ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 14

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 14

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കവല എത്തിയത് പോലും ഞാനറിഞ്ഞില്ല…….. ആളെ തന്നെ നോക്കിയിരിക്കുകയായിരുന്നു…….. ആൾ എഴുന്നേറ്റപ്പോഴാണ് കവല എത്തി എന്നത് പോലും തനിക്ക് ബോധം വന്നത്……… പെട്ടെന്ന് ചമ്മലോടെ ആളെ നോക്കി……. ആളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്ന പോലെ തോന്നി……… പുറകിലത്തെ വാതിലിലൂടെയാണ് ആൾ ഇറങ്ങിയത്……… മുന്നിലൂടെ ഇറങ്ങുമ്പോൾ തന്നെ കണ്ടിരുന്നു കടയടച്ച് തന്നെ കാത്തു നിൽക്കുന്ന അച്ഛനെ……. അവിടെ ഇറങ്ങാൻ തങ്ങൾ മാത്രമേ ആ നിമിഷം ഉണ്ടായിരുന്നുള്ളൂ…….. തന്നെ കണ്ടതും അച്ഛൻ അരികിലേക്ക് വന്നിരുന്നു………. അപ്പോഴാണ് തൻറെ പിന്നാലെ നടന്നു വരുന്ന ആളെ അച്ഛൻ കണ്ടത്……. ” ശിവ ഈ വണ്ടിയിൽ ഉണ്ടായിരുന്നോ……?

അച്ഛൻ ആളോട് ചോദിച്ചു…. “ഉവ്വ് അശോകേട്ട…… വണ്ടിക്ക് ഒരു ചെറിയ പണി, അതുകൊണ്ട് വർക്ഷോപ്പിൽ വച്ചു…….. ആൾ അങ്ങനെ പറയുമ്പോഴും എനിക്കറിയാമായിരുന്നു ആളിന്റെ വണ്ടിക്ക് ഒരു കുഴപ്പവുമില്ല എന്ന്………. ഞാൻ വൈകി വന്നതുകൊണ്ട് ഞാൻ ഒറ്റയ്ക്കായി പോകേണ്ട എന്ന് കരുതി എന്നോടൊപ്പം ബസ്സിൽ കയറിയതാണെന്ന്………. എന്നോടുള്ള കരുതലും സ്നേഹവും ആണ് ആ വാക്കുകളിൽ നിറഞ്ഞു നിന്നത്……….. അച്ഛനോട് അത്രയും പറഞ്ഞ് എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ മുണ്ടിന്റെ തുമ്പും പിടിച്ചു ആൾ നടന്നകന്നു……. പാലം കടക്കുന്നതുവരെ ആളും ഒപ്പം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു…….. കുറെ മുൻപിൽ ആണെന്ന് മാത്രം……… ഒരിക്കലെങ്കിലും ഒരു തിരിഞ്ഞു നോട്ടത്തിനു ആയി ഞാൻ ആഗ്രഹിച്ചിരുന്നു…… പക്ഷേ അത് കിട്ടിയിരുന്നില്ല……

പാലം കഴിഞ്ഞ് ആൾ അടുത്ത വഴിയിലൂടെ തിരികെ പോകുമ്പോൾ ആളെ ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു……… ഇല്ല തന്നെ നോക്കുന്നില്ല……. വേദനയോടെ നിന്നപ്പോൾ ആ നിമിഷംതന്നെ ആളും എന്നെ തിരിഞ്ഞു നോക്കിയിരുന്നു……. ആ ഒരു നോട്ടം മാത്രം മതിയായിരുന്നു ഇനിയുള്ള എൻറെ സ്വപ്നങ്ങൾക്ക്………. ഈ രാത്രി എനിക്ക് സമാധാനം ആയി ഉറങ്ങാൻ…….. ” അയാള് കേദരത്തെ അല്ലേ അച്ഛാ…….? വെറുതെ അച്ഛനോട് ചോദിച്ചു…… ” അതെ……. ” അയാൾ എന്തിനാ ജോലിക്ക് പോകുന്നത്…….. ഞങ്ങളുടെ അടുത്തുള്ള വർക്ഷോപ്പിൽ ആണ് ജോലി ചെയ്യുന്നത്…….? അവർക്ക് ഇഷ്ടം പോലെ കാശ് ഒക്കെ ഉണ്ടല്ലോ…….. ഒരു വർക്ഷോപ്പിൽ ജോലി ചെയ്യേണ്ട ആവശ്യം വല്ലതുമുണ്ടോ…….?

അപ്പോഴാണ് ടോർച്ചുമായി ഞങ്ങളെ തിരഞ്ഞു വന്ന അക്കുവിനെയും അമ്മുവിനെയും കണ്ടത്…….. ” നിങ്ങൾ എന്തിനാ ഇവിടെ നിൽക്കുന്നത്……. അച്ഛൻ ചോദിച്ചു….. ” നിങ്ങളെ രണ്ടുപേരെയും കാണാഞ്ഞിട്ട് നോക്കാൻ ഇറങ്ങിയത് ആണ്….. അമ്മ പറഞ്ഞതു കൊണ്ട് വന്നതാ……. മറുപടി പറഞ്ഞത് അക്കു ആയിരുന്നു…. ” ഈ കൊച്ചുകുട്ടികള് ആണേ നോക്കാൻ വിട്ടത്….. അച്ഛൻ ഗൗരവപൂർവം ചോദിച്ചു…… ” നിൻറെ അമ്മയുടെ കാര്യം……. എന്നെ നോക്കി അചൻ പറഞ്ഞു…. “അവിടുന്ന് നോക്കിയപ്പോൾ നിങ്ങൾ മൂന്നാൾ ഉള്ളതുപോലെ തോന്നി….. അമ്മു ആണ് ചോദ്യം ചോദിച്ചത്….. ” അത് കേദാരത്തെ കുട്ടിയാ….. ശിവ….. അവൻ അങ്ങ് ടൗണിലെ ഒരു വർക്ഷോപ്പിൽ ജോലി ചെയ്യുന്നത്…… ”

ഓ…… ആ ചേട്ടൻ ആയിരുന്നോ…..? പെട്ടെന്ന് അമ്മു എൻറെ കൈകളിൽ കയറി പിടിച്ചിരുന്നു….. അവളുടെ ആ പിടുത്തത്തിന് പല അർത്ഥങ്ങൾ ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു…….. “ആ ചേട്ടന് വട്ടാണോ…… ഇട്ടു മൂടാൻ സ്വത്ത്‌ ഉണ്ടായിട്ട് വർക്ഷോപ്പിൽ പോയി ജോലി ചെയ്യാൻ…… ” ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലേ…….. അവർക്ക് ഇട്ടു മൂടാൻ ഉള്ള സ്വത്ത് ഉണ്ട്…… പക്ഷേ ആ കൊച്ചനെ തന്നെ ജോലി ചെയ്ത് ജീവിക്കുന്നതാണ് ഇഷ്ടം എങ്കിലോ…….? അതുകൊണ്ടായിരിക്കും….. അല്ലെങ്കിലും കാർന്നോന്മാർ ആയിട്ട് ഉണ്ടാക്കിവെച്ച ഒക്കെ നമ്മൾ സ്വന്തമാക്കുമ്പോൾ അല്ലല്ലോ സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോഴാണ് ജീവിതത്തിന് അർത്ഥം ഉണ്ടാകുന്നത്……

അങ്ങനെ ആണ് ഒരിക്കൽ ശിവ എന്നോട് പറഞ്ഞത്….. അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ ആ വ്യക്തിത്വത്തിനോട്‌ ഉള്ള ആരാധന ഒരിക്കൽ കൂടി വർധിക്കുന്നത് ആയിട്ടാണ് എനിക്ക് തോന്നിയത്……… ഞങ്ങൾ നാലാളും ഉമ്മറത്തേക്ക് കയറി ചെന്നപ്പോൾ തന്നെ കണ്ടിരുന്നു ഞങ്ങളെ നോക്കി ഇരിക്കുന്ന അച്ചുവിനെയും അമ്മയെയും……… ” നീ കൊള്ളാലോ അംബികേ കൊച്ചു പിള്ളേരെ ആണോ രാത്രിയിൽ നോക്കാൻ വേണ്ടി വിടുന്നത്……. ഇവളെ കൂട്ടി ഞാനിങ്ങ് വരത്തില്ലേ…….. ” വിളിച്ചിട്ട് കിട്ടുന്നില്ല…… അതുകൊണ്ട് ഞാൻ പേടിച്ചു പോയി….. ചേട്ടനെ വിളിച്ചിട്ട് ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ്….. “അത് ചാർജ് തീർന്നു പോയി……

പഴയൊരു കീപാഡ് ടൈപ്പ് ഫോൺ ആണ് അതിന് ചാർജ് അധികം നിൽക്കാറില്ല പെട്ടെന്നുതന്നെ തീർന്നു പോകും…… അവൾ ഓർത്തു….. ” നീ എന്താ ഇത്രയും താമസിച്ചത്….. ” എക്സാം തുടങ്ങിയല്ലേ കുട്ടികൾക്ക് ഇനി ചിലപ്പോൾ ഒരാഴ്ച ഈ സമയത്ത് വരാൻ പറ്റൂ…… “കാര്യങ്ങൾ ഒക്കെ പിന്നെ പറയാം നീ പോയി കുളിച്ചിട്ട് വരാൻ നോക്ക്…… അമ്മ അത് പറഞ്ഞതും നേരെ കുളിക്കാനായി മുറിയിലേക്ക് പോയി…….. അപ്പോഴാണ് പിന്നാലെ ഓടി വരുന്ന അമ്മുവിനെ കണ്ടത്……. “കുളിക്കാൻ ഒക്കെ പോകാൻ വരട്ടെ…… സത്യം പറ നിങ്ങൾ രണ്ടുപേരും ഒരുമിച്ച് അല്ലേ വന്നത്…… ” ആര് രണ്ടുപേരും….? ” എടി ചേച്ചി പൊട്ടൻ കളിക്കല്ലേ…… എനിക്ക് മനസ്സിലായി…… ” എടി ബസ്സില് ആൾ ഉണ്ടായിരുന്നു…… പക്ഷേ എന്നേ നോക്കി പോലുമില്ല……

പിന്നെ ഞാൻ കവല വരുമ്പോൾ അച്ഛനും ഉണ്ടായിരുന്നു അവിടെ…… ഞങ്ങൾ രണ്ടു പേരും കൂടെ വന്നു……… ആള് നേരത്തെ മുൻപിൽ പോയി……. പാലം വരെ മുന്നിൽ ഉണ്ടായിരുന്നു…… ” തൽക്കാലം ഇത് വിശ്വസിക്കാൻ അല്ലേ നിർവാഹമുള്ളൂ….. “നിനക്ക് മനസ്സുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി….. “എടി ചേച്ചി നിനക്ക് അടുത്തകാലത്തായി ഒരു ഇളക്കം വെച്ചിട്ടുണ്ട്…….. അതിൻറെ കാരണം എനിക്ക് മനസ്സിലായിട്ടുണ്ട്…… ഈ കാര്യത്തിൽ എന്നെ വലുതായി ഉപദേശിച്ച ആള് അല്ലേ….. വേണെങ്കിൽ ഞാൻ ഫ്രീ ആയിട്ട് ഉപദേശം തരാം…… പ്രേമം എന്നു പറയുന്നത് ഈ പ്രായത്തിൽ തോന്നുന്ന ഒരു ഒരുതരം ഭ്രമം ആണ്……

അതിന് വലിയ സംഭവം ഒന്നും ഉണ്ടാവില്ല…… നമ്മുടെ അച്ഛൻ അമ്മ ഒക്കെ മറന്ന് ഒന്നും ചെയ്യരുത്….. ” നീ എന്നെ കളിയാക്കിയത് ആണെന്ന് എനിക്ക് മനസ്സിലായി……… എന്താണെങ്കിലും എൻറെ അച്ഛനെ അമ്മയും മറന്ന ഒരു തീരുമാനം ഞാൻ എടുക്കില്ല………. അത് എനിക്ക് എത്ര പ്രിയപ്പെട്ടത് ആണെങ്കിലും……. ” അപ്പോൾ പ്രിയപ്പെട്ടതാണ് അല്ലേ……? ” നീയൊന്നു മിണ്ടാതിരുന്നേ അമ്മു……. കുടപനയുടെ മറവിൽ നിന്നൊരു കള്ള നോട്ടം കണ്ടേ…… പഠിച്ച കള്ളൻ പണി പറ്റിച്ചടി…. ചിരിയോടെ അവൾ പാടി…. “ഈ പെണ്ണിൻറെ ഒരു കാര്യം….. ചിരിയോടെ അത് പറഞ്ഞു കുളിക്കാൻ ആയിപോയി….. അന്ന് രാത്രി ഉറങ്ങാൻ ഒരു പ്രയാസവുമുണ്ടായിരുന്നില്ല……

എനിക്ക് നൽകിയ ആ നോട്ടം തന്നെ ധാരാളമായിരുന്നു…….. എൻറെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു……… എങ്കിലും എല്ലാവരും ഇത്രയും മോശക്കാരൻ ആണെന്ന് പറയുന്ന ഒരാളെ എങ്ങനെയാണ് അപ്പു നിനക്ക് ഇത്ര അധികം സ്നേഹിക്കാൻ കഴിയുന്നത്…….. സ്വന്തം മനസാക്ഷിയോട് ചോദിക്കുമ്പോഴും ആ ചോദ്യത്തിന് ശരിക്കും ഒരു ഉത്തരം ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് സത്യം……… 🌼🌼🌼🥀🥀🥀🌼🌼🌼🥀🥀🥀🌼🌼🌼 രാവിലെ തന്നെ കുളിച്ച് വീട്ടിലേക്ക് പോകാൻ റെഡിയായി ഇരിക്കുകയായിരുന്നു നീലിമ…… ” വിഷ്ണുവേട്ടാ……. വേഗം റെഡിയായി വന്നേ…. ” നിനക്ക് എന്താടി ഞാൻ റെഡിയായി കൊണ്ടിരിക്കുക അല്ലേ…….

വീട്ടിലേക്ക് പോകുന്ന സന്തോഷത്തിൽ അവൾ പറഞ്ഞു…. ” നിമയ്ക്ക് ഇവിടെയാ സീറ്റ് കിട്ടിയിരിക്കുന്നത്…… അമ്മ പറഞ്ഞത് അവളെ ഇവിടെ നിർത്തി പഠിപ്പിച്ചാലോന്ന് ആണ്….. വിഷ്ണുഏട്ടൻ പറഞ്ഞാൽ അച്ഛനുമമ്മയും സമ്മതിക്കും എന്ന്….. ” അവൾ ഇവിടെ നിന്ന് പഠിക്കുന്നത് എന്തിനാ….. ഹോസ്റ്റൽ ഇല്ലേ….? ” നമ്മൾ ഇവിടെ ഉള്ളപ്പോൾ അവിടെ ഹോസ്റ്റലിൽ നിർത്താൻ പറ്റുമോ…… ” അങ്ങനെ….. അതിനെന്താ ഇവിടെ നിന്നോട്ടെ……. ” പക്ഷേ ഹോസ്റ്റലിൽ നിൽക്കുന്ന തന്നെയായിരുന്നു നല്ലത്…….. “നീ തന്നെ എല്ലാം പറയുന്നു……. അച്ഛന്റെയും അമ്മയുടെയും കാര്യം ഓർത്താണ് എങ്കിൽ അവൾ നിൽക്കുന്നതിന് അച്ഛനും അമ്മയ്ക്കും ഒന്നും ഒരു പ്രശ്നവും ഉണ്ടാവില്ല…… “അതല്ല……

വേറെ ഒരുത്തൻ ഇല്ലേ ഇവിടെ….. “ശിവ ആണോ…… “അതെ…… അവൻ ഉള്ളപ്പോൾ എങ്ങനെ വിശ്വസിച്ചു നിർത്തും…. അമ്മ പറഞ്ഞത് ഇവിടെ നിർത്താൻ ആണ്…… ഞാനാ പറഞ്ഞത് ഹോസ്റ്റലിൽ നിന്നാ മതി എന്ന്…… ഇവിടെ നിങ്ങളുടെ പുന്നാര അനിയൻ ഉണ്ടല്ലോ അവനെ വിശ്വസിക്കാൻ പറ്റുമോ…… ഒരു പെങ്കൊച്ചിനെ ഞാൻ എങ്ങനെയാണ് വിശ്വസിച്ചു ഇങ്ങോട്ട് കേറ്റുന്നത്……. ” ഓഹോ നിൻറെ അനുജത്തി അത്രയ്ക്ക് മോശമാണോ……? ഒരു വീട്ടിൽ നിർത്താൻ കൊള്ളില്ലേ…….? ” എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്….. ഞാൻ പറഞ്ഞത് അവനെ വിശ്വസിച്ചു ഞാനെങ്ങനെ അവളെ ഇങ്ങോട്ട് നിർത്തുന്നത് എന്നാണ്….. ” നിർത്തണ്ടാ……. അവൾ ഹോസ്റ്റലിൽ നിൽക്കട്ടെ….. “എങ്കിലും അവന്റെ കാര്യത്തിൽ നിങ്ങൾ ഒരു തീരുമാനം എടുക്കില്ല അല്ലേ…..? “നീയെന്താ പറഞ്ഞു വരുന്നത്…..

നിന്റെ അനുജത്തിയെ ഇവിടെ കൊണ്ട് നിർത്താൻ വേണ്ടി ഞാൻ എന്റെ അനിയനെ ഇവിടെ നിന്ന് പറഞ്ഞു വിടണോ….? “അവനെ പറഞ്ഞു വിടണ്ട…. നമ്മുക്ക് മാറലോ….. “അത്‌ നടക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്….. അച്ഛന് അത്‌ ഇഷ്ട്ടം അല്ല….. നിർത്ത് നീ ഈ വിഷയം…. ഇത് ഇപ്പോൾ പറഞ്ഞാലും വഴക്കിൽ നില്കും….. എന്തിനാ ഇങ്ങനെ വഴക്കുണ്ടാക്കുന്നത്…..? ” സത്യമല്ലേ നമ്മൾ തമ്മിൽ പ്രണയിച്ച് കല്യാണം കഴിച്ചത് കൊണ്ട് നിങ്ങളുടെ എങ്കിലും കല്യാണം നടന്നത് എന്നാണ് എനിക്ക് തോന്നുന്നത്…….. അല്ലാതെ ഇങ്ങനെ ഒരു വീട്ടിലോട്ടു വേറെ ഏതെങ്കിലും പെണ്ണ് ധൈര്യത്തോടെ കയറിവരുമൊ…..

“നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു വർഷമായി…… അവൻ ജയിലിൽ നിന്ന് ഇറങ്ങിയിട്ടും ഏകദേശം മൂന്ന് വർഷമായി…….. ഈ രണ്ടു വർഷത്തിനിടയ്ക്ക് എപ്പോഴെങ്കിലും അവൻ നിന്നോട് മോശമായി ഇടപെട്ടിട്ടുണ്ടോ……? നീലിമ ഒന്നു പരുങ്ങി…. പക്ഷെ വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു…… ” അങ്ങനെയൊന്നും പ്രത്യക്ഷത്തിൽ കാണിച്ചില്ലെങ്കിലും ഓരോ സാഹചര്യങ്ങൾ അല്ലേ വിഷ്ണുവേട്ടാ ഓരോ മനുഷ്യനെ മാറ്റിമറിക്കുന്നത്…….. അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അവരുടെ തനി സ്വഭാവം പുറത്തു ചാടും…… ” നിന്നോട് പറഞ്ഞു ജയിക്കാൻ എനിക്കറിയില്ല……. 🌼🌼🌼

ജോലിക്ക് പോകാനായി ഇറങ്ങിയപ്പോൾ കണ്ണാടിയിൽ നോക്കി ഒരു പൊട്ട് എടുത്ത് കുത്താൻ നേരം അപർണ്ണയ്ക്ക് പതിവിലും ഒരു തിളക്കം അവളുടെ മുഖത്തിന് തോന്നിയിരുന്നു……. ട്യൂഷൻ സെൻററിലേക്ക് ഇറങ്ങി ചെന്നപ്പോൾ പതിവുപോലെ നോട്ടം വീണ്ടും അവിടേക്ക് തന്നെ എത്തിയിരുന്നു……. പക്ഷേ ഇന്ന് തന്നെ ഞെട്ടിച്ചുകൊണ്ട് ആൾ ഇറങ്ങി നിൽപ്പുണ്ട്…… തന്നെ കാണാൻ വേണ്ടി തന്നെ ആകും എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം…… ആ കണ്ണുകൾ തന്നെ തേടി വന്നിരുന്നു……. തിരിച്ച് ഒരു പുഞ്ചിരി സമ്മാനിക്കാൻ താൻ മറന്നില്ല…… ആ നുണക്കുഴി കവിളുകൾ ഒരിക്കൽക്കൂടി തനിക്ക് വേണ്ടി വിരിയുന്നത് കണ്ടപ്പോൾ സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവൾക്ക്…..

കണ്ണുകൊണ്ടു യാത്ര പറഞ്ഞിട്ട് അകത്തേക്ക് കയറി…… അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടിരുന്നു ഹർഷനെ…. ” ഞാൻതന്നെ നോക്കിയിരിക്കുകയായിരുന്നു….. ഇന്നലെ എപ്പോൾ വീട്ടിൽ എത്തിയിരുന്നു…..? ” ഒരുപാട് വൈകിയില്ല….. അച്ഛന് ഉണ്ടായിരുന്നു കവലയിൽ….. അത്രയും പറഞ്ഞ് ഒരു ചിരി സമ്മാനിച്ച നേരെ സ്റ്റാഫ് റൂമിലേക്ക് ചെന്നു….. മീര ചേച്ചി ഇന്നും അവധിയാണ്….. പാലക്കാട് വീട്ടിലെക്ക് പോകുമെന്ന് പറഞ്ഞിരുന്നു…… അന്ന് വൈകുന്നേരം ഒരല്പം നേരത്തെ തന്നെ ഇറങ്ങിയിരുന്നു……. ബസ്റ്റോപ്പിൽ ആൾ നിൽപ്പുണ്ടായിരുന്നു…… വല്ലാത്ത സന്തോഷം തോന്നിയിരുന്നു…… ആളെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു…… ഒരു ചെറിയ അകലം വിട്ട് ആളിൻറെ അരികിലായി തന്നെ ബസ് കാത്തു നിന്നു……

അത് കണ്ടിട്ടാവും ആളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….. ” നാളെയാണ് ഞായറാഴ്ച….. വരില്ലേ……? ഞാൻ അമ്പലത്തിൽ ഉണ്ടാകും…… മുന്നോട്ടേക്ക് നോക്കി ആളുടെ മുഖത്ത് നോക്കാതെയാണ് ചോദിച്ചത്….. “വരണോ…..? ചിരിയോടെ ആൾ ചോദിച്ചു…. “വരണം….. “വരാം…… മുൻപിലേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ ആള് മറുപടി പറഞ്ഞു……. ബസ്സ് വന്നതും അകത്തേക്ക് കയറി ഇടയ്ക്കിടെ പുറകിലേക്ക് നോക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും സ്വയം നിയന്ത്രിച്ചു……… എങ്കിലും അറിയാതെ കണ്ണുകൾ ആളിനെ തിരയുന്നുണ്ടായിരുന്നു……. വാതിലിന്റെ അടുത്തായാണ് നിൽക്കുന്നത്…….

തിരിഞ്ഞു നോക്കിയതും തനിക്കായി ആ നുണക്കുഴികൾ ഒരിക്കൽക്കൂടി വിടരുന്നത് കണ്ടിരുന്നു….. കുറച്ചുദൂരം ചെന്നപ്പോൾ ഒന്നു കൂടെ തിരിഞ്ഞു നോക്കിയപ്പോൾ ആൾ നിൽക്കുന്ന സ്ഥാനത്ത് ഉണ്ടായിരുന്നില്ല……. വിഷമം തോന്നി കണ്ണുകൾ അലയാൻ തുടങ്ങി….. ” എന്നെയാണ് നോക്കുന്നതെങ്കിൽ ഞാൻ അരികിലുണ്ട്…… ഗംഭീരം നിറഞ്ഞ ആ ശബ്ദം തൊട്ടു പുറകിൽ നിന്ന് കേട്ടപ്പോഴാണ് ആൾ തന്റെ പുറകിൽ നിൽക്കുന്നുണ്ട് എന്ന് മനസ്സിലായത്…… കയറുമ്പോൾ തൻറെ പുറകെ നിന്നിരുന്നത് ഒരു സ്ത്രീയായിരുന്നു……. അവർ എവിടെയോ ഇറങ്ങിയിരിക്കുന്നു…… ആളുടെ സാമിപ്യം തൊട്ടടുത്ത് അറിഞ്ഞ നിമിഷം ഒരേപോലെ സന്തോഷവും നാണവും തോന്നിയിരുന്നു…….

ഇറങ്ങും മുൻപ് ആൾ അടുത്തേക്ക് വന്നു പറഞ്ഞു….. “നാളെ ഒറ്റയ്ക്ക് വരാൻ പേടി ആണേൽ ആരേലും കൂട്ട് വിളിച്ചോ……. ആൾ അത്‌ പറഞ്ഞപ്പോൾ എന്റെ മുഖം മങ്ങി…. “എനിക്ക് പേടിയില്ല….. അത്രയും പറഞ്ഞു തിരിഞ്ഞു നോക്കാതെ നടന്നു…… വീട്ടിലേക്ക് ചെന്നതും ഭയങ്കര ക്ഷീണം ആയിരുന്നു പിറ്റേന്ന് പോവണ്ട…… അതുകൊണ്ട് പെട്ടെന്ന് തന്നെ ചെറിയ ചെറിയ ജോലികൾ എല്ലാം ഒതുക്കി കിടക്കാൻ തുടങ്ങി……. അന്നത്തെ രാത്രിക്ക് ഒരു പ്രത്യേക മനോഹാരിത ഉണ്ടായിരുന്നു….. നാളെ തന്റെ പ്രിയപ്പെട്ടവനോട്‌ തന്റെ പ്രണയം വെളിപ്പെടുത്താൻ പോകുന്ന സന്തോഷം…. ആളെ കാണാൻ പോകുന്ന സന്തോഷം……ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 13

Share this story