ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 15

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 15

എഴുത്തുകാരി: റിൻസി പ്രിൻസ്‌

സാധാരണ ഞായറാഴ്ച പതിവിൽ കൂടുതൽ നേരം കിടന്നുറങ്ങുന്നതാണ്……… ഇപ്പോൾ പതിവ് ഒക്കെ തെറ്റി കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും പ്രിയപ്പെട്ടവനോട്‌ ഒപ്പം ഉള്ള കൂടിക്കാഴ്ച്ച ആഗ്രഹിച്ച നിമിഷം മുതൽ ഉറക്കം പരിഭവം കാണിച്ചു മാറി നിൽക്കുക ആണ്…. പഠിക്കുന്ന സമയത്തും ഇപ്പോഴും ഞായറാഴ്ചകൾ എന്നും വിശ്രമിക്കാനുള്ള ദിവസങ്ങളായി ആണ് കരുതിയിരുന്നത്……… പക്ഷേ ഇന്ന് പതിവ് തെറ്റിച്ച് നേരത്തെ ഉണർന്നു……. അമ്മേ നന്നായി അടുക്കളയിൽ സഹായിച്ചു……… ഇന്ന് ജോലിചെയ്യാൻ ഒക്കെ ഒരു പ്രത്യേകം ഊർജ്ജം ഉള്ളതുപോലെ അപർണയ്ക്ക് തോന്നിയിരുന്നു……… എങ്ങനെയെങ്കിലും വൈകുന്നേരമായാൽ മതിയെന്നായിരുന്നു മനസ്സിൽ……….

സമയം ഒരുപാട് ഇഴഞ്ഞു നീങ്ങും പോലെ തോന്നി………. വൈകുന്നേരം കുന്നിൻമുകളിലുള്ള അമ്പലത്തിൽ പോകും എന്ന് അച്ഛനോടും അമ്മയോടും നേരത്തെ പറഞ്ഞു……….. കൂട്ടിന് ശാലു ഉണ്ടെന്നു തന്നെ പറഞ്ഞു…….. അവൾ അവളുടെ അമ്മയുടെ വീട്ടിൽ പോയിരിക്കുകയാണെന്ന് കഴിഞ്ഞദിവസം വിളിച്ചു പറഞ്ഞിരുന്നു……. മറ്റേന്നാളെ വരുള്ളൂ…… അതുകൊണ്ട് ധൈര്യമായി അങ്ങനെ ഒരു കള്ളം പറയാം എന്ന് ഉറപ്പായിരുന്നു……. എങ്കിലും ഇടനെഞ്ചിൽ ഒരു പിടച്ചിൽ…… ആദ്യം ആയാണ് അവരോട് കള്ളം പറയുന്നത് ……….. പ്രണയം തന്നെ കൊണ്ട് എന്തൊക്കെ ചെയ്യിപ്പിക്കുന്നു…….

അല്ലെങ്കിലും കള്ളം പറയാത്ര പ്രണയിക്കാൻ ആർക്കേലും കഴിഞ്ഞിട്ടുണ്ടോ.. …? രണ്ടു മണിയായപ്പോൾ തന്നെ കുളിച്ച് റെഡിയായി പതിവിനു വിപരീതമായി നന്നായി ഒന്ന് ഒരുങ്ങി….. കൂട്ടത്തിൽ ഏറ്റവും നല്ല ഒരു ചുരിദാർ ആണ് അണിഞ്ഞത്……. പർപ്പിൾ നിറമുള്ള അത്‌ അവളുടെ സൗന്ദര്യം ഒന്നൂടെ ഇരട്ടി ആക്കി കാണിച്ചു. അച്ഛൻ ഉത്സവത്തിന് വാങ്ങിത്തന്നത് ആയിരുന്നു അത്….. കണ്ണുകളിൽ നിറച്ചും മാഷി എഴുതി…… കണ്മഷി എപ്പോഴും അമ്മ വീട്ടിൽ ഉണ്ടാകാറാണ് പതിവ്. പൂവാൻകുറുന്നിലയും കർപ്പൂരവും ഒക്കെ ചേർത്ത് അമ്മയ്ക്ക് മാത്രം അറിയുന്ന രീതിയിൽ. കർപ്പൂരത്തിന്റെ സാന്നിധ്യം കൊണ്ട് കണ്ണ് ഒന്ന് നീറി എങ്കിലും പെട്ടന്ന് ശരിയായി……. ഒരു പൊട്ടുതൊട്ടു…….

കൈകളിൽ നിറയെ കുപ്പിവളകൾ ഇട്ടു….. മുടി നന്നായി പിന്നി ഇട്ടു. കണ്ണാടിയിൽ നോക്കി സ്വയം ഒന്ന് വിലയിരുത്തുമ്പോൾ ആണ് പിറകിൽ അമ്മുവിന്റെ മുഖം കണ്ടത്……. അമ്മു സംശയത്തോടെ തന്നെ നോക്കി നിൽക്കുകയാണ്…….. താൻ ഇത്രയും ഒരുങ്ങി അവൾ ആദ്യമായിട്ടാണ് കാണുന്നത്……. താൻ അങ്ങനെ ഒരുങ്ങാറില്ല…… എന്ത് എന്ന ഭാവത്തിൽ അവളെ നോക്കി പുരികമുയർത്തി…… ” അല്ല ഒന്ന് അമ്പലത്തിൽ പോകുന്നതിന് എന്തിനാ ഇത്രയും ഒരുങ്ങുന്നത് എന്ന് കരുതി നോക്കിയതാ……. അതും ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലാത്ത ആ കുന്നിൻ മണ്ടേല അമ്പലത്തിൽ…… ആരും കാണാൻ പോലുമില്ല…… ” ആരെങ്കിലും കാണിക്കാൻ വേണ്ടി ആണെന്ന് നിന്നോട് ആര് പറഞ്ഞു…….? ”

ചേച്ചിയുടെ ഒരുക്കം കണ്ടിട്ട് ആരെയോ കാണിക്കാൻ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്……. ആരോ കാണാൻ ഉള്ളതുപോലെ തന്നെ ആണല്ലോ ഒരുക്കങ്ങൾ…… ” ഇത് കൊള്ളാം എനിക്ക് ഒന്ന് ഒരുങ്ങിക്കൂടെ……..? എൻറെ വേറൊരു കൂട്ടുകാരിയും കൂടി വരുന്നുണ്ട് കോളേജിൽനിന്ന്……. അവൾ രണ്ടു മണിയാകുമ്പോൾ കാവലയിലെത്തും……. അവളും കൂടി ഉള്ളതുകൊണ്ട് ആണ് ഒരുങ്ങിയത്. ” ഉം…. ഉം….. വേറെ ഏതു കൂട്ടുകാരി……? “എൻറെ എല്ലാ കൂട്ടുകാരികളെയും നിനക്കറിയോ……. എന്തൊക്കെ അറിയണം പെണ്ണിന്……. ” അല്ല ഈ കോളേജിൽ നിന്ന് വരുന്ന കൂട്ടുകാരിക്ക് ഒരു പേര് ഉണ്ടായിരിക്കുമല്ലോ……. ” ഉണ്ട്…… “അതുകൊണ്ട് ചോദിച്ചതാ…. ” ശി….. ശിവയോ……? ”

ശിവ അല്ല ശിവാനി……. “ഓ…. ശിവാനി ആണല്ലേ…..? ശിവൻ ഒന്നുമല്ലല്ലോ…..? ” അതേടി ഞാൻ ശിവനെ കാണാനാണ് പോകുന്നത്……. എൻറെ മഹാദേവനെ……. ” അല്ലെങ്കിലും കുന്നിന്മുകളിലെ അമ്പലത്തിലെ പ്രതിഷ്ഠ ശിവനാണ്….. എനിക്ക് അറിയാം ചേച്ചി പറയാതെ…… അറിയാതെ ചില സമയത്ത് സത്യങ്ങൾ പറഞ്ഞാലും ആരും വിശ്വസിക്കില്ല അപർണ മനസ്സിലോർത്തു……. “ഞാനെന്ന പോയിട്ട് വരാം….. ” ശരി……. അവളുടെ മനസ്സിൽ അപ്പോഴും സംശയം ബാക്കി ആണ് എന്ന് ആ മുഖഭാവം വിളിച്ചു ഓതി….. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു കുന്നിൻമുകളിലെ അമ്പലത്തിലേക്ക് പോകുമ്പോൾ നേരിയ ഭയം തോന്നിയിരുന്നു…… ആദ്യമായാണ് ഒറ്റയ്ക്ക് ഈ കുന്ന് കയറുന്നത്……..

ഉള്ളിൽ ചെറിയൊരു ഭയം തോന്നിയിരുന്നു…….. ആരുമില്ല…….. ഒരു മനുഷ്യജീവി പോലും ഈ പരിസരത്തെങ്ങും ഇല്ല……… ആകെയുള്ള വിശ്വാസം വരാമെന്ന് പറഞ്ഞ ആളിനെ ആണ്…… അമ്പലത്തിലേക്ക് കയറിയതും ചുറ്റും നോക്കി……… ഇല്ല ആള് വന്നിട്ടില്ല……. ഇനി വരാതിരിക്കുമോ……..? മനസ്സിൽ അങ്ങനെ ഒരു ഭയം ഉടലെടുത്തിരുന്നു……. എങ്കിലും കൽവിളക്കിലേക്ക് എണ്ണ പകർന്ന് തിരിയിട്ട് കത്തിക്കാൻ തുടങ്ങി…… കണ്ണടച്ച് മഹാദേവനോട് പ്രാർത്ഥിച്ചു…… ” എൻറെ ശിവനെ എനിക്ക് തന്നെ തരണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ……. അതിനുമപ്പുറം അദ്ദേഹത്തെപ്പറ്റി അറിഞ്ഞത് ഒക്കെ സത്യം ആകരുതെന്ന്…… മനസ്സിൽ അത്രയും പറഞ്ഞപ്പോഴാണ് തൊട്ടരികിൽ ഒരു ആൾ സാന്നിധ്യം അറിഞ്ഞത്…….

പെട്ടെന്ന് കണ്ണുതുറന്നു നോക്കിയപ്പോൾ കാണാൻ ആഗ്രഹിച്ച ആൾ അരികിൽ എത്തിയിട്ടുണ്ട്…….. കണ്ണടച്ച് മഹാദേവനെ തൊഴുത് നിൽക്കയാണ്…….. കുറച്ച് നേരം ആളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു……. “എന്താണ് പറയാനുള്ളത്……..? കണ്ണുതുറക്കാതെ ആണ് ചോദ്യം……. ആ നിമിഷം അത്ഭുതം തോന്നിയിരുന്നു……… എന്തു പറഞ്ഞു തുടങ്ങുമെന്ന് അന്നേരമാണ് ഓർത്തത്………. സത്യത്തിൽ താൻ എന്തു പറയാനാണ് ആളിനെ കാണണമെന്ന് പറഞ്ഞത്…… അപ്പോഴത്തെ ഒരു ആവേശത്തിന് പുറത്ത് പറഞ്ഞതാണ് സംസാരിക്കാൻ ഉണ്ടെന്ന്……… സത്യത്തിൽ എന്തായിരുന്നു തനിക്ക് സംസാരിക്കാൻ ഉണ്ടായിരുന്നത്………. ഇഷ്ടം ആണ് എന്ന് പറയാൻ ആഗ്രഹിച്ചു……. പക്ഷെ അത്‌ എങ്ങനെ പറയും…..? ഈ നിമിഷം വരെ അതിനെപ്പറ്റി ചിന്തിച്ചിട്ട് ഇല്ല എന്നുള്ളതാണ് സത്യം…..

പെട്ടെന്ന് എന്ത് പറയണമെന്നറിയാതെ നിന്നു….. ആൾ കണ്ണ് തുറന്നു…… പിന്നെ മുഖത്തേക്കാണ് നോക്കിയത്…… ” എന്താ പറയാനുള്ളത്…… ” അത് പിന്നെ…… ” എന്തോ പറയാനുണ്ടെന്ന് പറഞ്ഞത് അല്ലേ……? ” അത് പിന്നെ സൗപർണിക എന്നെ കാണാൻ വന്നിരുന്നു….. ആളുടെ മുഖത്ത് ഒരു ഞെട്ടൽ ഉടലെടുക്കുന്നത് ആ നിമിഷം താൻ കണ്ടിരുന്നു…….. ” എന്തിനാ……? എന്ത് പറഞ്ഞു …. ” എല്ലാം ഞാൻ അറിഞ്ഞു……? ” എന്ത് അറിഞ്ഞുന്ന്….. ” കുറെ കാലങ്ങളായി ഈ മനസ്സിൽ ഞാൻ ഉണ്ടായിരുന്നു എന്ന്…… അത് പറയുമ്പോൾ ആൾക്ക് എൻറെ മുഖത്ത് നോക്കാൻ ഒരല്പം മടി ഉണ്ടെന്ന് തോന്നിയിരുന്നു…….. ” എനിക്കറിയില്ലായിരുന്നു എൻറെ മനസ്സിൽ കൊണ്ട് ആണ് ഈ കാലം അത്രയും നടക്കുന്നതെന്ന്…….

അതുകൊണ്ടാണ് അന്ന് ഞാൻ മോശമായി സംസാരിച്ചത്…… പിന്നെ അന്ന് ഞാൻ പേടിയാണെന്ന് പറഞ്ഞത് ആളുകളൊക്കെ ഓരോന്ന് പറയുന്നത് കേട്ടിട്ട്. ആണ് ……. അതൊന്നും സത്യമല്ല എന്ന് എനിക്കറിയാം…….. ” ആരു പറഞ്ഞു സത്യമല്ലെന്ന്…. എല്ലാം സത്യം തന്നെയാണ്……. എനിക്ക് അങ്ങനെ ഒരു അബദ്ധം പറ്റി പോയിട്ടുണ്ട്……. ആൾ അത്‌ പറയുമ്പോൾ ആയിരം കഠാരമുള്ളുകൾ ഒരുമിച്ച് എൻറെ നെഞ്ചിൽ പതിക്കുന്നത് പോലെയാണ് തോന്നിയത്……… ഒരിക്കലും അതൊന്നും സത്യമല്ല……. ആളുകൾ വെറുതെ പറയുകയാണ്……, ഒരു സാഹചര്യത്തിന്റെ പുറത്ത് ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചു പോയതാണ് എന്ന് പറയും എന്നായിരുന്നു വിശ്വസിച്ചിരുന്നത്……… ” പ്രായത്തിന് ആവേശത്തിൽ അറിയാതെ സംഭവിച്ചു പോയതാ……. മദ്യലഹരി ആയിരുന്നു….. ആൾ പറഞ്ഞു……

ആ നിമിഷം ആളെ നോക്കാൻ എന്തുകൊണ്ടോ എൻറെ മനസ്സ് അനുവദിച്ചില്ല……. ” പക്ഷേ അപർണ്ണയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു…… മനസ്സിലുണ്ടായിരുന്നു……. ജയിലിൽ കിടന്നപ്പോഴും ……. പിന്നെ പതുക്കെ മറക്കാൻ ശ്രേമിച്ചു……… വീണ്ടും ആദ്യമായി നിന്നെ കണ്ട ദിവസം ആ പഴയ ഇഷ്ടം അതേ ഉണർവോടെ തന്നെ തിരികെ വരികയായിരുന്നു……… പക്ഷേ അറിയാതെ സംഭവിച്ചു പോയാ ആ തെറ്റ് എന്നെ ചുട്ടുപൊള്ളികയാണ്………. നിന്നോടുള്ള സ്നേഹം സ്വയം മറച്ചുവയ്ക്കാൻ ഒരുപാട് ശ്രമിച്ചു……. സാധിച്ചില്ല എപ്പോഴോ നിന്നെ കാണണമെന്ന് തോന്നി…….. അതുകൊണ്ടാ പുറകെ വന്നതൊക്കെ…….. അപ്പോഴും നമ്മൾ തമ്മിലുള്ള അന്തരം ഞാൻ ചിന്തിച്ചില്ല……. ഇത്രയും മോശക്കാരനായ ഒരുവനെ ഒരു പെണ്ണും ഒരിക്കലും ഇഷ്ടപ്പെടില്ല……….

അതൊന്നും ഞാൻ ഓർത്തില്ല പക്ഷേ ചങ്ക് പറിച്ചു സ്നേഹിച്ച പെണ്ണ് പേടിയാണെന്ന് പറഞ്ഞ നിമിഷം മരിച്ചു പോയാൽ മതി എന്നു തോന്നി……… അതുകൊണ്ടാ പിന്നീട് പിറകെ വരാതിരുന്നത്…….. “എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ് എങ്കിൽ എങ്ങനെ ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ തോന്നുമോ…? അവളുടെ ആ ചോദ്യത്തിൽ അവൻ ഒന്ന് പരുങ്ങി….. “സത്യം ആണ് നീ പറഞ്ഞത്…. ആത്മാർഥമായി ഒരു പെണ്ണിനേ സ്നേഹിക്കുന്ന ഒരാൾക്ക് മറ്റൊരു പെണ്ണിനെ മോശം ആയി നോക്കാൻ പോലും തോന്നില്ല.പക്ഷെ സാഹചര്യം ആണ് ഒരു മനുഷ്യനെ നല്ലവൻ ആകുന്നതും കെട്ടവൻ ആകുന്നതും. അതിൽ കൂടുതൽ ഒരു ന്യായീകരണവും പറയാൻ ഇല്ല എനിക്ക്…………..

ഇപ്പോഴും എനിക്ക് അതേ പറയാനുള്ളൂ വെറുതെ ഒരു ആവേശത്തിന് പുറത്ത് സൗപർണിക എന്തെങ്കിലും പറഞ്ഞു എന്ന് കരുതി ജീവിതം സ്വന്തമായിട്ട് നശിപ്പിക്കാൻ വേണ്ടി ഇറങ്ങേണ്ട…….. ഏതൊരു മനുഷ്യനും ചില ചാപല്യങ്ങൾ ഒക്കെ ഉണ്ട്…….. അങ്ങനെ പ്രായത്തിന്റെ ഒരു ചാപല്യം എനിക്കും സംഭവിച്ചു പോയിട്ടുണ്ട് ……….. അത്‌ നിന്നോട് ഉള്ള സ്നേഹത്തിൽ ആത്മാർത്ഥത ഇല്ലാഞ്ഞിട്ടല്ല അത്രയും മോശപ്പെട്ട ഒരു സാഹചര്യത്തിൽ കൂടി കടന്നുപോകേണ്ടി വന്നു എനിക്ക്………. ഒരു പെണ്ണിനും ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത ഒരു തെറ്റ്……… പീഡനം……….. അതും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രായപൂർത്തിയാവാത്ത പ്രായത്തിൽ………… ഒരുപക്ഷേ ഞാൻ ചെയ്ത കൊലപാതകം ആയിരുന്നെങ്കിൽ പോലും നിൻറെ മുൻപിൽ വന്ന് ധൈര്യമായി നിന്ന് സംസാരിക്കാൻ എനിക്കൊരു ബുദ്ധിമുട്ട് തോന്നില്ല………

മറ്റ് എന്ത് തെറ്റാണ് ചെയ്തത് എങ്കിലും ധൈര്യപൂർവ്വം നിൻറെ മുൻപിൽ വന്നു നിൽക്കാൻ എനിക്ക് കഴിയുമായിരുന്നു…….. ഇതിപ്പോൾ ഒരു പെൺകുട്ടിയും സഹിക്കാത്ത ഒരു കാര്യമാണ് ഞാൻ നിന്നോട് ചെയ്തത്………… അതുകൊണ്ടുതന്നെ അതിന് ഒരു ന്യായമില്ല……. നിനക്കെന്നെ ഭയമാണെന്ന് പറഞ്ഞ ആ നിമിഷംതന്നെ എൻറെ മനസ്സിൽ നിന്നും ഞാൻ എൻറെ ഇഷ്ടത്തെ പൂർണമായും കുഴിച്ചുമൂടി കഴിഞ്ഞിരുന്നു…………. “പക്ഷേ എൻറെ മനസ്സിൽ ഇപ്പൊൾ വേരൂന്നി നിൽക്കുന്ന ഒരു മരം ആണ് ശിവേട്ടൻ……….. പെട്ടന്ന് ആൾ നന്നായി ഒന്ന് ഞെട്ടി…… “അതിനെ നീ ഒരുപാട് വേരൂന്നി വളർത്താതിരിക്കുക ആണ് നല്ലത്…….

അത്‌ ശരിയാവില്ല……. ഒരു ആവേശത്തിന് പുറത്ത് സൗപർണിക പറഞ്ഞ കാര്യങ്ങളൊക്കെ അറിഞ്ഞത് കൊണ്ടാണ് ഇപ്പോൾ മനസ്സിൽ എന്നോട് ഒരു താല്പര്യം തോന്നുന്നത്……. പക്ഷേ ജീവിതം തുടങ്ങുമ്പോൾ ഇതൊന്നും ആയിരിക്കില്ല……. സത്യം പറഞ്ഞാൽ ഞാനും ആദ്യം ഒന്നും ഇതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല……… ഇപ്പോഴാണ് അതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നത്…… അപർണ്ണ നല്ല കുട്ടിയാണ്….. വളരെ നല്ല കുട്ടി…….. അങ്ങനെയുള്ള തനിക്ക് ഒരു നല്ല ജീവിതം കാത്തിരിക്കുന്നുണ്ട് എവിടെയോ……… ഒരിക്കലും എൻറെ കയ്യിൽ നൽകാൻ ഒരു നല്ല ജീവിതം ഉണ്ടാകില്ല……… എന്റെ ചെളികുഴിയിൽ നീ കൂടി വീഴണ്ട ……… എത്രയൊക്കെ ന്യായീകരിച്ചാലും ഞാൻ ചെയ്തത് തെറ്റാണ്……. തെറ്റ് തെറ്റ് തന്നെയാണ്…… എത്ര ഞാൻ തിരുത്തി എന്ന് പറഞ്ഞാലും സമൂഹം അത് അംഗീകരിച്ചു തരാൻ പോകുന്നില്ല……..

ഒരിക്കലും ഇനി ഞാൻ തെറ്റിന്റെ വഴിയെ പോകില്ല എന്ന് പറഞ്ഞാൽ പോലും ആരും വിശ്വസിക്കാനും പോകുന്നില്ല…….. ഉള്ളിലുള്ള എൻറെ ഇഷ്ടം എപ്പോഴൊക്കെ പുറത്തുവന്നത് കൊണ്ട് മാത്രമാണ് തൻറെ പിന്നാലെ നടന്നത്……. അത് തെറ്റായിരുന്നു എന്ന് എനിക്ക് തോന്നുന്നുണ്ട്….. അത് മനസ്സിലായതുകൊണ്ട് തന്നെയാണ് അത് തിരുത്താൻ വേണ്ടി ഞാൻ ശ്രമിക്കുന്നത്…… ” പക്ഷേ എനിക്ക് ഇനി ഒരിക്കലും ഈ മുഖം എന്റെ മനസ്സിൽ നിന്ന് മായ്ച്ചുകളയാൻ കഴിയുമെന്ന് തോന്നുന്നില്ല…… തെറ്റ് തിരുത്താൻ മനസുണ്ടെങ്കിൽ ഒപ്പം നില്കാൻ ഞാൻ ഉണ്ടാകും……. ആരും ഇ വിശ്വസിച്ചില്ല എങ്കിലും ഞാൻ വിശ്വസിക്കാം…. അത് പറഞ്ഞ നിമിഷം ആ മുഖം എന്നെ തന്നെ നോക്കുന്നത് കണ്ടപ്പോൾ എന്തുകൊണ്ടോ അഭിമുഖീകരിക്കാൻ ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു……… ”

പ്രായത്തിന്റെ വെറും എടുത്തുചാട്ടം മാത്രമാണ് ഇപ്പൊ എന്നോട് തോന്നുന്നത്…….. അത് തെറ്റായിരുന്നു എന്ന് ഒരിക്കൽ തനിക്ക് തോന്നു….. എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് മനസിലാകുമ്പോൾ കാലം ഒരുപാട് മുന്നോട്ട് പോകും….. ” അല്ല ശിവേട്ടാ……… എന്റെ തീരുമാനം ശരി ആയിരുന്നു എന്ന് കാലം തെളിയിക്കും…….. ശിവേട്ടൻ പറഞ്ഞതുപോലെ തെറ്റ് തെറ്റ് തന്നെയാണ്…….. ഇനി ഒരിക്കലും തിരുത്താൻ പറ്റാത്ത ഒരു തെറ്റാണ് ശിവേട്ടൻ ചെയ്തതും……….. ശിവേട്ടൻ പറഞ്ഞതുപോലെ തന്നെ ഒരു കൊലക്കുറ്റം ആയിരുന്നെങ്കിൽ പോലും ഏതൊരു പെണ്ണും മാപ്പ് തന്നേനെ……… ഇത് ക്ഷമിക്കാനും മറക്കാനും ഒരാൾക്കും കഴിയില്ല……. എൻറെ മനസ്സിൽ ഇരുന്നു മറ്റാരോ പറയുന്നത് പോലെ ഇതൊന്നുമല്ല സത്യം എന്ന്………

കേട്ടതിൽ നിന്നും അറിഞ്ഞതിൽ നിന്നും ഒക്കെ അപ്പുറം മറ്റൊരു സത്യം എവിടെയോ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന്…….. ശിവേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ലന്ന്……… എന്റെ മനസിനെ വിശ്വസികാൻ ആണ് എനിക്ക് ഇപ്പോൾ ഇഷ്ട്ടം……… ഞാൻ അറിഞ്ഞിട്ടുള്ള ഇപ്പോൾ എന്നോട് സംസാരിച്ചിട്ടുള്ള ശ്രീയേട്ടന് പരിചയമുള്ള ശിവ ഇങ്ങനെയൊന്നുമായിരുന്നില്ല……….. ഇങ്ങനെയൊന്നും ആവാനും കഴിയില്ല……… കുറച്ച് സമയം എന്നോട് സംസാരിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇങ്ങനെയൊന്നും ചെയ്യാനുള്ള ധൈര്യം ഉണ്ടാവില്ല എന്ന്…….

ഇനിയിപ്പോ ശിവേട്ടൻ പറഞ്ഞതുപോലെ പ്രായത്തിന്റെ ചോരത്തിളപ്പിൽ അങ്ങനെ ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തന്നെ അത് മറക്കാനും ക്ഷമിക്കാനും എനിക്ക് കഴിയും………… പകരം ഇനി ഈ മനസ്സിൽ എന്നും ഞാൻ മാത്രമേ ഉണ്ടാകു എന്ന് ഒരു ഉറപ്പ് ഈ സന്നിധിയിൽ വച്ചു എനിക്ക് തന്നാൽ മതി……… ഇനി ഏതെങ്കിലും ഒരു തെറ്റിലേക്ക് പോകുന്നതിനു മുൻപ് എൻറെ മുഖം ഒന്ന് ഓർത്താൽ മാത്രം മതി……. അത്‌ പറയുമ്പോൾ അത്ഭുതത്തോടെ ആൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു……..ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 14

Share this story