തിരിച്ചു വരവ് : ഭാഗം 15

തിരിച്ചു വരവ് : ഭാഗം 15

എഴുത്തുകാരി: അശ്വതി കാർത്തിക

ജാനി ::: എവിടെക്കാ ഗിരിയേട്ടാ…. എന്നോട് പറഞ്ഞൂടെ…. #ഗിരി :::: പേടിക്കണ്ട കാര്യം ഒന്നും ഇല്ലെടോ… ഒക്കെ നാളെ പറയാം… കിടക്കാം എനിക്ക് ഉറക്കം വരുന്നു…. രണ്ടാളും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു…. 🌹❣🌹❣🌹❣ വെളുപ്പിന് തന്നെ ഗിരി പോയി…. ജാനി രാവിലേ അടുക്കളയിൽ നിൽക്കുമ്പോൾ ആണ് അമ്മ ഗിരിയെ ചോദിച്ചത്… #ജാനി ::: ഏതോ ഫ്രണ്ട് നെ കാണാൻ പോകുവാ ന്നു പറഞ്ഞു അമ്മേ… എവിടേക്ക് ന്നു അറിയില്ല… അമ്മയും ജാനിയും സംസാരിച്ചു നിൽക്കുമ്പോൾ ആണ് സീമ വരുന്നത്… #സീമ ::: അങ്ങനെ ആരോടും പറയാതെ പോവുന്ന സ്വഭാവം അല്ലല്ലോ ഗിരിക്ക്… നിന്റെ ശല്യം കാരണം പോയത് ആവും അല്ലാണ്ട് എന്താ…..

നി ഒന്ന് മിണ്ടാതെ ഇരിക്കാവോ സീമേ… അമ്മ #ജാനി ::: പറയുന്നവർ പറയട്ടെ അമ്മേ.. ആർക്ക് വില ഇതിനൊക്കെ… #സീമ ::: ഞാൻ പറയാനുള്ളത് ആരോടും പറയും… എന്തൊക്കെ വേഷം കെട്ട് ആയിരുന്നു രണ്ടു പേരും ഒരുമിച്ച് നടക്കാൻ പോകുന്നു കറങ്ങാൻ പോണു ഇന്നുവരെ ഇല്ലാത്ത ഓരോ പ്രഹസനങ്ങൾ… ഇത്രയും നാളും നിനക്ക് അവനോടു ഇല്ലാത്ത ഇഷ്ടം പെട്ടെന്ന് ഇങ്ങനെ കൂടിയോ… ഇപ്പൊ എന്താ അവൻ നിന്നെ മടുത്തു പോയോ… #ജാനി ::: നിങ്ങളെ നിലവാരത്തിനനുസരിച്ച് മറുപടി പറയാൻ എന്നെക്കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല കാരണം വേറൊന്നുമല്ല.. ഞാന് നല്ല അച്ഛനും അമ്മയ്ക്കും ആണ് ഉണ്ടായത് നല്ല സംസ്കാരത്തോട് കൂടി തന്നെയാണ് അവർ എന്നെ വളർത്തിയത് മനസ്സിലായോ….

#സീമ::: നീ എന്താ പറഞ്ഞേ പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ലേ.. വെറുതെ എന്റെ അടുത്ത് തല്ലുകൂടി സമയം കളയാൻ നിൽക്കണ്ട എനിക്ക് വേറെ പണിയുണ്ട്… നിങ്ങളോട് സംസാരിക്കാൻ എങ്കിൽ നിങ്ങളുടെ നിലവാരത്തിലേക്ക് ഞാൻ വരണം…എന്നെക്കൊണ്ട് അത്രയും താഴ്ന്ന നിലവാരത്തിലേക്ക് പറ്റുമെന്ന് തോന്നുന്നില്ല കാരണം എന്താണെന്ന് ഞാൻ പറഞ്ഞല്ലോ അതുതന്നെ… സീമ ചാടിത്തുള്ളി അടുക്കളയിൽ നിന്നും പോയി… ജാനി അവളുടെ ജോലിതിരക്കിലേക്കും…. രാത്രി ഒരു ഏഴു മണിയോടെ ഗിരി വന്നു… ജാനി മുറിയിൽ വന്നു നോക്കുമ്പോ തലക്ക് കൈയും താങ്ങി ഇരിക്കുന്ന ഗിരിയേ ആണ്…. എന്ത് പറ്റി ഗിരിയേട്ടാ…വയ്യേ… ജാനി ഞാൻ ഒന്ന് കുളിച്ചിട്ട് വരാം…

എനിക്ക് ഒരു കോഫി കൊണ്ടു വരുവോ… നല്ല തലവേദന…… ഇങ്ങോട്ട് നോക്യേ ഗിരിയേട്ടാ,,, മുഖം ഞാൻ ഒന്ന് കാണട്ടെ… ജാനി ഗിരിയുടെ മുഖം അവളുടെ നേരെ ആക്കി… ഇത് എന്താ കണ്ണ് ഒക്കെ കലങ്ങി ഇരിക്കുന്നെ… ഗിരി ഏട്ടാ എന്നേലും ഒന്ന് പറയാവോ…. ഗിരി അവളുടെ വയറിൽ ചുറ്റി പിടിച്ചു ഇരുന്നു… നനവ് തോന്നിയപ്പോൾ ആണ് അവൻ കരയുക ആണെന്ന് മനസ്സിലായത്… ന്താ ഗിരിയേട്ടാ…. എന്താ പറ്റിയെന്ന്… എന്നേലും ഒന്നു പറഞ്ഞേ മനുഷ്യനെ തീ തീറ്റിക്കാതെ…. ഒന്നുമില്ലടാ ഞാൻ പെട്ടെന്ന് എന്തൊക്കെ ഓർത്ത് ഞാൻ കുളിച്ചിട്ടു വരാം താൻ എനിക്ക് കാപ്പി കൊണ്ടുവാ… ഗിരി ഒന്നും പറയാതെ കുളിക്കാൻ ആയിട്ട് ബാത്റൂമിലേക്ക് പോയി… ജാനി കുറച്ചുനേരം അവിടെ നിന്നിട്ട് കോഫി എടുക്കാൻ അടുക്കളയിലേക്ക് പോയി…. അമ്മേ ഗിരി യേട്ടൻ വന്നു… തലവേദന ആണെന്ന്….

ഞാൻ ഒരു കോഫി ഇടട്ടെ…. ജാനി രണ്ട് കപ്പിൽ കോഫി ആയി പോകുമ്പോൾ അമ്മ ഒരു പ്ലേറ്റിൽ കുറച്ചു കൊഴുക്കട്ട കൂടെ വച്ചു…. ഗിരിക്ക് മധുരമില്ലാത്ത കൊഴുക്കട്ട ഭയങ്കര ഇഷ്ടമാ…. തലവേദന ആയതുകൊണ്ട് വേറെ ഒന്നും കഴിക്കാൻ സാധ്യതയില്ല.. മോളും അവന്റെ ഒപ്പം കഴിച്ചോ… ഭക്ഷണം കഴിക്കാൻ ആകുമ്പോൾ താഴേക്ക് വന്നാൽ മതി…. ആ ഇനി ഇപ്പോ എനിക്കും വേണ്ടേ ഞാൻ ഇത് കഴിച്ചോളാം…കോഫി എടുത്തിട്ടുണ്ട് എനിക്ക്… എന്തെങ്കിലും ആവശ്യമുണ്ടോ അമ്മ വിളിച്ചാൽ മതി ഞാൻ താഴേക്ക് വരാം… ജാനി കോഫിയും കൊഴുക്കട്ടയും ഒക്കെയായി മുകളിലേക്ക് പോയി… കുളികഴിഞ്ഞ് ഗിരി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു… ഗിരിയേട്ടാ… എവിടെ ദാ കോഫി…

ഞാൻ ബാൽക്കണിയിൽ ഉണ്ട് താൻ ഇങ്ങോട്ട് പോരെ ഗിരി അവിടെനിന്ന് പറഞ്ഞു… ദേ അമ്മ തന്നതാ… ഗിരി ഏട്ടന് സ്പെഷ്യൽ…. ജാനി കോഫിയും കൊഴുക്കട്ടയും ഗിരിക്ക് കൊടുത്തു… രണ്ടാളും ബാൽക്കണിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു… #ഗിരിയേട്ടാ ::: ഇന്ന് എവിടെ പോയതായിരുന്നു… പോകുമ്പോൾ ത്തെ പോലല്ലല്ലോ തിരിച്ചുവന്നത് എന്തെങ്കിലും പറ്റിയോ… ഒന്നുമില്ലടാ നാളെ പറയാം നാളെ കാർത്തി വരില്ലേ… എല്ലാം നാളെ പറയാം… രണ്ടാളും കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ചു.. #ഗിരി ::: കിടക്കാം എനിക്ക് നല്ല സുഖം തോന്നുന്നില്ല ഭയങ്കര ക്ഷീണം..

#ജാനി ::: കിടന്നോ ഞാൻ ഈ പാത്രം ഒക്കെ താഴെ കൊണ്ട് വച്ചിട്ട് അമ്മയോട് പറഞ്ഞിട്ട് വരാം…. ജാനി ലൈറ്റ് ഓഫ് ആക്കി വന്നുകിടന്നു.. #ഗിരി::: ജാനി ഉറങ്ങിയോ… ഇല്ല… #ഗിരി ::: ഞാൻ നിന്നെ ഒന്നു കെട്ടിപ്പിടിച്ചു കിടക്കട്ടെ…. ജാനി അവന്റെ അടുത്ത് നീങ്ങി കിടന്നു… അവന്റെ തന്റെ നെഞ്ചിൽ ചേർത്തു കിടത്തി…മുടിയിഴകളിൽ വിരൽ ഓടിച്ചു… ഗിരിയുടെ മനസ്സ് ഭയങ്കര അസ്വസ്ഥതയിൽ ആണെന്ന് ജാനിക്ക് അവന്റെ കിടപ്പ് കണ്ടപ്പോൾ തന്നെ മനസ്സിലായി…. ചോദിച്ചു ബുദ്ധിമുട്ട് ആവണ്ട ന്നു അവളും വിചാരിച്ചു… ഗിരി ഉറക്കം ആയപ്പോൾ അവളും ഉറങ്ങി.. ❣🌹❣🌹❣

ജാനി….. ജാനി….. കണ്ണ് തുറന്ന ജാനി കാണുന്നത് രണ്ട് കൈയിലും ചായ കപ്പ്‌ മായി നിൽക്കുന്ന ഗിരിയെ ആണ്…. ഗിരിയേട്ടൻ നേരത്തെ എന്നേറ്റോ… ഞാൻ ഉറങ്ങിപോയി സോറി…. ഞാൻ നോക്കിയപ്പോൾ താൻ നല്ല ഉറക്കം… അപ്പൊ താഴെ പോയി അമ്മേടെ അടുത്ത് നിന്ന് നമുക്ക് ഉള്ള ചായ വാങ്ങി പൊന്നു… #ജാനി ::ഞാൻ ഇപ്പൊ വരാം… അവൾ ബാത്‌റൂമിലേക്ക് പോയി… ഇന്നലെ ശരിക്കും എന്താ പറ്റിയത്…. പറയാം… എല്ലാവരും ഉള്ളപ്പോൾ… കാർത്തി വന്നിട്ടുണ്ട്….. വെളുപ്പിന് എത്തി… കുറച്ചു കഴിഞ്ഞു എല്ലാവരും ഭക്ഷണം കഴിക്കാൻ താഴെ കൂടില്ലേ അപ്പൊ പറയാം… ജാനി താഴെ ചെല്ലുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നിരുന്നു…

കാർത്തിയെ കണ്ടു… പഴയ കോലം ഒക്കെ പോയി… താടി ഒക്കെ വളർത്തി ഇപ്പൊ പഴയ കാർത്തിയെ അല്ല… കഴിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ഗിരി യേട്ടൻ ഭക്ഷണം കഴിഞ്ഞു എല്ലാരും ഹാളിൽ ഉണ്ടാവണം ന്നു പറഞ്ഞത്… എന്താണ് ന്നു ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല… ❣❣❣❣ #അച്ഛൻ :::എന്താണ് നിനക്ക് പറയാൻ ഉള്ളത്… ഇപ്പൊ എല്ലാരും ആയല്ലോ… എല്ലാരും ആയി… ഞാൻ പറയാം… പക്ഷെ ഞാൻ പറഞ്ഞു തീരുന്ന വരെ ഇവിടെ ആരും മിണ്ടരുത്… ജാനി ഇവിടെ നിന്ന് പോകാൻ ഉണ്ടായ സാഹചര്യം എല്ലാവർക്കും അറിയാം അത് ഇനി പറയണ്ട ആവശ്യം ഇല്ല… എനിക്ക് എന്റെ അനിയനെയോ ഭാര്യ യെയോ സംശയം ഇല്ല… അന്ന് പെട്ടന്ന് അങ്ങനെ കണ്ടപ്പോൾ ഞാൻ ഒന്ന് വല്ലാണ്ട് ആയി അത് സത്യം..

#സീമ ::: ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ…. ഇത് പറയാനാണോ വിളിച്ചത് ഞാൻ പറഞ്ഞു ഇടയ്ക്കു കേറി സംസാരിക്കരുത് ന്നു… അന്ന്നമ്മൾ എല്ലാവരും പുറത്തു ആയിരുന്നു… വരുമ്പോൾ കാർത്തി ടെ റൂം പുറത്തു നിന്ന് പൂട്ടി ഇരിക്കുക ആണ് അല്ലെ… ഗിരി എല്ലാരുടേം മുഖത്തേക്ക് നോക്കി… നമ്മൾ ഇല്ലാത്തപ്പോൾ ആര് പൂട്ടി… അത് ഒരു ചോദ്യം ആണ്… അന്ന് ഇവിടെ ഉണ്ടായത് കാർത്തി, ജാനി പിന്നെ സെർവന്റ് ഗീത…. നമ്മൾ പോയ പുറകെ ഗീത പോയി എന്ന് ജാനി പറഞ്ഞു അപ്പൊ പിന്നെ ആര്? ഇതിന് ഉള്ള ഉത്തരം അന്വേഷിച്ചു പോയത് ആയിരുന്നു ഞാൻ… ആളെ ഞാൻ ഇന്നലെ തന്നെ കണ്ടു പിടിച്ചു…

ഗീത അവൾ ആണ് പൂട്ടിയത്… പോകുവാ എന്ന് ജാനി യോട് പറഞ്ഞു എങ്കിലും അവൾ അഴയിൽ നിന്നും തുണി എടുക്കാൻ മറന്നു പോയിട്ട് പകുതി എത്തി തിരിച്ചു വന്നിരുന്നു… അവൾ ആണ് റൂം പൂട്ടിയത് എന്നിട്ട് നമ്മൾ വരുന്നത് വരെ ഇവിടെ നിന്നു.. നമ്മൾ വന്നപ്പോൾ പോയി…. അന്നത്തെ ആ സംഭവതിന് ശേഷം ഗീത അധികം ഇവിടെ നിന്നിട്ട് ഇല്ല അല്ലെ… #അമ്മ ::നാട്ടിൽ പോവാ പറഞ്ഞു പോയി.. പിന്നെ വന്നിട്ടില്ല… ന്നാലും അവൾ എന്തിന് അങ്ങനെ ചെയ്തു……?????…. തുടരും

തിരിച്ചു വരവ് : ഭാഗം 14

Share this story