ആദിശൈലം: ഭാഗം 47

ആദിശൈലം: ഭാഗം 47

എഴുത്തുകാരി: നിരഞ്ജന R.N

എന്താ ആഷി…………. ആഷിയുടെ നിലവിളികേട്ട് അവിടേക്ക് സുമിത്രയും നന്ദിനിയും വന്നപ്പോൾ കാണുന്നത്, ദേവുവിനെ താങ്ങിപിടിച്ചിരിക്കുന്ന രുദ്രനെയാണ്…… !!!!! അവളുടെ കണ്ണുകൾ അവന്റെ മുഖത്താണ് !!!!! എന്റെ നന്ദേച്ചി.., ദേ നോക്കിക്കേ, സിനിമയിലൊക്കെ കാണുന്നതുപോലെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് 🤩…. ആഷി, തന്റെ പിറകിലായി നിൽക്കുന്ന നന്ദയോടും ശ്രീയോടുമായി പറഞ്ഞതും രണ്ടാളുടെയും മുഖത്ത് കുസൃതിനിറഞ്ഞ ചിരിവിടർന്നു… ഇതേ ഭാവം രുദ്രന് പിന്നിൽ നിൽക്കുന്ന മൂന്നെണ്ണത്തിലുമുണ്ടായി,, അതിൽ അത്ഭുതമൊന്നുമില്ലല്ലോ 😜……….

എന്തോ രുദ്രനും ദേവുവും തമ്മിൽ നല്ല മാച്ച് ആണെന്നവർക്കും തോന്നിത്തുടങ്ങിയിരുന്നു … അയ്യോ, എന്താ മോനെ …… നന്ദിനിയുടെ ശബ്ദം കേട്ടതും രുദ്രൻ പെട്ടെന്ന് എല്ലാരേയും നോക്കി… തന്നെ ഒരുതരം പതർച്ചയോടെ നോക്കിനിൽക്കുന്നവരെ കണ്ടതും അവനെന്തോ ഒരു ചമ്മൽ തോന്നി,, അവനറിയാതെ തന്നെ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽനിന്ന് അയഞ്ഞു……….. ന്റമ്മോ.. !!! പാവം ദേവു……,, ഒരു ചെക്കന്റെ മുഖത്തേക്ക് അന്തസായി വായിനോക്കിനിന്നപ്പോൾ അറിഞ്ഞില്ല ഇങ്ങനെയൊരു പണി കിട്ടുമെന്ന്……… താഴേക്ക് നടുവുമിടിച്ച് വീഴാൻ ആഹാ എന്താ രസം… 😜 ദേവു……… പുറത്തുനിന്നിരുന്ന അലോക് ഓടിവന്ന് അവളെ പിടിച്ചെഴുന്നേല്പിച്ചു,,, പക്ഷെ അവളുടെ കണ്ണുകൾ തേടിയത് അവന്റെ മുഖത്തെ ഭാവങ്ങളെ അറിയാനായിരുന്നു…. എന്തോ അതിൽ കാര്യമായ വിജയം അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല…. !!!!

ആഹാ, മക്കളൊക്കെ വന്നോ………. അയോഗ്, ചടങ്ങുകളൊക്കെ കഴിഞ്ഞോ മോനെ… !!! വിശ്വനും ദേവനും അപോഴാണ് അവിടേക്കെത്തുന്നത്.. അയോഗിനെ കണ്ടതും കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങി…. മ്മ് കഴിഞ്ഞു അച്ഛാ…..എല്ലാം പെട്ടെന്ന് തന്നെ നടത്തി,,, അങ്ങെനെ അനാഥരുടെ ഇടയിലേക്ക് എന്റെ പേരും കൂടി…. സ്വന്തമെന്ന് പറയാൻ ആരാരുമില്ലാത്തവൻ…. !!!! പുഞ്ചിരിതൂകിയ മുഖം പയ്യെ താണു……. അത് പറയുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞിരുന്നു, നീർക്കണങ്ങളോടെ അവയുടെ നോട്ടം ചെന്നത്തിയത് ശ്രീയ്ക്ക് മുന്നിൽ നിൽക്കുന്ന ആഷിയിലേക്കായിരുന്നു……… അവന്റെ ആ വാക്കുകൾ ആഷിയുടേതുപോലെ ശ്രീയുടെ ഹൃദയവും കീറിമുറിച്ചിരുന്നു…….

ഒരിക്കലും അയോഗിനെ ഒരന്യനായി അവള് കണ്ടിട്ടില്ല… തന്റെ കൂടെപ്പിറപ്പായിരുന്നു എന്നുമവൻ…. !!!! മതി.. മതി,ഇനി ഈ അനാഥൻ കൂടുതൽ പറയേണ്ട… ഇന്നത്തേ കോട്ട കഴിഞ്ഞു.. ഇനി വാ തുറന്നാൽ അകത്തിരിക്കുന്ന മടലിന്റെ ചൂട് പൊന്നുമോന്റെ പുറം അറിയും…………. രുദ്രന്റെ ശബ്ദമൊന്ന് കനത്തു… ഇഷ്ടമില്ലാത്തത് പറഞ്ഞതിന്റെ അമർഷം എല്ലാരുടെയും മുഖത്ത് പ്രതിഫലിച്ചു….. അയോഗ് എന്തോ പറയാൻ തുടങ്ങും മുൻപേ രുദ്രന്റെ കൈ അയോഗിന്റെ തോളിൽ വീണിരുന്നു…. അങ്ങെനെതന്നെ മോനെ ,,,, അനാഥൻ പോലും… അപ്പോ പിന്നെ ഞങ്ങളൊക്കെയാരാ????? എനിക്കെന്നും എന്റെ മൂത്തമോനാ നീ… അങ്ങെനെയെ ഞാൻ കണ്ടിട്ടുള്ളൂ…….

അയോഗിനരികിലേക്ക് ചെന്ന് അവന്റെ നീളൻമുടികളിലൂടെ വിരലുകളാഴ്ത്തികൊണ്ട് നന്ദിനി പറഞ്ഞതും അവൻ ആ മാറിലേക്ക് ചാഞ്ഞു….. അത്രനേരം അടക്കിവെച്ചിരുന്ന വേദനകളെല്ലാം ആ മാതൃചൂടിൽ ലയിപ്പിച്ചില്ലാതാക്കി അവൻ…. !!! ടാ ജോയ്… നിന്നെ കാണാൻ പോലുമില്ലല്ലോടാ ചെക്കാ… വലിയ പോലീസ്കാരനായപ്പോൾ എന്നെ നീ മറന്നോ??? എല്ലാരേയും നോക്കി പല്ലിളിച്ചുകൊണ്ടിരുന്ന ജോയിച്ചനെ കൂർപ്പിച്ചുനോക്കികൊണ്ട് സുമിത്ര പറഞ്ഞു…… ആ സെന്റിഅറ്റ്മോസ്ഫിയർ ഒന്ന് മാറ്റിപിടിക്കാൻ സുമിത്ര കണ്ടുപിടിച്ച വഴിയായിരുന്നു ജോയിച്ചൻ !!! എന്നതാ എന്റെ അമ്മക്കുട്ടി….. ഈ നിൽക്കുന്നവൻ മറന്നാലും ഞാനെന്റെ ചെല്ലക്കുട്ടിയെ മറക്കുവോ??? ഇതെന്റെ മുത്തല്ലേ? 😘

അലോകിനെ നോക്കി കൊഞ്ഞനംകുത്തി, സുമിത്രയുടെ താടിയിൽ പിടിച്ച് കൊച്ചുകുഞ്ഞിനെപോലെ ജോയിച്ചൻ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ അയോഗിന്റെ ചുണ്ടിൽ ചിരിപൊട്ടി…. പതിയെ അത് മറ്റുള്ളവരിലേക്കും പടർന്നു………….. ഈ സമയമത്രയും കണ്ണുകൾ കൊണ്ട് ഒളിച്ചുകളി നടത്തുന്ന നമ്മുടെ അലോക് -ശ്രാവണി കപ്പിൾസിനെ നന്ദ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു…….. ശ്രാവണിയുടെ മുഖത്തെ കുസൃതി നന്ദയിൽ സന്തോഷം ഉണ്ടാക്കി… വാമിക എല്ലാമർത്ഥത്തിലും ശ്രാവണിയായി എന്നതിനോടൊപ്പം അവൾക്കൊരിക്കലും അലോകിനെ ഉപേക്ഷിക്കാനാകില്ല എന്നസത്യം കൂടി നന്ദയ്ക്ക് മനസ്സിലായി……

പതിയെ ആ സാഡ് അന്തരീക്ഷം മാറിതുടങ്ങി…ചളികൾ പരസ്പരം വാരിയെറിഞ്ഞുകൊണ്ടവർ പഴയ മൂഡിലേക്ക് വന്നു…………. എന്തോ എല്ലാവരുടെയും സ്നേഹസംഭാഷണത്തിനിടയ്ക്ക് താനൊരു അധികപറ്റായതുപോലെ രുദ്രന് തോന്നി, അതുകൊണ്ടാകാം ഒരു ഫോൺകാൾ എന്ന് കള്ളം പറഞ്ഞ് അവൻ പതിയെ അവിടെനിന്നും പുറത്തേക്കിറങ്ങിയത് …,,, നേരെ പോയത് ഗാർഡനിലേക്കാണ്…..,,,, പക്ഷെ, പാവം അറിഞ്ഞില്ല, തനിക്ക് പിന്നാലെ ഈ ജീവിതകാലം മുഴുവൻ പിന്തുടരാനായി കൊതിച്ച ആ കണ്ണുകളുമുണ്ടെന്ന് ……..!! സാധി……. ഇന്നെന്തോ ഞാൻ വല്ലാതെ ഒറ്റപ്പെട്ടതുപോലെ തോന്നുന്നു പെണ്ണെ……നമ്മുടെ ആമി എത്ര ഭാഗ്യവതിയാ,,,,, അവളെ പൊന്നുപോലെ നോക്കുന്ന രണ്ട് കുടുംബം… !!

ജീവന്റെ പാതിയായി കാണുന്ന പ്രണയം…. !!!!!!ഒരിക്കൽ ഇല്ലാതായ ജീവിതം നമ്മുടെ ആമിയ്ക്ക് തിരികെക്കിട്ടിയത് കാണുമ്പോൾ സന്തോഷായി മോളെ…….. നമ്മുടെ കുട്ടി ഇപ്പോൾ ഹാപ്പിയാ……. ആ കണ്ണുകളിലെ സന്തോഷം കാണുമ്പോൾ എന്റെ മനസ്സും നിറഞ്ഞു…,, ഈ രുദ്രൻ ഇത്രനാളും ജീവിച്ചതിന്റെ ലക്ഷ്യം ഏകദേശം പൂർത്തിയായി………………. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയതോടൊപ്പം ശബ്ദവും പതറിയിരുന്നു…… അയോഗ് പറഞ്ഞതുപോലെ താനുമൊരു അനാഥനാണല്ലോ എന്ന ചിന്തയും അവന്റെ ആ കണ്ണീരിൽ ചാലിച്ചിരുന്നു…….. സാധി….. എന്തോ നിന്റെ സാന്നിധ്യം ഞാൻ കൊതിച്ചുപോകുവാ പെണ്ണെ… കാലമിത്രആയിട്ടും നിന്നോടുള്ള എന്റെ പ്രണയം ഓരോനിമിഷവും എന്നെത്തന്നെ ഭ്രാന്ത് പിടിപ്പിക്കുവാ…….നീ എന്നിൽ നിന്നകലില്ല പെണ്ണെ ഒരിക്കലും……

ഈ രുദ്രന്റെ ജന്മങ്ങൾക്ക് ഏക അവകാശിയെയുള്ളൂ എന്നും, എന്റെ മാത്രം സാധി………… ഇനിയൊരു ജന്മമുണ്ടെങ്കിൽ വിട്ടുകൊടുക്കില്ല ഞാനൊരു വിധിയ്ക്കും നിന്നെ… !!!!!അടക്കിപിടിക്കും എന്റെ നെഞ്ചോട് ചേർത്ത്, ദാ,, ഇതുപോലെ… ഗാർഡനിൽ പൂത്തുനിന്ന ചുവന്നപനിനീർപ്പൂവിനെ തന്റെ കൈകളോട് ചേർത്ത് നെഞ്ചോടടക്കിപിടിച്ചുകൊണ്ട് രുദ്രൻ പറഞ്ഞു….. സാധിക…. അറിയില്ല പെണ്ണെ നിന്നെ എത്രത്തോളം ഞാൻ സ്‌നേഹിക്കുന്നുണ്ടെന്ന്… !!!നിനക്കായ്‌ മാത്രം ജന്മമെടുത്തവനാണ് ഞാൻ….,,, എന്നിലെ രുദ്രൻ ഉണർന്നത് നിനക്കായ്‌ മാത്രമായിരുന്നു….. ഇന്ന് ഈ ലോകത്ത് ഞാനേറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നതും നിന്നെയാ മോളെ….. യെസ്,.. ഐ ലവ് യൂ…

ഐ ആൻഡ് ഐ റിയലി മിസ്സ്‌ യൂ മൈ ജാൻ.. 💖 മൃദുലമായിരുന്നു അവന്റെ സ്വരം അവനിലെ പ്രണയംപോലെ……….. ആകാശത്തേക്ക് നോക്കി നിൽക്കുന്ന അവനിൽ നിന്ന് വീണ വാക്കുകൾ ദേവുവിൽ ഒരേനിമിഷം ഉണ്ടാക്കിയത് വിഭിന്നഭാവങ്ങളായിരുന്നു…… ഒരു മനുഷ്യന് ഒരാളെ എത്രത്തോളം പ്രണയിക്കാനാകുമെന്നതിന്റെ നിർ വചനമാണ് രുദ്രനെന്നോർക്കും തോറും അവളിൽ അവനോടുള്ള പ്രണയം തീവ്രമായി…, അതോടൊപ്പം അവന്റെ വേദനയിൽ സ്വയം അവളും വേദനിക്കാനും തുടങ്ങി…. ഇത്രയും പ്രണയിക്കുന്ന അവനിൽ നിന്ന് അവന്റെ പ്രണയത്തെ തട്ടിപ്പറിച്ച വിധിയോടും ആ ദൈവത്തോട് പോലും അവൾക്ക് വിരോധം തോന്നി………………………

അവന്റെ വേദന കാണുംതോറും ആ മുഖം കൈകുമ്പിളെടുത്ത് ആ നെറുകയിൽ ഒരമ്മയുടെ വാത്സല്യത്തിന്റെ, പ്രണയിനിയുടെ പ്രണയത്തിന്റെ ചുടുനിശ്വാസത്തോടെയുള്ള ചുണ്ടുകൾ ചേർക്കാൻ ആ മനം വെമ്പൽപൂണ്ടു…….. ഹലോ…… ഉള്ളിലെ വികാരങ്ങൾക്കെല്ലാം വിലങ്ങിട്ടുകൊണ്ടവൾ അവന്റെ അടുക്കലേക്ക് നീങ്ങി………. എന്താ മാഷേ? പൂവിനോടൊക്കെ ഒരു കിന്നാരം????? അവൻ പറഞ്ഞത് കേട്ടിട്ടും കേട്ടില്ല എന്ന ഭാവം തുടർന്നുകൊണ്ടവൾ ചോദിച്ചു…. ഒന്നുമില്ല……… നിറഞ്ഞുവന്ന കണ്ണുകൾ അവൾ കാണാതെ തുടച്ച് അവൻ പിന്തിരിഞ്ഞുപോകാനൊരുങ്ങി…….. ഓ, വലിയ പോലീസുകാരന്റെ ജാഡയാണല്ലേ.. !!!ആയ്കോട്ടെ…………… ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവൾ പറഞ്ഞത് കേട്ട് അവനൊന്ന് നിന്നു…. എനിക്കൊരു ജാഡയുമില്ല…. !!! പിന്നെന്താ എന്നോട് മിണ്ടിയാൽ…. !!!

ഒന്നുല്ലേലും ഞാൻ ശ്രീ ചേച്ചിയുടെ അനിയത്തിഅല്ലെ?? സർവ്വോപരി ഒരു പാവം കൊച്ച്.. !!എന്നോട് മിണ്ടിയാൽ നിങ്ങളുടെ തലമുടി കൊഴിഞ്ഞുപോകുവോ…????? ഇടതൂർന്ന അവന്റെ മുടിയിഴകളിലേക്ക് നോക്കി അവൾ പറഞ്ഞതുകേട്ട് അവൻ വാ പൊളിച്ചു…. !!! നിനക്കെന്താ കൊച്ചേ കുഴപ്പം??? ആദ്യം ദേഹത്തോട്ട് ഒരു ബെല്ലും ബ്രേക്കുമില്ലാതെ വന്നുവീണു… ഇപ്പോൾ ദേ ഓരോന്ന് പറഞ്ഞ് പറഞ്ഞ് തലേലൊട്ടും…. നിന്റെ ഉദ്ദേശ്യമെന്താഡീ???? അല്പം ഗൗരവത്തോടെ മീശപിരിച്ചുകൊണ്ട് അവൻ അവൾക്കടുത്തേക്ക് നടന്നു….. ഉദ്ദേശ്യം ആ ഹൃദയത്തിൽ കേറാനാ..അത് മാത്രം നടക്കുന്നില്ലല്ലോ ഭഗവാനെ… !!!! ദേവു ചെറുതായിയൊന്ന് ആതമഗതിച്ചു….. എന്തോന്ന്… എന്തോന്ന്…. !! എന്റമ്മോ ഒന്നുല്ല !!!

കണ്ണേട്ടൻ തിരക്കുന്നു എന്ന് പറയാൻ വന്ന എന്നെ വേണം പറയാൻ… !!ഹോ… അവനെ നോക്കി മുഖം കൂർപ്പിച്ച് കപടദേഷ്യവും കാട്ടി ചവിട്ടിതുള്ളികൊണ്ടവൾ അകത്തേക്ക് പോയി…… ഇതെന്ത് സാധനം 🙄🤔…!!!! വേറൊന്നുമല്ലിത്,, രുദ്രന്റെ തലയിൽ തോന്നിയ ചിന്തയാണ് സൂർത്തുക്കളെ .. !!!…… കേട്ടറിവ് മാത്രമേയുള്ളൂ എനിക്ക്… പക്ഷെ ആ കണ്ണുകളിൽ നിറയുന്ന പ്രണയം എന്നെ ബോധ്യപ്പെടുത്തുന്നുണ്ട് എത്രത്തോളം ആ മനസ്സിൽ ചേച്ചിയ്ക്ക് സ്ഥാനമുണ്ടെന്ന് .. !!എത്രത്തോളം നിങ്ങൾ പ്രണയിച്ചിരുന്നുവെന്ന്…. !!!! ദൈവം പോലും അസൂയപ്പെടുന്ന ഒരു ബന്ധമാണ് നിങ്ങളുടേത്..,, അതുകൊണ്ട് തന്നെ , രുദ്രേട്ടൻ പറഞ്ഞതുപോലെ ഇനിയുള്ള ജന്മങ്ങളിലെല്ലാം കൊതിച്ചുപോയ ആ ജീവിതം നിങ്ങൾക്കുണ്ടാകും…….ആ ദൈവം ഉണ്ടാക്കും…………………………..

എന്റെ ശ്രീ ചേച്ചിയുടെ സ്ഥാനമാണ് സാധികചേച്ചിയ്ക്കും…. ഒരു ചേച്ചിയോടെന്നപോലെ ചോദിക്കുവാ… തന്നൂടെ ഈ ജന്മം എനിക്ക് ആ പാതിജീവനെ !!!!അടുത്ത ജന്മം തിരികെ തന്നോളാം ഞാൻ……..ഒരിക്കലും പിന്നെഅവകാശം പറഞ്ഞ്‌ വരില്ല…. അത്രത്തോളം ആ മനുഷ്യൻ എന്നിൽ അലിഞ്ഞുചേർന്നുപോയി………. !!!……………… രുദ്രന്റെ അരികിൽ നിന്നവൾ നേരെ പോയത് റൂമിൽ ചുവരിന്മേൽ പതിപ്പിച്ച സധികയുടെ ചിത്രത്തിനരികിലേക്കായിരുന്നു……. ആ ചിത്രത്തിന് ജീവനുള്ളതുപോലെ അവൾക്ക് തോന്നി,,,, അവന്റെ പ്രണയത്താൽ വിരചിതമായ ആ ചിത്രം നോക്കി അവൾ തുടർന്നു, അപ്പോഴൊക്കെ വിരലുകളാൽ അവൾ ആ ചിത്രത്തിലൂടെ സഞ്ചരിക്കുകയായിരുന്നു……………….

ഇഷ്ടപ്പെട്ടുപോയി ചേച്ചി……പറിച്ചെറിയാൻ കഴിയാത്തവിധം ഹൃദയത്തിൽ ചേർന്നുപോയി…… തന്നൂടെ ഈ ജന്മം മാത്രം എനിക്കായ്….???? ആ സ്വരം ആർദ്രമായി……,,,ഒരുതരം ദയനീയതയോടെ അവൾ aa ചിത്രത്തിലേക്ക് നോക്കി………. കരഞ്ഞുകലങ്ങിയ ആ മിഴികൾക്ക് സാന്ത്വനമായി, അവളുടെ ചോദ്യത്തിനുള്ള ഉത്തരമായി, ഒരു തണുത്ത കാറ്റ് ചന്ദനഗന്ധവും പേറി അവളെ തലോടി കടന്നുപോയി……………. അത് തിരിച്ചറിഞ്ഞുവെന്നതുപോലെ ആ ചുണ്ടിൽ നന്ദിയും നാണവും നിറഞ്ഞ ഒരു പുഞ്ചിരി വിടർന്നു…… ഇതേസമയം ഹാളിൽ എല്ലാവരും കൂടിയിരിക്കുവാണ്….. ശ്രീ വന്നവർക്കും കൂടി ചായ എടുക്കാൻ പോയസമയം കൊണ്ട് മൂവരും ഫ്രഷ് ആയിവന്നു……………

രുദ്രാ, ഞങ്ങൾ ശ്രീയെ കൊണ്ടുപോകാൻ കൂടി വന്നതാ….. അവള് പറയുന്നേ നിന്റെ അഭിപ്രായം അറിഞ്ഞിട്ടേ അവൾ വരുള്ളൂ എന്നാ…… ഇതിനോടകം തന്നെ രുദ്രനും ആദിശൈലത്തിലെയും മാധവത്തിലേയും അംഗമായി കഴിഞ്ഞിരുന്നു…. അതിനെന്തിനാ അങ്കിൾ, എന്റെ അഭിപ്രായം??? നിങ്ങളുടെ മകളല്ലേ അവൾ??? അവൾ താമസിക്കേണ്ടത് നിങ്ങളുടെയൊപ്പമല്ലേ????? അവന്റെ മറുപടി അത് എല്ലാർക്കും അവനോടുള്ള മതിപ്പ് കൂടി………. അന്നുച്ചയ്ക്ക് പെണ്ണുങ്ങൾ എല്ലാം കൂടി ചേർന്ന് ഊണൊരുക്കി…….അപ്പോഴൊക്കെ അവിടെയൊക്കെ തന്നെ ചുറ്റിപറ്റി നമ്മുടെ അലോകുമുണ്ടായിരുന്നു,,,ശ്രീയാണേൽ പാവത്തിനെ കണ്ടഭാവം പോലും നടിക്കുന്നില്ല……….

ഊണ് കഴിച്ച് അധികം വൈകാതെ തന്നെ അവരവിടെ നിന്നുമിറങ്ങി,, പോകും വഴി ആശുപത്രിയിൽ മായയെയും കുഞ്ഞിനേയും കാണാൻ കയറണമെന്നുള്ളതുകൊണ്ട് ഉച്ചകഴിഞ്ഞതും അവർ അവിടുന്ന് തിരിച്ചു….. ആൺസെറ്റുകൾ പിന്നീട് വന്ന് കണ്ടുകൊള്ളാം എന്ന് പറഞ്ഞതുകൊണ്ട് മുതിർന്നവരും സ്ത്രീകളും മാത്രം പോയി…………. അഖിലിനെ പോലെ തക്കുടുതന്നെയായിരുന്നു വാവയും….. !!! കണ്ണ് പക്ഷെ ജാൻവിയുടെയാണ്…,……………ശ്രീയെ കണ്ടതും അവർക്കെല്ലാം സന്തോഷമായി…. അതുവരെ കുഞ്ഞിന്റെ പിന്നാലെനിന്ന് മാറാതിരുന്ന ജാൻവി പോകുംവരെ ശ്രാവണിയുടെ പിറകെയായിരുന്നു…….രാത്രിയോടടുത്തതും അവരവിടുന്ന് യാത്രപറഞ്ഞിറങ്ങി,, ദേവുവിനെ അവളുടെ വീട്ടിലാക്കിയിട്ട് ബാക്കിയുള്ളവരെല്ലാം ആദിശൈലത്തിലേക്ക് പുറപ്പെട്ടു…..

അല്ലു,, ശ്രീ…. അവള്………. രുദ്രന് അലോകിനോട് എന്ത് പറയണമെന്നറിയില്ലായിരുന്നു………. ഹേയ്,,, നീ എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് വേണ്ടാ രുദ്രാ…. ശ്രാവണി,, ആ മനസ്സ് എനിക്കറിയാം…. അതിനൊരിക്കലും എന്നെ വെറുക്കാൻ കഴിയില്ല… പിന്നെ ഈ കാണിക്കുന്ന അവഗണന, അത്.. അത് ഞാൻ അർഹിക്കുന്നതല്ലേടാ??????? എന്തിനുമുള്ള മരുന്നാ സ്നേഹം… അതുകൊണ്ട് മാറ്റാൻ കഴിയാത്തതായി ഒന്നുമില്ല ഈ ലോകത്ത്…. പക്ഷെ,, ആ സ്നേഹം കൊണ്ടുണ്ടാകുന്ന മുറിവുകളുണ്ടല്ലോ,,, അത് മായ്ക്കാൻ ഈ ലോകത്ത് മറ്റൊന്നിനുമാവില്ല…. !!!! ഞാൻ ആ ഹൃദയമാണ് തകർത്തത്………. അത് നേരെയാകാൻ സമയം വേണം…..

ആ സമയത്തിന് മുൻപേ എന്നിലേക്കടുക്കാതിരിക്കാൻ പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്…….. ചെറു പുഞ്ചിരിയാലേ മോതിരവിരലിൽ അവളുടെ പ്രണയസമ്മാനമായ മോതിരത്തിലേക്ക് നോക്കിയവൻ പറഞ്ഞു………… ഓഓഓ,, വന്ന് വന്ന് സാഹിത്യത്തിലാ പിടി…. നമ്മളെ വിട്ടേര് അണ്ണാച്ചി…… !! കൈകൾകൂപ്പി കൊണ്ട് ജോയിച്ചൻ അല്ലുവിന് നേരെ തിരിഞ്ഞു…………… ടാ അലവലാതി,,,, വിട്ടേച്ചുപോയ പെണ്ണിനേയും ആലോചിച്ച് കള്ളുംകുടിച്ചുനടക്കുന്ന നീയാണോടാ എന്നോട് പറയുന്നേ,, കള്ള നസ്രാണി……………. ചൊറിയാൻ വന്ന ജോയിച്ചനെ അലോക് മാന്തിവിട്ടു…….. നീ പോടാ……. ഇട്ടേച്ചുപോകാനും വേണമെടാ ഒരു ഭാഗ്യം….. അല്ലാതെ… ഇതുപോലെ,, അയ്യേ…. 🤣

ഉരുളയ്ക്കുപ്പേരിപോലെ ജോയിച്ചന്റെ മറുപടി കൂടിയായപ്പോൾ രംഗം കൊടുമ്പിരികൊണ്ടു….. തുടങ്ങി, രണ്ടും കൂടി…….. അയോഗ് രണ്ടിന്റെയും പുറത്താഞ്ഞോന്നടിച്ചതും മൂന്നും കൂടി അവനെ തറപ്പിച്ചുനോക്കി…. പിന്നീടവിടെയൊരു ജഗപൊഗ കലഹമായിരുന്നു…. !!!!ഒടുവിൽ തളർന്ന് നാലും നിലത്തേക്ക് വീണു…….. നിലത്ത് കിടക്കുന്ന രുദ്രന്റെ കാലിന്റെ ഭാഗത്തായി അയോഗും അവന്റെ വയറിൽ തലവച്ചുകൊണ്ട് ജോയും രുദ്രന്റെ ഇടത് ഭാഗത്തായി അലോകും തളർന്നു കിടന്നു…….. രക്തബന്ധം കൊണ്ടല്ലാതെ കർമബന്ധം കൊണ്ട് കൂടെപ്പിറപ്പുകളായ ഈ സൗഹൃദത്തെ നെഞ്ചോട് ചേർത്തുകൊണ്ട് മെല്ലെയവർ കണ്ണുകളടച്ചു….

ഇതേ സമയം, അയോഗിന്റെ അവഗണനയാൽ നെഞ്ച് നീറിനിന്നിരുന്ന ആഷി, വീടെത്തിയതും റൂമിലേക്ക് ഓടി……………….. എന്തിനാ അയോഗെട്ടാ? എന്നോട് ഇങ്ങെനെ… എന്ത് ചെയ്തിട്ടാ ഞാൻ???? ഫോണിലെ ഡിസ്‌പ്ലേയിൽ തെളിഞ്ഞ അവന്റെ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ടവൾ തേങ്ങി…………………… ആരുമറിയാതെ രുദ്രന്റെ വീട്ടിൽ നിന്നും അവന്റെ ഒരു ഫോട്ടോ അടിച്ചുമാറ്റിയ ദേവു, അതും നെഞ്ചോടടക്കിപ്പിടിച്ച് ബെഡിലേക്ക് ചാഞ്ഞു……………….. ഈ ജന്മം ആ ഹൃദയം എനിക്ക് വേണം രുദ്രേട്ടാ……………… അവളുടെ സ്വരം ആ ഫോട്ടോയിലെന്നപോലെ പ്രതിധ്വനിച്ചു…. ഹലോ, മാധുവേട്ടാ…. എന്തെടുക്കുവാ????? ഞാനിപ്പോൾ വന്നതേയുള്ളൂ…. ഹാ, ശ്രീയും വന്നു…………………..

എന്നാ ഇനി വരിക???? ഐ റിയലി മിസ്സ്‌ യൂ ഡിയർ…….. ഒരു മെഡിക്കൽ കോൻഫിറെൻസിനായി മുംബൈയിൽ പോയ മാധവിനെ ഫോണിൽ വിളിക്കുകയായിരുന്നു നന്ദ………………….. എല്ലാർക്കും സന്തോഷമായികാണും അല്ലെ അച്ഛാ????? ബാൽക്കണിയിൽ നക്ഷത്രകൂട്ടത്തിലേക്ക് നോക്കികൊണ്ട് നിൽക്കുകയാണവൾ.. -ശ്രാവണി……. തന്റെ ജീവിതത്തിലെ മറ്റൊരു ഏടിലേക്ക് അവൾ കടന്നുകഴിഞ്ഞിരിക്കുന്നു…. വാമിക എന്ന പകനിറഞ്ഞ മനസ്സിൽനിന്നും ശാന്തയായ ശ്രാവണിയിലേക്ക് ചേക്കേറിയ ആ മനസ്സ് ഇന്ന് തീർത്തും പ്രശാന്തമാണ്‌………….. ബാൽക്കണിയിൽ നിന്നും റൂമിലേക്ക് നടന്ന് ഷെൽഫിനുള്ളിൽ വെച്ചിരിക്കുന്ന ബോക്സ്‌ അവൾ തുറന്നു……………… ബാല്യകാല ഓർമയ്ക്കായി ആകെയുള്ള സമ്പാദ്യം…..

ചേച്ചിയുടെ പൊട്ടിയ കൊലുസും, അമ്മയുടെ കരിവളകളും……….. മെല്ലെ അതിലൂടെ വിരലുകളാൽ തലോടികൊണ്ട് അവൾ ചുറ്റിനും നോക്കി… തന്റെ പ്രിയപ്പെട്ടവരുടെ സാമീപ്യം അറിഞ്ഞതുപോലെ ആ ബോക്സ് നെഞ്ചോട് ചേർത്തുകൊണ്ടവൾ ബെഡിലേക്ക് വീണു….. പതിയെ കണ്ണുകൾ അടഞ്ഞു,, കൺമുൻപിൽ അച്ഛന്റെ മാറോട് ചേർന്ന് കിടക്കുന്ന ഒരു പന്ത്രണ്ട് വയസ്സുകാരിയുടെ രൂപം തെളിഞ്ഞതും ചെറു ചിരി ആ ചുണ്ടുകളിൽ നിറഞ്ഞു…….. (തുടരും )

ആദിശൈലം: ഭാഗം 46

Share this story