ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 8

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 8

എഴുത്തുകാരി: റിൻസി പ്രിൻസ്‌

11 മണി കഴിഞ്ഞിട്ടും ശിവനെ കാണാഞ്ഞിട്ട് ആണ് സുഭദ്ര വേവലാതിയോടെ സൗപർണികയുടെ മുറിയിലേക്ക് വന്നത്……….. ” എന്താ അമ്മേ…….. അമ്മ ഉറങ്ങിയില്ലേ……. സൗപർണിക വേവലാതിയോടെ തിരക്കി……… ” ഞാനെങ്ങനെ ഉറങ്ങാനാണ് അവൻ ഇതുവരെ വന്നില്ല മോളെ………. സാധാരണ ഇത്രയും താമസിക്കാറില്ല……….. നീ അവനെ ഒന്ന് വിളിച്ചു നോക്ക്………. ” ഞാൻ വൈകുന്നേരം മുതലേ വിളിക്കുന്നുണ്ട്……… അപ്പോൾ എല്ലാം ഏട്ടൻറെ ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്………. “എന്തു പറ്റിയതാണോ എന്റെ കുഞ്ഞിന്………. പെട്ടെന്ന് ഡോർബെൽ മുഴങ്ങി……. ” വന്നല്ലോ ഏട്ടൻ……… സൗപർണിക പറഞ്ഞു……….

താഴേക്ക് ചെല്ലുമ്പോഴേക്കും നീലിമ വാതിൽ തുറന്നിരുന്നു………. മുൻപിൽ ശിവനെ കണ്ടതും അവളുടെ മുഖം മങ്ങിയിരുന്നു…….. അവൻറെ മുഖത്ത് നിന്ന് മദ്യത്തിൻറെ രൂക്ഷഗന്ധം വരുന്നുണ്ടായിരുന്നു………… അവൾക്ക് മനംപിരട്ടുന്ന പോലെ തോന്നിയിരുന്നു……….. അവൾ രൂക്ഷമായി അവനെ ഒന്ന് നോക്കിയശേഷം അകത്തേക്ക് നടന്നു……….. അപ്പോഴാണ് പിന്നിൽ നിൽക്കുന്ന സുഭദ്രയെ അവൾ കണ്ടത്…….. ” അമ്മയുടെ മകൻ നല്ല കോലത്തിൽ വന്നിട്ടുണ്ട്……… രാവിലെ പറയുന്നത് കേട്ടല്ലോ മോൻ നന്നായി എന്ന്……….. അവിടെ ചെന്ന് നോക്ക്…… നാല് കാലിലാണ് അവൻറെ നിൽപ്പ്……… അവളുടെ ആ സംസാരത്തിൽ ശരിക്കും ഒരു പരിഹാസം നിറഞ്ഞിരുന്നു………. സുഭദ്രയ്ക്ക് വേദന തോന്നി……..

അവൾ പറയുന്നത് സത്യം ആകരുത് എന്ന് പ്രാർത്ഥിച്ച അവർ ഉമ്മറത്തേക്ക് ചെന്നു…….. പക്ഷേ അവന്റെ കോലം കണ്ടപ്പോൾ ശരിക്കും സുഭദ്രയ്ക്ക് വേദനയാണ് തോന്നിയത്……….. ശിവ…….. അവർ വിളിച്ചു……… അമ്മ ഉറങ്ങിയിരുന്നില്ലെ…… കുഴഞ്ഞ ശബ്ദത്തിൽ ആണ് അവൻ പറഞ്ഞത്…… അവന്റെ കാലുകൾ ഉറയ്ക്കുന്നുണ്ടായിരുന്നില്ല…….. ” എന്താ മോനെ ഇതൊക്കെ…….. ഒക്കെ നിർത്തിയതാണ് എന്ന് നീ എന്നോട് പറഞ്ഞതല്ലേ……… “നിർതിയിട്ട് ഒന്നും ഒരു കാര്യവുമില്ല……… എന്തെങ്കിലും ഒരു പേരു നമുക്ക് കിട്ടിയാൽ പിന്നെ ഈ സമൂഹം ആ പേര് തന്നെ നമുക്ക് ചാർത്തി തരും അവസാനം വരെ…………..

നമ്മൾ എത്ര നന്നായാലും……… അവർ നമ്മളെ ആ കണ്ണിലേ കാണു……. ഇനിയിപ്പോൾ ഇങ്ങനെയൊക്കെ അങ്ങ് പോട്ടെ അരിയും എള്ളും വീഴും വരെ………….. അല്ലേലും ശിവ മരിച്ചിട്ട് എത്ര കാലങ്ങളായി……….. അവൻ അത്‌ പറഞ്ഞപ്പോൾ ഹൃദയത്തിൽ ഒരു നോവ് പടർന്നു സുഭദ്രക്ക്……….. എങ്ങനെ മകനെ ആശ്വസിപ്പിക്കും എന്ന് അവർക്ക് അറിയില്ലാരുന്നു…….. അപ്പോഴാണ് പിന്നിൽ നിൽക്കുന്ന സൗപർണ്ണികയെ അവർ കണ്ടത്………. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അറിയാതെ അവർ വിതുമ്പി പോയിരുന്നു……. ഇതൊക്കെ എന്താണ് മോളെ……… നമ്മൾ കുറെ പറഞ്ഞതല്ലേ…….. ഇനി ഒരിക്കലും പഴയ ജീവിതത്തിനു പിന്നാലെ പോകില്ലെന്ന്……. ” എനിക്ക് അറിയില്ല…….. അമ്മ വിഷമിക്കാതെ……

ഏട്ടന് എന്തേലും പ്രയാസം ഉണ്ടായി കാണും…………. നമുക്ക് നാളെ സുബോധത്തോടെ ഒക്കെ ഏട്ടനോട് ചോദിച്ചു മനസ്സിലാക്കാം…… ചേട്ടൻ പോയി കിടക്കട്ടെ……. അപ്പോഴേക്കും ശിവ ഇടറിയ കാലുകൾ വലിച്ചു മുകളിലേക്ക് കയറി………… ഈശ്വര…….. എൻറെ കുഞ്ഞിൻറെ ജീവിതം ഇങ്ങനെ ആയല്ലോ…….. സുഭദ്ര കണ്ണുനീര് ഒപ്പി……. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 തൻറെ ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു വിഷ്ണു………… അപ്പോൾ ആണ് ചാടിത്തുള്ളി നീലിമ വന്നു ഇരുന്നത്………. “എത്രയും പെട്ടെന്ന് ഇവിടുന്ന് മാറിതാമസിക്കാൻ പറ്റുമെങ്കിൽ അതിനുള്ള കാര്യങ്ങൾ നോക്കണം…….. നിങ്ങടെ അനിയൻ ഉള്ള ഈ വീട്ടിൽ താമസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്…….. “എന്തുപറ്റിഡി………. എന്താ ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നത്……… മനസ്സിലാക്കാതെ വിഷ്ണു അവളോട് ചോദിച്ചു……….

“അനിയന്റെ മുറിയിലേക്ക് പോയി നോക്ക്……… അപ്പോൾ അറിയാം……… അവൻ നിൽക്കുന്ന കോലം……… ” അവനെ ഇവിടുന്ന് എവിടേക്കെങ്കിലും മാറ്റി താമസിപ്പിക്കുമൊ…… അല്ലെങ്കിൽ നമ്മൾ മാറി താമസിക്കുക……. ഇങ്ങനെ ഒരു ബാഗ്രൗണ്ട് ഉള്ള ഒരുത്തന്റെ ഒപ്പം ഇവിടെ താമസിക്കാൻ സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്……. എപ്പോഴാണ് ഇവന്റെ ഒക്കെ സ്വഭാവം മാറുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ……….. “നീലു……… വിഷ്ണുവിന്റെ ആ വിളിയിൽ ഒരു താക്കീത് ഉണ്ടായിരുന്നു……… അലറേണ്ട……. അനിയൻ ജയിലിൽ കിടന്നത് ഏതായാലും മഹാകാവ്യങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്…… പിന്നെ ഞാൻ പറയുമ്പോൾ മാത്രം കൂടുതൽ കലിപ്പിക്കണ്ട ആവശ്യമൊന്നുമില്ല………

പുന്നാര അനിയനെ പറഞ്ഞപ്പോൾ നൊന്തോ…….? അവൻ അത്ര വിശുദ്ധൻ ഒന്നുമല്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്………… ” അവൻ ഒരല്പം മദ്യപിക്കും എന്ന് എല്ലാവർക്കുമറിയാം……… അതിന് നീ കിടന്ന് ഇത്രയും കോളിളക്കം സൃഷ്ടിക്കണ്ട കാര്യമൊന്നുമില്ല……… ” അവൻ മദ്യപിക്കും എന്ന് എല്ലാവർക്കുമറിയാമായിരിക്കും……… പക്ഷേ ഞാൻ ഇവിടെ താമസിക്കുമ്പോൾ ഇങ്ങനെ നാല് കാലിൽ കയറി വരുന്നത് എനിക്ക് ബുദ്ധിമുട്ടാണ്……….. “അതെന്താ മദ്യപിക്കുന്നവരെ ഒന്നും നീ ഇതുവരെ കണ്ടിട്ടില്ലേ ……….? ഞാൻ മദ്യപിക്കാറുണ്ടല്ലോ……. “പിന്നെ നിങ്ങളെ ഒന്നും പോലെ അല്ല അവൻ……. അവന്റെ പേരിൽ നല്ല മഹത്തരമായ ഒരു പട്ടം ഉണ്ടല്ലോ……….. അപ്പോൾ അത്‌ മദ്യപിച്ചു കഴിയുമ്പോൾ പുറത്തുചാടുമോന്ന് പറയാൻ പറ്റില്ലല്ലോ……….

ഈ സംസാരം നമുക്ക് ഇവിടെ നിർത്താംമ……… അല്ലെങ്കിൽ നമ്മൾ തമ്മിൽ പിണങ്ങും…… ” എനിക്കിപ്പോഴും മനസ്സിലാകാത്തത് ഇത്രയും വൃത്തികേട് ചെയ്ത ഒരുത്തനെ നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത് എന്ന് ആണ്……… എന്തൊക്കെ പറഞ്ഞാലും അവൻ ചെയ്തത് ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത തെറ്റാണ് എന്ന് എല്ലാവർക്കുമറിയാം…….. ഇത്രമാത്രം സപ്പോർട്ട് ചെയ്യാൻ മാത്രം എന്ത് പുണ്യമാ അവൻ ചെയ്തിരിക്കുന്നത്………… നിങ്ങളുടെ ഒക്കെ വർത്തമാനം കേട്ടാൽ തോന്നും ഭാരതരത്ന അവാർഡ് കൊടുക്കേണ്ട കാര്യങ്ങൾ ഒക്കെയാണ് അവൻ ചെയ്തു വെച്ചിരിക്കുന്നത്……….. ” നീ മര്യാദയ്ക്ക് കിടന്നു ഉറങ്ങാൻ നോക്ക്……….. പിന്നീട് അവൾ ഒന്നും പറയാതെ കിടന്നു………. 🌹🌹🌹

വൈകുന്നേരത്തെ സംഭവങ്ങൾ അപർണയുടെ മനസ്സിൽ തന്നെ കിടക്കുകയായിരുന്നു…… എന്തിനായിരിക്കാം അയാൾ കണ്ണുകൾ തുടച്ചു നടന്നുനീങ്ങിയത്…………. താൻ പറഞ്ഞതിന്റെ വേദന കൊണ്ടായിരിക്കും………… എന്തോ അപർണയ്ക്ക് ഒരു വല്ലായ്മ തോന്നി……….. അച്ഛൻ വന്നപ്പോൾ തന്നെ അയാൾ അവിടെ വച്ചിട്ട് പോയ കാശ് എടുത്ത് അച്ഛൻറെ കയ്യിൽ കൊടുത്തു…….. കേതാരത്തിലെ ആൾ കൊണ്ട് തന്നതാ…… ശിവൻ…… പെട്ടെന്ന് അത് കേട്ടുകൊണ്ടാണ് അമ്മ അവിടേക്ക് വന്നത്…… “എപ്പോൾ കൊണ്ട് തന്നു…..? “ഞാൻ ഇൻറർവ്യൂ കഴിഞ്ഞ് ഇവിടെ വരുമ്പോൾ അയാൾ ഇവിടെ ഉണ്ടായിരുന്നു……. എൻറെ കയ്യിൽ കാശ് ഏൽപ്പിച്ചിട്ടു പോയി……..

“ഈശ്വരന്മാരെ നീ ഒറ്റയ്ക്കുള്ളപ്പോൾ അവൻ ഇവിടെ വന്നോ……..? ദൈവമേ ഞാൻ പ്രാർത്ഥിക്കുന്ന ഭഗവതിയുടെ ഭാഗ്യംകൊണ്ട് ആപത്തൊന്നും ഇല്ലാഞ്ഞത്…….. അച്ഛൻ അമ്മയെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു……….. മറുപടിയൊന്നും പറയാതെ അച്ഛൻ എൻറെ കയ്യിൽ നിന്നും കാശ് വാങ്ങി അകത്തേക്ക് കയറിപ്പോയി……… അച്ഛന്റെ മൗനം ആണ് എന്നിൽ അത്ഭുതം ഉണർത്തിയത്…… ഒരു പ്രത്യേകതരം അമ്പരപ്പ് ആയിരുന്നു……. ഒരിക്കലും അച്ഛൻ ഇങ്ങനെ ആയിരിക്കില്ല ഇടപെടുന്നത് എന്നാണ് കരുതിയത്………. ഒറ്റയ്ക്ക് ഉണ്ടായിരുന്ന സമയത്ത് അയാൾ ഇവിടെ വന്നപ്പോൾ അയാളോട് സംസാരിച്ചതിനും കാശ് വാങ്ങിയതിനും ഒക്കെ എന്നെ കുറ്റപ്പെടുത്തും എന്നാണ് കരുതിയത്…………..

പേടിച്ചു പേടിച്ചാണ് കാശ് അച്ഛൻറെ കയ്യിൽ കൊടുക്കാൻ ചെന്നത്……… പക്ഷേ അച്ഛൻറെ ഭാഗത്തുനിന്നും ഇത്തരം ഒരു തണുപ്പൻ രീതി ആദ്യമായാണ് കാണുന്നത്…….. ഒരു പക്ഷെ അച്ഛന്റെ മനസ്സിൽ മാറ്റ് എന്തെങ്കിലും വിഷമം ഉണ്ടായി ഇരിക്കാം എന്ന് കരുതി…….. പക്ഷെ ആ രാത്രിയിൽ ഉറക്കം തന്നോട്‌ അലിവ് കാണിച്ചില്ല……… എന്തുകൊണ്ടോ അയാളുടെ കണ്ണുനീർ തുടയ്ക്കുന്ന മുഖമായിരുന്നു കണ്ണിനു മുൻപിൽ വന്നത് മുഴുവൻ………. എന്തിനായിരിക്കും അയാള് കരഞ്ഞത്…………? അല്ലെങ്കിൽ താൻ എന്തിനാണ് ഉറക്കമൊഴിച്ച് അയാൾക്കുവേണ്ടി ഇങ്ങനെ ചിന്തിക്കുന്നത്………….? അതൊന്നും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ മാത്രമായിരുന്നു എന്നറിയുമ്പോഴും കണ്ണടയ്ക്കുമ്പോൾ എല്ലാം അയാളുടെ മുഖം മാത്രം മനസ്സിൽ തെളിയുന്നത് ഒരു അത്ഭുതത്തോടെ അവൾ അറിഞ്ഞു……….

കാലത്ത് ഉണർന്നപ്പോൾ തന്നെ ശിവൻ തലേദിവസത്തെ കാര്യങ്ങൾ ഓർത്തു………. അവന് നേരിയതോതിൽ മനസ്സിൽ ഒരു വിഷമം തോന്നി…….. അവൻ എഴുന്നേറ്റ് കണ്ണാടിക്ക് മുൻപിൽ ചെന്ന് നിന്ന് അവൻറെ പ്രതിബിംബത്തെ ഒന്നുകൂടി നോക്കി…………….. ” വേണ്ടടാ നിനക്ക് പറഞ്ഞിട്ടുള്ളതല്ല ഈ പ്രേമവും കല്യാണവും ജീവിതവും ഒക്കെ…………….. ആ പെൺകൊച്ച് എങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ………. വെറുതെ അതിന്റെ ജീവിതം കൂടി കളയണ്ട………….. ഒന്നും മനസ്സിൽ വിചാരിച്ചിട്ടില്ല എന്ന് കരുതിയാൽ മതി………. ഇന്നുമുതൽ നീ ആ പഴയ ശിവ ആയാൽ മതി…….. അവൻറെ പ്രതിബിംബം അവനോട് പറയുന്നതായി അവനു തോന്നി………

നീലിമയുടെ മുറിയിലേ മ്യൂസിക് പ്ലയെറിൽ നിന്ന് ഗാനം ഒഴുകി വന്നു…….. 🎵ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പൊഴും നിന്‍റെയീ പുഞ്ചിരി ഒന്നു മാത്രം മഴവില്ലു പോലെ നീ മനസ്സില്‍ തെളിയുമ്പോള്‍ ഉണരുന്നു എന്നിലെ മോഹങ്ങളും…… കൃഷ്ണ തുളസി കതിര്‍ത്തുമ്പു മോഹിക്കും നിന്‍റെയീ വാര്‍മുടി ചുരുളിലെത്താന്‍ പൂജക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിന്നരികിലെത്താന്‍ മണമില്ല മധുലില്ല പൂജക്കെടുക്കില്ല താനേ വളര്‍ന്നൊരു കാട്ടുപൂവാണു ഞാന്‍…….. വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള പൂജക്കെടുക്കാത്ത കാട്ടുപൂവാണുഞാന്‍……..

ഇഷ്ടമാണെന്നൊന്നു ചൊല്ലിടാന്‍ വേണ്ടി നിത്യവും നിന്‍ മുന്നിലെത്തിടുമ്പോള്‍ നിന്‍റെ കൊലുസിന്‍റെ നാദങ്ങളില്‍ ഞാന്‍ താനേ മറന്നൊന്നു നിന്നിടുന്നു ഒന്നും പറയാതെയറിയാതെ പോയിടുന്നൂ……. ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാല്‍ വ്യര്‍ത്ഥമായിപ്പോകുമെന്‍ ജീവിതം നീ നടക്കും വഴിയോരത്ത് എന്നെ കണ്ടാല്‍ ചിരിക്കാതെ പോകരുതേ… നിന്‍റെയീ പുഞ്ചരി മാത്രം മതിയെനി- ക്കിനിയുള്ള കാലം കാത്തിരിക്കാന്‍ നിന്‍റെയീ പുഞ്ചരി മാത്രം മതിയെനി- ക്കിനിയുള്ള കാലം കാത്തിരിക്കാന്‍ ഇനിയുള്ള കാലം കാത്തിരിക്കാന്‍ ഇനിയുള്ള കാലം കാത്തിരിക്കാന്‍…”🎶🎵നിന്‍റെയീ പുഞ്ചരി മാത്രം മതിയെനി- ക്കിനിയുള്ള കാലം കാത്തിരിക്കാന്‍🎵

അത്‌ തന്നെ കുറിച്ച് ആണ് എന്ന് അവന് തോന്നി……… പെട്ടെന്ന് വാതിലിൽ മുട്ട് കേട്ടു ശിവൻ കതകു തുറന്നു…….. അപ്പോൾ മുൻപിൽ വിഷ്ണുവിനെ ആണ് കണ്ടത്……. ” നീ ഉണർന്നായിരുന്നോ……? ” അതുകൊണ്ടാണല്ലോ വാതിൽ തുറന്നത്………… ശിവ പറഞ്ഞു……… ” ഞാൻ നിന്നെ ഒന്ന് കാണാൻ വേണ്ടി വന്നതാ……. ഇന്നലെ രാത്രിയിൽ നീ ഇവിടെ വന്നു കയറിയ കോലം നിനക്ക് ഓർമ്മയുണ്ടാവില്ല……….. “അങ്ങനെ ഓർമ്മ നശിക്കുന്നത് വരെ ഞാൻ കുടിക്കാറില്ല……… ” എന്തിനാടാ നീ ഇങ്ങനെ സ്വയം നശിക്കുന്നത്……… ഒക്കെ ഉപേക്ഷിച്ച നീ തന്നെ വീണ്ടും പിന്നെയും ഈ അവസ്ഥയിലേക്ക് പോയത് എന്തിനാ……. ” ഞാൻ എത്ര നല്ലവൻ ആയെന്ന് പറഞ്ഞാലും ആളുകൾക്ക് ഞാൻ അങ്ങനെ അല്ലല്ലോ…….. ഞാൻ എത്ര നല്ലവനായ ജീവിച്ചാലും ആരും അത് വിശ്വസിക്കാൻ പോകുന്നില്ല………

എന്റെ ലേബലും ഐഡൻറിറ്റിയും എന്താണെന്ന് എനിക്ക് നന്നായി അറിയാം……. പിന്നെ എന്തിനാ നല്ലവനായി ജീവിക്കുന്നത്………… ഒന്നുമല്ലെങ്കിലും കുടിച്ച് കഴിയുമ്പോൾ എനിക്ക് കുറച്ച് സ്വസ്ഥത കിട്ടും……… കുറച്ച് സമയത്തേക്ക് എങ്കിലും ഒന്നുറങ്ങാൻ പറ്റുന്നുണ്ട്……… അത്‌ തന്നെ വലിയ കാര്യം ആയിട്ടാണ് ഞാൻ കരുതുന്നത്……….. ” എനിക്ക് സഹിക്കാൻ കഴിയുന്നില്ല നീ ഇങ്ങനെ നശിക്കുന്നത്……… ” ഞാൻ നശിക്കുവാണെന്ന് ആരാ പറഞ്ഞത്……… ഞാൻ എന്റെ ജീവിതം ആസ്വദിക്കുകയാണ്……… ഈ രീതിയിലാണെന്ന് മാത്രം…….. ഏട്ടൻ എൻറെ കാര്യം ഓർത്ത് വിഷമിക്കേണ്ട…….. സൗപർണികയുടെ മുഖം മുറിക്ക് മുൻപിൽ കണ്ടതോടെ വിഷ്ണു അവിടെ നിന്നും പിൻവാങ്ങി……….. സൗപർണികയെ കണ്ടതും ശിവൻ അവളെ തന്നെ നോക്കി……… ” എന്താടി ഇങ്ങനെ നോക്കുന്നത്…….?

ശിവ ചോദിച്ചു…….. ” ബോധം ഉണ്ടോ എന്നറിയാൻ വേണ്ടി നോക്കിയതാ……. ” ബോധം ഇല്ലെങ്കിൽ നിനക്ക് കണ്ടാൽ മനസ്സിലാവില്ലേ……..? “നമ്മുടെ അമ്മയുടെ കൈയ്യിൽ തൊട്ട് ഏട്ടൻ സത്യം ചെയ്തതല്ലേ ഇനി ഒരു പരിധിയിൽ കൂടുതൽ മദ്യപിക്കില്ല എന്ന്……….. എന്നിട്ട് ഇന്നലെ വന്നു കയറിയ കോലം കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല…….. “ഞാൻ നിങ്ങളോട് ആരോടും കുടി നിർത്താം എന്ന് പറഞ്ഞിട്ടില്ല………. ഒരു പരിധിയിൽ കൂടുതൽ മദ്യപിച്ച് ഈ വീട്ടിലേക്ക് വരില്ല എന്നാണ് പറഞ്ഞത്……. അത്‌ തെറ്റിപ്പോയി…… അത് ഇനി ആവർത്തിക്കില്ല…….. ശിവൻ സൗപർണികയുടെ മുഖത്ത് നോക്കാതെയാണ് അത്രയും പറഞ്ഞത്…….. “എന്താ എന്റെ ഏട്ടന് പറ്റിയത്…….. ഇത്രമാത്രം മനപ്രയാസം ഉണ്ടാകാൻ മാത്രം……… ” ഒന്നുമില്ല……… “എൻറെ മുഖത്തു നോക്കിയിട്ട് പറയാൻ പറ്റുമോ ഏട്ടന്………. ”

ഒന്നുമില്ല നീ എനിക്ക് കുറച്ച് സ്വസ്ഥത താ………. ” അപ്പോൾ ഒന്നുമില്ലാതെ അല്ല…. എന്താണെന്ന് ഏട്ടൻ പറഞ്ഞേ പറ്റൂ…….. പറയാതെ ഞാൻ ഇവിടുന്ന് പോവില്ല……… ” ഞാൻ പറയില്ല……. നീ ഇറങ്ങി പോകാൻ നോക്ക്…….. “എന്നെ ഇവിടുന്ന് അടിച്ചിറക്കി വിടാൻ അല്ലാതെ………. ഞാൻ പോകില്ല……….. “പറയാൻ പറ്റില്ല……… “ഇതെല്ലാം കണ്ടു വിഷമിക്കുന്ന ഒരാളുണ്ട് ഈ വീട്ടിൽ……… ഏട്ടനെ നമ്മുടെ അമ്മ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം……….. എത്രത്തോളം അമ്മ വിഷമിക്കുന്നുണ്ട് എന്ന് എനിക്കറിയാം……….. ഇനി ആ പാവത്തിനെ ഇങ്ങനെ സങ്കടപ്പെടുത്തരുത്………. അത് മാത്രമല്ല ചേട്ടൻറെ മനസ്സിനെ നോവിച്ച അത്രമേൽ വലിയ എന്ത് പ്രശ്നമാണ് നടന്നത് എന്ന് എനിക്ക് അറിഞ്ഞ പറ്റൂ…….. “എന്താടി നിനക്ക് അറിയേണ്ടത്…….. സ്നേഹിക്കുന്ന പെണ്ണ് പോലും പേടിയോടെ കാണുന്ന ഒരു മനുഷ്യനാണ് ഞാൻ………

“പേടിയോടെ കാണുകയോ………? അപർണ്ണ അങ്ങനെ പറഞ്ഞൊ…. ” ഞാൻ എത്രയൊക്കെ നന്നായി എന്ന് പറഞ്ഞാലും…….. ഞാൻ ചീത്ത ആണെന്ന് എല്ലാവർക്കുമറിയാം……. ആ ഒരു രീതിയിൽ മാത്രേ എല്ലാവരും എന്നെ കാണൂ…….. ഇത്രയും ഒരു വലിയ കുറവ് എനിക്ക് ഉണ്ടായിരുന്നിട്ടും അവളെ പോലൊരു പെണ്ണിനെ സ്നേഹിക്കാൻ ഞാൻ കാണിച്ചതാണ് ഏറ്റവും വലിയ മണ്ടത്തരം…………. അങ്ങനെ ഒന്നും ഞാൻ ചിന്തിക്കാൻപോലും പാടില്ലായിരുന്നു………… അവളെ പോലെ ഒരു പെൺകുട്ടിക്ക് എന്നെ ഇഷ്ടമാകുക എന്നുള്ള കാര്യം തന്നെ അസാധ്യമാണ്……… ” ഏട്ടനെ പേടിയാണെന്ന് അവൾ പറഞ്ഞൊ………? ” പറഞ്ഞു എൻറെ മുഖത്തുനോക്കി പറഞ്ഞു……… അവളെ തെറ്റ് പറയാൻ പറ്റില്ല………

പക്ഷെ എന്തുകൊണ്ടോ അത് എനിക്ക് സഹിക്കാൻ പറ്റിയില്ല………. അന്നേരം ആ നിമിഷം അങ്ങനെ സംഭവിച്ചു പോയതാ…….. ” അവൾ ഒന്നും വിചാരിച്ചിട്ട് പറഞ്ഞത്തായിരിക്കില്ല ഏട്ടാ……..? സംഭവിച്ച കാര്യങ്ങളെല്ലാം ശിവൻ അവളോട് വിവരിച്ചു……… ” ഞാനൊരു തീരുമാനമെടുത്തു………. ഇനി എൻറെ ജീവിതത്തിൽ ഒരു പെണ്ണില്ല………… അവളെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചത് മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല……… അവളുടെ കുറ്റമല്ല……… അവളുടെ സ്ഥാനത്ത് ഏത് പെൺകുട്ടി ആണെങ്കിലും ഇങ്ങനെ മാത്രമേ ചെയ്യു…….. അവളോട് എനിക്ക് ഒരു വെറുപ്പുമില്ല…….. നീ പറഞ്ഞതുപോലെ ഇനി ഞാനായിട്ട് വിഷമിപ്പിക്കില്ല ആരെയും………. അമ്മയോട് ഞാൻ നേരിട്ട് പറയുന്നുണ്ട്………

ഇടയ്ക്ക് എപ്പോഴൊക്കെയോ കുറച്ച് സ്വപ്നങ്ങൾ കണ്ടു പോയി…….. അതൊക്കെ മായ്ക്കാൻ കുറച്ച് സമയം വേണമെങ്കിലും ഇനി എന്നും ഞാൻ ആ പഴയ ശിവ ആയിരിക്കും…….. അത്രയും പറഞ്ഞ് അവളുടെ അരികിൽ നിന്നും ശിവ നേരെ പോയത് സുഭദ്രയുടെ അരികിലേക്ക് ആണ്………… അടുക്കളയിൽ ജോലി ചെയ്യുന്ന അവരെ പിന്നിൽ ചെന്ന് അവൻ കെട്ടിപ്പിടിച്ചു……… അവനെ കണ്ടതും അവളുടെ മനസ്സിൽ വേദനയും ദേഷ്യവും എല്ലാം ഒരേ പോലെ തോന്നി ………. ” എനിക്ക് അറിയാം അമ്മക്ക് പിണക്കം ആണ് എന്ന്….. ” മിണ്ടണ്ട എന്നോട് നീ…… “പറ്റിപ്പോയി അമ്മേ…….. സോറി എനിക്ക് ഒരു നിർവാഹവുമില്ലാതെ ആയിപ്പോയി ഇന്നലെ…………… ഒരു കൂട്ടുകാരൻറെ പാർട്ടി അത് എങ്ങനെയാ ഞാൻ ഒഴിവാക്കുന്നത്…………………

അതുകൊണ്ട് മാത്രം ഇന്നലെ അങ്ങനെ സംഭവിച്ചത്………….. ഇനി ഒരിക്കലും എൻറെ അമ്മയുടെ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല…………….. ഞാൻ കാരണം അമ്മ ഒരുപാട് വേദനിച്ചിട്ടുണ്ട് എനിക്കറിയാം…… ഇനി ഒരിക്കലും ഈ കണ്ണുകൾ ഞാൻ നിറക്കില്ല………….. അമ്മയ്ക്ക് ഞാൻ തരുന്ന വാക്കാണ്……… അത്രയും പറഞ്ഞ് അവൻ അകത്തേക്ക് കയറി പോയി……. സുഭദ്ര സന്തോഷംകൊണ്ട് കണ്ണീരൊപ്പി……… 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 അമ്മയോടൊപ്പം അടുക്കളയിൽ തകൃതിയായ സഹായത്തിൽ ആയിരുന്നു അപർണ്ണ………. ഉച്ചക്കത്തേക്ക് ഉള്ള പയർ മെഴുക്കുപെരട്ടിക്കായി പയർ അരിയുക ആയിരുന്നു അവൾ……. അതിനിടയിലാണ് ആരോ വിളിക്കുന്നതായി തോന്നിയത്………

അപ്പോഴേക്കും അംബിക അവിടേക്ക് പോയിരുന്നു……. മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അംബിക ഞെട്ടിപ്പോയിരുന്നു…… കേതാരത്തെ സൗപർണിക….. ” അയ്യോ മോൾ എന്താണ് ഇവിടെ……? അംബിക ഭവ്യതയോടെ ചോദിച്ചു….. “ഞാൻ അപർണ്ണയെ ഒന്ന് കാണാൻ വേണ്ടി വന്നതാണ്……… സൗപർണിക പറഞ്ഞു……. ” ഞങ്ങൾ ഒരു കോളേജിലാണ് പഠിക്കുന്നത് ……… അപ്പോഴേക്കും അപർണ്ണ പുറത്തേക്ക് ഇറങ്ങി വന്നിരുന്നു……. അവൾക്ക് സൗപർണികയെ ഒറ്റനോട്ടത്തിൽ മനസ്സിലായിരുന്നില്ല………. കോളേജിൽ വച്ച് പലപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും അവൾ സംസാരിച്ചിട്ടോന്നുമില്ല….. ” നിന്നെ കാണാനാ മോൾ വന്നത്…….. നിനക്ക് മനസ്സിലായില്ലേ…… ” ഉവ്വ് മനസ്സിലായി…… അപ്പർണ്ണ പറഞ്ഞു…..

“മോൾ കയറി ഇരിക്ക്……. ” ഇരിക്കുന്നില്ല ആന്റി…… അപ്പർണ്ണയെ കാണണ്ട ഒരു കാര്യം ഉണ്ടായിരുന്നു…….. ഒരു അത്യാവശ്യ കാര്യം പറയാൻ വേണ്ടി വന്നതാ……… എനിക്ക് പെട്ടെന്ന് പോണം……. കോളേജിലേക്ക് പോകും വഴി ഇവിടേയ്ക്ക് വന്നത്……. ” എങ്കിലും ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം….. “ശരിയാ ആന്റി….. അവർ അകത്തേക്ക് കയറിയപ്പോൾ സൗപർണിക അപർണ്ണയെ നോക്കി ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു…… എന്തായിരിക്കും അവളുടെ വരവിനെ ഉദ്ദേശം എന്ന് അറിയാതെ അപർണ്ണ നിന്നു……ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 7

Share this story