നിനക്കായ് : ഭാഗം 60

നിനക്കായ് : ഭാഗം 60

എഴുത്തുകാരി: ഫാത്തിമ അലി

മാറിൽ കൈ പിണച്ച് വെച്ച് തന്നെ ഉറ്റ് നോക്കി നിൽക്കുന്ന അലക്സിനെ കണ്ട് അന്നമ്മ പല്ല് മുഴുവൻ കാണത്തക്ക രീതിയിൽ ചിരിച്ച് കാണിച്ചു… “എന്തായിരുന്നു ഇവിടെ..?” അവളുടെ അടുത്തേക്ക് ചെന്ന് കൊണ്ട് തലയൽപം കുനിച്ച് അലക്സ് പതിഞ്ഞ ശബ്ദത്തിലായി ചോദിച്ചു… “അത് ആ ചേട്ടൻ എന്നെ പ്രപ്പോസ് ചെയ്തതായിരുന്നു…” സാരിയുടെ മുന്താണിയിൽ തെരുപ്പിടിച്ച് മുഖത്ത് അൽപം നാണം വരുത്തിക്കൊണ്ട് അന്നമ്മ പറഞ്ഞതും അലക്സിന്റെ കണ്ണുകൾ ചുരുങ്ങി…. “എന്നിട്ട് നീ എന്ത് പറഞ്ഞു….?” ഗൗരവത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് അന്നമ്മ ഉള്ളിൽ ചിരിച്ചു…. “ഞാൻ ആലോചിച്ചിട്ട് മറുപടി കൊടുക്കാമെന്ന് പറഞ്ഞു…”

അലക്സിനെ നോക്കി നിഷ്കളങ്കമായി ചിരിച്ച് കാണിച്ച് കൊണ്ട് അവൾ പറഞ്ഞു… “ഓഹോ….എന്നിട്ട് ആലോചിച്ച് നീ എന്ത് മറുപടിയാ കൊടുക്കാൻ പോകുന്നത്…?” അന്നമ്മയുടെ അടുത്തേക്ക് കാലടികൾ ഓരോന്നായി വെച്ച് നടന്നടുത്ത് കൊണ്ടാണ് അവന്റെ ചോദ്യം.. “ഞാൻ…എനിക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറയും…” അലക്സിന്റെ നോട്ടം താങ്ങാൻ കഴിയാതെ മിഴികൾ താഴേക്ക് നിർത്തിക്കൊണ്ടാണ് അവൾ പറഞ്ഞത്…. “ശ്ശേ…നിനക്കങ്ങ് യെസ് പറഞ്ഞാൽ പോരായിരുന്നോ ടീ കുട്ടിപിശാശേ….?” കുറുമ്പോടെയുള്ള അവന്റെ ചോധ്യം കേട്ട് അന്ന കണ്ണ് കൂർപ്പിച്ച് കൊണ്ട് അവനെ നോക്കി… “അയ്യടാ…അങ്ങനെ ഒരു കാര്യം മോൻ ചിന്തിക്കുകയേ വേണ്ട…ഈ ആൻമരിയ നിങ്ങളെയും കൊണ്ടേ പോവു…”

അലക്സിന്റെ താടിയിൽ പിടിച്ച് വലിച്ച് കൊണ്ട് അവൾ പറഞ്ഞതും അവൻ വേദനയെടുത്ത് ഒന്ന് എരിവ് വലിച്ചു… ഇനി അവിടെ നിന്നാ ശരിയാവില്ലെന്ന് തോന്നിയ അന്ന പതിയെ എസ്കേപ്പ് ആവാൻ നോക്കിയെങ്കിലും അലക്സ് അവളുടെ കൈയിൽ പിടിച്ച് വലിച്ച് തൂണിലേക്ക് ചേർത്ത് നിർത്തിരിരുന്നു…. അന്നമ്മ ആണെങ്കിൽ അവന്റെ ചെയ്തികൾ കണ്ട് കണ്ണ് തള്ളി നിന്നു… “ഇച്ചായാ….ആരെങ്കിലും കാണും….” തൂണിന്റെ രണ്ടു ഭാഗത്തും അവളുടെ ഇടുപ്പിനോട് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കൈകൾ കുത്തി നിർത്തി അന്നമ്മയെ തന്നെ നോക്കി നിൽക്കകയായിരുന്നു അവൻ.. അവളാണെങ്കിൽ ആരെങ്കിലും കാണുമോ എന്ന പേടിയിൽ ചുറ്റിലും കണ്ണോടിച്ചാണ് നിൽക്കുന്നത്…

“ഇച്ചാ…” “ശ്ശ്….” അന്നമ്മ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അലക്സ് അവളുടെ ചുണ്ടിന് കുറുകെയായി ചൂണ്ടുവിരൽ അമർത്തി… പതിയെ ചുണ്ടുവിരൽ താഴേക്ക് നീക്കി….. കണ്ണുകൾ മിഴിച്ച് കൊണ്ട് അന്ന അവനെ നോക്കിയപ്പോൾ അലക്സിന്റെ മുഖം അവളുടെ നേർക്ക് താഴ്ന്ന് വരുന്നതാണ് കണ്ടത്…. അന്ന തൂണിലേക്ക് പറ്റി ചേർന്ന് കണ്ണുകൾ ഇറുകെ അടച്ച് നിന്നു… കുറച്ച് സമയം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കണ്ട് അവൾ ഒരു കണ്ണ് മാത്രം തുറന്ന് കൊണ്ട് നോക്കി… അലക്സ് അവളുടെ അടുത്ത് നിന്നും വിട്ട് മാറിയായിരുന്നു നിൽക്കുന്നത്…. “കറങ്ങി നടക്കാതെ ക്ലാസിൽ പോവാൻ നോക്കെടീ കുട്ടിപിശാശേ….” കള്ള ദേഷ്യത്തോടെ അവൻ പറഞ്ഞത് കേട്ടതും അന്നമ്മയുടെ മുഖം വീർത്തു…

“ഒരു കിസ്സ് പ്രതീക്ഷിച്ച് നിന്നിട്ട്….വെറുതേ കൊതിപ്പിച്ചു.. ദുഷ്ടൻ…” അന്നമ്മ പിറുപിറുക്കുന്നത് കേട്ട് ചിരി കടിച്ച് പിടിച്ച് കൊണ്ടാണ് അലക്സ് നിന്നത്… “എന്തുവാ…?” കേട്ടിട്ടും കേൾക്കാത്തത് പോലെ അഭിനയിച്ച് അവൻ ചോദിച്ചതും അന്നമ്മ അലക്സിനെ നോക്കി ചുണ്ട് കോട്ടി…. “കുന്തം…പോടാ ചെകുത്താനേ…” അലക്സിന്റെ നേരെ കൂർത്ത നോട്ടം നോക്കി ചാടിത്തുള്ളി പോവുന്ന അന്നമ്മയെ കണ്ണിൽ നിന്ന് മായുന്നത് വരെ അവൻ നോക്കി നിന്നു… അവൾ പോയിക്കഴിഞ്ഞതും തിരിഞ്ഞ് നടക്കാനൊരുങ്ങിയ അലക്സ് എതിരെ വരുന്ന അമൃതയെയും കൂട്ടരെയും കണ്ടത്… അവരെ ഒന്ന് നോക്കി പരിചയ ഭാവത്തിൽ ചെറുതായൊന്ന് ചിരിച്ച് കാണിച്ചു…

അമൃത അവനെ നോക്കാതെ തല കുനിച്ചായിരുന്നു നടക്കുന്നത്… വിരൽപാടുകൾ കാണാതിരിക്കാനാതി ഒരു കൈ എടുത്ത് കവിളിനെ മറച്ച് വെച്ചിട്ടുണ്ട്…എങ്കിലും കവിള് നീര് വെഏഅച് വീർത്തിട്ടുണ്ടെന്ന് അലക്സിന് മനസ്സിലായി…. “അമൃതാ…തന്റെ മുഖത്തിന് എന്താ പറ്റിയത്…?കവിള് വീങ്ങിയിരിക്കുന്നത് പോലെ…” സംശയത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് അവളുടെ ഫ്രണ്ട്സ് എല്ലാവരും പരസ്പരം നോക്കി…. “അത്…അവൾക്ക് പല്ല് വേദനെക്കുന്നുണ്ട് സർ…അതാണ്… ഞങ്ങൾ രണ്ട് പേരും ഹോസ്പിറ്റലിലേക്ക് പോവാൻ നോക്കുകയായിരുന്നു….” അമൃതയുടെ വാലുകളിൽ ഒരുത്തി അവനോട് പറഞ്ഞു…

അടി കിട്ടിയ മറ്റേ കവിൾ ആരും കാണാതിരിക്കാൻ മുടി വെച്ച് അഡ്ജസ്റ്റ് ചെയ്തിരുന്നു… അത് കൊണ്ട് തന്നെ അലക്സ് അവർ പറഞ്ഞത് വിശ്വസിച്ചെന്ന് തോന്നി… “ഓഹ്….എന്നാ വേഗം പൊയ്ക്കോളൂ….” അവർക്ക് പെർമിഷൻ കൊടുത്ത് നടന്ന് നീങ്ങുന്ന അലക്സിനെ അമൃത മുഖം ചെരിച്ച് നോക്കി…. അടി കൊണ്ട വേദനയോടൊപ്പം മൊത്തം നീര് വെച്ച് വീർത്ത് വന്നത് കൊണ്ട് അവൾക്ക് ഒന്ന് വാ തുറക്കാൻ പോലും കഴിയുന്നില്ലായിരുന്നു… അമൃത അവളുടെ ദേഷ്യം മൊത്തം മുഷ്ടി ചുരുട്ടി പിടിച്ച് കൊണ്ട് നിയന്ത്രിച്ച് നിർത്തി…. “മതി നോക്കിയത്….ഇങ്ങ് വന്നേ നീ…” അവളുടെ നോട്ടം കണ്ട് അവരിൽ ഒരുവൾ അമൃതയുടെ കൈ പിടിച്ച് വലിച്ച് കൊണ്ട് കോളേജിൽ നിന്നും ഇറങ്ങി… ****

“ജെനീ….ഇത്…?” സാം വിശ്വാസം വരാതെ കൈയിലിരിക്കുന്ന പേപ്പറിലേക്ക് ഒന്ന് കൂടെ നോക്കി… മുംബൈയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ നിന്നുള്ള അപ്പോയിൻമെന്റ് ലെറ്റർ ആയിരുന്നു അത്…. “അപ്പോ നിന്റെ ലണ്ടനിലെ ജോബ്….?” സാം കണ്ണ് ചുരുക്കി വെച്ച് കൊണ്ട് ജെനിയെ നോക്കി… “അത് റിസൈൻ ചെയ്തതിന് ശേഷമാണ് ഞാൻ ഇവിടേക്ക് വന്നത്…” ജെനി ചെറിയൊരു ചിരിയോടെ മറുപടി കൊടുത്തു… “എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ….” അവന്റെ സ്വരത്തിൽ പരിഭവം നിറഞ്ഞിരുന്നു… “നിനക്കൊര സർപ്രൈസ് ആവട്ടേ എന്ന് കരുതി…ലണ്ടനിൽ നിന്ന് നേരെ മുംബൈയിലേക്ക് പോയി ഇന്റർവ്യൂവും കഴിഞ്ഞാണ് ഞാൻ നാട്ടിൽ എത്തിയത്…” “പക്ഷേ ജെനീ…

ലണ്ടനിലെ വൺ ഓഫ് ദ ഫേമസ് ഹോസ്പിറ്റലിലല്ലേ നീ വർക്ക് ചെയ്തിരുന്നത്….അത് കളഞ്ഞ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്….” “ഇതിലും വലിയ ഓപ്പർച്യൂണിറ്റി വന്നിട്ടും നീ ഈ നാട്ടിൽ തന്നെ നിൽക്കാൻ എന്താ ടാ കാരണം…നിന്റെ ഹാപ്പിനെസ് ഇവിടെ ആയത് കൊണ്ടല്ലേ..അത് പോലെ തന്നെ എന്റെ സന്തോഷം ദേ ഇവിടെ ആണ്….” ആ അപ്പോയിൻമെന്റ് ലെറ്റർ വാങ്ങിച്ച് അതിലൂടെ വിരലോടിച്ച് കൊണ്ട് ജെനി പറഞ്ഞു… “മനസ്സിലായില്ല അല്ലേ ടാ…” സാമിന്റെ സംശയം നിറഞ്ഞ മുഖം കണ്ടതും ജെനി ചിരിയോടെ കൈയിലിരുന്ന ഫോൺ എടുത്ത് ഏതോ ഫോൾഡർ ഓപ്പൺ ചെയ്ത് അവന് നേരെ നീട്ടി… “Finally….എന്റെ പ്രണയത്തെ ഞാൻ കണ്ടെത്തി സാം…” ഡിസ്പ്ലേയിൽ തെളിഞ്ഞ് കാണുന്ന ഫോട്ടോയിലേക്കും ജെനിയിലേക്കും സാം മാറി മാറി നോക്കി.. “ഇതൊക്കെ എപ്പോൾ….?”

അവന്റെ ആശ്ചര്യം നിറഞ്ഞ ഭാവം കണ്ട് ജെനി കുസൃതിയോടെ സാമിനെ നോക്കി കണ്ണിറുക്കി… “അങ്കിളിനും ആന്റിക്കും..?” സാം സംശയത്തോടെ ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി…. “അറിയില്ല…ഞാൻ പറഞ്ഞിട്ടില്ല…ആദ്യം അവർ എല്ലാം ഒന്ന് അംഗീകരിക്കട്ടേ…എന്നിട്ട് പറയാം….” ജെനി പറഞ്ഞത് കേട്ട് അവൻ ഒന്ന് മൂളി…കുറച്ച് സമയം കൂടെ അവിടെ സംസാരിച്ച് ഇരുന്ന് ജെനിയെ അവൾ താമസിക്കുന്ന ഇടത്ത് ഡ്രോപ്പ് ചെയ്തു…. “മറ്റനനാൾ മോണിങ് ആണ് ഫ്ലൈറ്റ്….അതിന് മുൻപ് എല്ലാവരെയും കാണാൻ ഞാൻ വരുന്നുണ്ട്….” കാറിൽ നിന്ന് ഇറങ്ങവേ ജെനി സാമിനോടായി പറഞ്ഞു…. അവളോട് യാത്ര പറഞ്ഞ് സാം കാർ നേരെ കോളേജ് ലക്ഷ്യമാക്കി തിരിച്ചു… *****

“ശ്രീരാഗ്….ഒന്ന് വന്നേ…” ഗ്രൗണ്ടിൽ ഉറിയടി മത്സരം നടക്കുന്നതിനിടെ ആവേശത്തോടെ കൈയടിച്ച് മത്സരം കാണുകയായിരുന്നു അന്നമ്മ….അവളുടെ ചിരിയും കളിയുമെല്ലാം കുറച്ച് മാറി നിന്ന് ശ്രീരാഗ് നോക്കുന്നുണ്ടായിരുന്നു.. അത് കണ്ട് നിന്ന അലക്സ് അവനെ അടുത്തേക്ക് വിളിപ്പിച്ചു… “എന്താ സർ…” ശ്രീരാഗ് അവന്റെ അടുത്തേക്ക് വന്നതും അലക്സ് അവന്റെ തോളിൽ കൈയിട്ട് കുറച്ച് മാറി നിന്നു… “പ്രണയിക്കുന്നത് തെറ്റാണെന്ന് ഞാൻ ഒരിക്കലും പറയില്ല.. പക്ഷേ നീ പ്രൊപോസ് ചെയ്തിട്ടും കമ്മിറ്റഡ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞ പെൺകുട്ടിയെ വീണ്ടും നോക്കുന്നത് ശരിയാണോ ശ്രീരാഗേ…” അലക്സിന്റെ ചോദ്യം കേട്ട് അവന്റെ മുഖമാകെ വിളറി വെളുത്തു… “സർ….അത്….ഞാൻ വെറുതേ…”

“സാരമില്ല..പോട്ടേ…ഇത്തവണ ക്ഷമിച്ചു…ഇനിയും അവളുടെ നേരെ മോന്റെ നോട്ടം എത്തരുത്…കേട്ടല്ലോ….” അലക്സിന്റെ ഗൗരവത്തോടെയുള്ള സ്വരം കേട്ട് ശ്രീരാഗ് പേടിയോടെ തലയാട്ടി കാണിച്ചു… “എന്നാ മോൻ ചെല്ല്….” അലക്സ് തോളിൽ തട്ടി പറഞ്ഞതും അവൻ വേഗം അന്നമ്മയെ നോക്കാതെ ഒരു സൈഡിലേക്കായി മാറി നിന്നു… അവനെ ഒന്ന് നോക്കി മുഖം ചെരിച്ച അലക്സ് തന്നെ സംശയത്തോടെ നോക്കുന്ന അന്നമ്മയെ കണ്ട് ഞെട്ടി… മുഖത്തെ പതർച്ച മറച്ച് വെച്ച് കൊണ്ട് ഗൗരവത്തോടെ അവൾക്ക് നേരെ നോക്കി…. അവൻ നോക്കുന്നത് കണ്ടതും അന്നമ്മ പുരികമുയർത്തി എന്തായിരുന്നു അവിടെ എന്ന് ചോദിച്ചു… അവൻ ഒന്നുമില്ലെന്ന് ഇരു കണ്ണുകളും ചിമ്മി കാണിച്ച് നേരെ നോക്കി നിൽക്കാനായി പറഞ്ഞതും അവൾ ചുണ്ട് കോട്ടി തല വെട്ടിച്ചു… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അന്നമ്മയെ ഒന്ന് നോക്കിക്കൊണ്ട് അവൻ അവിടെ നിന്നും അദ്ധ്യാപകർ നിൽക്കുന്നിടത്തേക്ക് മാറി നിന്നു… ******

പിറ്റേന്ന് മുതൽ ഓണം വെക്കേഷൻ സ്റ്റാർട്ട് ചെയ്തു…. “ചേച്ചിക്ക് അപ്പോ ഓണത്തിന് വീട്ടിലേക്ക് വരാൻ പറ്റില്ല അല്ലേ…?” പുലിക്കാട്ടിലെ വീടിന്റെ ഉമ്മറത്ത് ഇരുന്ന് കൊണ്ട് ശ്രീ ജെനിയോട് ചോദിച്ചു… “എന്ത് ചെയ്യാനാ ദച്ചൂട്ടീ….ചേച്ചിക്ക് നാളെ തന്നെ മുംബൈയിൽ പോവണം….സാരമില്ല…നമുക്ക് അടുത്ത ഓണം അടിച്ച് പൊളിക്കാം…” ശ്രീയുടെ കവിളിൽ പിച്ചിക്കൊണ്ട് ജെനി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു… അലക്സും സാമും കൂടെയാണ് ശ്രീയെ ബസ് സ്റ്റാന്റിൽ ഇറക്കിയത്…. “ഏയ് ദുർഗക്കൊച്ചേ….” അവൾ കാർ തുറന്ന് ഇറങ്ങാൻ നേരം സാം വിളിച്ചത് കേട്ട് അവനെ ഒന്ന് നോക്കി… അലക്സ് എന്തോ വാങ്ങിക്കാൻ വേണ്ടി അടുത്തുള്ള ഷോപ്പിലേക്ക് പോയിരുന്നു… “എല്ലാവരെയും ഓണത്തിന് വീട്ടിലേക്ക് വരാൻ വേണ്ടി ക്ഷണിച്ചു….എന്നെ ഒഴിച്ച്….

അതെന്താ ടോ…ഞാൻ വരുന്നത് ഇഷ്ടമല്ലേ….?” ബാക്ക് സീറ്റിൽ ഇരിക്കുന്ന ശ്രീയ്ക്ക് നേരെ തിരിഞ്ഞ് കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു…. അവന്റെ ചോദ്യത്തിനുള്ള ഉത്തരം അവളുടെ കൈയിൽ ഇല്ലായിരുന്നു… സാമിനെ ക്ഷണിക്കണം എന്ന് ഉണ്ടെങ്കിൽ കൂടിയും എന്തോ ഒരു മടി പോലെ അവൾക്ക് തോന്നിയിരുന്നു… “അത്…ഞാൻ…” ശ്രീ വിക്കുന്നത് കണ്ട് അവന് ചിരി വന്നു… “ഏയ്…നീ ഇങ്ങനെ നെർവസ് ആവുന്നത് എന്തിനാ…നിനക്ക് ഞാൻ വരുന്നത് ഇഷ്ടമല്ലെങ്കിൽ….” സാം ശ്രീയെ നോക്കി പകുതിക്ക് പറഞ്ഞ് നിർത്തിയതും അവൾ ആകാംക്ഷയോടെ അവനെ തന്നെ നോക്കി…. “ഈ കുഞ്ഞ് കവിൾ ഇങ്ങനെ വീർപ്പിച്ച് വച്ച് ഇരുന്നോ….

അല്ലാതെ ഞാൻ വരില്ലെന്നൊന്നും കരുതി സമാധാനിക്കണ്ട…എന്നെ എന്റെ വസൂമ്മയും അച്ഛനും ക്ഷണിച്ചിട്ടുണ്ട്….കേട്ടോ ടീ ഉണ്ടക്കണ്ണീ…” കുസൃതി ചിരിയോടെ അവൻ പറഞ്ഞത് കേട്ട് ശ്രീ മുഖം വീർപ്പിച്ച് വെച്ച് ഡോർ തുറന്ന് ഇറങ്ങി…. “അതേ…ഓണത്തിന് ഏട്ടായീടേം അന്നക്കുട്ടീടേം കൂടെ വരണം…ഇഷ്ടം ഉണ്ടായിട്ട് ഒന്നും വിളിക്കന്നതല്ല….പിന്നെ എന്റെ അന്നേടെ ഇച്ചയെ ഞാൻ വിളിക്കാഞ്ഞിട്ട് അവൾക്ക് വിഷമം ആവണ്ടെന്ന് കരുതി മാത്രം ആണ്….കേട്ടോ കാലാ…” പുറത്തേക്ക് ഇറങ്ങി കോ ഡ്രൈവർ സീറ്റിനടുത്തേക്ക് വന്നു… താഴ്ത്തിയിട്ടിരിക്കുന്ന വിൻഡോയ്ക്ക് നേരെ അൽപം കുനിഞ്ഞ് നിന്ന് സാമിനെ നോക്കി പറഞ്ഞ് കൊണ്ട് അവൾ തിരിഞ്ഞ് നടന്നിരുന്നു…അത്രയും മതിയായിരുന്നു അവന്…. മനസ്സിലെ സന്തോഷം മുഴുവൻ ഒരു ചിരിയായി അവന്റെ ചുണ്ടുകളിൽ തത്തിക്കളിച്ചു കൊണ്ടിരുന്നു…. ******

“ഇവളെന്താ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്….” ഉത്രാടത്തിന്റെ അന്ന് വൈകീട്ട് വീടിന്റെ ഉമ്മറത്തെ ചാരുപടിയിൽ ഇരുന്ന് ശ്രീ അന്നമ്മയെ കോൺ ചെയ്യുകയായിരുന്നു… ഇന്നാണ് അവർ മൂന്ന് പേരും വരാമെന്ന് പറഞ്ഞിരുന്നത്… സമയമായിട്ടും ആരെയും കാണാത്തത് കൊണ്ടാണ് ശ്രീ അന്നയെ വിളിച്ച് നോക്കുന്നത്…. അവൾ കോൾ എടുക്കാത്തത് കണ്ട് ദേഷ്യത്തോടെ ഓരോന്ന് പിറുപിറുക്കുന്നുണ്ട്… “എന്റെ വാവേ…നീ ഒന്ന് അടങ്ങ്….അവർ വരുന്ന വഴി ആവും…” മാധവനും വസുവും അവളുടെ ഇരുവശങ്ങളിലുമായി ഇരിക്കുന്നുണ്ട്… “അവളൊന്നും അല്ലല്ലോ കാർ ഓടിക്കുന്നത്….പിന്നെ ഫോൺ എടുത്താൽ എന്താ….” ചുണ്ട് ചുളുക്കിക്കൊണ്ടുള്ള ശ്രീയുടെ സംസാരം കേട്ട് മാധവനും വസുവും പരസ്പരം നോക്കി പുഞ്ചിരിച്ചു… “ടീ….നീ ഇത് എവിടെ ആയിരുന്നു…എത്ര നേരം കൊണ്ട് വിളിക്കുന്നതാ ഞാൻ….”

ഫോൺ കണക്ട് ആയപാടെ ശ്രീ ചൂടായി… “ദച്ചൂസേ….ഞങ്ങൾക്ക് അവിടേക്ക് വരാൻ പറ്റില്ലെടീ…മമ്മേടെ വീട്ടിലേക്ക് ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോവാൻ നോക്കുകയാ…” അന്നമ്മ പറഞ്ഞത് കേട്ട് ശ്രീയുടെ മുഖം വാടാൻ തുടങ്ങി…. “ദച്ചൂസേ…സോറീ ടീ…വരാൻ പറ്റാത്ത സിറ്റുവേഷൻ ആയിട്ടാണ്…” “മ്മ്….സാരമില്ല…” “എന്നാ ശരിയെടാ…ഞാൻ പിന്നെ വിളിക്കാമേ….മമ്മ എന്തിനോ വേണ്ടി വിളിക്കുന്നുണ്ട്….” അന്നമ്മ ഫോൺ വെച്ചതും ശ്രീ മാധവനും വസുവെനും നേരെ നോക്കി… “എന്താ ശ്രീക്കുട്ടീ….എന്റെ മോളുടെ മുഖം എന്താ വാടിയത്…?” വസുന്ധര അവളുടെ താടിയിൽ പിടിച്ച് കൊണ്ട് ചോദിച്ചു…. “അവരാരും വരില്ലെന്ന് പറഞ്ഞു അമ്മാ….” ചുണ്ട് വെളിയിലേക്ക് ഉന്തി സങ്കടത്തോടെ അവൾ വസുന്ധരയോട് പരാതി പറഞ്ഞു… “അയ്യേ….

അതിനാണോ അച്ഛേടെ വാവ സങ്കടപ്പെടുന്നത്…. അവർക്ക് പറ്റാത്തത് കൊണ്ടാവില്ലേ….സാരമില്ല…” മാധവൻ അവളുടെ തലയിൽ തലോടിക്കൊണ്ട് സമാധാനിപ്പിച്ചു… ***** “വൗ….എന്ത് വലിയ വീടാ ഇച്ചേ ഇത്..” ശ്രീയുടെ വീടിന് മുന്നിലേക്കായി സാം കാർ കൊണ്ട് നിർത്തിയതും അന്നമ്മ വേഗം ഡോർ തുറന്ന് ഇറങ്ങി…. ഇടുപ്പിൽ കൈകൾ കുത്തി വെച്ച് കൗതുകം നിറഞ്ഞ കണ്ണുകളോടെ അവൾ അവിടെയെല്ലാം നോക്കി കാണുകയായിരുന്നു… ശ്രീക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ആയിരുന്നു വിളിച്ച സമയത്ത് അന്ന വരില്ലെന്ന് പറഞ്ഞത്…. “ആഹാ…മക്കൾ എത്തിയോ….ഇവിടെ ഒരാൾ നിങ്ങൾ വരില്ലെന്ന് പറഞ്ഞ് സങ്കടപ്പെട്ട് ഇരിപ്പായിരുന്നു…” കാറിന്റെ സൗണ്ട് കേട്ട് ഉമ്മറത്തേക്ക് ചെന്ന വസുന്ധര മൂവരെയും കണ്ട് സന്തോഷത്തോടെ അവരുടെ അടുത്തേക്ക് പോയി….

സാം മാധവനെ വിളിച്ച് അവർ വരുന്നുണ്ടെന്ന കാര്യവും അത് ശ്രീയോട് പറയേണ്ടെന്നും ആദ്യമേ പറഞ്ഞിരുന്നു… “വസൂമ്മാ….” അന്നമ്മ വസുന്ധരയുടെ അടുത്തേക്ക് ചെന്ന് അവരെ ഇറുകെ പുണർന്നു…. “അന്നക്കുട്ടീ…” നേരിട്ട് ആദ്യമായിട്ട് കാണുകയാണെങ്കിലും വിഡിയോ കോളിലൂടെയും മറ്റും വസുവിന് അന്നയെ നന്നായിട്ട് അറിയാമായിരുന്നു… “അലക്സ് മോൻ….അല്ലേ….” അവർക്ക് അടുത്ത് ചിരിയോടെ നിൽക്കുന്ന അലക്സിന്റെ കവിളിൽ വാത്സല്യത്തോടെ തലോടിയ വസന്ധരയുടെ കൈയിൽ അമർത്തി പിടിച്ച് കൊണ്ട് അവൻ അതേയെന്ന് തലയാട്ടി… “എന്നെ ആർക്കും വേണ്ട അല്ലേ…?” ഡിക്കി തുറന്ന് രണ്ട് കൈയും ബാഗുകളും ഒക്കെയായി നിന്ന സാം കെറുവോടെ ചോദിച്ചു… “ആര് പറഞ്ഞു വേണ്ടെന്ന്…

അമ്മേടെ മോൻ ഇങ്ങ് വന്നേ….” വസുന്ധര കൈ നീട്ടി വിളിച്ചതും സാം നിറഞ്ഞ പുഞ്ചിരിയോടെ അടുത്തേക്ക് ചെന്നതും അവർ സ്നേഹത്തോടെ അവന്റെ തലമുടിയിലായി തലോടി.. “മക്കള് വാ…” വസുന്ധര എല്ലാവരെയും കൂട്ടി അകത്തേക്ക് നടക്കാനൊരുങ്ങിയതും സാം അന്നമ്മയുടെ കൈയിൽ തട്ടി എന്തോ ആംഗ്യം കാണിച്ചു… “വസൂമ്മാ…ദച്ചു എവിടെ…?” കാര്യം മനസ്സിലായത് പോലെ അന്ന വസുന്ധരയോടായി ചോദിച്ചു… “ആഹ്….നിങ്ങൾ വരുന്നില്ലെന്ന് പറഞ്ഞ് വിളിച്ചപ്പോ പിണങ്ങി ഇരിക്കാൻ തടുങ്ങിയതാ അവൾ..ഇപ്പോ കുളത്തിനടുത്തേക്ക് പോവുന്നത് കണ്ടു….” അവർ അകത്തേക്ക് കയറിയ സമയം ആരെയോ കോൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ് സാം മെല്ലെ വലിഞ്ഞു…

വീടിന് പുറത്തേക്ക് ഇറങ്ങി ഒരു സൈഡിലൂടെ നടന്ന് കുളത്തിനടുത്തേക്കാണ് അവൻ എത്തിയത്… ചെറുതായൊന്ന് തലയിട്ട് നോക്കിയപ്പോൾ കുളത്തിന്റെ പടിയിൽ ചുമരിലേക്ക് ചാരി എങ്ങോട്ടോ നോക്കി ഇരിക്കകയായിരുന്നു അവൾ… അവളുടെ ഇരുത്തം കണ്ട് ചെറു പുഞ്ചിരിയോടെ സാം പടികൾ പതിയെ ഇറങ്ങി… “ഏയ് ദുർഗക്കൊച്ചേ….” ശ്രീ ഇരിക്കുന്നിടത്ത് നിന്നും മൂന്നാല് പടികൾ മുകളിലെത്തിയതും സാം ഈണത്തിൽ വിളിച്ചു…. അവന്റെ ശബ്ദം കേട്ട് സ്വബോധത്തിലേക്ക് വന്ന ശ്രീ ഞെട്ടി മുഖം ചെരിച്ച് നോക്കി… “ഇച്ചായനെയും ഓർത്ത് ഇരിപ്പായിരുന്നോ എന്റെ കൊച്ച്….?” കുസൃതി ചിരിയോടെയുള്ള അവന്റെ ചോദ്യം കേട്ട് ശ്രീ ചാടി എഴുന്നേറ്റു… ഒരു ചുവന്ന പട്ട് പാവാടയും ബ്ലൗസുമായിരുന്നു അവളുടെ വേഷം…. മുടി ഒന്നായി മെടഞ്ഞിട്ട് ഒരു വശത്തേക്ക് ഇട്ടിട്ടുണ്ട്..

കണ്ണിലെ കരിമഷിയും നെറ്റിയിലെ പകുതി മാഞ്ഞ ചന്ദനവും ആകെ കൂടെ അവളൊരു ദേവിയെ പോലെ തോന്നിച്ചു… “എന്നാ ടീ പെണ്ണേ ഇങ്ങനെ മിഴിച്ച് നോക്കുന്നത്…?” ശ്രീയുടെ നോട്ടം കണ്ട് ഒറ്റ പുരികം ഉയർത്തിക്കൊണ്ട് സാം ചോദിച്ചു… “വരില്ലെന്ന് പറഞ്ഞിട്ട്…” ശ്രീയുടെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞിരുന്നു… “അങ്ങനെ വരാതിരിക്കാൻ പറ്റുമോ….എന്റെ പ്രാണൻ ഇവിടെയല്ലേ ഉള്ളത്….” സാം പ്രണയത്തോടെ പറഞ്ഞത് കേട്ടിട്ടും ശ്രീ അത് കേൾക്കാത്തത് പോലെ അഭിനയിച്ചു…. “അന്നയും ഏട്ടായിയും….അവര് ഉണ്ടോ കൂടെ….” അവന്റെ പിന്നിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചതും സാമിന്റെ മുഖം ചെറുതായൊന്ന് വാടി…. “മ്മ്….” ശ്രീ അവനെ കടന്ന് പോവാനൊരങ്ങിയതും സാം അവളുടെ ഈഐ പിടിച്ച് വെച്ച് ചുമരിലേക്ക് ചേർത്ത് നിർത്തി… “ഏയ്….വിട്….താനെന്താ ചെയ്യുന്നത്….”

ശ്രീ അവനെ രൂക്ഷത്തോടെ നോക്കി…. “എന്നതാ ടീ…നിന്നെ കാണാൻ വേണ്ടിയല്ലേ ഞാനിങ്ങ് ഓടി പാഞ്ഞ് വന്നത്…എന്നോടൊന്ന് മിണ്ടാൻ പോലും പറ്റില്ല അല്ലേ നിനക്ക്….” പരിഭവത്തോടെയുള്ള സാമിന്റെ ചോദ്യം കേട്ട് ശ്രീ കുതറുന്നത് നിർത്തി അവനെ നോക്കി…. “ഞാൻ…മിണ്ടിയല്ലോ….” നിശ്കളങ്കമായുള്ള അവളുടെ മറുപടി കേട്ട് സാം നേർത്ത ചിരിയോടെ അവളെ നോക്കി… “ആ മിണ്ടലല്ല…എത്ര ദിവസമായി നിന്നെ ഒന്ന് കണ്ടിട്ട്… നിനക്ക് ഡിസ്ർബർ ആവേണ്ടെന്ന് കരുതി വിളിക്കാതെയും ഇരുന്നു…..ഇതിനിടയിൽ ഒരു തവണ പോലും എന്നെ മിസ്സ് ചെയ്തില്ലേ വാവേ…എന്റെ ശബ്ദം കേൾക്കണമെന്ന് തോന്നിയില്ലേ….” അത്രയും ആർദ്രമായിരുന്നു അവന്റെ സ്വരം….ആ കണ്ണുകളിലെ പ്രണയം താങ്ങുവാൻ കഴിയാതെ ശ്രീ മിഴികൾ താഴ്ത്തി നിന്നു… ”

🎶എന്നോടെന്തിനീ പിണക്കം. ഇന്നുമെന്തിനാണെന്നോടു പരിഭവം. എന്നോടെന്തിനീ പിണക്കം. ഇന്നുമെന്തിനാണെന്നോടു പരിഭവം. ഒരുപാടു നാളായ് കാത്തിരിപ്പു. നിന്നെ ഒരു നോക്കു കാണുവാൻ മാത്രം. ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ. എന്നോടെന്തിനീ പിണക്കം. ഇന്നുമെന്തിനാണെന്നോടു പരിഭവം…..🎶

നേർത്ത സ്വരത്തിൽ അവൻ പാടി നിർത്തിയതും ശ്രീ കണ്ണുകൾ ഉയർത്തി അവനെ നോക്കി… ദ്രുത ഗതിയിൽ മിടിക്കുന്ന തന്റെ ഹൃദയത്തെ അടക്കി നിർത്താനാവാതെ അവൾ കുഴങ്ങി… അത് അറിഞ്ഞെന്നോണം സാം അവന്റെ കൈയാൽ ശ്രീയുടെ വലത് കൈ ഉയർത്തി അവന്റെ ഇടനെഞ്ചിലേക്ക് ചേർത്ത് വെച്ചു… അവന്റെ താളത്തിൽ തുടിക്കുന്ന ഹൃദയമിടിപ്പ് തൊട്ടറിഞ്ഞതും ശ്രീയുടെ ഹൃദയവും സാധാരണ ഗതിയിലാവാൻ തുടങ്ങി.. ഒട്ടും വൈകാതെ ഇരുവരുടെയും ഹൃദയമിടിപ്പുകൾ ഒന്നായി മിടിച്ച് തുടങ്ങി…. “ദുർഗാ….” കാതിനടുത്തേക്ക് മുഖം കൊണ്ട് വെച്ച് കാറ്റ് പോലെ അവൻ വിളിച്ചതും ശ്രീ ഒന്ന് മൂളി… ആ സമയത്തിൽ അവൾ മറ്റേതോ ലോകത്തെന്ന പോലെയായിരുന്നു… അവനിൽ നിന്നും കണ്ണുകൾ പിൻവലിക്കാൻ ആവാതെ സാമിന്റെ നെഞ്ചിന്റെ താളവും അറിഞ്ഞ് കൊണ്ട്…. ഒരു നിമിഷ നേരത്തേക്കെങ്കിലും ശ്രീ പോലും അറിയാതെ അവളുടെ മനസ്സ് അവന്റെ മാത്രം ദുർഗയായി മാറാൻ കൊതിച്ചു………”തുടരും

നിനക്കായ് : ഭാഗം 59

Share this story