തിരിച്ചു വരവ് : ഭാഗം 3

തിരിച്ചു വരവ് : ഭാഗം 3

എഴുത്തുകാരി: അശ്വതി കാർത്തിക

കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ഒന്ന് രണ്ടു വണ്ടികൾ വീട്ടിൽവന്ന് നിന്നു… 🌹🌹🌹🌹🌹🌹🌹 കാർത്തിക് ഒഴിച്ചു ബാക്കി ആ വീട്ടിലെ പുരുഷൻമാർ എല്ലാം എത്തിച്ചേർന്നു….. ഒരാളുടെ ഒഴിച്ച് ബാക്കി എല്ലാവരുടെയും മുഖത്ത് എന്നെ കണ്ടതും ദേഷ്യവും വെറുപ്പും എല്ലാം നിറയുന്നത് ഞാനറിഞ്ഞു…. #അച്ഛൻ : എല്ലാം ഉപേക്ഷിച്ച് ഇവിടെനിന്നും പോയതല്ലേ നീ പിന്നെ എന്തിനാണ് ഈ തിരിച്ചുവരവ്…. ഞാനല്ലല്ലോ ഇറങ്ങിപ്പോയത് നിങ്ങൾ എല്ലാവരും എന്നെ അടിച്ചിറക്കി വിട്ടതല്ലേ വീട്ടിൽ നിന്നും.തിരിച്ചു വരില്ല എന്ന് വിചാരിച്ചുവോ എല്ലാവരും… അന്ന് എനിക്ക് പറയാനുള്ളത് ഒന്നും കേൾക്കാൻ നിങ്ങൾ കൂട്ടാക്കിയില്ല.

ഒരു നികൃഷ്ടജീവി യോട് എന്ന പോലെയല്ലേ നിങ്ങളെല്ലാവരും എന്നോട് പെരുമാറിയത്…. #അച്ഛൻ : ഇപ്പോഴും നീ പറയുന്ന ഒന്നും കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല. മുറിച്ചുമാറ്റിയ ബന്ധങ്ങളൊന്നും കൂട്ടിച്ചേർക്കാൻ ഇവിടെ ആർക്കും ആഗ്രഹവുമില്ല.. നിനക്ക് ഇവിടെ നിന്നും പോകാം… അങ്ങനെ നിങ്ങൾ പറയുമ്പോഴേക്കും ഇറങ്ങിപ്പോകാനല്ലച്ചാ ഞാൻ തിരിച്ചു വന്നത്…. നിങ്ങളുടെ മകൻ കെട്ടിയ താലി ഇപ്പോഴും എന്റെ കഴുത്തിൽ ഉണ്ട്. അയാളുടെ ഭാര്യ ആയിട്ട് തന്നെയാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്… അത് എന്റെ കഴുത്തിൽ ഉള്ളടത്തോളം കാലം സകല അധികാരത്തോടെ കൂടെ തന്നെ ഞാൻ ഈ വീട്ടിൽ ജീവിക്കും… #ഏട്ടത്തി : ഓഹോ ഇവിടുന്ന് കുറച്ചുനാൾ അങ്ങ് മാറി നിന്നപ്പോഴേക്കും നീ തിരിച്ചു സംസാരിക്കാൻ ഒക്കെ നന്നായിട്ട് പഠിച്ചല്ലോ…

പണ്ട് ആരെന്തുപറഞ്ഞാലും മിണ്ടാതെ മോങ്ങിക്കൊണ്ടിരുന്ന പെണ്ണ് ആണ് കണ്ടില്ലേ, വല്ലാടത്തും ഒക്കെ പോയി സകല വിദ്യകളും പഠിച്ചിട്ടാണ് വന്നിരിക്കുന്നത്,. ഏട്ടത്തി ഞാൻ വല്ലടതും ഒന്നും പോയതല്ല ജോലിയായിരുന്നു…ബാംഗ്ലൂരിലായിരുന്നു ഇത്രയും നാൾ… നല്ല അന്തസ്സായിട്ട് പണിയെടുത്ത തന്നെയാണ് ജീവിച്ചത് പിന്നെ നിങ്ങളുടെ അടുത്ത് പിടിച്ചു നിൽക്കാൻ കുറച്ച് വിദ്യകളൊക്കെ പഠിക്കണ്ടേ. അത് നേരത്തെ എനിക്കറിയില്ലായിരുന്നു അതുകൊണ്ടാണ് ഈ ഗതി വന്നത്.. #അച്ഛൻ : നീ ഇനി എന്തൊക്കെ പറഞ്ഞാലും ശരി നിന്നെ ഈ വീടിന്റെ പടി കയറാൻ ഞാൻ സമ്മതിക്കില്ല….. അച്ഛനും ഏട്ടത്തിയും ഒക്കെ അത്രയും സംസാരിച്ചിട്ടും ഗിരീയേട്ടൻ ഒന്നും പറയാതിരുന്നത് ആദ്യം എന്നെ സങ്കടപ്പെടുത്തി..

പിന്നെ ആലോചിച്ചപ്പോൾ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നല്ലോ അച്ഛൻ പറയുന്നത് തന്നെ ആയിരുന്നല്ലോ വേദവാക്യം…. ജാനകി ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ നിനക്ക് ഈ വീടിന്റെ മുറ്റത്തു നിന്നും ഇറങ്ങാം ഇവിടെ ആരുമില്ല… ഞാൻ പറഞ്ഞല്ലോ അച്ഛാ.. കുറച്ചുനാൾ ഇവിടെ നിൽക്കാൻ തന്നെയാണ് എന്റെ തീരുമാനം. അതിന് റെഡിയായി തന്നെയാണ് ഞാൻ വന്നത് നോക്കൂ സാധനങ്ങളെല്ലാം കാറിൽ ഉണ്ട്… അച്ഛൻ എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അകത്തേക്ക് കയറിപ്പോയി… ബാക്കിയെല്ലാവരും അച്ഛന്റെ ഒപ്പം തന്നെ പോയി.. ഗിരി ഏട്ടൻ അറിയാതെപോലും എന്റെ നേരെ ഒന്നും നോക്കിയില്ല… ബാഗ് എടുത്തു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും എന്റെ മുൻപിൽ വാതിൽ കൊട്ടി അടച്ചു…. ❣❣❣

അകത്തു എല്ലാവരും കൂടെ ചർച്ചയിൽ ആണ്… #മിഥുൻ : എന്നാലും അവൾക്ക് എന്ത് ധൈര്യം ഉണ്ടായിട്ട് ആണ് പിന്നെയും തിരിച്ചു വന്നത്… #ഏട്ടത്തി : അന്നേ ബന്ധം പിരിയേണ്ടത് ആയിരുന്നു.അന്ന് ഗിരിക്ക് അല്ലാരുന്നോ കൂടുതൽ വിഷമം…. #ഗിരി : അന്ന് അവളുടെ അച്ഛനുമമ്മയും മരിച്ച സാഹചര്യത്തിൽ എങ്ങനെ ഡിവോഴ്സ് നെ പറ്റി പറയും.. എത്രയായാലും കുറച്ചുനാൾ എന്റെ ഒപ്പം ജീവിച്ചത് അല്ലേ… മാനസികമായി തകർന്ന ഇരിക്കുന്ന ഒരാളെ പിന്നെയും കുത്തിനോവിക്കുന്ന രീതി എനിക്കറിയില്ല.. അത്രയും പറഞ്ഞ് ഗിരി എണീറ്റ് പോയി #ഏട്ടത്തി : അവൻ ഇപ്പോഴും അവളോട് ചായവ് തന്നെയാണ്… നമ്മളോട് പറയുന്നില്ല എന്നെ ഉള്ളു… #അച്ഛൻ :മതി നിർത്താൻ നോക്ക്…

എന്തായാലും അവളെ അകത്തേക്ക് കയറ്റാൻ തീരുമാനിച്ചിട്ടില്ല…. ആ വിഷയം വിടാം….. അങ്ങനെ ഒക്കെ അവർ അകത്തു ഇരുന്നു തീരുമാനിച്ചു എങ്കിലും തോറ്റു പിന്മാറാൻ തയ്യാറല്ലത്ത പെണ്ണൊരുത്തി പുറത്തു നിൽപ്പുണ്ടായിരുന്നു…. ഒരിക്കലും ഒരു തിരിച്ചുവരവ് ഞാൻ ആഗ്രഹിച്ചതല്ല പക്ഷേ എന്നെ ഇവിടെ എത്തിച്ചതാണ്… അതെന്തിനാണെന്ന് അറിയാതെ ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല.. എങ്ങനെയൊക്കെ നിങ്ങൾ എന്നെ തോൽപ്പിക്കാൻ ശ്രമിച്ചാലും… 🌹❣🌹

ഏകദേശം അര മണിക്കൂർ കഴിഞ്ഞു… ജാനി കാറിൽ ചാരി മുറ്റത്തു തന്നെ നിൽക്കുകയാണ് ഇപ്പോഴും…. കോളിംഗ് ബെൽ അടിക്കുന്ന കേട്ടാണ് മിഥുൻ വാതിൽ തുറന്നത്… ജാനി ആയിരിക്കും വന്നത് എന്ന് വിചാരിച്ചു വാതിൽ തുറന്ന മിഥുന്റെ മുൻപിലേക്ക് ഒരു പോലീസുകാരൻ ആണ് വന്നത്… നമസ്കാരം….. അതും പറഞ്ഞ് ആ പോലീസ് ഓഫീസർ അകത്തേക്കു കയറി… #മിഥുൻ :മനസ്സിലായില്ല…. ഈ പോലീസ് വേഷത്തിൽ കണ്ടിട്ടും എന്നെ നിങ്ങൾക്ക് മനസ്സിലായില്ലേ… #മിഥുൻ : അതല്ല സാർ ഇവിടെ എന്താണെന്ന് മനസ്സിലായില്ല അതാണ് ഉദ്ദേശിച്ചത്.. അതൊക്കെ മനസ്സിലാക്കി തരാം അച്ഛനെ വിളിക്കൂ… അച്ഛനെ വിളിക്കാനായി മിഥുൻ തിരിഞ്ഞപ്പോഴേക്കും അദ്ദേഹം വന്നു… #അച്ഛൻ : ആഹാ ,,,, സാറെന്താ ഇവിടെ… അവർ പരസ്പരം പരിചയഭാവതിൽ ചിരിച്ചു….

മാധവൻ എന്ന പേര് കണ്ടുള്ളൂ നിങ്ങളുടെ വീട് ആകും എന്ന് ഞാൻ വിചാരിച്ചില്ല.. ഒരു പരാതി കിട്ടിയിട്ട് വന്നതാണ്.. ജാനകി ഗിരിധർ. അവരാണ് പരാതി തന്നത് അവരുടെ ഭർത്താവിന്റെ വീട്ടിലേക്ക് കയറാൻ സമ്മതിക്കുന്നില്ല.. ജീവനു വരെ ഭീഷണി ഉണ്ടാക്കുന്ന സാഹചര്യം ആണ് ഇവിടെ അതിനു പ്രൊട്ടക്ഷൻ വേണം എന്നാണ് പരാതി… അവരുടെ പരാതി മാത്രമല്ല മുകളിൽ നിന്നും വിളിച്ചു പറഞ്ഞിട്ടുണ്ട്.. നിങ്ങളുടെ മരുമകൾക്ക് നല്ല പിടിപാട് ഒക്കെ ഉണ്ടല്ലേ….. ആ പോലീസ് ഓഫീസർ എല്ലാവരെയും നോക്കി ചോദിച്ചു… ആരും ഒന്നും മിണ്ടിയില്ല അത്‌ ഒക്കെ പോട്ടെ… വന്ന കാര്യത്തിലേക്ക് കടക്കാം.. പരാതി തന്ന സ്ഥിതിക്ക് ഈ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ്….

അതുകൊണ്ട് ദയവായി നിങ്ങൾ സഹകരിക്കണം അല്ലെങ്കിൽ എനിക്ക് ആക്ഷൻ എടുക്കേണ്ടിവരും…. ആരും ഒന്നും മിണ്ടിയില്ല….. കൂടെ ഉണ്ടായിരുന്ന വനിത പോലീസുകാരി യോട് ജാനകിയെ കൂടി അവിടേക്ക് വരാൻ ഓഫിസർ പറഞ്ഞു… ഈ കുട്ടിക്ക് ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ നിങ്ങൾക്കെതിരെ ഞാൻ ആക്ഷൻ എടുക്കും അതുകൊണ്ട് എല്ലാവരും സഹകരിക്കണം… അപ്പോഴേക്കും പോലീസ് ഓഫീസറുടെ ഫോണിലേക്ക് ഒരു കോൾ വന്നു… എല്ലാം ശരിയാക്കിയിട്ടുണ്ട് മാം…

ജാനകിയേ വീട്ടിലേക്ക് കയറ്റി. വേറെ പ്രശ്നം ഒന്നും ഇല്ല. ശരി… അപ്പൊ ശരി ഞങ്ങൾ പോകുന്നു… ആരും ഒരു പ്രശ്നത്തിന് മുതിരരുത്. ഇപ്പോഴത്തെ നിയമം എല്ലാവർക്കും അറിയാവുന്നത് ആണല്ലോ… ഞാൻ വേറൊന്നും പറയേണ്ടല്ലോ #മിഥുൻ : വേണ്ട സാർ ഞങ്ങൾ നോക്കി കൊള്ളാം….. അപ്പൊ ശരി ജാനകി…. Take care….. വിജയി ഭാവത്തോടെ അകത്തേക്ക് കയറുന്ന ജാനകിയേ പുച്ഛത്തോടെ നോക്കി എല്ലാവരും പോയി… തുടരും

തിരിച്ചു വരവ് : ഭാഗം 2

Share this story