അമ്മുക്കുട്ടി: ഭാഗം 16

അമ്മുക്കുട്ടി: ഭാഗം 16

എഴുത്തുകാരി: റിയ ഡാനിയേൽ പാലക്കുന്നിൽ

” ആൻസർ കിട്ടി ” കുറച്ചു നേരത്തിനു ശേഷം അമ്മു ബുക്സ് അഭിയ്ക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു. ” കറക്റ്റ് ആയിട്ട് ചെയ്തിട്ടുണ്ടല്ലോ…. വെരി ഗുഡ്… ” അഭി ബുക്സ് ചെക്ക് ചെയ്തു കൊണ്ട് പറഞ്ഞു. ” ഇങ്ങനെ വേണം കേട്ടോ… കുഞ്ഞു കുഞ്ഞു ഡൌട്ട്സ് ഒക്കെ സ്വയം ചിന്തിച്ചു വേണം പ്രോബ്ലെംസ് ചെയ്യാൻ…അല്ലെങ്കിൽ പ്ലസ് ആണോ മൈനസ് ആണോ ഇല്ലയോ എന്നോർത്ത് കൺഫ്യൂഷൻ അടിക്കും.തെറ്റുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം.. കറക്റ്റ് ടൈമിൽ ഒരു ഡിസിഷൻ എടുത്തു മുന്നോട്ട് പോകുക എന്നതിനാണ് importance കൊടുക്കേണ്ടത്.. ” അഭിജിത്ത് അമ്മുവിനെ പ്രശംസിക്കുന്നത് വീണയ്ക്ക് തീരെ ഇഷ്ടമായില്ല. അവൻ അവളോട് ചൂടാകുമെന്ന് കരുതിയാണ് വീണ ഇരുന്നത്. ” നമുക്ക് അടുത്ത പോർഷനിലേക്ക് പോയാലോ ” അഭി ചോദിച്ചതും അമ്മു തലയാട്ടി.

അവൻ അടുത്ത പാഠഭാഗം പറഞ്ഞു കൊടുത്തതും അമ്മുവത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. അഭി പറയുന്ന ഓരോ ടിപ്സും മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങളും ഒക്കെ അവൾ അപ്പപ്പോൾ തന്നെ ബുക്കിന്റെ സൈഡിൽ കുറിച്ചിടുകയും ചെയ്തു. പിന്നെ സംശയം വന്നാൽ അങ്ങേരോട് ചോദിച്ചു നാണം കെടേണ്ടല്ലോ.. അവൾ മനസിലോർത്തു. അഭി അമ്മുവിനോട് ഓരോന്ന് പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുമ്പോഴും വീണ ചുമച്ചും, കോട്ടുവാ ഇട്ടും മേശയിൽ കാൽ കൊണ്ട് തട്ടിയും മറ്റും ചെറുതായി മുഷിപ്പ് പ്രകടിപ്പിച്ചു. “താൻ പോകുന്നെങ്കിൽ പൊയ്ക്കോടോ….ഇനിയും ഇരുന്നാൽ വൈകില്ലേ…” അഭിജിത്ത് വീണയോട് പറഞ്ഞു. ” കുഴപ്പമില്ല സർ….6:45 ആയതല്ലേ ഉള്ളു… ”

അവൾ വീണ്ടും ബുക്സ് തുറന്നു. ” അതെ…. പക്ഷെ പുറത്തു ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്…. ഇപ്പോഴേ ഇറങ്ങിയാൽ അല്ലെ അധികം ലേറ്റ് ആകാതെ വീട്ടിൽ എത്താൻ പറ്റുള്ളൂ..” ” സാരമില്ല സാർ…7 മണിക്ക് ട്യൂഷൻ തീരുമ്പോൾ പോയ്കോളാം ” അവൾ പുഞ്ചിരിച്ചു. അഭി പിന്നീടൊന്നും പറഞ്ഞില്ല. അവൻ അമ്മുവിനെ പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടയ്ക്ക് ഓരോ സംശയങ്ങളുമായി വീണയും അവനെ സമീപിച്ചു. 7 മണി ആയതും ട്യൂഷൻ കഴിഞ്ഞു ഇരുവരും ബുക്സ് എല്ലാം എടുത്തു പോകാനായി താഴേക്ക് ഇറങ്ങി. പതിവ് പോലെ ഒരു കെട്ട് ഹോം വർക്ക് കൊടുത്താണ് അഭി അമ്മുവിനെ വിട്ടത്. വീണയുടെ മുന്നിൽ വെച്ചു വഴക്ക് പറഞ്ഞതിലെ ദേഷ്യവും വിഷമവും അതോടൊപ്പം തീർത്താൽ തീരാത്ത അത്രയും ഹോം വർക്കും കൂടി തന്നതിലുള്ള അമർഷവും എല്ലാം ചേർന്ന് അവളുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തു വന്നു. ”

അമേയ ഒറ്റയ്ക്ക് പോകുമോ വീട്ടിലേക്ക് ” അഭിജിത് ചോദിച്ചു ” ആ…. പൊക്കോളാം ” അവൾ വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു ” ഇരുട്ടല്ലേ…. ഞാൻ വേണമെങ്കിൽ ആ വളവ് വരെ കൊണ്ടാക്കാം… ” അഭിജിത് പറഞ്ഞു ” വേണമെന്നില്ല ” അമ്മു അവന്റെ മുഖത്തേക്ക് നോക്കി എടുത്തടിച്ച പോലെ പറഞ്ഞുകളഞ്ഞു. ” ഇവിടെ അടുത്ത് വരെ പോകുന്നതിനു കൂട്ട് വേണോ ” വീണ പരിഹാസത്തോടെ ചോദിച്ചു. ” വേണ്ടാത്തത് കൊണ്ടാണല്ലോ ഒറ്റയ്ക്ക് പൊക്കോളാം എന്ന് പറഞ്ഞത് ” അമ്മു ബാഗ് എടുത്തു തോളിലേക്ക് ഇട്ടുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. ” ഞാൻ പോവാ… ” അമ്മു അഭിയുടെ മുഖത്തേക്ക് നോക്കിയതിനു ശേഷം പിന്തിരിഞ്ഞു നടന്നു. രാത്രി വൈകിയും തന്റെ സ്റ്റഡി ടേബിളിനു അരികിൽ ഇരുന്നു എന്തൊക്കെയോ വർക്കുകൾ തീർക്കുകയായിരുന്നു അമ്മു.

അഭി കൊടുത്ത ഹോം വർക്ക്‌ എല്ലാം തീർത്തിട്ടെ ഉറങ്ങു എന്നുള്ള വാശിയിൽ ആണ് കക്ഷി. ഒറ്റ ഇരുപ്പിന് അവൻ കൊടുത്ത എല്ലാ ചോദ്യങ്ങളും ചെയ്തു തീർത്തതിന് ശേഷം അവൾ ആശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞു.ക്ലോക്കിൽ നോക്കിയതും സമയം ഒരു മണിയോടു അടുക്കുന്നു. ബുക്സ് എല്ലാം അടുക്കി പെറുക്കി വെച്ചു, സ്റ്റഡി ടേബിൾ ക്ലീൻ ആക്കിയ ശേഷം അവൾ ബെഡിലേക്ക് ചാഞ്ഞു. സാധാരണ ഇങ്ങനെ ഉണ്ടാവുന്നത് അല്ല. ” ബുക്സ് എല്ലാം എവിടെയെങ്കിലും കൊണ്ട് വെക്കും. ഒരു ചിട്ട ഇല്ലാതെയായിരുന്നു ഇത് വരെയും. ഇനി അങ്ങനെ ഉണ്ടാവാൻ പാടില്ല. ഒരു അച്ചടക്കം ഒക്കെ വേണം പഠിത്തത്തിൽ. ബുക്സ് എല്ലാം വെയ്ക്കാനായി കൃത്യമായി ഒരു സ്ഥലം വേണം. വർക്കുകൾ ഒന്നും പെന്റിങ് ഇടരുത്. എല്ലാം തീർത്തതിന് ശേഷം വേണം ഉറങ്ങാൻ. നാളെ ചെയ്യാം, പിന്നെ ചെയ്യാം എന്നൊന്നും വിചാരിച്ചു മാറ്റി വെക്കരുത്. ” അമ്മു മനസ്സിൽ ചില തീരുമാനങ്ങൾ ഒക്കെ എടുത്തു. 🌹🌹🌹🌹

പിറ്റേന്ന് തനിക്ക് എന്തൊക്കെയോ ചേഞ്ച്‌ വന്നത് പോലെ അമ്മുവിന് തോന്നി. തലേന്ന് എടുത്ത തീരുമാനങ്ങൾ മൂലം ആകാം. രാവിലെ മുതൽ എല്ലാം ഒരു ഓർഡറിൽ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു. അല്ലെങ്കിൽ കോളേജിൽ പോകാൻ ഇറങ്ങുമ്പോഴേക്ക് ഒരു യുദ്ധം കഴിഞ്ഞ പോലെ ആയിരിക്കും. ബുക്സ് എവിടെ, ബാഗ് എവിടെ, ടിഫിൻ ബോക്സ്‌ എവിടെ, ചുരിദാറിന്റെ ഷോൾ എവിടെ, തുടങ്ങി ഒരു 100 തവണ റൂമിനു ഉള്ളിലൂടെ ഓടി നടക്കും. ഇന്നെല്ലാം കൃത്യമായി ചെയ്തു അവൾ സമയത്തിന് തന്നെ കോളേജിലേക്ക് തിരിച്ചു.അസ്സൈൻമെന്റ് എടുക്കലും കാര്യങ്ങളുമൊക്കെയായി കോളേജിൽ അവൾ ആകെ തിരക്കിൽ ആയിരുന്നു. വൈകിട്ട് വീട്ടിൽ എത്തിയതും അമ്മു കുളിച്ചു ഭക്ഷണം കഴിച്ചു ട്യൂഷന് പോകാനായി തയ്യാറായി.

അഭി വിളിക്കുമ്പോൾ പോകാമല്ലോ എന്ന് കരുതി അവൾ കുറച്ചു നേരം ടി വി കണ്ട് ഇരുന്നു. 5:30 കഴിഞ്ഞിട്ടും അവൻ വിളിച്ചില്ല. ” ഇനിയിപ്പോ ട്യൂഷൻ ഇല്ലാതെ ഇരിക്കുമോ… ” അവൾ ചിന്തിച്ചു ” നീയെന്തായാലും അങ്ങോട്ടേക്ക് ചെല്ല്… ട്യൂഷൻ ഇല്ലെങ്കിൽ ഇങ് തിരിച്ചു പോരാമല്ലോ ” മുത്തശ്ശി പറഞ്ഞു. അമ്മു ടി വി ഓഫ്‌ ചെയ്തു അഭിയുടെ വീട്ടിലേക്ക് തിരിച്ചു. ഗേറ്റ് കടന്നപ്പോഴേ വീണയുടെ കാർ കിടക്കുന്നത് കണ്ടു. ” ഇവൾ എങ്ങനെ ആണോ ഇത്രേം നേരത്തെ വരുന്നത്…. കോളേജിൽ നിന്ന് നേരിട്ട് വരുന്നതാണോ ” അമ്മു സംശയിച്ചു അവൾ അകത്തേക്ക് കയറിയതും അഭിയുടെ അച്ഛനും അമ്മയും എല്ലാം അവിടെ ഉണ്ടായിരുന്നു. എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് അമ്മു മുകളിലേക്ക് പോയി. ഡോർ തുറന്ന് അകത്തേക്ക് കയറിയതും ബാൽക്കണിയിൽ നിന്ന് സംസാരിക്കുന്ന അഭിയേയും വീണയെയും ആണ് കണ്ടത്. അമ്മു ഡോറിന്റെ സൈഡിൽ വിരൽ കൊണ്ട് തട്ടി ശബ്ദം ഉണ്ടാക്കിയതും ഇരുവരും തിരിഞ്ഞു നോക്കി. ”

പത്തു പന്ത്രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള വീണ വന്നിട്ടും തൊട്ട് അപ്പുറത്തുള്ള തനിക് ഇങ്ങോട്ട് വരാൻ ആണല്ലോ താമസം ” ബാൽക്കണിയിൽ നിന്ന് അകത്തേക്ക് കയറി അർജുൻ ചോദിച്ചു. സത്യത്തിൽ അർജുൻ അവിടെ ഉണ്ടായിരുന്നു എന്ന് അമ്മു കണ്ടില്ല. അവളോർത്തത് അഭിയും വീണയും തനിച്ചു നിന്ന് സൊള്ളുകയാണെന്ന് ആണ്. ” പഠിക്കാൻ താല്പര്യം ഉള്ളവർ കൃത്യ സമയത്തു ഇങ് എത്തിക്കോളും… അതിനു ദൂരം ഒന്നും ഒരു പ്രശ്നമല്ല….അതില്ലാത്തവർ ഓരോ കാരണങ്ങൾ നോക്കി മനഃപൂർവം വൈകും” വീണ അർജുനോടെന്ന പോലെ മറുപടി പറഞ്ഞു. അത് തനിക്കിട്ട് ഒന്ന് കൊട്ടിയതാണെന്ന് അമ്മുവിന് മനസിലായി. ” അത്ര താല്പര്യം ഉള്ളവർ ആണെങ്കിൽ വരുമ്പോഴേ പഠിക്കേണ്ടത് അല്ലെ….

അല്ലാതെ കാഴ്ചകൾ കണ്ടു സംസാരിച്ചു നിൽക്കുകയാണോ വേണ്ടത്… ” അമ്മുവും അർജുനെ നോക്കി പറഞ്ഞു. ” ഇതിനാണോ വടി കൊടുത്തു അടി വാങ്ങുക എന്ന് പറയുന്നത്…. ” അർജുൻ ചിരിച്ചു. അഭിയും അവനോടൊപ്പം ചിരിച്ചതോടെ വീണയുടെ മുഖം പെട്ടന്ന് വല്ലാതായി. അവൾ ബുക്സ് എടുത്തു തന്റെ ഇരിപ്പിടത്തിലേക്ക് ചെന്നിരുന്നു. പിന്നാലെ അമ്മുവും ചെന്നു. അഭി ഇരുവർക്കും അടുത്തേക്ക് ചെന്നു ടേബിളിന്റെ മധ്യ ഭാഗത്തായി ഒരു ചെയർ പിടിച്ചിട്ട് ഇരുന്നു. അർജുൻ ബെഡിന്റെ സൈഡിൽ ഇരുന്നു ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്യുകയാണ്. ” സാർ എനിക്ക് ഇവിടെ ഒക്കെ സംശയം ഉണ്ട്. ” വീണ പെട്ടന്ന് തന്നെ ബുക്സ് തുറന്നു സംശയക്കെട്ട് അഴിച്ചു അധിപത്യം സ്ഥാപിക്കാൻ തുടങ്ങി. അഭി ഒന്ന് രണ്ടെണ്ണം പറഞ്ഞു കൊടുത്തതിനു ശേഷം അമ്മുവിന് നേരെ തിരിഞ്ഞു. ”

നമുക്ക് ഇന്നലെത്തതിന്റെ ബാക്കി നോക്കാം… അല്ലെ ” ” മം… ” അമ്മു മൂളി. ” വർക്ക്‌ ചെയ്തിരുന്നോ ” ” ആം… ചെയ്തു.. ” ട്യൂഷന് കൊണ്ട് വരുന്ന ചെറിയ ബാഗ് തുറന്നു നോക്കിയതും ബുക്ക്‌ മിസ്സിംഗ്‌ ആണ്. പെട്ടെന്ന് എന്തോ ഓർത്തതും അമ്മു വിന്റെ നെഞ്ചിൽ കൊള്ളിയാൻ മിന്നി. ബുക്ക്‌ മാറിപ്പോയി. ഇന്നലെ ഹോം വർക്ക്‌ ചെയ്തതിന് ശേഷംവൈകിട്ട് വരുമ്പോൾ എടുക്കുന്നതിനുള്ള സൗകര്യത്തിനായി ബുക്സ് എല്ലാം ഒതുക്കി കോളേജിൽ കൊണ്ട് പോകുന്ന ബാഗിലെക്ക് വെച്ചിരുന്നു. അത് അസ്സൈൻമെന്റ് എടുക്കുന്ന സമയത്ത് അറിയാതെ മാളുവിന്റെ ബാഗിലായി. വൈകിട്ട് തിരിച്ചു എടുക്കാമെന്ന് കരുതി ഇരുന്നിട്ട് മറന്ന് പോകുകയും ചെയ്തു.. “എന്റെ ദൈവമേ… ചെകുത്താൻ വല്ലതും പറയുമോ എന്തോ… ” അമ്മു വിയർക്കാൻ തുടങ്ങി. ” ബുക്ക്‌ എടുക്ക്… ” ” സർ… ബുക്ക്‌ എന്റെ കയ്യിൽ ഇല്ല…. ” അഭിജിത്ത് ചോദിച്ചതും അമ്മു അവനെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു. ”

എന്തെ… എടുക്കാൻ മറന്നോ…” അതേയെന്ന അർത്ഥത്തിൽ അവൾ തലയാട്ടി. ” അത് സാരമില്ല… അമേയ പോയി എടുത്തിട്ട് വന്നോളൂ… ” അവൻ പറഞ്ഞു ” അതല്ല സാർ…. ബുക്ക്‌ എന്റെൽ ഇല്ല… അത് ബൈ മിസ്റ്റേക്ക് മാളവികയുടെ കയ്യിൽ ആയിപോയി. ” ” നിന്റെ ബുക്ക്‌ എങ്ങനെയാ മാളവികയുടെ കയ്യിൽ ആകുന്നത്…” അഭിയുടെയും അമ്മുവിന്റെയും സംസാരം ചെവി കൂർപ്പിച്ചു ഇരുന്നു കേട്ട വീണ ചോദിച്ചു അമ്മു ഇന്ന് നടന്ന കാര്യങ്ങൾ അഭിയോട് വിശദീകരിച്ചു. ” ഇത് അത്ര വിശ്വാസം വരുന്നില്ലല്ലോ.. ട്യൂഷൻ ബുക്ക്‌ എടുത്തു കോളേജിൽ കൊണ്ടുപോകുന്ന ബാഗിൽ വെക്കുക, എന്നിട്ടത് കൂട്ടുകാരിയുടെ ബാഗിൽ അറിയാതെ ആകുക….. ഹോം വർക്ക്‌ ചെയ്തില്ലെങ്കിൽ ഇല്ലന്ന് പറ… ” വീണ പരിഹസിച്ചു. ” അമേയ എന്നോടല്ലേ പറഞ്ഞത്…. ഞാൻ സംസാരിച്ചോളാം…. വീണ തനിക്ക് തന്ന വർക്ക്‌ ചെയ്തു തീർക്ക് ” അഭി അല്പം പരുഷമായി അവളോട് പറഞ്ഞതും വീണ സൈലന്റ് ആയി. ”

ഞാൻ വർക്ക്‌ എല്ലാം ചെയ്തു സാർ… പക്ഷെ ബുക്ക്‌ അവളുടെ കയ്യിൽ ആയിപോയതാ ” അമ്മു പറഞ്ഞു. ” ശെരി ആയിരിക്കാം… പക്ഷെ എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേട് കാണുന്നല്ലോ… “അഭി സംശയിച്ചു. ” ഞാൻ നന്നാകാൻ നോക്കിയത് ആണെന്ന് ഈ ചെകുത്താനോട് എങ്ങനെ പറഞ്ഞു മനസിലാക്കും എന്റെ കൃഷ്ണാ… ” അമ്മു മനസിലോർത്തു ” രാത്രി തന്നെ എല്ലാ വർക്കും ചെയ്തിരുന്നു.. അതാ എല്ലാം കംപ്ലീറ്റ് ആയത് കൊണ്ട് ആ ബാഗിലെക്ക് വെച്ചത്… ” അമ്മു പറഞ്ഞിട്ടും അഭി അവളെ സംശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ അവൾക്ക് ചെറുതായി സങ്കടം വന്നു. ” സത്യായിട്ടും ചെയ്തതാ… ” അമ്മു വീണ്ടും പറഞ്ഞു. ” എന്നിട്ട് ആൻസർ കിട്ടിയോ… ” അഭി ചോദിച്ചു. ” എല്ലാത്തിന്റെയും ആൻസർ കിട്ടി.. ” അവൾ പറഞ്ഞു. ” question number 16 അല്പം പ്രയാസം ആയിരുന്നല്ലോ… അതിന്റെയും കിട്ടിയോ… ” ” കിട്ടി സാർ… ” അവൾ പറഞ്ഞിട്ടും അഭിയ്ക്ക് വിശ്വാസം വരാത്തത് പോലെ.

” ബുക്ക്‌ മറന്നത് ആകും ഡാ…നാളെ വരുമ്പോൾ അത് നിന്നെ കാണിച്ചോളും… അല്ലെ അമ്മു… ” എല്ലാം കെട്ടിരുന്ന അർജുൻ അഭിയോട് പറഞ്ഞു. അഭിയൊന്ന് അമർത്തി മൂളി. താൻ പറഞ്ഞത് അവൻ പൂർണമായി വിശ്വസിച്ചിട്ടില്ല അവൾക്ക് എന്ന് തോന്നി. രാത്രി ഉറക്കം കളഞ്ഞു ഇരുന്നു എഴുതിയതാണ്… എന്നിട്ടും.. അമ്മുവിന് സങ്കടം വന്നു. നാളെ ബുക്ക്‌ കൊണ്ട് വന്നു കാണിച്ചാലും ചെകുത്താൻ പറയും അത് ഞാൻ ഇന്ന് പോയിരുന്നു ചെയ്തത് ആണെന്ന്….ഇന്നലെ ഉറക്കം കളഞ്ഞിരുന്നു ചെയ്തതിന് വില ഇല്ലാതെ ആയിപ്പോകും. അവൾ മനസിലോർത്തു. ” സാർ ഞാനൊരു call ചെയ്തോട്ടെ… ” അവൾ അഭിയുടെ അനുവാദം ചോദിച്ചു. ” ആരെയാ ” ” മാളവികയെ… ” ” ഹ… അത് വിട്ടേക്ക്… താൻ നാളെ കൊണ്ട് വന്നു കാണിച്ചാൽ മതി. ” അഭി പറഞ്ഞു. ” അല്ല സാർ….ഇന്ന് ഞാനത് കാണിച്ചില്ലെങ്കിൽ ഒരുപക്ഷെ ഞാൻ കള്ളം പറയുന്നത് പോലെ ആകും… അത്കൊണ്ടാ…. ” അമ്മു അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞതും അഭി തലയാട്ടി.

അവൾ വേഗം ഫോണെടുത്തു മാളുവിന്റെ വിളിച്ചു. ” മാളു…. ഇന്ന് കോളേജിൽ വെച്ചു എന്റെ ബുക്ക്‌ നിന്റെ കയ്യിൽ ആയില്ലായിരുന്നോ…. പെട്ടന്ന് അതെടുത്തു അവസാന 4 പേജുകളുടെ ഫോട്ടോ വാട്സ്ആപ്പിൽ അയക്ക്… ” അമ്മു ധൃതിയിൽ പറഞ്ഞു. ഒന്ന് രണ്ടു മിനിറ്റിനു ശേഷം അമ്മുവിന്റെ ഫോണിലേക്ക് ഫോട്ടോസ് വന്നു. അവളത് അഭിയെ കാണിച്ചു കൊടുത്തു. അവൻ ഫോൺ വാങ്ങി അതെല്ലാം നോക്കി.. ശെരിയാണ് എല്ലാ വർക്കും ചെയ്തിട്ടുണ്ട്.. ടഫ് question പോലും കൃത്യമായി ചെയ്തേക്കുന്നു… ” വെരി ഗുഡ്…. എല്ലാം നന്നായി ചെയ്തിട്ടുണ്ട്…. കീപ് ഇറ്റ് അപ് ” അവൻ ഫോൺ തിരികെ നൽകികൊണ്ട് അവളോട് പറഞ്ഞു. അമ്മുവിന്റെ ഉള്ളിൽ നിറഞ്ഞു നിന്നത് ആശ്വാസം ആയിരുന്നു… ഇന്നത് കാണിച്ചില്ലായിരുന്നെങ്കിൽ താൻ മടി പിടിച്ചു വർക്ക്‌ ചെയ്തില്ലന്ന് കരുതി ചെകുത്താൻ വീണ പിശാശിന്റെ മുന്നിൽ വെച്ചു എടുത്തു അലക്കിയേനെ…. ” അവൾ ടേബിളിലേക്ക് കൈ വെച്ചു തല ചാരി ഇരുന്നു.

കണ്ണ് ഉയർത്തി നോക്കിയതും അവളെ നോക്കി ഇരിക്കുന്ന അഭിയേയും അർജുനെയും ആണ് കണ്ടത്. അമ്മു പെട്ടന്ന് തന്നെ നേരെ ഇരുന്നു. ബുക്സ് നോക്കികൊണ്ടിരുന്നു. അമ്മുവിനെ പ്രശംസിച്ചത് കൊണ്ടാകാം, വീണ അന്ന് മുഴുവൻ സൈലന്റ് ആയിരുന്നു.. അത് അമ്മു നോട്ട് ചെയ്യുകയും ചെയ്തു. വീണയുടെ ഇരിപ്പ് കണ്ടു ചെറിയൊരു മനസുഖം തോന്നി. പക്ഷെ അഭിയുടെ പ്രസംശയിൽ അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. താൻ ആത്മാർത്ഥമായി ചെയ്ത കാര്യത്തെ സംശയിച്ച അവന്റെ പ്രശംസ തനിക്ക് എന്തിനാ…. അമ്മുവിന് ചെറിയ ദേഷ്യം തോന്നി.. ” ആരുടേയും പ്രശംസയും പാരിതോഷികവും ഒന്നും എനിക്ക് വേണ്ട… അതൊക്കെ നോക്കി ഒരുത്തി തൊട്ടടുത്തു ഇരിപ്പുണ്ടല്ലോ.. വീണ…. അവൾക്ക് കൊണ്ട് കൊടുക്കട്ടെ…” അമ്മു വാശിയോടെ ബുക്കിൽ കുത്തിക്കുറിച്ചു ഇരുന്നു..!

തുടർന്നുള്ള ദിവസങ്ങളിലും അമ്മുവിന് വാശി ആയിരുന്നു. പഠിക്കാനും, വർക്ക്‌ ചെയ്യാനും ഒക്കെ. എപ്പോഴും അലസമായി ക്ലാസ്സിലിരിക്കുന്ന അമ്മു ശ്രദ്ധയോടെ ഓരോന്നു പഠിക്കാൻ ശ്രമിക്കുന്നതും മറ്റും അഭിജിത്തും നോട്ട് ചെയ്തു. അതോടൊപ്പം തന്നെ അവൾ തന്നെ തീരെ ശ്രദ്ധിക്കുന്നില്ല എന്നതും അവൻ മനസിലാക്കി. നേരത്തെ ഒക്കെ വീണയോട് താൻ സംസാരിക്കുന്നതും മറ്റും കാണുമ്പോൾ അമ്മുവിന് ചെറുതായി ശുണ്ഠി പിടിക്കാറുണ്ടായിരുന്നു. “സത്യത്തിൽ അതൊക്കെയും തനിക്ക് ഇഷ്ടമായിരുന്നു താനും. വെറുതെ അവളെ ഒന്നു ചൊടിപ്പിക്കാൻ വേണ്ടി ഓരോന്നൊക്കെ കാട്ടികൂട്ടാറും ഉണ്ടായിരുന്നു. അവളുടെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികളും മുൻപിൻപ് നോക്കാതെയുള്ള സംസാരങ്ങളും ആരെന്തു പറഞ്ഞാലും എന്നെ അതൊന്നും ഏശില്ല എന്നുള്ള മട്ടും ഒക്കെ എന്തോ വല്ലാത്തൊരു ഇഷ്ടം ആയിരുന്നു…

ഓരോ ദിവസവും അവൾ ചെയുന്ന മിസ്റ്റേക്കുകളും താൻ വഴക്ക് പറയുമ്പോൾ മിണ്ടാതെ ഉള്ള ഇരിപ്പും ഒക്കെ അവളറിയാതെ ആസ്വദിക്കുന്നുണ്ടായിരുന്നു. ” “അതിനു വേണ്ടി മനഃപൂർവം വഴക്ക് പറഞ്ഞിട്ടുണ്ട്… അവൾക്ക് ദേഷ്യം വരുത്തുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്…വട്ട് പിടിപ്പിച്ചിട്ടുണ്ട്…. പക്ഷെ ഇപ്പൊ എന്തോ പോലെ തോന്നുന്നു… ” അഭിജിത്ത് ആലോചിച്ചു. ” എന്താടാ ഇരുട്ടത് ഇരുന്നു ആലോചിക്കുന്നേ… ” അഭിജിത്തിന്റെ അരികിലേക്ക് വന്നിരുന്നു കൊണ്ട് അർജുൻ ചോദിച്ചു. ” ഏയ്‌… ഒന്നുല്ല… ” ” ആ ഒന്നുല്ലയ്ക്ക് അകത്തു എന്തോ ഉണ്ടല്ലോ…. ” ” ഒന്നുല്ലടാ…. ” അഭി കട്ടിലിലേക്ക് കയറി കിടന്നു. ” അമ്മുവിനെക്കുറിച്ച് ആണോ ആലോചിക്കുന്നത് ” അർജുനും അവന്റെ ഒപ്പം കട്ടിലിലേക്ക് കയറി കിടന്ന് കൊണ്ട് ചോദിച്ചു. അഭിജിത്ത് സത്യത്തിൽ ഞെട്ടിപോയിരുന്നു ” അതെന്താ നീ അങ്ങനെ ചോദിച്ചേ… “. അഭി എഴുന്നേറ്റു ഇരുന്നു. ” നിന്നെ എനിക്ക് അറിഞ്ഞൂടെ മോനെ…..

ഒന്നു രണ്ട് ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു ഇത്…. അമ്മു നിന്നെ മൈൻഡ് ചെയ്യാത്തത്തിൽ ഉള്ള ഫീലിംഗ് അല്ലെ ഇത് ” അർജുൻ ചോദിച്ചു.. ” അതെ….. അത് തന്നെയാ… ” അഭി പറഞ്ഞു ” എന്താ…. പ്രേമം ആണോ… ” അർജുൻ ആകാംഷയോടെ ചോദിച്ചു ” ഒന്നു പോയെടാ…. ” അഭി അവന്റെ തോളത്ത് ഇടിച്ചു. ” പിന്നെന്താ മാൻ…… പറഞ്ഞെ……കാണുമ്പോ എല്ലാം അമ്മുവിനോട് ചാടികടിക്കാൻ നിക്കും…. എന്നിട്ട് ഇപ്പോ അവളു മൈൻഡ് ചെയ്യാതെ ആയപ്പോ മൂഡി ആയിട്ട് ഇരിക്കുന്നു… അതെന്താ….? ” ” എടാ… അത്…… എനിക്ക് അവളെ ഇങ്ങനെ ഇട്ടു വട്ട് കളിപ്പിക്കാനും ദേഷ്യം പിടിപ്പിക്കാനുമൊക്കെ ഇഷ്ടമാ…. അതിപ്പോ പറ്റുന്നില്ല…. അതിന്റെയ…. ” അഭി പറഞ്ഞൊപ്പിച്ചു. ” ഉവ്വുവ്വേ….. ഞാനങ്ങു വിശ്വസിച്ചു…. ” അർജുൻ കളിയാക്കി പറഞ്ഞു. “നിന്റെ കാര്യങ്ങൾ എല്ലാം അറിയാവുന്നത് കൊണ്ടാ ഞാൻ ചോദിക്കുന്നെ..

അന്നൊരുത്തി പോയതിൽ പിന്നെ ഇനി കല്യാണവും കുടമാറ്റവും ഒന്നും വേണ്ടന്ന് പറഞ്ഞിരുന്നു മോങ്ങിയ അഭിയെ ഞാൻ മാത്രം അല്ലെ കണ്ടിട്ടുള്ളു…? ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ കിടന്നപ്പോഴും അത് വണ്ടിയുടെ ബ്രേക്ക്‌ നഷ്ടപ്പെട്ടിട്ട് ആണെന്ന് അല്ലെ എല്ലാരും അറിഞ്ഞത്… അല്ലാതെ അവളു നിന്നെ കളഞ്ഞിട്ട് പോയതിന്റെ പേരിൽ കള്ളും കുടിച്ചു വണ്ടി ഓടിച്ചു ആക്‌സിഡന്റ് ആയത് ആണെന്നും ഞാൻ മാത്രം അല്ലെ അറിഞ്ഞിട്ടുള്ളു….? അതിന് ശേഷം എത്രയോ പെൺകുട്ടികളെ നീ കണ്ടേക്കുന്നു… ഫ്രണ്ട്സ് ആയും, സ്റ്റുഡന്റസ് ആയും, പരിചയക്കാർ ആയും,ഉ ഒക്കെയുള്ള എത്രയോ എത്രയോ പെൺപിള്ളേർ വായിനോക്കിയിട്ടുണ്ട്… നിന്നെ വളയ്ക്കാൻ നോക്കിയിട്ടുണ്ട്…. നീ മൈൻഡ് ആകിയിട്ടുണ്ടോ…. ഇല്ലല്ലോ?

എന്നിട്ടും ഇത്രേം വർഷം ആയിട്ടും ഒരു പെണ്ണിനോടും ഒരു പരിതിയ്ക്ക് അപ്പുറം അടുപ്പിക്കാനോ സ്നേഹിക്കാനോ പോകാത്ത നീ ഈ അമ്മുവെന്ന കാന്താരി മുളകിനോട് കാണിക്കുന്ന സ്പെഷ്യൽ താല്പര്യവും, അവളെ ഇട്ടു വട്ടു കളിപ്പിക്കുന്നതും ഒക്കെ പ്രേമം അല്ലെങ്കിൽ പിന്നെന്താടാ ” അഭിയുടെ ചെവിയിൽ പിടിച്ചു കൊണ്ട് അർജുൻ ചോദിച്ചതും അഭി ചെറുതായി ചിരിച്ചു.. ശേഷം അവൻ ആദ്യം മുതൽ നടന്ന എല്ലാ കാര്യവും അർജുനോട് പറഞ്ഞു. ബസിൽ വെച്ചു തല്ലിയത്… അവളെക്കൊണ്ട് ഷർട്ട്‌ വാങ്ങിപ്പിച്ചത്…. ശേഷം അവൾ തിരികെ തല്ലിയത്.. തന്റെ ക്ലാസ്സിൽ അവൾ സ്റ്റുഡന്റ് ആയത്… അവൾക്ക് അധ്യാപകൻ ആയത്….വഴക്ക്, ഉടക്ക്, തർക്കുത്തരം, എല്ലാം… എല്ലാം കേട്ടു കഴിഞ്ഞതും അർജുൻ അമ്പരന്ന് അവനെ നോക്കി ഇരുന്നു. ” അവളാണ് പെണ്ണ്….. നീ തല്ലിയപ്പോ വെറുതെ മോങ്ങിക്കൊണ്ട് ഇരുന്നത് ഒന്നുമല്ലല്ലോ…. അർഹത ഇല്ലാത്തത് അതേപോലെ നിനക്ക് തിരിച്ചു തന്നവൾ അല്ലെ….

എനിക്കതങ്ങു ഇഷ്ടമായി…. ” അർജുൻ പറഞ്ഞു. ” പക്ഷെ നീ അവളോട് കാണിച്ചതൊക്കെ വെറും ബോറായി പോയല്ലോ മോനെ…അനുവാദം ഇല്ലാതെ പെണ്ണിനെ തൊടുക… അവളോട് ഉമ്മ വെയ്ക്കാൻ പറയുക…ഇതൊക്കെ വേണമായിരുന്നോ… ഒന്നുമില്ലെങ്കിലും നീയൊരു അധ്യാപകൻ അല്ലെ…അവൾ നിന്നെക്കുറിച്ചു എന്താ കരുതുന്നെ ” അർജുൻ ചോദിച്ചു ” അധ്യാപകൻ ആയിട്ട് കുറച്ചല്ലേ ആയുള്ളൂ… അതിനു മുൻപ് ഞാനൊരു വകതിരിവില്ലാത്ത കാമുകൻ ആയിരുന്നു എന്നുള്ളത് നീ മറന്ന് പോയോ… ” അഭി ബീൻ ബാഗിലെക്ക് ചാരി ഇരുന്നു കൊണ്ട് ചോദിച്ചു.. ” അതൊക്കെ എനിക്കറിയാം… പക്ഷെ…. പക്ഷെ അത് ശെരി അല്ലടാ…. നിനക്ക് അവളെ ഇഷ്ടം ആണ്… സമ്മതിച്ചു…നീയൊന്ന് അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്ക്… അവളുടെ മാനസികാവസ്ഥ എന്തായിരിക്കും…

ഒന്നാമത് അവൾക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഇല്ലങ്കിലോ… നീയൊരു അധ്യാപകൻ ഒക്കെ തന്നെയാണ്… പക്ഷെ , അവൾക്ക് ഇഷ്ടം അല്ലാത്ത ഒരാൾ അവളെ തൊടുന്നു…. കിസ്സ് ചെയ്യാൻ ആവിശ്യപ്പെടുന്നു…നിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോ റൊമാൻസ് ആയിരിക്കും… പക്ഷെ അവളുടെ ഭാഗത്തു നിന്ന് നോക്കുമ്പോ അത് abuse ആണ്… ” അർജുൻ ഗൗരവത്തോടെ പറഞ്ഞു. ” എടാ…. ഇതൊക്കെ ഞാനും ഒരുപാട് ആലോചിച്ചത് ആണ്…എനിക്കറിയാം… ചിലതൊക്കെ എന്റെ ഭാഗത്തെ തെറ്റുകൾ ആണെന്ന്…. Definitely ഞാൻ ഇതിനെല്ലാം അവളോട് സോറി പറയും..പക്ഷെ അവൾക്ക് അതിനു മുൻപ് മനസിലാക്കി കൊടുക്കണം അവളോടുള്ള ഇഷ്ടം കൊണ്ടു ആണ് ഇങ്ങനെ ഓരോ കുറുമ്പ് കാണിക്കുന്നേ എന്ന്… ” അഭി പറഞ്ഞു. ” നീ പറഞ്ഞില്ലേ ഒരുപാട് പെൺപിള്ളേർ വന്നിട്ടും ഞാൻ അവരെ മൈൻഡ് ചെയ്യാതെ എന്തിനാ അമ്മുവിനോട് പ്രത്യേക താല്പര്യം കാണിക്കുന്നതെന്ന്….

കാരണം എനിക്കവളെ ഇഷ്ടം ആണ്…. അവളുടെ ഓരോ imperfections ഉം എനിക്ക് ഇഷ്ട്ടമാണ്…ശെരിക്കും പറഞ്ഞാൽ അവളുടെ ഇമ്പെർഫെക്ഷൻസിലൂടെ ആണ് ഞാൻ അവളെ ഇഷ്ടപ്പെട്ടത് തന്നെ….. പക്ഷെ പെണ്ണിന് പഠിക്കാൻ ഒക്കെ നല്ല മടിയുള്ള കൂട്ടത്തിലാ…. അതൊന്ന് മാറ്റി എടുക്കാൻ ഞാൻ ഇപ്പൊ ഉള്ള രീതിയിൽ മുന്നോട്ട് പോകുന്നതാ നല്ലത്…. എന്നോടുള്ള ദേഷ്യത്തിന് ആണേലും അങ്ങ് പഠിച്ചോളുമല്ലോ… ” അവൻ പറഞ്ഞു. ” നീ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞോ… ” അർജുൻ ചോദിച്ചു ” ഇല്ല…. പറയണം…. ഇപ്പോ അല്ല… പിന്നെ….. ഈ ടോം & ജെറി പ്ലേ കുറച്ചു കൂടി മുന്നോട്ട് പോകട്ടെ…. എന്നിട്ടാകാം പറയുന്നത്….

മാത്രവുമല്ല ഞാൻ വീണയോട് ഇടപെടുന്നതും ഒക്കെ അവൾക്ക് ചെറിയ അസ്വസ്ഥത ഉണ്ടാകുന്നുണ്ട്…. അതും ഒന്നു വളരട്ടെ…” അഭി ചിരിച്ചു. ” എന്നിട്ട് എനിക്ക് അറിയിക്കണം… അവളോടുള്ള എന്റെ ഇഷ്ടം… ” ( തുടരും ) കണ്ണിന് വയ്യായിരുന്നു…ഇപ്പോ സുഗമായി വരുന്നു… കഥയ്ക്കായി കാത്തിരുന്നവരോടും, എന്നെ അന്വേഷിച്ചു ഇൻബോക്സിൽ വന്നവരോടും ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം…. നിങ്ങൾ എല്ലാർക്കും തിരിച്ചു തരാൻ എന്റെ ഹാർട്ടിൽ നിറയെ സ്നേഹം മാത്രെ ഉള്ളു 😍😍😍

അമ്മുക്കുട്ടി: ഭാഗം 15

Share this story