ഹാർട്ട് ബീറ്റ്…: ഭാഗം 34

ഹാർട്ട് ബീറ്റ്…: ഭാഗം 34

എഴുത്തുകാരി: പ്രാണാ അഗ്നി

കഴിഞ്ഞ ദിവസം പാർട്ട് 33ന് പകരം 34 ആണ് പോസ്റ്റിയത്… ആയതിനാൽ 33 ഇവിടെ പോസ്റ്റുന്നു………….. PART 33… അച്ഛന്റെ മക്കളുടെയും സംസാരം കേട്ട് നക്ഷയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അതുപോലെ അദർവിന്റെയും സ്വന്തം ചോരയില്‍ പിറന്ന മക്കളെ അച്ഛൻ എന്ന രീതിയില്‍ നെഞ്ചോട് ചേർക്കാൻ കഴിയാത്തതിൽ. അവിടെ നിന്ന ഓരോരുത്തരും നക്ഷയെ തന്നെ നോക്കി നിന്നു .അവൾക്കു എല്ലാവരോടും എന്ത് മറുപടി പറയണം എന്ന് പോലും അറിയാതെ റൂം ലക്‌ഷ്യം ആക്കി അവൾ നടന്നു . റൂമിൽ എത്തിയ നക്ഷയുടെ മനസ്സിൽ മുഴുവൻ അച്ഛൻ പറഞ്ഞ വാക്കുകൾ ആയിരുന്നു .താൻ കണ്ടതും കേട്ടതും മുഴുവൻ തെറ്റ് ആയിരുന്നോ .അപ്പോൾ മീനാക്ഷി പറഞ്ഞതോ ….അവളെ പോലെ ഒരാൾ എന്തിനു ആണ് കള്ളം പറയേണ്ട ആവശ്യം .അദർവും തന്നോട് പറഞ്ഞിട്ട് ഉള്ളത് അല്ലേ മീനാക്ഷിയെ ഇഷ്ടമായിരുന്നു എന്ന് . അവൾക്കു ഇഷ്ടം ഇല്ലാത്തത് കൊണ്ട് ആണ് വിവാഹം കഴിക്കാഞ്ഞത് എന്ന് . തന്നെ പറഞ്ഞു കബളിപ്പിച്ചത് പോലെ ഇവിടെ ഉള്ള ഓരോരുത്തരേയും അവൻ പറഞ്ഞു കളിപ്പിക്കുകയാണ് എന്ന് തന്നെ അവൻ വിശ്വസിച്ചു .ഒരുപക്ഷേ അവളുടെ മനസ്സിൽ അങ്ങനെ തന്നെ ഉറച്ചു പോയിരുന്നു . പുറത്തു ആദിലിന്റെ ശബ്ദം കേട്ടിട്ടു ആണ് നക്ഷ പുറത്തേക്കു ഇറങ്ങി ചെല്ലുന്നത് . “ആദി നീ എപ്പോൾ എത്തി …….” “ഉപ്പാ ഇപ്പോൾ വന്നതേ ഉള്ളു അമ്മാ ……”അവന്റെ കൈകളിൽ ഇരുന്നു ചക്കി നക്ഷയ നോക്കി പറഞ്ഞു . “ഉപ്പാ …..ബോർ ആവുന്നു ഞങ്ങളെ പുറത്തു കൊണ്ട് പോകുമോ ……..”

കുഞ്ഞൻ ആദിയുടെ കഴുത്തിൽ ചുറ്റി പിടിച്ചു ചിണുങ്ങി കൊണ്ട് പറഞ്ഞു . “അതിനു എന്താ ഉപ്പാടെ മക്കൾ പോയി റെഡി ആയിട്ടു വാ …..ഉപ്പാ കൊണ്ട് പോകാമല്ലോ ……” “പിന്നെ ഇപ്പോൾ എങ്ങും പോവണ്ടാ …..ഉപ്പയും മക്കളും എവിടെ എങ്ങാണം അടങ്ങി ഒതുങ്ങു ഇരുന്നാൽ മതി ……’ “നീ പോടീ മത്തങ്ങാ തലച്ചി .ഞാനും എന്റെ മക്കളും പോവണ്ടാന്ന് പറയാൻ നീ ആരാ …..ഞങ്ങൾ പോവും നീ വേണമെങ്കില്‍ കൊണ്ടുപോയി കേസ് കൊടുക്ക് ഇല്ലെടാ മക്കളേ …….” “എടാ മാങ്ങാ തലയാ നീ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും കേട്ടോ ……”ആദിയെ അടിക്കാനായി കൈകൾ ഓങ്ങി നക്ഷ പറഞ്ഞു . “എന്റെ പൊന്നു നെച്ചു അല്ലേ ഞങ്ങൾക്ക് ബോർ അടിച്ചിട്ട് അല്ലേ .പ്ളീസ് സമ്മതിക്കു .തിരിച്ചു വരുബോൾ ഐസ്ക്രീം വാങ്ങി കൊണ്ട് തരാം …….” “ഉം ….ഇനി ഞാൻ കാരണം ആരുടേയും മൂഡ് ഓഫ് ആവണ്ട …..”ചക്കിയയും കുഞ്ഞനെയും ആദിയെയും മാറി മാറി നോക്കി ചെറു ചിരിയോടെ അവൾ പറഞ്ഞു . “ലവ് യൂ ഉപ്പാ …..ഞങ്ങളുടെ ഉപ്പാ സൂപ്പർ “എന്ന് പറഞ്ഞു രണ്ടും കൂടി കഴുത്തിലൂടെ കെട്ടി പിടിച്ചു ആദിക്കു ഒരു ഉമ്മയും കൊടുത്തു റെഡി ആവനായി റൂമിലേക്ക് ഓടി . “ഉപ്പാ ……”ഓടിയ ചക്കി ഇടക്കു ചെന്ന് തിരിഞ്ഞു നിന്ന് ആദിയെ നോക്കി വിളിച്ചു . എന്ത് എന്ന രീതിയിൽ അവൻ ആ കുഞ്ഞു മുഖത്തേക്ക് നോക്കി നിന്നു . “ഉപ്പാ ……ഞാൻ ഇന്ന് എന്നെ പോലെ ഒരു അങ്കിളിനെ കണ്ടു .

നല്ല രസം ആണ് അങ്കിളിനെ കാണാൻ .ഞങ്ങൾക്കു ഒരുപാടു ഇഷ്ടം ആയി …….” ചക്കിയുടെ വർത്തമാനം കേട്ട് അവൾ കണ്ടത് ആരെ ആണ് എന്ന് ആദിലിനു മനസ്സിൽ ആയിരുന്നു .അവൻ ഞെട്ടൽ മറച്ചു വെച്ച് കൊണ്ട് ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി നിന്നു . “ആണോ …….ഉപ്പാ അമ്മയോട് ചോദിക്കട്ടെ ശെരി ആണോന്നു .ഇപ്പോൾ ഉപ്പാടെ രാജകുമാരി പോയി റെഡി അവ് കേട്ടോ ……” മക്കള്‍ രണ്ടു പേരും നടന്നു റൂമിലേക്ക് കയറുന്നത് വരെ ഒന്നും തന്നെ മിണ്ടാതെ ആദിലും നക്ഷയും അവര്‍ പോകുന്നതും നോക്കി നിന്നു . “അദർവ് വന്നിരുന്നോ നക്ഷാ ….” “ഹാ ……..” “മക്കളേ കണ്ടു അവൻ എല്ലേ …..” “ഹാ ………” “എന്ത് പറഞ്ഞു അവൻ …” “എന്ത് പറയാൻ ആദി അയാൾ ഹേ ……. അയാൾ ഒന്നും പറയേണ്ട കാര്യം ഇല്ലാ .ഞാനും എന്റെ മക്കളും ആയി അയാൾക്കു യാതൊരു ബന്ധവും ഇല്ലാ ………” “നക്ഷ റിലാക്സ് …നീ ഇങ്ങനെ ദേശ്യ കാണിക്കാതെ . എന്ത് ഒക്കെ പറഞ്ഞാലും .കുഞ്ഞനും ചക്കിയും അദർവിന്റെ മക്കൾ തന്നെ ആണ് .അത് ഒരിക്കലും മാറുകയില്ല .നിനക്ക് മക്കളിൽ ഉള്ള അതേ അവകാശം ആണ് അവനും അവരിൽ ഉള്ളത് …..” “അദർവും ആയി എനിക്കോ എന്റെ മക്കൾക്കോ യാതൊരു ബന്ധവും ഇല്ലാ …..” “നക്ഷ നീ എത്ര ഇല്ലാ എന്ന് പറഞ്ഞാലും അദർവ് അവരുടെ ബിയോളോജിക്കൽ ഫാദർ ആണ് .” “സൊ വാട്ട് ആദിൽ .വേറെ കല്യാണ കഴിച്ചു സുഖമായി ജീവിക്കുന്ന അയാൾക്ക്‌ എന്തിനാടാ എന്റെ മക്കളേ ” “ഇല്ലാ ഏട്ടത്തി ഏട്ടൻ വേറെ വിവാഹം കഴിച്ചിട്ട് ഇല്ലാ …….

“നിക്ഷയുടേയും ആദിയുടേയും സംസാരം കേട്ടുകൊണ്ട് വന്ന അമ്മു പറഞ്ഞു . “അമ്മു ……” “ഹാ ……ഏട്ടത്തി ഇന്നും എന്റെ ഏട്ടൻ ഏട്ടന്റെ നെച്ചൂട്ടിക്കു വേണ്ടി കാത്ത് ഇരിക്കുകയാണ് …….” “അമ്മു ….പ്ളീസ് എനിക്ക് ഒന്നും കേൾക്കാൻ തലപര്യം ഇല്ലാ …….”എന്തോ പറയാന്‍ വന്ന അമ്മുവിനെ വിലക്കികോണ്ട് നക്ഷ പറഞ്ഞു. പിന്നീട് അമ്മുവിനയോ ആദിലിനെയോ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അവിടെ നിന്നും നടന്നു നീങ്ങി . ഓരോത്തരുടയും വാക്കുകളിൽ നിന്നും താന്‍ അദർവിനെ കുറിച്ച് കേൾക്കുന്നത് അവളുടെ മനസ്സിനെ വല്ലാതെ വേതനിപ്പിക്കുന്നുണ്ടായിരുന്നു.അദർവ് ഇതുവരെ മീനാക്ഷിയെ വിവാഹം കഴിച്ചീല്ലാ എന്ന കറിവ് അവൾക്കു എന്തെന്നില്ലാത്ത അത്ഭുതവും അതോടൊപ്പം സംശയവും ജനിപ്പിച്ചു. “അമ്മു നീ എന്തൊക്കെ ഇനി നക്ഷയോടു നിന്റെ ഏട്ടനെ കുറിച്ച് പറഞ്ഞാലും ഉടനെ ഒന്നും അവൾ അത് കേൾക്കാൻ തയ്യാറാവില്ല .ഈ കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ അവൾ കുറെ അനുഭവിച്ചു കഴിഞ്ഞു . എല്ലാവരേയും ഒരുപാടു സ്നേഹിച്ചു വിശ്വസിച്ച നക്ഷ അല്ല ഇപ്പോൾ നമ്മോടൊപ്പം ഉള്ളതു .അദർവ് ഒരു പക്ഷേ അവളുടെ പ്രാണനെക്കാളും അവൾ സ്നേഹിച്ച പുരുഷൻ തന്നോട് എല്ലാം മറച്ചു വെച്ച് ചതിക്കുക ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഏതു ഒരു പെൺകുട്ടിയേയും പോലെ തന്നെ അവളും ചെയ്തുള്ളു .അതിൽ ഞാൻ അവളെ ഒരിക്കലും കുറ്റം പറയില്ല . ഇനി അവളോട് ഇതിനെ പറ്റി ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് നല്ലതു .”അമ്മുനോട് ഇത്രയും പറഞ്ഞു ആദിൽ അവിടെ നിന്നും നടന്നു .

ചക്കിയും കുഞ്ഞനും ആയി ആദിൽ അടുത്തുള്ള ഒരു മാളിലേക്കു ആണ് പോയത് .പ്ലേയ് ഏരിയായിൽ പോയി കുറെ നേരം കളിച്ചു പിന്നീട് ഫുഡ് കോർട്ടിൽ നിന്നും ഫുഡ് കഴിക്കാൻ ആയി മൂന്നാളും കൂടി അങ്ങോട്ടേക്ക് നടന്നു . “ഉപ്പാ എനിക്ക് പിസ്സാ …….” “അല്ലാഹ് …….എന്റെ ചക്കി നിന്റെ അമ്മ അറിഞ്ഞാൽ എന്നെ കൊല്ലും .നീ വേറേ വല്ലോം പറയൂ ” “എനിച്ചും പിസ്സാ മതി ഉപ്പാ …….”കുഞ്ഞനും ചക്കിക്കു ഒപ്പം കൂടി . “ഹും …..ഇനി അതിനു വേണ്ടി പിണങ്ങേണ്ടാ രണ്ടാളും .അല്ലാഹു ഈ രണ്ടും കൂടി ആ മത്തങ്ങാ തലച്ചിയുടെ വായിൽ ഇരിക്കുന്നത് മുഴുവന്‍ കേൾപ്പിക്കുമല്ലോ ……”മുകളിലോട്ടു നോക്കി പറഞ്ഞു കൊണ്ട് അവൻ രണ്ടാളെയും നോക്കി . അവന്റെ പറച്ചിൽ കേട്ട് രണ്ടാളും പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ തന്നെ നോക്കി ഇരുന്നു . രണ്ടു പേരയും ഒരു ചെയറിൽ ഇരുത്തി അവൻ പിസ്സാ ഷോപ് ലക്ഷ്യമാക്കി നടന്നു . പിസ്സയും വാങ്ങി തിരിഞ്ഞു നടക്കുബോൾ ആണ് ആരോ ഒരാളുയായി ആദി കൂട്ടി മുട്ടിയത് . കൈയ്യിൽ ഇരുന്ന പിസ്സാ താഴെ പോവാതെ അവൻ ബാലൻസ് ചെയ്തു നിന്നു . “കണ്ണ് കാണില്ലേഡോ തനിക്കു …….”മുഖത്തു പോലും നോക്കാതെ അവൻ ദേശ്യത്തോടെ ചോദിച്ചു . അപ്പോളാണ് തന്നെ തന്നെ ദേശ്യത്തോടെ നോക്കി ചുവന്നു തുടുത്ത നിക്കുന്ന ഒരു പെൺകുട്ടിയെ അവൻ കാണുന്നത് .ഇട്ടിരിക്കുന്ന ഡ്രസ്സ് അകെ നനഞ്ഞു .അവനെ അരച്ചു കൊടുത്താൽ ഒറ്റ വലിക്കു ഇപ്പോൾ കുടിക്കും എന്ന മുഖഭാവത്തിൽ ആണ് അവൾ നിക്കുന്നത് . പക്ഷെ ആദിയുടെ കണ്ണുകളിൽ മുഴുവന്‍ അവൾ ആയിരുന്നു .ദേശ്യത്താൽ ചുവന്നു നിൽക്കുന്ന കവിളും .പിടക്കുന്ന കുഞ്ഞി കണ്ണുകളും .കാറ്റിൽ പാറി പറന്നു ഇടക്ക് മുഖത്തേക്ക് വന്ന വീഴുന്ന മുടിയിഴക്കളും .

തലയിൽ നിന്നും ഇടക്ക് ഇടക്ക് ഊർന്നു വീഴുന്ന ഷാൾ അവൾ തലയിലേക്ക് എടുത്തു ഇടുന്നതും ഒക്കെ അവൻ നോക്കി കാണുകയായിരുന്നു. “മാഷാ…….. അല്ലാഹ് …….”അവൻ പോലും അറിയാതെ അവന്റെ വായിൽ നിന്നും വന്നു പോയി . “എഡോ …….വായി നോക്കി നില്കാതെ ഇതിനു ഒരു സമാധാനം ഉണ്ടാകാഡോ …….”അവളുടെ ശബ്ദം ആണ് അവനെ സ്വപ്ന ലോകത്തു നിന്ന് ഉണർത്തിയത് . “എന്താ ……” “എന്താന്നോ ….തനിക്കു കണ്ണ് കണ്ടൂടെ എന്റെ ഡ്രസ്സ് മുഴുവൻ നശിപ്പിച്ചിട്ടു അയാളുടെ നിൽപ്പ് കണ്ടില്ലേ ……” അപ്പോൾ ആണ് അവൻ അത് ശ്രദ്ധിക്കുന്നത് തന്റെ കൈയ്യിൽ ഉണ്ടായിരുന്ന പെപ്സി ഗ്യാസ് കാലി ആയി ഇരിക്കുന്നു അത് മുഴുവൻ അവളുടെ ദേഹത്തേക്ക് ആണ് വീണത് എന്നും . “സോറി ….ഞാൻ അറിയാതേ …….” “അയാളുടെ ഒരു സോറി .ഇതു ഇട്ടു ഞാൻ എങ്ങനാ പോവാ ……..”നിഷ്കളങ്കമായ അവളുടെ സംസാരവും സങ്കടം കൊണ്ട് നിറഞ്ഞു വരുന്ന കണ്ണുകളും അവനിൽ എന്തെന്നില്ലാത്ത ഇഷ്ടവും അതോടൊപ്പം തന്നെ വാത്സല്യവും നിറച്ചു . “എഡോ ……..വിഷമിക്കണ്ടാ ഞാൻ പുതിയ ഡ്രസ്സ് വാങ്ങി തരാം .ഈ ഫുഡ് ഒന്ന് മക്കൽസിനു കൊടുത്തിട്ടു നമുക്ക് ഒരുമിച്ചു പോവാം ……”ടേബിളിൽ തങ്ങളെയും നോക്കി ഇരിക്കുന്ന കുഞ്ഞുങ്ങളെ ചൂണ്ടി കാണിച്ചു ആദി പറഞ്ഞു . കുഞ്ഞുങ്ങളെ കണ്ടതും അവളുടെ മുഖത്തു ഒരു ചിരി നിറഞ്ഞു.അവളെയും കൂട്ടി അവൻ ചക്കിയുടേയും കുഞ്ഞന്റെയും അടുത്തേക്ക് നടന്നു .

“നിങ്ങൾ മൂന്നു പേരും ഫുഡ് കഴിക്കു ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം …..”കൈയിൽ ഇരുന്ന പിസ്സാ ടേബിളിൽ വെച്ച് കൊണ്ട് അവൻ പറഞ്ഞു . “എന്താടോ …….നോക്കുന്നത് ഇവരുടെ ഒപ്പം ഇരുന്നു കഴിക്കു. ഞാൻ ഇപ്പോൾ വരാം. മക്കളെ ഇവിടെ ഇരുത്തിയിട്ടു ഒളിച്ചോടി പോവുകയൊന്നും ഇല്ലാ ഞാൻ …… മക്കളേ ആന്റിയെ നോക്കിക്കോണേ ……ഉപ്പാ ഇപ്പോൾ വരാം …….’രണ്ടു പേരയും നോക്കി ചിരിച്ചു കൊണ്ട് കണ്ണടച്ചു കാണിച്ചു . രണ്ടു പേരും ഉപ്പ പറഞ്ഞതിന് ചിരിച്ചു കൊണ്ട് തല കുലുക്കി സമ്മതിച്ചു .മൂന്നുപേരെയും ഒന്നും കുടി നോക്കി ചിരിച്ചു കാണിച്ചു ആദി അവിടെ നിന്നും നടന്നു . “എന്താ മക്കളുടെ പേര് ” “എന്റെ പേര് അർശ് ഇതു എന്റെ അനിയത്തി ആദിതാ .ആന്റിയുടെ പേര് എന്താ …..” “ആഹാ …..കൊള്ളാല്ലോ രണ്ടാളും. എന്റെ പേര് ലെസ്ന ലിയ.” “അപ്പോള്‍ ഞങ്ങള്‍ ലിയാന് വിളിച്ചോട്ടേ……” “അതിന് എന്താ വിളിച്ചോ …….” “അപ്പോൾ ഫ്രണ്ട് …….” “ഉം …….” പിന്നെ മൂന്നാളും കളിയും ചിരിയുമായി പെട്ടന്നു തന്നെ അടുത്തു. “എന്താ ഇവിടെ മൂന്നാളും കൂടി “ജ്യൂസും വാങ്ങി അപ്പോളേക്കും ആദിയും അവിടെ എത്തിയിരുന്നു . “ഉപ്പാ ……..ഞങ്ങൾ ലിയായും ആയി ഫ്രണ്ട് ആയിട്ടോ …….’ “ആഹാ ഇത്ര പെട്ടന്നോ ……..” “ആ ……..”മൂന്നാളും ഒരേ പോലെ പറഞ്ഞു ആദിയെ നോക്കി ചിരിച്ചു കാണിച്ചു .

നാലുപേരും കുടി ഒരുമിച്ചു ഇരുന്നു ഫുഡും ഒക കഴിച്ചു ലിയയ്ക്കു പുതിയ ഡ്രസ്സ് ഒക്കെ വാങ്ങി കൊടുത്തു അവർ മാളിൽ നിന്നും ഇറങ്ങി . “എങ്ങനെയാ ഇയാൾ പോകുന്നത് .ഞങ്ങൾ കൊണ്ട് ആക്കാം ……” “വേണ്ട സാർ ഞാൻ വണ്ടിയിൽ ആണ് വന്നത് .എനിവേ thank you ” “അയ്യോ സാർ എന്ന് ഒന്നും വിളിക്കണ്ടാട്ടൊ ആദിൽ അലി അഹമ്മദ് എന്ന് ആണ് എന്റെ പേര് ആദി എന്ന് വിളിച്ചാൽ മതി ” “ഓഹ് ….ഓക്കേ ….അല്ല ആദിൽ ഇയാളുടെ വൈഫ് എവിടെ കൂടെ കണ്ടില്ലല്ലോ …..” “ഹാ ….ഹാ ……എന്റെ ഫ്രണ്ടിന്റെ മക്കൾ ആണ് .എന്റെ ഫ്രണ്ട് മാത്രം അല്ല എന്റെ കുടപിറപ്പ് എന്ന് വേണമെങ്കിൽ പറയാം. അവളുടെ മക്കൾ ആണ് .ഇവർ എന്നെ ഉപ്പാ എന്നാ വിളിക്കുന്നത് ” “ഓഹ് …..സോറി ……” “എന്തിനാ സോറി പറയുന്നത് അതിന്റ ഒന്നും അവശ്യം ഇല്ലാ …….” “ഓക്കേ എങ്കിൽ ഞാൻ പോകട്ടെ .ബൈ മക്കൾസ് ……”എല്ലാവരോടും യാത്ര പറഞ്ഞു ലിയ തിരിഞ്ഞു നടന്നു . “ലിയാ …….”എന്ന് കുഞ്ഞൻ വിളിക്കുന്നത് കേട്ട് ലിയാ തിരിഞ്ഞു നിന്നു “ലിയാ …….ഞങ്ങടെ ഉപ്പാക്ക് ലിയാനെ ഇഷ്ട്ടം ആയിട്ടോ …….” “അല്ലാഹ് ……ഇവൻ ഇതു എന്തൊക്കെയാ പറയുന്നത് “എന്ന് ചോദിച്ചു കൊണ്ട് ആദി ഓടി പോയി കുഞ്ഞന്റെ വാ പൊത്തി .ലിയയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു .അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു .

“അതാ പണ്ടുള്ളവര്‍ പറയുന്നത് മത്തൻ കുത്തിയാൽ കുമ്പളം മുളകില്ലെന്ന് .ഇവൻ ഇവന്റെ അപ്പന്റെ മോൻ തന്നെ ……..” “എന്താ ഉപ്പ നിന്ന് തനിയെ പറയുന്നത് …….” “ഒന്നും ഇല്ലാ എന്റെ മക്കളേ ……രണ്ടും കൂടി എനിക്ക് അടി വാങ്ങി തരുമോ …..” ‘ഞങ്ങക്കു ലിയാനെ ഇഷ്ടം ആയി .ഉപ്പാക്കും ഇഷ്ടം ആയില്ലേ …….” ” ഇഷ്ടം ഒക്കേ ആയേ….. ഇങ്ങോട്ട് വാടാ കുറുമ്പുകളേ……” എന്നും പറഞ്ഞു രണ്ട് പേരയും കോരി എടുത്ത് അവൻ നടന്നു.

ഹാർട്ട് ബീറ്റ്…: ഭാഗം 34…. “അതാ പണ്ടുള്ളവര്‍ പറയുന്നത് മത്തൻ കുത്തിയാൽ കുമ്പളം മുളകില്ലെന്ന് .ഇവൻ ഇവന്റെ അപ്പന്റെ മോൻ തന്നെ ……..” “എന്താ ഉപ്പ നിന്ന് തനിയെ പറയുന്നത് …….” “ഒന്നും ഇല്ലാ എന്റെ മക്കളേ ……രണ്ടും കൂടി എനിക്ക് അടി വാങ്ങി തരുമോ …..” ‘ഞങ്ങക്കു ലിയാനെ ഇഷ്ടം ആയി .ഉപ്പാക്കും ഇഷ്ടം ആയില്ലേ …….” ” ഇഷ്ടം ഒക്കേ ആയേ….. ഇങ്ങോട്ട് വാടാ കുറുമ്പുകളേ……” എന്നും പറഞ്ഞു രണ്ട് പേരയും കോരി എടുത്ത് അവൻ നടന്നു. മക്കളും ആയി ആദി നേരേ വീട്ടിലേക്കു ആണ് പോയത് .വെളിയിൽ തന്നെ മക്കളെയും കാത്ത് നക്ഷ നിൽപ്പുണ്ടായിരുന്നു . “എവിടെ ആയിരുന്നു ഉപ്പായും മക്കളും .എന്താ വൈകിയേ ……” “ഞങ്ങൾ വൈകി ഒന്നും ഇല്ലാ അമ്മക്ക് വെറുതേ തോന്നുന്നത് ആണ് “കുഞ്ഞൻ “പിന്നെ അമ്മാ ഞങ്ങൾ ലിയാനെ കണ്ടു “ചക്കി “അതാരാ ചക്കി ലിയാ ……”സംശയത്തോടെ നക്ഷ ചോദിച്ചു. “അത് ഉപ്പാന്റെ ഫ്രണ്ട് .ഞങ്ങൾക്ക് ഒരുപാടു ഇഷ്ടം ആയി എല്ലേ ഉപ്പാ …….” “അല്ലാഹ് ഈ കുരുപ്പുകൾ എല്ലാം നശിപ്പികുമല്ലോ ……..”ആരും കേൾക്കാതെ അവൻ പിറുപിറുത്തുകൊണ്ട് ഒരു വിളറിയ ചിരിയോടെ നക്ഷയെ നോക്കി “ആണോ ചക്കി …….”ആദിയുടെ മുഖത്തു ദൃഷ്ടി പതിച്ചു കോണ്ട് തന്നെ നക്ഷ ചോദിച്ചു . “ഹാ …..അമ്മാ ലിയാനെ കാണാൻ എന്ത് രസം ആണ് എന്ന് അറിയോ …….” “ആണോ …..എങ്കിൽ മക്കൾ അകത്തേക്ക് പൊക്കോ അമ്മാ ആദി ഉപ്പാട് ചോദിക്കട്ടെ ” “ഓക്കേ അമ്മാ …..”എന്ന് പറഞ്ഞു രണ്ടാളും ചാടി ഓടി അകത്തേക്ക് പോയി . “എടാ മത്തങ്ങാ തലയാ വേഗം പറഞ്ഞോ ആരാ ലിയാ ……” “എനിക്ക് അറിയില്ലാടി മാളിൽ വെച്ച് ആക്‌സിഡന്റ്‌ലി പരിചയ പെട്ടത് ആണ് .അല്ലാണ്ടെ വേറെ ഒന്നും ഇല്ലാ …..” “എവിടെയാണ് വീട് .കല്യാണം കഴിച്ചത് ആണോ ……” “സത്യായും എനിക്ക് ഒന്നും അറിയില്ല ഞാൻ ഒന്നും ചോദിച്ചില്ല ” “ഓഹ് നശിപ്പിച്ചു …….”

അവളുടെ പറച്ചിൽ കേട് ചിരിച്ചു കൊണ്ട് അവൻ അവളെയും നോക്കി നിന്നു . “ആദി മതിയെടാ…. എന്റെ കൂടെ നടന്നു ജീവിതം നശിപ്പിച്ചത് .ഉമ്മാടെ കണ്ണുനീരിന്റെ ശാപം കുടി എനിക്ക് താങ്ങാന്‍ വയ്യടാ……”പറഞ്ഞു വന്നപ്പൊളേക്കും അവളുടെ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞു . “അയ്യേ എന്റെ മത്തങ്ങാ തലച്ചി അപ്പോളേയ്ക്കും കരച്ചിൽ ആയോ ….”അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് തോളിലൂടെ കൈകൾ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു . “ആദി ഞാൻ കാരണം അല്ലേ നീയും .എന്റെ ജീവിതമോ പോയി. ഞാന്‍ കാരണം നീയും…. നിന്റ ലൈഫ് കളയല്ലേടാ ……എനിക്ക് അത് സഹിക്കുന്നില്ലടാ ……”അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി “അയ്യേ ….എന്റെ നെച്ചു ഇത്രേ ഉള്ളു .നിന്നെയും മക്കളെയും വിട്ടിട്ടു ഞാൻ എവിടെ പോവാനാ .നിങ്ങളെ സുരക്ഷിതമായ ഒരു കൈയ്യിൽ ഏൽപിച്ചിട്ടു ഞാൻ എന്റെ ജീവിതവും നോക്കി പോകും .പിന്നെ ശല്യവും ആയി ആ വഴി വന്നു പോയേക്കരുത് പറഞ്ഞേക്കാം …….” അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് അവൻ പറഞ്ഞു .രണ്ടു പേരും മുഖത്തോട് മുഖം നോക്കി കുറച്ചു നേരം നിന്ന് പിന്നെ അത് ഒരു പൊട്ടിചിരിയിൽ കലാശിച്ചു . “നെച്ചു എടി ഞാൻ പോവാ .പിന്നെ നാളെ രാവിലെ നേരുത്തെ റെഡി ആയി നിൽക്കണം .കുഞ്ഞൻറ്റേയും ചക്കിയുടേയും അഡ്മിഷൻ നാളെ ആണ് ” “ആദി അത് ….ഞാൻ തിരിച്ചു പോയാലോന്നു ആലോചിക്കുവാ .എനിക്ക് ഇവിടെ പറ്റുനില്ലടാ ……” “ദേ …ഒരു വീക്ക് വച്ച് തരും .അങ്കിൾ ഓക്കേ ആവുന്നത് വരെ നീ എങ്ങും പോവുന്നില്ല .ഇതു ലാസ്‌റ് ആൻഡ് ഫൈനൽ കേട്ടല്ലോ …..”ദേശ്യത്തോടെ അവൻ കടിപിച്ചു തന്നെ പറഞ്ഞു . “ഇനി മുഖം വീർപ്പിക്കണ്ടാ ഞാൻ എങ്ങും പോണില്ലാ പോരേ …….”കൈയ്കൾ കുപ്പി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു . “മറക്കണ്ടാ രാവിലെ റെഡി ആയി നിക്കണം .

ഞാൻ പോവാ നാളെ രാവിലെ വരാം മക്കളോടും പറഞ്ഞേക്കു ….”നക്ഷയോടു യാത്രയും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി . രാവിലെ തന്നെ നക്ഷയും മക്കളും പോകാനായി തയ്യാറായി. ആദി വന്നു നേരെ അവരും ആയി അവിടെ അടുത്തുള്ള സ്കൂളിൽ തന്നെ അഡ്മിഷൻ എടുക്കാനായി പുറപ്പെട്ടു . സ്കൂളിന്റെ പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തു നാലാളും കൂടി ഓഫീസ് ബ്ലോക്കിലേക്കു നടന്നു . “നക്ഷാ നീയും മക്കളും ഇവിടെ നിക്ക് ഞാൻ പ്രിൻസിപ്പൽ മാം വന്നോന്നു നോക്കിയിട്ടു വരാം “എന്ന് പറഞ്ഞു നക്ഷയെയും മക്കളെയും അവിടെ നിർത്തിയിട്ടു ആദി ഓഫീസിനകത്തേക്ക് കയറി . നക്ഷ അവിടെ മുഴുവൻ കണ്ണോടിച്ചു .പല ബ്ലോക്കുകളായി പാടാന്നു കിടക്കുന്ന വല്യ ഒരു സ്കൂൾ .പല തരത്തിൽ ഉള്ള നിറങ്ങൾ കൊണ്ട് മനോഹരമാക്കിയ കൊച്ചു കുട്ടികളുടെ ബ്ലോക്ക് .അവിടെ കുട്ടികൾക്ക് ആയി ഒരു വല്യ പാർക്ക് തന്നെ സെറ്റ് ചെയ്തിട്ടു ഉണ്ട് . ചെടികളും മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന അതി മനോഹരം ആയ സ്‌കൂൾ തന്നെ. അവൾക്കു അവിടം ഒരുപാടു ഇഷ്ടമായി .മക്കളെ നോക്കിയപ്പോള്‍ അവരും കൗതുകത്തോടെ തന്നെ ചുറ്റുപാടും നോക്കി നിൽക്കുകയാണ് .അവരുടെ മുഖത്തു വിരിയുന്ന ചിരിയിൽ നിന്നും തന്നെ അവിടമാകെ അവർക്കു ഇഷ്ടമായി എന്ന് മനസിലായി . “എന്താ അമ്മയുടെ മക്കൾക്കു ഇഷ്ടം ആയോ പുതിയ സ്കൂൾ ” “ഹാ ….അമ്മാ ….ഒരുപാടു ഇഷ്ട്ടായി ……”ചക്കി “അമ്മാ …..ഞങ്ങൾ അവിടെ പോയി കളിച്ചോട്ടേ ……”കുഞ്ഞൻ “ഹാ …പോയി കളിച്ചോ സൂക്ഷിക്കണം വേറെ എങ്ങും പോവരുത് .അമ്മയും ഉപ്പായും ഇവിടെ ഉണ്ട് “നക്ഷ സമ്മതം മൂളിയതോടെ രണ്ടാളും സന്തോഷത്തോടെ അങ്ങോട്ടേക്ക് കളിക്കാനായി പോയി .മക്കള്‍ പോകുന്നതും നോക്കി അവൾ അവിടെ നിന്നു “നക്ഷാ ……..” ആദി വിളിക്കുന്നത് കേട്ടാണ് അവൾ അവനെ തിരിഞ്ഞു നോക്കിയത് “പ്രിൻസിപ്പൽ മാം വന്നിട്ടുണ്ട് നീ അകത്തേക്ക് വാ .മക്കൾ എവിടെ ‘ “ഹാ …..അവർ അവിടെ കളിക്കാൻ പോയി “പാർക്കിലേക്ക് ചുണ്ടി കാണിച്ചു കൊണ്ട് നക്ഷാ പറഞ്ഞു .

” അവിടെ നിന്നോട്ടേ നമുക്ക് മാമിനെ കണ്ടിട്ട് വരാം ……” “ഉം ….”രണ്ടു പേരും പ്രിൻസിപ്പൽ റൂമിലേക്ക് നടന്നു . “കുഞ്ഞാ …എന്നെ ഈ സ്വിങ്ങിൽ കയറ്റുമോ ……” “നീ എന്നെ പിടിച്ചോണേ വീഴല്ലേ ……” ഊഞ്ഞാലിൽ കയറാനായി പാട് പെടുന്ന രണ്ടു കുഞ്ഞുങ്ങളെ കണ്ടു കൊണ്ട് ആണ് അഗ്നിവർദ് അങ്ങോട്ടേക്ക് വരുന്നത് . “ഞാൻ സഹായിക്കണോ …….”രണ്ടു പേരും ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി .തങ്ങളെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന തങ്ങളുടെ അപ്പൂപ്പനെ പോലെ ഒരാളെ കണ്ടു രണ്ടു പേരുടേയും മുഖത്തു ഒരു ചിരി പടർന്നു . “താങ്ക് യൂ അങ്കിൾ …….”ചക്കിയെ ഊഞ്ഞാലിൽ എടുത്തു ഇരുത്തിയ അഗ്നിവർദിനോട് ആയി കുഞ്ഞൻ പറഞ്ഞു . “എന്താ തനിയെ രണ്ടാളും ഇവിടെ നിക്കുന്നത് .എവിടെ അമ്മാ ……” “അമ്മാ അവിടെ പോയി ……”തൊട്ടു മുൻപിൽ ഉള്ള ബിൽഡിങ് ചൂണ്ടി കാണിച്ചു കൊണ്ട് കുഞ്ഞൻ പറഞ്ഞു . എന്ത് കൊണ്ടോ ആ കുഞ്ഞുങ്ങളെ തനിയെ നിർത്തിയിട്ടു പോകാൻ അഗ്നിവർദിന്റെ മനസ്സ് അനുവദിച്ചില്ല . തനിക്കു വേണ്ടപ്പെട്ട ആരുടേയോ അടുത്ത് നില്ക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി .തനിക്കു കണ്ടു പരിചയം ഉള്ള മുഖങ്ങൾ പോലെ . അയാളും അവരോടൊപ്പം കളിക്കാനായി കൂടി .പെട്ടന്ന് തന്നെ അവർ തമ്മിൽ കൂട്ടായി . മക്കൾ ആരുടേയോ ഒപ്പം തമാശകൾ പറഞ്ഞു കളിച്ചു ചിരിച്ചു നില്ക്കുന്നത് കണ്ട് കൊണ്ടാണ് ആദിയും നക്ഷയും അവിടേക്കു വരുന്നത് .പുറം തിരിഞ്ഞു നില്ക്കുന്നത് കാരണം മുഖം വെക്തമായി കണ്ടിരുന്നില്ല . “ആർഷ …ആദിതാ ……”എന്ന് നക്ഷ വിളിച്ചപ്പോൾ ആണ് മൂന്നാളും വർത്തമാനം നിർത്തി അങ്ങോട്ടേക്ക് നോക്കുന്നത് . തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടു നക്ഷ ഒന്ന് ഞെട്ടി . “അച്ഛാ ……..” “നെച്ചു മോളേ …….”അദ്ദേഹത്തിന്റെ സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞ ഇടറിയ വിളിയിൽ എന്ത് പറയണം എന്ന് അറിയാതെ അവൾ അവിടെ തന്നെ നിന്ന് പോയി .

“അപ്പൂപ്പന് അറിയോ ഞങ്ങളുടെ അമ്മയേ …….” “അമ്മയോ …….”നക്ഷയെയും മക്കളേയും മാറി മാറി നോക്കി കൊണ്ട് അത്ഭുതത്തോടെ ചോദിച്ചു . “നെച്ചു മോളേ …..ഈ കുഞ്ഞങ്ങൾ അപ്പോൾ ……..”എന്തോ പറയാൻ തുടങ്ങിയ അഗ്നിവർദിനെ അവൾ തടഞ്ഞു . “ഇതു എന്റെ മാത്രം മക്കൾ ആണ് .വേറെ ആരുടേയും അല്ലാ ……” “മോളേ ……..” “വേണ്ടാ അച്ഛാ ……..”ഒന്നും തന്നെ പറയാൻ കഴിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു . ആരയെയും നോക്കാതെ അവൾ കാറിലേക്ക് ഓടി .അവൾ പോകുന്നത് വിഷമതയോടെ അദ്ദേഹം നോക്കി നിന്നു . “എന്താണ് തങ്ങൾക്കു ചുറ്റും നടക്കുന്നത് എന്ന് മനസ്സിലാവാതെ രണ്ടാളും എല്ലാവരുടേയും മുഖത്തു നോക്കി നിന്നു . അഗ്നിവർദ് മെല്ലെ നടന്നു വന്നു അർഷിന്റയും ആദിതയുടെ അടുത്ത് മുട്ട് കുത്തി നിന്നും രണ്ടു പേരയും വാരി പുണർന്നു ചുംബനങ്ങൾ കൊണ്ട് മൂടി . സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുണ്ടായിരുന്നു . ഇതു എല്ലാം ഒരു ചെറു ചിരിയോടെ ആദി നോക്കി കൊണ്ട് നിന്നു . “സാർ …….”എന്ന് ഉള്ള ആദിലിന്റെ വിളി ആണ് അഗ്നിവർദിനെ കുഞ്ഞുങ്ങളിൽ നിന്നും അടർത്തി മാറ്റിയത് . “എന്താടോ ഞങ്ങൾക്കു മാത്രം ഇങ്ങനെ” “എല്ലാം ശെരി ആവും സാർ” അദേഹത്തിനെ സമാധാനിപ്പിച്ചു കോണ്ട് ആദി പറഞ്ഞു. കുഞ്ഞുങ്ങളുമായി നക്ഷയുടെ അടുത്തേക്ക് നടന്നു. അവർ പോകുന്നതും നോക്കി അയാൾ ഫോൺ എടുത്തു കാൾ ചെയ്തു “എഡോ ദൈവം നമ്മളെ കൈവിട്ടിട്ടു ഇല്ലടോ …..ഞാൻ കണ്ടടോ അവരെ രണ്ടു കുഞ്ഞു മാലാഖ കുഞ്ഞുങ്ങൾ .താൻ വിഷമിക്കണ്ടാ എല്ലാം ശെരി ആവും. ഇപ്പോൾ സമാദാനമായി ഇരിക്ക് .” എല്ലാവരുടേയും വർത്തമാനവും പ്രവൃത്തിയും വീക്ഷിച്ചു കൊണ്ട് ഒരാൾ അവിടെ മറഞ്ഞു നില്പുണ്ടായിരുന്നു . “മീനാക്ഷി പ്രേതിക്ഷകൾ എല്ലാം വെറുതെയാവും എന്നാണ് തോന്നുന്നത് നക്ഷ അവൾ തിരിച്ചു എത്തിയിട്ട് ഉണ്ട് രണ്ടു കുഞ്ഞുങ്ങളും ആയിട്ടു. ആദിലും ഒപ്പം ഉണ്ടായിരുന്നു .ആരുടെ കുട്ടികൾ ആണ് എന്ന് അറിയില്ല .എന്തായാലും ഇനി ഉള്ള കളികൾ തന്ത്രപൂർവം കളിച്ചില്ലെങ്കിൽ എല്ലാം നഷ്ടം ആയത് തന്നെ ” ഇത്രയും പറഞ്ഞ കൊണ്ട് കാൾ കട്ട് ആയി . “നക്ഷാ….. അവൾക്കു ഒരിക്കലും ഞാൻ എന്റെ ആദരവിനെ വിട്ടു കൊടുക്കില്ല .

ഇത്രയും നാളും ഞാൻ കാത്തിരുന്നത് തന്നെ എന്ന് എങ്കിലും അവൻ എല്ലാം മനസ്സിലാക്കി തിരിച്ചു വരും എന്ന പ്രതീക്ഷയിൽ തന്നെ ആണ് .ആർക്കും ഞാൻ അവനെ വിട്ടു കൊടുക്കില്ലാ ഭ്രാന്തിയെ പോലെ മീനാക്ഷി പറഞ്ഞു കൊണ്ട് ഇരുന്നു . സ്കൂളിലെ ഫോര്മാലിറ്റീസ് എല്ലാം തീർത്തു വീട്ടിലേക്കു തിരിച്ച നക്ഷയും ആദിയും യാത്രയിൽ ഉടനീളം ഒന്നും തന്നെ മിണ്ടിയിരുന്നില്ല .നക്ഷയുടെ മനസ്സ് വല്ലാതെ അസ്വസ്ഥം ആണ് എന്ന് ആദി അറിയുന്നുണ്ടായിരുന്നു . അവൻ നേരെ കാർ ബീച്ചിലേക്ക് ആണ് വിട്ടത് .മക്കളെ കളിക്കാൻ ആയി വിട്ടിട്ടു അവൻ നക്ഷയോടു സംസാരിക്കാൻ തന്നെ തീരുമാനിച്ചു .ഇനിയും വൈകിയാൽ ഒരിക്കലും ചേർത്ത് വെക്കാൻ പറ്റാത്ത അത്ര അകാലത്തിലേക്കു നക്ഷ പോകും എന്ന് തന്നെ അവനു മനസ്സിലായി. “ഉപ്പാടെ ചക്കിയും കുഞ്ഞനും പോയി കളിച്ചോ അമ്മയും ഉപ്പായും ഇവിടെ ഇരികാം”അടുത്ത് ഉള്ള ഒരു ബഞ്ച് ചൂണ്ടി കാണിച്ചു കൊണ്ട് അവൻ പറഞ്ഞു .രണ്ടു പേരും തല കുലുക്കി സമ്മതിച്ചു കൊണ്ട് കളിക്കാനായി പോയി . ആദി നക്ഷയുമായി നടന്നു ബെഞ്ചിൽ പോയി ഇരുന്നു . “പറയ്‌ ……..” “എന്ത് ……” “മനസ്സിൽ ഉള്ളത് എല്ലാം ……” അവൾ പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞു ” “ആദി ……..എടാ ……ഞാൻ ചെയ്തത് തെറ്റ് ആണോ …….” “എല്ലാം എന്ന് പറയാൻ പറ്റില്ല .ചിലതു …….” “ആദർവ് നല്ലവൻ ആണ് എന്ന് നീ വിശ്വസിക്കുന്നുണ്ടോ ……..അയാൾ എന്നെ ചതിക്കുക അല്ലായിരുന്നു എന്ന് ” “നീ ഒരാൾ പറയുന്നത് മാത്രം അല്ലേ കേട്ടുള്ളൂ നച്ചൂ…. .ആദർവിന്‌ എന്താ പറയാൻ ഉള്ളത് എന്ന് അനേഷിച്ചോ .അവനു എന്താണ് പറയാന്‍ ഉള്ളത് എന്ന അറിയാതെ എങ്ങനെ നമുക്ക് പറയാൻ പറ്റും അവൻ ചതിച്ചു എന്ന് ” “ലൈഫിൽ ഞാൻ വല്യ ഒരു പരാജയം ആയി എല്ലേ ആദി ……” “ഇനിയും തെറ്റുകൾ തിരുത്താൻ സമയം ഉണ്ടല്ലോ നെച്ചു .നീ മനസ്സ് വെച്ചാൽ മാത്രം .നിന്റെ കാര്യം മാത്രം അല്ല മക്കളുടെ കാര്യം കൂടി നീ ഓർക്കണം .അവർക്കും അവകാശം ഉണ്ട് അവരുടെ അച്ഛന്റെ സ്നേഹം കിട്ടാൻ ” “ഉം ……” “മൂളിയാല്‍ മാത്രം പോരാ എവിടെയാണ് തെറ്റ് പറ്റിയത് എന്ന് കണ്ടെത്തുക തന്നെ ചെയ്യണം .അതിനു എല്ലാവരോടും വഴക്ക് ഇടുന്ന കുറുമ്പി ആയ നെക്ഷയായി മാറിയേ പറ്റു .

അല്ലാതെ എല്ലാത്തിൽ നിന്ന് ഒളിച്ചോടുന്ന തൊട്ടതിനും പിടിച്ചതിനും കരയുന്ന നക്ഷക്കു ഒരിക്കലും പറ്റില്ല അത് ഒന്നും ചെയ്യാൻ ” “ഉം ……..” “തെറ്റാണു ചെയ്തത് എന്ന് അറിഞ്ഞാൽ തിരുത്തുക തന്നെ ചെയ്യണം. മനസ്സിലായോ എന്റെ മത്തങ്ങാ തലച്ചിക്കു ” “ഓഹ് ശെരി മാങ്ങാതലായാ “അവൾ ചിരിച്ചു കൊണ്ട് അവനോടായ് പറഞ്ഞു “അപ്പോൾ മിഷൻ അദർവാൻ അഗ്നിവർദ് ഇന്ന് മുതൽ തുടങ്ങുകയാണ് എല്ലേ …..” “ഉം ……..” രണ്ടു പേരും ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുനേറ്റു കുട്ടികൾക്കൊപ്പം കളിയ്ക്കാൻ ആയി കൂടി .അവരോടൊപ്പം ചിരിച്ചും കളിച്ചും അവളിലെ വിഷമങ്ങളും പ്രയാസങ്ങളും മറന്നു …..തുടരും…. 35 നാളെ പോസ്റ്റുന്നതായിരിക്കും…

ഹാർട്ട് ബീറ്റ്…: ഭാഗം 32

Share this story