ഗായത്രി: ഭാഗം 16

ഗായത്രി: ഭാഗം 16

എഴുത്തുകാരി: അശ്വതി കാർത്തിക

ഗായത്രി ശരത്തിന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു….. ശരത് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി………. ചുറ്റും കൂടി നിൽക്കുന്നവരൊക്കെ മറന്നു രണ്ടാളും അവരുടെ സങ്കടങ്ങൾ ഒഴുക്കിക്കളഞ്ഞു……. ❣❣❣❣❣❣ #ശാരി :: എല്ലാം കലങ്ങി തെളിഞ്ഞല്ലോ ഇപ്പോഴാണ് സമാധാനമായത്…… #ഗോകുൽ ::: നിങ്ങളുടെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ രണ്ടാളും പരസ്പരമുള്ള തെറ്റിദ്ധാരണകൾ ഒക്കെ പറഞ്ഞ് നിങ്ങൾ ഒന്നിക്കണമെന്നാണ് ഞങ്ങളും പ്രാർത്ഥിച്ചത്….. അപ്പോഴാണ് ഗോകുലിന്റെ ഫോൺ ബെൽ അടിച്ചത്…. #ഗോകുൽ :: നിഖിൽ ആണ്….. നമ്മൾ ഇവിടെ എത്തി എന്നു ഞാൻ മെസ്സേജ് ഇട്ടിരുന്നു #ഗോകുൽ ::: പറയെടാ…… #നിഖിൽ ::: ന്തായി കാര്യങ്ങൾ……

#ഗോകുൽ ::: ഞാൻ ഗായത്രിയുടെ കയ്യിൽ ഫോൺ കൊടുക്കാം….. എല്ലാം നേരിട്ട് പറഞ്ഞോളും……. #ഗായത്രി :: ഹലോ… #നിഖിൽ ::: എന്തായി ചേച്ചി ശരത്തേട്ടനോട്‌ സംസാരിച്ചുവോ….. #ഗായത്രി ::: ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട് എന്റെ പ്രണയം സത്യമാണെന്ന്…. അത് എന്റെ അടുക്കൽ തന്നെ എത്തും എന്ന്…… ദേ എന്റെ അടുത്ത് എന്റെ തൊട്ടടുത്ത് നിൽപ്പുണ്ട്….. #നിഖിൽ ::: ഹോ ന്റെ അമ്മേ…. ഇപ്പോഴാണ് ശ്വാസം നേരെ വീണത്…… അവിടെ എന്താവും സംഭവിച്ചിട്ടുണ്ടാവുക എന്ന് അറിയാത്തതുകൊണ്ട് ആകെ ഒരു മനസ്സമാധാന കേടായിരുന്നു…….. എല്ലാം കലങ്ങി തെളിഞ്ഞല്ലോ….. സർവ്വേശ്വരനു നന്ദി…… അല്ല ഇനി എന്താ പരിപാടി……

അവിടെത്തന്നെ നിൽക്കുവാണോ തിരിച്ചുപോകാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ….. #ഗായത്രി ::: തിരിച്ചുപോണം ഒരാഴ്ചത്തെ ലീവേ എടുത്തിട്ടുള്ളൂ…………… അതിനു മുന്നേ ഇവിടെ ശരതിനോട് സംസാരിക്കട്ടെ അവനോട് ചോദിച്ചിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം…. ഞാൻ ശരത് ന്റെ ന്റെ കയ്യിൽ കൊടുക്കാം നീ സംസാരിക്കു…. #ശരത് ::: നിഖിൽ……. #നിഖിൽ ::: ഇപ്പോഴാണ് ചേട്ടാ സമാധാനമായത്……. അവിടെ വന്നിട്ട് എന്താകും എന്നൊന്നും ഓർത്ത് ഒരു സമാധാനവും ഉണ്ടായിരുന്നില്ല…… അല്ല പിണക്കമൊക്കെ തീർന്നില്ലേ ഇനി എന്താ നിങ്ങളുടെ പരിപാടി…… #ശരത് ::: പെട്ടെന്ന് ഒരു തീരുമാനത്തിൽ ഒന്ന് എത്താൻ പറ്റില്ല…… #നിഖിൽ ::: ഞാൻ എന്ന ഒരു കാര്യം പറയട്ടെ…. നിങ്ങൾ നാട്ടിലേക്ക് വരണം…..

ചേച്ചി വരുന്ന ഒപ്പം തിരിച്ച് വരണം എന്നല്ല ഉടൻ തന്നെ തിരിച്ചു നാട്ടിൽ എത്തണം…… അമ്മേ നമുക്ക് ഇവിടെ ഏതെങ്കിലും ഹോസ്പിറ്റലിൽ കാണിക്കാം….. നല്ല ആയുർവേദ ഹോസ്പിറ്റൽ ഒക്കെ നമ്മുടെ ഇവിടെ ഉണ്ടല്ലോ…… പിന്നെ ചേട്ടനും ഇവിടെ എവിടെയെങ്കിലും ജോലി ശരിയാക്കാം….. നിങ്ങളെ ദ്രോഹിച്ച അവരുടെ മുന്നിൽ നിങ്ങൾ സന്തോഷമായി ജീവിക്കണം………. ജീവിതം എന്താണെന്ന് മറ്റുള്ളവർക്ക് മുന്നിൽ കാണിച്ചു കൊടുക്കണം….. ചേച്ചിക്ക് പിന്നെ ഇവിടെ ജോലി ഉണ്ടല്ലോ അപ്പോ പിന്നെ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല…… എന്നത്തേക്ക് ഇവിടേക്ക് വരാൻ പറ്റും എന്നൊക്കെ ചേട്ടൻ നോക്ക്…. തൽക്കാലം നിങ്ങൾക്ക് താമസിക്കാൻ ഒരു വാടകവീട് ഞാൻ അറേഞ്ച് ചെയ്തു തരാം….. #ശരത് ::: ഞാൻ അമ്മയുടെ കൂടെ ഒന്ന് ആലോചിച്ചിട്ട് പറയാം…. #നിഖിൽ :: ശരി ചേട്ടാ…. ഞാൻ പിന്നെ വിളിക്കാം എന്നാ….. ❣❣❣❣❣❣

#ഗോകുൽ ::: നേരം വൈകി ഇറങ്ങാൻ നോക്കട്ടെ എന്ന…. ഗായത്രി എങ്ങനെയാണ് ഞങ്ങളോടൊപ്പം വരുവാണോ അതോ….. #അമ്മാവൻ ::: ഗായത്രി ഇന്നിവിടെ നിൽക്കട്ടെ…… നാളെ അവിടെ കൊണ്ടു വിടാം….. എല്ലാരോടും യാത്രയും പറഞ്ഞ് ഗോകുലം ശാരിയും അവിടെ നിന്നും പോയി….. #ഗായത്രി :: ഇവിടെ വേറെ ആരും ഇല്ലേ അമ്മാവന്റെ ഭാര്യ.??? #ശരത് ::: അമ്മായിയും മോളും കൂടി പുറത്തു പോയതാ ഇപ്പോ വരും…… ഗായത്രി ക്കും ശരത്തിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അതൊക്കെ സംസാരിക്കട്ടെ എന്ന് വിചാരിച്ചു അമ്മാവൻ ശരത്തിന്റെ അമ്മയേയും കൊണ്ട് അകത്തേക്ക് പോയി….. #ശരത് ::: നെറ്റിന്നു ചോര നിൽക്കുന്നില്ല ഹോസ്പിറ്റലിൽ പോണോ…..

#ഗായത്രി ::: വേണ്ട…… അതിലും എത്രയോ ഇരട്ടി രക്തം എന്റെ നെഞ്ചിൽ നിന്നും പൊടിഞ്ഞിരിക്കുന്നു……. അത്‌ ആരും കണ്ടില്ല….. ആരും അറിഞ്ഞില്ല…. #ശരത് ::: മനപ്പൂർവ്വം എന്നെ കുത്തിനോവിക്കാൻ ആണോ നീ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുന്നത്….. #ഗായത്രി ::: ഞാൻ ആരെയും മനപ്പൂർവം കുത്തിനോവിച്ചിട്ടില്ല ശരത്……. സ്വയം വേദനകളെല്ലാം ഏറ്റുവാങ്ങുകയായിരുന്നു ഈ നിമിഷം വരെ…… എന്നിട്ടും ആരും എന്നെ മനസ്സിലാക്കിയില്ല…. ശരത് പോലും………….. അന്ന് അവിടെ സംഭവിച്ചത് എന്താണെന്ന് പോലും എനിക്കറിയില്ല…….. എന്നിട്ടും ഇത്രയും നാൾ എന്നെ ഒഴിവാക്കി നിർത്തിയില്ലേ…… എവിടെയാണ് എന്താണെന്നറിയാതെ ഞാൻ ഉരുകിത്തീർന്ന ദിവസങ്ങൾ………….

എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ കുത്തു വാക്കുകൾക്കിടയിൽ എന്നെ പിടിച്ചു നിർത്തിയത് എന്നെങ്കിലും തിരിച്ചു വരും എന്നുള്ള പ്രതീക്ഷ മാത്രമായിരുന്നു…….. #ശരത് ::: നീ പറഞ്ഞതൊക്കെ ശരിയാണ്….. എന്റെ ഭാഗത്ത് തെറ്റുണ്ട്….. ഞാൻ സമ്മതിക്കുന്നു…… എന്റെ അവസ്ഥ കൂടി മനസ്സിലാക്കണം…….. എല്ലാം നഷ്ടപ്പെട്ടു പോയ എന്റെ അവസ്ഥ…… അച്ഛൻ…… ഞാൻ കഷ്ടപ്പെട്ട് നേടിയ ജോലി അമ്മയ്ക്ക് വയ്യാണ്ടായി…… ജനിച്ചുവളർന്ന നാട്ടിൽ നിന്നും ഓടി പോരേണ്ടി വന്നു…… ഒറ്റയ്ക്ക് എല്ലാ സഹിച്ച് പിടിച്ചുനിന്നത് നീ പറഞ്ഞതുപോലെ എന്നെങ്കിലും കാണും എന്നുള്ള പ്രതീക്ഷ കൊണ്ട് മാത്രമാണ്……

കഴിഞ്ഞതൊക്കെ കഴിഞ്ഞു….. ഇങ്ങനെയൊക്കെ അനുഭവിക്കണമെന്ന് ആയിരിക്കും വിധി……. ഇനി നിഖിൽ പറഞ്ഞതുപോലെ മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം…… #ഗായത്രി ::: ശരത്തും അമ്മയും നാട്ടിലേക്ക് വരണം….. നമ്മളെ അകറ്റാൻ നോക്കിയയുടെ മുന്നിൽ ദ്രോഹിച്ച അവരുടെ മുന്നിൽ കൂടി എനിക്ക് ശരത്തിന്റെ കയ്യും പിടിച്ചു നടക്കണം…… അത് എന്റെ വാശി ആണെന്നോ ആഗ്രഹമാണെന്നോ എന്തുവേണെ വിചാരിക്കാം……. നാട്ടിൽ ചെന്ന് ശരത്തിന് ഒരു ജോലിയും ശരിയായി അമ്മയ്ക്ക് കുറച്ചു കൂടി നല്ലൊരു ചികിത്സയും ഒക്കെ ശരിയാക്കി കഴിഞ്ഞു നമുക്ക് വിവാഹത്തിന്റെ കാര്യം നോക്കാം…… നല്ല ട്രീറ്റ്മെന്റ് കിട്ടിയാൽ അമ്മ എണീറ്റ് നടക്കും…… വിവാഹത്തിന് അമ്മ നമ്മോടൊപ്പം വേണം…….. എന്തായാലും ഇത്രയും നാൾ നമ്മൾ കാത്തുനിന്നില്ലേ…….

അമ്മ എണീറ്റ് നടക്കുന്നവരെ കാത്തിരിക്കാം……. നാളെ വൈകിട്ട് ഞാൻ തിരിച്ചു പോകും…….. അവിടെ ചെന്ന് എല്ലാ ശരിയാക്കിയിട്ട് വിളിക്കാം……. അപ്പോ അമ്മയും കൂട്ടി ശരത്ത് വരണം….. എതിരൊന്നും പറയരുത്….. സമ്മതിക്കണം പ്ലീസ്…… ശരത് നോക്കി കാണുവാരുന്നു ഗായത്രിയേ…… അന്ന് ഗുരുവായൂർ വച്ചു കണ്ടതിൽ നിന്നും ഒരു പാട് മാറ്റം തോന്നുന്നു…. കണ്ണിന് ഒക്കെ ഒരു തിളക്കം…. #ശരത്….. നീ ആദ്യം എല്ലാം ശരിയാക്ക്‌ കഴിഞ്ഞു ഞാൻ വരാം….. നീ പറഞ്ഞ പോലെ എനിക്ക് എല്ലാം നഷ്ടപ്പെടുത്തിയവരുടെ മുന്നിലൂടെ എനിക്ക് തല ഉയർത്തി പിടിച്ച് നടക്കണം……. ഗായത്രിയുടെ നെറ്റിയിൽ നിന്നും പിന്നെയും കുറെ രക്തം വന്നു കണ്ടു ശരത് പുറത്തു പോയി മരുന്നു മേടിച്ചു കൊണ്ടുവന്നു………

അപ്പോഴേക്കും അമ്മായിയും മോളും കൂടെ വന്നു…… അവർക്ക് തന്നോട് ദേഷ്യം ആയിരിക്കും എന്ന് വിചാരിച്ച ഗായത്രിക്ക് തെറ്റി…. നല്ല സ്നേഹത്തോടെ തന്നെയാണ് അമ്മയും മകളും ഗായത്രിയോട് പെരുമാറിയത്…… ❣❣❣❣❣ അമ്മേ…….. രാത്രിയിൽ ഭക്ഷണം കഴിഞ്ഞു കിടക്കുകയായിരുന്നു ശരത്തിന്റെ അമ്മയുടെ അടുത്തേക്ക് ഗായത്രി ചെന്നു……. അമ്മയെ പിടിച്ച് കട്ടിലിൽ ചാരി ഇരുത്തി….. ഗായത്രി അമ്മയ്ക്കൊപ്പം ഇരുന്നു….. അമ്മയ്ക്ക് എന്നോട് ദേഷ്യം ഉണ്ടോ………… #അമ്മ ::: എന്തിനു…. എന്റെ മോനെ സ്നേഹിച്ചിട്ടുണ്ട് എന്നല്ലാതെ നീ ഒരു തെറ്റ് ചെയ്തിട്ടില്ലെന്ന അമ്മയ്ക്ക് അറിയാം……..

നിന്റെ വീട്ടിൽ നീ അനുഭവിച്ച കഷ്ടപ്പാടും അമ്മയ്ക്ക് അറിയാം എന്റെ മോൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടോ അതിന്റെ നൂറിരട്ടി നീ എന്റെ മോനെ സ്നേഹിക്കുന്നുണ്ട്………. ഇത്രയും നാളും നിങ്ങൾ അനുഭവിച്ച കഷ്ടപ്പാട് ഒക്കെ മാറി രണ്ടാളും സന്തോഷമായി ജീവിക്കണം അമ്മയ്ക്ക് അതെ ഒരു ആഗ്രഹം ഉള്ളൂ……. #ഗായത്രി ::: ഞാൻ നാളെ പോകും………….. അവിടെച്ചെന്ന് വീടും ശരത്തിന് ജോലിയും അമ്മയുടെ ചികിത്സയ്ക്കുള്ള കാര്യങ്ങളും ശരിയാക്കിയിട്ട് ഞാൻ വിളിക്കും….. അമ്മ ശരത്തിനൊപ്പം വരണം…….. വരാതിരിക്കരുത്…… നമ്മളെ ദ്രോഹിച്ച അവരുടെ മുന്നിൽ നമുക്ക് തലയുയർത്തിപ്പിടിച്ച് ജീവിക്കേണ്ടേ അമ്മേ……. ഗായത്രി കുറച്ചുനേരം കൂടി അമ്മയ്ക്കൊപ്പം സംസാരിച്ചിട്ട് കിടക്കാൻ പോയി…. ❣❣❣❣❣

അമ്മാവന്റെ മകൾക്കൊപ്പം ആണ് രാത്രി ഗായത്രി കിടന്നത്……. തന്നോടുള്ള സ്നേഹത്തോടെയുള്ള പെരുമാറ്റം കണ്ട് ഗായത്രിക്ക് അത്ഭുതമാണ് തോന്നിയത്…… ഞാൻ കാരണം നിന്റെ ചേട്ടനും അമ്മയും ഒക്കെ ഇത്രയും അനുഭവിച്ചിട്ടും എന്നോട് ദേഷ്യം ഒന്നും തോന്നുന്നില്ലെന്ന് ഗായത്രി അവളോട് ചോദിച്ചു……. ശരത്തേ ട്ടന് ചേച്ചിയോടുള്ള ഇഷ്ടം എത്രമാത്രം ഉള്ളതാണെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം….. അച്ഛൻ ഒക്കെ ആദ്യം കുറെ നിർബന്ധിച്ചു വേറെ ഒരു വിവാഹത്തിന്….. അന്ന് ചേട്ടൻ പറഞ്ഞത് എന്താണെന്നറിയാമോ….. മനസ്സാലെ ഞാനെന്നോ അവളെ വിവാഹം ചെയ്തതാണ്….. എന്റെ ജീവിതത്തിൽ എന്റെ മരണം വരെ എനിക്ക് ഒരു ഭാര്യയേ ഉണ്ടാവുകയുള്ളൂ…..

അത് ഗായത്രി യാണ്….. ചിലപ്പോൾ ഇനിയൊരിക്കലും ഞങ്ങൾ കണ്ടെന്നുവരില്ല….. പക്ഷേ അതുകൊണ്ടൊന്നും അവളോടുള്ള എന്റെ സ്നേഹം ഇല്ലാതെ ആവുകയില്ല….. പിന്നെ അച്ഛൻ ചേട്ടനെ വിവാഹത്തിന് കാര്യം പറഞ്ഞ് നിർബന്ധിക്കാറില്ല…… ശരിക്കും എനിക്ക് അത്ഭുതമായിരുന്നു ചേച്ചീ നിങ്ങളുടെ പരസ്പര സ്നേഹം മനസിലാക്കിയപ്പോൾ മുതൽ……. ഇനിയിപ്പോ പ്രശ്നങ്ങളൊക്കെ തീർന്നു അല്ലേ നിങ്ങൾക്ക് ഒരുമിച്ച് ജീവിച്ചു കൂടെ #ഗായത്രി ::: വേണം മോളെ നീ ഞങ്ങൾക്ക് ഞങ്ങളുടേതായ ലോകത്തിൽ ജീവിക്കണം… പക്ഷേ അതിനു മുൻപ് കുറച്ചു കാര്യങ്ങൾ കൂടെയുണ്ട് അത് കഴിയട്ടെ…. തുടരും………

ഗായത്രി: ഭാഗം 15

Share this story