വാക…🍁🍁 : ഭാഗം 13

വാക…🍁🍁 : ഭാഗം 13

എഴുത്തുകാരി: നിരഞ്ജന R.N

എങ്കിൽ രണ്ട് പൈനാപ്പിൾ ജ്യൂസ്‌……. അയാൾക്ക് ഓർഡർ കൊടുത്ത് കൊണ്ട് അവൾ ഫോണിൽ വന്ന മെസേജ് ചെക്ക് ചെയ്തു…. നിമിഷനേരങ്ങൾക്ക് ശേഷം മുന്നിൽ വന്ന പൈനാപ്പിൾ ജ്യൂസിലേക്ക് ചുണ്ട് ചേർക്കവേ വാക ശ്രദ്ധിച്ചിരുന്നില്ല മാസങ്ങളിൽ വിരുന്നെത്തുന്ന വേദനയേറിയ ആ ചുവന്ന അക്കങ്ങളുടെ ക്രമം തെറ്റിയത്………… !!!!… നല്ല മധുരം ണ്ട് ല്ലേ… അവൾക്ക് മുന്നേ ഒരു കവിൾ ജ്യൂസ്‌ കുടിച്ച കീറുവിന്റെ ഡയലോഗായിരുന്നു …… ആ ചുണ്ടിന്മേൽ പതിഞ്ഞ പതയെയും നാവ് മുകളിലേക്കുന്തി അത് നക്കിയെടുക്കുന്ന കീറുവിനെയും കണ്ടപ്പോൾ ഉള്ളിലെവിടെയോ വാത്സല്യമാണ് തോന്നിയത്…. ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കത …….. നീ എന്നേ വായി നോക്കിയിരിക്കാതെ, അത് കുടിയെടി…… കീറുവിന്റെ വാ കേട്ടതും പിന്നെയൊന്നും നോക്കിയില്ല, കുറച്ച് മുന്നേ കൈ വിറയ്ക്കുന്നതായി തോന്നി താഴേക്ക് വെച്ച ഗ്ലാസ്‌ അവൾ കൈയിലെടുത്തു……..

അധരവും ഗ്ലാസും തമ്മിലുള്ള അകലം കുറയുമ്പോഴും അവളറിഞ്ഞിരുന്നില്ല തന്റെ സഖാവിന്റെ പ്രണയാംശം തന്നിൽ നാമ്പിട്ട് കഴിഞ്ഞിരിക്കുന്നു എന്ന്………. സ്ലോമോഷൻ കളിക്കാതെ എടുത്ത് കുടിയെടി…………… ഗ്ലാസ്സിലെ അവസാന തുള്ളിയും വായിലേക്ക് ഇറ്റിച്ച് വാകയെ നോക്കി കണ്ണുരുട്ടുകയായിരുന്നു കീർത്തി……………. ചുണ്ടോട് ചേർത്ത് ഒരു സിപ് എടുക്കാൻ ഭാവിച്ചതും എന്തോ ഒന്ന് അവളുടെ അടുക്കലേക്ക് വന്ന് വീഴുന്നത്….. നോക്കിയപ്പോൾ കണ്ട്, ഒരു കീ ആണ്,,…….

വന്നവഴി തേടി അധികം മിഴി പായിക്കേണ്ടി വന്നില്ല,,,, കണ്ണിലാളുന്ന കനലുമായി, അവൻ വിജയാനന്ദ്…… !!!!! എന്നേ പുറത്താക്കിയിട്ട് നീ ഇവിടെ വന്ന് ജ്യൂസ്‌ കുടിച്ച് സുഖിക്കുവാ അല്ലേടി………….. അവരുടെ അടുക്കലേക്ക് വന്ന് മേശമേൽ ആഞ്ഞടിച്ച് അയാൾ അത് പറയുമ്പോൾ ആ നോട്ടം വാകയെ ഉഴിഞ്ഞു നോക്കുന്ന തരത്തിൽ ആയിരിന്നു…… കുനിഞ്ഞ് താഴെ നിന്ന് കീ എടുത്ത് അയാൾ അവളുടെ അടുക്കലേക്ക് നീങ്ങി നിന്നു……….. അറപ്പും ഭയവും കാരണം പിന്നിലേക്ക് മാറിയിട്ടും അവളുടെ കാതോരം അയാളുടെ ചുടുശ്വാസമെത്തി…….. ജസ്റ്റ് 2മണിക്കൂർ…… എല്ലാം രീതിയിലും ഒന്ന് സുഖിച്ച് വേണ്ടുന്ന പൈസയും തന്ന് വിട്ടയയ്ക്കാം ഞാൻ…. നീ എന്നേ അത്രയും മോഹിപ്പിച്ചിട്ടുണ്ട് പെണ്ണെ…….. കാതോരം കേട്ട വാക്കുക്കൾ ശരീരത്തെ ചുട്ടുപൊള്ളിച്ചു………….. തിരിച്ച് പറയാനൊരുങ്ങും മുൻപേ ആരുടെയോ ചവിട്ടേറ്റ് താഴേക്ക് വീഴുന്ന വിജയേയാണ് വാക കാണുന്നത്…. അപ്രതീക്ഷിതമായ ഞെട്ടലിൽ കൈയിലിരുന്ന ജ്യൂസ്‌ ഗ്ലാസ് നിലത്തേക്ക് വീണ് പൊട്ടി ചിതറി………. പൊട്ടിയ ഗ്ലാസ്സിൽ നിന്നും ഒഴുകിതുടങ്ങിയ പൈനാപ്പിൾ ജ്യൂസിലേക്ക് ഒരുവേള അവളൊന്ന് നോക്കി…. എന്തുകൊണ്ടോ ആ കൈകൾ തന്റെ ഉദരത്തിലേക്കും മിഴികൾ കണ്മുന്നിൽ നിൽക്കുന്ന ആയുഷിലേക്കും നീണ്ടു……………………… ഇതെന്താടി സംഭവം???? ഷോക്ക് വിട്ട് മാറിവന്നപ്പോഴായിരുന്നു തന്നെപോലെ തന്നെ ഞെട്ടിനിന്ന കീറുവിന്റെ കൈകൾ തോളിൽ വീണത്…. അറിയില്ല എന്നാ ഭാവത്തിൽ അവനെ ഒന്ന് നോക്കി, ആ കണ്ണുകൾ ചുവന്നുകലങ്ങിയിട്ടുണ്ട്..,, കഴുത്തിലെ പച്ചഞരമ്പുകൾ തെളിഞ്ഞിരിക്കുന്നു, മുഷ്ടി ചുരുണ്ടു…………

ആയുഷ് മേനോന്റെ ക്രോധഭാവം… വർഷങ്ങൾക്ക് ശേഷം അവനെ വീണ്ടും ആ ഭാവത്തിൽ കാണുന്നതിന്റെ അന്ധാളിപ്പിലായിരുന്നു അവൾ, പക്ഷെ അവന് പിന്നിൽ നിൽക്കുന്ന അഞ്‌ജലിയിലേക്കും വീണ് കിടക്കുന്ന ആളിലേക്കും നോട്ടമെത്തിയപ്പോൾ ആ ഭാവം അരിശത്തിന്റെതായി മാറാൻ അധിക സമയം വന്നില്ല…… താഴെ നിന്നും തട്ടികുടഞ്ഞ് വിജയ് എണീറ്റപ്പോഴേക്കും ആയുഷിന്റെ കൈ അവന്റെ തോളിൽ വീണു………… ടാ.. പന്ന %*%&മോനെ, നിനക്ക് കിട്ടിയതൊന്നും പോരാ അല്ലേടാ………… അവന്റെ കവിളുകളിൽ മാറി മാറി അടിച്ചിട്ടും വയറ്റിലും നെഞ്ചിലുമായി ഇടിക്കുമ്പോഴും ആയുഷിന്റെ മുഖം വരിഞ്ഞു… മുറുകുകയായിരുന്നു… ഓരോ നിമിഷം കഴിയുമ്പോഴും ആ കുങ്കുമ വർണ്ണം കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല എന്നത് അവിടെയുള്ള ഓരോരുത്തരെയും ഭയപ്പെടുത്തി…. സാർ…….മതി……. പ്ലീസ് സർ…. അവന് പിന്നിൽ നിന്ന് അഞ്ജലി പലയാവർത്തി പറഞ്ഞുകൊണ്ടിരിക്കുമ്പോഴും അവയൊന്നും കേൾക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അവൻ…….. ഒടുവിൽ ഇനിയും തുടർന്നാൽ അയാൾക്ക് എന്തെങ്കിലും പറ്റുമെന്ന് തോന്നിയതുകൊണ്ടോ ഇനിയും അവനിലെ ദേഷ്യത്തെ കണ്ട് നിൽക്കാനുള്ള ത്രാണി ഇല്ലാഞ്ഞിട്ടോ, വാകയുടെ കൈകൾ തന്റെ സഖാവിന്റെ കൈകൾക്ക് മേൽ വീണു……. ആ കൈകളിലെ ശീതളതയ്ക്ക് പോലും അവനിലെ രോഷത്തിന്റെ അഗ്നിയെ അണയ്ക്കാൻ ആകുന്നില്ല എന്നായപ്പോൾ മറ്റൊന്നും നോക്കാതെ, വാകയുടേ കരങ്ങൾ പിറകിൽ നിന്ന് ആയുഷിനെ വലയം ചെയ്തു…

മുഖം അവന്റെ മേനിയോട് ചേർത്ത് കൈകൾ നെഞ്ചിൽ അമർത്തി അവൾ നിന്നു…… !!!! വിജയ്ക്ക് നേരെ ഉയർന്ന കൈകൾക്ക് പൊടുന്നനെ ചലനമറ്റു ……….. അവളുടെ കണ്ണുനീർ അവനിലെ ക്രോധത്തെ അടക്കാൻ തക്ക ത്രാണിയുള്ളതാണെന്ന് വീണ്ടും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു………………. മെല്ലെ കണ്ണുകൾ അടച്ച് ഉള്ളിൽ ശാന്തത കൈവരിച്ച് ആ കൈകൾക്ക് മേൽ കരങ്ങൾ തൊടുമ്പോൾ അവൻ സഖാവായിരുന്നു,,, ഒരിക്കൽ ആർക്കും വിട്ട് കൊടുക്കില്ല എന്നുറപ്പിൽ വാകയെ കൈപിടിച്ച സഖാവ്..,, അവൾക്ക് വേണ്ടി സ്വന്തം സ്വപ്നം പോലും വേണ്ടെന്ന് വെച്ച സഖാവ്……. മാസങ്ങളോളം ഒരു കുഞ്ഞെന്ന പോലെ അവളെ പരിചരിച്ച സഖാവ്…. അതേ ഈ നിമിഷം അവൻ വാകയുടെ പ്രാണനായ സഖാവാണ്….

അറിയാതെ ആണെങ്കിലും സ്വന്തം കുഞ്ഞിനെ സംരക്ഷിച്ച സഖാവ്….. !!!! പിന്നിൽ നിന്നവളെ വലിച്ച് നെഞ്ചിലേക്കിട്ട് ചേർത്തുപിടിക്കുമ്പോൾ മറ്റൊന്നും അവന്റെ ഉള്ളിലുണ്ടായിരുന്നില്ല…………… നാളുകൾക്ക് ശേഷം വീണ്ടുമൊരിക്കൽ കൂടി തനിക്കേറ്റവും സുരക്ഷിതമായ ആ മാറിന്റെ ചൂടിൽ മുഖം ചേർത്തപ്പോൾ അവളും പരിസരം മറന്നിരുന്നു……. പ്രണയത്തെ ഇടനെഞ്ചിലേറ്റിയ രണ്ടുപേർ……ആ ഒത്തുചേരലിനായി പ്രകൃതി പോലും മോഹിച്ചിരുന്നുരിക്കണം അതാകും ബാൽകണിയിൽ നിന്നൊരിളം തെന്നൽ അവിടേക്ക് വിരുന്നെത്തിയത്… മെല്ലെ അതവളുടെ സാരിയെ വയറിൽ നിന്നും തെന്നിമാറ്റി……… സർ….. കീറുവിന്റെ ശബ്ദം കേട്ടുകൊണ്ടാണ് അവൻ മിഴികൾ തുറക്കുന്നത്…….

മുന്നിൽ നില്കുന്നവരെ കണ്ടതും അവന്റെ ക്രോധം ഒരിക്കൽക്കൂടി അതിന്റെ പരിധി കൈവിട്ടു,, . പിടച്ചിലോടെ മാറിൽ നിന്നും മുഖമുയർത്തിയ വാകയുടേ ഇടം കൈയിൽ അവന്റെ വലം കൈ ചേർന്നു…. നിന്നോട് ഞാൻ പലതവണ പറഞ്ഞതാ വിജയ് നിന്റെ അസുഖവുമായി എന്റെ പെണ്ണിന്റെ നേർക്ക് വരരുതെന്ന്……… നീ എന്ത് കരുതി? ഇതുവരെ നിന്നെ കൈ വെക്കാതെ ഇരുന്നത് ഞാൻ വെറും @%&@&ആയിട്ടാണെന്നോ?? ദാ ഈ നിൽക്കുന്നവളുടെ വാക്ക് കൊണ്ട് മാത്രം ഇത്രയും നാൾ അടങ്ങി നിന്നതാ ഞാൻ….. എന്റെ ഭാര്യയുടെ ശരീരത്തിൽ വീണ നിന്റെ ഈ നോട്ടത്തിനെ അവഗണിച്ചതും അതുകൊണ്ടാ.. പക്ഷെ ഇന്ന് നീ എന്റെ പെണ്ണിനെ നോവിച്ചു… അവളുടെ ഉള്ളം പിടയുന്നത് സഹിക്കില്ല എനിക്ക്…..

വിജയോടായി ആണെങ്കിലും ആയുഷ് പറയുന്നത് നെഞ്ചിൽ തറച്ചത് വാകയുടെതായിരുന്നു……. കേൾക്കാനായി മോഹിച്ച വാക്കുകൾ….. ഇപ്പോഴും ആ ഹൃദയം തനിക്കായി മിടിക്കുന്നുവെന്നതിന്റെ തെളിവ്…………… അവളുടെ മിഴികൾ എന്തിനെന്നില്ലാതെ നിറഞ്ഞു…. ഡാ… ഞാനിപ്പോൾ തന്നത് ഒരു ഭർത്താവിന്റെ സമ്മാനമാണെന്ന് കരുതണ്ടാ,, ഒരു ഹെഡിന്റെ റെസ്പോണ്ട്സ് ആയി മാത്രം കരുതിയാൽ മതി….. ഭാര്യേ തൊട്ടതിന്റെ കണക്ക് തീർക്കാൻ ഒരിക്കൽ കൂടി നമ്മൾ തമ്മിൽ കാണും, വിലക്കാൻ അന്ന് നമ്മുക്കിടയിൽ മൂന്നാമതൊരാൾ ഉണ്ടാകില്ല… അന്ന് പറഞ്ഞുതരാം 2മണിക്കൂർ കൊണ്ടുള്ള നിന്റെ സുഖത്തിനുള്ള മറു മരുന്ന് ഈ ആയുഷ്…

അതുവരേക്കും ആ ദിവസത്തിനായി കാത്ത് നിൽക്ക് നീ………. അത്രയും പറഞ്ഞ് വിജയേ പിന്നിലേക്ക് തള്ളി അവളുമായി അവൻ പിന്തിരിഞ്ഞു…. ചുറ്റും അത്ഭുതത്തോടെ നോക്കുന്ന മിഴികൾക്കിടയിൽ പുച്ഛവും അറപ്പും കലർന്ന കണ്ണുകളെ കണ്ടതും അവനൊന്ന് നിന്നു… ഈ കണ്ണുകൾ നിറയുന്നത് സഹിക്കാൻ കഴിയില്ല ആയുഷിന്… അതിന് ആര് കാരണമായാലും ക്ഷമിക്കില്ല ഞാൻ……. !!! അവളെ ഒരിക്കൽക്കൂടി ചേർത്ത്പിടിച്ച് അവളെ നോക്കികൊണ്ട് അത്രയും പറഞ്ഞ് അവൻ മുന്നോട്ട് നടന്നു……. പിന്നാലെ രണ്ടാളെയും മാറി മാറി പുച്ഛിച്ചുകൊണ്ട് കീറുവും അവിടെനിന്നിറങ്ങി……… കൂടെനിന്നവരുടെ മുന്നിൽ അപമാനിതനായി തല താഴ്ത്തേണ്ടി വന്നപ്പോഴും അവന്റെ കണ്ണുകളിൽ വന്യതയായിരുന്നു… എന്തിന്റെയൊക്കെയോ കണക്കുകൂട്ടലുകളുടെ വന്യത…..

അടുത്തേക്ക് നടന്നുവന്ന അഞ്ജലിയെ പോലും ഗൗനിക്കാതെ കാറിന്റെ കീയുമായി നടന്നുനീങ്ങുമ്പോൾ ആ മനസ്സിൽ അവർ മാത്രമായിരുന്നു, ചേർന്നുനടക്കുന്ന വാകയും ആയുഷും….. !!!!!!! ഞാൻ എന്ത് ചെയ്യാനാ? ആ വിജയ് അങ്ങെന്യൊക്കെ കാണിക്കുമെന്ന് ഞാൻ കരുതിയോ????? ശേ, അവർ രണ്ടാളും ചേർന്നുപോകുന്നത് കണ്ടപ്പോൾ സഹിച്ചില്ല എനിക്ക്….. ലഞ്ച് ബ്രേക്ക്‌ ടൈമിൽ ഇടനാഴിയിൽ മാറി നിന്ന് ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു അഞ്ജലി……. കല്യാണം കഴിഞ്ഞൊരുത്തനെ പ്രേമിക്കുന്ന നാണംകെട്ടവളായി എന്തായാലും വേഷം കെട്ടിയില്ലെ.. ഇനി നിനക്ക് വേണ്ടി ഏറ്റെടുത്ത ഈ പണി പൂർത്തിയാക്കും ഈ അഞ്ജലി…. ,..വാകയും അവളുടെ സഖാവും വേർപെട്ടിരിക്കും….. വേർപെടുത്തിയിരിക്കും നമ്മൾ…. !!!!!

പുച്ഛം നിറഞ്ഞ പുഞ്ചിരിയോടെ കോൾ കട്ട് ചെയ്ത് അവൾ സീറ്റിലേക്ക് നടന്നു………… ക്യാന്റീനിൽ നിന്ന് പുറത്തിറങ്ങുമ്പോഴും അവളെ പൊതിഞ്ഞ് അവന്റെ കൈകൾ ഉണ്ടായിരുന്നു…. സാർ സൂപ്പർ….. പൊളിച്ചു….. പിന്നിൽനിന്ന് വന്ന കീർത്തിയുടെ കമന്റ് ആണ് അപ്പോഴും മറ്റേതോ ലോകത്തായിരുന്ന അവരെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്….. പെട്ടെന്നവന്റെ കൈകൾ അവളിൽ നിന്നും അടർന്നു………….. മിഴികൾ ഒന്നുടക്കിയെങ്കിലും പിടച്ചിലോടെ അവ പിൻവലിച്ച് അവൻ നടന്നു, ഉള്ളിളുണർന്ന ശീതത അറിഞ്ഞുകൊണ്ട് തന്നെ… !! എന്റെ പൊന്നെ, എന്നായിരുന്നെടി കുറച്ച് മുന്നേ.. അങ്ങേരെ ഇനി എന്തിന് കൊള്ളാമോ ന്തോ…….

ലാസ്റ്റിലത്തെ ആ ഡയലോഗ് ഉണ്ടല്ലോ.. ഹോ ഒരു രക്ഷയുമില്ല, ആ അഞ്ജലിയുടെ മുഖം ഒന്ന് കാണണമായിരുന്നു… ഇഞ്ചിക്കടിച്ചതുപോലെ…. ഹോ….. ആയുഷ് സാറിന് ഇങ്ങേനെയും മുഖമുണ്ടെന്ന് അമ്മച്ചിയാണെ ഞാൻ വിചാരിച്ചില്ല… ന്റെ മോളെ നീ ലക്കിയാ……….. ആകെ വണ്ടർ അടിച്ചുപോയ കീർത്തിയുടെ വാക്കുകളിലായിരുന്നില്ല അവളുടെ ശ്രദ്ധ…… മനഃപൂർവം തന്നെ ഒന്ന് നോക്കാതെ നടന്നകലുന്ന അവനിലായിരുന്നു………… അവസാനം കേട്ട ആ വാക്ക് മാത്രം അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…. ഭാഗ്യവതി… !!അതേ ഈ ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യവതി……. പുഞ്ചിരിയോടെ അവൾ ആത്മഗതിച്ചു…………. ക്യാബിനിൽ അങ്ങടും ഇങ്ങടും വെരുക് കണക്കെ നടക്കുകയാണ് ആയുഷ്…

നടന്നതൊക്കെ ഓർക്കും തോറും മനസ്സിലേക്കെത്തുക വിവിധ ഭാവങ്ങളാണ്… ദേഷ്യവും വേദനയും നിരാശയും സന്തോഷവുമൊക്കെ അവനെ വലയം ചെയ്തിരിക്കുന്നു, പക്ഷെ അതിനെല്ലാമപ്പുറം പേരറിയാത്തൊരു ഭാവം അവനെ പുൽകി………. ശാന്തമായിരിക്കാൻ കണ്ണുകളടച്ച് ചെയറിൽ ചാരുമ്പോൾ ഒരു കുരുന്നിന്റെ മുഖം മനസ്സിലേക്ക് വന്നതും അവൻ പെട്ടെന്ന് കണ്ണുകൾ തുറന്നു……..അറിയാതെ ആ ചുണ്ടുകൾ വിറയൽ പൂണ്ടു,………….. ആയുഷ്, എന്തായിരുന്നു ക്യാന്റീനിൽ????? എംപ്ലോയീസിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞപ്പോൾ ആയുഷിനെ വിഹാൻ ക്യാബിനിലേക്ക് വിളിപ്പിച്ചതാണ്……… സർ അത്…. ടെൽ മി ആയുഷ്….ഇങ്ങെനെ മിണ്ടാതിരിക്കുന്നത് എനിക്കിഷ്ടമല്ല……

നിങ്ങളൊക്കെ എന്താ ഇവിടെ നടത്തുന്നെ? ഇതൊരു ഓഫിസാണോ മാർക്കറ്റ് ആണോ…..????? ദേഷ്യത്തോടെ മേശമേൽ അവൻ ആഞ്ഞടിച്ചു…………. സർ പ്ലീസ്……. എനിക്ക് പറയാനുള്ളത് കേൾക്കണം… ആയുഷിന് എന്താ പറയാനുള്ളത്???? രാവിലെ ഒരു എംപ്ലോയിക്ക് വേണ്ടി മാനേജെറെ തല്ലി, ഞാൻ കരുതി ഒരു ഹെഡിന്റെ ഇമോഷൻ ആണെന്ന്… ദാ ഇപ്പോ അതേ ആൾക്ക് വേണ്ടി വീണ്ടും അയാളെ…. വാട്ട്‌ ഈസ്‌ ദിസ്‌ ഇത്രയ്ക്ക് രോഷം കൊള്ളാൻ ആ ലേഡി തന്റെ ആരാ??? എന്തോ ആ ചോദ്യം ചോദിച്ചപ്പോൾ അവന്റെ ശബ്ദമോന്നിടറിയിരുന്നു…. ഷി ഈസ്‌ മൈ വൈഫ്‌….. !!!!!

ഒരുനിമിഷം പോലും വൈകാതെ അങ്ങെനെയൊരുത്തരം അഭിമാനവും അതിലേറെ അഹങ്കാരത്തോടെ പറയാൻ ആയുഷ് മടിച്ചില്ല…. വാട്ട്‌??ഓഹ് അയാം സോറി ആരും അതെന്നൊട് പറഞ്ഞില്ല….. ആദ്യം കേട്ടപ്പോൾ ഒന്ന് അമ്പരന്നെങ്കിലും പയ്യെ അവൻ ആ സത്യത്തെ അംഗീകരിച്ചു……………….. ആയുഷിനെ തിരികെ പറഞ്ഞയച്ച് സിസിടീവീ യിലൂടെ വാകയെ നോക്കിയപ്പോൾ എന്തോ ആ മുഖത്ത് ഒരു നിരാശ പടർന്നിരുന്നു, ഒരുവേള തനിക്കൊരിക്കൽ നഷ്ടപ്പെട്ട തന്റെ ആദിയുടേ മുഖച്ചായ തോന്നിയത് കൊണ്ടാകാം……… ആ സംഭവങ്ങൾക്ക് ശേഷം വാകയ്ക്ക് ആയുഷ് മുഖം കൊടുത്തിരുന്നില്ല… തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും അവന്റെ നോട്ടം തന്നെ തേടി എത്താത്തതിൽ അവൾക്ക് വിഷമം തോന്നിയെങ്കിലും കാതിൽ അലയടിക്കുന്ന വാക്കുകൾ അവളെ ഓരോ നിമിഷവും സന്തോഷിപ്പിച്ചുകൊണ്ടിരുന്നു…….

വീട്ടിലേക്കെത്തിയതും ആ സന്തോഷം പ്രകടിപ്പിക്കാനായി അമ്മയ്‌ക്കരികിലേക്ക് അവളോടി…….. അടുക്കളയിലായിരുന്ന ഇന്ദിരാമ്മയെ ചേർത്ത് പിടിച്ചു കവിളിൽ മുത്തി, ശേഷം പറമ്പിലേക്ക് നടന്നു…… ഓരോന്നും പറഞ്ഞ് അവിടെ വാഴയ്ക്ക് തടം എടുക്കുന്ന അച്ചൂട്ടനെയും അച്ഛനെയും കെട്ടിപ്പിടിച്ച് ഉമ്മയും നൽകി അവൾ വട്ടം കറങ്ങി… ഈ പെണ്ണിനെന്താ വട്ടായോ???? അടുക്കള വാതിക്കൽ നിന്ന് അമ്മ വിളിച്ചുപറയുന്നതൊന്നും അവളുടെ കാതിൽ കേട്ടിരുന്നില്ല…. എന്നാൽ ഈ സമയമത്രയും വന്ന മെയിലും അതിന് ശേഷം വന്ന കാളും കാരണം മനസ്സ് അസ്വസ്ഥമായിരുന്നു ആയുഷിന്റെ………. ഫ്രഷ് ആകാനായി റൂമിലെത്തിയപ്പോൾ അവനില്ല എന്നത് അവൾക്ക് നിരാശഏകിയെങ്കിലും എത്രയും പെട്ടെന്ന് അവനോട് ഉള്ള് തുറന്ന് സംസാരിച്ച് എല്ലാം ശെരിയാക്കിയെടുക്കണമെന്ന തീരുമാനത്തോടെ അവൾ ബാത്‌റൂമിലേക്ക് കയറി……

തിരികെ ഇറങ്ങിയപ്പോഴും താഴേക്ക് ചെന്നപ്പോഴും അവനുണ്ടായിരുന്നില്ല….. ജനാലയിലൂടെ കണ്ടു അച്ചൂട്ടനുമായി പറമ്പിൽ കിളയ്ക്കുന്ന തന്റെ സഖാവിനെ…………… ഒരുനിമിഷം അടുത്ത് നില്കാൻ കൊതിച്ചെങ്കിലും തങ്ങളുടെ ജീവിതത്തിലെ എല്ലാം സുപ്രധാന നിമിഷങ്ങൾക്കും സാക്ഷിയായ ആ റൂമിൽ വെച്ച് തന്നെ സംസാരിക്കാം എന്നവൾ കരുതി….. അത്താഴം കഴിക്കുന്നതിനിടയിൽ പാളിവീണ അവളുടെ നോട്ടത്തെ മനഃപൂർവം കണ്ടില്ലെന്ന് നടിക്കുമ്പോൾ നീറുന്നത് അവനായിരുന്നു…….. നേരത്തെ ജോലികൾ ഒതുക്കി ഒരു ജഗ്ഗ്‌ വെള്ളവുമായി റൂമിലേക്ക് നടക്കവേ അവളുടെ കാലടികൾക്ക് പതിവിലും ആവേശമേറിയിരുന്നു ….. മേശമേൽ ജഗ്ഗു വെച്ച് തിരിഞ്ഞപ്പോൾ കണ്ടു തന്നെ കാത്തെന്നപോലെ ബാൽകണിയിൽ നിൽക്കുന്ന ആയുഷിനെ…..

പ്രിയപ്പെട്ടവളുടെ ഗന്ധത്തെ തിരിച്ചറിഞ്ഞുകൊണ്ട് അവനാ നിൽപ് തുടർന്നു, അരികിൽ അവളും…… എനിക്കൊരു കാര്യം……. വക്കീൽ വിളിച്ചിരുന്നു……… നാളെ വക്കീൽ ഓഫിസിൽ എത്തണം.. ഡിവോഴ്സിന്റെ ആദ്യത്തെ സെക്ഷൻ നാളെയാണ്……………. വാക പറഞ്ഞുതുടങ്ങിയതും അവളെ മറികടന്നു അവൻ പറഞ്ഞുനിർത്തിയ വാക്കുകൾ അവളുടെ ശബ്ദത്തെ തൊണ്ടയിൽ കുരുക്കി…… ഇതുവരെ സംഭരിച്ച ശക്തികൾ എല്ലാം ചോർന്നുപോകും പോലെ തോന്നിയവൾക്ക്…….

അടുത്തത്തും തോറും പിടി കിട്ടാതെ പോകുന്ന പവിഴം പോലെ അവളിൽ നിന്നുമാകാന്നുമാറുന്ന അവനെ ദയനീയതയോടെ അവൾ നോക്കിനിന്നു….. നിറഞ്ഞത്തൂകിയ മിഴികൾ തുടയ്ക്കാൻ കഷ്ടപ്പെടാതെ അതേ നിൽപ് തുടർന്നു അവൾ…… അവന്റെ കാലടികൾ അവിടെനിന്നും അകന്നതറിഞ്ഞ് താഴേക്ക് ഊർന്ന് വീണു അവൾ…… കാൽമുട്ടിൽ മുഖം പൂഴ്ത്തി അവശേഷിച്ച കണ്ണുനീർ കൂടി ഒഴുകിത്തീർക്കുമ്പോൾ അറിഞ്ഞിരുന്നില്ല അവൾ താൻ നൊന്തൽ പിടയുന്ന ഉള്ളിലെ ഒരു കുഞ്ഞുജീവനെപ്പറ്റി……..!!!…. തുടരും

വാക…🍁🍁 : ഭാഗം 12

Share this story