വാക…🍁🍁 : ഭാഗം 14

വാക…🍁🍁 : ഭാഗം 14

എഴുത്തുകാരി: നിരഞ്ജന R.N

അവന്റെ കാലടികൾ അവിടെനിന്നും അകന്നതറിഞ്ഞ് താഴേക്ക് ഊർന്ന് വീണു അവൾ…… കാൽമുട്ടിൽ മുഖം പൂഴ്ത്തി അവശേഷിച്ച കണ്ണുനീർ കൂടി ഒഴുകിത്തീർക്കുമ്പോൾ അറിഞ്ഞിരുന്നില്ല അവൾ,താൻ നൊന്താൽ പിടയുന്ന ഉള്ളിലെ ഒരു കുഞ്ഞുജീവനെപ്പറ്റി……………… !!! ജീവിതം വീണ്ടും തനിക്ക് മുന്നിൽ തീർക്കുന്ന പരീക്ഷണങ്ങളെ പുച്ഛത്തോടെ അവൾ നോക്കി…..മെല്ലെ കണ്ണുകളടഞ്ഞു എന്തിന്റെയൊക്കെ ഓർമകൾ പേറും പോലെ….. മോളെ,വാകേ… ഡിഗ്രി കഴിഞ്ഞ് പിജി അഡ്മിഷനുമായി ബന്ധപ്പെട്ട് കോളേജിൽ പോയി തിരിച്ചുവന്നപ്പോഴാണ് ഉമ്മറത്ത് ഒരു വലിയ കാർ കിടക്കുന്നത് കണ്ടത്…. അതിഥികൾ ആരെന്നറിയാൻ ആകാംഷയോടെ ഹാളിലേക്ക് കയറിയതും അച്ഛന്റെ ആർത്തചിരിയാണ് കേട്ടത്……………….

കൂടെ അമ്മയുടെ നീട്ടിയുള്ള വിളിയും… ഇതിപ്പോ എന്താ കഥ എന്നാലോചിച്ച് നോക്കിയത്, അച്ഛന് തൊട്ട് ഒപോസിറ്റ് ഇരിക്കുന്ന ജയേഷിനെയാണ്……… കോളേജ് പഠിത്തം കഴിഞ്ഞ് ഇറങ്ങിയതിൽ പിന്നെ അവനെ കണ്ടിട്ടേ ഇല്ലായിരുന്നു.. അവനെ എന്നല്ല അന്നത്തെ സീനിയർസിനെ ആരെയും പിന്നെ കണ്ടിട്ടില്ല…….എല്ലാരും ലൈഫ് സെറ്റ് ചെയ്യാനുള്ള ഓട്ടപാച്ചിലിൽ ആയിരുന്നിരിക്കണം. പെട്ടെന്ന് അവനെ കണ്ടതിന്റെ ഞെട്ടൽ അവളെ ആകെ ഒന്നുലച്ചെങ്കിലും സ്വബോധം വീണ്ടെടുത്ത് അവനായി ഒരു നേർത്ത പുഞ്ചിരി അവളുടെ കവിളിണകൾ വിരിയിച്ചു….. ആഹാ… നീ വന്നോ ഇങ്ങട് കേറി വാ… അച്ഛനരികിൽ ഇരുന്ന വിച്ചു അവളെ അകത്തേക്ക് വിളിച്ചു, അവനിപ്പോൾ പഠിത്തമൊക്കെ കഴിഞ്ഞ് ബാംഗ്ലൂർ തന്നെ ഒരു ഹോസ്പിറ്റലിൽ ന്യൂറോസർജൻ ആണ്,…

അകത്തേക്ക് ചെന്ന് അമ്മയുടെ അരികിലായി നിന്നപ്പോഴാണ് ജയേഷിനൊപ്പമുള്ളവരെ അവൾ ശ്രദ്ധിക്കുന്നത്……… വാർത്തകളിൽ ഇടം നേടിയ ആ മുഖം മുൻ എംൽഎയും ഇപ്പോൾ പാർട്ടി സെക്രട്ടറിയുമായ ബാലചന്ദ്രനാണെന്ന് മനസ്സിലാക്കാൻ അവൾക്ക് കൂടുതൽ കഷ്ടപ്പെടേണ്ടി വന്നില്ല…. ഒപ്പമുള്ള സ്ത്രീ അയാളുടെടെ ഭാര്യ ആകുമെന്നവൾ ഊഹിച്ചു…………. അവരുടെ ചിരിയും നോട്ടവും അത്ര പന്തിയല്ലല്ലോ….. പെണ്ണോന്ന് ആത്മഗതിച്ചുകൊണ്ട് ആനിയെ നോക്കിയപ്പോഴുണ്ട് അവർ അകത്തേക്ക് വരാൻ കണ്ണ് കാണിക്കുന്നു………. മെല്ലെ അമ്മയോടൊപ്പം അടുക്കളയിലേക്ക് വലിഞ്ഞു……

എന്താ അമ്മേ ഇവിടെ?????? ആ സ്ത്രീ എന്തിനാ എന്നേ ഇങ്ങെനെ നോക്കുന്നെ???? അടുക്കള സ്ലാബിൽ കേറി ഇരുന്ന് അമ്മയോട് ചോദിക്കുമ്പോഴും നോട്ടം അമ്മ പാത്രത്തിലേക്ക് എടുത്തുവെക്കുന്ന ലഡ്ഡുവിലായിരുന്നു…. ന്നാ ഇത് പിടിക്ക്… ന്നിട്ട് അങ്ങട് നടക്ക്…. ചായയുടെ ഡ്ര അവൾക് നേരെ നീട്ടികൊണ്ട് അവർ പറഞ്ഞതും സംഭവത്തിന്റെ ഗതി അവൾക്ക് കത്തി….. ഓഹ് മൈ ഗോഡ്, ദിസ്‌ ഈസ്‌ എ പെണ്ണുകാണൽ 🙄🙄🙄ആൻഡ് ദാറ്റ്‌ ജയേഷ് ഈസ്‌ മൈ ചെക്കൻ 🥺🥺 വാകയുടെ തലയിലൂടെ ഒരു കിളി പറന്നുപോയി… ഒരിക്കലും താൻ പ്രതീക്ഷിക്കാത്തവയൊക്കെ…….അതിനെക്കാളുപരി,വർഷങ്ങൾ രണ്ട് മൂന്ന് കഴിഞ്ഞങ്കിലും തന്റെ സഖാവിനെ മറക്കാൻ അവൾക്കായിരുന്നില്ല……..

മനസ്സ് അവനെ വെറുക്കാനും മറക്കാനും പഠിപ്പിക്കുമ്പോൾ ഉള്ളിലെവിടെയോ അവൻ ആഴത്തിൽ പതിഞ്ഞിരിക്കുന്നു……….. തന്റെആദ്യപ്രണയം, ഒരുപക്ഷെ അവസാനത്തേതുമാകണെ എന്ന് ആശിച്ച പ്രണയം………. പെട്ടെന്ന് അവളുടെ ചിന്തകൾ കാട് കടന്നുപോയി.. അമ്മയുടെ തട്ട് ആണ് അതിൽ നിന്നും അവളെ മുക്തയാക്കിയത്….. അമ്മേ.. എനിക്ക്….. ശബ്ദം കണ്ഠത്തിൽ നിന്നുപുറത്തേക്ക് വന്നില്ലെങ്കിലും മിഴികൾ അത് അമ്മയ്ക്ക് മുന്നിൽ ദയനീയതയുടെ മൂടുപടംകെട്ടി…. വാകെ, കാത്തിരിക്കുന്നവരെ മുഷിപ്പിക്കരുത്.. ബാക്കിയൊക്കെ പിന്നെ…. അധ്യാപിക അധ്യാപികയുടെ കർകശ്യമെടുത്തതും ചിണുങ്ങികൊണ്ടവൾ ആ ഡ്ര വാങ്ങി ഹാളിലേക്ക് നടന്നു… പിന്നാലെ പലഹാരങ്ങളുമായി ആനിയും….

മോളെ ആദ്യം ജയേഷിന് തന്നെ കൊടുക്ക്, നാട്ട്നടപ്പൊന്നും തെറ്റിക്കണ്ടാ….. അച്ഛന് നേരെ ചായ നീട്ടിയതും ശ്രീദേവ്, ജയേഷിനെ ചൂണ്ടികൊണ്ട് പറഞ്ഞു….. മെല്ലെ തിരിഞ്ഞ് അവന് നേർക്ക് ചായക്കപ്പ് നീട്ടുമ്പോൾ അറിയാതെ പോലും ആ മുഖത്തേക്കവൾ നോക്കിയില്ല… അതിനവൾക്ക് ആകുമായിരുന്നില്ല…,, സഖാവിന് മാത്രമായിരുന്ന തന്റെ ഉള്ളിലെ സ്ഥാനം മറ്റൊരാൾക്ക്‌ പങ്കുവെക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല….. ചായക്കപ്പ് അവളിൽ നിന്ന് വാങ്ങുമ്പോൾ മനഃപൂർവം അവന്റെ കൈ അവളുടെ വിരലുകളിൽ ഉരസി, എന്നാൽ അതൊന്നും കൂസാതെ തന്നെ അവൾ അവന്റെ അച്ഛനും അമ്മയ്ക്കും നേരെ ചായക്കപ്പ് നീട്ടി, നിറപുഞ്ചിരിയോടെ ആ അമ്മ അവളുടെ കൈയിൽ നിന്ന് ചായക്കപ്പ് വാങ്ങി… മോളെ, ഞങ്ങൾക്കിഷ്ടായി.. ഇനി എന്താന്നെന്ന് വെച്ചാൽ കുട്ടികൾ സംസാരിക്കട്ടെ..

ന്താടോ അങ്ങെനെയല്ലേ…. ചായ കുടിക്കുന്നതിനിടയിൽ ബാലചന്ദ്രൻ പറഞ്ഞതും എല്ലാരും തലയാട്ടി അത് അംഗീകരിച്ചു, ജയേഷിന്റെ മുഖത്താണെങ്കിൽ ഒരു ട്യൂബ് ലൈറ്റ് കത്തിച്ചുവെച്ചേക്കുന്ന പ്രകാശം ഉണ്ട്……. കണ്ണുരുട്ടി അമ്മ അവന് പിന്നാലെ തന്നെ അയയ്ക്കുമ്പോൾ അവളുടെ ശരീരവുംമനസ്സും ഒരുപോലെ വെന്തു…. താൻ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെടോ??? ഗാർഡൻ ഏരിയയിലെ സ്റ്റോൺ ബെഞ്ചിനരികിൽ നിന്നവൻ ചോദിച്ച ചോദ്യത്തിന് ഒന്ന് തലയാട്ടുക മാത്രമാണ് ചെയ്തത്………….. എനിക്ക് തന്നെ പണ്ടേ ഇഷ്ടമായിരുന്നു… പണ്ടേ എന്ന് വെച്ചാൽ കോളേജിൽ വെച്ച് അല്ലാട്ടോ, അതിന് മുൻപ് ശ്രീദേവ് അങ്കിളിന്റെ കൂടെ തന്നെ കണ്ടിട്ടുണ്ട്, അന്നുമുതൽ എന്തോ ഒരു ഇഷ്ടം തോന്നി, പിന്നെ കോളേജിൽ ആദ്യമായി എന്നോട് ധിക്കാരം പറഞ്ഞ പെണ്ണിനോട് ഒരു ആരാധന തോന്നി പയ്യെ പയ്യെ അത് പ്രണയമായി മാറുകയായിരുന്നു….

എന്തോ നേരിട്ട് വന്ന് പറഞ്ഞ് ക്ളീഷേ ഏർപ്പാട് നടത്താൻ എനിക്ക് തോന്നിയില്ല.. അല്ല, അങ്ങെനെ വന്നാൽ താൻ yes പറയുമായിരുന്നില്ലല്ലോ…………. തനിക്ക് നേർക് നിന്ന് സംസാരിക്കുന്ന ജയേഷിൽ വന്ന മാറ്റങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു അവൾ….കാലം ഒരാളെ ഇങ്ങെനെ മാറ്റുമോ?? കോളേജിൽ എന്തിനും ഏതിനും ചട്ടമ്പിയായിരുന്ന മനുഷ്യനാണ്, ഇന്നിങ്ങെനെ….. ഒരുവേള തന്റെ കാതിനെയും കണ്ണിനേയും ആവിശ്വസിക്കാൻ അവൾക്ക് തോന്നി…. എന്താടോ തനിക്ക് ഒന്നും സംസാരിക്കാനില്ലേ????? അവളോടായി അവൻ ചോദിച്ചതിന് എന്തുത്തരം പറയുമെന്നറിയാതെ അവൾ കുഴങ്ങി…… തനിക്കറിയുമോ?? എനിക്കെല്ലാം എന്റെ അമ്മയായിരുന്നു…….

അച്ഛന്റെ സ്ഥാനങ്ങൾ അച്ഛനെ എന്നിൽ നിന്ന് കുഞ്ഞിലേ അകറ്റി, എന്നേക്കാൾ അച്ഛന് അച്ഛന്റെ പാർട്ടിയും പാർട്ടിക്കാരും ആയിരുന്നു വലുത് ……… കാലം കഴിയവേ അത് അച്ഛനും അമ്മയ്ക്കുമിടയിൽ വഴക്ക് വരെയുണ്ടാക്കി…. എന്റെ കോളേജ് കാലഘട്ടത്തിൽ ആയിരുന്നു അത്… അമ്മയുടെ കണ്ണീര് എന്നേ മറ്റൊരാളാക്കി മാറ്റി….. എന്തിനോടും എനിക്ക് വിരക്തി തോന്നി . …… നാളുകൾ കഴിയവേ അച്ഛന് മനസ്സിലായി, തന്റെ പാർട്ടിയും പാർട്ടിക്കാരും എന്നുമൊന്നും തന്റെ കൂടെ കാണില്ല എന്ന്…….അവർ മാത്രം പോരാ എന്ന്……….., അച്ഛൻ സ്ഥാനങ്ങൾ എല്ലാം ഒഴിഞ്ഞു, എന്നാലും പാർട്ടിക്കാർ നിർബന്ധിച്ചു അച്ഛനെ സെക്രട്ടറി ആക്കി…പയ്യെ പയ്യെ ഞങ്ങൾക്കിടയിലേക്ക് പഴയ സ്നേഹംകടന്നുവന്നു, അതോടെ എന്നിലും മാറ്റങ്ങൾ വന്നു… പിജി കഴിഞ്ഞ് ആദ്യമൊരു കമ്പിനിയിൽ ജോലി ചെയ്തു. പിന്നെ സ്വന്തം കമ്പിനിയിൽ തന്നെ ജോയിൻ ചെയ്തു… ഇപ്പോ സുഖം സ്വസ്ഥം…

അങ്ങെനെയിരിക്കുമ്പോഴാ തന്റെ കാര്യം വീട്ടിൽ പറഞ്ഞാലോ എന്ന് കരുതിയത്.. ആദ്യം അമ്മയോടായിരിന്നു അവതരിപ്പിച്ചത്, അമ്മ വഴി അച്ഛനെയും…. രണ്ടാൾക്കും അപ്പോൾ തന്നെ കാണണം ന്നായി… പിന്നെ അതൊരു പ്രൊപോസൽ ആയി ഇങ്ങട് വന്നു…… ഒരു കഥ കേൾക്കുമാതിരി അവനായി അവൾ കാതോർക്കുകയായിരുന്നു…… മതി ആയില്ലേ….. വിച്ചുവിന്റെ ശബ്ദം കേട്ട് രണ്ടാളും പിന്തിരിഞ്ഞു….. ദേ അവിടെ എല്ലാരും ഇറങ്ങാറായി.. ബാക്കി പിന്നെ ട്ടോ…. വാകയുടെ തോളിൽ കൂടി കൈ ഇട്ടുകൊണ്ട് വിച്ചു പറഞ്ഞതും ജയേഷിൽ ഒരു ചമ്മിയ ഭാവം വിരിഞ്ഞു……. യാത്ര പറഞ്ഞിറങ്ങും മുൻപേ ആ അമ്മ അവളുടെ നെറുകയിൽ തലോടി കവിളിൽ മുത്തി….. എന്തോ ഒരു ശില കണക്കെ അങ്ങെനെ നിൽക്കാനെ അവൾക്കപ്പോൾ കഴിഞ്ഞിരുന്നുള്ളൂ……………..

അവരെല്ലാം പോയതും എല്ലാരും കൂടി അവൾക്ക് ചുറ്റിനും കൂടി…. മോളെ…….. നിനക്ക് ഇഷ്ടായോ………. എല്ലാർക്കും അറിയാനുള്ളത് ആ ഒരേ ഒരു കാര്യം മാത്രം……….. എന്നാൽ ഒന്നും പറയാതെ അവൾ അകത്തേക്ക് പോയി…. ശ്രീ ഏട്ടാ…….. താൻ വാ…. ആനിയുടെ നോട്ടം കണ്ടതും അയാൾ അവരെ കൂട്ടി അകത്തേക്ക് നടന്നു ഒപ്പം വിച്ചുവും….. സെറ്റിയിലായി ഇരിക്കുന്ന വാകയുടെ ചുറ്റിനും അവരിരുന്നു…. മോളെ, നിന്നോട് പറയണമെന്ന് കരുതിയതാ.. പക്ഷേ….. ശ്രീദേവിന്റെ ശബ്ദം ഒരു തുടക്കമെന്നപ്പോലേ അവളുടെ കാതിൽ മുഴങ്ങി, പിന്നാലേ മറ്റുള്ളവരുടെ കൂടി ന്യായീകരണം ഉണ്ടാകുമെന്നവൾ ഊഹിച്ചു…. തെറ്റിയില്ല അങ്ങെനെ തന്നെ ഉണ്ടായത്……

മോളെ, വിച്ചുവിന്റെ ഇഷ്ടം നിനക്കറിയാലോ ശില്പ മോൾടെ വീട്ടുകാർ നമ്മളെപ്പോലെ അല്ല, ജാതകവും അതും ഇതുമൊക്കെ അവർക്ക് വല്യകാര്യമാ….. വിച്ചുവിന്റെ ജാതകമൊക്കെ അവർ തന്നെ എഴുതിപ്പിച്ചു, ഒത്തുനോക്കി…മൂന്നാലു മാസത്തിനുള്ളിൽ കല്യാണം ഉണ്ടാകണം ന്നു..ഞങ്ങളത് സമ്മതിച്ചതാ പക്ഷെ അവർക്ക് ഒരു നിർബന്ധം,പെങ്ങള് കെട്ടാതെ ഇരിക്കുമ്പോൾ ആങ്ങള കെട്ടുന്നത് മോശമാണ് ന്ന്.. അവരൊക്കെ അങ്ങെനെയുള്ള ചിന്താഗതിക്കാരാ….. ഇവനാണെങ്കിൽ ആ കൊച്ചിനെ തന്നേ കേട്ടുള്ളൂ ന്നു പറഞ്ഞു നിൽക്കുവല്ലേ? അപ്പോഴാ ഈ പ്രൊപോസൽ വന്നത്.. ബാലചന്ദ്രസാറിനെ നമുക്കൊക്കെ അറിയാലോ അപ്പോൾ പിന്നെ…….. അച്ഛന് പിന്നാലെ അമ്മ പറഞ്ഞുനിർത്തിയപ്പോൾ അവളുടെ കണ്ണുകളെത്തിയത് വിച്ചൂവിലേക്കായിരുന്നു…. അവന്റെ പ്രണയം……….

ശില്പ ചേച്ചിയോട് ഒന്ന് രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്, വല്യ അടുപ്പമില്ലെങ്കിലും ഏട്ടൻ ന്നു പറഞ്ഞാൽ ജീവനാണ്………. അങ്ങെനെയുള്ളവരെ താൻ കാരണം വേർപെടുത്താൻ തോന്നുന്നില്ല… പക്ഷെ.. ജയേഷ്…. കലങ്ങിമറിഞ്ഞ സാഗരമായിരുന്നു ആ നിമിഷം അവളുടെ മനസ്സ്……… ഒരെത്തുംപിടി കിട്ടാതെ ഒരു കയത്തിൽപെട്ടതുപോലെ……… മോളെ അച്ഛനൊരിക്കലും നിര്ബന്ധിക്കില്ല… മറ്റെന്തിനെക്കാളും നിക്ക് നീയാ വലുത്… ഞങ്ങളുടെ ഇഷ്ടത്തിനല്ല, നിന്റെ ഇഷ്ടത്തിനാ ഇവിടെ മുൻ‌തൂക്കം…ന്റെ കുട്ടി നന്നായി ആലോചിച്ചു ഒരു മറുപടി പറഞ്ഞാൽ മതി….. അവളിലെ വേലിയേറ്റം മനസ്സിലാക്കിയതുപോലെ അച്ഛന്റെ കൈകൾ ആ നെറുകയിൽ തലോടി….. എങ്ങെനെയെങ്കിലും അവിടെനിന്ന് തന്റെ റൂമിലെത്താന് തോന്നിയവൾക്ക്…

തന്നിലെ സന്തോഷവും ദുഃഖവും ദേഷ്യവും പ്രണയവും വിരഹവും എല്ലാം ഏറ്റ് വാങ്ങിയ ആ ചുമരുകൾക്കുള്ളിൽ ഒതുങ്ങികൂടാൻ അവൾ വല്ലാതെ കൊതിച്ചു……. ഒന്നും പറയാതെ എണീറ്റ് പടവുകൾ കയറുമ്പോൾ മനസ്സോരു പിടിവലിയിലായിരുന്നു………… വാതിലടച്ച് കട്ടിലിലേക്ക് ചായുമ്പോൾ കണ്ണുകൾ നിറഞ്ഞുതൂകി……… കണ്ണടയ്ക്കുമ്പോൾ സഖാവും ദേവകൃപയുമായുള്ള ആ രംഗമാണ് മനസ്സിലേക്കോടിയെത്തുന്നത്……… അതോർക്കും തോറും സ്വയം നഷ്ടപ്പെട്ടുപോയി….. ജയേഷ്… ഒരിക്കൽപോലും അവനെ അങ്ങെനെ ചിന്തിച്ചിട്ടില്ല… ഇപ്പോൾ…. തനിക്ക് മുന്നിൽ വിധി ഒരു കോമാളി വേഷം കെട്ടിയാടുന്നതായി അവൾക്ക് തോന്നി………… ഏട്ടന്റെ മുഖമോർക്കും തോറും സഹതാപമാണ് ഉള്ളിൽ തോന്നുന്നത്, സഖാവിന്റെ മുഖം ആ സ്ഥാനത്തെത്തുമ്പോൾ അതൊരു വാശി ആയിമാറി………. ഇതാണോ പ്രണയം???? നഷ്ടപ്പെടലുകൾമാത്രമുള്ള പ്രണയം……………..

കഴുത്തിടയിലേക്ക് ഒഴുകിയിറങ്ങിയ കണ്ണുനീർതുള്ളികളെ ആ ശരീരം ഏറ്റ് വാങ്ങി……. അന്നൊരിക്കൽ തനിക്ക് മുന്നിൽ വേഷം കെട്ടിയ വിധി വീണ്ടും തനിക്ക് മുന്നിൽ ഒരു കോമാളിയായി വന്നിരിക്കുന്നു……. ഓർമകളിൽ നിന്നുമവൾ മെല്ലെ മൂരി നിവർത്തി……. റൂമിലേക്ക് പാളി ഒന്ന് നോക്കി…, അവൻ കിടന്നിരിക്കുന്നു…. മേശമേൽ പൊട്ടിച്ച ടാബ്‌ലെറ്റിന്റെ സ്ട്രിപ്പ് ടേബിളിൽ ലാമ്പിന്റെ വെട്ടത്തിലൊരു മിന്നാമിനുങ്ങുപോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു…… സ്ലീപ്പിങ് ബിൽസ് കഴിച്ചിരിക്കുന്നു…… സ്വയം ഒരു പുച്ഛം അവളിൽ ഉയർന്നിരുന്നു…… അവിടെനിന്നും എണീറ്റ് അവനരികിലേക്ക് നടക്കുമ്പോൾ കാലുകൾ വിറയ്ക്കുന്നുണ്ടായിരിന്നു….. ഒരു ഗുളിക കൊണ്ടെങ്കിലും നിങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നുണ്ടല്ലോ കണ്ണേട്ടാ……. എനിക്കതിന് പോലും ആകുന്നില്ലല്ലോ….ഈ മാറിന്റെ ചൂടറിയാതെ ഈ വാക മയങ്ങുമെന്ന് നിങ്ങൾക്ക് തോന്നിയോ???………..

മിഴിനീരവന്റെ മുഖത്തേക്ക് ഇറ്റ്വീണുകൊണ്ടിരുന്നു………….. ഭ്രാന്താണ് മനുഷ്യാ എനിക്ക് നിങ്ങൾ……. അതിനിയും മനസ്സിലായില്ലേ നിങ്ങൾക്ക്? അതോ എല്ലാമറിഞ്ഞിട്ടും എന്നേ ഭ്രാന്തിയാക്കുന്നതാണോ????? അവനരികിലിരുന്ന് ആ കൈകൾ തന്റെ കൈകൾക്കുള്ളിലാക്കി അവൾ പുലമ്പികൊണ്ടേയിരിന്നു….. കണ്ണേട്ടാ… കണ്ണേട്ടനില്ലാതെ ഞാൻ എങ്ങെനെ ജീവിക്കും?????ഒരുനിമിഷം നിങ്ങൾ എന്നിൽ നിന്നകന്നപ്പോൾ കണ്ടില്ലേ എന്റെ മാനത്തിന് ഒരുത്തൻ വിലഇട്ടേക്കുന്നത്….. അതുപോലെ ഇനിയും ഉണ്ടാകില്ലേ……….. അപ്പോഴൊക്കെ ഞാൻ ആരുടെ തോളിലാ ചായേണ്ടത്???? ആരാ എന്നേ ചേർത്ത് പിടിക്കുന്നത്???? ഈ കൈകളിൽ അല്ലാതെ മറ്റെവിടെയെങ്കിലും എനിക്ക് സുരക്ഷ ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ഏട്ടാ………. അവൾ കരഞ്ഞുകൊണ്ടേയിരുന്നു………..

അവളുടേ മനസ്സിലേക്ക് ഓരോ തവണയും അവൻ തന്നെ പൊതിഞ്ഞുപിടിച്ചതോർമവന്നു………… വെറുപ്പോടേ താൻ പെരുമാറിയിട്ടും ഒരിക്കൽപോലും അവൻ തന്നെ അകറ്റിമാറ്റിയിട്ടില്ല…. ആരുമില്ലാതായപ്പോഴും ചേർത്തുപിടിക്കുക മാത്രമാണ് ചെയ്തത്………. എന്തിന് മാസംതോറും വിരുന്നെത്തുന്ന വേദനയെറിയ ദിവസങ്ങൾ പോലും അവന്റെ സാമീപ്യം കൊണ്ട് ശാന്തമാക്കിമാറ്റിയിരുന്നു അവൻ………………… പെട്ടെന്നെന്തോ ഓർത്തതുപോലെ അവളുടെ കണ്ണുകൾ വലിച്ചുതുറക്കപ്പെട്ടു…………. ആ മിഴികൾ പോയത് ചുമരിന്മേൽ ഇട്ടിരിക്കുന്ന കലണ്ടറിലേക്കായിരുന്നു……….. അക്കങ്ങൾ കണക്കുകൂട്ടി വിരലുകളിലെണ്ണുമ്പോൾ മുഖം ആ വേദനയിലും വിടരുകയായിരുന്നു…. കഴിഞ്ഞിരിക്കുന്നു….. ചെറു നിശ്വാസത്തോടെ അത് പറയുമ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത തണുപ്പ് പടരുന്നതവൾ അറിഞ്ഞു.. മെല്ലെ കൈകൾ ഉദരത്തിലേക്ക് നീണ്ടു…………

പൊടുന്നനെ എന്തോ ഓർത്തതുപോലെ ഷെൽഫ് തുറന്ന് തപ്പി……….. കഴിഞ്ഞ തവണ തോന്നിയ സംശയത്തിന് ആയുഷിനെക്കൊണ്ട് വാങ്ങിച്ച പ്രഗ്നൻസി കിറ്റ് അവളുടെ കൈയിൽ തടഞ്ഞു….. അന്നത് ചെക്ക് ചെയ്യേണ്ടി വന്നില്ല, അതിനുമുന്നേ ചുവപ്പ് ശരീരത്തിൽ പടർന്നിരുന്നു………. പാക്കറ്റ് പൊട്ടിച്ച് കിറ്റ് എടുത്ത് അവളുടെ മിഴികൾ അവനെ തേടി………. കണ്ണുകളടച്ച് താലിയിൽ പിടിമുറുക്കി…….. ബാത്രൂമിൽ റിസൾട്ടിനായി കാത്തിരിക്കുമ്പോൾ ഒരുവേള ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നിപോയി അവൾക്ക്……. ഒടുവിൽ ചുവന്നവെട്ടം കത്തിയത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം വന്നു പൊതിഞ്ഞു………. വാവേ…….. കൈകൾ ഉദരത്തെ വലയം ചെയ്തു…….

അതുവരെ വേദനയാൽ ഒഴുകിയ കണ്ണുനീരിന് ഇത്തവണ സന്തോഷത്തിന്റെ മാധുര്യമായിരുന്നു……….. വീണ്ടും വീണ്ടും അവൾ ആ ചുവപ്പിലേക്ക് നോക്കി….. ചുവപ്പ്…. തന്നെ ഒരിക്കലും ചതിക്കില്ലെന്നുറപ്പുള്ള വർണ്ണം……… ഈ വാകയെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന വർണ്ണം…………. തന്റെ സഖാവിന്റെ വലം കൈയിലെ കൊടിനിറവും ചോരചുവപ്പ് തന്നെ, അവന്റെ പ്രണയാംശത്തെ തന്റെ ഗർഭം കൈകൊണ്ടതും അതേ ചുവപ്പിനാൽ തന്നെ………………… വാവേ….. വീണ്ടും വീണ്ടും ആ ചുണ്ടുകൾ ഉരുവിട്ടു………… കണ്ണുകൾ നീർത്തിളക്കത്തോടേ…… തുടരും

വാക…🍁🍁 : ഭാഗം 13

Share this story