തിരിച്ചു വരവ് : ഭാഗം 20

തിരിച്ചു വരവ് : ഭാഗം 20

എഴുത്തുകാരി: അശ്വതി കാർത്തിക

എനിക്കിപ്പോ നിന്നോട് വെറുപ്പാണ് തോന്നുന്നത്…. കരഞ്ഞു ബഹളം വെച്ച ഇനി അത് കൂട്ടാൻ നിൽക്കണ്ട…. ❣🌹❣🌹❣ അച്ഛാ…… #അച്ഛൻ :: മിഥു ആണെന്ന് തോന്നുന്നു… (അമ്മയോട് ) കിടന്നിട്ടില്ല പോന്നോളൂ….. മിഥുൻ അകത്തേക്ക് കയറി അച്ഛന്റെ ഒപ്പം കട്ടിലിലിരുന്നു… എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല അച്ഛാ…. നിങ്ങൾ ആരുമില്ലാതെ ഒറ്റക്ക് എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല….. എല്ലാവരും കൂടെ ഒരുമിച്ച് ഉണ്ടായാൽ ഉള്ള സന്തോഷം ഒന്നും ഒറ്റയ്ക്ക് താമസിക്കുമ്പോൾ കിട്ടില്ല ….. ആലോചിക്കുന്തോറും എനിക്ക് തലയ്ക്ക് വട്ടു പിടിക്കുകയാണ്…. പക്ഷേ സാരമില്ല അച്ഛന്റെ തീരുമാനം അതാണെങ്കിൽ ഞാൻ അങ്ങനെ തന്നെ ചെയ്യാം…. എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ….

മിഥുൻ തലക്ക് കൈയും കൊടുത്തു ഇരുന്നു…. അച്ഛനും അമ്മയ്ക്കും ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ മകൻ അനുഭവിക്കുന്ന മാനസിക സംഘർഷം…… പുറമേ അധികം സ്നേഹമൊന്നും കാണിച്ചില്ലെങ്കിലും ഉള്ളിനുള്ളിൽ അവൻ തങ്ങളെ പ്രാണനേക്കാൾ ഏറെ സ്നേഹിക്കുന്നുണ്ടെന്ന് അച്ഛനും അമ്മയ്ക്കും അറിയാം….. #അമ്മ ::: മിഥു….. മോനെ.. അച്ഛൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണ്…. അച്ഛനെ തെറ്റ് പറയാനും പറ്റില്ല ഇവിടെ നടന്ന സംഭവങ്ങൾ ഒക്കെ നീയും കണ്ടതല്ലേ…. ജാനി പാവം ആ കുട്ടി എന്തൊക്കെ അനുഭവിച്ചു നമ്മൾ കാരണം… അന്ന് നമ്മുടെയൊക്കെ മുമ്പിൽ തലകുനിച്ച് ദയനീയതയോടെ നോക്കുന്ന ആ കുഞ്ഞിന്റെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്….

അതുമാത്രമോ അവളുടെ അച്ഛനും അമ്മയും മരിച്ചിട്ട് പോലും നമ്മൾ കാര്യമായി സഹകരിക്കുക വല്ലതും ചെയ്തോ…. തീർത്തും ഒറ്റപ്പെട്ട ജീവിക്കുക അല്ലായിരുന്നോ അത്… പുറമെ കാണിക്കുന്നില്ല എങ്കിലും അതിന്റെ ഉള്ളിൽ ഇപ്പോഴും അതൊക്കെ ഉണ്ടാവും…. സ്നേഹത്തോടെ ഉള്ള പെരുമാറ്റം കൊണ്ട് മാത്രം അത്‌ മാറ്റാൻ പറ്റുക ഒള്ളൂ….. #മിഥുൻ ::: അച്ഛാ ഞാൻ എന്താണ് ചെയ്യേണ്ടത്…..അച്ഛൻ പറഞ്ഞോളൂ…. എന്തായാലും ഞാൻ അനുസരിക്കാം….. #അച്ഛൻ ::: നീ ഇങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നുമില്ല….. അച്ഛനു അറിയാലോ നിനക്ക് ഞങ്ങൾ ഒന്നും ഇല്ലാതെ പറ്റില്ല എന്ന്…..

അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാ നീ അത് അങ്ങ് വിട്ടു കളഞ്ഞേക്ക്….. പിന്നെ ഒരു കാര്യം കൂടി പറയാം… സീമ….. എത്രയൊക്കെ ആയാലും അവൾ ചെയ്തത് തെറ്റാണ്… തെറ്റ് ചെയ്യുന്നത് പോലെ തന്നെ തുല്യമാണ് അതിനെ സപ്പോർട്ട് ചെയ്തതും ചെയ്തത് മറച്ചു വച്ചതും…… അതുകൊണ്ട് അവളെ എനിക്ക് പഴയ പോലെ കാണാൻ പറ്റില്ല………. അത്‌ പോലെ ജാനി അവളെ എല്ലാവരും ചേർത്തു നിർത്തണം…. ഒറ്റപ്പെട്ടു പോയി എന്നൊരു തോന്നൽ ഇനി അവൾക്ക് ഉണ്ടാകരുത്…. #മിഥുൻ ::: ഞാൻ ജാനി യോടും ഗിരി യോടും സംസാരിച്ചിട്ട് ആണ് ഇങ്ങോട്ട് വന്നത്…. പിന്നെ സീമ ക് ഉള്ള ശിക്ഷ അത് ഞാൻ നാളെ കൊടുത്തോളാം….. നാളെ രാവിലെ കാണാം അച്ഛാ ന്നാ…. കിടന്നോളു…. ❣🌹❣🌹❣

രാവിലെ ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ചാണ് ഇരുന്നത്… #മിഥുൻ :::: എനിക്ക് എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട്…. ഇന്നലെ നടന്ന കാര്യങ്ങളൊക്കെ എല്ലാവരും അറിഞ്ഞല്ലോ… ദേവനെ നമ്മൾ ഇവിടെ നിന്ന് പുറത്താക്കുകയും ചെയ്തു…. എന്നോട് ഇവിടെ നിന്ന് മാറണം എന്ന് അച്ഛൻ പറഞ്ഞെങ്കിലും അത് സീമക്ക് ഉള്ള ശിക്ഷ ആവില്ല…. എനിക്ക് മാത്രമുള്ള ശിക്ഷ ആവും…. കാരണം എനിക്ക് എന്റെ കുടുംബം അത്രയും പ്രിയപ്പെട്ടത് ആണ്…. നിങ്ങൾ എല്ലാരും ഉണ്ടെങ്കിലേ ഞാനും ഒള്ളൂ…. ഞാനും തെറ്റ് ചെയ്തിട്ടുണ്ട് ഇവിടെ ഇരിക്കുന്ന നമ്മളോരോരുത്തരും തെറ്റുകാരാണ്…. അതിലും ഒക്കെ പൊറുക്കാൻ പറ്റാത്ത ചെയ്തത് എന്റെ ഭാര്യയും അവളുടെ ചേട്ടനും കൂടിയാണ്….

എന്റെ ഭാര്യ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ഞാൻ ഇവിടെ പറയാൻ പോണെ….. ഇതിൽ വേറെ ആരും അഭിപ്രായം പറയേണ്ട കാര്യമില്ല എന്റെ തീരുമാനമാണ്…. ഒന്ന്….. എന്റെ ഒരു കാര്യത്തിലും ഇടപെടാൻ സീമക്ക് അവകാശം ഉണ്ടാവില്ല….. മക്കളുടെ കാര്യം നോക്കാം അതൊന്നും വേണ്ട എന്ന് ഞാൻ പറയുന്നില്ല അവർക്ക് ഈ പ്രായത്തിൽ ഒരു അമ്മയുടെ സാമീപ്യം ആവശ്യമാണ്…. രണ്ട്….. കെട്ടിലമ്മ ചമഞ്ഞ് ഇരുന്ന് നാലുനേരം മൃഷ്ടാന്നം ഭോജനം നടത്തിപ്പോന്നിരുന്ന പരിപാടി ഇന്നത്തോടെ നിർത്തി ക്കോണം….. ശാന്ത ചേച്ചി ഇനി പുറം പണി മാത്രം ചെയ്താൽ മതി…… അടുക്കള പണിയും വീട് തുടക്കലും ഒക്കെ സീമ ചെയ്തോളും……

മൂന്ന്……മക്കളുടെ അല്ലാതെ ഇവിടെ വേറൊരാളും കാര്യത്തിൽ അഭിപ്രായം പറയാനോ അതിൽ ഇടപെടാനോ സീമയ്ക്ക് ഇന്നുമുതൽ അവകാശം ഉണ്ടാവില്ല….. നാല്…..കുടുംബത്തിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയോ അങ്ങനെ ഒന്നും ഇനി വേണ്ടാ….. ഇതൊന്നും താൽപര്യമില്ലെങ്കിൽ ഈ നിമിഷം നിനക്ക് ഇവിടെ നിന്നും ഇറങ്ങി പോകാം…… തിരിച്ചുവിളിക്കാൻ ഞാനോ ഈ വീട്ടിൽ നിന്ന് ആരെങ്കിലും വരും എന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്…… പിന്നെ അവസാനം ഒരു കാര്യം കൂടി… നീ തെറ്റ് ചെയ്തത് പ്രധാനമായും രണ്ടു പേരോടാണ്….. കാർത്തിയോടും…. ജാനിയോടും…. രണ്ടാളോടും എല്ലാവരുടെയും മുൻപിൽ വച്ച് മാപ്പുപറയണം…..

സമ്മതം ആണെങ്കിൽ ഇവിടെ നിൽക്കാം….. അമ്മ എന്തോ പറയാൻ വന്നെങ്കിലും കൈയുയർത്തി വേണ്ട എന്ന് പറഞ്ഞു മിഥുൻ…. സീമ ഒന്നും പറഞ്ഞില്ല…… എനിക്ക് സമ്മതം ആണ്…. കാർത്തിയുടെ അടുത്ത് ചെന്ന്….. നീ എന്നോട് ക്ഷമിക്കണം…. അന്ന് അങ്ങനെ പറ്റി പോയി….. #കാർത്തി ::: എനിക്ക് ആരുടേം മാപ്പും വേണ്ടാ ഒന്നും വേണ്ടാ… എന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും മുൻപിൽ ഞാൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞല്ലോ അതു തന്നെ ധാരാളം…. അതും പറഞ്ഞ് അവൻ അവരെ ആരെയും നോക്കാതെ മുറിക്കകത്തേക്ക് കയറി പോയി.. #ഗിരി ::: അത് തന്നെ എനിക്കും പറയാനുള്ളത് ഇവിടെ എല്ലാവർക്കും സത്യാവസ്ഥ ബോധ്യം ആയി ഇനി മാപ്പ് എന്ന ഒരു നാടകം ആയിട്ട് വരണ്ട….

ഗിരി ജാനിയേം കൂട്ടി റൂമിലേക്ക്‌ പോയി…. എല്ലാവരും പോയിട്ടും സീമ അവിടെ തന്നെ നിന്നു… ഇങ്ങനെ ഒരു നീക്കം അവളും പ്രതീക്ഷിചില്ല… ഇവിടെ നിന്നും ഇറങ്ങി പോയാൽ സ്വന്തം വീട്ടിൽ തന്നെ കേറ്റുമോ എന്ന് ഉറപ്പില്ല… എല്ലാം സഹിച്ച് ഇവിടെ തന്നെ നിൽക്കുകയേ നിവൃത്തിയുള്ളൂ….. ❣❣❣❣❣❣ പറമ്പിലൊക്കെ ഒന്ന് നടക്കാൻ ഇറങ്ങിയതാണ് കാർത്തി…. അന്നത്തെ സംഭവത്തിനുശേഷം ഇടയ്ക്ക് വല്ലപ്പോഴുമേ വരാറുള്ളൂ…. കുറെ നാൾ കൂടിയാണ് ഇങ്ങനെ വീട്ടിൽ നിൽക്കുന്നത്….. പുറകിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ടപ്പോഴാണ് നോക്കിയത്…. #കാർത്തി :::: ഗിരിയേട്ടനോ…. ഞാൻ പെട്ടന്ന് പേടിച്ചു…….. തുടരും

തിരിച്ചു വരവ് : ഭാഗം 19

Share this story