ആദിശൈലം: ഭാഗം 33

ആദിശൈലം: ഭാഗം 33

എഴുത്തുകാരി: നിരഞ്ജന R.N

പിറ്റേന്ന് രാവിലെ അലോക് നേരെ പോയത് മാധവമേനോനെ കാണാനായിരുന്നു…. തീരുമാനിച്ചുറപ്പിച്ചത് പോലെ പ്രവർത്തിക്കാൻ….. അവനേ കണ്ടതും അയാൾക്കൊരു ആശ്വാസംതോന്നി……….. വക്കീലേ.. ഞാൻ… രക്ഷപ്പെടില്ലേ…… ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല….. എല്ലാം കള്ളമാ…. നുണ മാത്രം പറഞ്ഞ് ശീലിച്ച നാവ് അത് തന്നെ ആവർത്തിച്ചു…….. അത് കേട്ടതും അവനിലൊരു പുച്ഛഭാവം ഉണർന്നു… മാധവമേനോനെ അറിയില്ലെങ്കിലും മകനെകുറിച്ച് നന്നായി അറിയാവുന്ന അലോകിന് ആ മകന്റെ അച്ഛനെക്കുറിച്ചും നല്ല അഭിപ്രായമൊന്നുമില്ല……

എന്റെ പെണ്ണിനെ എനിക്ക് വിശ്വാസമാ മൂപ്പിനെ,,,, അവൾ ചെയ്യുന്നതെല്ലാം ശെരിയായിരിക്കും…… കൊച്ചുമോളുടെ പ്രായത്തിലുള്ള ഒരു കൊച്ചിനെ കെട്ടാൻ പോയേക്കുന്ന്……ആത്മഗതത്തോടൊപ്പം തന്റെ അവസ്ഥയെക്കുറിച്ചുമോർത്ത് അവനൊന്ന് പരിതപിച്ചു….. സർ, ഒന്നുംകൊണ്ട് പേടിക്കേണ്ട.. ഈ അലോക് ജീവനോടെയുണ്ടെങ്കിൽ സാറിന്റെ നിരപരാധിത്വം എല്ലാർക്ക് മുൻപിൽ ഞാൻ തെളിയിച്ചിരിക്കും……..അതിന് ഏത് വഴി സ്വീകരിച്ചായാലും………….. .. അവന്റെ ഉറപ്പിന്മേൽ അയാൾ തെല്ലൊന്ന് ആശിച്ചു, പക്ഷെ,കൊടുങ്കാറ്റായി തനിക്ക് മേൽ ആഞ്ഞടിക്കാൻ പോകുന്ന ശക്തിയായി അവൻഒരിക്കൽ മാറുമെന്ന് പാവം തിരിച്ചറിഞ്ഞതേയില്ല………..

പോലീസുകാർ അടുത്ത് നിന്ന് മാറിയതക്കത്തിന് അവൻ എന്തൊക്കെയോ അയാളോട് പറഞ്ഞു….. അലോക്, അത്…. സാറൊന്നും പറയേണ്ട… ഇതങ്ങ് അനുസരിച്ചാൽ മതി… സാറിനെ ജാമ്യത്തിലെടുക്കാനല്ല, പകരം കുറ്റവിമുക്തനാക്കാനാ ഞാൻ ശ്രമിക്കുന്നത്.. അതിന് എനിക്ക് കുറച്ച് സമയം വേണം…… അതുകൊണ്ട്, ഞാൻ പറഞ്ഞതുപോലെ സർ ചെയ്യണം…. ഹോസ്പിറ്റലിൽ എല്ലാം ഞാൻ ശെരിയാക്കിയിട്ടുണ്ട്… ഒരാഴ്ച ഹോസ്പിറ്റലിൽ കിടക്കേണ്ടിവരും സാറിന്……. രോഗിയായ ഒരാളെ കോടതിയിൽ ഹാജരാക്കാൻ കഴിയില്ല… സൊ ഒരാഴ്ച കഴിഞ്ഞേ സാറിനെ കോടതിയിൽ ഹാജരാക്കൂ… ആ സമയം മതിയെനിക്ക് സാറിനെ പുറത്തിറക്കാൻ…………..കുറ്റവിമുക്തൻ മാത്രമല്ല, ഇതിലൂടെ നഷ്ടപ്പെട്ട സാറിന്റെ അന്തസ്സും അഭിമാനവും കൂടി തിരികെതരും ഞാൻ… വിശ്വസിക്കണം….

അവന്റെ വാക്കുകൾ അയാളിൽ പ്രത്യാശയേകി………….. ഇതിന് പകരമായി സ്വന്തം ജീവൻപോലും നൽകുമെന്ന അയാളുടെ വാക്ക് കേട്ടപ്പോൾ അവന് ചിരിവന്നു.. എങ്കിലും അത് അടുക്കിപ്പിടിച്ച് അവൻ നിന്നു… അലോക് പോകാനിറങ്ങുമ്പോഴാണ് രുദ്രൻ അവിടേക്ക് വരുന്നത്… അവനെ അവിടെക്കണ്ടതും രുദ്രൻ ഒന്ന് ഞെട്ടി……. എന്താ വക്കീലേ, കക്ഷിയെ കാണാൻ വന്നതാണോ…… തലയിൽ നിന്ന് തൊപ്പി ഊരി, മുടിയിഴകളിലൂടെ വിരലുകളോടിച്ചുകൊണ്ട് അവൻ ചോദിച്ചു………. കാണാതിരിക്കാൻ കഴിയില്ലല്ലോ ജോലി അതായി പോയില്ലേ സാറെ …… അവന്റെ ചോദ്യത്തിന് പരിഹാസത്തിൽ കലർന്ന ഒരു മറുപടി അലോക് കൊടുത്തു…

ഈൗ കേസ് എടുക്കണോ വക്കീലേ അവസാനം കുറച്ച് സഹിക്കേണ്ടിവരും… അർത്ഥം വെച്ചുകൊണ്ട് തന്നെ രുദ്രൻ ചോദിച്ചു…. എന്തൊക്കെ സഹിക്കേണ്ടിവന്നാലും പ്രൊഫെഷൻ വിട്ടൊരു കളിയുമില്ല…………. ദിസ്‌ ഈസ്‌ മൈ ജോബ് ….. അവന്റെ മനസ്സിൽ ശ്രീയുടെ മുഖം നിറഞ്ഞു……… നോട്ടം വിരലുകളിലേക്ക് ചെന്നെത്തി…. അരുത്, അലോക്…. വാമികയെ നീ വേദനിപ്പിക്കരുത്…. നിന്റെ ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവളെയാണ് നിന്റെ ശ്രീയെ……. നിന്നോട് പോലും പറയാതിരുന്ന അവളുടെ ജീവിതലക്ഷ്യമാണ് നിന്നിലൂടെ തകരുന്നതെന്ന് അവളറിഞ്ഞാൽ പിന്നെ…. ഓർക്കാൻപോലും കഴിയുന്നില്ലെനിക്ക്.. പ്ലീസ് അലോക്…… സ്റ്റെപ് ബാക്ക്….

രുദ്രൻ പലതവണ മനസ്സുകൊണ്ട് അലോകിനോട് കെഞ്ചി…. മുഖത്തെ ഗൗരവത്താൽ മൂടുമ്പോഴും ഉള്ളം വാമികയ്ക്കായ് അലോകിനോട് കേഴുകയായിരിന്നു…. എന്താ കമ്മീഷണറെ….. ഒരാലോചന….. അലോക് രുദ്രന്റെ തോളിൽ തട്ടി… നതിംഗ്……. ഒക്കെ….ഞാനിറങ്ങുന്നു….. സീ യൂ…. മ്മ്.. മ്മ് അവൻ പോകുന്നതും നോക്കി രുദ്രൻ നിന്നു…. മനസ്സിൽ അവളുടെ മുഖവും പേറി…………….. എന്റെ ശ്രീ… നീ ഒന്ന് പറയ്.. കാര്യമെന്താ.???? ഇന്നലെ മുതൽ തുടങ്ങിയതാണല്ലോ നിന്റെ ഈ സന്തോഷപ്രകടനങ്ങൾ…….. അച്ഛന്റെ തോളിൽ തലവെച്ചിരിക്കുന്ന ശ്രീയോട് വിശ്വൻ കാര്യം തിരക്കി……. അച്ഛായെ……

അവൾ അയാളുടെ കവിളിൽ പിടിച്ച് സ്നേഹത്തോടെ വലിച്ചു.. ഒരു കൊച്ചുകുഞ്ഞെന്നപോൾ കഴുത്തിൽകൂടി കൈ യിട്ട് കവിളിൽ മുത്തം വെച്ചു…. എന്റെ കൊച്ചേ മതി… നീ ഇനിയെങ്കിലുമൊന്ന് കാര്യം പറയ്……. വിശ്വൻ അവളുടെ കൈ തന്റെ കരങ്ങൾക്കുള്ളിലാക്കി…………………………… തന്റെ ഭൂതകാലം അറിയാവുന്ന അച്ഛന് പക്ഷെ, അന്നത്തെ മാധവൻ തന്നെയാണ് ഇന്നത്തെ മാധവമേനോൻ എന്നറിയില്ലായിരുന്നു…….. അതുകൊണ്ട് തന്നെ അത് പറയേണ്ട എന്ന് ഉറപ്പിച്ച് അതൊഴിച്ച് ബാക്കിയെല്ലാം പറഞ്ഞു…….. എല്ലാം കേട്ടതും വിശ്വന്റെ നെഞ്ചം ഒന്ന് കിടുങ്ങി…… മോളെ…. അവരൊക്കെ വലിയ ആൾക്കാരല്ലേ… നീ… നീ എന്തിനാ….. അയാളുടെ ശബ്ദത്തിൽ മകളോടുള്ള ഉൽകണ്ഠ നിറഞ്ഞു…… അച്ചായി… പേടിക്കേണ്ട ഒന്നുമുണ്ടാകില്ല..

പിന്നെ അച്ചായി തന്നെയല്ലേ പറയാറ്, നമ്മൾ നമ്മുടെ ജോലിയോടും സമൂഹത്തോടും 100%കൂറ് കാണിക്കണമെന്ന്…… അതേ ഞാനും ചെയ്തിട്ടുള്ളൂ….. എങ്കിലും മോളെ…. അച്ഛാ…… അവളുടെ ആ വിളിയിൽ അയാൾ നിശബ്ദനായി…….. അവളെ മാറോടണയ്ക്കുമ്പോൾ ആ അച്ഛന്റെ നെഞ്ചം മകൾക്കായി രക്തം കിനിയുകയായിരുന്നു… വരാനിരിക്കുന്നത് എന്തെന്നറിയാതെ രണ്ടാളും ആ സായാഹ്നസൂര്യനെ വരവേറ്റു……….. ഉച്ച കഴിഞ്ഞതോടെ മാധവമേനോൻ എന്തൊക്കെയോ അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി……… ആദ്യം അതൊന്നും രുദ്രൻ കാര്യമാക്കിയില്ല.. എന്നാൽ പെട്ടെന്നയാൾ ബോധരഹിതനായപ്പോൾ അവനൊന്ന് പകച്ചു…….. വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…….

നേരത്തെ പ്ലാൻ ചെയ്ത പ്രകാരം ഡോക്ടർ അയാൾക്ക് ഒരാഴ്ചത്തെ ആശുപത്രിവാസം വിധിച്ചു…. അതിനുള്ള കാരണമായി പറഞ്ഞത് ഹൃദയത്തിൽ ബ്ലഡ്‌പമ്പിങ്ങിൽ ചെറിയ വേരിയേഷൻ ഉണ്ടെന്നാ……. അത് കേട്ടതും പരിസരം മറന്ന് രുദ്രൻ ചിരിച്ചുപോയി….. അല്ല, ഡോക്ടറേ… ഈ ഹൃദയം ഇല്ലാത്തവർക്കും ഹൃദ്രോഗം വരുവോ???? അവന്റെ പരിഹാസം അയാൾക്ക് സഹിക്കുന്നതിനപ്പുറമായിരുന്നു……. കേസെല്ലാം കഴിയുന്നതിന്റെ അടുത്ത ദിവസം രുദ്രന് വേണ്ടി ഒരു ആറടിമണ്ണ് അയാൾ മനസ്സിൽ നിശ്ചയിച്ചു………… എന്നെനോക്കി പല്ലിറുമ്മണ്ട… ആ മനസ്സിൽ എന്നെ കൊല്ലാനുള്ള ദേഷ്യം ഇരച്ചെത്തുന്നുണ്ടെന്ന് എനിക്കറിയാം… ഹഹഹ അയാളുടെ മനസ്സ് വായിച്ചതുപോലെ അത്രയും പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കറിങ്ങി…

രണ്ട് കോൺസ്റ്റബിൾസിനെ അയാളുടെ റൂമിന് വെളിയിൽ ഡ്യൂട്ടിയ്ക്കിട്ട് ഐജി യുമായുള്ള മീറ്ററിംഗിന് പോയി……… മനസ്സിൽ അപ്പോഴും അയാളുടെ കൃത്രിമഅസുഖത്തിന്റെ ചിന്തകളായിരുന്നു…….. എനിക്കറിയാം അലോക്, ഈ ബുദ്ധി നിന്റേതാണ്… ഒരു വക്കീലിന് മാത്രമേ ഇങ്ങെനെ ചിന്തിക്കാൻ കഴിയൂ….. പക്ഷെ എന്തിന്??? ഈ കേസ് നീട്ടികൊണ്ട് പോകാൻ എന്തിന് നീ ആഗ്രഹിക്കണം???? എന്താ അലോക് നിന്റെ മനസ്സിൽ?????? ജീവിതത്തിലാദ്യമായി തന്റെ ലക്ഷ്യവും മാർഗ്ഗവും ഉദ്ദേശ്യവുമെല്ലാം പിഴയ്ക്കുന്നതായി അവന് തോന്നി.. അതിന്റെ പ്രതിഫലനം ഉണ്ടായത് കാറിന്റെ വേഗതയിലായിരുന്നു……… ആരോമലിൽ നിന്നും വിവരങ്ങളെല്ലാം അയോഗ് അറിഞ്ഞുകൊണ്ട്ഇരുന്നു….

അവൻ വഴി ശ്രീയും… അയാൾ ആശുപത്രിയിലാണെന്ന് അറിഞ്ഞതും അവളിൽ ഒരേപോലെ ആനന്ദവും നിരാശയും ഉണ്ടായി…… എന്നാലും അയാൾ ആശുപത്രിയിൽ സുഖിക്കുകയാണല്ലോ….. അവളുടെ നിരാശയ്ക്കുള്ള കാര്യം വ്യക്തമാക്കി………. ഹാ, അതുകൊണ്ട് ഒരാഴ്ച കഴിഞ്ഞേ കോടതിയിൽ ഹാജരാക്കുള്ളൂ എന്നാ ചേട്ടൻ പറഞ്ഞെ… മ്മ് അവളൊന്ന് മൂളി…… അല്ല, അയോഗ് ആരാ നിന്റെ അച്ഛന്റെ വക്കീൽ…???? ആവോ അറിയില്ല, ചേട്ടൻ ആ കാര്യമൊന്നും സൂചിപ്പിച്ചില്ല… നിനക്കറിയാലോ ആളും ഞാനും തമ്മിൽ നല്ല ചേർച്ചയിലല്ലെന്ന്.. ഇതുതന്നെ എങ്ങെനയൊപറഞ്ഞതാ…. ഏട്ടന്റെ ഏതോ സുഹൃത്താണെന്നാ അറിഞ്ഞത്…. ആരായാലും അയാൾ ശിക്ഷിക്കപ്പെടും…

അതിനുള്ള സ്‌ട്രോങ് തെളിവല്ലേ ഞാൻ കൊടുത്തേക്കുന്നെ….. അവളൊന്ന് നിശ്വസിച്ചു……. ആവണി,, അച്ഛൻ ജയിലിൽ പോയാൽ നിന്റെ പ്രതികാരമോ??? അവൻ അവന്റെ സംശയം ചോദിച്ചു… ഹഹഹ… അയോഗ്, ഇപ്പോൾ നിന്റെ അച്ഛൻ ഒരുപാട് ആളുകൾ അറിയുന്ന, പദവിയും പ്രശസ്തിയുമുള്ള വലിയ ഒരാളാ.. ആ ആളെ എനിക്ക് നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല… എന്നാൽ, ഈ കേസ് കഴിയുന്നതോടെ അയാളുടെ പത്തി മടങ്ങും………….. എല്ലാവരും അയാളെ കാർക്കിച്ച്തുപ്പും……… പ്രശംസിച്ചവർ തന്നെ പഴിപറയും……. ഒടുവിൽ ആകാശത്തോളം വളർന്ന് പാതാളത്തിലേക്ക് അയാൾ പതിക്കും……. ആ വേദന താങ്ങാനാകാതെ നിൽക്കുമ്പോൾ വേണം എനിക്കയാളുടെ മുൻപിൽ ചെല്ലാൻ…….

അവളുടെ കണ്ണിൽ പകയാളി…… പക്ഷെ അതിന് വർഷങ്ങൾ…. അയോഗ്, നീ ഈ ലോകത്തൊന്നുമല്ലേ…. ഇന്ത്യയിൽ എവിടെയാടാ പെണ്ണിന് നേരെയുള്ള അതിക്രമങ്ങൾക്ക് പ്രതിയ്‌ക്ക് കഠിനശിക്ഷ. അതും കേരളത്തിൽ….. ഹഹഹഹ കൂടിപ്പോയാൽ രണ്ടോമൂന്നോ വർഷം.. അതിൽ പകുതി സമയവും പരോൾ… അത് തന്നെ ധാരാളമല്ലേ……… അവൾ പറഞ്ഞതിനോട് അവനും യോജിച്ചു….. പിന്നെയും എന്തൊക്കെയോ പറഞ്ഞവർ ആ ഫോൺകാൾ നീട്ടികൊണ്ട് പോയി…….. ഇതേസമയംചെയ്യാൻ പോകുന്നതിനെക്കുറിച്ചുള്ള ഗഹനമായ ചിന്തയിലായിരുന്നു അലോക്… അവന്റെ മനസ്സും തലച്ചോറും ഒരേപോലെ ചെയ്യുന്നതിനെ എതിർക്കുന്നുണ്ട്….

പക്ഷെ, അവന്റെ നിസ്സഹായവസ്ഥ അവനെക്കൊണ്ട് അതുതന്നെചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു………. എനിക്കറിയാം…. ശ്രാവണി…. നിനക്കെന്നെ മനസ്സിലാകാൻ കഴിയുമെന്ന്…. നീ നിന്റെ ജോലി ചെയ്തു.. ഞാൻ എന്റെയും……………… മറ്റാര് എന്നെ കുറ്റപെടുത്തിയാലും നീ എന്നോടൊപ്പമുണ്ടായാൽ മതിയെനിക്ക്….. പക്ഷെ, അതിന് ഞാൻ സ്വീകരിക്കുന്ന മാർഗ്ഗം നിന്നെ സംബന്ധിച്ച് വേദനയേറിയതാകും… അതിന് നീ എന്നോട് ക്ഷമിക്കണം…….. ഫോണിലെ ഡിസ്‌പ്ലേയിൽ നിറഞ്ഞ അവളുടെ പുഞ്ചിരി നിറഞ്ഞ ഫോട്ടോയിലേക്ക് നോക്കി അവൻ സംസാരിച്ചുകൊണ്ടൊരിക്കുകയായിരിന്നു,പ്രവർത്തിക്കാൻ പോകുന്നത് അവളെ തകർക്കാനുള്ളതാണെന് അറിയാതെ…….. 😢😢😢😢

ദിവസങ്ങൾ കടന്നുപോയി…… കല്യാണത്തിന്റെ ഡേറ്റ് അടുത്തടുത്ത് വന്നു…… ശെരിക്കും ഇനി ദിവസങ്ങൾ മാത്രം…. വസ്ത്രങ്ങളും ആഭരണങ്ങളും ഇതിനിടയ്ക്ക് എടുത്തു.. പക്ഷെ, ഇതിലൊന്നും അലോകിന്റെ സാന്നിധ്യമില്ലായിരുന്നു…… ജോലി തിരക്കിലാണെന്ന അവന്റെ വാദം എല്ലാർക്കും വിഷമം നൽകിയെങ്കിലും അതിനേക്കാളേറെ വിഷമം ശ്രീയ്ക്കായിരുന്നു….. ദിവസങ്ങളായി അലോകിനോട് ഒന്ന് മനസ്സ്തുറന്ന് സംസാരിച്ചിട്ട്….. വിളിക്കുമ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞെന്ന് വരുത്തി വെക്കും.. എന്തോ ഒന്ന് അവനെ അലട്ടുന്നതായി അവൾക്ക് തോന്നി……… കേസിന് പിന്നാലെ ഓരോന്നിനായി ഓടിനടക്കുകയായിരുന്നു അവൻ…..

ശ്രീയോട് സംസാരിച്ചാൽ, അവളെ ഒന്ന് കണ്ടാൽ തന്റെ മനസ്സ് മുഴുവൻ അവൾക്ക് മുൻപിൽ വെളിപ്പെടുത്തേണ്ടി വരുമല്ലോ എന്ന ഒരൊറ്റ കാരണത്താൽ സ്വയം അവൻ ആ വേദനകൾ എല്ലാം സഹിച്ചു…. അതിനിടയ്ക്ക് ആ ജേർണലിസ്റ്റിനെ കണ്ടുപിടിക്കാൻ ആരോമലിന്റെ ഭാഗത്ത്‌നിന്ന് നീക്കമുണ്ടായി…. ഒടുവിൽ അലോകിന് തന്നെ ശ്രാവണിയുടെ പേര് പറയേണ്ടിവന്നു…………. ഹോസ്പിറ്റലിൽ വെച്ച് മാധവമേനോന്റെ സാന്നിധ്യത്തിലാണ് അവൻ അത് പറഞ്ഞത്…… അവളുടെ പേര് കേട്ടതും രണ്ടാളുടെയും മുഖം കോപത്താൽ ചുവന്നു… അതവനെ ഒന്ന് ഭയപ്പെടുത്തിയെങ്കിലും അവനത് പ്രകടിപ്പിച്ചില്ല…..

കൊല്ലണം ആ…. മോളെ…. ആരോമൽ പുറത്തേക്ക് പോകാനായി ഒരുങ്ങി… അപ്പോഴേക്കും അലോക് വാതിലിന് മുൻപിൽ തടസ്സമായി നിന്നു…….. അലോക് നീ മാറ്… എന്റെ അച്ഛനെ ഇങ്ങെനെആക്കിയവളെ എനിക്ക് കാണണം….. ആരോമൽ, ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്….. ഇപ്പോൾ നീ അവളെ വല്ലതും ചെയ്താൽ അത് ഈ കേസിനെ നെഗറ്റീവായെ ബാധിക്കൂ…. അവളുടെ മേലൊരു തരി മണ്ണ് വീണാലും അത് കറങ്ങിത്തിരിച്ച് നമ്മളിലേക്ക് തന്നെ വരുള്ളൂ……. പിന്നെ സാറിന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കും????? ഒടുവിൽ അവൻ അയാളുടെ വീക്നെസ്സിൽ തന്നെ പിടിമുറുക്കി…… രാഷ്ട്രീയം എന്ന് കേട്ടതും കാറ്റ് പോയ ബലൂൺ പോലെ കോപത്താൽ ജ്വലിച്ച അയാളുടെമുഖം അവന്റെ വാക്കുകളെ സ്വീകരിക്കാൻ തുടങ്ങി…. ആരോമലേ, വക്കീൽ പറയുന്നതിലും കാര്യമുണ്ട്……

അച്ഛന്റെ വാക്കുകൾ അവൻ കേട്ടു….. തിരികെ വന്ന് കസേരയിൽ ഇരുന്നു.. പിന്നാലെ ആശ്വാസവുമായി അലോകും…… നിങ്ങൾ തന്നെ ഒന്നാലോചിച്ചുനോക്ക്… അവൾ അവളുടെ ജോലിചെയ്തു……. അതിനെ നിയമപരമായി തന്നെ നമ്മൾ നേരിടുന്നു… അല്ലാതെ ഗുണ്ടായിസം കാണിച്ചാൽ ഇതൊന്നും എവിടെയും എത്താൻ പോകുന്നില്ല….. അവന്റെ ആ വിരട്ടലിൽ രണ്ടാളും ഒന്ന് പകച്ചു… ശേഷം എന്ത് ചെയ്യണമെന്ന് അറിയാനായി അവനെ നോക്കിനിന്നു.. ട്യൂഷൻ ടീച്ചറെ നോക്കിനിൽക്കുന്ന ഒരു കുട്ടിയെപോലെ….. സാർ, നാളെ സാറിനെ കോടതിയിൽ ഹാജരാക്കും…… നിഷ്കളങ്കഭാവത്തിൽ ഒട്ടും വയ്യാത്ത രീതിയിലായിരിക്കണം കോടതിയുടെ മുൻപിൽ നിൽക്കേണ്ടത്…

ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം……… അവന്റെ ആത്മവിശ്വാസത്തിന്മേൽ അവരൊന്ന് സന്തോഷിച്ചു…………….. അവിടുന്ന് ഇറങ്ങിയ അലോക് നേരെ ചെന്നത് ഒരുകൂട്ടുകാരനെ കാണാനായിരുന്നു…. അവനോട് എന്തൊക്കെയോ പറഞ്ഞ് ഏർപ്പാടാക്കിയിട്ട് അവൻ തിരികെ വീട്ടിലേക്ക് വന്നു…….. പിറ്റേന്ന് വിശ്വന്റെയും നന്ദിനിയുടെയും വിവാഹവാർഷികമായിരുന്നു.. ഇരുപത്തിയെട്ടാം വിവാഹവാർഷികം ആർഭാടമായി നടത്താനുള്ള പ്ലാൻ ആഷിയുടേതായിരുന്നു… അതിന് താൽപര്യമില്ലാഞ്ഞിട്ടും വിശ്വൻ നിന്നുകൊടുത്തു, വൈകിട്ട് നടക്കുന്ന ഫങ്ക്ഷന് മാധവത്തിൽ നിന്നെല്ലാരും എത്തുന്നുണ്ട്….. എന്തോ രണ്ട് ദിവസമായി എല്ലാരും അതിന്റെ പിന്നിലായിരുന്നു….

രാവിലെ തന്നെ രണ്ടാൾക്കും വിഷസ് നൽകി, വിശ്വനോട് അനുഗ്രഹം വാങ്ങി അവൾ കോടതിയിലേക്ക് പോകാൻ ഇറങ്ങി…ഒറ്റയ്ക്ക് പോകേണ്ട നന്ദയെ കൂട്ടി പൊയ്ക്കോ, തിരികെ വരുമ്പോൾ രണ്ടുമൂന്ന് സാധനങ്ങളും വാങ്ങിഒന്നിച്ച് വരാലോ എന്ന് വിശ്വൻ പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല അങ്ങെനെ നന്ദയെയുംകൂട്ടി അവൾ അവിടുന്നിറങ്ങി….. മക്കൾ പോകുന്നതും നോക്കി ആ അച്ഛൻ ഉമ്മറത്ത് നിന്നു….. സന്തോഷം അലതല്ലേണ്ട മിഴിയിൽ വേദന പടർന്നു…. വരാനിരിക്കുന്നതോർത്ത് കൊണ്ട് ആ പാവം അകത്തെ പൂജാമുറിയിലേക്ക് നടന്നു…. കോടതിയിലെത്തിയപ്പോഴേ അവൾ കണ്ടു, തന്നെ നോക്കി ദഹിപ്പിക്കുന്ന ആരോമലിനെ.. അവനെ നോക്കി നന്നായിയെന്ന് പുച്ഛിച്ചുകൊണ്ട് അവൾ മാറിനിന്നു…….

മനഃപൂർവം അവളിൽ നിന്നും അകലം പാലിച്ചു അലോക് അവൾ കാണാത്തരീതിയിൽ…… കുറച്ച് നേരം കഴിഞ്ഞതും മാധവമേനോനെയുംകൊണ്ട് രുദ്രനെത്തി…….. അവളെ കണ്ടപാടെ അയാളുടെ കണ്ണിൽ കനലെരിഞ്ഞെങ്കിലും അലോക് പറഞ്ഞതോർമ്മിച്ച് അവശനായി അഭിനയിച്ചുകൊണ്ട് അയാൾ രുദ്രന് പിന്നാലെ നടന്നു … നന്ദയുടെ കൈ ശ്രീയുടെ കൈയിൽ മുറുകി.. ആദ്യമായി കോടതിയിൽ വരുന്നതിന്റെ ടെൻഷനും വന്നതിന്റെ ഉദ്ദേശ്യവും അവളുടെ നെഞ്ചിടിപ്പ് കൂട്ടി… എന്നാൽ തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണ് ഇതെന്ന് അറിയാതെ അകത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു അവൾ…………… കേസ് വിളിച്ചതും എല്ലാരും കോടതിമുറിക്കുള്ളിൽ കയറി…

രുദ്രന്റെ നോട്ടം ശ്രീയിലായിരുന്നു.. മുൻപിൽ കാണുന്ന കാഴ്ച അവളിലുണ്ടാക്കുന്ന ഷോക്ക് അവനൂഹിക്കാമായിരുന്നു……………. കേസിന്റെ വിചാരണ ആരംഭിച്ചു…… പ്രതികൂട്ടിൽ നിൽക്കുന്ന മാധവമേനോനൊട് പ്രോസിക്യൂഷൻ എന്തൊക്കെയോ ചോദിക്കുന്നുണ്ട്…. അതിനെല്ലാം അവശനായി നിന്നുകൊണ്ട് തന്നെ അയാൾ ഉത്തരം പറയുന്നതുകേട്ട് അവൾ പുച്ഛത്തോടെനിന്നു….. ഒബ്ജക്ഷൻ യൂവർ ഓണർ……… പെട്ടെന്ന് പ്രതിധ്വനിച്ച ആ ശബ്ദം അവളുടെ മുഖഭാവത്തെ മാറ്റി….. ഹൃദയം എന്തിനോആയി വേഗതയിൽ ഇടിക്കുന്നതറിഞ്ഞുകൊണ്ട് അവൾ ആ വക്കീൽ കോട്ടിട്ട മനുഷ്യനെ നോക്കി………….. അവന്റെമുഖം കണ്ണിൽ പതിഞ്ഞതും സ്വയം ഇരുന്നിടത്ത് തന്നെ തറഞ്ഞുപോയി അവൾ…….. ചുണ്ടുകൾ വിറയലോടെ അലോക് എന്ന പേര് ഉരുവിട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി….. യൂവർ ഓണർ….

ഈ കേസിന്റെ വാദിയായ ജേർണലിസ്റ്റ് ശ്രാവണി വിശ്വനാഥനെ വിസ്തരിക്കാനുള്ള അനുവാദം തന്നാലും… ഗ്രാന്റഡ്………….. ജഡ്ജിയുടെ സ്വരം ഉയർന്നതും കോടതിയിൽ വിശ്വനാഥൻ മകൾ ശ്രാവണി യുടെ പേരുയർന്നു… കാണുന്നത് വിശ്വസിക്കാനാകാതെ മറ്റേതോ ലോകത്ത് ഇരിക്കുന്ന അവൾക്ക് തന്റെ കാതുകളുടെ കേൾവിശക്തി നഷ്ടപ്പെട്ടതുപോലെ തോന്നി…………. അവളിലേക്ക് അറിയാതെ പോലും നോട്ടം ചെല്ലാതിരിക്കാൻ കഴിവതും ശ്രമിച്ചിട്ടും അവനതിനായില്ല…… ഒരുവേള കണ്ണുകൾ ഉടക്കിയ ആ നിമിഷം അവൾക്ക് സ്വയം നഷ്ടപ്പെടുന്നതായി തോന്നി…. മറ്റേതോലോകത്തെന്നപോലെ അവൾ ജഡ്ജിയെ വന്ദിച്ച് ആ കൂട്ടിൽ കയറി നിന്നു…. അവളുടെ കണ്ണുകൾ അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു, നോട്ടം മറ്റേതോ ദിക്കിലേക്കും…..

രുദ്രനും നന്ദയ്ക്കും അത് സഹിക്കാനായില്ല… അവളുടെ രൂപം കണ്ട് സ്വയം ശപിച്ചുകൊണ്ട് അവൻ തന്റെ വിസ്താരം തുടങ്ങി…… മിസ്സ്‌ ശ്രാവണി വിശ്വനാഥൻ അല്ലെ…??? മ്മ്….. ഒരു മൂളലിൽ അവൾ മറുപടിഒതുക്കി…… ജേർണലിസ്റ്റ് ആണല്ലേ… മ്മ്… മ്മ്… എന്താണ് ഈ പ്രൊഫഷൻ എടുക്കാൻ കാരണം???? ഇഷ്ടമുണ്ടായതുകൊണ്ട്………. ഓക്കേ, അല്ലാതെ മാന്യന്മാരെ ചെളി വാരിയെറിയാനല്ല അല്ലെ…….. അവന്റെ ചോദ്യത്തിന് അവളിൽ നിന്നൊരു പുച്ഛം ഉയർന്നു………… ഈ നിൽക്കുന്ന മാധവമേനോൻ അന്ന് വയനാട്ടിലേക്ക് പോകുന്നുണ്ടെന്ന് താൻ എങ്ങെനെ അറിഞ്ഞു???? എനിക്കൊരു ഇൻഫർമേഷൻ കാൾ വന്നു….. അങ്ങെനെ അവിടേക്ക് പോയി……. അങ്ങെനെ ഒരു കാൾ വന്നാൽ നട്ടപാതിരാത്രിയ്ക്ക് താൻ എവിടെയും പോകുമോ???

പെട്ടെന്നുള്ള ആവേശത്തിന് ചോദിച്ചത് എത്ര വലിയ ചോദ്യമാണെന്ന് അവളുടെ കണ്ണുകൾ കണ്ടപ്പോഴാണ് അവന് മനസിലായത്….ആ കണ്ണ് വീണ്ടും നിറഞ്ഞൊഴുകുന്നത് കണ്ട് അവൻ പെട്ടെന്ന് മുഖം തിരിച്ചു……. യൂവർ ഓണർ…..ഈ പെൺകുട്ടി പറയുന്ന ദിവസം എന്റെ കക്ഷിയായ മാധവമേനോന് മെഡികെയർ ഹോസ്പിറ്റലിൽ ഹൃദയസംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു…………. അതിന്റെ ഡോക്യൂമെൻറ്സ് ഞാൻ സബ്മിറ്റ് ചെയ്യുന്നു….. അവൻ ഒരു ഫയൽ ജഡ്ജിയ്ക്കായി നൽകി…… യൂവർ ഓണർ അഞ്ചുവർഷമായി ഹൃദയസംബന്ധമായ രോഗത്തിന് അവിടെ ചികിത്സചെയ്യുന്ന വ്യക്തിയാണ് എന്റെ കക്ഷി…. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം അസുഖത്താൽ ആശുപത്രിയിലായിരുന്നു…….

ഇങ്ങെനെ ആശുപത്രിയിൽ കഴിയുന്ന വ്യക്തി എങ്ങേനെയാണ് ആ വിഡിയോയിൽ പറയുന്നതുപോലെ കാട്ടിൽ ചെന്ന് ഒരു കുട്ടിയെ വിവാഹം ചെയ്യുന്നത്?????? അവന്റെ ചോദ്യം അവളുടെ കാതിൽ മാറ്റൊലിയായി………….. നോ……….. ഇത്… ഇത് കള്ളമാ… ഞാൻ.. ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാ.. ഇയാൾ ആ കുട്ടിയെ കെട്ടുന്നത്……. ഒരു ഭ്രാന്തിയെപോലെ അവൾ മാറുന്നത് അത്ഭുതത്തോടെ എല്ലാരും നോക്കിനിന്നു…….. കൂൾ മിസ്സ്‌ ശ്രാവണി………………. സർ, എനിക്ക് മറ്റ് രണ്ടുപേരെയും കൂടി വിസ്തരിക്കണം…. അതിനുള്ള പെർമിഷൻ കിട്ടിയതും അവൻ രണ്ടുപേരെ വിളിച്ചു… ആ വീഡിയോയിലെ കർമിയായ മനുഷ്യനും ഒരു സ്ത്രീയും……… ചിരുതയും കേളുവുംഅല്ലെ….

അതേ സാറെ… നിങ്ങൾക്ക് ഈ നിൽക്കുന്ന ആളെ അറിയുവോ?????? മാധവമേനോനെ ചൂണ്ടിക്കൊണ്ട് അവൻ ചോദിച്ചതിന് അവർ അറിയുമെന്ന മട്ടിൽ തലയാട്ടി…. എങ്ങെനെ????? ഈ സാറ് ഞങ്ങളുടെ ദൈവമല്ലേ.. സാർ കാരണമാ ഞങ്ങളൊക്കെ ജീവിച്ചുപോണെ…ഇടയ്ക്കൊക്കെ കാണാൻ വരും…. ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി ജോലിയും പള്ളിക്കൂടവും ആശുപത്രിയും ഒക്കെ ഒരുക്കിത്തന്ന ഞങ്ങളുടെ ദൈവമാ സാറെ ഇത്…….. തൊഴുകൈകളോടെ അവർ പറയുന്നത് കേട്ട് അവൾ തറഞ്ഞുനിന്നു… ഏകദേശം അതേ അവസ്ഥയിലായിരുന്നു രുദ്രനും…. കാര്യങ്ങളെല്ലാം ഇത്ര പെട്ടെന്ന് കീഴ്മേൽ മറിയുമെന്ന് അവനൊട്ടും പ്രതീക്ഷിച്ചില്ല……….. നിങ്ങൾ അവസാനമായി ഈ സാറിനെ കണ്ടത് എന്നാ?

അത് സാറെ നമ്മുടെ കാവിലെ ഉത്സവത്തിന് ഒരു ഒന്നൊന്നര മാസം മുൻപ്…… ശെരി. നിങ്ങള് പൊയ്ക്കോ……….. അവൻ അവരെ പറഞ്ഞുവിട്ടു….. കണ്ടില്ലേ സർ, ഒന്നൊന്നര മാസം മുൻപാണ് അവർ എന്റെ കക്ഷിയെ കണ്ടത്… പക്ഷെ ഈ വീഡിയോ പ്രകാരം ആ കല്യാണത്തിന് അവർ സാക്ഷികളാണ്……………… ഇതെല്ലാം മാനിപുലേറ്റ് ചെയ്തതാണ് സർ…. പേരും പ്രശംസയും കിട്ടാനായി ശ്രാവണി ചെയ്തുകൂട്ടിയ പൊറാട്ട്നാടകം.. അതിന് കൂട്ട് നിൽക്കാൻ ഒരു കമ്മീഷണറും………………പ്രശസ്തി കിട്ടാൻ എന്ത് വൃത്തികെട്ട മാർഗ്ഗവും സ്വീകരിക്കുന്ന ഒരാളാണ് ഈ നിൽക്കുന്ന ശ്രാവണി.. അതിന്റെ ഇരയായി വന്നുപെട്ടതാണ് യൂവർ ഓണർ എന്റെ കക്ഷി…………..

അവന്റെ വാക്കുകൾ അതിന്റെ പരിധി വിട്ടിരുന്നു…………..കത്തിയേക്കാൾ മൂർച്ചയോടെ അതവളുടെ ചങ്കിലേക്ക് ആഴ്ന്നിറങ്ങി……… ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ തളർന്നിരുന്നു അവൾ……. !!! അലോക്, നീ നീ എന്താ ഈ പറയുന്നതെന്നും ചെയ്യുന്നതെന്നും ഓര്മയുണ്ടോനിനക്ക്?? എന്തിനുവേണ്ടിയാ ഇങ്ങെനെയൊക്കെ…….. രുദ്രന് സ്വന്തം വികാരം നിയന്ത്രിക്കാൻ കഴിയാതെ വന്നു………. സർ, ഈ നിൽക്കുന്ന ശ്രാവണിയുടെ ഈ സ്വഭാവത്തെ പറ്റി കൂടുതൽ പറയാൻ ഒരാൾ കൂടി വന്നിട്ടുണ്ട്… അയാളെ കൂടി വിസ്തരിക്കാനുള്ള പെർമിഷൻ തരണം…. ഗ്രാന്റഡ്…….. !!!!!!!!!…. തുടരും

ആദിശൈലം: ഭാഗം 32

Share this story