും ദേവികയോടും ചോദിച്ചതും രണ്ടും ഡബിൾ ഹാപ്പിയോടെ കണ്ണിറുക്കികാണിച്ചു……. ലൈറ്റ് ബ്ലൂ ആൻഡ് വൈറ്റ് കളർ കോമ്പിനേഷനിലെ ലെഹങ്കയായിരുന്നു നന്ദയുടെ വേഷം……………..നീട്ടിയെഴുതിയ കണ്ണും ഒരു വെള്ളകൽ പൊട്ടും ബ്ലൂ കളർ കമ്മലും അതിന്റെ സെറ്റ് നെക്‌ലേസും അവളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി…….. വട്ടത്തിൽ വെച്ച മുല്ലപ്പൂവും കൂടിയായപ്പോൾ ഹൈവാ!!!!പെണ്ണിന് എന്താ ചേല്……………… എന്റെ ചക്കരപെണ്ണ് 😘😘😘😘😘😘😘 ഒരുങ്ങിയിറങ്ങിയ നന്ദയെ കണ്ട് ആഷി ഓടിച്ചെന്ന് കെട്ടിപിടിച്ചു……………………..

നോക്കിക്കോ മിക്കവാറും ചേട്ടായിയെ ഇന്ന് ഐകെയറിൽ കാണിക്കേണ്ടിവരും…….. നന്ദയുടെ കാതോരം ആഷി പറഞ്ഞത് മനസ്സിലാകാതെ അവൾ ആഷിയെയൊന്ന് നോക്കി……….. കണ്ണെടുക്കാതെ ഈ മുഖത്തോട്ട് നോക്കി നോക്കി പാവം എന്റെ ചേട്ടായിയുടെ കണ്ണടിച്ചുപോകാതിരുന്നാൽ മതിയായിരുന്നു…., 😇😇😇😇 ആഷി പറഞ്ഞതുകേട്ട് അവൾ ചിരിച്ചു……. പാവം മാധുചേട്ടായി…… ജാൻവികൂടി കളിയാക്കാൻ തുടങ്ങിയതോടെ നന്ദയുടെ മുഖം നാണത്താൽ താഴ്ന്നു………….. ശ്രീ ചേച്ചി എവിടെ? ഒരുങ്ങിയില്ലേ?????????? ദേവികയുടെ ചോദ്യം കേട്ടതും അവരെല്ലാം പരസ്പരം നോക്കി…. എന്നിട്ടൊരു കൂട്ടച്ചിരിയായിരുന്നു………..

നോക്കിക്കോ ദേവൂ… ഇപ്പോൾ ആ ഡ്രസ്സ് ഡിസൈൻ ചെയ്തവനും അവരുടെ അപ്പനപ്പൂപ്പന്മാരും കിടന്ന് തുമ്മുവായിരിക്കും.. കൂടെ എന്റെ അച്ഛനും……. ചിരി ഒരുവിധത്തിലടക്കി ആഷി പറഞ്ഞതിന് പിന്നാലെ താഴെനിന്ന് വിശ്വന്റെ തുമ്മൽ കേട്ടതും അടക്കിവെച്ച ചിരി അവൾ വീണ്ടും തുടർന്നു…………………….. ങ്ഹേ… !!! ന്തേ കാര്യം മനസ്സിലായില്ലേ.. ഇല്ലെങ്കിലേ ആളുടെ റൂമിന് വെളിയിൽ ചെന്നുനോക്ക്.. ഞാൻ ഈ പറഞ്ഞവരെയെല്ലാം പാവം സ്മരിക്കുകയായിരിക്കും ഇപ്പോ…. 🤣🤣🤣 ഓഹ്… എന്നാൽ പിന്നെ അതൊന്ന് കേട്ട്കളയാം, ദേവുവും ജാൻവിയും അങ്ങോട്ടേക്ക് വച്ചുപിടിച്ചു… പിന്നാലെ നമ്മുടെ കുറുമ്പിയും…. ഇതേത് പണ്ടാരകാലനാണാവോ ഉണ്ടാക്കിയെ…. ന്തോന്നിത്…..

ശരീരം മുഴുവൻ ഓരോന്ന് കൊണ്ടുകേറുന്നു… അപ്പോഴേ അച്ഛായെടുത്ത് പറഞ്ഞതാ ഇത്രെയും ഹെവി വർക്കൊന്നും എനിക്ക് വേണ്ടെന്ന്.. കേൾക്കേണ്ടേ… കോപ്പ്.. ഇതിപ്പോൾ നടക്കാൻപോലും വയ്യാത്ത അവസ്ഥയായല്ലോ കർത്താവെ……. 🙄🙄🙄🙄🙄 വാതിൽക്കൽ എത്തിയില്ല അതിന് മുൻപേ കേൾകാം അകത്തെ ബഹളം……….. ചേച്ചിയെ…….. കൂയ്…….. ഏതവാളടി അത്………. അതുവരെയുണ്ടായിരുന്ന സകലകലിപ്പും കൂടി ചേർത്തായിരുന്നു ശ്രീയുടെ മറുപടി………. ഞങ്ങൾ എല്ലാരുമുണ്ട് ചേച്ചി….. 😬😬ഒരു ഇളിച്ചചിരി പാസ്സാക്കി ജാൻവി പറഞ്ഞു….. ഹും, എന്തോന്നാ എല്ലാംകൂടി….. ചേച്ചി ഈ വാതിലൊന്ന് തുറന്നെ ഞങ്ങളൊന്ന് കാണട്ടെ…………. ആഷി കൊഞ്ചലോടെ പറഞ്ഞതും അകത്തുനിന്ന് പുളിച്ച തെറി കേട്ടു ……………….

ആഹാ…… സന്തോഷമായി രാമൻകുട്ടി…. സന്തോഷമായി………… എന്നാലും ഇതൊക്കെ എവിടുന്നാണാവോ ചേച്ചി പഠിച്ചേ…… 😬😬😬😬 ആഷി നിർവൃതി അടിഞ്ഞു………… എല്ലാരും പോയെ…. സമയമാവുമ്പോൾ ഞാൻ അങ്ങെത്തിക്കോളാം… എന്നെ ആരും എഴുന്നള്ളിക്കാൻ വരണ്ട……. അവൾ അകത്തൂന്ന് വിളിച്ചുപറഞ്ഞു…അത് കേട്ടതും മൂന്നെണ്ണവും ആ സ്പോട്ടിൽ അവിടുന്ന് സ്ഥലം കാലിയാക്കി……… നന്ദിനി….. ദേ അവരിങ്ങെത്തി….. ഉമ്മറത്ത് മാധവത്തിലെ കാർ വന്ന് നിന്നതും വിശ്വനാഥൻ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു കൂടെ വന്നവരെ വരവേൽക്കുകയും ചെയ്തു…………… എല്ലാരും വന്നുവെന്ന് അറിഞ്ഞപ്പോഴേ ആഷിയും വാലുകളും താഴേക്കോടിയെത്തി……..

ലൈറ്റ്ബ്ലു കളർ കുർത്തയും കസവ് മുണ്ടും ഉടുത്ത് പ്ലെയ്ൻ ഗ്ലാസും ചുണ്ടിലെ പുഞ്ചിരിയുമായി അടാർ ലൂക്കിലായിരുന്നു മാധു………….. ചേട്ടായീ പൊളിച്ചു അല്ലേടി…… ദേവുവിന്റെ തോളിൽ കൂടി കൈയിട്ട് ആഷി കമന്റടിച്ചതും സ്പോട്ടിൽ വന്നുമറുകമന്റ് ദേവുവിന്റെ വക…… ഇത് മിക്കവാറും നന്ദേച്ചി ഐകെയറിൽ പോകേണ്ടിവരുമെന്ന് തോന്നുന്നു……………… ഹ്ഹഹ്ഹ അത് ശെരിയാ….. അല്ല, ഇവളിത് ഏത് ലോകത്താ…. അപ്പോഴാണ് ആഷി എങ്ങോട്ടോ വായിനോക്കിനിൽക്കുന്ന ജാൻവിയെ ശ്രദ്ധിച്ചത്… അവളുടെ നോട്ടംപോകുന്ന പാത പിന്തുടർന്ന ആ കുറുമ്പിയുടെ കണ്ണ് എത്തപ്പെട്ടത് അവരുടെ കൂടെവന്ന ചെറുപ്പക്കാർ പിള്ളേരിലായിരുന്നു……..

ഒഹൊയ്… ഇവൾ അതിനിടയിലൂടെ വായിനോട്ടത്തിൽ phd എടുക്കാനുള്ള പ്ലാനിലാണ് അല്ലെ…….. ശെരിയാക്കിതരാഡി ഞാൻ………….. അതുംപറഞ്ഞ് ജാൻവിയുടെ തലയ്ക്ക് ഒരു കിഴുക്ക് കൊടുത്തു ആഷി…. ഡീ കാട്ടുകോഴി…………… ശ്…. ഒന്ന് പതുക്കെ പറയെന്റെ ആഷി….. ഇതൊക്കെയല്ലേ നമുക്കൊരു മനസുഖത്തിന്….. തലയിൽ തടവിക്കൊണ്ട് ജാൻവി പറയുന്നത്കേട്ട് ദേവു ചിരിച്ചു…. നീ നിന്റെ ആ കാലമാടൻ ആങ്ങളയില്ലേ ധ്യാൻ, അങ്ങേരോട് ചെന്ന് പറ… ബാക്കി അങ്ങേര് തരും നിനക്ക്………………. അവളുടെ താടിയിൽ ഒരു തട്ടും തട്ടി ആഷി തിരിഞ്ഞുനടന്നു….. ചമ്മിനാറിയതിന്റെ എല്ലാം ഭാവവും മുഖത്ത് പടർത്തി പിന്നാലെ അവളുമാരും നടന്നു……… വാടോ ഇരിക്ക്…….

വിശ്വൻ ദേവനോട് പറഞ്ഞു………….. അപ്പോഴേക്കും സുമിത്ര നന്ദിനിയുടെ അടുത്തേക്ക് പോയിരുന്നു , കൂടെ കുറച്ച് സ്ത്രീകളും…… മാധു അവന്റെ കസിൻസിന്റെയും കൂട്ടുകാരുടേയുമൊപ്പമാണ് ഇരുന്നതെങ്കിലും കണ്ണും മനസ്സും ആരെയോ തിരയുകയായിരിന്നു………. ……. വിശ്വാ…ഇത് ന്റെ ചേട്ടൻ മഹേന്ദ്രൻ ഇത് അദ്ദേഹത്തിന്റെ മക്കൾ മാനവും മാനസയും…….. ദേവൻ തന്റെ അടുത്തിരിക്കുന്നവരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി…. നമസ്കാരം……. വിശ്വൻ അവരെ ഹാർദ്രവമായി സ്വീകരിച്ചു………. അല്ല, കണ്ണനെവിടെ?????? നന്ദിനിയുടെ ചോദ്യം കേട്ട് സുമിത്ര ഒന്ന് പരുങ്ങി…….. അവൻ ഇവിടേക്ക് സമയമാകുമ്പോൾ എത്താമെന്നാ പറഞ്ഞേക്കുന്നെ………. അവർ ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു……..

.ഒപ്പം കൂടെ വന്നവരെ പരിചയപ്പെടുത്താനും തുടങ്ങി…. ഇത് ദേവേട്ടന്റെ ചേട്ടന്റെ ഭാര്യ സരസ്വതി……. ഇത് ന്റെ ഏട്ടന്റെ ഭാര്യ മായേടത്തി……… ഏട്ടൻ പത്തുവർഷം മുൻപ് ഒരു ആക്‌സിഡന്റിൽ……….. സുമിത്രയുടെ ശബ്ദം നേർത്തു.. കൂടെ മായയുടെ മുഖവും താഴ്ന്നു…….. അത് മനസ്സിലാക്കേയാന്നോണം നന്ദിനി അവരുടെയടുത്തേക്ക് നീങ്ങിനിന്നു………. മക്കളൊക്കെ എന്ത് ചെയുന്നു????? മക്കളുടെ കാര്യം പറഞ്ഞതും അവരുടെ താഴ്ന്ന മുഖം ഉയർന്നു… കണ്ണുകളിൽ ശോഭ പടർന്നു……. എനിക്ക് രണ്ടാണ്മക്കളാ, ഒരാൾ ഏട്ടന്റെ ബിസിനസ്‌ ഒക്കെ നോക്കിനടത്തുന്നു… മറ്റെയാൾ IPS ട്രെയിനിങ്ങിലാ…….. അത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകളിൽ മക്കളെക്കുറിച്ചോർത്തുള്ള അഭിമാനം നിറഞ്ഞു…………

നന്ദേച്ചി…..ചേട്ടായീ പൊളിച്ച്…. എന്നാ ലുക്കാന്നെ……………………… കുറുമ്പിയും കൂട്ടരും നന്ദയുടെ അടുക്കൽ മാധുവിനെ വർണിക്കുകയായിരുന്നു……………….. ആഷി, കണ്ണേട്ടനെ കണ്ടില്ലല്ലോ…… പെട്ടെന്നാണ് ജാൻവി പറഞ്ഞത്….. അത് ശെരിയാണല്ലോ ഞാനുമിപ്പോഴാ ശ്രദ്ധിക്കുന്നത്….. ചേച്ചിയാണേങ്കിൽ റൂമിൽ നിന്നും പുറത്തേക്കും ഇറങ്ങിയിയിട്ടില്ല………… ആഷി എല്ലാവരോടുമായി കുറച്ച്ഗൗരവപൂർവ്വമായി പറഞ്ഞു……… നീ വാ നമുക്ക് ഒന്ന് താഴേക്ക് ചെന്ന് നോക്കാം….. ദേവു രണ്ടിനേയുംവിളിച്ചുകൊണ്ട് താഴേക്ക് പോയി……. അപ്പോഴും ആഷി പറഞ്ഞതിനെക്കുറിച്ഛ് തന്നെചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു നന്ദ……. ഭഗവാനെ…….. എന്താ സംഭവിക്കുന്നെ???? ശ്രീ എന്താ വാതിൽ തുറക്കാതെ….. കണ്ണൻ എന്തുകൊണ്ടാ ഇതുവരെ വരാത്തത്??????……….

ഞാൻ കാരണമാണല്ലോ രണ്ടാളും എൻഗേജ്‌മെന്റിന് തന്നെ സമ്മതിച്ചത്… ഇനിയിപ്പോൾ……………… ആ കണ്ണും മനസ്സും ഒരുപോലെ പിടിയാൻ തുടങ്ങി…… അവളുടെ മനസ്സ് കുറച്ച് ദിവസം പിന്നിലേക്ക് പോയി…. അന്ന് യാത്ര കഴിഞ്ഞ് വന്ന ശ്രീയെ കുറേനേരമായിട്ടും കാണാഞ്ഞിട്ടാണ് ആഷി വിളിക്കാനായി പോയത്…………. ചേച്ചി……. ചേച്ചി…… ദേ അമ്മ വിളിക്കുന്നെ…… തകരപ്പെട്ടി നെഞ്ചോട് ചേർത്ത് വിതുമ്പുകയായിരുന്ന ശ്രീ ആഷിയുടെ ശബ്ദം കേട്ട് കണ്ണുനീർ തുടച്ച് നിലത്തുനിന്നെണീറ്റു…. ദാ വരുന്നു…….. അതും പറഞ്ഞ് ഷെൽഫിൽ ഭദ്രമായി ആ തകരപെട്ടി വെച്ചവൾ ടൗവ്വലുമായി ബാത്റൂമിലേക്ക് പോയി……….. അപ്പോഴേക്കും ദേവന്റെ കാൾ വിശ്വന് വന്നിരുന്നു….. കുട്ടികൾക്ക് പരസ്പരം ഇഷ്ടക്കേടില്ലാത്തതുകൊണ്ട് നിശ്ചയം ഉടനെ നടത്താമെന്ന് കാരണവരങ്ങ് തീരുമാനിച്ചു….

ആ വിവരം വിശ്വൻ നന്ദിനിയോട് പറയുന്നതിനിടയ്ക്കാണ് ഫ്രഷ് ആയി ശ്രീ താഴേക്ക് വരുന്നത്….. എന്താണ് രണ്ടും കൂടി? റൊമാൻസ് വല്ലതുമാണോ???? ശ്രീയുടെ കമെന്റ് കേട്ട് നന്ദിനി അവളെ പുരികമുയർത്തിയൊന്ന് നോക്കി……… എന്താണ് എന്റെ ടീച്ചറ്കുട്ടീ… മുഖമൊക്കെ കടന്നല് കുത്തിയതുപോലെ…………. അവരുടെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് അവൾ കൊഞ്ചിയതും ആ അമ്മയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു……. അമ്മേ എനിക്ക് നന്നായി വിശക്കുന്നു….. ഒരു കുഞ്ഞിനെപ്പോലെ അവൾ കൊഞ്ചി….. വന്നിരിക്ക് എടുത്ത് വെച്ചിട്ടുണ്ട് ഞാൻ……… അമ്മ എനിക്ക് വാരിതരുവോ……. ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവൾ ചോദിക്കുന്നത് കേട്ട് വിശ്വൻ മൂക്കിൽ കൈ വെച്ചു………

അമ്മേ…… പ്ലീസ്…… അവളൊന്ന് ചിണുങ്ങിയതും പുഞ്ചിരിയോടെ നന്ദിനി ഒരു കഷ്ണം ഇഡ്ഡലി ചട്നിയിൽ മുക്കി അവളുടെ വായിൽവെച്ചുകൊടുത്തു……… ഹൈവാ…… എന്നാ ടേസ്റ്റ്… !!!!ഇനിയും താ…. അമ്പടി….. !!!!! കവിളിൽ ചെറുതായി തട്ടി ഒരു കഷ്ണവും കൂടി അവൾക്കായി നൽകി ആ അമ്മ……… കൊള്ളാം കൊള്ളാം….. കെട്ട് കഴിഞ്ഞുപോയാലും എന്നും ഇവിടെവന്ന് അമ്മയുടെ കൈയിൽ നിന്ന് വാരി കഴിക്കണംട്ടോ…………… പിറകിൽനിന്നുള്ള ആഷിയുടെ കമന്റ് കേട്ടതും നീ പോടീ എന്നും പറഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് വീണ്ടും വീണ്ടും അവൾ വാങ്ങി കഴിച്ചുകൊണ്ടിരുന്നു……….. പെട്ടെന്നാണ് എന്തോ ഓർത്തതുപോലെ അവൾ കഴിപ്പ് നിർത്തി ആഷിയെ നോക്കിയത്….. നീ എന്താ ഇപ്പോ പറഞ്ഞെ…………………

അത്…. അത്…… കെട്ട് കഴിഞ്ഞ് ചേച്ചി ഇവിടേക്ക് എന്നും രാവിലെ വരേണ്ടിവരില്ലേന്ന്….. അതിന് നിന്നോടാരാടി പറഞ്ഞെ ഞാൻ കെട്ടാൻപോകുന്നെന്ന്………. പുരികമുയർത്തി ശ്രീ ചോദിച്ചതും കണ്ണുകൊണ്ട് അവൾ വിശ്വനിലേക്ക് തിരിഞ്ഞു…. അത്കണ്ടതും അവളും അങ്ങോട്ടേക്കുനോക്കി……. അച്ഛാ……. അത് മോളെ…… മാധുവിന്റെ കുടുംബത്തിന് രണ്ട് വിവാഹവും ഒന്നിച്ച് നടത്തിയാൽ കൊള്ളാമെന്നുണ്ട്…… ജാതകപ്രകാരം പെട്ടെന്ന് തന്നെ നിശ്ചയം നടത്തണമെന്ന്…… അച്ഛേ………… മോളെ…… എനിക്കിപ്പോഴേ വേണ്ട ഈ കല്യാണമൊന്നും….. കുറച്ചുംകൂടി വെയിറ്റ് ചെയ്തൂടെ?????? അവളുടെ സ്വരത്തിന് ചിലകണക്കുകൂട്ടലുകൾ പിഴക്കുമോയെന്നുള്ള ഒരു നിരാശ പ്രതിഫലിച്ചു………… മോളെ അത്…അവർക്ക്……

വിശ്വൻ കൂടുതൽ എന്തെങ്കിലും പറയുംമുൻപേ ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി ശ്രീ റൂമിലേക്ക് പോയി…….. വിശ്വേട്ടാ….. എന്റെ കുഞ്ഞ്……… അവൾപോകുന്നതും നോക്കി നന്ദിനി നെടുവീർപ്പിട്ടു………… അമ്മേ, അമ്മ വിഷമിക്കണ്ട… അവളെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കാം…. നന്ദ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…….. ഇനിയും എന്റെ കുഞ്ഞിനെ പരീക്ഷിക്കല്ലേ ഭഗവാനെ………… ഇനിയെങ്കിലും അതിനിത്തിരി സന്തോഷം കൊടുത്തൂടെ????? ആ അമ്മയുടെ പരിഭവം ചുറ്റുമുള്ളവരിലും ഒരു നോവ് പടർത്തി……… അമ്മേ ഞാൻ ഒന്ന് സംസാരിക്കട്ടെ അവളോട്……… നന്ദ ശ്രീയുടെ അരികിലേക്ക് പോയതും വിശ്വൻ നന്ദിനിയെ ചേർത്തുപിടിച്ചു……… ഹ്ഹ ഹ്ഹ….. ഇവിടെ പ്രായം തികഞ്ഞ ഒരാളും കൂടിയുണ്ടെ ….. ഡീ.. ഡീ……….

തല്ലാനായി കൈയുയർത്തിയതും അവൾ പുറത്തേക്കോടി……… റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു ശ്രീ….. മോളെ…… നന്ദ വിളിച്ചതും അവൾ തിരിഞ്ഞ്‍നോക്കി… നന്ദയെ കണ്ടതും ആ മാറിലേക്ക് അവൾ തലചായ്ച്ചു……. ചേച്ചി………. എന്താടാ… എന്താ എന്റെ കുഞ്ഞൂസിന് പറ്റിയെ………… ആ മുടിയിഴകളിലൂടെ വിരലുകൾ പായിച്ച് നന്ദ ചോദിച്ചു……. എനിക്കറിയില്ല ചേച്ചി…. എനിക്ക് കുറച്ച് സമയം കൂടി തന്നൂടെ…………… ഒഴുകിയിറങ്ങിയ മിഴിനീരും ഇടറിയ ശബ്ദവും അവളുടെയുള്ളിലെ നീറ്റലിന്റെ ആഴം വ്യക്തമാക്കി…….. മോളെ………… കല്യാണം ഉടനെവേണമെന്ന് പറയുന്നില്ലല്ലോ…..നിശ്ചയം അത് നടത്താനല്ലേ….. ചേച്ചി….. ശ്രീ………. താഴെ, നമ്മുടെ അമ്മ നെഞ്ച്പൊട്ടി യിരിക്കുവാ…….

നിന്റെ തീരുമാനം എന്തായാലും ഞങ്ങൾക്ക് സമ്മതമാണ്, പക്ഷെ അമ്മ…. aആ നെഞ്ചിൽ ഇനിയും തീ വാരിയിടണോ…. നിന്നെ ഒരു സുരക്ഷിതകൈയിൽ പിടിച്ചെൽക്കുമ്പോഴേ ആ നെഞ്ചിൽ തീ കെട്ടണയൂ…………….. നന്ദയുടെ ഓരോ വാക്കും ശ്രീയിൽ ആഴ്ന്നിറങ്ങി…………….. ഒടുവിൽക്കണ്ണുകൾ തുടച്ച് എല്ലാത്തിനും സമ്മതമെന്ന് പറയുമ്പോൾ ആ മുഖം സന്തോഷത്താൽ വിടർന്നിരുന്നില്ല……. ഇതേ അവസ്ഥയായിരുന്നു കണ്ണനും….. ശ്രീയെ പ്രാണന് തുല്യം പ്രണയിക്കുന്നുവെങ്കിലും ചെയ്ത്തീർക്കാൻ ബാക്കിയാക്കിയത് പൂർത്തിയാക്കി അവളെ നെഞ്ചോട് ചേർക്കാനിരുന്ന അവന് മുന്പിലേക്കാണ് നിശ്ചയം എന്നുംപറഞ്ഞ് വീട്ടുകാരെത്തുന്നത്………

എതിർത്ത് നോക്കിയെങ്കിലും അമ്മയുടെ മുൻപിൽ അവനും അടിയറവ് പറയേണ്ടിവന്നു….. ചേച്ചി, താഴേക്ക് വിളിക്കുന്നു………….. ഓർമകൾ ചിക്കിച്ചികഞ്ഞ നന്ദയെ ബോധത്തിലേക്ക് കൊണ്ടുവന്നത് ദേവുവിന്റെ വിളിയാണ്………………….. ദേവൂ, ശ്രീ……. അവള്…. ചേച്ചി വന്നേ……….. ദേവുവിനും ജാൻവിയോടുമൊപ്പം നന്ദ താഴേക്ക് നടന്നപ്പോഴും നോട്ടം ശ്രീയുടെ റൂമിലെ അടഞ്ഞവാതിലിലേക്കായിരുന്നു……………….. ശ്രീ.. മോളെ…. എന്താടാ നിനക്ക് സംഭവിച്ചത്………,?????? ഇതേ സമയം തലയ്ക്ക് ആകെ വട്ടെടുത്ത് നടക്കുകയായിരുന്നു അലോക്………… !!!!!!…. തുടരും

ആദിശൈലം: ഭാഗം 17

Share this story