ആദിശൈലം: ഭാഗം 20

ആദിശൈലം:  ഭാഗം 20

എഴുത്തുകാരി: നിരഞ്ജന R.N

ഫങ്ക്ഷൻ എല്ലാരേയും ഒരുപോലെ ക്ഷീണിതമാക്കിയിരുന്നു… പ്രത്യകിച്ച് പെൺകുട്ടികളെ…………. എല്ലാരുംപോയതും രണ്ടും റൂമിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു… എല്ലാമഴിച്ച് കളഞ്ഞ് ഷവറിന്റെ കീഴിൽ നിന്ന് തണുത്തവെള്ളം ശരീരത്തിലേക്ക് ഇറ്റിക്കുവാൻ രണ്ടാളും ഒരുപാടാഗ്രഹിച്ചു………ചൂടും തിരക്കും കാരണം അത്രയ്ക്ക് അസ്വസ്ഥത അവർ അനുഭവിച്ചു….. ഫ്രഷ് ആയി താഴേക്ക് വന്നതും ബന്ധുക്കളെല്ലാം പോകാനുള്ള തിരക്കിലായിരുന്നു….സന്ധ്യ കഴിഞ്ഞതോടെ എല്ലാവരും അവരവരുടെ കൂട് തേടി പോയി….. പതിവുപോലെ ആദിശൈലത്തിൽ വീണ്ടും ആ അച്ഛനും അമ്മയും പെണ്മക്കളും മാത്രമായി…………………..

ഒരു ദിവസത്തെ ക്ഷീണം മുഴുവൻ ശരീരത്തെ തളർത്താൻ തുടങ്ങിയപ്പോൾ എല്ലാവരോടും ഗുഡ്നൈറ്റും പറഞ്ഞ് ശ്രീ റൂമിലേക്ക് പോയി….. ബെഡിലേക്ക് വീഴുകയായിരുന്നു അവൾ……….. സാധാരണ എത്ര പിണഞ്ഞുശ്രമിച്ചാലും ഉറക്കം വരാത്ത ശ്രീ ഇന്ന് കിടന്നത് മാത്രം ഓർമ്മയുണ്ട്, ക്ഷീണം നിദ്രദേവിയെ പോയി വിളിച്ചോണ്ട് വന്നു……… പാവത്തിന്റെ കണ്ണുകൾ തളർച്ചയോടെ അടഞ്ഞു………….. ഈ സമയം കണ്ണന്റെ അരികിൽനിന്ന് തിരികെ കോട്ടയത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു ജോ…. സുമിത്രയും ദേവനും കണ്ണനും ഒരുപാട് നിർബന്ധിച്ചെങ്കിലും അവിടം നിൽക്കാൻ അവന് തോന്നിയില്ല………

ഇന്നാ കണ്ണുകൾ കണ്ട ഓരോ നിമിഷവും അവന്റെ നെഞ്ച് ഓർമകളെ താലോലിക്കാൻ തുടങ്ങിയിരുന്നു…. ഇനിയും കണ്ണനരികിൽ നിന്നാൽ അവനറിയാത്ത പലതും തനിക്ക് അവനോട് പറയേണ്ടിവരുമെന്ന് ജോ ഭയന്നു …. ഇല്ല, അല്ലൂ … നിന്നോട് എനിക്കൊന്നും പറയാൻ കഴിയില്ല … ഒരുപക്ഷെ, നീ അറിയാത്ത അല്ലെങ്കിൽ പകുതി മാത്രം അറിഞ്ഞിട്ടുള്ള എന്റെ ജീവിതത്തിലെ ആദ്യരഹസ്യം……. അതിനി അങ്ങെനെ തന്നെയിരുന്നോട്ടെ… അതല്ലാത്ത പക്ഷം എനിക്ക് നിന്റെ കണ്ണീർ കാണേണ്ടിവരും……..ഈ കല്യാണം മുടങ്ങും…. അത് നിനക്ക് സഹിക്കാനാവില്ല…… നിന്റെ കണ്ണിൽ ഞാൻ കണ്ടതാണ് ശ്രാവണിയോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ അലയടികൾ……. ഒരുപക്ഷേ സത്യങ്ങൾ നീ അറിഞ്ഞാൽ അത് നിന്നെ തളർത്തും…..

നിന്റെ ആ അവസ്ഥ കാണാൻ എനിക്ക് കഴിയില്ല… കൂടെ ഇങ്ങെനെ നീറിജീവിക്കാനും…….. എന്റെ ചങ്കിനായി മറക്കാൻ കഴിയാത്തത് പലതും ഈ ജോയൽ മനസ്സിൽ നിന്ന് പറിച്ചെറിയുകയാണ്………….. ഒരു അവശേഷിപ്പ് പോലും ബാക്കിവെക്കാതെ……… അത് പറയുമ്പോൾ അവന്റെ ഒരു കൈയിൽ നെഞ്ചിൽ തറച്ചവളുടെ ഫോട്ടോയും മറുകൈയിൽ ഒരു ബിയർ ബോട്ടിലുമുണ്ടായിരുന്നു……. ആ ബിയർ ബോട്ടിൽ ചുണ്ടോട് ചേർത്തു തോടൊപ്പം ആ ഫോട്ടോ അവൻ നെഞ്ചോട് ചേർത്തു………… ഒരുമ്മയും നൽകി ആ ഫോട്ടോ നിലത്തേക്ക് വലിച്ചെറിയുമ്പോൾ അവന്റെ ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി…… നിലത്ത് വീണ് ചിന്നിച്ചിതറിയത് അവന്റെ ഹൃദയം തന്നെയായിരുന്നു….

ആരുടെയും മുൻപിൽ തുറക്കാതെ, താഴിട്ട് പൂട്ടിയ അവന്റെ ഹൃദയം……. അവ്യക്തമായി എന്തൊക്കെയോ പറഞ്ഞ് അവന്റെ ബോധം പയ്യെ മറഞ്ഞു… പാതിജീവനെക്കാളും ചങ്ക് പറിച്ചുകൊടുത്തത് സൗഹൃദത്തിനായതിനാലാകും അപ്പോഴും ആ ചുണ്ട് അല്ലൂ…. എന്ന് ഉരുവിട്ടുകൊണ്ടിരുന്നു………….. പാതിരാത്രി നിർത്താതെ അടിച്ച ഫോൺകാൾ ശ്രീയുടെ ഉറക്കം കളഞ്ഞു…….. പാതിബോധത്തോടെ അവൾ ഫോൺ ചെവിക്കരികിൽ വെച്ചു…….. ആവണി….. മറുതലയ്ക്കൽ നിന്ന് കേട്ട ശബ്ദം അവളുടെ ബാക്കി ഉറക്കം കൂടി കളഞ്ഞു……. ക്ഷീണം തളർത്തിയ ശരീരം ഊർജസ്വലമായി എണീറ്റു….. ആവണി……………. എന്തായെടോ തന്റെ എൻഗേജ്മെന്റ്?????????

ആ ചോദ്യം കേട്ടതും അവളുടെ ശബ്ദം നേർത്തതായി………. വന്നൂടായിരുന്നോ……… ഒരുപാട് പ്രതീക്ഷിച്ചു ഞാൻ……….. നിരാശ ആ ശബ്ദത്തിൽ കലർന്നിരുന്നു… അതെങ്ങെനെയാ, ഞാൻ അങ്ങ് വന്നാൽ പിന്നേ ഇവിടെ എങ്ങെനെയാ……… ഓ പിന്നേ…. എന്താ അവിടെ ഇത്ര വലിയ കാര്യം……………. അവളുടെ ആ നിസ്സാരമട്ടിലുള്ള ചോദ്യം അവനിൽ ഭാവഭേദമുണ്ടാക്കി……. എങ്കിൽ ഒരു കാര്യം ചെയ്യാം…. എല്ലാം ഉപേക്ഷിച്ച് നമുക്ക് നാട്ടിൽ ജോളിയടിച്ച് കൂടാം എന്തേ…….. അവൻ അരിശത്തോടെ ചോദിച്ചു…… അവന്റെ ശബ്ദത്തിലെ ഗൗരവം അവൾ മനസ്സിലാക്കിയിരുന്നു……… അയോഗ്, എന്താടാ…………

ആവണി… എന്താ നിന്റെ ഇനിയുള്ള പ്ലാനിങ്….. അയോഗ് വെട്ടിത്തുറന്ന് ചോദിച്ചു… മനസിലായില്ല, നീ എന്താ ഉദ്ദേശിച്ചേ… അവൾക്കൊന്നും കത്തിയില്ല നിന്നെ ഇന്നോ ഇന്നലെയോ കാണുന്നവനല്ല ഞാൻ…. നിന്റെ ഈ ശബ്ദത്തിൽ തന്നെ ലയിച്ചുചേർന്നിട്ടുണ്ട് നിന്റെ മനസ്സിലെ സന്തോഷം… അതിന്റെ കാരണം അവനാണ് അലോക്…. !!! ഇന്നീ ലോകത്ത് മറ്റെന്തിനേക്കാളും നീ അവനെ സ്നേഹിക്കുന്നുണ്ട്, ഒരുപക്ഷെ നിന്റെ ലക്ഷ്യത്തെക്കാൾ………………. നോ………. !!!നെവർ………… അയോഗിന്റെ ആ വാക്കുകൾ അവളുടെ കണ്ണിൽ അത് വരെ തിളങ്ങിനിന്ന പ്രണയഭാവത്തെ അനുനിമിഷം കൊണ്ട് മാറ്റി, രൗദ്രത നിറച്ചു……………………ചുവന്ന് തുടങ്ങിയിരുന്നു ആ മിഴികൾ……………

അലോകിന്റെ മുഖമായിരുന്നില്ല അപ്പോൾ ആ മനസ്സിൽ, ജീവനറ്റ് കിടന്ന ഉറ്റവരായിരുന്നു…….. കൂടെപ്പിറപ്പിന്റെ പൊട്ടിയ പാദസരമായിരുന്നു…….. തന്റെ പിഞ്ചുശരീരത്തെ കൊത്തിപ്പറിച്ച കാമകണ്ണുകളായിരിന്നു……..തന്നിലേക്ക് ആഴ്ന്നിറങ്ങിയ ഒരു മൃഗത്തിന്റെ കാമക്കൊതിയായിരുന്നു…………………………….. ആവണി….. മറുപടി കിട്ടാതായപ്പോൾ അവൻ അവളെ വിളിച്ചു…………. ഓർക്കുകയായിരുന്നല്ലേ കഴിഞ്ഞ നാളുകൾ……… അവന്റെ ചോദ്യം അവളിൽ പുച്ഛം നിറച്ചു……… ഓർക്കാൻ, ഞാനൊന്നും മറന്നിട്ടില്ല അയോഗ്….. ഈ ജന്മം എനിക്കതിനാവില്ല…………. നീ പറഞ്ഞില്ലേ എല്ലാം മറന്ന് അലോകിന്റെ പ്രണയത്തിൽ ലയിച്ചുപോയി ഞാനെന്ന്…. ശെരിയാണ്……

ശ്രാവണി ഇന്നീ ലോകത്ത് മറ്റെന്തിനേക്കാളും അവളുടെ പ്രണയത്തിനെ സ്നേഹിക്കുന്നുണ്ട്…. ഞാൻ പോലും അറിയാതെ എന്നിൽ ആഴ്ന്നിറങ്ങിയ വേരാണ് അലോക്……….. ഈലോകത്ത് ഒരു ശക്തിയ്ക്കും ഇനി അതിനെ എന്നിൽ നിന്ന് അടർത്താൻ കഴിയില്ല…. അതിന് ശ്രമിക്കുന്നവന്റെ നാശമായിരിക്കും പിന്നീട്……. അവളുടെ വാക്കുകളുടെ മൂർച്ച അവന് വ്യക്തമായി……. ഇത് തന്നെയല്ലേ ആവണി ഞാൻ പറഞ്ഞത്…. ശാന്തതയോടെയുള്ള ഒരു കുടുംബജീവിതം നീ ഇന്ന് സ്വപ്നം കാണുന്നു …… അതിനിടയിൽ നിനക്ക് നിന്റെ ലക്ഷ്യം നേടാൻ കഴിയുന്നതെങ്ങെനെ?????? അവൻ വീണ്ടും ആ ചോദ്യം ചോദിച്ചതും അവളിൽ നിന്നും ഒരു അട്ടഹാസം ഉയർന്നു… ഹഹഹഹ അയോഗ്, പക്ഷെ ഒരുകാര്യം നീ ഓർത്തില്ല അല്ലെങ്കിൽ മനഃപൂർവം മറന്നു….

ഞാൻ പറഞ്ഞത് ശ്രാവണിയുടെ കാര്യമാണ്…..അവൾക്ക് സ്നേഹിക്കാനും സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കാനുമേ കഴിയൂ ……. എന്നാൽ കണ്ണിൽ കനൽമാത്രമെരിയുന്ന വാമികയ്ക്ക് നീ ഈ പറഞ്ഞ ഒരു ഇമോഷണലും ആരോടുമില്ല…… അവളുടെ കണ്മുന്നിൽ ഇപ്പോഴും നശിച്ച ഒരു രാത്രിയും പകലുമാണ്…… അതിൽ നിന്നവൾക്ക് മുക്തിലഭിക്കണമെങ്കിൽ അയാളുടെ ചുടുചോര എനിക്ക് കാണണം………. നരകയാതനയോടെ അയാൾ പുളയുന്നത് എനിക്ക് കാണണം…. ആസ്വദിക്കണം…. എങ്കിൽ മാത്രമേ നഷ്ടപ്പെട്ട എന്റെ കുടുംബത്തിനും ബാല്യത്തിനും പകരമാകുകയുള്ളൂ……………………………….. പെണ്ണിന്റെ പക അറിയില്ല ആർക്കും…. ഭൂമിയോളം അവൾ താഴുന്നത് കാളിയായി അവതരിക്കാനാണ്………………..

ഇനി അയാൾ ആ മൃഗം കാണാനിരിക്കുന്നതേയുള്ളൂ ഈ വാമികയുടെ പക…… അതിനുള്ളത് നാളെ തന്നെ അയാൾക്ക് മുൻപിലെത്തും………… ആവണി… നീ….. അതേ അയോഗ്, …. രണ്ട് മനസ്സുള്ള ഒരു ശരീരമാണ് ഞാൻ… ശെരിക്കും പറഞ്ഞാൽ ഒരു മെന്റൽ പേഷ്യന്റ്……….. പക്ഷെ എനിക്ക് ഈ മുഖം ആവിശ്യമാണ്……. എന്റെ ലക്ഷ്യത്തിനായി…. മോളെ നിന്റെ ഭാവി…… അത്… അവന്റെ വാക്കിൽ അവളോടുള്ള കരുതലും അവളെപ്പറ്റിയുള്ള ഭയവും നിഴലിച്ചു….. പേടിക്കേണ്ട അയോഗ്… എന്റെ കുടുംബം ഉണ്ട് എന്റെ കൂടെ…………. എനിക്ക് ശക്തിയായി അവരുള്ളിടത്തോളം കാലം തോൽക്കില്ല ഞാൻ…………………………

അവൾ സ്വയം തീഗോളമായിരുന്നു……… എങ്കിൽ ശെരി, ബൈ ടേക്ക് കെയർ…. നാളെ എല്ലാം സെറ്റ് ആയെങ്കിൽ അറിയിക്കണം എന്നെ… പിന്നെ അറിഞ്ഞുകൊണ്ട് തീയിൽ ചാടാൻ പുറപ്പെട്ടവരാണ് നമ്മൾ……. സൊ നിന്നെ ഒറ്റയ്ക്കാക്കുമെന്ന് വിചാരിക്കേണ്ട… എന്തിനായാലും നിന്റെ കൂടെ ഞാനുമുണ്ടാകും……………ആവണിയ്ക്ക് ഈ അയോഗ് നൽകുന്ന വാക്കാണത്….. താങ്ക്സ് ഡാ……. ഫോൺ കട്ട് ചെയ്തതും ആ കണ്ണുകൾ ബാൽക്കണിയിലേക്ക് നീണ്ടു…… നിറനിലാവ് പൊഴിച്ചുനിൽക്കുന്ന ആകാശനീലിമയിലേക്ക് അവൾ നോക്കി…. അവിടെ അവളെ കാത്തെന്നപ്പോലെ മൂന്ന് നക്ഷത്രങ്ങൾ കൂട്ടത്തിൽ നിന്ന് മാറിനിൽക്കുന്നു……

തന്നെ നോക്കി കൺചിമ്മുന്ന ആ നക്ഷത്രങ്ങൾ അവൾക്ക് നഷ്ടപ്പെട്ടവരാണെന്ന് ഒരു പിഞ്ചുകുഞ്ഞിനെപോലെ അവളും കരുതി…… അച്ഛാ, അമ്മേ ചേച്ചി……. നിങ്ങളുടെ ഈ വാമിക അവളുടെ ലക്ഷ്യത്തിന്റെ ആദ്യപടവ് വെക്കാൻ പോകുവാ…. നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം എന്റെ കൂടെ…. നമ്മുടെ കുടുംബവും സന്തോഷങ്ങളും ഇല്ലാതാക്കിയ അയാളുടെ നാശം നിങ്ങൾക്ക് കാണണ്ടേ…. കാണിക്കും ഞാൻ………… അതിനായി ഇനി ഈ ജീവൻ കൊടുക്കേണ്ടിവന്നാലും അയാളുടെ തകർച്ചയും ജീവനറ്റ ശരീരവും നിങ്ങൾക്ക് കാണിച്ചുതരും ഞാൻ………. ഉറച്ച ആ ശബ്ദത്തിന് ഒരു ഭ്രാന്തിയുടെ പ്രതിശ്ചായയും കലർന്നിരുന്നു…………………..

കണ്ണുനീരൊഴുക്കി താഴേക്ക് ഊർന്നിറങ്ങുമ്പോഴും ആ കൈകൾ കഴുത്തിലെ ലോക്കറ്റിലായിരുന്നു…. പിറ്റേന്ന് നന്ദിനിയും ആഷിയും ഒരുപാട് വിളിച്ചിട്ടാണ് അവൾ എണീറ്റത്…….. സമയം നോക്കുമ്പോൾ സമയം 8മണി കഴിഞ്ഞിരിക്കുന്നു…. തലേന്ന് രാത്രി ഒന്നും കഴിക്കാത്തതിന്റെ തളർച്ച തലയിൽ ഒരു ഭാരമായി രൂപപ്പെട്ടു…… നേരെ ബാത്‌റൂമിലേക്ക് കയറി ഫ്രഷ് ആയിവന്നതും അമ്മയുടെ വക സ്പെഷ്യൽ മസാലടീ ടേബിളിൽ ആവിപറക്കുന്നുണ്ടായിരുന്നു……….. ഊതി ഊതി അത് കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് വിരലിൽ കിടക്കുന്ന മോതിരത്തിലേക്ക് ശ്രദ്ധ തിരിഞ്ഞത്…….. അലോക്…

ആ നാമം അവളിൽ പറ്റിച്ചേർന്ന് കിടക്കുന്നത് കണ്ട് ആ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു……………….. പെട്ടെന്നാണ് ഇന്നത്തെ ദിവസം അവൾ ഓർത്തത്……….. തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യചുവട് വെക്കേണ്ട ദിവസം….. !!! അതോർത്തതും പ്രണയം കളിയാടിയ ആ ചുണ്ടിൽ കുടിലതയുടെ ഭാവം നിറഞ്ഞു………. അമ്മേ ഞാനിറങ്ങുവാ…….. ഡ്രസ്സ് ചെയ്ത് വെപ്രാളത്തിൽ എടുത്ത് വെച്ചിരിക്കുന്ന ദോശ അരമുറി കഴിച്ചുവെന്ന് വെച്ച് അവൾ ആക്ടിവയുടെ കീ ഷെൽഫിൽ നിന്നെടുത്തു….. ഡീ എന്തെങ്കിലും കഴിച്ചിട്ട് പോടീ…… നന്ദിനി പിന്നിൽ നിന്ന് കൂകിവിളിച്ചെങ്കിലും നോ ഫലം… അപ്പോഴേക്കും അവളുടെ വണ്ടി ഗേറ്റ് കടന്നിരുന്നു……………………………

അവൾ നേരെ പോയത് തന്റെ ബാങ്ക് ലോക്കറിലേക്കായിരുന്നു ………….. അവിടെ ലോക്കറിലായി വെച്ചിരുന്ന ഫയൽസിന്റെ കോപ്പി അവൾ തന്റെ മെയിലിലേക്ക് അയച്ചു….. ഫോണിൽ ചില ഫോട്ടോസും എടുത്ത് അവൾ അതവിടെ തിരികെ വെച്ചു………….. blackdevil എന്ന തന്റെ ഫേക്ക് മെയിൽ ഐഡിയിൽ അവളാ ഡീറ്റെയിൽസ് ഒരേസമയം പോലീസിനും വിജിലൻസിനും ക്രൈം ബ്രാഞ്ചിനും ന്യൂസ്ചാനലിനും സെന്റ് ചെയ്തു….. കൂടെ ഒരു അടിക്കുറിപ്പും…… നിങ്ങൾ മാന്യൻ എന്ന്കരുതിയ ഒരാളുടെ വൃത്തികെട്ട മുഖം ഇതിലൂടെ നിങ്ങൾക്ക് ബോധ്യമാകും…… സെന്റ് ചെയ്ത് കഴിഞ്ഞതും അവളിൽ ഒരു ഗൂഢചിരി വിരിഞ്ഞു…… തനിക്കുള്ള നാളുകൾ എണ്ണപ്പെട്ടു മേനോനെ……………………

അവളിൽ ഒരു നിശ്വാസം ഉയർന്നു……….. ഇതേസമയം നെഞ്ചിലെരിയുന്ന പകയും കണ്ണിൽ ആരെയും ഭസ്മീകരിക്കുന്ന അഗ്നിയുമായി തന്റെ പ്രതികാരത്തിനായുള്ള കാത്തിരിപ്പിന് വിരാമമിടാൻ കാത്തിരിക്കുകയായിരുന്നു അവൻ രുദ്രൻ ……. !!!!!!!!! തലേന്ന് അടിച്ച ബിയർകുപ്പികൾ അവന്റെചുറ്റിനും നിരനിരയായ് കിടപ്പുണ്ട്…. ബോധം തെളിഞ്ഞതും തന്റെ ലാപ്ടോപ് അവൻ ഓപ്പൺ ചെയ്തു…………. ആ സ്‌ക്രീനിൽ തെളിഞ്ഞ മുഖം അവന്റെ കണ്ണിനെ ഈറനണിയിച്ചു……………………….. എനിക്കറിയാം നീ ആഗ്രഹിക്കുന്നതെന്തെന്ന്……… സാധിക്കും ഞാനത്………… എന്റെ പ്രതികാരം ഉമിത്തീ പോലെ നീറാൻ തുടങ്ങിയിട്ട് വർഷങ്ങളായി….

ഇനിയും വൈകിപ്പിക്കില്ല ഞാൻ……… ആർക്കും വിട്ട് കൊടുക്കില്ല ഞാനയാളെ…… ആ നായുടെ മരണം ഈ കൈകൾ കൊണ്ട് തന്നെയാ…………അടുത്ത് കിടന്ന ബിയർ കുപ്പി ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് അവൻ ആക്രോശിച്ചു………………………….. രുദ്രന്റെ സംഹാരതാണ്ഡവം ഇനി തുടങ്ങാൻപോണേയുള്ളൂ……. അർത്ഥം വെച്ചുള്ള ആ ചിരിയിൽ അവന്റെ ആ നുണക്കുഴികൾ വ്യക്തമായി……… തുടരും

ആദിശൈലം: ഭാഗം 19

Share this story