ദാമ്പത്യം: ഭാഗം 7

ദാമ്പത്യം: ഭാഗം 7

എഴുത്തുകാരി: തുഷാര ലക്ഷ്മി

ഉച്ചയോടെ ആര്യ ഹോസ്റ്റലിലെത്തി….. ശാരിക കോളേജിൽനിന്ന് തിരികെ എത്തിയിട്ടില്ലായിരുന്നു… മൊബൈൽ എടുത്തു നോക്കി… അഭിയേട്ടൻ വിളിച്ചിരിക്കുന്നത് കണ്ടു…. ഡിവോഴ്സ് കഴിഞ്ഞത് മുതലിങ്ങനെയാണ്.. അഭിയേട്ടൻ തന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും… എത്തിയെന്ന് മറുപടി അയച്ചു… പുറകെ തന്നെ അഭിയേട്ടന്റെ കോൾ എത്തി… എടുത്തിട്ടും ഒന്നും മിണ്ടിയില്ല… “”” എന്താ നിനക്ക് പിണക്കമാണോ….??? എന്നോടുള്ള സൗഹൃദം പോലും വേണ്ടായെന്നു വെച്ചോ…??? നിന്റെ അച്ഛൻ വിളിച്ചിരുന്നു … നീ വീട്ടിൽ പറഞ്ഞതൊക്കെ എന്നോട് പറഞ്ഞു…..ശ്രീ ,നീ അതാലോചിച്ച് വിഷമിക്കല്ലേ…. “”” …………… “””” ഭക്ഷണം കഴിച്ചോ…??? “””” “”” ഇല്ല…

“”” “”” ശരി….എന്നോട് പിണങ്ങിയിരിക്കാതെ പോയി കഴിക്ക്… എന്നോട് സംസാരിക്കാൻ നീ ബുദ്ധിമുട്ടുന്നുണ്ടെന്നറിയാം…. നീ ഒന്ന് കൂൾ ആകു ശ്രീ…. ഞാൻ രാത്രി വിളിക്കാം …..ബൈ…””” “”” ബൈ….””” കോൾ കട്ടായിട്ടും അങ്ങനെ തിന്നു… ഈ പാവം മനുഷ്യനെ താൻ വേദനിപ്പിക്കുകയാണോ…?? പക്ഷേ അർഹതയില്ലാത്തതൊന്നും ആഗ്രഹിക്കാൻ പാടില്ല… ഓരോന്നോർത്തിരുന്നാൽ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി…ശാരി ഒന്ന് വേഗം വന്നിരുന്നെങ്കിൽ…. എന്തൊക്കെയോ ആലോചിച്ചു കിടന്നവൾ ഉറങ്ങിപ്പോയി… വൈകിട്ട് ശാരി എത്തുമ്പോഴും ആര്യ എഴുന്നേറ്റിട്ടില്ലായിരുന്നു…ശാരി അവളെ ഉണർത്താതെ കുളിക്കാൻ കയറി….ആര്യ എഴുന്നേൽക്കുമ്പോൾ ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു….ശാരി എത്തിയെന്നറിഞ്ഞതും തന്നിൽ സന്തോഷം നിറഞ്ഞതവളറിഞ്ഞു….

ശാരി കുളിച്ചിറങ്ങുമ്പോൾ കാണുന്നത് എന്തോ ഓർത്ത് കട്ടിലിൽ ഇരിക്കുന്ന ആര്യയാണ്… പരിസരബോധമില്ലാതെ ഇരിക്കുകയാണവൾ…ശാരി അടുത്തേക്ക് ചെന്ന് തന്റെ മുടി കൈയ്യിലെടുത്ത് അവൾക്ക് നേരെ ഒന്നു കുടഞ്ഞു.. വെള്ളത്തുള്ളികൾ മുഖത്ത് വീണപ്പോൾ ആര്യ ഒന്ന് ഞെട്ടി… അടുത്ത് ചിരിച്ചുകൊണ്ട് ശാരി നിൽക്കുന്നത് കണ്ടതും ആര്യയും ഒന്ന് ചിരിച്ചു… എഴുന്നേറ്റ് ചെന്ന് അവളെ കെട്ടിപ്പിടിച്ചു….അവളെന്തോ ടെൻഷനിലാണെന്ന് ശാരിക്ക് മനസ്സിലായി…കുറച്ചു നേരം രണ്ടുപേരും അങ്ങനെ നിന്നു…പിന്നെ ആര്യ അവളിൽ നിന്നു മാറി…ശാരി തോർത്തു കൊണ്ട് മുടി ചുറ്റിക്കെട്ടി പിന്നെ അവളെയും കൊണ്ട് കട്ടിലിൽ ചെന്നിരുന്നു … “”” ഇനി പറയ് ,, എന്താ നിന്റെ പ്രശ്നം..??? “””

“”” നിനക്കു മാനസിലായല്ലേ…??? “”” “”” രണ്ട് കൊല്ലത്തോളമായില്ലേ മോളെ ആര്യശ്രീ നിന്നെ കാണുന്നു.. എന്താടി കാര്യം..??? മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ പറ നീ…. “”” “”” എടാ.. എനിക്കൊരു കല്യാണാലോചന… ആലോചന എന്ന് പറഞ്ഞാൽ പോരാ ഉറപ്പിച്ചു എന്ന് തന്നെ പറയാം …. അടുത്ത മാസം പതിനെട്ടിന് ഡേറ്റ് എടുത്തു … “”” “”” ഇത്ര ഫാസ്റ്റാണോ നിന്റെ വീട്ടുകാർ…??? എന്നാലും നല്ലതല്ലേഡീ…. എന്നായാലും കല്യാണം കഴിക്കണം നിനക്ക്… ആ ചതിയാനെ മറന്ന് നിനക്കൊരു ജീവിതമുണ്ടാകണം….നല്ല ബന്ധമാണെങ്കിൽ നീ സമ്മതിക്കെടി….. “”” “”” ചെറുക്കൻ ആരാണെന്നറിഞ്ഞിട്ട് പറയെടി നീ എന്നോട് സമ്മതിക്കാൻ…. “”” “”” ആരാ …..? എന്താ ചെറുക്കന്റെ പേര്….??? “””

“”” അഭിമന്യു ശേഖർ… നമ്മുടെ അഭിയേട്ടൻ…. “”” ആദ്യം ശാരി ഒന്ന് ഞെട്ടിയെങ്കിലും അവളത് പ്രകടിപ്പിച്ചില്ല…. “”” അയിന്…??? “”” “”” എന്താ നിനക്ക് ഇത് കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ… എടീ അഭിയേട്ടനെയാണ് എല്ലാവരും എനിക്ക് വേണ്ടി കണ്ടുപിടിച്ചു വെച്ചിരിക്കുന്നത്…അച്ഛനുമമ്മയും നന്ദനത്തെ അച്ഛനുമമ്മയും ഒക്കെ ഒരു കൂട്ടാണ്… “”” “”” അതിനെന്താടീ…?? എനിക്കതിൽ പ്രശ്നമൊന്നും തോന്നുന്നില്ലല്ലോ””” “”” ഇല്ലേ …??? “”” “”” ഇല്ലാ….എന്താ നിന്റെ പ്രശ്നം ..??അതൊക്കെ പോട്ടെ …. അഭിയേട്ടനെന്ത് പറയുന്നു ഈ കാര്യത്തിൽ…? ? “”” “”” അഭിയേട്ടനാടി ആദ്യം ഈ കാര്യം നന്ദനത്തെ അമ്മയോട് പറഞ്ഞത്… “”” “”” പുള്ളി അല്ലെങ്കിലും പൊളിയാ…ആ അവിഹിതക്കാരന്റെ അനിയനായി എങ്ങനെ പിറന്നു എന്നാണ്

…എടി…നീ കണ്ണും പൂട്ടി സമ്മതിക്കേടി…എന്ത് ഗ്ലാമറാണ് അങ്ങേരെ കാണാൻ …വെളുത്തു തുടുത്തു ഒരു കൊച്ചു വിജയ് ദേവരകൊണ്ട അല്ലേ… “”” “”” അഭിയേട്ടൻ അരവിന്ദിന്റെ അനിയനല്ലേ ??? എങ്ങനെയാടി അനിയനായി കണ്ട ആളിനെ ഭർത്താവായി കാണുന്നത് …???””” “”” ഭർത്താവായി കണ്ടവനെ വെറും പരിചയക്കാരനോ ശത്രുവായോ കാണുന്നില്ലേ, അത്രയ്ക്ക് വരുമോയിത് …???””” “”” ശാരി എന്തൊക്കെയാടി ഈ പറയുന്നത് …???””” “”” സത്യമാടീ… നീ ഇപ്പൊ പറഞ്ഞ കുറവില്ലേ അഭിയേട്ടൻ അരവിന്ദിന്റെ അനിയനാണെന്നുള്ളത് എനിക്കതൊരു കുറവായി തോന്നുന്നില്ല… “”” “”” നിനക്ക് തോന്നില്ല….എന്റെ സ്ഥാനത്ത് നീ വരണം, അപ്പോഴേ എന്റെ അവസ്ഥ നിനക്ക് മനസ്സിലാകു….

അനിയന്റെ സ്ഥാനത്ത് കണ്ടവനെ ഭർത്താവായി കാണാൻ പറ്റുമോ എന്ന് അപ്പോൾ അറിയാം.. അനിയനുമായി അരുതാത്ത ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ചേട്ടൻ ഭാര്യയെ ഉപേക്ഷിച്ചതെന്നുവരെ പറയാൻ ആളുണ്ടാകും…””” – പറഞ്ഞു തീർന്നപ്പോഴേക്കും ആര്യ കരഞ്ഞുപോയി… “”” ഡാ നീ കരയല്ലേ.. ഒന്നു സമാധാനിക്ക് കൊച്ചെ നീ… കരച്ചിൽ നിർത്തി എന്താ സംഭവിച്ചതെന്നു പറ നീ…..””” ആര്യ കരച്ചിലൊന്നൊതുക്കി കണ്ണടച്ചിരുന്നു കുറച്ചുനേരം…. അവൾ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് ശാരിക്ക് മനസ്സിലായി….. മനസ്സൊന്നു ശാന്തമായും ആര്യ നന്ദനത്തേക്ക് പോയപ്പോഴുണ്ടായ കാര്യങ്ങളും അഭി പറഞ്ഞ കാര്യങ്ങളും വിശദമായി തന്നെ ശാരിയോട് പറഞ്ഞു… ശാരി എല്ലാം ശ്രദ്ധിച്ചു കേട്ടിരുന്നു… “””

ഇനി നീ പറയ് … എന്താ ഞാൻ ചെയ്യേണ്ടത്.. എനിക്ക് പറ്റുന്നില്ല അഭിയേട്ടനെ മറ്റൊരു രീതിയിൽ കാണാൻ….””” “”” അഭിയേട്ടൻ ആ അരവിന്ദിന്റെ അനിയനായിപ്പോയതാണോ നിന്റെ പ്രശ്നം …??? “”” “”” നിനക്കതിപ്പോഴും പ്രശ്നമായി തോന്നുന്നില്ലേ ശാരി …??? “”” “”” സത്യം പറഞ്ഞാലില്ല മോളെ…. ഞാൻ രണ്ട് വർഷമായി കാണുന്നതല്ലേ നിങ്ങൾ തമ്മിലുള്ള ബന്ധം… നിങ്ങൾ തമ്മിൽ സംസാരിക്കുന്നതും എന്റെ മുൻപിൽ വച്ച് തന്നെയായിരുന്നല്ലോ…ആ എനിക്ക് തോന്നുന്നത് അഭിയേട്ടനേക്കാൾ നല്ലൊരാളെ, നിന്നെ മനസ്സിലാക്കുന്ന ഒരാളെ നിനക്കിനി വേറെ കിട്ടാല്ലെന്നാണ്… നിന്നെ ഇത്രയ്ക്ക് കെയർ ചെയ്യുന്ന വേറെ ആരെങ്കിലും ഉണ്ടോടി നീ തന്നെ ആലോചിച്ചുനോക്കൂ….

കൊച്ചു കുട്ടികളെ പോലെയാണോ ആ മനുഷ്യൻ നിന്നെ കാണുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്….പുള്ളി വിളിക്കുമ്പോൾ നീയും വേറെയൊരാളാണ്…എല്ലാം മറന്ന് അങ്ങേരോട് കുറുമ്പുകാട്ടി സംസാരിക്കുന്ന മറ്റൊരു ആര്യ….. നീ പറയുന്ന പൊട്ടത്തരങ്ങളും ഓരോ കുഞ്ഞു കാര്യങ്ങൾ വരെ ശ്രദ്ധിച്ചിരുന്നു കേൾക്കില്ലേ അഭിയേട്ടൻ…നിനക്കോർമ്മയുണ്ടോ നീ ഇവിടെ വന്ന ദിവസങ്ങളിലൊക്കെ വിഷമിച്ചാണ് നടന്നിരുന്നത്… ഞാനാണ് നിന്റെ കൂടെ ഹോസ്റ്റലിൽ എന്നറിഞ്ഞ് അഭിയേട്ടൻ ഒരിക്കൽ എന്നെ കാണാൻ വന്നിരുന്നു… നീ എന്നോട് നിന്റെ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം പറയുന്നതിന് മുൻപേ ഞാൻ അറിഞ്ഞിരുന്നു മോളെ അഭിയേട്ടൻ എല്ലാം എന്നോട് പറഞ്ഞിരുന്നു…

ഒരുപാട് വിഷമിച്ച ആളാണ് ഒറ്റയ്ക്കാക്കരുത്,എപ്പോഴും കൂടെ നിൽക്കണം എന്ന് പറഞ്ഞു എന്നോട്….നീ ഫോൺ എടുക്കാതിരുന്നാലോ ,വിഷമിച്ച് സംസാരിച്ചാലോ ഒക്കെ ആ മനുഷ്യൻ ടെൻഷനടിച്ച് എന്നെ വിളിക്കുമായിരുന്നു…. പതിയെ നീ യാഥാർത്ഥ്യത്തിലേക്ക്, ജീവിതത്തിലേക്ക് തിരിച്ചുവന്നു…നീ അഭിയേട്ടനോട് സംസാരിച്ചു തുടങ്ങി .. അതിനു ശേഷമാണ് ആ മനുഷ്യനെ കൊണ്ടുള്ള ശല്യം എനിക്ക് കുറഞ്ഞത്…… പക്ഷേ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് എന്നെ വിളിക്കാറുണ്ട് നീ വിഷമിച്ചിരിക്കുന്ന സമയങ്ങളിൽ… ഇന്നും എന്നെ വിളിച്ചിരുന്നു, നിന്നെ ശ്രദ്ധിക്കണമെന്ന് പറയാൻ… പക്ഷേ ഈ കല്യാണക്കാര്യം ഒന്നും പറഞ്ഞിരുന്നില്ല…””” ആര്യയ്ക്ക് ഇതൊക്കെ പുതിയ അറിവുകളായിരുന്നു അഭി ശാരിയെ വിളിക്കുന്ന കാര്യം…. “”” മോളേ….

ആ മനുഷ്യൻ നിന്റെ ഭാഗ്യമാണ്…. ആ സ്നേഹം നീ കണ്ടില്ലെന്നു നടിക്കരുത്… പാപം കിട്ടും നിനക്ക്…നിന്നെ അഭിയേട്ടനേക്കാൾ നിന്റെ വീട്ടുകാരുപോലും സ്നേഹിക്കുന്നുണ്ടാകില്ലെടീ… സില്ലി റീസൺസ് പറഞ്ഞു നീ അദ്ദേഹത്തെ ഒഴിവാക്കല്ലേ…. അധികമാരും ചിന്തിക്കാത്ത കാര്യമാണ് ആ മനുഷ്യൻ ചെയ്യുന്നത് ,അത് നിനക്ക് വേണ്ടിയാണ് നീ അത് മനസ്സിലാക്കണം…വേറെ എത്രയോ പെൺകുട്ടികളുണ്ടായിട്ടും സ്വന്തം ചേട്ടൻ ഉൾപ്പെടെയുള്ള ആളുകൾ കുറ്റപ്പെടുത്തുമെന്നറിഞ്ഞിട്ടും അങ്ങേര് നിന്നെ സെലക്ട് ചെയ്തത് നിനക്ക് വേണ്ടിയാണ്, നിന്റെ സ്നേഹത്തിനുവേണ്ടിയാണ് … ആ മനസ്സ് കാണാതെ പോകല്ലേടീ….ദൈവം ക്ഷമിക്കില്ല നിന്നോട്… “”” ”

“” ഇതാ ശാരി ഞാനും പറയുന്നത്..അഭിയേട്ടനൊരു ഡോക്ടറാണ്, ആൾക്ക് വേറെ നല്ല കുട്ടിയെ കിട്ടും….ഏട്ടന്റെ ആദ്യവിവാഹമാണിത്…. പക്ഷേ ഞാനോ ഒരു രണ്ടാംകെട്ടുകാരി… എന്തർഹത ഉണ്ടെടീ എനിക്ക് ആ മനുഷ്യനെ പോലൊരാളെ ആഗ്രഹിക്കാൻ… “”” “”” ടീ…. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ..??? “”” “”” എന്താടി…..????? “”” “”” നിനക്കഭിയേട്ടനെ ഇഷ്ടമാണോ??? ബാക്കിയൊക്കെ നീ മാറ്റിവെക്ക് ഡോക്ടർ, ആദ്യവിവാഹം, അരവിന്ദിന്റെ അനിയൻ, രണ്ടാം കെട്ട്,നാട്ടുകാരുടെ ചോദ്യങ്ങൾ ഇതൊക്കെ മറന്നു ഉത്തരം താ…. നിനക്കിഷ്ടമാണോ അഭിയേട്ടനെ… സത്യമേ പറയാവൂ…..””” “”” ഇഷ്ടമാണെടി….. ഇഷ്ടപ്പെടാതിരിക്കാനൊരു കാരണവുമില്ല…

അതൊക്കെ വിഷമഘട്ടത്തിൽ കൂടെ നിന്ന ഒരു സുഹൃത്തിനോടുള്ള ഇഷ്ടമാണെടി… പിന്നെ നീ മാറ്റിവയ്ക്കാൻ പറഞ്ഞ കുറച്ചു കാര്യങ്ങളില്ലേ…അതങ്ങനെ മാറ്റാൻ പറ്റില്ലേടീ.. പകൽപോലെ സത്യമാണത്…അതെല്ലാം ചേർക്കുമ്പോൾ അഭിയേട്ടൻ ഒരുപാട് ഉയരെ പോകും… എനിക്കൊരിക്കലും അർഹതയില്ലാത്തത്……””” “”” നിനക്ക് കോംപ്ലക്സാടി… ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ കണ്ടുപിടിച്ചു നീ നിന്റെ ജീവൻ നശിപ്പിക്കുകയാണ്… അരവിന്ദിന്റെ അനിയനായിരുന്നു എന്നുള്ളത് ഒരു കുറവല്ലടി… അതിനൊക്കെ മുകളിലാണ് അഭിയേട്ടന്റെ സ്നേഹത്തിന്റെ വില… ആ ചതിയന്റെ കാര്യം നീ വിട്… അഭിയേട്ടനേയും ആ അച്ഛനുമമ്മയേയും നോക്കിയാൽ പോരേ നിനക്ക് …നിന്നെ അവരൊക്കെ അത്രയും സ്നേഹിക്കുകയല്ലെടി ..

വേറെ ആർക്കും നിന്നെ ഇതുപോലെ മനസ്സിലാക്കാനോ സ്നേഹിക്കാനോ കഴിയില്ല… നിങ്ങൾ തമ്മിൽ സംസാരിക്കുന്നത് കാണുമ്പോൾ സത്യം പറയാമല്ലോ എനിക്ക് തോന്നിയിട്ടുണ്ട് അങ്ങേർക്ക് നിന്നോട് മുടിഞ്ഞ പ്രേമമാണെന്ന്… നിന്നെ കാണുമ്പോൾ തന്നെ പുള്ളിയുടെ മുഖത്ത് ഒരു ചിരി വരും സംസാരിച്ചു കഴിഞ്ഞ് നീ തിരിച്ചു നടക്കുമ്പോൾ വിഷമിച്ച് നിൽക്കുന്നത് കണ്ടിട്ടുണ്ട് ഞാൻ…പിന്നെ എന്ത് കരുതലാണെടി നിന്നോട് …ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു വിട്ടുകളയല്ലേ മോളെ നീ…… അതൊരൊന്നൊന്നര മുതലാണ്…..””” “”” എനിക്കിപ്പോഴും അഭിയേട്ടനെ ഭർത്താവിന്റെ സ്ഥാനത്ത് ഉൾക്കൊള്ളാനാവുന്നില്ലേടി… “”” “”” നീ എന്താണെന്ന് വെച്ചാൽ ചെയ്യൂ….പണ്ടേ ഭയങ്കര ത്യാഗിയാണല്ലോ…

ആ ചതിയൻ പണി തന്നു എന്നറിഞ്ഞിട്ടും അവന്റെ നല്ല ജീവിതം നോക്കി ഒഴിഞ്ഞുകൊടുത്ത ആളല്ലേ നീ…ഞാനെങ്ങാനും ആയിരിക്കണം കൊന്നേനെ രണ്ടിനേയും…എടി മണ്ടി …അവന് പണി കൊടുക്കാൻ ദൈവം തന്ന ചാൻസാണെടി ഇത്… നീ അഭിയേട്ടനെ കെട്ടി ആ വീട്ടിൽ തന്നെ ചെന്ന് കേറണം മോളെ…..അവനും ,അവൾക്കും ഇതിനേക്കാൾ നല്ല പണി കൊടുക്കാനില്ല…ഒന്നോർത്തു നോക്ക് എത്ര മനോഹരമായ കാഴ്ചയാകുമതെന്ന്… നിനക്കതോന്നും തലയിൽ കയറില്ലല്ലോ…അല്ല എന്താ രണ്ടിന്റേയും പ്രതികരണം വിവാഹകാര്യം കേട്ടിട്ട്…പ്ലിംഗ് ആയി കാണുമല്ലേ..?? “”” “”” എനിക്കറിയില്ലേടീ…എന്നെപ്പോലെ ആ സമയത്താ അറിഞ്ഞതെന്ന് തോന്നുന്നു….രണ്ടുപേരും ഞെട്ടി നിൽക്കുന്നത് കണ്ടു….

“”” “”” ഞെട്ടണം….ഞെട്ടി തകരണം.. അതിനു നീ അഭിയേട്ടനെ കെട്ടി അങ്ങേരുടെ നാലഞ്ചു പിള്ളേരെ പ്രസവിക്കണം…. “”” “”” ഒന്നു പോ പെണ്ണേ… എനിക്ക് പറ്റില്ല ഇതൊന്നും ….. എങ്ങനെയാ ഇതൊന്നുമുടക്കുക..?? അഭിയേട്ടൻ രാത്രി വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ….വിളിക്കുമ്പോൾ ഞാൻ പറയാൻ പോവുകയാണ് ,കല്യാണം നടക്കില്ല എനിക്ക് കഴിയില്ലെന്ന് “”” “”” എന്താണെന്ന് വെച്ചാൽ ചെയ്യ് നീ …നിന്റെ വാല് കുഴലിലിട്ടു നിവർത്താൻ നോക്കിയ എന്നെ പറഞ്ഞാൽ മതി…. ഞാൻ നീനുവിനെ കണ്ടിട്ട് വരാം.. ഇവിടെയിരുന്നാൽ ചിലപ്പോ നിന്നെ ഞാൻ തല്ലി പോകും… “”” ശാരി ചാടിത്തുള്ളി നീനുവിനെ കാണാൻ തൊട്ടടുത്ത റൂമിലേക്ക് പോയി ☘☘☘

രാത്രി അഭിയുടെ കോൾ വന്നു… എന്ത് സംസാരിക്കണം എന്നവൾക്ക് അറിയില്ലായിരുന്നു… വിവാഹത്തിന് താൽപര്യമില്ലായെന്ന് പറഞ്ഞാൽ അവന്റെ സൗഹൃദം കൂടി നഷ്ടപ്പെടുമോ എന്നവൾ ഭയന്നു… കോൾ എടുക്കാതെ അവൾ കട്ടാക്കി പിന്നെ സ്വിച്ച് ഓഫ് ആക്കി വെച്ചു കട്ടിലിൽ കയറി കണ്ണടച്ചുകിടന്നു….കുറച്ചു കഴിഞ്ഞതും ശാരിക്ക് ഫോൺ വരുന്നതും ഫോൺ എടുത്തു കൊണ്ട് അവൾ റൂമിന് വെളിയിലേക്ക് പോകുന്നതും ആര്യ അറിയുന്നുണ്ടായിരുന്നു…അത് അഭിയുടെ കാൾ ആണെന്നവൾക്കറിയാമായിരുന്നു…. ☘☘☘☘

ആര്യ ഫോണെടുക്കാത്തത് കൊണ്ടാണ് ശാരിയെ വിളിച്ചത്.. ശാരിയും ആര്യയും തമ്മിൽ സംസാരിച്ചതൊക്കെ ശാരി പറഞ്ഞതുകേട്ടപ്പോൾ നിരാശ തോന്നി… ‘ എന്റെ സ്നേഹം നിനക്ക് ബാധ്യതയാകുന്നുണ്ടോ പെണ്ണേ….?? എന്നാ നീ എന്റെ സ്നേഹം തിരിച്ചറിയുന്നത് ശ്രീ…?? ‘ അവളെ ഇതുപോലൊരു പ്രതിസന്ധിയിലേക്ക് പെട്ടെന്ന് തള്ളിവിടാൻ താനും കാരണക്കാരനാണ്… അവളോട് പതിയെ തന്റെ ഇഷ്ടം തുറന്നു പറയണമെന്നും അവൾ സമ്മതിക്കുന്നതുവരെ കാത്തിരിക്കാനുമായിരുന്നു തീരുമാനം …പക്ഷേ അമ്മ വിവാഹത്തിന് വല്ലാതെ നിർബന്ധിച്ചപ്പോൾ ആയിരുന്നു ശ്രീയുടെ കാര്യം തുറന്നു പറഞ്ഞത്… അറിഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം…

ശ്രീയെ നിർബന്ധിക്കരുതെന്ന് എല്ലാവരോടും പറഞ്ഞിരുന്നതാണ്…പക്ഷേ അച്ഛന്മാർ പോയി താങ്കളുടെ ജാതകം നോക്കിയതും തീയതി നിശ്ചയിച്ചതും, കല്യാണം അനൗൺസ് ചെയ്യുന്നതിന് രണ്ടു ദിവസം മുന്നേയാണ് താൻ അറിയുന്നത്…ഉടനെ വിവാഹം വേണ്ട, ശ്രീ ഇപ്പോൾ അറിയരുതെന്നു താൻ പരമാവധി പറഞ്ഞതാണ്…പക്ഷേ തങ്ങൾക്കിപ്പോഴാണ് വിവാഹത്തിന് നല്ല സമയമെന്നും ,പതിനെട്ടിനുള്ളതാണ് ഏറ്റവും നല്ല മുഹൂർത്തവുമെന്നും ജോത്സ്യൻ പറഞ്ഞുവത്രേ… ഇത് കഴിഞ്ഞാൽ ശ്രീക്ക് സമയം മോശമാണ്..മംഗളകാര്യങ്ങൾ ഒന്നും ഉടനെ പാടില്ല….അതാണ് അവർ തിടുക്കപ്പെട്ട് വിവാഹം തീരുമാനിച്ചത് … തനിക്കും പിന്നെയവരെ തടയാനായില്ല…

എത്രയും പെട്ടെന്ന് അവളെ സ്വന്തമാക്കാനുള്ള ആഗ്രഹം തനിക്കുമുണ്ടായിരുന്നല്ലോ…. ‘അത് പക്ഷേ നിന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കുമെന്ന് കരുതിയില്ല പെണ്ണേ…’ അഭിക്ക് വല്ലാതെ കുറ്റബോധം തോന്നി….അവളെ ഒന്ന് കാണണം… നാളെ തന്നെ പോകണം…. കല്യാണം മാറ്റിവയ്ക്കാം കാത്തിരിക്കാൻ തയ്യാറാണെന്ന് പറയണം അവളോട്‌ …അഭി തീരുമാനിച്ചുറപ്പിച്ചു… ☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘ രാവിലെ കോളേജിൽ പോകാൻ റെഡിയായി കൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ഗസ്റ്റുണ്ടെന്ന് ഹോസ്റ്റൽ വാർഡൻ വന്നു പറഞ്ഞത്… ശാരിയോട് പറഞ്ഞു താഴേക്ക് ചെന്നു.. അഭിയേട്ടനാകും… പക്ഷേ വിസിറ്റിംഗ് റൂമിലിരിക്കുന്ന ആളെ കണ്ടപ്പോൾ ആര്യ അവിടെ തന്നെ തറഞ്ഞുനിന്നുപോയി… അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു … “””” അരവിന്ദ്…. “”””….. ക്ഷമിക്കണം…😬🙏

ദാമ്പത്യം: ഭാഗം 6

Share this story