ഗായത്രി: ഭാഗം 26

ഗായത്രി: ഭാഗം 26

എഴുത്തുകാരി: അശ്വതി കാർത്തിക

ഗായത്രി ശരത്തിനെ കൈകൾ അവളുടെ വയറിനു വച്ച് അവനോട് ഒട്ടി കിടന്നു… വളരെയധികം ആസ്വദിച്ചും സന്തോഷമായി തന്നെ ഗായത്രിയുടെ ഗർഭകാലം മുൻപോട്ടു പോയി……. ❣🌹❣🌹❣🌹❣ 9 മാസം കഴിഞ്ഞു ഇപ്പൊ ഗായത്രിക്ക്……… ശരത്തിന്റെ അമ്മയും ഗായത്രിയും കൂടി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ഉള്ള പെട്ടി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്……… ലിസ്റ്റ് അനുസരിച്ചുള്ള ഓരോ സാധനങ്ങളും ഉണ്ടോ നോക്കി പരിശോധിച്ച് എല്ലാം കറക്റ്റ് ആക്കി എടുത്തു വയ്ക്കുന്നുണ്ട്…….. #ശരത് ::: കഴിഞ്ഞെങ്കിൽ ഭക്ഷണം എടുത്തു വയ്ക്കോ അമ്മാ വിശക്കുന്നുണ്ട്…….

#ഗായത്രി ::: ബാക്കി ഞാൻ എടുത്തു വെച്ചോളാം അമ്മ പോയി ഭക്ഷണം എടുത്തു വച്ചോ….. #അമ്മ::: പതുക്കെ വച്ച മതിയേ….. അല്ലങ്കിൽ അമ്മ ഇത് കഴിഞ്ഞു എടുത്തു വക്കാം…. മോൾ കഴിക്കാൻ വാ…. #ഗായത്രി ::: കുഴപ്പം ഇല്ല അമ്മ…. അമ്മ പൊക്കോ.. ഞാൻ വരുവാ… ഓരോന്നും എടുത്തു വെക്കുന്നതിനിടയിൽ ആണ് നടുവിന്റെ അവിടെനിന്നും ഒരു വേദന പോലെ ഗായത്രിക്ക് തോന്നിയത്……. ആദ്യം കാര്യമാക്കിയില്ല…. പക്ഷേ വേദന കൂടി വന്നു….. ശരത്തെ………… ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് ഗായത്രിയുടെ കരച്ചിൽ ശരത് കേൾക്കുന്നത്…… ശരത്തും അമ്മയും ഓടി വരുമ്പോൾ വേദനകൊണ്ട് കരയുന്ന ഗായത്രി ആണ് കണ്ടത്……. #അമ്മ :::: മോനെ വണ്ടി എടുക്ക് പെട്ടന്ന്… ഹോസ്പിറ്റൽ കൊണ്ടോകാം….. ❣❣❣❣❣❣

ലേബർ റൂമിന്റെ മുന്നിൽ നിൽക്കുകയാണ് ശരതും അമ്മയും…………. കുറച്ചു കഴിഞ്ഞപ്പോഴേക്കും നിഖിലും ഗ്രീഷ്മയും വന്നു…… ❣🌹❣🌹 ഗായത്രിയുടെ വീട്ടിൽ…… അമ്മ അച്ഛനോട്… ഗ്രീഷ്മ ആണ് വിളിച്ചത് ഗായത്രിയേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി എന്ന്….. പെട്ടെന്ന് അവൾക്ക് പെയിൻ വന്നു അതാണ്…… #അച്ഛൻ :: താൻ പൊക്കോ…. റെഡി ആയിക്കോ ഞാൻ അപ്പോഴേക്കും വണ്ടി വിളിച്ചു തരാം…. #അമ്മ :: നിങ്ങൾ വരുന്നില്ലേ…. ആ കുഞ്ഞിനെ കാണാൻ നിങ്ങൾക്ക് തോന്നുന്നില്ലേ….. സ്വന്തം ചോരയല്ലേ അത്…. ഞാൻ വണ്ടി വിളിച്ച് തരാമെന്നും പറഞ്ഞ് അച്ഛൻ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി……

അമ്മ റെഡിയായി പോയി കഴിഞ്ഞപ്പോൾ…… ഉമ്മറത്തെ കസേരയിൽ ഇരുന്ന് തന്റെ മകൾക്കും ഉണ്ടാകുന്ന കുഞ്ഞിനും ഒരു ആപത്തും വരുത്തരുതേ എന്ന് കണ്ണീരോടെ അച്ഛൻ പ്രാർത്ഥിച്ചു….. ❣🌹❣🌹❣ ഗായത്രിയുടെ ആരാ ഉള്ളത് പ്രസവിച്ചു പെൺ കുഞ്ഞാണ്…….. #ശരത് :: ഗായത്രി… ഗായത്രി ക്ക്‌ എങ്ങനെ….. കുഴപ്പമൊന്നുമില്ല മയക്കത്തില് ആണ് റൂമിലേക്ക് മാറ്റുമ്പോൾ കാണാം…… അപ്പോഴേക്കും ഒരു നേഴ്സ് കുഞ്ഞിനേയും കൊണ്ട് വന്നു…… സന്തോഷത്തോടെ നിറകണ്ണുകളോടെ ശരത് തന്റെ ആദ്യത്തെ കണ്മണി യേ ഏറ്റുവാങ്ങി……. കുഞ്ഞിനെ എല്ലാവരെയും കാണിച്ചു…….. അതിനിടയ്ക്ക് ഗായത്രിയുടെ അമ്മ കുഞ്ഞിന്റെ ഒരു ഫോട്ടോയും എടുത്തു… ❣🌹❣🌹❣

ഫോണിലേക്ക് വന്ന കുഞ്ഞിന്റെ ഫോട്ടോയും നോക്കിയിരിക്കുകയാണ് ഗായത്രിയുടെ അച്ഛൻ……. സന്തോഷം കൊണ്ടാണോ……. അതോ ചെയ്തുപോയ തെറ്റിന് ഒക്കെയുള്ള കുറ്റബോധം കൊണ്ടാണോ……..ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…… ഫോണിലെ ഫോട്ടോയും നെഞ്ചോട് ചേർത്തുപിടിച്ച് അവിടെ ഇരുന്നു….. ❣🌹❣🌹 ഗായത്രിയേയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റി……. എല്ലാവരും കുറച്ച് നേരം റൂമിൽ ഇരുന്നിട്ട് ഗായത്രിക്ക് ശരത്തിനും ഒരു പ്രൈവസി കൊടുക്കാൻ ആയിട്ട് പുറത്തേക്ക് പോയി……. #ശരത് ::: ഒരുപാട് വേദനിച്ചോ…… അവളുടെ മുഖത്ത് തലോടിക്കൊണ്ടു ചോദിച്ചു……..

#ഗായത്രി :: വേദനിച്ചു… പക്ഷെ അത് സുഖം ഉള്ള ഒരു വേദന ആയിരുന്നു…………. ശരത്ത് ആഗ്രഹിച്ച പോലെ തന്നെ പെൺ കുഞ്ഞാണ്…… സന്തോഷമായില്ലേ…….. ശരത് ഗായത്രിയുടെ കുഞ്ഞിന്റെയും നെറ്റിയിൽ ഓരോ ഉമ്മ നൽകി…. 🌹❣🌹❣🌹❣ അമ്മ ഗ്രീഷ്മ യോട്…. ഗായത്രിയേ ഡിസ്ചാർജ് ചെയ്യുന്നവരെ നീയൊന്ന് വീട്ടിൽ അച്ഛനു കൂട്ട് വന്നു നിക്കുവോ…… #ഗ്രീഷ്മ ::: അതിന് അച്ഛൻ സമ്മതിക്കുമോ…….വെറുതെ ഒരു ബഹളം വേണ്ടാ ഞാൻ നിന്നോളം ചേച്ചിക്ക് കൂട്ട് …. #അമ്മ :: അച്ഛനാണ് എന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞത്…. അമ്മ പറയുന്നത് കേട്ട് ഗ്രീഷ്മ വാപൊളിച്ചു നിന്നു…… അച്ഛനോ……..

അപ്പോ അച്ഛൻ ചേച്ചിയോട് ഉള്ള ദേഷ്യമൊക്കെ മാറിയോ……. അങ്ങനെയാണെങ്കിൽ അച്ഛൻ ഇങ്ങോട്ട് വന്നൂടെ കുഞ്ഞിനെ കാണാൻ…… #അമ്മ ::: പുറമേ ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും ഉള്ളിൽ ദേഷ്യമൊന്നുമില്ല….. കുറെ നാളായിട്ട് അങ്ങനെയാണ്……………. ഗായത്രിക്ക് കൊണ്ട് ഞാൻ കൊടുക്കുന്ന ഓരോ സാധനങ്ങളും അച്ഛൻ ആഗ്രഹത്തോടെ മേടിച്ചു തന്നു വിട്ടതാണ്…… അത് പക്ഷേ അവളോട് പറയേണ്ട………….. അവളെ സംബന്ധിച്ചിടത്തോളം അച്ഛൻ വലിയ തെറ്റാണ് അവളോടും ശരത്തിനോടും ചെയ്തത്…… എല്ലാ പ്രശ്നങ്ങളും എന്തെങ്കിലും മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം അതേ നിവൃത്തിയുള്ളൂ…….. ❣🌹❣🌹❣

അമ്മ കൂട്ട് നിൽക്കാം എന്ന് പറഞ്ഞത് ഗായത്രിക്ക് ആദ്യം ഭയങ്കര അത്ഭുതമായി……….. അച്ഛൻ വഴക്കുണ്ടാക്കില്ലേ എന്ന് ചോദിച്ചപ്പോൾ അമ്മ കണ്ണടച്ചു കാണിച്ചു……. ഗ്രീഷ്മയും നിഖിലും എല്ലാദിവസവും ഹോസ്പിറ്റലിൽ വന്ന് ഗായത്രിയും കുഞ്ഞിനെയും കാണും….. ഡിസ്ചാർജ് ആയി പോവുന്ന വരെ ഗായത്രി ടെ അമ്മ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു….. ❣🌹❣🌹❣ ഡിസ്ചാർജ് ആയി വീട്ടിലെത്തിയിട്ടും ഗായത്രിയുടെ അമ്മ എന്നും വന്ന് കുഞ്ഞിന്റെയും ഗായത്രിയുടെയും കാര്യങ്ങൾ ഒക്കെ നോക്കും….. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ്നു ആൾക്കാരെ വിളിക്കാനുള്ള ചർച്ചയിലാണ് ഗായത്രിയും അമ്മയും ശരത്തും….. #അമ്മ :: ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾ രണ്ടാളും എതിരു പറയരുത്…..

#ഗായത്രി ::: ന്താ മ്മേ…. #ശരത് ::: അമ്മ കാര്യം പറ…… അമ്മ രണ്ടാളേം നോക്കിയിട്ട്….. കുഞ്ഞിന്റെ നൂല് കെട്ടിന് ഗായത്രിയുടെ വീട്ടിൽ പോയി അച്ഛനേം അമ്മേം വിളിക്കണം…. അമ്മ പറയുന്നത് കേട്ട് ഗായത്രി ഒന്നും മിണ്ടാതെ ഇരുന്നു……. #അമ്മ :: എത്ര ആയാലും അയാൾ ഗായത്രിയുടെ അച്ഛൻ ആണ്….. അയാൾ ചെയ്തത് എല്ലാം അയാളുടെ മകളുടെ നല്ല ഭാവിക്ക് വേണ്ടി ആണ്…. ശരത്തിനെ നോക്കിക്കൊണ്ട്…… നി ഇപ്പൊ ഒരു അച്ഛൻ ആയി…… അയാളുടെ മനസ്സിന്റെ വേദന കുറച്ചു കഴിഞ്ഞു നിനക്ക് മനസ്സിലാവും….. ഗായത്രി അവിടെ നിന്നും എണീറ്റു കൊണ്ട്…. അമ്മക്ക് ഒന്നും തോന്നരുത്…… വിളിക്കാൻ ഞാൻ പോവില്ല….. എന്നെ പ്രതീക്ഷിക്കരുത്…. ഗായത്രി നേരെ മുറിയിലേക്ക് പോയി…….

#ശരത് ::: വിളിക്കണം എന്ന് തന്നെ ആണോ അമ്മയുടെ മനസ്സിൽ……… #അമ്മ :: എന്നെ പോലെ തന്നെ പ്രായം ആയ മനുഷ്യൻ ആണ്….. ഇനി എത്ര നാൾ ഉണ്ടെന്ന് അറിയില്ല…. അയാൾ മരിച്ചു കഴിഞ്ഞു നാളെ നിങ്ങൾക്കു ഒരു കുറ്റബോധം തോന്നരുത് അതുകൊണ്ട് പറഞ്ഞത് ആണ്…… ക്ഷമിക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ നമ്മൾ ആരും മനുഷ്യർ ആണെന്ന് പറയുന്നതിൽ ഒരു അർഥം ഇല്ല…. ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം…. ❣❣❣❣❣❣ ശരത് റൂമിൽ ചെല്ലുമ്പോൾ ഗായത്രി കുഞ്ഞിന് പാല് കൊടുക്കുക ആയിരുന്നു….. അവൻ അവളുടെ അടുത്ത് വന്നിരുന്നു…… അമ്മ പറഞ്ഞതിലും കാര്യം ഉണ്ട്‌…… നിന്റെ അച്ഛൻ ആണ്…. പ്രായം ആയ മനുഷ്യൻ ആണ്….

നാളെ മരിച്ചു കഴിഞ്ഞു നിനക്ക് ചിലപ്പോൾ നിന്നോട് തന്നെ ക്ഷമിക്കാൻ പറ്റി എന്ന് വരില്ല…. നി ഒന്ന് കൂടെ ആലോചിക്ക്…… രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു ശരത് കുഞ്ഞിന്റെ അടുത്ത് ഇരിക്കുമ്പോൾ… നിങ്ങൾക്ക് കുഴപ്പം ഇല്ലങ്കിൽ വിളിച്ചോളൂ…… പക്ഷെ എന്നെ ഒന്നിനും നിർബന്ധിക്കരുത്…… 🌹🌹🧡🧡🧡🌹🌹 ഒരു വിധം എല്ലാരേം ഫോണിൽ ആണ് ക്ഷണിച്ചത്… നിഖിലിന്റെ വീട്ടിലും അച്ഛച്ഛൻ ചെറിയച്ഛൻ പിന്നെ ശരത്തിന്റെ അച്ഛന്റെ വീട്ടിലും മാത്രം പോയി ക്ഷണിച്ചു……. #ശരത് ::: എല്ലാരേം വിളിച്ചു…. ഒരു നൂറ്റിയൻപത് പേര് ഉണ്ടാവും…… #അമ്മ :: എല്ലാം ഭംഗി ആയി നടക്കട്ടെ……… #ശരത് ::: ഞാൻ ഗായത്രി ടെ വീട്ടിൽ പോയിട്ട് വരാം….. 🌹🌹🌹🌹🌹🌹🌹

ശരത് ചെല്ലുമ്പോൾ അവിടെ ഗ്രീഷ്മയും കുഞ്ഞും ഉണ്ടായിരുന്നു…… ഉമ്മറത്തു കുഞ്ഞിനേം കളിപ്പിച്ചു ഇരിക്കുക ആണ് അച്ഛൻ…… ഗ്രീഷ്മ മുറ്റത്തു എന്തോ ചെയ്യുന്നുണ്ട്….. #ഗ്രീഷ്മ :: ഏഹ്… ചേട്ടനോ… അവൾ ഓടി അവന്റെ അടുത്ത് വന്നു….. #ശരത് :: നി ഇവിടെ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല…… എന്ന് വന്നു…… #ഗ്രീഷ്മ ::: ഇന്ന് വന്നേ ഒള്ളൂ…. അച്ഛന് നല്ല സുഖം ഇല്ല…. ഹോസ്പിറ്റൽ കൂടെ പോവാൻ വന്ന ആണ്….. #ശരത് ::: അച്ഛന് എന്ത് പറ്റി…. കഴിഞ്ഞ ദിവസം പുറത്തു വച്ചു ഞാൻ കണ്ടിരുന്നു……. ഭയങ്കര ക്ഷീണം ആണല്ലോ…… #ഗ്രീഷ്മ :::: ആ….. കഴിഞ്ഞ ആഴ്ച ആണ് അറിഞ്ഞത്….. ക്യാൻസറാണ് ലാസ്റ്റ് സ്റ്റേജ് എത്തി……. ഇടയ്ക്ക് വേദനയും വയ്യായ്ക വരാറുണ്ട് അച്ഛൻ പക്ഷേ അതൊന്നും കാര്യമാക്കാറില്ല…….

കുറച്ചു ദിവസമായിട്ട് തീരെ വയ്യ…… ഇപ്പം ആരോടും പറയണ്ട എന്ന് അച്ഛൻ തന്നെ പറഞ്ഞത്….. ചേട്ടൻ അറിഞ്ഞത് ആയിട്ട് ഭാവിക്കണ്ട കേട്ടോ……… ചെയ്തതിന് നൊക്കെ മനുഷ്യൻ ശ്രമിച്ചാലും ദൈവം ഒരാൾ മുകളിൽ ഇല്ലേ ചേട്ടാ……. അവിടത്തെ കോടതിയിൽ മാപ്പു കിട്ടില്ലല്ലോ…….. അല്ല ചേട്ടൻ എന്തിനാ വന്നേ……. ചേച്ചി കണ്ടില്ലേ ഇങ്ങോട്ട് വരുന്നത്…. #ശരത് ::: ഇവിടേക്ക് ഞാൻ വരും എന്ന് ചേച്ചിക്ക് അറിയാം…. ഇപ്പോ പക്ഷേ പറഞ്ഞിട്ടല്ല പോന്നത്… കുഞ്ഞിന്റെ നൂലുകെട്ട് അല്ലേ അത് ക്ഷണിക്കാൻ വന്നതാ……. #ഗ്രീഷ്മ ::: അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല…… ദേഷ്യപ്പെടാൻ സാധ്യത കുറവാണ്…………… ചെയ്തുപോയതിനൊക്കെ കുറ്റബോധമുണ്ട് ഇപ്പോൾ മനസ്സിൽ…………. എന്തായാലും ചേട്ടൻ അകത്തേക്ക് വാ…..തുടരും………

ഗായത്രി: ഭാഗം 25

Share this story