നിനക്കായ് : ഭാഗം 51

നിനക്കായ് : ഭാഗം 51

എഴുത്തുകാരി: ഫാത്തിമ അലി

ഡിസ്പ്ലേയിൽ തെളിയുന്ന നമ്പറിലേക്ക് നോക്കി നെറ്റി ചുളിച്ച് സാം കോൾ എടുത്തു…. **** നാട്ടിലെ പാർട്ടി ഓഫീസിൽ തന്റെ മുന്നിലുള്ളവർക്ക് നേരെ നോക്കി ഇരിക്കുകയായിരുന്നു മാധവൻ…. മുഴുവൻ സമയ പാർട്ടി പ്രവർത്തകൻ അല്ലെങ്കിലും ആ നാട്ടുകാർക്ക് ഏതൊരു ആവശ്യത്തിനും മുന്നിട്ട് ഇറങ്ങുന്ന ആളായിരുന്നു മാധവൻ…. അത് കൊണ്ട് തന്നെ പാർട്ടി ഭേതമന്യേ എല്ലാവർക്കും അയാൾ പ്രിയപ്പെട്ടവനായിരുന്നു…. “ആരും എന്താ ഒന്നും മിണ്ടാത്തത്….?” നിശബ്ദതയെ മുറിച്ച് കൊണ്ട് മാധവൻ എഴുന്നേറ്റ് നിന്ന് എല്ലാവരെയും നോക്കി ചോദിച്ചു…

“അടുത്ത മാസം ആണ് നമ്മുടെ പാർട്ടി വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചത് എന്ന് എല്ലാവർക്കും അറിയാമല്ലോ…. അതിനോട് അനുബന്ധിച്ച് സാധാരണ ആയി നടത്താറുള്ള കൾച്ചറൽ പ്രോഗ്രാംസിന് പകരമായി എല്ലാവർക്കും പ്രയോജനപ്പെടുന്ന എന്തെങ്കിലും ഒരു പരിപാടി സംഘടിപ്പിക്കാനാണ് വിചാരിക്കുന്നത്…. അപ്പോ നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങൾ എല്ലാവരുമായി പങ്ക് വെക്കാം….” അത്രയും പറഞ്ഞ് കൊണ്ട് മാധവൻ ചെയറിലേക്ക് ഇരുന്നു… ഇത്തവണത്തെ പ്രോഗ്രാം കൺവീനർ മാധവൻ ആയത് കൊണ്ട് എല്ലാ വർഷത്തേതിൽ നിന്നും ഉപരിയായി എന്തെങ്കിലുമൊന്ന് വേണമെന്ന് അയാൾക്ക് നിർബന്ധമായിരുന്നു….

പലരും അവരുടെ മനസ്സിൽ തോന്നിയ ഐഡിയകൾ ഓരോന്നായി പറയാൻ തുടങ്ങി…. “സഖാവേ….” ചർച്ചകൾ പുരോഗമിച്ച സമയത്ത് അവരുടെ കൂടെ ഇരുന്നവരിൽ ഒരു പത്ത് നാൽപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ എഴുന്നേറ്റ് നിന്നു…. “ആ…പറ വർഗീസേ…” മാധവൻ പഠിപ്പിക്കുന്ന സ്കൂളിലെ തന്നെ കണക്ക് അദ്ധ്യാപകനാണ വർഗീസ്… ഒരു മകൻ അലൻ പ്ലസ് വണിന് പഠിക്കുന്നു…വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഗർഭിണിയായ ഭാര്യ അലനെ പ്രസവിച്ചതും മരണപ്പെട്ടു…. പിന്നെ മറ്റൊരു വിവാഹം കഴിക്കാതെ മകന് വേണ്ടി മാത്രം ജീവിക്കുകയാണ് അയാൾ…..

“നമുക്ക് ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് പോലെ ഒരെണ്ണം നടത്തിയാലോ….?നാട്ടിൽ ഉള്ള ചെറിയൊരു ക്ലിനിക്ക് ഒഴിച്ചാൽ നല്ല ഫെസിലിറ്റ് ഉള്ള ഹോസ്പിറ്റലിലേക്ക് ഇവിടുന്ന് ഒന്ന് രണ്ട് മണിക്കൂർ യാത്ര വേണ്ടേ… നമുക്ക് ഒരു നാലഞ്ച് ദിവസത്തെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചാൽ അത് എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടില്ലേ….? ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞൂ എന്നേ ഉള്ളൂ…എല്ലാവർക്കും താൽപര്യമുണ്ടെങ്കിൽ മാത്രം മതി….” വർഗീസ് പറഞ്ഞ് കഴിഞ്ഞ് എല്ലാവരുടെ മുഖത്തേക്കും ഒന്ന് നോക്കിക്കൊണ്ട് തന്റെ സീറ്റിൽ ഇരുന്നു… “എന്താ എല്ലാവരുടെയും അഭിപ്രായം….?” വർഗീസ് പറഞ്ഞത് ഇഷ്ടപ്പെട്ടന്നോണം മാധവന്റെ മുഖം തെളിഞ്ഞിരുന്നു…

ബാക്കിയുള്ളവരുടെ താൽപര്യം അറിയാനെന്നോണം അയാൾ അവരിലേക്ക് നോട്ടമെറിഞ്ഞു…. “കാര്യം വർഗീസേട്ടൻ പറഞ്ഞത് ശരിയാ….എല്ലാവർക്കും ഉപകാരമുള്ള കാര്യമാണ്….പക്ഷേ അങ്ങനെ ക്യാമ്പ് ഒക്കെ നടത്താൻ ഇവിടുള്ള കഴുത്തറപ്പൻ പ്രൈവറ്റ് ഹോസ്പിറ്റലൊക്കെ താൽപര്യം കാണിക്കുമോ….?” കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചതും അതിനെ അനുകൂലിച്ചെന്നോണം മുറുമുറുപ്പുകൾ ഉയർന്നു… ആരും ഒരു തീരുമാനത്തിലെത്താഞ്ഞതും വർഗീസ് ഒരിക്കൽ കൂടി എഴുന്നേറ്റ് നിന്നു…. “നിങ്ങൾക്ക് ആർക്കും എതിർപ്പില്ലെങ്കിൽ ആ കാര്യം ഞാൻ ഏറ്റോളാം….എന്റെ അനന്തിരവൻ കോട്ടയത്തും മൂന്നാറിലുമായി ഹോസ്പിറ്റലുകൾഉ നടത്തുന്നുണ്ട്….

അവർ ഇത് പോലെ പല സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും നടത്താറുണ്ട്….ഞാൻ അവനോട് നമ്മുടെ കാര്യങ്ങൾ സംസാരിച്ച് നോക്കാം….” കുറച്ച് സമയം നീണ്ട ചർച്ചകൾക്കൊടുവിൽ വർഗീസ് പറഞ്ഞ ആളോട് സംസാരിച്ച് നോക്കാമെന്ന് എല്ലാവരും തീരുമാനിച്ചു… അവിടെ നിന്ന് തന്നെ പോക്കറ്റിലിരുന്ന ഫോണെടുത്ത് അയാൾ ഒരു നമ്പർ ഡയൽ ചെയ്തു…. **** “ഹലോ….ഏളേപ്പാ….” വർഗീസിന്റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞത് കണ്ട് സാം സംശയത്തോടെ ഫോൺ അറ്റന്റ് ചെയ്ത് ചെവിയിലേക്ക് വെച്ചു… “ഹലോ….സാമേ..” “എന്നതാ ഏളേപ്പാ ഈ നേരത്ത്….എന്തെങ്കിലും പ്രശ്നം ഉണ്ടോ….അലൻ എവിടെ…?” പതിവില്ലാത്ത നേരത്തുള്ള ഫോൺ കോൾ കണ്ട് സാം ചോദിച്ചു…

“ഏയ്…പ്രശ്നം ഒന്നുമില്ല ടാ….അലൻ വീട്ടിലുണ്ട്….ഞാനിപ്പോ പാർട്ടി ഓഫീസിലാണ്….വീട്ടിൽ എല്ലാവരും എന്നാ പറയുന്നു…” “ഓ….എല്ലാവരും സുഖവായി ഇരിക്കുന്നു ഏളേപ്പാ….” “ആഹ്….പിന്നെ സാമേ….ഞാൻ വിളിച്ചത് നിന്നോട് ഒന്ന് രണ്ട് കാര്യങ്ങൾ സംസാരിക്കാനാണ്…” വർഗീസ് അയാൾ വിളിച്ചതിനെ കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിച്ച ശേഷം മാധവന്റെ കൈയിൽ ഫോൺ കൈമാറി…. കാര്യങ്ങളൊക്കെ വിശദമായി മാധവൻ സാമിനോട് പറഞ്ഞ് കൊടുത്തു…. നാളത്തോടെ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ കോൾ നിർത്തിയത്…. സാമിന്റെ വിനയവും പക്വതയും നിറഞ്ഞ സംസാരവും മറ്റും മാധവനുൾപ്പെടെ എല്ലാവരിലും തൃപ്തി ഉണ്ടാക്കിയിരുന്നു…. *****

ദിവസങ്ങൾ പ്രത്യേകതകളില്ലാതെ കടന്ന് പോയിക്കൊണ്ടിരുന്നു… സാമിന്റെയും ശ്രീയുടെയും കാര്യത്തിൽ ഇത് വരെ ഒരു തീരുമാനവും ആയിട്ടില്ല… സാം നല്ല രീതിയിൽ അവളുടെ പിറകെ നടക്കുന്നുണ്ടെങ്കിലും ശ്രീക്ക് നോ മൈന്റ്… പിന്നെ ചെകുത്താന്റെ കാര്യം…അന്നമ്മയോട് വല്ലതും ഉണ്ടോ ഇല്ലെയോ എന്ന് അലക്സിന് പോലും ഒരു പിടിയും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു…. എങ്കിലും അവളുടെ കുറുമ്പുകളും കുസൃതികളുമെല്ലാം പഴയതിനേക്കാൾ കൂടുതൽ അവൻ ആസ്വദിക്കാൻ തുടങ്ങിയിരുന്നു… രാവിലെ എഴുന്നേറ്റ് നോക്കിയ ശ്രീ തന്റെ മേൽ കൈയും കാലും കയറ്റി വെച്ച് സുഖ നിദ്രയിലായിരുന്ന അന്നമ്മയെ നോക്കി പല്ല് കടിച്ചു…

ഇടക്കിടെ അന്നമ്മ രാത്രി കിടക്കാൻ ശ്രീയുടെ അടുത്തേക്ക് പോവാറുണ്ട്…. “ഡീ കോപ്പേ….എണീക്കെടീ….” അന്നമ്മയുടെ കൈയും കാലും തട്ടി മാറ്റി ശ്രീ അവളെ കുലുക്കി വിളിച്ചെങ്കിലും അവൾ ഒന്ന് ചിണുങ്ങി തിരിഞ്ഞ് കിടന്നു എന്നല്ലാതെ എഴുന്നേറ്റില്ല… “അന്നേ…ഇന്ന് ക്ലാസിൽ പോവുന്നില്ലേ നീ…ഇപ്പോ തന്നെ സമയം ഒരുപാട് വൈകി….” “മ്ഹും…ഇന്ന് പോവണ്ട ദച്ചൂസേ…എനിക്ക് ഇന്നലത്തെ ഉറക്കം ശരിയായിട്ടില്ല..പ്ലീസ്…” പുതപ്പ് തല വഴി ഇട്ട് ഉറക്കപ്പിച്ചിൽ പറഞ്ഞത് കേട്ട് ശ്രീയുടെ ടെമ്പർ തെറ്റി… ഇന്നെലെ രാത്രി അന്നമ്മ വന്നതും ശ്രീയെ പിടിച്ച് വലിച്ച് ഇരുത്തി കൗഞ്ചറിങ് സിനിമയും കണ്ട് പാതി രാത്രിയാണ് രണ്ടാളും കിടന്നത്….

എന്നിട്ടും ശ്രീയെ ഉറങ്ങാൻ സമ്മതിക്കാതെ പ്രേതം വരുന്നുണ്ടെന്ന് പറഞ്ഞ് അത് നോക്കാൻ ലൈറ്റും ഇട്ട് ഇരുന്ന മുതലാണ് ഇപ്പോ ഉറക്കം ശരിയായില്ലെന്ന് പറയുന്നത്…. “പ്ഫാ….എന്നെക്കൊണ്ട് അധികം പറയിപ്പിക്കാതെ എഴുന്നേക്കെടീ പട്ടീ…..” ശ്രീ ഒരൊറ്റ ആട്ട് ആട്ടിയതും അന്ന കണ്ണും തിരുമ്മി എഴുന്നേറ്റു… ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് തന്നെ കലിയോടെ നോക്കുന്ന ശ്രീയെ നോക്കി എ ക്ലാസ് ഇളി വെച്ച് കൊടുത്തു…. “ഒരു അഞ്ച് മിനിട്ട് ഞാൻ വെയിറ്റ് ചെയ്യും….അതിനുള്ളിൽ വന്നില്ലേൽ ഞാനൊറ്റക്ക് ക്ലാസിൽ പോവും….”

ഇരുന്ന ഇരുപ്പിൽ ഉറങ്ങുന്ന അന്നമ്മയെ തയണ വെച്ച് എറിഞ്ഞ് ചവിട്ടി തുള്ളി ശ്രീ ബാത്ത് റൂമിലേക്ക് കയറി… ശ്രീ ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും അവളെ തള്ളി മാറ്റിക്കൊണ്ട് അന്നമ്മ വാഷ് റൂമിലേക്ക് കയറി…. രണ്ട് മിനിട്ട് കൊണ്ട് ഒഴുക്കൻ കുളിയും കഴിച്ച് ഡ്രസും മാറി മുടി ഒന്നാകെ പൊക്കി കെട്ടി വെച്ച് ടേബിളിൽ അലസമായി ഇട്ടിരുന്ന ഭാഗും എടുത്ത് ശ്രീയ്ക്കൊപ്പം താഴേക്കിറങ്ങി…. സമയം വൈകിയെന്ന് പറഞ്ഞിട്ടും ഭക്ഷണം കഴിപ്പിച്ച ശേഷമാണ് ഷേർളി അവരെ വിട്ടത്…. “ദൈവമേ…ഇന്നിനി ഫസ്റ്റ് ഹവർ ക്ലാസ് കിട്ടില്ല….” ശ്രീ വാച്ചിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞത് കേട്ട് അന്നമ്മ പുച്ഛിച്ചു…

“അല്ല ദച്ചൂസേ….ഇന്ന് നിന്റെ അലാറം എവിടെ പോയി….?” ഷൂവിന്റ ലൈസ് കെട്ടുന്നതിനിടക്ക് അന്നമ്മ കുസൃതി ചിരിയോടെ ചോദിച്ചതും ശ്രീ കണ്ണ് കൂർപ്പിച്ച് കൊണ്ട് അവളെ നോക്കി…. എല്ലാ ദിവസവും സാമിന്റെ കോൾ ആണ് ശ്രീയെ കാലത്ത് തന്നെ വിളിച്ചെഴുന്നേൽപ്പിക്കുന്നത്… അത് അറിയാവുന്നത് കൊണ്ട് അന്നമ്മ അവളെ കളിയാക്കി ചോദിച്ചതാണ്…. അന്നമ്മയെ നോക്കി പേടിപ്പിച്ചെങ്കിലും ശ്രീയും അത് തന്നെ ആയിരുന്നു ചിന്തിച്ചത്…. ഏതായാലും വിളിക്കാഞ്ഞത് അത്രയും സമാധാനം എന്ന പോലെ ശ്രീ അന്നമ്മയെയും പിടിച്ച് വലിച്ച് അവളുടെ ബുള്ളറ്റിൽ കോളേജിലേക്ക് പോയി….

കോളേജിന് അടുത്ത് എത്താനായതും പോലീസും മറ്റും വന്ന് റോഡ് മൊത്തം ആകെ ബ്ലോക്ക് ആയിരുന്നു…. എന്താ കാര്യം എന്നറിയാതെ ശ്രീയും അന്നമ്മയും പരസ്പരം നോക്കി… “അദിഥി…എന്താ ടാ പ്രശ്നം….?” അവിടെ നിൽക്കുന്ന അവരുടെ കോളേജിലെ ഒരു കുട്ടിയോട് അന്നമ്മ ചെന്ന് ചോദിച്ചു…. “ആകെ മൊത്തം പ്രശ്നമാ ആൻ….കെ എസ് യൂ വും എസ് എഫ് ഐ ഉം തമ്മിൽ ആകെ അടിയും ബഹളവുമാ…. എന്താ കാര്യം എന്ന് അറിയില്ല….അടിയും വെട്ടും കുത്തും ഒക്കെ ഉണ്ടെന്നാ കേട്ടത്…അതിനിടക്ക് നമ്മുടെ പി.ജി ഫൈനലിലെ ആദിത്യേട്ടനെ ആരോ കുത്തി…. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട്….പിന്നാലെയാ പോലീസുകാർ വന്നത്….

എന്തായാലും നിങ്ങൾ വേഗം തിരിച്ച് പോവാൻ നോക്ക്…ഞാനും ഏട്ടനെ വിളിച്ചേക്കുവാ…ഇപ്പോ വരും…” ആ കുട്ടി പറഞ്ഞ് കഴിഞ്ഞതും അവളെ കൂട്ടാൻ ആളെത്തിയിരുന്നു…. “ദച്ചൂസേ….ഇച്ചായൻ…കർത്താവേ…എനിക്കാകെ പേടിയാവുന്നു….” അന്നമ്മ ഭയം നിറഞ്ഞ മുഖത്തോടെ പറഞ്ഞതും ശ്രീ അവളെ സമാധാനിപ്പിക്കാനെന്നോണം തോളിൽ അമർത്തി പിടിച്ചു… അധികം സമയം അവരെ അവിടെ നിൽക്കാൻ അനുവദിക്കാതെ നാട്ടുകാർ പറഞ്ഞ് വിട്ടിരുന്നു…. വീട്ടിലെത്തിയിട്ടും ഒരു സ്വസ്ഥത കിട്ടാതെ നടക്കുകയാണ് അന്നമ്മ…. അലക്സിനെ വിളിച്ചെങ്കിലും പരിധിക്ക് പുറത്താണ് എന്നാണ് പറയുന്നത്….

ശ്രീയും അന്നമ്മയും മാറി മാറി വിളിച്ച് കൊണ്ടിരുന്നു…. ഒടുവിൽ റിങ് പോയെങ്കിലും ഫോൺ എടുക്കാത്തത് കൂടെ കണ്ടപ്പോൾ രണ്ടാളും നന്നായി ടെൻഷനടിച്ചു… എന്ത് സംഭവിച്ചെന്ന് അറിയാതെ നിന്നപ്പോഴാണ് അന്നമ്മക്ക് സാമിനെ വിളിച്ച് നോക്കാൻ തോന്നിയത്… ഫോൺ എടുത്തപ്പോഴേക്കും സാമിന്റെ കോൾ വന്നത് കണ്ട് അവൾ വേഗം അത് അറ്റന്റ് ചെയ്തു… **** രാത്രി വീട്ടിൽ വന്ന് ഫ്രഷ് ആയി കിടക്കാൻ നേരത്താണ് ഒരു എമർജൻസി കേസ് വന്ന് സാം ഹോസ്പിറ്റലിലേക്ക് പോയത്…. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ലീവ് കഴിഞ്ഞ് നാളെയേ തിരിച്ച് ജോയിൻ ചെയ്യുകയുള്ളൂ…

അത് കൊണ്ട് തന്നെ സാമാണ് പേഷ്യന്റിനെ അറ്റന്റ് ചെയ്തത്… എല്ലാം കഴിഞ്ഞ് പുലർച്ചെ എപ്പോഴോ ആണ സാം ഫ്ലാറ്റിൽ വന്ന് കിടന്നത്… ഉറങ്ങി എഴുന്നേപ്പോഴേക്കും സമയം വൈകിയിരുന്നു… ശ്രീ ക്ലാസിലായിരിക്കുമെന്ന് തോന്നി അവളെ വിളിച്ച് ശല്യം ചെയ്യണ്ടെന്ന് കരുതി സാം വേഗം ഫ്രഷ് ആയി…. ഭക്ഷണം കഴിച്ച് കൊണ്ടെരിക്കുന്ന സമയത്ത് ഫോണിലേക്ക് ഹോസ്പിറ്റലിൽ നിന്ന് കോൾ വന്നപ്പോഴാണ് അവരുടെ കോളേജിലെ അടി അറിഞ്ഞത്… പരിക്ക് പറ്റിയ രണ്ട് മൂന്ന് പേരെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നിരുന്നു… സാം ഫോൺ വെച്ച ഉടനെ കഴിപ്പ് നിർത്തി കീ യും എടുത്ത് താഴേക്ക് പോയി…

നടക്കുന്നതിനിടയിൽ അലക്സിനെ ഒരുപാട് തവണ വിളിച്ചെങ്കിലും റിങ് പോയില്ല… അവസാനം അന്നമ്മയുടെ ഫോണിലേക്ക് കോൾ ചെയ്ത് അവൾ എടുക്കുന്നത് വെയിറ്റ് ചെയ്തു… “ഹലോ ഇച്ചേ….” “കുഞ്ഞാ….കോളേജിൽ എന്തൊക്കെയോ ഇഷ്യൂ ഉള്ളത് അറിഞ്ഞു…നിങ്ങൾ എവിടെയാ ഉള്ളത്….?” സാം കോൺ കണക്ട് ആയപാടെ അവളോടായി ചോദിച്ചു… “ആഹ്…ഇച്ചേ…ഞങ്ങൾ പോവുന്ന വഴിക്കാ അറിഞ്ഞത്… തിരിച്ച് വീട്ടിലേക്ക് വന്നിട്ടുണ്ട്….പക്ഷേ ഇച്ചായൻ…ഇച്ചായൻ കോളേജിലുണ്ടാവും….വിളിച്ചിട്ട് കിട്ടുന്നില്ല…” “ഏയ്..ഒന്നൂല്ലെടാ..ഇച്ച അവനെ വിളിക്കാം…നീ ടെൻഷൻ ആവണ്ട….ഞാനിപ്പോ ഹോസ്പിറ്റലിലേക്ക് പോവുകയാ….

പരിക്ക് പറ്റിയവരെ അങ്ങോട്ടേക്കാണ് കൊണ്ട് വന്നത്… എന്തായാലും ഇച്ച വിളിക്കാമേ….” അന്നമ്മ ഇടർച്ചയോടെ പറഞ്ഞത് കേട്ട് സാം അവളെ ആശ്വസിപ്പിച്ചു കൊണ്ട് ഫോൺ വെച്ചു… പിന്നെയും രണ്ട് മൂന്ന് മണിക്കൂർ ആരെപറ്റിയും ഒരു വിവരവുമുണ്ടായിരുന്നില്ല… കുത്തേറ്റവനിൽ ഒരു ചെറുപ്പക്കാരൻ മരണപ്പെട്ടെന്ന് കോളേജ് ഗ്രൂപ്പിൽ മെസ്സേജുകൾ വന്നു… അതൊക്കെ കണ്ട് സങ്കടത്തോടെ ഇരുന്നപ്പോഴാണ് ശ്രീയടെ ഫോൺ റിങ് ചെയ്തത്… അലക്സിന്റെ നമ്പർ കണ്ടതും ശ്രീ വേഗം ഫോണെടുത്തു… “ഏട്ടായി….ഏട്ടായി എവിടെയാ….കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ…?” ശ്രീ കോൾ ലൗഡ് സ്പീക്കറിൽ ഇട്ട് വെച്ച് കൊണ്ട് അവനോട് ചോദിച്ചു….

“ഇല്ല മോളേ….കോളേജിലെ പ്രശ്നം ഇപ്പോ തൽകാലത്തേക്ക് ഒതുക്കിയിട്ടുണ്ട്….ഞങ്ങളിപ്പോ ഹോസ്പിറ്റലിലാ… പരിക്ക് പറ്റിയതിൽ ഒരു കുട്ടി…. എല്ലാം കഴിഞ്ഞിട്ട് ഏട്ടായി വിളിക്കാം….പിന്നെ അന്നയോട് പറ…ടെൻഷനാവേണ്ടെന്ന്…ഓക്കെ….” “മ്മ്….ശരി…” കോൾ കട്ട് ആയതും അന്നമ്മ അശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് ഇരുന്നു…. എന്നാലും ആ ചെറുപ്പക്കാരന്റെ മരണ വാർത്ത അവരെ രണ്ടാളെയും വേദനിപ്പിച്ചു….. ഇനിയും സംഘർഷം ഉണ്ടായേക്കാം എന്ന് ഭയന്ന് കോളേജ് കുറച്ച് ദിവസത്തേക്ക് അടച്ചിടാനായി മാനേജ്മെന്റ് തീരുമാനിച്ചു…. **

രണ്ട് ദിവസങ്ങൾക്ക് ശേഷം ക്ലാസ് ഇല്ലാത്തത് കൊണ്ട് ശ്രീ നാട്ടിലേക്ക് പോവാൻ നോക്കുകയായിരുന്നു… രാവിലെ തന്നെ ശ്രീയെ സ്റ്റാന്റിൽ ഇറക്കി ബസ് കയറ്റി വിട്ട ശേഷം അന്നമ്മ നേരെ അലക്സിന്റെ വീട്ടിലേക്ക് ചെന്നു… വല്യമ്മച്ചിയെയും ചേടത്തിയെയും കണ്ട് സംസാരിച്ച് പതിയെ വലിഞ്ഞ് അവൾ നേരെ അലക്സിന്റെ റൂമിലേക്കാണ് കയറിയത്…. ഡോർ ലോക്ക് അല്ലാത്തത് കൊണ്ട് റൂമിലേക്ക് കയറി വാതിൽ അടച്ച അന്നയുടെ നോട്ടം നേരെ ചെന്ന് വീണത് ബെഡിൽ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്ന അലക്സിന്റെ നേരെ ആയിരുന്നു….

ഷർട്ട് ഇടാതെ മുഖം ഒരു വശത്തേക്ക് ചരിച്ച് വെച്ച് നിഷ്കളങ്കമായി ഉറങ്ങുന്ന അവനെ കാണെ അന്നക്ക് വല്ലാത്തൊരു വാത്സല്യം തോന്നി… നെറ്റി മറഞ്ഞ് കിടക്കുന്ന മുടിയിഴകളെ ഒതുക്കി വെച്ചപ്പോഴാണ് ഒരു വശത്തായി ബാന്റേജ് ഒട്ടിച്ച് വെച്ചത് കണ്ടത്….ആ അടിക്കിടയിൽ പറ്റയതാണ്…. അന്ന വിരലുകളാൽ മെല്ലെ അവിടെ തലോടിയതും അലക്സ് ഒന്ന് ഞെരങ്ങി…. ഒരു കുസൃതി തോന്നിയ അന്ന വേഗം ബെഡിലേക്ക് കയറി അവന്റെ പുറത്തായി കയറി കമിഴ്ന്ന് കിടന്നു… പിൻ കഴുത്തിലേക്ക് മുഖം പൂഴ്ത്തി വെച്ച് അവന്റെ ഗന്ധത്തെ ആവാഹിച്ചെടുത്ത് കൊണ്ട് കണ്ണുകളടച്ച് ഒരു നിമിഷം കിടന്നു…

അവളുടെ ഒരു കൈ ബെഡിലേക്ക് അവന്റെ കൈകളിൽ കൊരുത്ത് മറു കൈയാൽ അലക്സിന്റെ താടിയിലൂടെ തലോടുന്നുണ്ടായിരുന്നു… ഇത്രയൊക്കെ ആയിട്ടും അലക്സ് അനങ്ങുന്നില്ലെന്ന് കണ്ട് അവന്റെ മീശയുടെ തുമ്പിൽ തൊട്ടതും പൊടുന്നനെ ആ കൈ പിടിച്ച് വലിച്ച് അന്നയെ ബെഡിലേക്കിട്ട് അലക്സ് അവളുടെ മേലേക്ക് കയറി കിടന്നിരുന്നു…. എന്താ നടന്നതെന്ന് മനസ്സിലാവാൻ അന്നമ്മക്ക് ഒരു നിമിഷം വേണ്ടി വന്നു… മിഴിഞ്ഞ കണ്ണുകളോടെ അലക്സിന് നേര മുഖം ഉയർത്തിയതും അവളെ തന്നെ ഉറ്റ് നോക്കി കിടക്കുന്നതാണ് കണ്ടത്….

അവന്റെ രോമക്കാടുകൾ നിറഞ്ഞ നെഞ്ചിലേക്ക് അവൾ പോലുമറിയാതെ നോട്ടമെത്തി… അവളുടെ കൈകൾ ആ വിരിഞ്ഞ നെഞ്ചിലൂടെ മെല്ലെ തലോടിക്കൊണ്ട് മുകളിലോട്ട് നീങ്ങി അവന്റെ മുഖത്തെ കൈക്കുമ്പിളിലെടുത്തു… ഒന്ന് ഉയർന്ന് പൊങ്ങി നെറ്റിയിൽ ബാൻഡേജ് ഇട്ടതിന് മേൽ അവൾ അമർത്തി ചുണ്ടുകളെ പതിപ്പിച്ചു…. “അന്നക്കുട്ടീ…..” പുറത്ത് നിന്നും ചേടത്തിയുടെ വിളി കേട്ടതും ഞെട്ടലോടെ അലക്സിനെ തള്ളി മാറ്റിക്കൊണ്ട് അന്ന ബെഡിൽ നിന്നും ഇറങ്ങി വെളിയിലേക്ക് ഓടി…. അന്ന പോയതും തലയിണയിലേക്ക് മഖം അമർത്തി കിടന്ന അലക്സിന്റെ ചുണ്ടിൽ അവൾക്ക് വേണ്ടി മാത്രമെന്നോണം ഒരു പുഞ്ചിരി നിറഞ്ഞ് നിന്നിരുന്നു… **

“അമ്മാ….ഞാൻ ഇറങ്ങിയേ….” രാവിലെ അമ്പലത്തിലേക്ക് പോവാനായി ഒരുങ്ങി ഇറങ്ങിയ ശ്രീ ഉമ്മറത്ത് എത്തിയതും വസുന്ധരയോട് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു… “പോയി വേഗം വരണേ ശ്രീക്കുട്ടീ…..” “ആ അമ്മാ….” വസുന്ധരയോട് മറുപടി പറഞ്ഞ് ശ്രീ അമ്പലത്തിലേക്ക് പോയി.. എന്നത്തേയും പോലെ കുറുക്കു വഴിക്ക് പകരം പാട വരമ്പിലൂടെ നടന്നായിരുന്നു അവൾ അമ്പലത്തിലേക്ക് പോയത്…. ഒരു കൈയാൽ ദാവണിയുടെ പാവാട അൽപം പൊക്കി പിടിച്ച് മറുകൈയിൽ ഒരു ചെറിയ നെൽക്കതിര് പറിച്ചെടുത്ത് വായിലിട്ട് കടിച്ച് കൊണ്ട് ആടി പാടി നടക്കുന്ന ശ്രീയെ കാണെ ആ രണ്ട് കണ്ണുകൾ പതിവിലും കൂടുതൽ തിളങ്ങി……തുടരും

നിനക്കായ് : ഭാഗം 50

Share this story