സ്മൃതിപദം: ഭാഗം 24

സ്മൃതിപദം: ഭാഗം 24

എഴുത്തുകാരി: Jaani Jaani

രാവിലെ എഴുന്നേൽക്കുമ്പോൾ കാർത്തിയുടെ കരവലയത്തിലാണ് ഐഷു. അവൻ അവളെ ചേർത്ത് പിടിച്ചു ഒരു കാൽ അവളുടെ കാലിന്മേൽ കയറ്റി വച്ചാണ് കിടക്കുന്നുന്നത്. ഐഷു പതിയെ അവന്റെ മുടിയിലൂടെ വിരലോടിച്ചു. നെറ്റിയിൽ അവളുടെ ചുണ്ടുകൾ ചേർത്തു. സമയം നോക്കിയപ്പോൾ അഞ്ചേമുക്കാലായി. മെല്ലെ അവന്റെ കൈ എടുത്തു മാറ്റി അപ്പോഴേക്കും അവൻ ഒന്ന് അനങ്ങികൊണ്ട് തിരിഞ്ഞു കിടന്നു. ഐഷു ഷെൽഫിൽ നിന്ന് ഒരു കോട്ടൺ സാരീ എടുത്ത് കുളിക്കാൻ പോയി. കുളിച്ചു കഴിഞ്ഞ് തലയിൽ തോർത്തും ചുറ്റി അവള് തന്റെ പ്രതിബിംബം നോക്കി നിന്നു.

അവന്റെ താലി അണിഞ്ഞു നിൽക്കുമ്പോൾ വല്ലാത്തൊരു സന്തോഷവും സംരക്ഷണവും തന്നെ പൊതിയുന്നത് അവള് അറിയുന്നുണ്ടായിരുന്നു. മെല്ലെ തല ചെരിച്ചു അവനെ ഒന്ന് നോക്കി ആള് തലയിണയും കെട്ടിപിടിച്ചു സുഖമായി ഉറങ്ങുന്നുണ്ട്. അവനെ ഒന്ന് നോക്കി സിന്ദൂരചെപ്പിൽ നിന്നും അല്പമെടുത്ത നെറുകയിൽ ചാർത്തി. ഇപ്പോഴാണ് മുഖം കൂടുതൽ പ്രകാശിച്ചത്. സാരീ തുമ്പ് കൊണ്ട് കഴുത്തിലെ വെള്ളതുള്ളികളൊക്കെ തുടച്ചു കളഞ്ഞ നേരെ അടുക്കളയിലേക്ക് പോയി. ഹാൾ വേഗം ഒന്ന് അടിച്ചുവാരി. മുന്നിലെ വാതിൽ തുറന്നു. ആറ്മണിയൊക്കെ കഴിഞ്ഞെങ്കിലും വെളിച്ചമൊന്നും അധികം വന്നില്ല എല്ലാം പുകമയമായിട്ടാണുള്ളത്, മഞ്ഞു തുള്ളികളാൽ മൂടപ്പെട്ട ചെടികളും പൂവുകൾക്കും വല്ലാത്ത ഉന്മേഷമുള്ളത് പോലെ അവൾക്ക് തോന്നി. കുറച്ചു സമയം ആ തണുപ്പ് നിറഞ്ഞ അന്തരീക്ഷത്തിൽ അവള് നിന്നിട്ട് അകത്തു പോയി വിളക്ക് വച്ചു തൊഴുതു.

അടുക്കളയിൽ പോയി എന്ത് എങ്ങനെ എവിടുന്ന് തുടങ്ങണമെന്ന് അറിയാതെ അവള് കുറച്ചു സമയം അവിടെ നിന്നു. പിന്നെ ഇന്നലെ വല്ല്യമ്മ ഓരോ സാധനവും എവിടെയാ വച്ചതെന്ന് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. ഐഷു വേഗം ഒരു പാത്രത്തിൽ മൂന്നു ഗ്ലാസ്സ് വെള്ളം എടുത്ത് വച്ചു കട്ടൻ ചായയുണ്ടാക്കി. കാർത്തിക്ക് പാൽ ചായ ഇഷ്ടമല്ല എന്ന് അവളോട് പറഞ്ഞിട്ടുണ്ട്. രാവിലെ എഴുന്നേറ്റയുടനെ ചായ കുടിക്കുന്ന ശീലം അവന് ഇല്ലാ എന്നാലും അവള് അത് അവിടെ ആക്കി മൂടി വച്ചു. ഗോതമ്പു പൊടി എടുത്ത് ചപ്പാത്തിക്കുള്ള മാവ് കുഴച്ചു വെക്കാൻ തുടങ്ങി. പിന്നിൽ പ്രിയപ്പെട്ടവന്റെ സാന്നിധ്യമറിഞ് അവളുടെ ചുണ്ടുകളിൽ ചിരി വിരിഞ്ഞു.

തിരിഞ്ഞു നോക്കാതെ ചെയ്യുന്ന ജോലി നിർത്തി അനങ്ങാതെ നിന്നു എന്തിനാ ടാ നേരത്തെ എഴുന്നേറ്റെ ഇവിടെ ആർക്കും അത്ര രാവിലെ പോകുകയൊന്നും വേണ്ട അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി കൊണ്ട് പറഞ്ഞു നേരത്തെയോ വൈകിയാണ് എഴുന്നേറ്റത് രാവിലത്തെ ഭക്ഷണം രാവിലെ അല്ലാതെ പിന്നെ എപ്പോഴാ ആക്കുക അവള് അവന് നേരെ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു അപ്പോഴാണ് ഐഷു കാർത്തിയെ കാണുന്നത് കാവി കൈലി മാത്രമുടുത്ത ഷർട്ട്‌ ഇടാതെ നിൽപ്പാണ് കക്ഷി. കുളിച്ചിട്ട് വന്നതാണെന്ന് അവന്റെ അടുത്ത് നിൽക്കുന്ന ആർക്കും മനസിലാവും ലൈഫ്ബോയ് സോപ്പിന്റെ മണം അവിടെയാകെ പരന്നിട്ടുണ്ട് രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞോ അവനെ നോക്കി വീണ്ടും ജോലി തുടർന്നു കൊണ്ട് ചോദിച്ചു, അവനെ അങ്ങനെ കണ്ടപ്പോൾ എന്തോ ഒരു ജാള്യതയും അവൾക്ക് തോന്നിയിരുന്നു അതാണ് പെട്ടെന്ന് തിരിഞ്ഞു നിന്നത്.

ഞാൻ എഴുന്നേറ്റപ്പോൾ നിന്നെ കണ്ടില്ല ഒരുവേള നിന്നെ ഞാൻ കെട്ടിയത് സ്വപ്നമാണോ എന്ന് പോലും തോന്നിപ്പോയി പിന്നെ വന്നു നോക്കിയപ്പോഴല്ലെ പ്രാർത്ഥിക്കുന്നത് കണ്ടേ പിന്നെ അതിന്റെ ഇടക്ക് ശല്യപ്പെടുത്തേണ്ടന്ന് കരുതി അതോണ്ട് വേഗം പോയി പല്ലുതേപ്പും കുളിയും കഴിഞ്ഞു അവളെ ചുറ്റിപിടിച്ചു കൊണ്ട് കാതിൽ മെല്ലെ കടിച്ചു കൊണ്ട് പറഞ്ഞു കണ്ണേട്ടാ പ്ലീസ് അവള് വിറച്ചു കൊണ്ട് അവനോട് പറഞ്ഞു എന്താ ഡാ ഞാൻ ഇങ്ങനെയൊക്കെ ചെയുന്നത് ഇഷ്ടമാവുന്നില്ലേ അവളിൽ നിന്ന് അടർന്നു മാറി നിരാശയോടെ ചോദിച്ചു അതല്ല കണ്ണേട്ടാ അവള് അവന് നേരെ തിരിഞ്ഞു നിന്നു പക്ഷെ എനിക്ക് അങ്ങനെയാ തോന്നുന്നേ കാർത്തി കേറുവോടെ പറഞ്ഞു കണ്ണേട്ടാ ഇവിടെ നമ്മള് മാത്രമല്ലല്ലോ കിച്ചുവും ഉള്ളത് അല്ലെ

അതോണ്ട് കെട്ടിപിടുത്തമൊക്കെ റൂമിൽ നിന്ന് മതി അവൻ ഇപ്പോഴേ ഒന്നും എഴുന്നേൽക്കില്ല അതോണ്ട് പേടിക്കേണ്ട അവളുടെ കഴുത്തിലൂടെ കൈ ചുറ്റി കൊണ്ട് പറഞ്ഞു എന്നാലും കണ്ണേട്ടാ പ്ലീസ് കുഞ്ഞുസേ നീ ഇങ്ങനെ ചെയുമ്പോൾ നിന്റെ അടുത്ത് വന്നു നിൽക്കാനുള്ള ആഗ്രഹം കൊണ്ട് അല്ലെ അവൻ അവളുടെ താടി പിടിച്ചു കൊഞ്ചിച്ചു പറഞ്ഞു അവള് ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഗോതമ്പു പൊടിയാക്കി അപ്പോഴാണ് വലത്തേ കൈയിൽ ഷോള്ഡറിന് താഴെ സൂര്യനെ ടാറ്റൂ ചെയ്തിട്ട് കാണുന്നെ ഇത്‌ എപ്പോ ചെയ്തതാ കണ്ണേട്ടാ അതിൽ തലോടി കൊണ്ട് ചോദിച്ചു ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഏട്ടൻ എവിടെയാ ഡിഗ്രി പഠിച്ചത് നിങ്ങളുടെ കോളജിൽ തന്നെ ശരിക്കും ആ ഡീ എന്താ വിശ്വാസമില്ലേ എന്റെ കണ്ണേട്ടനെ അല്ലാതെ വേറെ ആരെയാ ഞാൻ വിശ്വസിക്കുക

അവന്റെ നെഞ്ചിൽ ചാരി നിന്ന്കൊണ്ട് ചോദിച്ചു ആ കേൾക്കാനൊക്കെ രസമുണ്ട് അവള് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് വീണ്ടും ചപ്പാത്തി കുഴച്ചു വച്ചു. കാർത്തി അവളുടെ അടുത്ത് സ്ലാബിൽ കേറി ഇരുന്നു ഇന്ന് ചപ്പാത്തിയാണോ ഹ്മ്മ് കിച്ചൂന് ഇഷ്ടല്ലാത്ത ഒരു സാധനമാണ് എനിക്ക് അത് അറിയില്ലായിരുന്നു ഇനി എന്താ ചെയ്യാ അത് സാരില്ല ഏട്ടത്തിയമ്മ കൊടുക്കുന്നത് അല്ലെ കഴിച്ചോളും എന്നാ അവന് തേങ്ങയും പഞ്ചസാരയും ഇട്ടിട്ട് ആക്കി കൊടുക്കാം അപ്പൊ എനിക്കോ ഏട്ടന് എന്ത് കറിയാണ് വേണ്ടത് ഉള്ളി കറി വേണോ അതോ ബാജിയോ ചപ്പാത്തി മാവ് ഓരോ ഉരുളകളാക്കി വച്ചു കൊണ്ട് ചോദിച്ചു ഉള്ളിക്കൊക്കെ താങ്ങാൻ കഴിയാത്ത പൈസയാണ് അതോണ്ട് എന്റെ കുഞ്ഞുസ് ബാജിയാക്കിക്കോ ഹാ എല്ലാ ഉരുളകളും ആക്കി വച്ചു കൈ കഴുകി അവന് ഒരു ഗ്ലാസ്സ് ചായ എടുത്ത് കൊടുത്തു

ഞാൻ ഭക്ഷണം കഴിക്കുമ്പോഴേ ചായ കുടിക്കാറുള്ളു അതും ഞാൻ തന്നെ ഇടണ്ടേ ഇനി ഇപ്പൊ അത് വേണ്ടല്ലോ അപ്പൊ ഈ ചായ നമുക്ക് ശീലമാക്കാം അല്ലെ ആക്കിയേക്കാം അല്ല നിനക്ക് വേണ്ടേ എനിക്കും ശീലമില്ല ഇനി ശീലമാക്കാമെല്ലോ ഇപ്പൊ വേണ്ട ഞാൻ മുറ്റം അടിച്ചു വരട്ടെ അതും പറഞ്ഞു അവള് പിൻവശത്തെ ഗ്രിൽസ് തുറന്നു ചൂൽ എടുത്ത് മുറ്റം അടിച്ചുവാരാൻ തുടങ്ങി. കാർത്തി ചായയും കൊണ്ട് മുൻവശത്തെ പടിയിൽ പോയിരുന്നു ചായ കുടിക്കാൻ തുടങ്ങി പത്രക്കാരൻ എറിഞ്ഞു കൊടുത്ത പത്രം ഐഷു കാർത്തിക്ക് കൊടുത്തിട്ട് അവള് അകത്തു പോയി കറി തയ്യാറാക്കാൻ തുടങ്ങി കുക്കറിൽ ഉരുളക്കിഴങ്ങും ഉള്ളിയും പച്ചമുളകുമൊക്കെ മുറിച്ചിട്ട് വെള്ളവും ഉപ്പും മഞ്ഞപ്പൊടിയുമൊക്കെ ഇട്ട് സ്റ്റവിൽ വച്ചു. ചപ്പാത്തി പരത്താൻ തുടങ്ങി.

ഐഷു പരത്തിവെക്കുന്നത് കണ്ട് കാർത്തി അവള് കഴുകി വച്ച ദോശകല്ലെടുത്ത് അടുപ്പിൽ വച്ചു. ഓരോ ചപ്പാത്തിയും ചുട്ട് എടുക്കാൻ തുടങ്ങി. ഞാൻ ചെയ്തോളാം കണ്ണേട്ടാ അവിടെ പോയി ഇരുന്നോ നീ വരുന്നതിന് മുന്നേ ഞാൻ തന്നെയാണ് അടുക്കളയിൽ കയറർ അതോണ്ട് മോള് മോൾടെ പണി ചെയ്യ് ഇപ്പൊ ഞാൻ ഇല്ലേ കണ്ണേട്ടാ ഞാൻ ചെയ്തോളാം അതെ ഈ പണിയൊക്കെ ചെയുന്നത് കൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. പിന്നെ എന്താ ഐഷു പിന്നെ ഒന്നും പറയാതെ പരത്താൻ തുടങ്ങി. മൂന്നു വിസിൽ അടിച്ചപ്പോഴേക്കും കുക്കർ വാങ്ങി താഴെ വച്ചു. തേങ്ങ ചിരവി അതിലേക്ക് ഇട്ട് പിന്നെ കടുകും മുളകും കറിവേപ്പിലയും ചൂടാക്കിയിട്ടു. ഏട്ടാ ഇനി ഞാൻ ആക്കിക്കോളാം അതെന്താ ഇനിയുള്ളത് കിച്ചനാണ് ഹ്മ്മ് അവൻ ചിരിയോടെ അവൾക്ക് ചട്ടുകം കൈ മാറി

ഞാൻ പോയി അവനെ വിളിക്കട്ടെ ഇന്ന് ക്ലാസ്സിന് പോകേണ്ടതാ അവൻ ഇന്ന് പോകുന്നുണ്ടോ ഈ സെമ്മിൽ എടുക്കാനുള്ള ലീവ് ഒക്കെ എടുത്ത് തീർത്തു ഇനി പോയില്ലെങ്കിൽ കൺഡോനേഷൻ ഉറപ്പാണ എന്നാ പോയി വിളിക്ക് ഇപ്പൊ തന്നെ 8മണിയായി ഗുഡ്മോർണിംഗ് ഏട്ടൻ ആൻഡ് ഏട്ടത്തിയമ്മേ കൈയിൽ ബർഷും പിടിച്ചു ക്ലോസ്അപ്പിന്റെ ചിരിയോടെ കിച്ചു വന്നു പോയി പല്ല് തെക്കേട എന്നിട്ട് പല്ല് കാണിച്ചു ചിരിക്ക് അയിന് പല്ല് തേച്ചില്ലെങ്കിൽ ചിരിച്ചൂടെ ഒന്ന് പോ ഏട്ടാ ഏട്ടത്തിയമ്മേ ഇന്ന് എന്താ സ്പെഷ്യൽ ചപ്പാത്തി ചപ്പാത്തിയോ എന്നോട് ഈ ചതി വേണ്ടായിരുന്നു കിച്ചൂസിന് ഇന്ന് സ്പെഷ്യൽ ചപ്പാത്തിയാണ് പോയി പല്ല് തേച്ചിട്ട് വാ ആണോ എന്ന് ദേ പോയി ദാ വന്നു കുളിയും കഴിഞ്ഞിട്ട് വന്നാൽ മതി കാർത്തി അവനോട് വിളിച്ചു പറഞ്ഞു ഏട്ടത്തിയമ്മേ ഇത്‌ സൂപ്പറായിട്ടുണ്ട് തേങ്ങയും പഞ്ചസാരയും വച്ച ആക്കി കൊടുത്ത ചപ്പാത്തി കഴിച്ചു കൊണ്ട് കിച്ചു പറഞ്ഞു 😊😊

ഏടത്തിയും പാൽ ചായ കുടിക്കാറില്ലേ കിച്ചുവിന് മാത്രം പാൽ ചായയും കാർത്തിക്കും ഐഷുവിനും കട്ടൻ ചായയുമാണെന്ന് കണ്ട് കിച്ചു തിരക്കി കുടിക്കും എന്നാലും കട്ടനാണ് പ്രിയം ആഹാ ചക്കിക്കൊത്ത ചങ്കരൻ കിച്ചു നീ ഇന്ന് ക്ലാസ്സിന് പോകുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു അതോണ്ട് ഞാൻ ചോറ് ഒന്നും ഉണ്ടാക്കിയില്ല അത് സാരില്ല ഏട്ടത്തിയമ്മേ ഇന്ന് ഒരു ദിവസമല്ലേ ഇനിയുള്ള ഫുൾ ഡേയ്‌സ് ഉണ്ടാക്കി തന്നാൽ മതി ഹാ എന്നാ രണ്ടും കൂടെ മെല്ലെ ഇവിടെ ഇരുന്ന് കഴിക്ക് ഞാൻ പോട്ടെ ഏട്ടൻ കൊണ്ട്വിടുന്നില്ലെ ഐഷു കാർത്തിയെ നോക്കി ചോദിച്ചു എന്റെ ഫ്രണ്ടുണ്ട് അവൻ ആ ജംഗ്ഷനിൽ കാത്തു നിൽപ്പുണ്ടാവും അപ്പൊ വൈകുന്നേരം കാണാം പിന്നെ ഏട്ടത്തിയമ്മേ വൈകുന്നേരം എന്തേലും സ്പെഷ്യൽ ആക്കി വെക്കണേ കിച്ചു അവളോടും കാർത്തിയോടും പറഞ്ഞിട്ട് പോയി

താൻ വന്നതിൽ അവനാണ് ഏറ്റവും സന്തോഷം അതെന്താ കണ്ണേട്ടന് സന്തോഷമില്ലേ സത്യം പറഞ്ഞാൽ ഇന്നാണ് ഞാൻ ശെരിക്കും ജീവിതം ആസ്വദിക്കാൻ തുടങ്ങിയത് ഞങ്ങള് രണ്ടും ഈ വീട്ടിലുണ്ടെങ്കിലും എന്തോ ഒരു വീർപ്പുമുട്ടലാണ് ആരോരുമില്ലാത്തത് പോലെ ഇന്ന് പക്ഷെ അങ്ങനെയല്ല എല്ലാത്തിനും ഒരു ഉണർവുണ്ട് അല്ലെങ്കിൽ ഞങ്ങൾക്ക് രണ്ടാൾക്കും വീട്ടിൽ ഇരിക്കുന്നതിനേക്കാൾ ഇഷ്ടം പുറത്തു പോകുന്നതാണ് ഇവിടെ വരുന്നത് തന്നെ ഒരു തരം മടുപ്പാണ് ഇനി നമ്മള് ഒന്നിച്ചല്ലേ നമുക്ക് അടിച്ചുപൊളിക്കാമെന്നേ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് അവള് പാത്രങ്ങളൊക്കെ എടുത്ത് അടുക്കളയിലേക്ക് പോയി.

ബാക്കി പാത്രം കാർത്തിയും എടുത്ത് അവളുടെ പിന്നാലെ ചെന്നു കണ്ണേട്ടാ ഉച്ചക്ക് എന്ത് കറിയാ വേണ്ടത് മീൻ കറി വേണമെങ്കിൽ വാങ്ങി കൊണ്ടുവന്നാൽ വെക്കാം എന്റെ കുഞ്ഞുസേ ഉച്ചക്കുള്ളത് റെഡിയാക്കാൻ ഇനിയും സമയമുണ്ട് ഇപ്പൊ എന്റെ മോള് ഇങ് വാ അവളുടെ കൈയും പിടിച്ചു കാർത്തി റൂമിലേക്ക് നടന്നു എന്താ കണ്ണേട്ടാ ഐഷുവിനെ പിടിച്ചു കിടക്കയിൽ ഇരുത്തിയിട്ട കാർത്തി അവളുടെ മടിയിൽ തല വച്ചു കിടന്നു മുന്നിലെ വാതിൽ അടച്ചിരുന്നോ കണ്ണേട്ടാ അവന്റെ തലയിൽ വിരലോടിച്ചു കൊണ്ട് അവള് ചോദിച്ചു ഹ്മ്മ് കാർത്തി ഒന്ന് മൂളി അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി.

ഐഷു ഒന്ന് ഞെട്ടികൊണ്ട് അവനെ മാറ്റാൻ നോക്കി കുഞ്ഞുസേ… അവൻ തലയുയർത്തി മെല്ലെ വിളിച്ചു കണ്ണ് അടച്ചു പിടിച്ച ഐഷു മെല്ലെ കണ്ണുകൾ തുറന്നു. അവളെ നോക്കി ചിരിച്ചു കാർത്തി അവളുടെ വയറിൽ നിന്ന് സാരീ അൽപ്പം മാറ്റി അവിടെ ചുംബിച്ചു അവന്റെ പല്ലുകളും അവിടെ ആഴ്ന്നിറങ്ങി. ഐഷു ഒരു പിടച്ചലോടെ അവന്റെ തലമുടിയിൽ കൊരുത്തു പിടിച്ചു. 💙💙💙💙💙💙💙💙💙💙💙💙💙💙💙 അച്ചു സന്ദീപ് പറഞ്ഞ ദേഷ്യത്തിൽ അവളുടെ ശീതസമരം തുടങ്ങുകയാണ്. സന്ദീപ് പിന്നെ അതൊന്നും കാര്യമാക്കി എടുത്തില്ല വിശപ് സഹിക്കാൻ പറ്റാത്തത് കൊണ്ട് അവള് അവിടെയുള്ള ഫുഡ് തന്നെ കഴിച്ചു. അമ്മമ്മ പിന്നെ അവളെ മൈൻഡ് ചെയ്തതെയില്ല. രേണുകയും ഒന്നും സംസാരിച്ചില്ല ദീപു നിങ്ങള് എപ്പോഴാ ഐശ്വര്യയുടെ വീട്ടിലേക്ക് പോകുന്നെ രേണുക പിറ്റേന്ന് എല്ലാവരും രാവിലത്തെ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ചോദിച്ചു

സന്ദീപ് അമ്മ പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ അവരെ നോക്കി അച്ചുവും ഞെട്ടിയിരുന്നു അത് അത് തീരുമാനിച്ചില്ല അമ്മ പറ്റിയാൽ നാളെ പോകണം ഹ്മ്മ് വൈകിക്കേണ്ട പോകുമ്പോൾ അവർക്ക് എല്ലാവർക്കുമുള്ള ഡ്രെസ്സും എടുക്കണം. ടെക്സ്റ്റിൽസിൽ നിന്ന് എടുത്തിട്ട് പോയാൽ മതി ഹാ അമ്മയും അമ്മമ്മയും ഭക്ഷണം കഴിച്ചു വേഗം എഴുന്നേറ്റു നിന്റെ അമ്മയുടെ ദേഷ്യമൊക്കെ മാറിയോ അവര് അവിടുന്ന് പോയ ഉടനെ അച്ചു ചോദിച്ചു ഇതിൽ നിന്ന് തന്നെ നിന്റെ ഭാവം മനസിലാക്കാം എന്റെ അമ്മ അല്ലെ 😏 ആദ്യം എല്ലാവരെയും സ്നേഹിക്കാൻ പഠിക്ക് എന്നിട്ട് നമുക്ക് ഒരു ജീവിതം തുടങ്ങാം അവന്റെ മുന്നിലുണ്ടായ പ്ലേറ്റ് ദേഷ്യത്തോടെ നീക്കി വച്ചു എഴുന്നേറ്റു പോയി അച്ചു കുറച്ചു സമയം അവിടെ ഇരുന്നു എന്നിട്ട് നേരെ അമ്മമ്മയുടെ അടുത്തേക്ക് പോയി അമ്മമ്മ എന്നോട് ക്ഷമിക്കണം

അന്ന് ഞാൻ അറിയാതെ എന്തൊക്കെയോ പറഞ്ഞു പോയി അമ്മമ്മയുടെ കൈ പിടിച്ചു അച്ചു പറഞ്ഞു അമ്മമ്മ ഒന്ന് ഞെട്ടി അവളെ നോക്കി പിന്നെ പതിയെ അവളുടെ തലയിൽ ഒന്ന് തലോടി അവളോട് സാരില്ലയെന്ന് പറഞ്ഞു മോളെ ഒരു വീട് ആകുമ്പോൾ അവിടെ പ്രശ്നങ്ങളൊക്കെയുണ്ടാവും അത് ഒഴിവാക്കേണ്ടത് സ്നേഹം കൊണ്ടാണ് അല്ലാതെ അവര് ചെയുന്നത് പോലെ തിരിച്ചു ചെയ്തിട്ട് അല്ല ഞാൻ പറയുന്നത് മനസിലാവുന്നുണ്ടല്ലോ അല്ലെ ഹ്മ്മ് എന്നാ ഞാൻ പോട്ടെ അമ്മമ്മേ ഹാ ഓ ഉപദേശിക്കാൻ വന്നിരിക്കുന്നു കിളവി ഇവരെ കുപ്പിയിലാക്കിയാൽ സന്ദീപും ഒന്ന് മെരുങ്ങും പക്ഷെ രേണുകയെ കുപ്പിയിലാക്കാൻ കുറച്ചു പണിയാണ് ഹാ വെയിറ്റ് ചെയ്യാം.

അതും മനസ്സിൽ പറഞ്ഞു അച്ചു റൂമിലേക്ക് പോയി. സന്ദീപ് സോറി ഞാൻ പെട്ടെന്ന് പറഞ്ഞ പോയതാണ് അമ്മ അമ്മക്ക് എന്നെ ഇഷ്ടമല്ലല്ലോ അതാ പിന്നെ അത് ആരുടെ കുറ്റമാണ് ഞാൻ ശ്രമിക്കാം സന്ദീപ് എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയാൽ മതി അല്ലാതെ അവളെ ദേഷ്യത്തോടെ നോക്കി ലാപ്ടോപിൽ ചെയ്ത് കൊണ്ടിരുന്ന ജോലി ചെയ്യാൻ തുടങ്ങി നാളെ നിന്റെ വീട്ടിലേക്ക് പോകാം ഹ്മ്മ് കാർത്തിയും ഐഷുവും നാളെ വരും ഞാൻ ഇപ്പൊ വിളിച്ചിരുന്നു നിങ്ങള് എന്തിനാ അവരെ വിളിക്കാൻ പോയത് നമ്മുടെ സ്റ്റാറ്റസിന് പറ്റിയ ആൾക്കാരല്ലാ അവര് അപ്പൊ നീയോ അങ്ങനെ സ്റ്റാറ്റസ് നോക്കിയാണെങ്കിൽ ഇന്ന് ഇവിടെ നീ കാണില്ലായിരുന്നു…..തുടരും…..

സ്മൃതിപദം: ഭാഗം 23

Share this story