ആദിശൈലം: ഭാഗം 32

ആദിശൈലം: ഭാഗം 32

എഴുത്തുകാരി: നിരഞ്ജന R.N

ജോയിച്ചനോടും അമ്മച്ചിയോടും യാത്ര പറഞ്ഞ് അവിടുന്നിറങ്ങുമ്പോൾ പലതും തീരുമാനിച്ചുറപ്പിച്ചിരുന്നു അലോക്………. ഇതേസമയം മാധവത്തിലേക്ക് പോകാൻ ഇറങ്ങുകയായിരുന്നു വിശ്വനും നന്ദിനിയും, അപ്പോഴാണ് അവിടേക്ക് ശ്രീയും അയോഗമെത്തിയത് …………. ആഹാ, പോയാൽ ആ വഴി പോകുന്ന പെണ്ണായിരുന്നല്ലോ ഇതിന്നെന്തുപറ്റി????? അവളെ കണ്ടതും വിശ്വൻ ചോദിച്ചു…….. അല്ല, മോനെ, നിനക്കിതിനെ എവിടുന്ന് കിട്ടി??? നന്ദിനി അപ്പോഴേക്കും അയോഗിന്റെ അടുക്കലെത്തി….. കളഞ്ഞുകിട്ടിയതാ അമ്മേ…..ആക്രിക്കാർക്ക് പോലും വേണ്ടാത്ത സാധനമായതുകൊണ്ട് തിരികെ ഇവിടേക്ക് തന്നെ കൊണ്ടുവരാമെന്ന് കരുതി.. അവളെ കളിയാക്കികൊണ്ട് അവൻ പറഞ്ഞതും അവൾ അവനെയൊന്ന് കൂർപ്പിച്ചുനോക്കി….

അത് കണ്ടതും വിശ്വനും നന്ദിനിയ്ക്കും ചിരിവന്നു… നിങ്ങളിതെവിടെയോ പോകാൻ ഇറങ്ങുകയാണെന്ന് തോന്നുന്നല്ലോ….. രണ്ടാളെയും നോക്കികൊണ്ട് അവൾ ചോദിച്ചു… മാധവം വരെ പോകാനിറങ്ങിയതാ…… വിശ്വൻ പറഞ്ഞതുകേട്ട് എന്തിനെന്ന അർത്ഥത്തിൽ അവർ രണ്ടാളും അയാളെയൊന്ന് നോക്കി……….. നീ നോക്കേണ്ട, കാര്യം പറയാം… കല്യാണത്തിന്റെ ഡേറ്റ് എടുത്തു… ഈ 24ന്….. അത് പറയാനാ പോണേ.. എന്തോന്ന്…………… അവളുടെ ഞെട്ടല് കണ്ട് ബാക്കിയുള്ളവർ പകച്ചുപോയി……. ഇത്രപെട്ടെന്നൊ കല്യാണം??? അവളുടെ തലയിലൂടെ കിളി പറക്കാൻ തുടങ്ങി…… ദേ, വിശ്വേട്ടാ.. ഈ പെണ്ണിനോട് പറഞ്ഞുനിന്നാൽ സമയം പോകും, നിങ്ങളിങ്ങോട്ട് വന്നേ……

ഇനിയും നിന്നാൽ ശ്രീ കല്യാണം ഇപ്പോഴേ വേണ്ട എന്ന് വരെ പറയുമെന്ന് നന്നായി അറിയാവുന്നതുകൊണ്ട് നന്ദിനി വിശ്വനെയും കൂട്ടി കാറിലേക്ക് കയറി…. അവരുടെ കാർ ഗേറ്റ് കടന്നതും ദേഷ്യവും നിരാശയും കൊണ്ട് വീർത്തുകെട്ടിയ മുഖവുമായി ശ്രീ അകത്തേക്ക് കയറിപ്പോയി… എന്റെ ആവണി, നീ ഒന്ന് പതുക്കെ പോ… എവിടെയെങ്കിലും തെന്നിവീണാൽ കല്യാണം ആശുപത്രിയിലായിപോകുമേ……. അയോഗിന്റെ കളിയാക്കൽ കേട്ട് അവൾ തിരിഞ്ഞുനോക്കി… പക്ഷേ, നിറഞ്ഞുവന്ന ആ കണ്ണുകൾ അവന്റെ നെഞ്ചിൽ ഒരു വിങ്ങലായി… .എന്താടാ… അവളുടെ അടുത്തേക്ക് ചെന്ന് തലമുടികളിലൂടെ ഒരേട്ടന്റെ സാന്ത്വനം നൽകി അവൻ ചോദിച്ചതും അവൾ ആ നെഞ്ചിൽ തല ചായ്ച്ചു………

ചെയ്തുതീർക്കാൻ ഒരുപാടുണ്ട് ഏട്ടാ എനിക്ക്…. എല്ലാം കഴിഞ്ഞ് സ്വസ്ഥമായി വേണം എനിക്ക് ആ ജീവിതത്തിലേക്ക് കടന്നുചെല്ലാൻ.. പക്ഷെ….. ഇതിപ്പോ……… അവളുടെ മാനസികാവസ്ഥ അവന് മനസ്സിലായി….കാരണം, ഏട്ടാ എന്നവളുടെ വിളി അപൂർവ്വമാണ്, മനസ്സിലെ വേദനകൾ അവൾക്ക് താങ്ങാനാകാത്ത നിമിഷങ്ങളിലാണ് അയോഗ് എന്ന കൂട്ടുകാരനിൽ നിന്ന് ഒരേട്ടനായി അവൾ അവനെ കാണുന്നത്.. പക്ഷെ, അതിനൊരു പരിഹാരം നിർദേശിക്കാൻ മാത്രം അവനായില്ല…. എങ്ങേനെയോ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നത്….. മിസ്സ്‌ ശ്രാവണി വിശ്വനാഥൻ.. വീട്ടിലെത്തിയെന്ന് വിശ്വസിക്കുന്നു…..

ഇനി ഞാൻ പറഞ്ഞതുപ്പോലെ ആ വീഡിയോയുമായി സ്റ്റേഷനിൽ ചെല്ലുക മാധവമേനോനെ നിയമപരമായി തന്നെ നേരിടുക… ഓൾ ദി ബെസ്റ്റ്……. ഹലോ.. ഹലോ…. താനാരാ….. പറഞ്ഞല്ലോ കാലൻ…!!!!!അപ്പോൾ ശെരി….. ആ ഫോൺ കട്ട് ആയതും രണ്ടാളും മുഖത്തോട് മുഖം നോക്കിനിന്നു….. ആരാടാ ഇത്.. ഒരു കാലൻ….. ആ, ആർക്കറിയാം… നീ ഒരു കാര്യം ചെയ്യ് പോയി ഫ്രഷ് ആയിവാ.. നമുക്ക് ഇപ്പോൾ തന്നെ കമ്മീഷണർ ഓഫിസിലേക്ക് പോകാം.. പുതിയ കമ്മീഷണർ പുലിയാന്നാ കേട്ടെ……. അവൻ പറഞ്ഞതിനെ അവൾ പുച്ഛത്തോടെ കേട്ടു …. കാരണം, ആാാ മനസ്സിൽ പോലീസുകാർക്കെന്നും ഒരൊറ്റ ഭാവമേയുള്ളൂ, വലിയ ആൾക്കാരുടെ ടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്ന പോലീസുകാരെ മാത്രമേ അന്നുവരെ അവൾ കണ്ടിട്ടുള്ളൂ…………….

അയോഗ്,, നീ വരണ്ട, ഞാൻ പോയ്കോളാം……. ആവണി, നീ എന്താ ഈ പറയുന്നേ നീ ഒറ്റയ്ക്ക്….. കൂടുതലെന്തെങ്കിലും പറയാൻ വരുംമുൻപേ അയോഗിന്റെ കൈയിൽ ശ്രാവണിയുടെ കൈ മുറുകി.. അയോഗ്, ഞാൻ പറയുന്നത് കേൾക്ക്……. നമ്മുടെ പ്ലാനിങ് ഒന്ന് തെറ്റിയാൽ ഉണ്ടാകുന്നത് നാശമാണ്…. അത് മനസ്സിലാക്കിയിട്ട് തന്നെയാ ഞാൻ ഇതിന് പുറപ്പെട്ടത്, പക്ഷെ അതിലേക്ക് നിന്നെ കൂടി എനിക്ക് വലിച്ചിഴയ്ക്കാൻ പറ്റില്ല…. നീ എന്നോടൊപ്പംഉണ്ടെന്ന് അറിഞ്ഞാൽ എന്നോടുള്ള ദേഷ്യം കൂടി അയാൾ നിന്നോട് തീർക്കും.. സൊ വേണ്ട.. ഈ കളിയിൽ ഞാൻ മാത്രം മതി……. ജേർണലിസ്റ്റ് ശ്രാവണിവിശ്വനാഥൻ മാത്രം…… എന്നാലും ആവണി…. അയോഗ് പ്ലീസ്…….. ഇനി അവിടെനിന്നിട്ടും അവളോട് പറഞ്ഞിട്ടും വലിയ കാര്യമില്ല എന്ന് മനസ്സിലായതും അയോഗ് അവിടുന്നിറങ്ങി………..

അതേസമയം തന്റെ ലാപ്ടോപ്പിലേക്ക് ആ വീഡിയോ സേവ്ചെയ്ത് അതിന്റെ ഒരു കോപ്പി പെൻഡ്രൈവിലും സേവ് ചെയ്ത് അവൾ ഫ്രഷ് ആകാനായി പോയി……… ശേഷം അതുമായി സ്റ്റേഷനിലേക്ക് പോകാനിറങ്ങി……. അയാളുടെ പതനം ഇതിലൂടെ സംഭവിക്കണേ എന്ന പ്രാർത്ഥനയോടെ അവൾ യാത്ര തിരിച്ചു…. എങ്ങെനെയെങ്കിലും ശ്രാവണിയുടെ നിരപരാധിത്വം തെളിയിക്കണം… ഇത്രെയും അധംപതിച്ചവളാകാൻ അവൾക്കാവില്ല….. ജോയിയെ നേരത്തെ അറിയാമായിരുന്നെങ്കിൽ അവളിൽ ഭാവമാറ്റം ഉണ്ടാകേണ്ടതായിരുന്നു….. എന്നാൽ അങ്ങെനെയൊന്നും നടന്നില്ലല്ലോ, അന്നത്തെ കാര്യങ്ങൾ ഓർത്തുകൊണ്ട് അലോക് ഡ്രൈവ് ചെയ്യുകയായിരുന്നു….. അപ്പോഴാണ് അവനൊരു കാൾ വരുന്നത്… നോക്കുമ്പോൾ ജോയ് യാണ്…. അവിടുന്നല്ലേ ഞാൻ ഈ വരുന്നത്…

എന്നിട്ടും ഇവനെന്തിനാ ഈ വിളിക്കുന്നെ???????? എടുക്കാൻ തുടങ്ങിയതും ഫോൺ കട്ടായി.. ഇതേ സമയം അങ്ങ് പോലീസ് സ്റ്റേഷനിൽ ശ്രാവണി നൽകിയ വീഡിയോ കണ്ട് അന്തംവിട്ട് നിൽക്കുകയാണ് പോലീസുകാർ….. മാധവമേനോൻ കുടുക്കാനുള്ള ഒരു ബോംബ് തന്നെയാ ആ വീഡിയോ, പക്ഷെ അയാൾക്ക് നേരെ ഒരു ചെറുവിരലുയർത്താൻ പോലും അവർക്ക് പേടിയായിരുന്നു…… സർ, ഞാനൊരു ജേർണലിസ്റ്റ് ആണ്…. എന്നെ സംബന്ധിച്ച് ഇതിവിടെ കൊണ്ടുവരേണ്ട കാര്യംപോലും എനിക്കില്ല… മീഡിയ യിലൂടെ ഇത് എല്ലാരും അറിയും…. പക്ഷെ, അത് ചെയ്യാതെ ഞാനിവിടെ വന്നത്, അയാൾക്ക് അയാൾ ചെയ്ത് കൂട്ടുന്ന തെറ്റുകൾക്കുള്ള ഫലം കിട്ടാനാ…. നിങ്ങളുടെ കമ്മിഷണർ ലീവിലായ സ്ഥിതിയ്ക്ക് എസിപി തന്നെ കേസ് ചാർജ് ചെയ്തോളൂ,… അത്… കേസ്….. എന്താ??

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞോളൂ, നിങ്ങളുടെ കമ്മീഷണർ സാറിനെ നേരിൽകണ്ട് ഞാൻ പറഞ്ഞോളാം……. ഓഹോ… ഭീക്ഷണിയാണോ..??????? അല്ല, നീ ആരാടി ത്സാൻസി റാണിയുടെ കൊച്ചുമോളോ?????? മാധവസാറിനെതിരായി കംപ്ലയിന്റ് പോലും…. എവിടുന്നോ ഒരു വീഡിയോയുമായി വന്നേക്കുന്നു… ഇറങ്ങിപോടി………… ആ പോലീസുകാരൻ അവൾക്ക് നേരെ ആക്രോശിച്ചു… ഹേയ് ഓഫിസർ, മൈൻഡ് യൂവർ വേർഡ്‌സ്……. അയാൾക്ക് നേരെ വിരൽചൂണ്ടികൊണ്ട് അവൾ പ്രതികരിച്ചതും അയാൾ ഇരുന്നിടത്ത് നിന്ന് എണീറ്റു…. ഫ… &&& മോളെ.. നീ ആരാടി എന്നെ മര്യാദപഠിപ്പിക്കാൻ….. വന്നവഴിയെ മോളങ്ങ് ചെന്നാട്ടെ, അല്ലെങ്കിൽ നാളത്തെ പത്രത്തിൽ എല്ലാരും വായിക്കാനിഷ്ടപ്പെടുന്ന ഒരു ന്യൂസ് ആയി മാറിപ്പോകും….

അവളെ ആകപ്പാടെ ഒന്ന് ഉഴിഞ്ഞുനോക്കികൊണ്ട് അയാൾ പറഞ്ഞു…. അത് കേട്ടതും കാൽവിരലുകൾ മുതൽ മുടിയിഴകൾ വരെ ദേഷ്യത്താൽ വിറയ്ക്കാൻ തുടങ്ങി…….. എന്നാൽ അതൊന്ന് കാണണമല്ലോ………….. പൊടുന്നനെയുള്ള ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി.. വാതിൽക്കൽ നിൽക്കുന്ന രൂപത്തെ തിരിച്ചറിയാൻ തോളിലെ നക്ഷത്രങ്ങൾ മതിയായിരുന്നു, കൂടെ ആ പോലീസുകാരുടെ ഞെട്ടലും…………… അത്…. സാ…… എന്താടോ….. ആ ന്യൂസ് എനിക്കും കൂടി ഒന്ന് വായിക്കാനാ……..തലയിൽ വെച്ചതൊപ്പി മേശമേൽ വെച്ച്, കൈരണ്ടും മേശമേൽ കുത്തി അയാളെ നോക്കികൊണ്ട് അവൻ പറഞ്ഞു……. സാ……… മുഴുവൻ വിളിക്കാൻ പറ്റാതെ പുറകോട്ടേക്ക് വീഴാനാഞ്ഞ അയാളെ മറ്റ് പോലീസുകാർ വന്ന് പിടിച്ചു…….. കാര്യം മനസ്സിലായല്ലോ അല്ലെ 😜😜

ചെക്കൻ ഒന്നങ്ങട് പൊട്ടിച്ചു അത്രതന്നെ 😎 ഫ… മോനെ… പെണ്ണുങ്ങളോട് വേണ്ടാധീനം പറയുന്നോ?????? സ്ത്രീ അവൾ അമ്മയെപ്പോലെ ആരാധ്യയായവളാണ്….. അവളെ അപമാനിച്ചാൽ പിന്നെ ഒരു ഗംഗയും പാപമോക്ഷം തരില്ല…… സേ ടു സോറി……. ഐ സെ, സേ ടു സോറി……….. ദിസ്‌ ഈസ്‌ മൈ ഓർഡർ…….. മേശമേൽ ആവാനാഞ്ഞടിച്ചു… ആ ശബദത്തിന്റെ പ്രതിധ്വനിയാൽ അവിടെയുണ്ടായിരുന്നവയ്ക്കെല്ലാം സ്ഥാനചലനം ഉണ്ടായി……………. ആദ്യമായി പോലീസിനോട് ഒരു ഇഷ്ടം തോന്നി അവൾക്ക്…….. പതിയെ അവന്റെ നെഞ്ചിലെ നെയിം ബോർഡിലേക്ക് അവൾ നോക്കി……. രുദ്രപ്രതാപ് IPS………………. ആ പേര് എന്തോ അവളെ വല്ലാതെ ആകർഷിച്ചു…. അവളുടെ നോട്ടം കണ്ട് അവനിൽ ചിരി വിടർന്നെങ്കിലും പുറമെ അണിഞ്ഞ ഗൗരവത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീഴാതെ സൂക്ഷിക്കാനായി അവൻ അവൾക്ക് നേരെ തിരിഞ്ഞു………. താനാരാ?? എന്ത് വേണം????

അവനെ വായിനോക്കിനിന്നതുകൊണ്ട് അവൾ ചോദ്യങ്ങളൊന്നും കേട്ടിരുന്നില്ല…… ഡോ… തന്നോടാ ചോദിച്ചേ…… അവന്റെ ശബ്ദം ഉയർന്നതും അവൾ ബോധത്തിൽ വന്നു….. സർ, ഐആം ശ്രാവണി വിശ്വനാഥൻ…. ജേർണലിസ്റ്റ് ആണ്…. ഇത് ഇവിടെ തരാനാ ഞാൻ വന്നത്… മുൻപിലിരിക്കുന്ന ലാപ്ടോപ്പിലെ വീഡിയോചൂണ്ടിക്കൊണ്ട് അവൾ മറുപടിനൽകി…… അവന്റെ നോട്ടം ആ വിഡിയോയിലായി.. കഴിഞ്ഞ രാത്രി നേരിൽ കണ്ട കാഴ്ചകൾ ഒരിക്കൽക്കൂടി അവന് മുന്നിൽ വ്യക്തമായി……….. വീഡിയോ പ്ലേ ചെയ്ത് തീർന്നതും അവന്റെ മുഖം എന്തുകൊണ്ടോ വരിഞ്ഞുമുറുകി…… അയാളോടുള്ള പകയും വെറുപ്പും അവന്റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു.. എങ്കിലും സ്വയം നിയന്ത്രിച്ച് കൊണ്ട് അവൻ അവൾക്ക് നേരെ നിന്നു..

തനിക്ക് ഇതങ്ങേനെ കിട്ടി?? സർ, എനിക്ക് ഇന്നലെ രാത്രി ഒരു ഇൻഫർമേഷൻ കിട്ടിയിരുന്നു, അങ്ങേനെയാണ് അവിടെ പോയത്… ചെന്നപ്പോൾ കണ്ട കാഴ്ചയാണ് ഇത്…….ആദ്യം ചാനലിൽ കൊടുക്കാമെന്നാണ് കരുതിയത്. പക്ഷെ, ഒരു മീഡിയപബ്ലിസിറ്റിയേക്കാൾ അയാൾക്ക് ശിക്ഷയാണ് വേണ്ടതെന്ന് തോന്നി, അതാ രാവിലേ ഇങ്ങോട്ടേക്ക്…………. സത്യമെല്ലാം തുറന്ന് പറയാതെ ചിലതൊക്കെ ഒളിച്ചുകൊണ്ട് അവൾ പറഞ്ഞു…. അവളുടെ മറുപടി കേട്ട് അവന് ചിരിവന്നു……. എന്നാലും എന്റെ കാലാ.. !!!!🤣🤣 ഓക്കേ, അതെന്തായാലും നന്നായി.. ഞാൻ എന്തായാലും അന്വേഷിക്കാം.. എന്തെങ്കിലുമുണ്ടെങ്കിൽ വിളിപ്പിക്കും. വരണം… ഷുവർ സർ . എങ്കിൽ, യൂ മേ ഗോ.. താങ്ക് യൂ സർ……. അവൾ അവിടെനിന്നും ഇറങ്ങി …. മനസ്സിൽ എന്തോ ഒരു ആശ്വാസം പോലെ………….. വാമിക,,,,, നിനക്കെന്നെ മനസ്സിലായില്ല അല്ലെ…. അത്രയ്ക്ക് മാറ്റം സംഭവിച്ചോ എനിക്ക്.. ആവോ അറിയില്ല……

നിന്നെ എനിക്ക് സംരക്ഷിച്ചേ മതിയാകൂ, അതുകൊണ്ട് മനഃപൂർവം പലതെറ്റുകളും എനിക്ക് ചെയ്യേണ്ടിവന്നേക്കാം എല്ലാം നിനക്ക് വേണ്ടി…. നിന്നെ സംരക്ഷിക്കാമെന്ന് ഞാൻ നൽകിയ വാക്കിന് വേണ്ടി…. 💖💖💖💖 അവൾ പോയ വഴിയേ നോക്കി രുദ്രൻ ഒന്ന് ആത്മഗതിച്ചു.. ശേഷം തനിക്ക് ചുറ്റുമുള്ള പൊലീസുകാരെ നോക്കി………….. എല്ലാരുടെ മുഖഭാവം കണ്ടാൽ അറിയാം പേടിച്ച്നിൽക്കുകയാണ്……. പോലീസുകാർ എന്നാൽ എങ്ങേനെയാവണമെന്ന് കുറച്ച് മുൻപ് എന്നെ പഠിപ്പിച്ചുതന്നതിന് ഒരുപാട് നന്ദിയുണ്ട് എല്ലാരോടും….. ഇനി ഇത് ആവർത്തിച്ചാൽ പിന്നെ രുദ്രന്റെ മറ്റൊരു മുഖം കാണും നിങ്ങള് കേട്ടല്ലോ………. തൊപ്പി തലയിൽ വെച്ച് അവൻ ഓഫീസിൽ നിന്നിറങ്ങി… പോയ അതേ സ്പീഡിൽ തിരിച്ചുവന്നപ്പോൾ കണ്ടത് മാധവമേനോനെ കാര്യങ്ങൾ വിളിച്ചറിയിക്കാൻ തുടങ്ങുന്ന സിഐ യെയാണ്….. അവന്റെ മുഖത്തൊരു പുച്ഛം വിടർന്നു…. അവനെ കണ്ടതും അയാൾ ഫോൺ പോക്കറ്റിലേക്കിട്ടു……….

നിങ്ങൾ ആരെവിളിക്കുന്നു സംസാരിക്കുന്നു എന്നൊന്നും എനിക്കറിയേണ്ട… പക്ഷെ, ഈ ഓഫീസിലെ ഏതെങ്കിലുമൊരാളുടെ കാൾലിസ്റ്റിൽ മാധവമേനോനുമായി ബന്ധപ്പെട്ടൊരു കാൾ ഉണ്ടായാൽ, പിന്നെ ഈ സർവീസിൽ ഇരിക്കാന്ന് ആരും കരുതണ്ട… പിന്നെ, പുറത്ത് പോയി വിളിക്കാമെന്നാണ് ഭാവമെങ്കിൽ ഇവിടുത്തെ സിസിടിവിയുടെ കാര്യം ഓർമയിൽവേണം………… അപ്പോൾ ശെരി… ഞാൻ പോയിട്ട് വരാമേ….. ചിരിച്ചുകൊണ്ട് അവനിറങ്ങിപോകുന്നത് നോക്കി ആ പോലീസുകാർ നിന്നു ഒരു ശിലകണക്കെ…. !!! അലോക് വീട്ടിലെത്തുമ്പോൾ നന്ദിനിയും വിശ്വനും അവിടെയുണ്ടായിരുന്നു…… കല്യാണകാര്യം കേട്ടതും ശ്രീയുടെ അതേ അവസ്ഥയിലായി അലോകും…… അച്ഛന്റെയും അമ്മയുടെയും മാധവിന്റെയും സന്തോഷം കണ്ടപ്പോൾ എതിര് പറയാനാകാതെ എല്ലാത്തിനും മൂകസാക്ഷിയായി അവൻ നിന്നു………………

മാധവമേനോനെ തേടി രുദ്രൻ പോയത് അയാളുടെ കമ്പനിയിലേക്കായിരുന്നു.. ഊഹം തെറ്റിയില്ല, ആള് അവിടെയുണ്ടായിരുന്നു.. അല്ലെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി അയാൾക്ക് പിന്നാലെയായിരുന്നല്ലോ അവന്റെ കണ്ണ്………. അയാളുടെ മുഖം കണ്ടതും അവന്റെ മനസ്സ് വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു…. വെറുപ്പും പകയും അവന്റെ കണ്ണിൽ ആളിക്കത്തി… എങ്കിലും അതെല്ലാം ഉള്ളിലൊതുക്കി അവൻ അയാൾക്ക് നേരെ നടന്നു.. ഹെലോ മിസ്റ്റർ മാധവമേനോൻ, ഐആം രുദ്രപ്രതാപ് സിറ്റികമ്മീഷണർ….. അവൻ അയാൾക്ക് മുൻപിൽ സ്വയം പരിചയപ്പെടുത്തി…….. ഓഹ്, ഇരിക്കണം സർ.. എന്താണാവോ ഈ വഴിയ്ക്ക്….. ചാർജെടുത്തപ്പോഴെ നാട്ടിലെ ഉന്നതരെ കാണാമെന്ന് കരുതിയാണോ???? സൊ സോറി,ഞാൻ കുറച്ച് ബിസിയാണ് നമുക്ക് പിന്നെ മീറ്റ് ചെയ്യാം…….

തന്റെ ചൊല്പടിയ്ക്ക് നിൽക്കുന്ന പൊലീസുകാരെപോലെയാണ് അവനുമെന്ന് കരുതി അയാൾ കുറച്ച് ഷോ കാണിക്കാൻ തുടങ്ങി……… സാറിന്റെ നേരവും കാലവുമൊക്കെ ഇനി ഞനെഴുതിതരാം… തല്കാലം സർ എന്റെ കൂടെയൊന്ന് സ്റ്റേഷൻ വരെ വാ…… വാട്ട്‌… !!എന്തിന്…………. അയാൾ ഞെട്ടി… അതൊക്കെ ഞാൻ അവിടെ വന്നിട്ട് പറയാം….. താൻ വാ…. നോ………. ഞാൻ ആരാണെന്ന് അറിയുവോ നിനക്ക്… ഫ… ഇന്നലെ കേറിവന്നവൻ എന്നെ അറെസ്റ്റ്‌ ചെയ്യാൻ വന്നേക്കുന്ന്…… നിനക്ക് ഞാനാരാണെന്ന് കാണിച്ചുതരാം…………. അയാൾ അരിശത്തോടെ തന്റെ ഫോണിൽ ആരെയോ കാൾ ചെയ്യാൻ പോയതും അവൻ aa ഫോൺ തട്ടിപറിച്ചു.. അറിയേണ്ടതൊക്കെ അറിയേണ്ട സമയത്ത് ഞാൻ അറിഞ്ഞോളാം.. തത്കാലം സാറെന്റെ കൂടെവാ……. വാ സാറെ…..

അവനയാളുടെ തോളിൽ കൂടി കൈയിട്ട് കമ്പനിയിൽനിന്നുമിറങ്ങി അവന്റെ കാറിലേക്ക് കയറി……… അപ്പോഴേക്കും മാനേജർ സംഭവം ആരോമലിനെ അറിയിച്ചിരുന്നു ………… എല്ലാരോടും എന്ത് പറയണമെന്നറിയാതെ കുഴങ്ങിനിൽക്കുമ്പോഴായിരുന്നു അലോകിന് ആരോമലിന്റെ കാൾ വരുന്നത്………. അവരുടെയൊക്കെ ഇടയിൽനിന്ന് അവൻ പുറത്തേക്കിറങ്ങി…. ഹലോ.. ആരോമൽ.. എന്താടോ……. അവൻ കാര്യം തിരക്കിയതും, ഒരു നിമിഷം പോലും പാഴാക്കാതെ മാനേജർ തന്നെ വിളിച്ചറിയിച്ച കാര്യം മുഴുവൻ ആരോമൽ അലോകിനോട് പറഞ്ഞു…. അലോക്, അച്ഛനെ എന്തിനാ പോലീസ് കൊണ്ടുപോയതെന്നറിയില്ല… എന്തോ കാര്യമുണ്ട്…. അവന്റെ വാക്കിലെ ആധി അലോകിന് സന്തോഷമേകിയെങ്കിലും അവനത് പ്രകടിപ്പിച്ചില്ല..

എന്ന് മാത്രമല്ല, എത്രയും പെട്ടെന്ന് അവിടേക്ക് വരാമെന്നും രണ്ടാൾക്കും ഒരുമിച്ച് കമ്മീഷണർ ഓഫിസിലേക്ക് പോകാമെന്നും പറഞ്ഞു…… അച്ഛനെ അറെസ്റ്റ്‌ ചെയ്ത കാര്യം ആരോമൽ വഴി അയോഗ് അറിഞ്ഞു… അവൻ വഴി ശ്രാവണിയും…. അവളുടെ മുഖതാദ്യമായി ജയിച്ചവളുടെ മന്ദഹാസം വിടർന്നു…. ആരോമലും അലോകും കമ്മീഷണർ ഓഫീസിലേക്കെത്തിയപ്പോഴേക്കും മാധ്യമങ്ങൾ അവിടെ തിങ്ങിക്കൂടി കഴിഞ്ഞിരുന്നു……… അവരുടെയൊക്കെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാൻ കഴിയാതെ തലകുനിച്ച് അകത്തേക്ക് പോയ ആരോമലിനെ കണ്ടപ്പോൾ അലോകിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി, കൂടെനിന്ന് അവന്റെ തളർച്ച ആസ്വദിക്കുകയായിരുന്നു അവൻ………… അകത്ത്‌ കമ്മീഷണർ ക്യാബിനിൽ കയറിയപ്പോൾ കണ്ടു, അവിടെ കമ്മീഷണർ സീറ്റിന് ഒപോസിറ്റ് സീറ്റിലിരിക്കുന്ന മാധവമേനോനെ.. അയാളോടൊരൊന്ന് ചോദിക്കുന്ന രുദ്രനെയും………………..

അവരെ കണ്ടതും രുദ്രന്റെ മുഖത്ത് പരിഹാസം കലർന്നു…… ആഹാ….. മോനെത്തിയല്ലോ മേനോനെ…… എന്തുപറ്റി ഇത്രയും താമസിക്കാൻ… ഞാൻ ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് പറഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായിഎന്നറിയുവോ????.. അവന്റെ പറച്ചിൽകേട്ട് ആരോമലിന് സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു…. മുന്നോട്ടാഞ്ഞ അവനെ അലോക് തടഞ്ഞു… ആരോമൽ, നോ.. ഇത് കമ്മീഷണർ ഓഫീസാണ്… നമ്മളൊരു പ്രശ്നം ക്രീയേറ്റ് ചെയ്യാൻ വന്നതല്ല………………… സൊ പ്ലീസ് കണ്ട്രോൾ യൂവർ സെൽഫ്………….. ആലോകിന്റെ വാക്കുകൾ കണ്ണുകളടച്ചുകൊണ്ട് അവൻ കേട്ടുനിന്നു.. ശേഷം അവൻ പറഞ്ഞപോലെ സ്വയം നിയന്ത്രിച്ചു… മിസ്റ്റർ കമ്മീഷണർ.., ഐആം അഡ്വക്കറ്റ് അലോക് നാഥ്…. എന്തിനാണ് മാധവമേനോനെ അറെസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌?? അവന്റെ പേര് കേട്ടതും രുദ്രന്റെ കണ്ണുകൾ വിടർന്നു…. തനിക്ക് പരിചിതമായ പേര്……

പക്ഷെ അത് ഇവരുടെ കൂടെ….. അവനത് പിടികിട്ടിയില്ല… മിസ്റ്റർ.. കമ്മീഷണർ….. അലോകൊരിക്കൽ കൂടി വിളിച്ചപ്പോൾ അവൻ ബോധത്തിലെത്തി….. അറെസ്റ്റ്‌ ഒന്നുമല്ല വക്കീലേ, ഒരുചോദ്യം ചെയ്യൽ………. അതുപിന്നെ ഒരു പരാതി കിട്ടി കേസ് ചാർജ് ചെയ്താൽ പിന്നെ അന്വേഷിച്ചല്ലേ പറ്റൂ………… മേശപ്പുറത്ത് വെച്ചിരുന്ന പെൻഡ്രൈവ് കൈലെടുത്തുകൊണ്ട് അവൻ പറഞ്ഞു…… പരാതിയോ? എന്ത് പരാതി… എന്റെ അച്ഛനുനേർക്ക് എന്ത് പരാതിയാ?? ആരാ തന്നത്???? .ആരോമലിന്റെ മുഖം ചുവന്നു…… കൂൾഡൌൺ മിസ്റ്റർ ആരോമൽ… കൂൾഡൌൺ…… പരാതി കുറച്ച് സീരിയസ് ആണ്.. അതുപോലെ സെക്ഷനുകളും…. കേസ് ശൈശവവിവാഹം തുടങ്ങി ബാലപീഡനം വരെയുണ്ട്………………

അവൻ പറയുന്നത് കേട്ട് മൂന്നാളും ഞെട്ടി……. വാട്ട്‌ റബ്ബിഷ്‌നെസ്സ്……. !!! അലോക് കേട്ടതൊന്നും വിശ്വസിക്കാതെ നിന്നപ്പോൾ മറ്റ് രണ്ടുപേരുടെ ഭാവം ഇതെങ്ങെനെ പുറംലോകം അറിഞ്ഞുവെന്നതായിരുന്നു……… എന്റെ വക്കീലെ…. സത്യമാണ്.. അതിനുള്ള തെളിവുകൾ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.. തന്നത് വിശ്വസിക്കാൻ പറ്റുന്ന ഒരു ജേർണലിസ്റ്റും………. അവൻ പെൻഡ്രൈവ് കാണിച്ചുകൊണ്ട് പറഞ്ഞു….. നോ…. ഇത് സത്യമല്ല….. എന്നെ കരിവാരി തേക്കാനുള്ള പ്ലാനിംഗാണ്‌……. സർ ഞാൻ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല…. കപട സങ്കടവുമായി മാധവമേനോൻ തകർത്തഭിനയിക്കാൻ തുടങ്ങി….. പക്ഷെ അപ്പോഴേക്കും രുദ്രൻ ആ വീഡിയോ പ്ലേ ചെയ്തിരുന്നു……. വീഡിയോയിലെ ദൃശ്യങ്ങൾ മൂന്നാളിലും ഒരുപോലെ ഞെട്ടലുണ്ടാക്കി…………. കണ്ടല്ലോ എല്ലാരും… ഇനി എന്തുവേണം???

ആരാ… ആരാ.. ഇത്…………. സോറി ആരോമൽ, അത് പറയാൻ കഴിയില്ല… ആ വ്യക്തിയുടെ സംരക്ഷണം കൂടി എനിക്ക് നോക്കണമല്ലോ……….. അതുകൊണ്ട് പേര് പറയാൻ പറ്റില്ല…… കോടതിയിൽ എന്തായാലും ആ വ്യക്തി വരും… അപ്പോൾ അറിയാം….. ശ്രാവണിയുടെ പേര് അവൻ മനപ്പൂർവം പറഞ്ഞില്ല………. സർ, അപ്പോൾ…. ഇനി……. ജാമ്യം അനുവദിക്കാൻ കഴിയില്ല.. വാക്കീലിന് കാര്യം മനസ്സിലായല്ലോ… ഇനി നിയമത്തിന്റെ വഴി തന്നെ…പിന്നെ അവധികളെല്ലാം കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞേ കോടതിയിൽ ഹാജരാക്കാൻ കഴിയൂ അവിടെനിന്ന് നിങ്ങൾക്ക് വേണമെങ്കിൽ ജാമ്യത്തിന് ശ്രമിക്കാം……….. അലോകിന്റെ മുഖത്ത് നോക്കി സൗമ്യനായി രുദ്രൻ പറഞ്ഞു……….. സർ, മീഡിയ ഭയങ്കര ബഹളം…… കോൺസ്റ്റബിൾ വന്ന് പറഞ്ഞതും അവൻ തൊപ്പിയുമെടുത്ത് പുറത്തേക്ക് പോയി….. അവർക്ക് മുൻപിൽ എല്ലാം വിശദീകരിക്കുമ്പോൾ ആരുമറിയാതെ അവൻ ഉള്ളിൽ ആനന്ദിക്കുകയായിരുന്നു…….. ആരാ അച്ഛ ഇത് ചെയ്തത് ..??? അറിയില്ല……

പക്ഷെ ഇതിൽ നിന്നും ഊരിയെടുത്തെ പറ്റൂ… ഇലക്ഷൻ വരികയാണ്…. അയാൾ ഗൂഢമായി ആലോചിച്ചുകൊണ്ട് അലോകിനെ നോക്കി പറഞ്ഞു…. ഡോണ്ട് വറി സാർ… ആ കാര്യം ഞാനേറ്റു…. സാറിനെ പുറത്തിറക്കിയിരിക്കും ഞാൻ … എന്റെ ഈ സുഹൃത്തിന് വേണ്ടി ഞാൻ അതെങ്കിലും ചെയ്യണ്ടേ???? അത് പറയുമ്പോൾ അവന്റെ മനസ്സിൽ പുച്ഛമായിരുന്നു…. തലകുനിച്ചുകൊണ്ട് ആരോമലും അലോകും കമ്മീഷണർ ഓഫീസിൽ നിന്ന് തിരികെ മടങ്ങി………………… അലോക്, തന്നെ ഞാൻ ഈ കൂട്ടത്തിൽ പ്രതീക്ഷിച്ചില്ല….. എന്റെ പ്ലാനിങ് തെറ്റുകയാണല്ലോ…. വാമിക,, അവൾക്ക് അവൾക്ക് വീണ്ടുമൊരു വേദന കൊടുക്കേണ്ടിവരുമോ?????

രുദ്രന്റെ മനസ്സ് അതിന്റെ പാത വിട്ട്പോയിരുന്നു………………. മാധവമേനോന്റെ വീഴ്ച മാധ്യമങ്ങൾ ആകെ ആഘോഷമാക്കി….. അതിൽ മതിമറന്ന സന്തോഷത്തിലായിരുന്നു ശ്രീ…. മാധവത്തിൽ നിന്ന് വന്ന വിശ്വനും നന്ദിനിയും കാണുന്നത് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ശ്രാവണിയെയാണ്…. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അവളുടെ സന്തോഷം അവർക്കും ആനന്ദമേകി……. വൈകിട്ട് നന്ദ വന്നപ്പോഴാണ് അലോക് വിളിച്ച കാര്യം പറയുന്നത്…… അപ്പോൾ തന്നെ അവനെ വിളിച്ചു.. പക്ഷെ, കമ്മീഷണർ ഓഫിസിലായതുകൊണ്ട് അവന് ഫോൺ എടുക്കാൻ കഴിഞ്ഞില്ല.. തിരികെ വീട്ടിൽ വന്ന്, ഫ്രഷ് ആയി അത്താഴം കഴിച്ച് ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് വീണ്ടും അവൾ അവനെ വിളിക്കുന്നത്…..

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് അവന്റെ ചുണ്ടിൽ പുഞ്ചിരിവിരിയിച്ചു.. പക്ഷെ ആ നിമിഷം ജോയുടെ മുഖം അവന്റെ മനസ്സിൽ ഇരച്ചെത്തി………… കാൾ അറ്റൻഡ് ചെയ്ത് കാതോരം വെക്കുമ്പോൾ രണ്ടാളും തങ്ങളുടെ ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു……. ഹലോ……… ഹലോ………..എപ്പോൾ വന്നു യാത്രയൊക്കെ കഴിഞ്ഞ്?????? ഇന്ന് രാവിലെ വന്നു…… ഞാൻ വന്നിട്ടാ അച്ഛനും അമ്മയും അങ്ങോട്ടേക്ക് വരാൻ ഇറങ്ങിയത്…… ഹാ,….കല്യാണം പെട്ടെന്നായിപോയി അല്ലെ…. അല്പം നിരാശയോടെ അവൻ ചോദിച്ചു… മ്മ്.. മ്മ്…..ഒട്ടും പ്രതീക്ഷിച്ചില്ല ഇത്ര പെട്ടെന്ന് കല്യാണമൊക്കെ…….. അവളുടെ സ്വരത്തിൽ നാണം ഇടകലർന്നു…. ഹാ, അല്ല എങ്ങോട്ടേക്കായിരുന്നു പോയത്???? ചേച്ചി പറഞ്ഞു എന്തോ ന്യൂസ് കവേറിങ്ങിനു പോയതാണെന്ന്….

ഇവെസ്റ്റിഗേറ്റർ ജേർണലിസ്റ്റ് ന്യൂസ് കവേറിങ്ങിന് പോയെന്ന് പറഞ്ഞാൽ എന്തോ കാര്യമുണ്ടല്ലോ പെണ്ണെ……. അവന്റെ ചോദ്യത്തിന് മറുപടിയായി വന്നത് അവളുടെ ചിരിആയിരുന്നു…. അവളുടെ സ്വരത്തിൽ നിറഞ്ഞുനിൽക്കുന്ന സന്തോഷം പെട്ടെന്ന് അവൻ കണ്ടെത്തി….. എന്താടോ? ഒരു ചിരി… എന്താണെന്ന് പറയ്….. ഹഹഹ….ആ കാര്യമല്ലേ മാഷേ ഇന്ന് ഉച്ച മുതൽ കേരളത്തിൽ ചർച്ചാവിഷയമായിരിക്കുന്നത്???? മാധവമേനോന്റെ അറെസ്റ്റ്‌….. !!!! ഹേ….??? അവളിൽ നിന്നുംകേട്ട കാര്യം അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല………………….കമ്മീഷണർ പറഞ്ഞ ആ ജേർണലിസ്റ്റ് ശ്രാവണിയാണെന്ന് അറിഞ്ഞതും എന്ത് പറയണമെന്നറിയാതെ അലോക് സ്തബ്ധമായി……. തന്റെ പെണ്ണിനെതിരായി താൻ കോടതിയിൽ………. അവനോർത്തിട്ട് തന്നെ തല പെരുത്തു…..

ഹെലോ.. ഹെലോ മ്മ് മ്മ്… എന്താ ഞെട്ടിപോയോ?? സത്യമാ… ഞാൻ തന്നെയാ അത് ചെയ്തത്…. എന്റെ സേഫ്റ്റി വിചാരിച്ചാ കമ്മീഷണർ പേര് പറയാതിരുന്നത്……… അല്ലെങ്കിൽ കോടതിയിൽ മൊഴികൊടുക്കാൻ എന്നെ അവര് ബാക്കിവെക്കില്ലല്ലോ….. തമാശയായി അവൾ പറഞ്ഞ വാക്കുകൾ അവന്റെ നെഞ്ചം പൊള്ളിച്ചു……എന്തൊക്കെയോ പറഞ്ഞെന്ന് വരുത്തി ഫോൺ കട്ട് ചെയ്തു……. എന്റീശ്വരാ…. എന്തൊരു പരീക്ഷണമാ ഇത്…. എന്താ ഞാനിപ്പോൾ ചെയ്യേണ്ടത്???? അവരുടെ കൂടെ നിൽക്കേണ്ടത് അത്യാവിശ്യാമാണ്…. ആരോമൽ… അവനെന്റെ ലക്ഷ്യമാണ്,,,, പക്ഷെ… ശ്രീ… അവളെന്റെ പെണ്ണല്ലേ അവൾക്കെതിരായി എങ്ങെനെയാ ഞാൻ……….. അവനാകെ വട്ടെടുക്കുന്നതുപോലെ തോന്നിയതും ഒരു കാറ്റ് അവനെ തഴുകി കടന്നുപോയി….. ആ കാറ്റിൽ താഴെവീണ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ജൂഹിയുടെയും ജോയുടെയും കൂടെയുള്ള ഫോട്ടോ അവനെടുത്തു…….

അവരുടെ മുഖം കണ്ടതും അവന്റെ മനസ്സിൽ തന്റെ കൺഫ്യൂഷനുള്ള ഉത്തരം തെളിഞ്ഞുവന്നു……….. നീ പറഞ്ഞത് ശെരിയാണ് ശ്രീ, നീ ആരാണെന്ന് അറിഞ്ഞാൽ അവർ നിന്നെ ബാക്കിവെക്കില്ല… സംരക്ഷിച്ചേ പറ്റൂ എനിക്ക് നിന്നെ, കൂടെ എന്റെ ലക്ഷ്യവും വാക്കും പാലിക്കുകയും വേണം… അതിനിനി ഒരൊറ്റ മാർഗ്ഗമേയുള്ളൂ…… അത് തന്നെ ചെയ്യാൻ പോകുവാ ഈ അലോക്……….. തന്റെ വിരലിൽ കിടക്കുന്ന അവളണിയിച്ച മോതിരത്തിലേക്ക് ചുണ്ട് അടുപ്പിച്ചുകൊണ്ട് അവൻ അത് നെഞ്ചോട് ചേർത്തു…… ക്ഷമിക്കണം എന്നോട്,,,, എല്ലാം ശെരിയാക്കാനും നിന്നെ അവരിൽനിന്ന് രക്ഷിക്കാനും എനിക്ക് നിന്നെ വേദനിപ്പിച്ചേ പറ്റൂ……… ക്രൂരനാവുകയാണ് ഞാൻ നിനക്കായ്…. നിനക്കായ്‌ മാത്രം …………… എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് അവൻ ബെഡിലേക്ക് വീണു………….. മനസ്സ് കുത്തിവലിക്കുന്ന വേദനയിലും അവൻ പുഞ്ചിരിയോടെ നിദ്രയിലേക്ക് വീണു……… തുടരും

ആദിശൈലം: ഭാഗം 31

Share this story