ഗായത്രി: ഭാഗം 27

ഗായത്രി: ഭാഗം 27

എഴുത്തുകാരി: അശ്വതി കാർത്തിക

ഗ്രീഷ്മ ::: അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല…… ദേഷ്യപ്പെടാൻ സാധ്യത കുറവാണ്…………… ചെയ്തുപോയതിനൊക്കെ കുറ്റബോധമുണ്ട് ഇപ്പോൾ മനസ്സിൽ…………. എന്തായാലും ചേട്ടൻ അകത്തേക്ക് വാ 🌹🌹🌹🌹 രേഷ്മ അകത്തേക്ക് കേറി കൊണ്ട് അമ്മയെ വിളിച്ചു….. അമ്മേ ദേ ഇതാര വന്നേക്കുന്നത് ന്നു നോക്കിക്കേ……. ഗ്രീഷ്മയുടെ ശബ്ദം കേട്ടാണ് അച്ഛൻ തലയുയർത്തി നോക്കിയത് നോക്കിയപ്പോൾ ശരത്…….. അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന് ഗ്രീഷ്മയ്ക്ക് നല്ല പേടി ഉണ്ടായിരുന്നു……….. #അച്ഛൻ ::: ശരത്തോ….. #ഗ്രീഷ്മ ::: അച്ഛാ ശരത്തേട്ടൻ കുഞ്ഞിന്റെ നൂലുകെട്ട് കാര്യം പറയാൻ വന്നതാ……. #അച്ഛൻ :: ആ…. ഇരിക്ക്…. ശരത്ത് നോട് പറഞ്ഞു……

അപ്പോഴേക്കും അമ്മയും വന്നു… #അമ്മ ::: ആഹാ മോൻ ആയിരുന്നോ……… ഈ പെണ്ണ് വിളിച്ചുകൂവുന്ന കേട്ട് ഞാൻ എന്താണെന്ന് ഓർത്തു ഓടിവന്നത.. മോൻ ഇരിക്ക്…. #അച്ഛൻ ::: അകത്തേക്ക് ഇരിക്കാ ശരത്തെ ……. അച്ഛൻ ഗ്രീഷ്മയുടെ കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് പോയി…….. ഗ്രീഷ്മ അച്ഛനും അമ്മയും അകത്തേക്ക് പോയോ ന്നു നോക്കിയ ശേഷം… സ്വപ്നം കണ്ടത് അല്ലല്ലോ ചേട്ടാ….. എന്നെ ഒന്ന് നുള്ളിക്കെ…….. #ശരത് ::: ഒന്ന് പൊടി…… ❣❣❣❣❣❣ #അച്ഛൻ :: ഇരിക്ക് ശരത്തെ……. ശരത് അച്ഛന്റെ ഓപ്പോസിറ്റ് ആയി ഇരുന്നു………. അമ്മ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞു അടുക്കളയിൽ പോവാൻ തുടങ്ങി… #ശരത് ::: ഒന്നും വേണ്ടാ അമ്മ….. അച്ഛന്റെ മുഖതെക്ക് നോക്കി കൊണ്ട്…….. കുഞ്ഞിന്റെ നൂല് കെട്ട് ആണ്….. അത് പറയാൻ വന്നത് ആണ്… അച്ഛനും അമ്മയും വരണം…….

കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല…….. #അച്ഛൻ :: അമ്മ വരും ഞാൻ വരില്ല…. അത് എനിക്ക് നിങ്ങളോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല….. അവിടെ വന്നു നിൽക്കാനുള്ള യോഗ്യത എനിക്ക് ഇല്ലാത്തതുകൊണ്ടാണ്….. ചിന്തിച്ചു കൂട്ടിയതും ചെയ്തുകൂട്ടിയതും എല്ലാം കൊടും മഹാപാപം ആയിരുന്നു എന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകി…… പക്ഷേ അപ്പോഴേക്കും എല്ലാം കൈവിട്ടു പോയി….. പറഞ്ഞിട്ട് കാര്യമില്ല……. നിങ്ങളൊക്കെ വളരെ നല്ല ആൾക്കാരാണ്….. മോന്റെ ഒന്നും അടുത്ത് നിൽക്കാനുള്ള യോഗ്യത പോലും എനിക്കില്ല…… നിങ്ങളോട് ഞാൻ ചെയ്തതിന് എങ്ങനെ പരിഹാരം കാണും എന്നുപോലും എനിക്കറിയില്ല…….

സംഭവിച്ചുപോയ എല്ലാത്തിനും നിന്റെ യും അമ്മയുടെയും കാലിൽ വീണ് മാപ്പ് പറയാൻ മാത്രമേ എനിക്ക് ഇപ്പോൾ കഴിയൂ……… ശരത് എണീറ്റ് അച്ഛന്റെ അടുത്തേക്ക് ചെന്നു…… എനിക്കോ അമ്മയ്ക്ക് അച്ഛനോട് യാതൊരുവിധ ദേഷ്യവും ഇല്ല…… അമ്മ പറഞ്ഞിട്ടാണ് ഞാൻ ക്ഷണിക്കാൻ വന്നത്…. #അച്ഛൻ ::: അത് നിങ്ങളുടെ നല്ല മനസ്സ്…….. പക്ഷേ ഞാൻ ചെയ്തത് ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണ്…. നിങ്ങൾ എന്നോട് ശ്രമിച്ചെങ്കിലും ദൈവം എനിക്ക് അതിനുള്ള ശിക്ഷ തന്നു….. പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട്…. അതൊക്കെ പോട്ടെ…. ചടങ്ങിന് ഞാൻ വരില്ല മോനെ… ആ ചടങ്ങിൽ പങ്കെടുക്കാനും വേണ്ടിയിട്ടുള്ള ഭാഗ്യം ഒന്നും എനിക്കില്ല അതിനുവേണ്ടി പുണ്യപ്രവർത്തികൾ ഒന്നും ഞാൻ ചെയ്തിട്ടുമില്ല….. അമ്മ വരും ചടങ്ങ് ഒക്കെ ഭംഗിയായി നടക്കട്ടെ……..

ശരത്ത് പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല….. എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി…. വീട്ടിൽ വന്ന് അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞു….. അസുഖത്തിന്റെ കാര്യം മാത്രം പറഞ്ഞില്ല അമ്മ അറിഞ്ഞാൽ ഗായത്രി എങ്ങനെയെങ്കിലും അറിയുമെന്ന് ശരത്തിന് അറിയാമായിരുന്നു……. ❣❣❣ ഇന്നാണ് കുഞ്ഞിന്റെ നൂലുകെട്ട്…. രാവിലെ തന്നെ എല്ലാവരും എത്തിയിട്ടുണ്ട്…… നൂലുകെട്ട് കഴിഞ്ഞ് ശരത് കുഞ്ഞിന്റെ ചെവിയിൽ പേര് വിളിച്ചു…. പ്രകൃതി…… പ്രകൃതി…. പ്രകൃതി….. ശരത് കുഞ്ഞിന്റെ ചെവിയിൽ മൂന്നു വട്ടം പേര് വിളിച്ച ശേഷം ഉറക്കെ എല്ലാവരോടും മോളുടെ പേര് പറഞ്ഞു……

പേര് എല്ലാവർക്കും ഒരുപാട് ഇഷ്ടമായി…… ശേഷം വന്നവരെല്ലാം കുഞ്ഞിന് സമ്മാനങ്ങൾ ഒക്കെ കൊണ്ട് കൊടുത്തു….. ശരത്തിനെ അമ്മ കുഞ്ഞിന് പൊന്നരഞ്ഞാണം കെട്ടി കൊടുത്തു ഗായത്രിയുടെ അമ്മ കുഞ്ഞിന്റെ കഴുത്തിൽ മനോഹരമായ ഒരു മാല…. അച്ഛച്ഛനും അച്ഛമ്മയും കൂടെ കുഞ്ഞിന് കാൽത്തള ആണ് കൊടുത്തത്….. നിഖിൽ രണ്ടു കൈയ്യിലും ഓരോ വളയിട്ടു കൊടുത്തു….. ബാക്കി വന്നവരൊക്കെ ഓരോ സമ്മാനങ്ങൾ കൊടുത്തു….. ഉച്ചയ്ക്ക് നല്ലൊരു സദ്യ തന്നെ ഉണ്ടായിരുന്നു…… ❣🌹🌹❣🌹 വൈകുന്നേരം ആയപ്പോഴേക്കും വന്നവരൊക്കെ തിരിച്ചു പോയി…. ഗ്രീഷ്മ ഇന്ന് ഇവിടെ നിൽക്കാം എന്ന് പറഞ്ഞു…… രാത്രി വരാമെന്ന് പറഞ്ഞ് നിഖിൽ വീട്ടിലേക്ക് പോയി……..

രാത്രി കിട്ടിയ സമ്മാനങ്ങൾ ഒക്കെ എടുത്തു വയ്ക്കുകയാണ് ഗായത്രിയും ഗ്രീഷ്മയും കൂടെ…… അമ്മ നേരത്തെ കിടന്നു….. പകല് മുഴുവൻ ഓടി നടന്നു കൊണ്ട് നല്ല ക്ഷീണം ആണെന്നും പറഞ്ഞ് ഭക്ഷണം കഴിഞ്ഞു കിടന്നു….. ശരത്തും നിഖിലം കുട്ടികളെ കളിപ്പിച്ച് ഉമ്മറത്ത് ഉണ്ട്….. #ഗ്രീഷ്മ :: ചേച്ചി ഞാൻ ഒരു കാര്യം പറഞ്ഞ എന്റെ അടുത്ത് ദേഷ്യപ്പെടുമോ……. #ഗായത്രി ::: നീ പറഞ്ഞോ ദേഷ്യം വരുന്ന ആണെങ്കിൽ ദേഷ്യപ്പെടും….. #ഗ്രീഷ്മ :: ഓ…. എന്താണെന്നോ അച്ഛന് ചേച്ചിയോട് പഴയ ദേഷ്യമൊന്നുമില്ല….. ചേച്ചിയുടെ മാത്രമല്ല ശരത്തേട്ടനോടും……. ചെയ്തുപോയ തെറ്റ് ഒക്കെ ഇപ്പോൾ ഒരുപാട് സങ്കടപ്പെടുന്നുണ്ട്…. #ഗായത്രി :: ഹാ അതൊക്കെ നല്ലതാണ്…… പക്ഷേ ഇപ്പോൾ സങ്കടപ്പെട്ട് അതുകൊണ്ട് കഴിഞ്ഞുപോയ ഒക്കെ തിരിച്ചു വരുമോ….. മരിച്ചുപോയ ശരത്തിന്റെ അച്ഛൻ തിരിച്ചു വരുമോ……

അനുഭവിച്ച വേദനയും കഷ്ടപ്പാടും ഒക്കെ അത് ഇല്ലാതാകുമോ….. അതൊന്നും ഇല്ലാതാവില്ല……. ഇനി വേറെ എന്തെങ്കിലും പറ എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല…… അപ്പോഴാണ് ശരത്ത് അവിടേക്ക് വന്നത്…. രണ്ടാളും കൂടി ഉമ്മറത്തേക്ക് ഒന്നു വാ അവിടെ ഒരാൾ വന്നിട്ടുണ്ട്….. #ഗ്രീഷ്മ :: ഈ രാത്രിയിൽ ആരാ…. ഉമ്മറത്തേക്ക് ചെന്ന് അവർ കണ്ടത് അവിടെ കസേരയിലിരിക്കുന്ന അച്ഛനെയാണ്….. അച്ഛനെ കണ്ട് ഗായത്രി പെട്ടെന്നുതന്നെ അവിടെനിന്നു പോയി……. ഗ്രീഷ്മ ശരത്തിന്റെ പുറകെ പോയി…… ശരത് തിരിഞ്ഞുനോക്കുമ്പോൾ വാതിൽക്കൽ തന്നെ ഗായത്രി നിൽക്കുന്നതാണ് കണ്ടത്…… ശരത്തിന്റെ അമ്മ അവിടേക്ക് വന്നു………. ഗായത്രി അച്ഛൻ വന്നത് കണ്ടില്ലേ ഇവിടേക്ക് വാ അവിടെ നിൽക്കാതെ…… ശരത്തും അവളെ വിളിച്ചു….. മനസ്സോടെ അല്ലെങ്കിലും ശരത്തും അമ്മയും വിളിച്ചപ്പോൾ അവിടേക്ക് ചെന്നു…… #അച്ഛൻ ::: എല്ലാവർക്കും എന്നോട് ദേഷ്യം ആണെന്ന് അറിയാം…..

നിങ്ങളെ ആരെയും കുറ്റം പറയുന്നില്ല എന്റെ തെറ്റാണ്…… ഞാൻ ചെയ്തുകൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷ…… മാപ്പ് പറയാനുള്ള അർഹത പോലും എനിക്കില്ല….. എന്നാലും ഞാൻ എല്ലാവരോടും മാപ്പ് ചോദിക്കുകയാണ്…… കുഞ്ഞിനെ ഒന്ന് കാണണമെന്ന് തോന്നി…… പിന്നെ ഗായത്രിയെയും…… പിന്നെ ചിലപ്പോൾ പറ്റിയില്ലെങ്കിലോ.. അതാണ് രാത്രി തന്നെ വന്നത്….. നിങ്ങളോടൊക്കെ മാപ്പുപറഞ്ഞ് പോണം എന്ന് ഒരു തോന്നൽ… ശരത് അപ്പോഴേക്കും കുഞ്ഞിനെ എടുത്ത് അച്ഛന്റെ കയ്യിലേക്ക് കൊടുത്തു….. വളരെയധികം വാത്സല്യത്തോടെ സന്തോഷത്തോടെ അയാൾ ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തു……

. മുഖത്തും കവിളിലും എല്ലാം തുരുതുരാ മുത്തം നൽകി…… പോക്കറ്റിൽ നിന്നും ചെറിയൊരു ബോക്സ്‌ എടുത്ത് അതിൽ നിന്നും ഒരു മാലയും രണ്ടു വളയും എടുത്തു കുഞ്ഞിനെ അണിയിച്ചു….. ഇത് ഗായത്രിക്ക് നൂലുകെട്ടിനു ഞാൻ അണിയിച്ചു കൊടുത്ത ആഭരണങ്ങളാണ്….. ഗായത്രി ഉണ്ടാകുന്നതിനു കുറച്ചു മുൻപാണ് എനിക്ക് ജോലി കിട്ടിയത്….. സ്വന്തം കാശുകൊണ്ട് ഇവൾക്ക് ഇതൊക്കെ മേടിച്ചു കൊടുക്കണം എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അങ്ങനെ മേടിച്ചതാണ്….. ബാക്കിയെല്ലാം മാറ്റിയെടുത്തു ഇതുമാത്രം മാറ്റാൻ തോന്നിയില്ല സൂക്ഷിച്ചു വച്ചിരുന്നു……. കുഞ്ഞിനെ ശരത്തിനെ കയ്യിൽ കൊടുത്ത് ഒരു മുത്തം കൂടി നൽകി………….. ഗായത്രിയുടെ അടുത്തേക്ക് ചെന്ന്…. മോൾക്ക് അച്ഛനോട്‌ ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്കണം…….

അച്ഛന്റെ വിവരക്കേട് കൊണ്ട് പറ്റിപ്പോയതാണ്…… ഗായത്രി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…… #അച്ഛൻ ::: അവൾക്ക് എന്നോട് ദേഷ്യം ഉണ്ടാവും… അവളെ കുറ്റം പറയാൻ പറ്റില്ല എന്റെ വാശി അതേപടി കിട്ടിയിട്ടുണ്ട്….. പിന്നെ തെറ്റ് മുഴുവൻ എന്റെ ഭാഗത്തും ആണല്ലോ…… ശരത്തിന്റെ അമ്മയുടെ അടുത്തേക്ക് ചെന്നു അച്ഛൻ….. ക്ഷമിക്കണം ഞാൻ ചെയ്ത നിസ്സാര തെറ്റല്ല എന്നറിയാം എന്നാലും മാപ്പ് ചോദിക്കുന്നു….. അത്രയും പറഞ്ഞ് ആരോടും ഒന്നും പറയാതെ അദ്ദേഹം തിരിച്ചു പോയി……. കട്ടിലിലിരുന്ന മുഖം പൊത്തി കരയുകയാണ് ഗായത്രി……… ശരത്ത് അവിടേക്ക് വന്നു…. ഇന്ന് നീ ചെയ്തത് ഒട്ടും ശരിയായില്ല……… ക്ഷമിക്കാൻ പറ്റാത്തവർ ഒരു നല്ല മനുഷ്യൻ അല്ല….

ചെയ്തുപോയ എല്ലാം കാലുപിടിച്ച് പോലെ അദ്ദേഹം മാപ്പ് പറഞ്ഞു…. എന്നിട്ടും നീ ഒന്നും മിണ്ടാതെ പോലും ചെയ്യാതെ തിരിച്ചു പോന്നത് ഒട്ടും ശരിയല്ല….. അച്ഛൻ പറഞ്ഞതും ചെയ്തതും എല്ലാം നിന്റെ ഭാവിയെക്കുറിച്ച് ഓർത്ത് മാത്രമാണ്….. അവിടെ അദ്ദേഹത്തിനു മുന്നിൽ നിന്റെ ഭാവി മാത്രമേ ഉണ്ടായിരുന്നുള്ളൂ വേറെ ആരും ഉണ്ടായിരുന്നില്ല…… മുന്നിൽ വന്നു മാപ്പ് ചോദിക്കുന്നവരോട് തിരിഞ്ഞു നിൽക്കുന്നത് ശരിയല്ല…. അപ്പോഴേക്ക് അമ്മയും അവിടെ വന്ന് ഇതേ അഭിപ്രായം പറഞ്ഞു….. #ശരത് ::: ഇന്നിപ്പോ നീ ചെയ്തത് ഓർത്തു നാളെ ഒരു ദിവസം നിനക്ക് ദുഃഖിക്കേണ്ടിവരും……. അന്നൊരു പക്ഷേ അച്ഛനോട് മിണ്ടായിരുന്നു എന്ന് ഓർത്തിട്ട് കാര്യം ഉണ്ടാവില്ല…… #ഗായത്രി ::: എനിക്കറിയില്ല…..

അച്ഛൻ മുന്നിൽ വന്നു അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് ആകെ വല്ലാതായിപ്പോയി….. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ പോയി മാപ്പ് ചോദിക്കാം…… #ശരത് ::: തെറ്റാണെങ്കിൽ എന്നല്ല തെറ്റാണ്…… മാപ്പ് ചോദിക്കണം…… ഇന്ന് ഇപ്പൊ ഈ രാത്രിയിൽ പോണം എന്നൊന്നും ഞാൻ പറയുന്നില്ല നാളെ രാവിലെ പോയാൽ മതി….. #ഗായത്രി :: വേണ്ട ശരത്ത് ഞാൻ ഇപ്പോൾ തന്നെ പോയി പറഞ്ഞിട്ട് വരാം…… ഗായത്രി അപ്പോൾ തന്നെ വീട്ടിലേക്ക് പോയി….. ❣❣❣❣ വളരെ നാളുകൾക്കു ശേഷം വീട്ടിലേക്ക് കാലെടുത്തു കുത്തുമ്പോൾ വല്ലാത്ത എന്തോ പോലെ തോന്നി ഗായത്രിക്ക്……. അമ്മ ഹാളിൽ ഇരിപ്പുണ്ടായിരുന്നു….. ഗായത്രി പതിയെ അമ്മയുടെ അടുത്തേക്ക് ചെന്നിരുന്നു…… അച്ഛൻ വന്നിരുന്നു എല്ലാവരോടും മാപ്പ് ചോദിച്ചു…… പക്ഷേ എനിക്കെന്തോ അപ്പോ ഒന്നും മിണ്ടാൻ പറ്റിയില്ല………

#അമ്മ ::: അകത്തു ഉണ്ട്‌….. ഗായത്രി അച്ഛന്റെ മുറിയിലേക്ക് പോയി….. അവൾ ചെല്ലുമ്പോൾ അദ്ദേഹം കട്ടിലിൽ ചാരി ഇരിക്കുകയാണ്…… കാലിൽ എന്തോ നനവ് തോന്നിയപ്പോഴാണ് അച്ഛൻ കണ്ണു തുറന്നു നോക്കിയത്……. നോക്കുമ്പോൾ ഗായത്രി കാൽക്കൽ ഇരുന്നു കരയുന്നു….. അദ്ദേഹം മോളെ എന്നുവിളിച്ച് പെട്ടെന്ന് ചാടി എണീറ്റു… മോളെ…….. എന്താ ഈ കാണിക്കുന്നത്….. അച്ഛൻ എന്നോട് ക്ഷമിക്കണം ആ സമയത്ത് എനിക്ക് ഒന്നും പറയാൻ പറ്റിയില്ല….. ഞാൻ ചെയ്തത് തെറ്റാണ് എന്നോട് ക്ഷമിക്കണം….. നീ അല്ലല്ലോ മോളെ തെറ്റ് ചെയ്തത് ചെയ്തത് മുഴുവൻ ഞാൻ അല്ലേ….. അതിന്റെ ഫലം അനുഭവിച്ചത് നീയും………. ഏത് ഗംഗയിൽ കുളിച്ചാൽ ആണ് അതിന്റെ ഒക്കെ പാപം തീരുക എന്ന് എനിക്കറിയില്ല….. #ഗായത്രി :: പശ്ചാത്താപത്തേക്കാൾ വലിയ ഒരു പാപപരിഹാരം ഇല്ലെന്ന് അല്ലേ പറയുന്നത്……

ഞാൻ പോട്ടെ അച്ഛനോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി…. അവിടെ ആർക്കും അച്ഛനോട് ദേഷ്യം ഇല്ലെന്നു പറഞ്ഞു…. എനിക്ക് ദേഷ്യം ഒന്നുമില്ല…… #അച്ഛൻ ::: സമാധാനമായി…. നീ എന്റെ അടുത്ത് ഒന്ന് സംസാരിച്ചല്ലോ… ചിലപ്പോൾ കുഞ്ഞിനെയും നിന്നെയും കാണാതെ മരിച്ചാൽ പോലും എന്റെ ആത്മാവിന് ഗതി കിട്ടുക ഉണ്ടായില്ല….. ഇപ്പോ സമാധാനം ആയി….. സ്വസ്ഥമായി കിടന്നുറങ്ങാം….. ഗായത്രി തിരിച്ചു പോകുന്നതിനു മുന്നേ ഒന്നുകൂടി അച്ഛന്റെ നേരെ നോക്കി….. അച്ഛൻ അവളുടെ അടുത്തേക്ക് വന്ന് അവളെ ചേർത്തു പിടിച്ച് ഒന്ന് തലോടി…….. ഞാൻ ചെയ്ത തെറ്റ് എല്ലാം ദൈവം ക്ഷമിക്കട്ടെ………

എന്റെ അറിവില്ലായ്മ കൊണ്ട് ചെയ്തതിനൊക്കെ ദൈവത്തിനോട് നിങ്ങളോട് ഒരു നൂറ് ആവർത്തി മാപ്പ് പറഞ്ഞുകഴിഞ്ഞു…………. മോള് പൊക്കോ രാത്രി ആയില്ലേ കുഞ്ഞു കിടന്നു കരയും….. ❣🌹❣🌹❣ രാവിലെ ഗായത്രിയുടെ അമ്മ ചായ കൊണ്ട് അച്ഛനെ വിളിക്കാൻ ചെന്നു……….. പക്ഷെ എത്ര വിളിച്ചാലും കേൾക്കാത്ത ദൂരത്തേക്ക് അദ്ദേഹം പോയിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും….തുടരും………

ഗായത്രി: ഭാഗം 26

Share this story