ദാമ്പത്യം: ഭാഗം 8

ദാമ്പത്യം: ഭാഗം 8

എഴുത്തുകാരി: തുഷാര ലക്ഷ്മി

“”” അച്ഛന്റെ കൂട്ടുകാരന്റെ മോളായിട്ടും ഞാനെന്താ പെണ്ണേ നിന്നെ നേരത്തെ കാണാതിരുന്നത്….??എങ്കിലെന്റെ ആര്യകുട്ടിയെ ഇതിനു മുൻപേ സ്വന്തമാക്കുമായിരുന്നു ഞാൻ….. “”” മൂന്നാറിലെ റിസോർട്ടിൽ ഹണിമൂൺ ആഘോഷിക്കുന്നതിനിടെ തണുപ്പുള്ള ഒരു രാത്രിയിൽ ഒരു ബ്ലാങ്കറ്റിനുള്ളിൽ തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ആര്യയോട് പ്രണയത്തോടെ പറയുകയാണ് അരവിന്ദ്….മറുപടിയായി ഒന്നു ചിരിച്ചു അവനെ ഒന്നു കൂടി മുറുകെ കെട്ടി പിടിച്ചു കിടന്നു അവൾ…..

“”” പെണ്ണേ…. എനിക്ക് നിന്നെ എങ്ങനെ സ്നേഹിക്കണമെന്നറിയില്ലെടി…. ഇപ്പോൾ നിന്നിലേക്ക് ചുരുങ്ങിപ്പോകുന്നു എന്റെ ലോകം….ഞാൻ ആരെയും പ്രണയിച്ചിട്ടില്ല…എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത് നീയാണ്…എന്റെ നെഞ്ചോരം ചേർന്ന് ഇങ്ങനെ ഉണ്ടാവണം നീ…. കേട്ടോ എന്റെ കൊച്ച്…..””” അവരുടെ കളിചിരികൾ ആ മുറിയിൽ മുഴങ്ങി കേട്ടു…… ☘☘🌼🌼☘☘☘🌻🌻☘☘☘🌻🌻☘☘ പൊള്ളുന്നു…. മറവിയിലേക്ക് തള്ളിയ ആ ഓർമ്മകൾ പോലും തന്നെ പൊള്ളിക്കുന്നു….

തന്റെ മുൻപിലുണ്ടയാൾ… തന്റെ ജീവിതം തകർത്തവൻ…ആ കാഴ്ച മനസ്സിനെയും ശരീരത്തെയും തളർത്തുന്നതുപോലെയവൾക്ക് തോന്നി…അയാളുടെ മുന്നിൽ തളർന്നു വീഴുമോ എന്നവൾ ഭയന്നു… അരുത്… തളരരുത്…. പെട്ടെന്നവൾ ധൈര്യം വീണ്ടെടുത്തു… മുൻപ് അഭി പറഞ്ഞ വാക്കുകളോർത്തെടുത്തു…. “”” ചേട്ടനെ ചിലപ്പോൾ ഇനിയും നീ കാണേണ്ടിവരും… ചിലപ്പോൾ സംസാരിക്കേണ്ടിയും വരും… കൂടെ നിമിഷയും കാണും..അവരെ ഒന്നിച്ചു കാണുമ്പോൾ നിനക്ക് വിഷമം തോന്നാം തളർന്നു പോകാം… പക്ഷേ നിന്റെ ആ തളർച്ച അവർക്കുള്ള വിജയമാണെന്നോർക്കണം… അങ്ങനെ ഒരു വിജയം അവർക്ക് കൊടുക്കേണ്ടവളാണോ നീ….??

നീ അല്ല അവരാണ് നിന്നോട് തെറ്റ് ചെയ്തത്…അവരാണ് നിന്റെ മുൻപിൽ തലകുനിച്ചു നിൽക്കേണ്ട പ്രവർത്തി ചെയ്തത്….നീ അന്തസ്സുള്ളൊരു പെൺകുട്ടിയാണ്…. അങ്ങനെയൊരു സാഹചര്യം വന്നാൽ ആ ബോധത്തോടെ പെരുമാറണം….””” ആ വാക്കുകൾ തന്നിൽ ഉർജ്ജം നിറയ്ക്കുന്നത് അവളറിഞ്ഞു….ആദ്യമായി അഭിയുടെ മുഖം ആർദ്രതയോടെ അവളുടെയുള്ളിൽ നിറഞ്ഞു… അതിന്റെ ഫലമെന്നവണ്ണം ഒരു ചെറുപുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു… അഭിയുടെ വാക്കുകൾ കൊടുത്ത ആത്മവിശ്വാസത്തിൽ ആര്യ അരവിന്ദിനടുത്തേക്ക് നടന്നു….. 💔💔💔

കോളേജിലേക്ക് പോകാനുള്ള സമയമായപ്പോൾ താഴെക്കിറങ്ങിവന്നതായിരുന്നു ശാരി… താഴെ എത്തിയപ്പോൾ ആര്യയുടെ കൂടെ സംസാരിച്ചു നിൽക്കുന്ന അരവിന്ദിനെ കണ്ട് ഒരു നിമിഷം അവൾ ഞെട്ടി നിന്നു….. അരവിന്ദിന്റെ ദേഷ്യം നിറഞ്ഞ മുഖം കണ്ടതും വിവാഹകാര്യമായിരിക്കണം സംസാരവിഷയം എന്നവൾ ഊഹിച്ചു….. ഉടനെ തന്നെ അഭിയെ വിളിച്ചവൾ വിവരം പറഞ്ഞു…. വിവരമറിഞ്ഞ് അഭി ആകെ പരിഭ്രാന്തനായി… ആര്യയെ വിളിച്ച് കിട്ടാതായപ്പോൾ ഭ്രാന്ത് എടുക്കുന്നതു പോലെയായി അവന്…. സംസാരിച്ചു തിരിച്ചെത്തുമ്പോൾ തന്നെ വിളിക്കണമെന്ന് ശാരിയെ പറഞ്ഞേൽപ്പിച്ചവൻ കാൾ കട്ട് ചെയ്തു…. ☘🌻☘

ആര്യ തിരിച്ചു റൂമിലെത്തുമ്പോൾ ശാരി ആരോടോ ഫോണിൽ സംസാരിക്കുകയാണ്…അവളത് ശ്രദ്ധിക്കാതെ തന്റെ കട്ടിലിൽ ചെന്നിരുന്നു… പെട്ടെന്ന് ശാരി ഫോൺ ആര്യയുടെ നേർക്ക് നീട്ടി… സംശയത്തോടെയവളെ നോക്കുമ്പോൾ…. “”” അഭിയേട്ടനാണ്….. നിന്നോട് സംസാരിക്കണമെന്ന്… “”” ഫോൺ വാങ്ങി കാതിലേക്ക് ചേർത്തു…. ,””””അഭിയേട്ടാ…… “””” “””” ശ്രീ…. ശാരി പറഞ്ഞു ചേട്ടൻ നിന്നെ കാണാൻ വന്നിട്ടുണ്ടെന്ന്…. എന്തിനാ ചേട്ടൻ വന്നത്……?? ഹലോ ശ്രീ നീ എന്താ ഒന്നും മിണ്ടാത്തത്..?? എന്താ ചേട്ടൻ പറഞ്ഞതെന്ന് പറ പെണ്ണേ….?? ശ്രീ നീ വിഷമിക്കല്ലേ നമുക്ക് വിവാഹം മാറ്റിവയ്ക്കാം…

ഞാൻ പറയാം നമ്മുടെ അച്ഛൻമാരോടും അമ്മമാരോടും….. നിനക്കിനി കുറച്ചുനാൾ മോശ സമയമാണെന്ന് കണ്ടതുകൊണ്ടാണവർ പെട്ടെന്ന് വിവാഹത്തിനുള്ള ഡേറ്റ് എടുത്തത്… ഞാൻ വൈകിയ വിവരങ്ങളറിഞ്ഞത്… നീ പേടിക്കേണ്ട നമുക്ക് വിവാഹം മാറ്റിവയ്ക്കാം… ഞാൻ ഇന്ന് വൈകിട്ട് അവിടെ എത്തും….. അതുവരെ നീ വിഷമിക്കല്ലേ ശ്രീ… “””” – ഒറ്റശ്വാസത്തിൽ അഭി എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു… “”” എനിക്ക് ഒരു കുഴപ്പവുമില്ല അഭിയേട്ടാ….നിങ്ങളുടെ ചേട്ടൻ വന്നിരുന്നു…. കല്യാണം നടക്കരുത് അതായിരുന്നു ആവശ്യം…. എന്നോട് എന്തൊക്കെയോ പറഞ്ഞു,

ഞാനും എന്തൊക്കെയോ തിരിച്ചും പറഞ്ഞു….എനിക്ക് സങ്കടം ഒന്നുമില്ല. അഭിയേട്ടൻ ഓടിപാഞ്ഞു വരികയൊന്നും വേണ്ട കേട്ടോ… ഞാൻ ഓക്കേ ആണ്…. പിന്നെ അഭിയേട്ടാ എനിക്ക് രണ്ട് ദിവസം സമയം തരണം ഒരു ഫൈനൽ ഡിസിഷനെടുക്കാൻ… അതുവരെ തമ്മിൽ കാണണ്ട… കാളും വേണ്ട.. ഞാൻ അഭിയേട്ടനെ വിളിച്ചോളാം… വിഷമിക്കേണ്ട എല്ലാം നല്ലതിനാണെന്ന് വിചാരിച്ചാൽ മതി…. “”” “””ശരി ശ്രീ… നിന്റെ തീരുമാനം പോലെ……ഞാൻ കാത്തിരുന്നോളാം…. “”” കോൾ കഴിഞ്ഞ ആര്യ തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന ശാരിയെ നോക്കി ചിരിച്ചു… “””എന്താടി നീ എന്നെ ഇങ്ങനെ നോക്കുന്നത്… ഞാൻ കരയാതെ ചിരിച്ചുകൊണ്ട് നിൽക്കുന്നതാണോ…

ആകെ നനഞ്ഞാൽ കുളിരില്ല പെണ്ണേ…. അരവിന്ദിന്റെ ഈ വരവ് പ്രതീക്ഷിച്ചില്ലെങ്കിലും ഒരു ഫോൺകോൾ ഞാൻ പ്രതീക്ഷിച്ചിരുന്നു…. പക്ഷെ ഞാൻ വിചാരിച്ചതിനേക്കാളുമപ്പുറമാണയാൾ… അനുരഞ്ജനമായിരുന്നു ആയുധമെന്നാണ് വിചാരിച്ചത്… അങ്ങനെ എന്നെ കണ്വിന്സ് ചെയ്തു വിവാഹം മുടക്കാൻ… പക്ഷേ എന്റെ പ്രതീക്ഷകളെല്ലാം തകർത്ത് എന്നെ അപമാനിച്ചു കാര്യം നടത്താനാണയാൽ വന്നത്… വെറുത്ത് പോയെടീ… മരിച്ചാൽ പോലും മറക്കാത്ത അപമാനം… ഒരു പെണ്ണാണെന്നുപോലും നോക്കാതെ ഓരോന്നു വിളിച്ചു പറയുകയായിരുന്നു അയാൾ…..പിന്നെ ശാരി നീ ക്ലാസിൽ പൊയ്ക്കോ… ഞാനിന്ന് വരുന്നില്ല…എനിക്കാലോചിക്കണം….രണ്ടുദിവസം കഴിഞ്ഞിട്ട് അഭിയേട്ടനൊരു മറുപടി കൊടുക്കണം….”””

ശാരി പോയിക്കഴിഞ്ഞു കുറച്ച് നേരം ആര്യ കണ്ണടച്ചുകിടന്നു… ആര്യ തന്റെ ഇതുവരെയുള്ള ജീവിതം സ്വയമൊന്ന് വിശകലനം ചെയ്തു… അരവിന്ദ് പെണ്ണുകാണാൻ വന്നത്, അയാളുമായുള്ള കല്യാണം, അവളെ തള്ളിപ്പറഞ്ഞത്,നിമിഷ ഗർഭിണിയാണെന്നറിഞ്ഞത്, വിവാഹമോചനം, കോടതിവരാന്തയിൽ കെട്ടി പുണർന്നു നിൽക്കുന്ന അരവിന്ദും നിമിഷയും..ഒടുവിലായി അഭിയുടെ സ്നേഹപുഞ്ചിരി നിറഞ്ഞ മുഖവും അവൾ വീണ്ടും വീണ്ടും ഓർത്തെടുത്തു…. ഇത്ര നാളത്തെ തന്റെ ജീവിതം പലരുടെയും തീരുമാനമായിരുന്നു.. വിവാഹം ഏതോ ജോത്സ്യന്റെ നിർദേശപ്രകാരം അച്ഛനമ്മമാരുടേത് …

വിവാഹമോചനം അരവിന്ദിന്റേതു…ഇപ്പോൾ വീണ്ടും അച്ഛനമ്മമാരുടെയും നന്ദനത്തെ അച്ഛന്റെയുമമ്മയുടെയും തീരുമാനമാണ് രണ്ടാം വിവാഹം…. നിശബ്ദനായി അഭിയേട്ടനും… സ്വന്തമായി തീരുമാനമെടുക്കാൻ സാധിക്കാത്തതാണോ തന്റെ ജീവിതം പരാജയപ്പെടാൻ കാരണം…പ്രിയപ്പെട്ടവരെ അനുസരിക്കാൻ പഠിച്ച തന്റെ മനസ്സിനെ എല്ലാവരും കൂടി ചൂഷണം ചെയ്യുകയാണോ..?? അഭിയേട്ടൻ മാത്രം അങ്ങനെയാണെന്ന് തോന്നിയിട്ടില്ല..തന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അദ്ദേഹം… താൻ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ ആ തീരുമാനത്തിന്റെ കൂടെ നിൽക്കുമെന്നു പറഞ്ഞില്ലേ…

അങ്ങനെ വിവാഹം മുടങ്ങിയാൽ വീട്ടുകാരുൾപ്പെടെ നാണം കെടുമെന്നറിഞ്ഞിട്ടും തനിക്ക് വേണ്ടി അതിനും തയ്യാറാണെന്ന് പറഞ്ഞു… തന്നോട് സ്നേഹം മാത്രമേയുള്ളൂ ആ മനസ്സിൽ…ആ മനുഷ്യനെ താൻ എങ്ങനെ വേണ്ടാന്ന് വയ്ക്കും… അങ്ങനെ ചെയ്താൽ തന്റെ തീരാനഷ്ടങ്ങളുടെ കൂട്ടത്തിൽ ഒന്നാം നമ്പർ അഭിമന്യു ശേഖർ എന്ന പേരിനാകും…. അഭിയെ ഓർത്തപ്പോൾ ഇതുവരെ ഇല്ലാത്ത പോലെ ഒരു തണുപ്പ് മനസ്സിൽ വന്നു നിറയുന്ന പോലെ … ‘ എന്താ നിന്റെ സ്വന്തമാണെന്ന് തോന്നുന്നോ..?? ‘- ഹൃദയം അവളോട് ചോദിച്ചു… ഉടനെതന്നെ അവളുടെ കുറവുകൾ നിരത്തി കാട്ടി ബുദ്ധി അവളിൽ അപകർഷത നിറച്ചു…. ‘ ഇല്ല അഭിയേട്ടനെന്നെ ഇഷ്ടമാണ്….

എല്ലാവർക്കും ഇഷ്ടമാണ് ഞങ്ങളുടെ വിവാഹം…’- അവളുടെ ഹൃദയം വിളിച്ചു പറഞ്ഞു…. ബുദ്ധിയും ഹൃദയവും തമ്മിൽ തർക്കിച്ച് ഒരു തീരുമാനമെടുക്കാനാകാതെ അവൾ ഉഴറി…മനസ്സ് അഭിമന്യുവിലേക്ക് ചായുന്നത് അവൾ മനസ്സിലാക്കുന്നുണ്ടായിരുന്നു…. ആ ചിന്ത ഒരേ സമയം അവളെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു.. ‘ എന്റെ കൂടെ ജീവിക്കുന്ന സമയത്തും എന്റെ അനിയനേയും സ്നേഹിച്ചിരുന്നോ നീ..?? ‘ രാവിലെ അരവിന്ദ് പറഞ്ഞ വാക്കുകൾ ഓർമ്മയിൽ വന്നതും ഒരു നിമിഷം അവളുടെ മിഴികൾ നിറഞ്ഞു…

തെറ്റ് ചെയ്യാതെ ഏൽക്കേണ്ടിവരുന്ന അപമാനം, അതും തന്നോട് ഏറ്റവും വലിയ തെറ്റ് ചെയ്തവൻ…. പലതും ചിന്തിച്ച് അവൾ സമയം തള്ളി നീക്കി… അവളുടെ അവസ്ഥ കണ്ട് ശാരിയും അവളെ ശല്യം ചെയ്യാൻ പോയില്ല… രണ്ടുദിവസം ചിന്തിച്ചും ബുദ്ധിയോടും ഹൃദയത്തോടും തർക്കിച്ചും ഒടുവിലവളുടെ മനസ്സോരു തീരുമാനത്തിലെത്തി…….തുടരും….

ദാമ്പത്യം: ഭാഗം 7

Share this story