ആദിശൈലം: ഭാഗം 38

ആദിശൈലം: ഭാഗം 38

എഴുത്തുകാരി: നിരഞ്ജന R.N

ഹു ആർ യൂ?????? അവന്റെ ശബ്ദം ഉയർന്നു.. ഹേയ്, ഒച്ചകൂട്ടെണ്ടാ ആരോമലേ…. ഞാൻ പറഞ്ഞല്ലോ…. നിന്നെപോലെയുള്ളവർക്ക് ഞാൻ ഡെവിൾ ആണ്….. സാത്താൻ … !!!!!!!! പ്ഫാ… &–*മോനെ… നീ ആരോടാ ഈ കളിക്കുന്നെ.. വെച്ചിട്ട് പോടാ.. ഇല്ലെങ്കിൽ വിതിൻ ടെൻ മിനിട്സ് നിനക്കുള്ള പണിയുമായി എന്റെ ആളുകൾ അവിടെയെത്തും…… ആദ്യമൊന്ന് പകച്ചെങ്കിലും ആരോമൽ വീണ്ടും പഴയതുപോലെ ഉന്മേഷവാനായി……. ഹഹഹഹഹ….. കൊള്ളാം.. കൊള്ളാം.. അതെനിക്കങ്ങ് ഇഷ്ടായി…… എന്നെ തിരക്കി നിന്റെ ആളുകൾ….. ഹഹഹഹ……. അവൻ ആർത്ത് ആർത്ത് ചിരിച്ചു ഒരുതരം ഭ്രാന്തൻ ചിരി…………. ആരോമലിനുള്ള കൊലച്ചിരി….. !!!!!! ഡാാാ…………. കൂൾ….. ആരോമൽ മേനോൻ.. കൂൾ………..

ഓഫീസിൽ പോകാൻ ഇറങ്ങുവായിരിക്കും അല്ലെ………… അർജന്റ് മീറ്റിംഗ് ഉള്ളതല്ലേ, ഒരു ഫിഫ്റ്റീൻ ക്രോർ എഗ്രിമെന്റ്, മിസ്സാക്കേണ്ട ഇറങ്ങിക്കോ…… നിനക്ക്… നിനക്ക് ഇങ്ങെനെ ഇതൊക്കെ….??? അവൻ ഞെട്ടി, അതിന് മറുപടിയായി ഒരു അട്ടഹാസം ഉയർന്നു………. നീ ഒന്ന് ശ്വാസം വിട്ടാൽ പോലും ഞാനറിയും.. പിന്നെയാണോ ഇത്…….. നിനക്ക് പിന്നിൽ നിന്റെ നിഴലായി ഞാനുണ്ട് ആരോമൽ, നിനക്കുള്ള വിധിനടപ്പാക്കാനായി……… ഹലോ… ഹലോ………………. ആ ഫോൺ കട്ട് ആയിരുന്നു……. പക്ഷെ, അവൻ പറഞ്ഞവയൊക്കെ ആരോമലിന്റെ കാതിൽ അലയടിച്ചു….

എന്തോ വെറുമൊരു കാൾ ആയി അതിനെ കളയാൻ അവന് തോന്നിയില്ല……. ആരെയോ വിളിച്ച് ആ കാളിന്റെ ഡീറ്റെയിൽസ് എടുക്കാൻ ആവിശ്യപെട്ടിട്ട് അസ്വസ്ഥമായ മനസ്സുമായി അവൻ ഓഫീസിലേക്ക് തിരിച്ചു…….. അല്ലു, എന്തായി????? ഫോൺ കട്ട് ആയെന്ന് ഉറപ്പായതും അടക്കിപ്പിടിച്ച ശ്വാസത്തിന് മോചനം നൽകി, ജോയിച്ചൻ അലോകിനോട് ചോദിച്ചു….. ഹഹഹഹഹ……… ഡാ… നിന്റെ ഈ കൊലച്ചിരി കൊറേനേരമായി ഞാൻ കേൾക്കുന്നു…. കാര്യം പറയ്….. അവന് നന്നേ ദേഷ്യം വന്നുതുടങ്ങി…… എന്റെ ജോയിച്ചാ നീ ഒന്നടങ്ങ്….. എന്റെ ഈ ചിരി കണ്ടിട്ടും നിനക്കൊന്നും മനസ്സിലായില്ലേ?????? അവന്റെ കവിളിൽ പിടിച്ചുവലിച്ചുകൊണ്ട് അല്ലു ചോദിച്ചു…. അപ്പോൾ….

മിഷൻ ആരോമൽ ഫസ്റ്റ് സ്റ്റെപ് സക്സസ് ആണോ.???. പിന്നല്ലേ………. പുറമെ പ്രകടിപ്പിച്ചില്ലെങ്കിലും അവന്റെ മനസ്സിൽ ഭയം നാമ്പിട്ടുകഴിഞ്ഞു…. ഇനി അതിനെ വളർത്തണം…. ഒടുവിൽ പേടിക്കാതെ ഒരു നിമിഷം പോലും ഒരിടത്ത് നിൽക്കാനാകില്ല എന്നവസ്ഥയിൽ അവനെത്തണം….. നമ്മുടെ ജൂഹി, എത്രയോ രാത്രികളിൽ നമ്മളെയൊന്നും അറിയിക്കാതെ അവനെ ഭയന്ന് ജീവിച്ചുകാണും? അതുപോലെ അവനും കഴിയണം…… ഒടുവിൽ, എല്ലാം ഭേദമായി ആരോഗ്യത്തോടെ അവനുള്ള കണക്ക് അവസാനിപ്പിക്കാൻ ഞാനെത്തുന്ന നിമിഷം തീർന്നിരിക്കും ആ അസുരജന്മം………. അലോകിന്റെ വാക്കിലെ മൂർച്ചയും കണ്ണിലെ തീക്ഷണതയും ജോയിലേക്കും പകർന്നു..

പക്ഷെ, ഒരു പാളിച്ചസംഭവിച്ചാൽ വിചാരിച്ചതിനന് നേരെ എതിരാണ് സംഭവിക്കുക എന്നോർക്കുമ്പോൾ അവനിൽ ചെറിയതോതിൽ ഭയം തോന്നി….. അത് മനസ്സിലാക്കിയെന്നതുപോലെ ജോയിച്ചന്റെ കൈകളിൽ അലോക് കൈകൾ ചേർത്തു….. നീ പേടിക്കേണ്ട, ജോയിച്ചാ…. ഒന്നുമുണ്ടാകില്ല…………….. ഇത്രയും ഇവന്മാർ വളർന്നില്ലേ.. ഇനി മതി……….. എല്ലാത്തിനുമുള്ള അവസാനമായി……………….. അതിനായി, അവൻ കാരണം ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ പ്രാർത്ഥനയും ശക്തിയും എന്നോടൊപ്പമുണ്ടാകും….അവന്റെ മരണം ആഗ്രഹിച്ചവർ കൂടെയുള്ളപ്പോൾ മറ്റൊന്നിനും നമ്മളെ തോൽപിക്കാൻ കഴിയില്ല… ഒരു സ്പിരിറ്റിനെയും വിശ്വസിക്കുന്നില്ല ഞാൻ, പക്ഷെ കർമ എന്നൊന്നുണ്ട്… അതിന്റെ ഫലം അനുഭവിച്ചേ പറ്റൂ അതാരായാലും….

ആരോമലിന്റെ കർമഫലം അതവന്റെ വേദന നിറഞ്ഞ മരണമാണ്…………. ഇതേ സമയം രുദ്രനോട് വിശേഷങ്ങൾ തിരക്കുവാണ് വാമിക……. ഇത്രയും നാൾക്ക് ശേഷം കണ്ടതിന്റെ എക്സൈറ്റ്മെന്റ് അവളിൽ നിന്ന് വിട്ട് മാറിയിട്ടില്ല………… ഓഫിസിലേക്ക് പോകാൻ റെഡി ആകുന്നതിനിടയ്ക്ക് അവൾക്കുള്ള മറുപടി കൊടുക്കുകയാണ് രുദ്രൻ…….. എന്റെ പൊന്ന് ആമി, ഞാൻ ഇറങ്ങട്ടെ….. തിരിച്ച് വന്നിട്ട് നിന്റെ മുൻപിൽ ഇരുന്ന്തരാം പോരെ???????? തൊപ്പി കൈയിലെടുത്ത് രുദ്രൻ പറഞ്ഞതുകേട്ട് അവൾ മുഖം വീർപ്പിച്ചു…. ദേ, ആമികൊച്ചെ പിണങ്ങല്ലേ…. ഞാൻ പോയിട്ട് വരട്ടെ…. ഹ്മ്മ്…………. അവൾ ഒന്ന് മൂളി…. ദേ, ഇവിടുന്ന് എങ്ങോട്ടും പോയേക്കരുത്..

പിന്നെ കുടിക്കണമെന്ന് തോന്നുവാണേൽ എന്റെ ഷെൽഫിൽ സാധനമിരിപ്പുണ്ട്…. വേണേൽ അത് രണ്ടെണ്ണം എടുത്ത് അടിച്ചോ … പിന്നെ ലേശം എനിക്ക് ബാക്കിവെച്ചേക്കണേ……… ശബ്ദം താഴ്ത്തി അവളെ കളിയാക്കി അവൻ പറഞ്ഞതും അവളുടെ നഖം അവന്റെ തോളിൽ അമർന്നു…… ഡീ.. ഡീ……….. ഞാൻ ചുമ്മാ പറഞ്ഞതല്ലേ പെണ്ണെ…… അപ്പോൾ ശെരി… ടേക്ക്കെയർ……. അവൻ കാറിൽ കയറി…… അവൾ വീടിനകത്തേക്കും കയറി ലോക്ക് ചെയ്തു വാതിൽ…. നേരെ റൂമിലേക്ക് നടന്നു,,, കണ്ണാടിയിൽ പ്രതിധ്വനിച്ച തന്റെ പ്രതിബിംബത്തിലേക്ക് നോക്കിനിന്നു….. അടുത്ത നിമിഷം കണ്ണുകൾ നിറഞ്ഞു………… ചുണ്ടുകൾ വിറയ്ക്കാനും ശബ്ദം ഇടറാനും തുടങ്ങി……

അത്രയും നേരം അവന്റെ മുൻപിൽ അണിഞ്ഞ കുറുമ്പിപെണ്ണിന്റെ വേഷം അഴിഞ്ഞുവീഴുകയായിരിന്നു അവിടെ…………………………… വാമികയിൽ നിന്നും തിരികെ ശ്രാവണിയിൽക്കൊരു മാറ്റം…………….. എത്ര അടക്കിവെച്ചിട്ടും സഹിക്കാനാകാതെ അവളിലെ വേദന പുറത്തേക്ക് വന്നു……………… ശാസ്ത്രലോകത്തിനതൊരു രോഗമാകാം.. പക്ഷെ, അവളെ സംബന്ധിച്ച് അത് രണ്ടും അവളുടെ അസ്തിത്വം തന്നെയാണ്…. ഒന്നിന് വേണ്ടി മറ്റൊന്നിനെ പൂർണ്ണമായി അവളിൽനിന്ന് അകറ്റാൻ കഴിയില്ല………ജന്മത്താൽ തന്നെ രണ്ടും പിണഞ്ഞുകിടക്കുകയാണ്………. അച്ഛൻ……………… എന്ത്കാരണത്താലായാലും ഇന്ന് ആശുപത്രികിടക്കയിൽ ആ മനുഷ്യൻ കിടക്കാനുള്ള കാരണം ഞാനാണല്ലോ എന്ന അവളുടെ ബോധം അവളെ കുറ്റബോധത്തിലേക്ക് തള്ളിവിട്ടു……

അച്ഛനെ ഒരു നോക്ക് കാണണമെന്നും ആ മാറിന്റെ ചൂടിൽ തന്റെ കണ്ണീർ അലയിച്ചുകളയാനും അവളിലെ ശ്രാവണി നന്നായി ആഗ്രഹിക്കുന്നുണ്ട്… പക്ഷെ,,,, വാമിക…… അവളെ സംബന്ധിച്ച് അവരെല്ലാം അന്യരാണ്… തന്റെ ലക്ഷ്യങ്ങളെ തകർക്കാനായി ശ്രമിക്കുന്നവർ……….ഒരേ നിമിഷം ഒരു തീരുമാനം എടുക്കാൻ അവളിലെ രണ്ടമനസ്സുകൾ തമ്മിൽ പിടിവലികൂടി…. ഒടുവിൽ എന്തിന്റെയോ പേരിൽ ശ്രാവണിയേക്കാൾ ഒരുപടി മുൻപിൽ വാമിക നിന്നു…………………………………ചങ്കിൽ ചോര കിനിയുന്ന വേദനയോടെ ആരെയും ഇനി കാണേണ്ട എന്ന തീരുമാനം അവളെടുത്തു..

അപ്പോഴും ഹൃദയത്തിൽ തീർത്ത ബന്ധനമായി അവനവളിൽ ലയിച്ചിരുന്നു……. ഓഫീസിലേക്ക് പോകണമെന്ന് ആമിയോട് പറഞ്ഞ് രുദ്രൻ ഇറങ്ങിയത് ആശുപത്രിയിൽ കിടക്കുന്ന അലോകിനെ കാണാനായിരുന്നു… അവനവിടെ ചെല്ലുമ്പോൾ അലോക് കിടക്കുകയാണ്… ജോയിച്ചൻ എന്തോ ആവിശ്യത്തിന് പുറത്ത് പോയിരിക്കുന്നു……. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ കണ്ണ് തുറന്നു….. എന്താ വക്കീലേ…ഉറക്കമാണോ??? ബുദ്ധിമുട്ടയോ ഞാൻ വന്നത്…… ഹേയ്, ഇല്ല….അകത്തേക്ക് വാ.. അല്ല, എന്താ ഈ വഴിയ്ക്ക്.?? അന്ന് പറഞ്ഞതിന്റെയൊക്കെ ബാക്കി പറയാനാണോ…..

കിടന്നിടത്ത് എണീറ്റിരിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് അവൻ ചോദിച്ചു…… ഒരു പുഞ്ചിരിയോടെ രുദ്രൻ അലോകിന് കൈത്താങ്ങായി……… വേദന ശരീരത്തിൽ തുളച്ചുകയറുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഇങ്ങെനെ തന്നെതാനെ എണീക്കാൻ നോക്കിയതിന് അലോകിനുള്ള വഴക്കുംകൊടുത്തതുകൊണ്ട്ഇരിക്കുമ്പോഴാണ് ജോയിച്ചന്റെ വരവ്………. അല്ല, നീ.പെട്ടെന്നിങ്ങുവന്നോ????? അകത്തേക്ക് വന്ന ജോയിച്ചനെ നോക്കി അലോക് ചോദിച്ചതും രുദ്രന്റെ നോട്ടവും വാതിലിലേക്കായി……… ഫോണും നോക്കിവന്ന ജോയിച്ചൻ പെട്ടെന്ന് നിവർന്നുനോക്കി, രണ്ടാളുടെയും കണ്ണുകൾഇടഞ്ഞു……….. ജോയൽ……… റൂഡി…………. പരസ്പരം ചുണ്ടുകൾ പേരുകൾ ഉരുവിടുന്നത് കേട്ട് അല്ലു വാ പൊളിച്ചിരുന്നു…..

നീ എന്താടാ ഇവിടെ????? അത് ശെരി.., ഇവിടെത്തെ കമ്മീഷണറോട് തന്നെ ചോദിക്കണം നീ.. അല്ല, നീ ബാംഗ്ലൂർ അല്ലായിരുന്നോ? ഇവിടെയിപ്പോ…. ഞാനിപ്പോൾ കോട്ടയത്താ… അവിടെ എസിപി….. ഹലോ.. ഹലോ….. എന്താ ഇവിടിപ്പോ നടക്കണേ???? എനിക്കൊന്നും മനസ്സിലായില്ല…. നിങ്ങൾക്ക് തമ്മിൽ അറിയുവോ???? അവരുടെ സംസാരത്തിനിടയ്ക്ക് അലോക് ചെന്ന് കയറി കൊടുത്തു….. പിന്നെ അറിയില്ലേ….. ഡാ അല്ലു, ഈ രുദ്രൻ ഉണ്ടല്ലോ, ഞങ്ങളുടെ ബാച്ചിന്റെ സൂപ്പർ സീനിയർ ആയിരുന്നു…… ട്രെയിനിങ് ടൈമിൽ അവിടുത്തെ ബെസ്റ്റ് പെർഫോർമർ ആയ റൂഡി ഞങ്ങൾക്ക് കമന്റിങ് ഓഫീസറായി വന്നിരുന്നു….എന്തോ പെട്ടെന്ന് ഞങ്ങൾ തമ്മിൽ കൂട്ടായി…ട്രെയിനിങ് കഴിഞ്ഞ് എനിക്ക് സൗത്തും ഇങ്ങേർക്ക് നോർത്തുമായിരിന്നു പോസ്റ്റിങ്….

അതിനിടയ്ക്ക് എന്തോ ടെററിസ്റ്റ് ആക്രമവുമായി ബന്ധപ്പെട്ട് ഇയാളങ്ങ് കത്തിക്കയറി.. അങ്ങെനെ കമ്മീഷണറുമായി, അല്ലെ റൂഡി????? ഹ്ഹഹ്ഹഹ്ഹ……… ജോയിച്ചൻ പറഞ്ഞതുകേട്ട് രുദ്രൻ ചിരിച്ചു…. ഇവർ തമ്മിലെ ഈ ബന്ധം അലോകിനൊരു പുതിയ അറിവായിരുന്നു………. താനെന്താ ഇവിടെ??? എന്തെങ്കിലും ഒഫീഷ്യൽ???? നോ ഒഫീഷ്യൽ, ഒൺലി പേർസണൽ…. വാട്ട്‌???? അലോക്…. അയാം സോറി……. അയോഗ് എല്ലാം പറഞ്ഞു… ഞാൻ നിങ്ങളെ തെറ്റിദ്ധരിച്ചു….. അതാ അങ്ങെനെയൊക്കെ അപ്പോൾ പറഞ്ഞത്……. വളരെ സോഫ്റ്റ്‌ ആയി രുദ്രൻ സംസാരിക്കാൻ തുടങ്ങി…. ഹേയ്, അതൊന്നും കുഴപ്പമില്ല…. ഒരേട്ടന്റെ സ്വാതന്ത്ര്യമല്ലേ അതൊക്കെ………..

അയോഗ് എന്നോടുമെല്ലാം പറഞ്ഞു…..ഞാൻ ചെയ്തതും ന്യായീകരിക്കാൻ കഴിയാത്തവയാണല്ലോ…… എങ്കിലും…. ഒരെങ്കിലുമില്ല…… അതൊക്കെ അപ്പോഴേ ഞാൻ വിട്ടു …… അല്ല, ശ്രാവണി????? എന്റെ വീട്ടിലുണ്ട്………… എനിക്ക് മുൻപിൽ ഒരുവിധം നന്നായി അഭിനയിക്കുന്നുണ്ട്.. പക്ഷെ, പാവത്തിനറിയില്ലല്ലോ അവളുടെ അഭിനയം അവളുടെ ഈ ഏട്ടന്റെ മുൻപിൽ ചുമ്മാതാണെന്ന്… ശെരിക്കും ആ മനസ്സ് നീറിപുകയുന്നത് എനിക്ക് കാണാം……….. മ്മ് മ്മ്… അവൾക്ക് സന്തോഷമേകാനുള്ള വാർത്ത ഉടനെ അവളെത്തേടിയെത്തും………….. അലോക്..?? താൻ……… തുടങ്ങി………… ഇനിയും താമസിക്കാൻ പറ്റില്ല…. പക്ഷെ, സൂക്ഷിക്കണം.. അറിയാലോ.. അവർ ചില്ലറക്കാരല്ല……… പണവും സ്വാധീനവും ആവോളം ഉള്ളവരാ……..

രുദ്രൻ ഒരിക്കൽക്കൂടി അവനെ ഓർമപ്പെടുത്തി…. എല്ലാം അറിയാം സാർ….. പക്ഷെ, അതൊന്നും എന്ന ഇപ്പോൾ പേടിപ്പിക്കില്ല…….. കണ്ണൊന്നടയ്ക്കുമ്പോൾ മുന്നിലെത്തുന്നത് എന്റെ കൈകളിൽ കിടന്ന് പിടയുന്ന ഞങ്ങളുടെ ജൂഹിയുടെ മുഖമാ…….. കോടതി മുറിയിൽ നിർജീവതയോടെ എന്നെ നോക്കിനിന്ന എന്റെ പെണ്ണിന്റെ മുഖമാ…………..ഇതൊക്ക ഓർക്കുംതോറും അവനെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള എന്റെ പക കൂടുകയേയുള്ളൂ….. പക്ഷെ…. എന്താടാ അല്ലു…….. ഈ കളിയിൽ ഞാനും അവനും മാത്രമാണ്..പക്ഷെ, തനിക്കെതിരെ ഒരു ശത്രു എന്നറിയുമ്പോൾ അവൻ ആദ്യമോർക്കുക ശ്രാവണിയെ ആയിരിക്കും…. അവളെ ഉപദ്രവിക്കാൻ നോക്കിയാൽ……….. അലോക് തന്റെ ആധി അവരോട് വെളിപ്പെടുത്തി…. ഹേയ്, അലോക്…… ഈ രുദ്രന്റെ അടുക്കൽ നിന്ന് എന്റെ പെങ്ങളെ തൊടാൻ ധൈര്യമുള്ളവന്മാരുണ്ടെങ്കിൽ വരട്ടെന്നെ…….

അങ്ങെനെ വന്നാൽ മകനെക്കാൾ മുൻപ് ആ തന്തപ്പടി പോകും……. അയക്കും ഞാൻ അങ്ങേരെ അങ്ങ് മേലേക്ക്……. അവിടെ മകനെ കാത്തിരിക്കട്ടെ…………… ശബ്ദത്തിലെ ഗാംഭീര്യവും തിളങ്ങുന്ന കണ്ണും അവനിലെ രുദ്രനെ വെളുപ്പെടുത്തുന്നുണ്ടായിരുന്നു…………….. എങ്കിൽ ശെരി, അലോക്, ഞാൻ ഇറങ്ങട്ടെ….. ടാ ജോയിച്ചാ പോകുവാ…. ഓക്കേ… ബൈ…… രുദ്രൻ അവിടുന്നിറങ്ങി……… എന്നാലും എന്റെ മേനോനെ, ഇത്രയും ജ്യോതിഷത്തിൽ വിശ്വസിച്ചിട്ടും ഒരു കണിയാനും പറഞ്ഞില്ലേ തന്റെ നാശം ഇങ്ങെത്തിയെന്ന്………………. ജോയിച്ചൻ താടിയ്ക്ക് കൈയും കൊടുത്ത് ആലോചിച്ചുപോയി…. എന്നാലും ഒരു ഗതിയെ, സാധാരണ ഒരു വില്ലന് ഒരാളെ ശത്രു ആയി കാണൂ..

ഇതിപ്പോൾ കൊല്ലാൻ ആളുകൾ ക്യൂവാ……. വല്ല ടോസ്സിട്ടോ മറ്റോ തീരുമാനിക്കേണ്ടിവരും ഹഹഹഹ……. ഇല്ലെടാ ജോയിച്ചാ… ഒരു ടോസിന്റെയും ആവിശ്യമില്ല… ആരോമൽ മേനോന്റെ അന്ത്യം എന്റെ കൈകൾ കൊണ്ടാ…… മാധവമേനോന്റേത് എന്റെ കൈകളാലും….. വാതിൽക്കൽ നിന്ന് രുദ്രന്റെ ശബ്ദവും അലോകിനോടൊപ്പം ചേർന്നു… തൊപ്പിഎടുക്കാൻ മറന്നുപോയതുകൊണ്ട് തിരികെവന്നതായിരുന്നു രുദ്രൻ….. അപ്പോൾ ശ്രാവണി…..????? അവളുടെ കൺമുൻപിൽ വെച്ച് തന്നെയായിരിക്കും ആ കൃത്യം………. അവളുടെ എല്ലാം പകയും തീരുവോളം അയാളെ വേദനിപ്പിച്ചേ ഞാൻ കൊല്ലൂ……………… അപ്പോൾ ശ്രാവണിയ്ക്ക് കൂട്ടായി ഉശിരന്മാരായ മൂന്ന് ആണുങ്ങളും കൂടെയുണ്ടല്ലേ…….. മൂന്നല്ല ജോയിച്ചാ നാല്…….. പെട്ടെന്ന് പിറകിൽ നിന്നുള്ള ശബ്ദം വന്നതും എല്ലാരും പിന്നിലേക്ക് നോക്കി..

അയോഗാണ്…. ….ഹാ,, നാല്………….. ആഹാ അപ്പോൾ നമ്മൾ പാണ്ഡവരായി……… ഡോ..മേനോനെ താൻ കാത്തിരുന്നോ ഈ പാണ്ഡവരുടെ വേട്ട തുടങ്ങാൻ പോകുന്നതേയുള്ളൂ………… ജോയിച്ചൻ പറയുന്നതുകേട്ട് എല്ലാരും ആർത്ത് ചിരിച്ചപ്പോഴും അയോഗിൽ ഒരു ജീവനില്ലാത്ത ചിരി പൊഴിഞ്ഞു… എന്തൊക്കെയായാലും ജന്മം നൽകിയ അച്ഛനും കൂടെപ്പിറപ്പുമാണല്ലോ…… ദിവസങ്ങൾ കടന്നുപോയി….. ഓരോ ദിവസവും ശബ്ദമായി ആരോമലിനരികിൽ അലോക് എത്തി………….. കാൾ ഡീറ്റെയിൽസ് എടുത്തപ്പോൾ മുംബൈ ലൊക്കേഷനാണ് കാണിക്കുന്നത്… സിം ആണെങ്കിൽ അവിടുത്തെ ഏതോ ഒരു ഛോട്ടാഡോണിന്റെ പേരിലും…………. ആകെക്കൂടി ആരോമലിന് ഭ്രാന്തെടുക്കാൻ തുടങ്ങി…..

തന്റെ നിഴലിനെപോലെ അവൻ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കാൻ അവന്റെ ഓരോ കാളിലൂടെയും പറയുന്ന സംഭവങ്ങൾ മാത്രം മതിയായിരുന്നു…………….. അങ്ങെനെ ഒരാഴ്ച കടന്നുപോയി….. വിശ്വനെ വീട്ടിലേക്ക് കൊണ്ടുവന്നു… ശ്രീ കാണാൻ വരാതിരുന്നതിൽ എല്ലാവർക്കും വിഷമം ഉണ്ടെങ്കിലും രുദ്രനിലൂടെ അവർ കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ടിരുന്നു……. നാട്ടിൽ നിന്ന് തത്കാലത്തേക്ക് അലോക് മാറി നില്കുവാണെന്നാണ് സുമിത്രയോടും ദേവനോടും പറഞ്ഞത്….. ഇടയ്ക്ക് മാധു വന്ന് കണ്ടിട്ട് പോകും….. ആ ഏട്ടന്റെ നെഞ്ചും അവന്റെ കിടപ്പ് കണ്ട് വേദനിക്കുന്നുണ്ടായിരുന്നു…………………………… അലോകിന് ആക്സിഡന്റ് പറ്റിയ കാര്യം വൈകിയാണ് ആരോമൽ അറിഞ്ഞത്.. അതും നമ്മുടെ ഡെവിളിന്റെ ഫോൺകാളിലൂടെ….

അതറിഞ്ഞതും പുള്ളിക്കാരന്റെ പേടികൂടി….തന്റെ കൂടെനിന്നതിനാണ് അലോകിനങ്ങേനെ ഒരു വിധി എന്ന് പറഞ്ഞാൽ പിന്നെ അവൻ പേടിക്കില്ലേ???? നേരെ അതിന്റെ സത്യാവസ്ഥഅറിയാൻ അലോകിനരികിലേക്ക് ചെന്നു…. അവന്റെ ആ വരവ് പ്രതീക്ഷിച്ചതുപോലെ അവൻ കിടന്നു……….. ഡോക്ടർ ജോയ്ക്ക് വേണ്ടപ്പെട്ട ഒരാളായതുകൊണ്ട് ചില അഡ്ജസ്റ്റ്മെന്റിന് തയ്യാറായി……. ഒരുവിധം റിക്കവർ ആയ അല്ലുവിനെ വീണ്ടും അവർ ഒന്ന് മേക്കപ്പ് ചെയ്തു…………. ഏകദേശം തീരാറായതുപോലെ………. ആരോമൽ വരുമ്പോൾ അലോക് കിടക്കുകയായിരുന്നു…. അവന്റെ ആ കിടപ്പ് കണ്ടപ്പോഴേ ആരോമലിന്റെ കിളി പറക്കാൻ തുടങ്ങി…… അലോക്…. അലോക്……

അല്ലുവിന്റെ കൈകളിൽ മെല്ലെ തൊട്ട് അവൻ വിളിച്ചു…… അസഹനീയമായ വേദന സഹിക്കുന്നതുപോലെ അവൻ ചിമ്മി ചിമ്മി കണ്ണ് തുറന്നു….. സോറി, ഞാൻ ഇപ്പോഴാ സംഭവങ്ങൾ അറിഞ്ഞത്………..ആക്‌സിഡന്റ് ആയിരുന്നല്ലേ.. എങ്ങെനെയുണ്ട്..??…….. എന്റെ പൊന്ന് സാറെ…….. ആ കിടപ്പ് കണ്ടിട്ട് നിങ്ങൾക്ക് തോന്നുന്നോ വല്ലതും സംസാരിക്കുമെന്ന്………….. ആ ശരീരത്തിൽ ഇനി പൊട്ടാനൊരു എല്ലുമില്ലെന്നാ ഡോക്ടർ പറഞ്ഞേക്കുന്നെ……… മൂന്ന് മാസത്തേക്ക് അനങ്ങില്ല പോലും……… അടുത്ത് നിന്ന ജോയിച്ചൻ നല്ല രീതിയിൽ ആ സീൻ ഓവർ ആക്ടിങ് കൊണ്ട് ചളമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…. അത് കണ്ടിട്ട് അലോക് അവൻ കാണാതെ കണ്ണ് കാണിക്കും…

അവൻ നോക്കുമ്പോൾ നിഷ്കുവിനെ പോലെ കിടക്കും…… വീട്ടുകാരൊക്കെ….???? ആരെയും അറിയിച്ചിട്ടില്ല സാറെ…. മോൻ ചാവാറായി കിടക്കുവാണെന്ന് എങ്ങെനെയാ അവരെ ഞാൻ അറിയിക്കുന്നെ?????? ഇവനെ വണ്ടിയിടിച്ച അവന്റെ തലയിൽ ഇടിത്തീ….. ഹേ… എന്താ…. ഇടിച്ചതാണെന്നോ…… ഹാ സാറെ…. കണ്ടവരൊക്കെ പറഞ്ഞു…. ഇങ്ങോട്ട് വന്ന് കൊല്ലാൻ ശ്രമിച്ചതാണെന്ന്…. അവരൊക്കെ കണ്ടതുകൊണ്ട് അവൻ വണ്ടിയും കൊണ്ട് പോയി……….. പ്ലാനിങ്ങാ…അല്ലാതെ ആ രാത്രിയിൽ അതും ഒരു ക്യാമറ പോലുമില്ലാത്തിടത്ത് വെച്ച് ഇങ്ങെനെ ചെയ്യുവോ???? ജോയിച്ചൻ കുറച്ചൊന്ന് പൊലിപ്പിച്ചു…….. അതുംകൂടി കേട്ടതോടെ ആരോമലിന്റെ നല്ല ജീവൻ പോയി… കുറച്ച് മുൻപ് വന്ന കാളിൽ പറഞ്ഞ കാര്യങ്ങൾ അവനോർത്തെടുത്തു….. ഹലോ….. താനാരാ???? തനിക്ക് എന്താ വേണ്ടേ??

എന്തിനാ എന്നെ ഇങ്ങെനെ ടോർചർ ചെയ്യുന്നേ?????? ഹഹഹ.. തനിക്കെന്താ വല്ല അൽഷിമേഴ്‌സോ ഉണ്ടോ??? അല്ല, എത്ര തവണ ഞാൻ പറഞ്ഞു ഞാൻ ഡെവിൾ ആണെന്ന്… പിന്നെ എന്ത് വേണമെന്ന് ചോദിച്ചാൽ…. നിന്നെ….. നിന്നെയാ എനിക്ക് വേണ്ടേ?????…….. എന്നെയോ…. അവനൊന്ന് ഞെട്ടി…… അതേലോ …….. സമയമാകുമ്പോൾ ഞാൻ എടുത്തോളാം… തല്കാലം ഇപ്പോൾ സമയമായത് നിന്റെ കൂട്ടുകാരനാ….ആശുപത്രിയിൽ ജീവൻ പോകാറായി കിടപ്പുണ്ട്, പോയി കാണ്……… എന്ത്‌?????….. അതേടാ.. നിന്റെ പുതിയ കൂട്ടുകാരനില്ലേ അലോക്, അവന് ഞാൻ ചെറിയൊരു ഡോസ് കൊടുത്തിട്ടുണ്ട്, അവന്റെ ജീവന് ഭാഗ്യം ഉണ്ട്… അല്ലെങ്കിൽ ഇപ്പോൾ നിനക്കവന് റീത്തും കൊണ്ട് പോകേണ്ടിവന്നേനെ…. പക്ഷെ, നിനക്ക് ആ ഭാഗ്യം ഞാൻ തരില്ല കേട്ടോ…………….

നിന്റെ ജീവൻ ഞാൻ എടുത്തിരിക്കും………… ആ വാക്കുകൾ കേട്ട് അവന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു………. ആ എസി റൂമിലും അവൻ വിയർത്തൊഴുകാൻ തുടങ്ങി…. ശ്വാസഗതി ഉയർന്നു……………… അവൻ പോലുമറിയാതെ ഇടം കണ്ണ് തുടിക്കാൻ തുടങ്ങി……………….. ഹേയ്, ആരോമൽ… നീ പേടിക്കേണ്ട… നിനക്ക് കുറച്ച് ദിവസം കൂടി സമയം ഞാൻ തരും…. ഹാ, പിന്നെ നിന്റെ ഡൽഹിയിൽ പോയേക്കുന്ന തന്തപ്പടിയുടെ അടുത്തോ പോലീസിന്റെ അടുത്തോ എന്നെപ്പറ്റി പറയാൻ തോന്നുകയാണെങ്കിൽ നീ പോയി ആ ആശുപത്രിയിൽ കിടക്കുന്നവനെ പോയികാണ്………. ആ ഗതി വരണ്ടായെങ്കിൽ ഈ ഫോൺ കാളുകൾ നമുക്കിടയിൽ തന്നെ നിന്നാൽ മതി… അപ്പോൾ പാക്കലാം…… ഹലോ.. ഹലോ………….. ആ കാൾ കട്ട് ആയിരുന്നു സാറെ…..

പെട്ടെന്നുള്ള ജോയിച്ചന്റെ വിളികേട്ട് അവനൊന്ന് ഞെട്ടി……… എന്തുപറ്റി?? മുഖമാകെ വല്ലാതെ.. സാർ നന്നായി വിയർക്കുന്നുമുണ്ട്.. എന്തെങ്കിലും ഓർത്ത് പേടിച്ചോ….??? പൊട്ടിവന്ന ചിരി ചുണ്ടുകൾക്കിടയിലൊതുക്കി അവൻ ചോദിച്ചത് കേട്ട് ഒന്നുമില്ല എന്ന് തലയുമാട്ടി ആരോമൽ അവിടുന്ന് ഇറങ്ങി…….. അവൻ പോയെന്ന് ഉറപ്പായതും അലോക് എണീറ്റു…… ഡാ പുല്ലേ……. നിന്റെ കോപ്പിലെ ഒരു അഭിനയം കാരണം ഇപ്പോൾ എല്ലാം കുളമായേനെ…… ജോയിച്ചന്റെ നേരെ അലോക് തിരിഞ്ഞു…. ഓ പിന്നെ….. ഡാ, സത്യത്തിൽ ദോ പോയ അവനില്ലേ? അവന് ഈ പണവും അഹങ്കാരവുമേയുള്ളൂ ബുദ്ധിയില്ല…………. ഹഹഹ…. അത് ഈ പണത്തിന്റെ ഹുങ്കിൽ അഹങ്കരിച്ചുനടക്കുന്ന ആർക്കുമില്ലേടാ……

അലോക് ചിരിയോടെ ഫോൺ എടുത്തു… വിരലുകൾ ചുണ്ടിന്മേൽ വെച്ച് മിണ്ടരുതെന്ന് ജോയിച്ചനോട് ആംഗ്യം കാണിച്ച് അവൻ ആരോമലിനെ വിളിച്ചു……….. തിരികെ കാറിലേക്ക് കരയുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്…. ഡിസ്‌പ്ലേയിൽ നിറഞ്ഞ പേര് കണ്ടതും അവന്റെ മുഖം വരിഞ്ഞുമുറുകി…… മുഖത്ത് വിരിയുന്ന ഭാവത്തിന് ഭയം എന്ന പേര് വേണമെങ്കിൽ കൊടുക്കാം………… ഹലോ, മോനൂസേ…… എന്തായി കൂട്ടുകാരനെ കണ്ടോ????? ..നീ… നീ എന്തിനാ അവനെ…… ഹഹഹ…. സിമ്പിൾ കൊസ്റ്റിയൻ……… ഒരൊറ്റ ആൻസർ അവൻ നിന്റെ കൂട്ടുകാരനായതുകൊണ്ട് മാത്രം…. നിന്റെ കൊള്ളരുതായ്മക്കയ്ക്ക് കൂട്ട് നിന്നതുകൊണ്ട്…………. ഓഹ്….. ഹഹഹ്ഹഹ്ഹ……… ആരോമൽ….. നീ ഇപ്പോൾ ചിന്തിക്കുന്നത് എനിക്ക് മനസ്സിലാകും…. അവന് ഞാൻ മരണശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ നിനക്ക് ഞാൻ എന്തായിരിക്കും വിധിച്ചിട്ടുണ്ടാകുക?????

ഹഹ്ഹഹ്ഹ…. വെയ്റ്റ് മാൻ… !!അധികം വൈകാതെ എല്ലാത്തിനും ഒരു തീർപ്പ് കല്പിക്കും… അപ്പോൾ ശെരി…… പാക്കലാം… ഫോൺ കട്ട് ആയതും തളർന്നവനെപോലെ ആരോമൽ കാറിൽ കയറി….. അവന്റെ മനസ്സിൽ ദിവസങ്ങളായി മുള പൊട്ടിയ ഭീതി ഇന്നതിന്റെ പരിധി ലംഘിച്ചിരിക്കുന്നു………. എന്ത് ചെയ്യണമെന്നറിയാതെ ആ മനസ്സ് കലങ്ങിമറിഞ്ഞു………. ഒടുവിൽ ഒരാശ്രയം എന്നപോലെ മദ്യത്തിലേക്ക് ചേക്കേറാൻ അവൻ ആഗ്രഹിച്ചു………. കാർ നേരെ ഗസ്റ്റ് ഹൗസ് ലക്ഷ്യം വെച്ച് പാഞ്ഞു…… ഇതേസമയം രുദ്രന് വേണ്ടി അവനിഷ്ടപ്പെട്ട കറികൾ ഉണ്ടാക്കുകയാണ് വാമിക….. തന്റെ ജീവിതത്തിൽ നടക്കാൻ പോകുന്ന സംഭവങ്ങളൊന്നുമറിയാതെ……. തുടരും

ആദിശൈലം: ഭാഗം 37

Share this story