ആദിശൈലം: ഭാഗം 19

ആദിശൈലം:  ഭാഗം 19

എഴുത്തുകാരി: നിരഞ്ജന R.N

ദേവേട്ടാ കണ്ണൻ വിളിച്ചോ……. മുഹൂർത്തത്തിന്റെ സമയം അടുക്കാറാകും തോറും സുമിത്രയുടെ ആധി കൂടികൂടി വന്നു…… ശ്ശെ, ഈ ചെക്കൻ ഇതെവിടെപോയികിടക്കുവാ…… ഫോണിൽ വിളിക്കുമ്പോൾ നോട് റീച്ചബിൾ എന്നല്ലാതെ അവനൊന്ന് എടുക്കുന്നില്ലല്ലോ……. ഫോൺ ദേഷ്യത്തോടെ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് ദേവൻ പറഞ്ഞതുകേട്ട് സുമിത്രയുടെ അസ്വസ്ഥത കൂടി….. ഇതേ സമയം നന്ദയുടെയും ആഷിയുടെയും നെഞ്ചം പടപടാന്ന് ഇടിക്കുകയായിരുന്നു….. ശ്രീ വാതിൽ തുറക്കുന്നില്ല എന്ന് താഴെ ചെന്ന് പറയണമെന്നുണ്ട് അവർക്ക്… പക്ഷെ, എന്തെങ്കിലും കാരണം കിട്ടാൻ കാത്തിരിക്കുകയാണ് അമ്മ ഏങ്ങലടിക്കാൻ… ആ അമ്മയോട് ഇത് എങ്ങെനെ പറയും?????

വന്നവരൊക്കെ എന്ത് വിചാരിക്കും???? ഡോർ തട്ടി നോക്കിയിട്ടാണെങ്കിൽ ഒരനക്കവുമില്ല…. രണ്ടാളും വിറളി പൂണ്ട് നഖം തിന്നുന്ന തിരക്കിലായി………. സമയമായിരിക്കുന്നു……. അച്ഛന്മാർ വരിക….. പൂജാരി വിളിച്ചുപറഞ്ഞതും ആധികളെല്ലാം മാറ്റിവെച്ച് പുഞ്ചിരിയോടെ ദേവനും നന്ദിനിയുടെ കൈചേർത്ത് പിടിച്ച് വിശ്വനാഥനും പ്രത്യേകം അലങ്കരിച്ച ഇരിപ്പിടത്തിനടുത്ത് വന്നുനിന്നു………. കുട്ടികളുടെ ജാതകങ്ങൾ കൈമാറുക……. തീർത്ഥജലം നൽകി പുണ്യവൽകരിച്ച് ഇലച്ചീന്തിൽ കുട്യോളുടെ ജാതകം പൂജാരി രണ്ടാൾക്കും നൽകി, അവിടെനിന്ന എല്ലാരേയും സാക്ഷിയാക്കി, മുതിർന്നവരുടെ അനുഗ്രഹത്തോടെ അച്ഛന്മാർ മക്കളുടെ ജാതകകുറിപ്പുകൾ പരസ്പരം കൈമാറി……

കല്യാണഡേറ്റ് പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ് അച്ഛന്മാരെ താഴേക്ക് ഇറക്കി ഒരുക്കിവെച്ചിരിക്കുന്ന ഇരിപ്പിടങ്ങളിലേക്ക് പ്രതിശ്രുതവരന്മാരെയും വധുക്കളെയും ക്ഷണിക്കാൻ പൂജാരി ആവിശ്യപ്പെട്ടു…. ദേവേട്ടാ…. കണ്ണൻ…… സുമിത്രയുടെ മുഖം മാറി…. പക്ഷെ അപ്പോഴേക്കും ഒരുക്കിവെച്ച ഇരിപ്പിടത്തിന്റെ അടുത്തേക്ക് മാധു വന്നുനിന്നു …. നന്ദിനി, മക്കളെ വിളിക്ക്…….. വിശ്വൻ നന്ദിനിയോട് പറയേണ്ടതാമസം അവർ പിള്ളേരെ വിളിക്കാനായി പിന്തിരിഞ്ഞു… അപ്പോഴേക്കും കുട്ടികുറുമ്പികളുടെ അകമ്പടിയോടെ നന്ദ പടികളിറങ്ങാൻ തുടങ്ങിയിരുന്നു……. എല്ലാവരെയും സൗമ്യതയോടെ നോക്കി പുഞ്ചിരിതൂകി പടികളിറങ്ങിവരുന്ന നന്ദയെ കണ്ടതും മാധുവിന്റെ നെഞ്ചിൽ വെള്ളിടിവെട്ടി……… അവന്റെ കണ്ണുകൾ ആ സൗന്ദര്യത്തിൽ മതിമറന്നു…..

ആഷി, ദേ നോക്കിയേ… ഇവിടെ ഒരാൾ പണി തുടങ്ങി….. മാധുവിനെ നോക്കികൊണ്ട് ജാൻവി പറഞ്ഞതും നന്ദ അവളുടെ കൈയ്ക്കിട്ട് ഒരു തട്ടങ്ങ് കൊടുത്തു….. കെട്ടിയോനെ പറഞ്ഞപ്പോൾ സഹിച്ചില്ല കുശുമ്പിപാറുവിന്…… അവളുടെ കവിളിൽ ചെറുതായ് തട്ടികൊണ്ട് ആഷി കളിപറഞ്ഞു…………. ശ്രീ എവിടെ???……. നന്ദിനി അവർക്ക് പിന്നിലേക്ക് നോക്കി ചോദിച്ചതും പെൺപിള്ളേരുടെ മുഖം മാറി…. അതമ്മേ, ചേച്ചി…… ചേച്ചി കതക് തുറക്കുന്നില്ല….. എങ്ങേനെയോ വിക്കി വിക്കിയാണ് ആഷി പറഞ്ഞത്…. ഹേ…….എന്തുപറ്റി എന്റെ കുഞ്ഞിന്… അയ്യോ.. എന്തെങ്കിലും കിട്ടാൻ കാത്തിരുന്നതുപോലെ നന്ദിനി ഏങ്ങലടിക്കാൻ തുടങ്ങിയതും വിശ്വൻ അവളെയൊന്ന് തറപ്പിച്ചുനോക്കി….. വിശ്വേ.. നന്ദിനി അയാളെ വിളിക്കാൻ തുടങ്ങിയതും വേണ്ട എന്നർത്ഥത്തിൽ കൈ ഉയർത്തി വിശ്വൻ തന്നെ മുകളിലേക്ക് പോകാൻ തിരിഞ്ഞതും ഉമ്മറത്ത് നിന്ന് സുമിത്രയുടെ ശബ്ദമുയർന്നുകേട്ടു……

കണ്ണാ…. നീ എവിടെയായിരുന്നു ഇത്ര നേരം??? എന്തോരം ടെൻഷൻ അടിച്ചുവെന്നറിയുമോ…….. കണ്ണനെ ഒന്നും പറയാൻ അനുവദിക്കാതെ സുമിത്ര പരിഭവം പറഞ്ഞുതീർത്തുകൊണ്ടിരുന്നു….. സുമിത്ര അവനൊന്ന് അകത്തേക്ക് വരട്ടെ….. ദേവൻ പറഞ്ഞത് കേട്ടപ്പോൾ വീർത്തുകെട്ടിയ മുഖവുമായി അവർ മുന്നേ നടന്ന് അകത്തേക്ക് കയറി, പിന്നാലെ അവനും… അലോക്…. !!!!! ആഷി,,,, ചേട്ടായീ എന്നാ പൊളിയാടി……… ശ്രീയുടെ കാര്യമോർത്ത് വിരൽകടിച്ചുകൊണ്ടിരുന്ന ആഷി, ജാൻവി പറഞ്ഞതുകേട്ടാണ് അവനെ നോക്കുന്നത്…. ഒന്നേ കൊച്ച് നോക്കിയുള്ളൂ… രണ്ടാമത്തെ പ്രാവിശ്യം നോക്കാൻ അവളുടെ ബോധം സമ്മതിച്ചില്ല…. അത്രയ്ക്കും മൈൻഡ്ബ്‌ളോയിങ് ആയിരുന്നു അവന്റെ ലുക്ക്‌………

ചെക്കന്റെ ട്രിം ചെയ്ത താടിയും ക്രമംതെറ്റിയുള്ള ആ പല്ലുകളുടെനിര വ്യക്തമാക്കുന്ന കുസൃതിച്ചിരിയും ആ കാപ്പികണ്ണും ആരുടേയും മനം കവരും…. കൂടെ ആ വേഷവും…. അത്….. സ്സ് !!🤐🤐🤐അല്ലെങ്കിൽ വേണ്ട,വേഷം പറയുംമുമ്പ് ഒരാളെ കൂടി കൊണ്ടുവരണമല്ലോ….. അതേ അവൾ തന്നെ, നമ്മുടെ ശ്രീ………… സമയം പോകുന്നു…….. കുട്ടികളെ വിളിക്ക് കുറച്ച് ഗൗരവം കൂട്ടി പൂജാരി പറഞ്ഞതും എന്തോ ഓർത്തതുപോലെ വിശ്വൻ ശ്രീയുടെ അടുക്കലേക്ക് പോകാൻ ഒന്നുകൂടി തിരിഞ്ഞു….. അങ്കിളേ…….. വിശ്വൻ പെട്ടെന്ന് തിരിഞ്ഞു…. എന്താ എന്നർത്ഥത്തിൽ എല്ലാരും അവനെ നോക്കി……… വിശ്വനരികിലെത്തി ചെവിയിൽ എന്തോ രഹസ്യം പറഞ്ഞതും ചിരിയോടെ അയാൾ അവന്റെ മുതുകിൽ തട്ടി……. എന്നിട്ട് മുകളിലേക്ക് കണ്ണ് കാണിച്ചു ….. നന്ദിപ്രകാശിക്കും പോലെ അവൻ അയാളെ ഒന്ന് നോക്കി, എന്നിട്ട് പടികൾ കയറിമുകളിലേക്ക്പോയി……….

നന്ദേ,, മാധുവിന്റെ അരികിൽ ചെന്ന് നിൽക്ക് മോളെ ……. വിശ്വൻ ചിരിയോടെ പറഞ്ഞതും അവൾ അതനുസരിച്ചു……….. തന്റെയടുത്ത് നിൽക്കുന്ന നന്ദയുടെ സൗന്ദര്യലാവണ്യത്തിൽ അവൻ മതിമറന്നുപോയി…… അവന്റെ പുഞ്ചിരിയിൽ നിറഞ്ഞ കുസൃതി പതിയെ നാണം കലർന്ന് അവളിലേക്ക് വ്യാപിച്ചു……….. അപ്പോഴേക്കും മുകളിൽ നിന്ന് ഒരു ശബ്ദം കേട്ടെല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പോയി…… അവിടുന്ന് കണ്ട കാഴ്ച എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു….. ഉമയെ കൈകളിലേന്തിയ മഹാദേവനെപോൽ പൂക്കളാൽ അലംകൃതമായ പടവുകളിലൂടെ കൈകളിൽ ശ്രാവണിയെയുമായി ഇറങ്ങിവരുന്ന അലോകിനെ അവർ കണ്ണിമവെട്ടാതെ നോക്കിനിന്നു… അവളുടെ വൈറ്റ് ആൻഡ് റെഡ് ചില്ലി കളർ ലെഹങ്കയുടെ അറ്റം പടികളിലൂടെ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു…….

അവന്റെ ഇടനേഞ്ചോട് ചേർന്ന് കഴുത്തിലൂടെ കൈകളിട്ട് അവൾ പറ്റിച്ചേർന്നു കിടന്നു….തലമുടിയിൽ ചാർത്തിയ ചുവന്ന റോസാപൂക്കളുടെ ഗന്ധം അവന്റെ സിരകളെ വരിഞ്ഞുമുറുക്കുവാൻ തുടങ്ങിയിരുന്നു……. ഷാളുകൊണ്ട് മറച്ച ഉദരഭാഗത്തെ നഗ്നതയിൽ അവന്റെ കരങ്ങൾ ബലിഷ്ഠമായി അമർന്നു………അതിനിടയ്ക്ക് പലഫ്ലാഷ് ലൈറ്റുകളും മൊബൈൽഫോൺ സ്‌ക്രീനുകളിലും അവരുടെ മുഖം തെളിഞ്ഞു… ഒടുവിൽ പടികളിറങ്ങി താഴേക്ക് വന്ന് അവളെനിലത്ത് നിർത്തുമ്പോഴും ചുറ്റുമുള്ളവരൊക്കെ മറ്റേതോലോകത്തായിരുന്നു………… മിഴികൾക്ക് കുളിർമയേകിയ ദൃശ്യബിബം അത്രത്തോളം അവരെ ആനന്ദിപ്പിച്ചിരുന്നു, ഒടുവിൽ ബോധതലത്തിലേക്ക് വന്നതും എല്ലാവരും അവരെ രണ്ട്പേരിലേക്ക് നോട്ടം കേന്ദ്രീകരിച്ചു…….

കണ്ണിലെ കരിമഷിയാലും മുഖത്തെ ചായത്താലും അണിഞ്ഞിരിക്കുന്ന ചില്ലികളർ കമ്മലിലും കഴുത്തിലപ്പോഴും പറ്റിച്ചേർന്ന ദുർഗ്ഗാദേവിയുടെ ലോക്കറ്റിലുള്ള മാലയിലും അവൾ അതിസുന്ദരിയായിരുന്നുവെങ്കിലും ആ ചുവന്നകല്ല് മൂക്കുത്തി അവളുടെ ലാവണ്യത്തെ പതിന്മടങ്ങ് വർധിപ്പിച്ചു….. അതിന്റെ ശോഭയിൽ ആ മുഖം ദുർഗ്ഗാദേവിയെപോലെ ഐശ്വര്യത്താൽവിളങ്ങി…. അതിനഴക് കൂട്ടാനെന്നോണം ആയിരം പൂർണ്ണചന്ദ്രന്മാരുടെ ശോഭയോടെ റെഡ്‍ചില്ലി കളറിൽ നെക്ക് ഭാഗത്ത് വൈറ്റ് ബോർഡറുള്ള കുർത്തയും കസവ് മുണ്ടുമുടുത്ത് വിളങ്ങിനിൽക്കുന്ന അലോക് അവന്റെ പ്രാണപ്രിയയെ തന്നോട് ചേർത്ത് നിർത്തി…… അവാച്യമായിരുന്നു അവരെക്കുറിച്ചുള്ള വർണനയെന്ന് തോന്നിപോകും…… മക്കളേ…. ഒരുനിമിഷം അമ്മമാർ രണ്ടാളും അടക്കിപ്പിടിച്ച ഏങ്ങൽ അവരുടെ ചെവിയ്ക്ക് പിന്നിൽ തൊട്ട കരിമഷിയിലാക്കി ചുരുക്കി…………

അതേ, മുഹൂർത്തം കഴിയാറായി…….. ചെന്നിട്ട് എന്തോ വായുഗുളിക വാങ്ങാൻ പോകേണ്ട തിരക്കോടെ പൂജാരി പറഞ്ഞതും കൂടുതലൊന്നും പറയാൻ നില്കാതെ അച്ഛൻമാർ മക്കളെ ഇരിപ്പിടത്തിനടുത്തേക്ക് കൊണ്ടുപോയി…. അവിടെ അപ്പോഴും കണ്ണുകളാൽ കഥകൾ കൈമാറുകയായിരുന്നു മാധുവും നന്ദയും….. സ്റ്റേജിൽഎല്ലാവര്ക്കും മുൻപിലായി നിന്ന് കൈകൾ കൂപ്പി അനുഗ്രഹം വാങ്ങി അവർ പരസ്പരം നോക്കി……………….. നന്ദയുടെ കവിളിലെ ആ കറുത്ത മറുക് അവളെ അതിസുന്ദരിയാക്കിയപ്പോൾ ആ ചുവന്നകൽ മൂക്കുത്തിയിൽ ശോഭിക്കുന്ന ശ്രാവണിയിലായിരുന്നു കണ്ണന്റെ കാപ്പികണ്ണുകൾ…….. ഇതാ മക്കളേ…. അന്തസ്സായി തങ്ങളുടെ നല്ല പാതികളെ വായിനോക്കി സംതൃപ്തിയടയുന്ന മാധുവിനും കണ്ണനും നേരെ ദേവൻ മോതിരങ്ങൾ നീട്ടിയതും പുഞ്ചിരിയോടെ അവരത് വാങ്ങിച്ചു, ശേഷം പ്രാണപ്രിയകളുടെ വിരലുകളിൽ തങ്ങളുടെ നാമം കൊത്തിയ മോതിരങ്ങൾ അവർ അണിയിച്ചു …………….

വിരലുകളിൽ ചേർന്ന്കിടക്കുന്ന നല്ലപാതിയുടെ പേര് കൊത്തിയ മോതിരങ്ങൾ കണ്ണിമവെട്ടാതെ പുഞ്ചിരിയോടെ നോക്കിനിൽക്കുന്ന നന്ദയുടെയും ശ്രീയുടെയും കൈകളിൽ പുരുഷകേസരികൾക്കായുള്ള മോതിരം വിശ്വൻ നൽകി. അവർ അണിയിച്ച മോതിരവും അവരെയും നെഞ്ചോട്ചേർത്ത ആൺകുട്ടികളെ കണ്ട് തന്റെ പെണ്മക്കളെ സുരക്ഷിതകൈകളിലാണ് അർപ്പിച്ചതെന്ന ബോധത്താൽ ആ അച്ഛന്റെ കണ്ണുകൾ ഈറനണിഞ്ഞു…….. ആഹാ പോലീസുകാരൻ കരയുവാണോ…. അച്ഛനോടുചേർന്ന് നിന്ന് ആഷി ആ കാതോരം പറഞ്ഞത് കേട്ട് അദ്ദേഹത്തിനു ചിരിപൊട്ടി… ആ കുട്ടികുറുമ്പിയെ ചേർത്ത്നിർത്തി നെറുകയിൽ മുത്തുമ്പോൾ ആ മനസ്സ് ശാന്തമായിരുന്നു, വർഷങ്ങളായി നെഞ്ചിൽ നെരിപ്പോടായി നീറിയ ഒരു തീക്കനൽ ഇന്നണഞ്ഞു തുടങ്ങുന്നതിന്റെ ശാന്തത…..

കണ്ണാ… എവിടെയായിരുന്നെടാ നീ……. സുമിത്ര വീണ്ടുംതന്റെ ചോദ്യം ഉയർത്തിയതും അവന്റെ നോട്ടം അവളിൽചെന്നത്തി …… എന്താ ഇവിടിപ്പോ നടക്കണേ എന്ന ഭാവത്തിൽ അവനെ തന്നെ നോക്കിനിൽക്കുകയായിരുന്നു അവൾ….. ഡാ.. നിന്നോടാ ചോദിച്ചേ…….. സുമിത്ര കുറച്ചുംകൂടി ശബ്ദം ഉയർത്തി…. ദാ ഈ നിൽക്കുന്നവൾ കാരണമാ…… അത് പറയുമ്പോൾ അവന്റെ പല്ലിറുമ്മുന്നുണ്ടായിരുന്നു…………. ഡാ….. അതേ അമ്മേ.. അമ്മേടെ ഈ പുന്നാര ശ്രീമോൾക്ക് ഒരാഗ്രഹം… അത് നടത്താൻ പോയതാ… ഒടുവിൽ ഞാൻ കുറ്റക്കാരനായി.. ഹും …. അവൻ കപടപിണക്കം നടിച്ച് മുഖം വീർപ്പിച്ചു………….. എന്തോന്ന്…… എന്റെ മോൾടെ എന്ത് ആഗ്രഹമാ നീ നടത്താൻ പോയെ…. ശ്രീ കാരണമാണെന്ന് കേട്ടതും സുമിത്രയുടെ ശബ്ദത്തിലെ ഗൗരവം അയഞ്ഞു………

മോള്‌ പോലും ….. അമ്മേടെ ഈ മോളുണ്ടല്ലോ, ഞാൻ വിളിച്ചാൽ ഒന്ന് ഫോൺ പോലുമെടുക്കില്ല…. എടുത്താലോ എന്നെ കളിയാക്കാൻ എന്തുണ്ട് കാര്യം എന്ന് അന്വേഷിച്ച് കാലേവാരും………………ഹും…. ഇന്നലെ രാത്രി ഇവളുടെ കാൾ എനിക്ക് ഇങ്ങോട്ട് വന്നപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി…. ഹും പക്ഷെ അതെനിക്കുള്ള പണിയാണെന്ന് പിന്നെയല്ലേ ഞാൻ അറിഞ്ഞേ…… അവൻ അവളെ നോക്കിയതും അവള് നന്നായി ഒന്നിളിച്ചുകാണിച്ചു………. ഇന്ന് അവളുടെ ഡ്രസിന് മാച്ചിങ് ആയി കുർത്തയും മുണ്ടുമുടുത്ത് വന്നില്ലെങ്കിൽ അവൾ താഴോട്ട് ഇറങ്ങിവരില്ല പോലും………. ഏതോ ഹിന്ദിസിനിമ പാതിരാത്രി കണ്ട് കൊതിമൂത്ത് എന്നെ വിളിച്ചേക്കുന്നേ അവള്… അതുകേട്ട് പകച്ച്പണ്ടാരമടങ്ങി വെളുപ്പാൻകാലത്ത് കണ്ട തുണിക്കടകൾ കുത്തിപൊളിച്ച് തേരാപാരാ നടന്ന് ഇതുമൊപ്പിച്ച് സമയത്ത് ഇവിടെയെത്താൻ ഞാൻ പെട്ട പാട്………

ഹോ…. തന്റെ കഷ്ടപ്പാട് അതിനേക്കാൾ നിസ്സഹായതയോടെ അവൻ പറഞ്ഞപ്പോൾ കെട്ടിനിന്നവരുടെ നോട്ടം ശ്രീയിലായി……… ശ്രീ………. നന്ദിനി തികട്ടിവന്ന അരിശത്തോടെ അവളുടെ ചെവിയിൽ പിടിച്ചതും സുമിത്ര അത് തട്ടിമാറ്റി അവളെ ചേർത്ത് പിടിച്ചു….. എന്റെ മോളെ ഒന്നും ചെയ്യണ്ട നന്ദിനി, ഈ കുരുത്തംകെട്ടവനെ നന്നാക്കാൻ എന്റെ മോൾക്കേ കഴിയൂ എന്നവൾവീണ്ടും തെളിയിച്ചു.. അല്ലേൽ പോത്ത്കുത്തിയാൽപോലും എണീക്കാത്തവനാ, എന്നിട്ടിപ്പോൾ വെളുപ്പിന് പോയത് കണ്ടില്ലേ . എല്ലാം എന്റെ മോള് കാരണമാ….. ആ അമ്മയുടെ മുത്തം നെറുകയിൽ അവൾ ഏറ്റുവാങ്ങി, പക്ഷെ കണ്ണുകൾ അവന് നേർക്കായിരുന്നു…… ആ കാഴ്ച കണ്ട് അവന്റെയും ഉള്ളം നിറഞ്ഞിരുന്നു………… അല്ല, നീ ന്തിനാ മോളെ എടുത്തോണ്ട് വന്നേ.. മോളുടെ കാലിന് വല്ലതും പറ്റിയോ…..

സുമിത്രയുടെ കണ്ണുകൾ അവളുടെ കാലുകളിലേക്ക് നീണ്ടതും അവന്റെ ചുണ്ടിൽ ആ കുസൃതി ചിരി വിരിഞ്ഞു……… കാലിനല്ല എന്റെ നടുവിനാ പറ്റിയെ… ന്റമ്മച്ചി….. നടുവും താങ്ങിപിടിച്ചുള്ള അവന്റെ പറച്ചിൽകേട്ട് അവൾ നൈസായി ഒന്ന് പോടാന്ന് വിളിച്ചു….. ഡീ……… തന്നോട് ഞാൻ പറഞ്ഞോ എന്നെ എടുക്കാൻ ….. അവളും വിട്ട്കൊടുത്തില്ല……. പിന്നേ, കഷ്ടപ്പെട്ട് ഇതെല്ലാം ഒപ്പിച്ച്‌വന്നിട്ട് ഇങ്ങെനെ ഒരു സീൻ ഇല്ലെങ്കിൽ അതെല്ലാം വേസ്റ്റ് ആയിപോകില്ലേ…… മീശപിരിച്ചുകൊണ്ട് അവളെനോക്കി അവൻ സൈറ്റ് അടിച്ചുകാണിച്ചതും അറിയാതെ അവളുടെ കൈകൾ അവൻ ബലിഷ്ഠമായി അമർത്തിയ തന്റെ വയറിലേക്ക് പോയതും അവന്റെ മുഖത്തൊരു കള്ളചിരി വിടർന്നു …… ദേ അമ്മേ, ഇവിടെ ഞങ്ങളുമുണ്ടെ….. കുശുമ്പ്കുത്തിയ മാധു അമ്മയുടെ അരികിലേക്ക് വന്നതും അവനെ തള്ളിമാറ്റി നന്ദയെ അവർ തന്റെ വലതുവശം ചേർത്തുനിർത്തി….

എന്റെ ഈ രണ്ട് പെണ്മക്കൾ എന്നും ഈ അമ്മയ്ക്ക് ഒരുപോലെയാ, ഈ നിൽക്കുന്ന കാട്ടുപോത്തുകളെക്കാൾ എനിക്കിപ്പോൾ എന്റെ ഈ പെണ്മക്കളെയാ ഇഷ്ടം…….. നന്ദയ്ക്കും നെറുകയിൽ ഒരുമ്മ സമ്മാനിച്ചുകൊണ്ട് സുമിത്ര പറഞ്ഞു……. ഓഹോ.. അപ്പോൾ നമ്മൾ ഔട്ടായി………… മാധു കണ്ണന്റെ തോളിൽ കൈയിട്ടുകൊണ്ട് ചുണ്ട് കൂർപ്പിച്ച് പറഞ്ഞതും നന്ദിനിയും വിശ്വനും അവർക്കരികിലെത്തി…… നിങ്ങൾ ഞങ്ങളുടെ മക്കളല്ലേ………….. രണ്ടാളുടെയും തലമുടിയിഴകളിലൂടെ തലോടി നന്ദിനി പറഞ്ഞതും കണ്ണന്റെയും മാധുവിന്റെയും മുഖം തെളിഞ്ഞു.. അമ്മയെ നോക്കി കൊഞ്ഞനം കുത്തി അവർ നന്ദിനിയ്ക്കരികിൽ ചേർന്ന്നിന്നു……… ശേഷം പിന്നെ അവിടെ അരങ്ങേറിയത് പൈശാചികമായ പ്രവൃത്തികളായിരിന്നു സുഹൃത്തുക്കളെ…. ഒടുവിൽ പാവങ്ങൾക്ക് ജീവനും കൊണ്ടോടെണ്ടിവന്നു…….

ആരാണെന്നല്ലേ.. പാവം ഫോട്ടോഗ്രാഫർമാർ……………. തിരിച്ചും മറിച്ചും നിർത്തിയും ഇരുത്തിയും ഒറ്റയ്ക്കും കൂട്ടായും ഫോട്ടോ മാറി മാറി എടുപ്പിച്ചപ്പോൾ പാവങ്ങൾ അറിഞ്ഞില്ല ആ ഭദ്രകാളിയുടെ കൊലവിളി തങ്ങളും അനുഭവിക്കേണ്ടിവരുമെന്ന്…………………… എല്ലാത്തിന്റെയും അപ്പനപ്പമാരെയും കുഴിയിൽകിടക്കുന്ന കാരണവരെയും ആദ്യം മനസ്സുകൊണ്ടാണ് അവൾ സ്മരിച്ചതെങ്കിലും പിന്നീടത് ഉച്ചത്തിലായി… അതോടെ കണ്ടവും കടന്നവർ ഓടി… പാവങ്ങൾ എവിടെ ചെന്ന് നിന്നോ ആവോ.. 🤭🤭🤭🤭 അടുത്തത് കുറുമ്പിക്കൂട്ടങ്ങളുടെ വക ഒരുഗ്ര ഡാൻസ് ആയിരുന്നു…. അത് ശെരിക്കും എല്ലാവരെയുംഞെട്ടിച്ചു…. ഈ കുറഞ്ഞസമയത്തിനുള്ളിൽ ആരെയുമറിയിക്കാതെ അവർ ഈ ഡാൻസ് ഒപ്പിച്ചത് എല്ലാവർക്കും അതിശയമായി………… കൂടെ അഖിലും ധ്യാനും ചേർന്നതോടെ സംഭവം പൊളിച്ചു………..

എല്ലാവരോടും പെട്ടെന്ന് കമ്പിനിയായ മാനവിനെയും മാനസയെയും ലാസ്റ്റ് അവർ കൂടെകൂട്ടിയതോടെ പിന്നെ അവിടെ ഒരു ഉത്സവമായിരുന്നു………….. എല്ലാവരും തകർത്താടി…. അതെല്ലാം കണ്ടുകൊണ്ട് മനസ്സിൽ അവരുടെ കൂടെ കൂടണം എന്നാശ ഒളിപ്പിച്ചുകൊണ്ട് അവർ നാൽവരും സ്റ്റേജിലിരുന്നു….. നിർത്ത്…. നിർത്താൻ….. !!!!!!!!! പെട്ടെന്ന് ആ ഒരലർച്ച കേട്ടതും പാട്ട് നിശ്ചലമായി………. എല്ലാവരും പിന്നിലായി കേട്ട ശബ്ദം ആരുടേതെന്നറിയാൻ ആകാംക്ഷയോടെ നോക്കിയതും കണ്ടത് യൂണിഫോമിൽ നിൽക്കുന്ന ഒരു പോലീസ്ഉദ്യോഗസ്ഥനെയാണ്….. തലയിൽ തൊപ്പിയും മുഖത്തെ കൂളിംഗ്ഗ്ലാസും അയാളുടെ മുഖം മറച്ചിരുന്നു…….ഏതോ സിനിമയിൽ ആരോ പറയുംപോലെ തോളിലെ നക്ഷത്രങ്ങളുടെ എണ്ണം കണ്ടപ്പോൾ മനസിലായി ആളൊരു IPS ആണെന്ന്…………

ഡീ ഇതാരാ……. ജാൻവി ആഷിയുടെ ചെവിയിൽ രഹസ്യമായി ചോദിച്ചതിന് ഒരു നോട്ടം അവൾ മറുപടിയായി നൽകി…… എനിക്കെങ്ങെനെ അറിയാനാ പുല്ലേ .. എന്നൊരു അർത്ഥം ആ നോട്ടത്തിനുണ്ടെന്ന് മനസ്സിലായതും കൂടുതലൊന്നും ചോദിക്കാതെ അവൾ അയാളെതന്നെ നോക്കിനിന്നു…. ആ രൂപത്തെ എവിടെയോ കണ്ടതുപോലെ… പക്ഷെ ഓർമകളിൽ നിന്ന് അത് തിരഞ്ഞുപിടിക്കാൻ അവൾക്ക് സാധിച്ചില്ല…. ആ രൂപം അവരുടെ അടുത്തേക്ക് നടന്നുവന്നു….. ഇതാരാ… എന്നർത്ഥത്തിൽ എല്ലാവരും പരസ്പരം നോക്കി….. അയാൾ നേരെപോയത് സ്റ്റേജിൽ നിൽക്കുന്ന കണ്ണനരികിലേക്കായിരുന്നു………….. യു ആർ അണ്ടർ അറസ്റ്റ്‌ മിസ്റ്റർ അലോക്‌നാഥ്‌.. !!!!!!!! വാട്ട്…. !!!!!!! ശ്രീ ഞെട്ടിതരിച്ച് ചോദിച്ചു, അതുപോലെ മറ്റുള്ളവരും ഞെട്ടിൽനിക്കുകയായിരുന്നു…

എന്നാൽ കണ്ണന് മാത്രം ഒരു ഭാവവ്യത്യാസം ഉണ്ടായില്ല…….. ഇതവൻ പ്രതീക്ഷിച്ചിരുന്നുവെന്ന് ആ ഭാവത്തിൽ തന്നെ വ്യക്തമായിരുന്നു………………….. സർ എന്താ എന്താ കാര്യം????? ധ്യാൻ ചോദിച്ചതും അയാളുടെ കൈ കണ്ണന്റെ കൈകളിൽ വീണിരുന്നു…… കം വിത്ത്‌ മി അലോക്…… ഇനി നിന്റെ ഒരഭ്യാസവും നടക്കില്ല….. നടത്തില്ല ഈ ഞാൻ…. ഇങ്ങോട്ട് വാടാ….. അവന്റെ കൈ പിടിച്ച് അയാൾ സ്റ്റേജിൽ നിന്നിറങ്ങി…….. പിന്നാലെ ശ്രീയും മാധുവും നന്ദയും………….. ജസ്റ്റ്‌ വൺ മിനിറ്റ് ഓഫീസർ……….. പെട്ടെന്ന് കേട്ട സുമിത്രയുടെ ശബ്ദം എല്ലാവരുടെയും നോട്ടം അവരിലാക്കി………… പുറത്തേക്ക് നടക്കാൻ തുനിഞ്ഞ ആ കാലുകളെ നിശ്ചലമാക്കി അവർ മുൻപിലേക്ക് വന്നു…… എന്ത് തെറ്റാണ് ഓഫീസർ എന്റെ മകൻ ചെയ്‍തത്???? അതൊന്ന് വ്യക്തമാക്കിയാലും….

പോട്ടെ, അത് പറഞ്ഞില്ലെങ്കിലും ഒരിടത്ത് നിന്ന് ഒരാളെ അറസ്റ് ചെയ്യണമെങ്കിൽ ഒന്നെങ്കിൽ അയാൾ കൊടുംക്രിമിനലോ കുറ്റവാളിയോ കൊലപാതകിയോ ആകണമല്ലോ … അല്ലെങ്കിൽ അറസ്റ്റ് വാറന്റ് വേണം…… ഇതിൽ ഏതാണ് എന്റെ മോൻ…, പറയ് സാറേ….. ഇല്ലെങ്കിൽ സൊ പ്ലീസ് ഷോ ദി അറസ്റ്റ് വാറന്റ്………… അഡ്വക്കേറ്റ് സുമിത്രദേവരാജൻ കസറുകയായിരുന്നു………… ഇതെല്ലാം കേട്ട് പതറിപ്പോയ ആ ഓഫീസർക്കരികിലേക്ക് അവർ നടന്നു………..അയാൾക്ക് നേരെയുയർത്തിയ കൈകൾ അയാളുടെ ചെവി പൊന്നാക്കി……. ഡാ കൊരങ്ങാ……. ഈ നിയമങ്ങളൊക്കെ അറിയാതെയാണോ നീ ഐ പിഎസും എടുത്ത് എസിപി ആയി ജോലിചെയ്യുന്നേ….നിന്റെ അമ്മച്ചിയെ ഞാനൊന്ന് വിളിക്കണുണ്ട്……… അയ്യോ അമ്മേ ചതിക്കല്ലേ…….

കേണപേക്ഷിക്കുന്ന സ്വരത്തിൽ ആ രൂപം സുമിത്രയുടെ മുൻപിൽ തൊഴുത് നിൽക്കുന്നതുകണ്ട് കണ്ണനൊഴികെ ബാക്കിയുള്ളവരുടെയെല്ലാം കിളിപോയിരുന്നു….. ദേവേട്ടാ… നിങ്ങൾക്ക് മനസ്സിലായില്ലേ ഇത് നമ്മുടെ ജോയിയാ………..കണ്ണന്റെ ബെസ്റ്റ്ഫ്രണ്ട്……… ചെവിയിൽ നിന്നുമെടുത്ത കൈ അവനെ തലോടിക്കൊണ്ട് ദേവനോട് സുമിത്ര പറഞ്ഞതും അവൻ തൊപ്പിയും മുഖത്തെ കൂളിംഗ് ഗ്ലാസും ഊരിമാറ്റി……. ഡാ തൊരപ്പാ നീയായിരുന്നോ…….. അവന്റെ ചുമലിൽ ഒന്നടിച്ചതിനുശേഷം അയാൾ അവനെ പുണർന്നു…. ശേഷം എല്ലാരുടെയും മുൻപിൽ തിരിച്ച് നിർത്തി അവനെ പരിചയപ്പെടുത്തി…… വിശ്വാ…ഇത് ജോയൽ ജോസഫ്, കണ്ണന്റെ ബെസ്റ്റ് ഫ്രണ്ട്…. കുട്ടികാലം മുതലേയുള്ള ഫ്രണ്ട്ഷിപ്പാ .. ആള് എസിപി യാ…. ഹാ മോനെ.. ഇതാണ് വിശ്വനാഥൻ കണ്ണന്റെയും മാധുവിന്റെയും ഭാവിഅമ്മായിയപ്പൻ…… ആൻഡ് ഹി ഈസ്‌ എ റിട്ടയേർഡ് പോലീസ്ഓഫീസർ…….

നമസ്കാരം അങ്കിൾ…….. ദേവൻ രണ്ടാളെയും പരസ്പരം പരിചയപ്പെടുത്തിയതും ജോ വിശ്വനാഥനോട് നമസ്കാരം പറഞ്ഞു………. ഓഹോ ഇത് അപ്പോൾ ചേട്ടായിയുടെ ഫ്രണ്ട് ആയിരുന്നല്ലേ… ഹോ ഞാനൊന്ന് പേടിച്ചുപോയി…………….. ആഷി നെഞ്ചത്ത് കൈവെച്ച് പറഞ്ഞതും ദേവു അതേറ്റുപിടിച്ചു……. ഡീ, ജാൻവി എവിടെ? തൊട്ടടുത്ത് നിന്നവളെ കാണാതായത് അപ്പോഴാണ് ആഷി ശ്രദ്ധിച്ചത്…… അവളെ അഖിലേട്ടൻ വിളിച്ചോണ്ട് പോയെടി, മായേച്ചിയുടെ റിപ്പോർട്ട്‌സൊക്കെ വീട്ടിൽ എവിടെ വെച്ചേക്കുന്നേ എന്നറിയാൻ, നാളെ സ്കാനിംഗ്ഉള്ളതല്ലേ… ഹാ, ബെസ്റ്റ് അതിപ്പോഴാണോ ആ കൊരങ്ങൻ ഓർക്കുന്നെ…. ഇതിനെയൊക്കെ വരുന്ന കൊച്ച് എങ്ങേനെയാണാവോ അച്ഛാ എന്ന് വിളിക്കുന്നത്??? കൈമലർത്തി മേലോട്ട് നോക്കി അവൾ പറയുന്നത്കേട്ട് ദേവു ചിരിച്ചു….

അപ്പോഴേക്കും സന്തോഷത്തോടെ വിശ്വൻ ജോയേയും കൂട്ടി ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് നടന്നു….. മോനെ,,ഇത് എന്റെ ഭാര്യ നന്ദിനി, പിന്നെ ഇത് എന്റെ മൂത്തമകൾ അഭിനന്ദ…….. ആഹാ, അപ്പോൾ ഇതാണ് മാത്തപ്പന്റെ നെഞ്ച് കവർന്ന ഞങ്ങളുടെ ഏട്ടത്തിയമ്മ അല്ലെ…… പുഞ്ചിരിയോടെ അവൻ പറഞ്ഞതുകേട്ട് മാധു അവന്റെ മുതുകിലോരിടി കൊടുത്തു….. കാതോരം നാറ്റിക്കരുതെന്ന അപേക്ഷയും……….. ഹ്ഹഹ്ഹ….. അത് ശ്രീ കേട്ടിരുന്നു……. അവളുടെ ചിരി കേട്ടതും ജോ അവളെയൊന്ന് നോക്കി, ശേഷം പിന്നിലായി നിന്ന കണ്ണനെയും….. ചങ്കിന്റെ കണ്ണിലെ തിളക്കം അവളുടെ പുഞ്ചിരിയാണെന്ന് ജോയ്ക്ക് പെട്ടെന്ന് തന്നെ മനസിലായി….. അപ്പോൾ ഇതാണ് എന്റെ ചങ്കിന്റെ സീരിയസ് മാറ്റർ അല്ലെ????? അവളെ നോക്കികൊണ്ട് അവൻ കണ്ണന്റെ കാതോരം പറഞ്ഞതും അവനൊന്ന് ചിരിച്ചു……. ഹായ് പെങ്ങളെ…..

ഞാൻ ദാ ഈ നിൽക്കുന്ന തെണ്ടിയുടെ ആത്മാർത്ഥ കൂട്ടുകാരനാ…ഇന്നുമുതൽ പെങ്ങളുടെ ആങ്ങളയും………. അവൻ അവൾക്ക് നേരെ ഷേക്ക്‌ഹാൻഡിനായി കൈനീട്ടി… പക്ഷെ, അവളവന് കൈ കൊടുത്തില്ല. തെല്ല് നിരാശയോടെ അവൻ കൈപിൻവലിച്ചതും അവളവനെ കെട്ടിപിടിച്ചു……….. അപ്രതീക്ഷിതമായ ആ നീക്കത്തിൽ ജോ ശെരിക്കും തരിച്ചുനിന്നു……… പെങ്ങൾ പറഞ്ഞാൽ ഈ ചങ്കിനെ തല്ലാനും റെഡിയാണോ ആങ്ങളേ………. അവൾ ചോദിച്ചതും അവൻ ആർത്തുചിരിച്ചു…. റെഡി പെങ്ങളെ……… അവനവൾക്ക് തമ്പ്സ്അപ്‌ കാണിച്ചതും അവളും അത് തിരികെ കാണിച്ചു….. ദേ ചേട്ടായിയെ, നമ്മളെകൂടി പരിചയപ്പെടുത്തെന്നെ…………. ആഷിയും കൂട്ടവും അവർക്ക് പിന്നിലായി നിന്ന് വിളിച്ചുകൂവിയതും ജോയേയും കൂട്ടി പുഞ്ചിരിയോടെ അവൻ അവരുടെയടുത്തേക്ക് വന്നു…..

ജോ, ഇതാണ് ഞാൻ നിന്നോട് പറഞ്ഞിട്ടുള്ള എന്റെ കാന്താരി പെങ്ങളൂട്ടി, ആഷ്‌ലി…… കാണുന്നത്പോലൊന്നുമല്ല കഴുത്തിന് ചുറ്റും നൂറ് നാവാ…… അവളുടെ തലയ്ക്കിട്ടൊരു കൊട്ടുംകൊടുത്ത് അലോക് പറഞ്ഞതും ചിണുങ്ങിക്കൊണ്ട് അവൾ അവന്റെ കൈകളിൽ തൂങ്ങി…… ആൻഡ് ദിസ്‌ ഈസ്‌ ദേവിക…… ഈ കുറുമ്പിയുടെ ലെഫ്റ്റ് ഹാൻഡ്…….. അവൻ അവളെയും പരിചയപെടുത്തി….. അല്ല, നിന്റെ വലം കൈ എവിടെ ആഷി…… കൂട്ടത്തിൽ ഒന്നിനെ കാണാതായപ്പോൾ അലോക് തിരക്കി….. ഞാനിവിടെയുണ്ടെ….പിന്നിൽ നിന്ന് ജാൻവിയുടെ ശബ്ദം കേട്ടതും അലോകും ജോയും തിരിഞ്ഞുനോക്കി….. അഖിലിന്റെ പിന്നിലായി ജാൻവി അവരുടെയടുത്തേക്ക് വന്നു……….. ജോയ്, ഇത് അഖിൽ ശ്രീയുടെ കസിനാണ്, ആൻഡ് അവന്റെ പിറകിൽ നിൽക്കുന്ന ആ കുറുമ്പിയാണ് ഈ കൂട്ടത്തിലെ വലംകൈ……

ആഹാ ആണോ.. എന്നിട്ട് ആള് ഭയങ്കര നാണക്കാരിയാണെന്ന് തോന്നുന്നുവല്ലോ… തനിക്ക് മുഖം തരാതെ നിൽക്കുന്ന ജാൻവിയെ നോക്കി ജോ പറഞ്ഞതും, ഇവൾക്കോ….. നാണമോ…… എന്നും പറഞ്ഞ് ആഷി അവളെ പിടിച്ച് അവന്റെ മുൻപിൽ നിർത്തി…………… കണ്ണുകൾ രണ്ടും പരസ്പരം ഉടക്കിയതും അതിലൊന്നിൽ ദേഷ്യവും മറ്റേതിൽ കണ്ണുനീരും ഇരച്ചുകയറി…….. ഒന്ന് പതിയെ നോക്കെഡീ, അങ്ങേര് ഇപ്പോ ഉരുകിപ്പോകും….. കാതോരം ആഷി പറഞ്ഞ കളിവാക്കുകൾ അവൾ കേട്ടിരുന്നില്ല…. ആ കണ്ണുകൾ ആ നെറ്റിയിലെ മുറിപ്പാടിലേക്ക് നീണ്ടു…….. അവൾ പോലുമറിയാതെ ഹൃദയമിടിപ്പ് കൂടി……. ഇനിയും ആ മുഖം കണ്ടാൽ സ്വബോധം വിട്ട് താൻ പ്രവർത്തിക്കും എന്നുറപ്പായതോടെ അവൾ തിരക്കഭിനയിച്ച് അവിടെനിന്ന് പോയി…………

അവൾ പോകുന്നത് നോക്കി നിന്ന അവന്റെ കൈ നെറ്റിയിലെ ആ മുറിപ്പാടിലേക്ക് നീങ്ങി, വർഷങ്ങൾക്ക് ശേഷം വീണ്ടും ആ മുറിപ്പാട് അവന് വേദന നൽകുന്നത് പോലെ അവന് തോന്നി………. എല്ലാരും വന്നേ, നമുക്ക് ഊണ് കഴിക്കാം….. നന്ദയുടെ വല്യച്ഛൻ സദ്യയ്ക്കായി എല്ലാരേയും ക്ഷണിച്ചു……….. മാധുവിനെയും നന്ദയെയും കണ്ണനെയും ശ്രീയെയും ഒരുമിച്ചിരുത്തി, മറ്റുള്ളവർ കഴിക്കാനായിയിരുന്നു….. അതിനിടയ്ക്കും ആഷി ഒരു പണിവെച്ചിരുന്നു….. അത്പ്രകാരം പാവം മാധുവിന്‌ നന്ദയെയും കണ്ണന് ശ്രീയെയും ഊട്ടേണ്ടിവന്നു…. അവർക്ക് തിരികെയും…….. ശ്രീയുടെ കൈകളിൽ നിന്ന് ഓരോ തവണ ഉരുള വാങ്ങികഴിക്കുമ്പോഴും അവന് ആ വിരലുകളിൽ മുത്തം വെച്ചുകൊണ്ടിരുന്നു…… പക്ഷെ അവൾ ചെയ്തത്‌ അവന്റെ വിരലിൽ അന്തസ്സായി കടിച്ചുകൊണ്ടിരുന്നു….

ഒടുവിൽ മുളകുകഷ്ണവും കൂട്ടി ഉരുള കൊടുത്തതും പെണ്ണിന്റെ കുറുമ്പ് അവിടെ നിന്നു….. എരിഞ്ഞ് പണ്ടാരമടങ്ങി അവനെ നോക്കിയവൾ മുഖം തിരിച്ചു… അത് കണ്ടതും എല്ലാരും കൂടി ചിരിയായി… അപ്പോഴും പരസ്പരം ഊട്ടുന്ന തിരക്കിലായിരുന്നു മാധുവും നന്ദയും…. കരകവിഞ്ഞൊഴുകുന്ന അവരുടെ പ്രണയം അമൃതുപോലെ പരന്നുകൊണ്ടിരുന്നു….. ജോയുടെ മുൻപിലേക്ക് എത്താതെ പരമാവധി ഒഴിഞ്ഞുമാറികൊണ്ടിരുന്നു ജാൻവി…….. അവനെ കാണുന്ന ഓരോ നിമിഷവും നെഞ്ചിലൊരു ഭാരം അവൾക്ക് അനുഭവപ്പട്ടു…. അതേ അവസ്ഥയായിരുന്നു അവനിലും……… പക്ഷെ, അപ്പോഴും അവിടുത്തെ മറ്റുള്ളവരുടെ സന്തോഷത്തിൽ അവർ പങ്കാളികളായി…. ഒടുവിൽ എല്ലാംകഴിഞ്ഞ് ഇറങ്ങാനുള്ള സമയമായതും എല്ലാരുടെ മുഖത്തും ഒരു വിഷമം നിഴലിച്ചു………..

കല്യാണമാവട്ടെ, നമുക്ക് പൊളിച്ചടുക്കാം…..പിള്ളേരുടെ വിഷമം മനസ്സിലാക്കി ദേവൻ പറഞ്ഞത് കേട്ട് എല്ലാരുടെയും മുഖം ബൾബിട്ടതുപോലെ തിളങ്ങി……….. എന്നാൽ പോയി വരട്ടെടോ…….. വിശ്വന്റെ കൈ പിടിച്ച് ദേവൻ യാത്ര ചോദിച്ചു, സുമിത്ര നന്ദിനിയോടും……….. അല്ല, കണ്ണനും ശ്രീയുമെവിടെ??? മാധുവിന്റെചോദ്യം കേട്ട് അവർ പരസ്പരം നോക്കി……. കള്ളചിരിയോടെ നടന്ന് വരുന്ന കണ്ണനും അവന് പിന്നിലായി താഴ്ന്നമുഖത്തോട് കൂടി വരുന്ന ശ്രീയെ കണ്ടതും എല്ലാരുടെയും മുഖത്ത് ചിരി പടർന്നു………….. ഒരാളുടെയൊഴികെ……… നന്ദയുടെ കൈ പിടിച്ച് മാധു യാത്രചോദിച്ചതും ആ കണ്ണും ഈറനണിഞ്ഞു… എന്റെ ചേച്ചി, ചേട്ടൻ വന്ന് ഉടനെ ചേച്ചിയെ കെട്ടിക്കൊണ്ട്പൊയ്ക്കോളും…. ഇങ്ങെനെ കരയാതെ,, ആഷി ആ കവിളിൽ തട്ടി പറഞ്ഞതും നാണത്താൽ അവൾ അകത്തേക്ക് ഓടിപോയി….

അത് കണ്ട് പുഞ്ചിരിയോടെ അവർ കാറിൽ കയറി… എല്ലാരുംകൂടി വന്നവരെ യാത്രയാക്കി… പോകുംമുൻപേ കണ്ണൻ ശ്രീയോടായി എന്തോ ആംഗ്യം കാണിച്ചതും അവളുടെ മുഖം നാണത്താൽ താഴ്ന്നു……………. പ്രണയത്തിന്റെ ഒരു പുത്തൻ കാവ്യം അവിടെ തുടങ്ങുകയായിരുന്നു…….. പരസ്പരം പ്രണയം കൊണ്ട് പരാജയപ്പെടുത്താൻ മത്സരിക്കുന്ന തുല്യശക്തികളുടെ തീവ്രപ്രണയത്തിന്റെ കഥ………………………. പക്ഷെ ആ സന്തോഷങ്ങൾക്കിടയിലും അവരാരും അറിഞ്ഞില്ല തങ്ങൾക്കിടയിലെ ആ ക്രൂരതനിറഞ്ഞ കണ്ണുകളെ….. പുഞ്ചിരിയോടെ കഴുത്തറുക്കുന്ന ആ കണ്ണുകൾ പക്ഷെ എല്ലാരേയും നിരീക്ഷിച്ചുകൊണ്ടിരുന്നു….. പ്രത്യകിച്ചവളെ….. !!!!……. തുടരും

ആദിശൈലം: ഭാഗം 18

Share this story