ഹാർട്ട് ബീറ്റ്…: ഭാഗം 36

ഹാർട്ട് ബീറ്റ്…: ഭാഗം 36

എഴുത്തുകാരി: പ്രാണാ അഗ്നി

“നെച്ചു എടാ പോവണ്ടേ …..” “ഉം …..പോവാം ” കുറച്ചു നേരം കൂടി എന്തോ ആലോചിച്ചിരുന്നിട്ട് അവൾ ആദിക്കു ഒപ്പം നടന്നു . ഓയ് …❤…നായികാ ….❤.. വർഷങ്ങളായി തന്റെ മനസ്സ് കേൾക്കാൻ ആഗ്രഹിച്ച വിളി വീണ്ടും കേട്ടത് കൊണ്ടോ അതോ തനിക്ക് ഏറെ പ്രിയപ്പെട്ട ശബ്ദം കേട്ടത് കൊണ്ടോ അവളുടെ കാലുകൾ നിശ്ചലമായി. ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ തിരിഞ്ഞു നോക്കി . ഒരു കുഞ്ഞിനെ കൈയ്കളിൽ എടുത്തു കളിപ്പിച്ചു കൊണ്ട് നിക്കുന്ന അദർവിനെ ആണ് അവൾ കണ്ടത് .ചിരിച്ചു കൊണ്ട് ആ കുഞ്ഞ് അവന്റെ താടിയിൽ പിടിച്ചു വലിക്കുന്നുണ്ട്. ഓയ് …❤….നായികാ ….❤….. still …❤….I ….❤..love …❤..you ……❤….

ആ കുഞ്ഞു കവിളിൽ കൊഞ്ചിച്ചു കൊണ്ട് അവൻ പറയുന്നത് ഒരു കൗതുകത്തോടെ അവൾ കേട്ട് നിന്നു .തന്നെ അല്ലെങ്കില്‍ കൂടി ആ വിളിയിൽ അവളുടെ മനസ്സിൽ ഇത്രയും സമയം നിറഞ്ഞു നിന്ന എല്ലാ സംഘർഷങ്ങൾക്കും ഉത്തരം കിട്ടിയത് പോലെ അവൾക്കു തോന്നി .മനസ്സ് ശാന്തം ആയത് പോലെ .അതിന്റെ ബാക്കി എന്നോണം അവളുടെ മുഖത്ത് ഒരു ചിരി നിറഞ്ഞു . അദർവിനേയും കുഞ്ഞിനേയും ഒരിക്കൽ കൂടി ഒന്ന് നോക്കിയിട്ടു അവൾ വീണ്ടും തിരിഞ്ഞു നടന്നു .അപ്പോളേക്കും അവളെയും കാത്തു കാറുമായി ആദിൽ നിൽക്കുന്നുണ്ടായിരുന്നു . നക്ഷയിൽ ഉണ്ടാവുന്ന ഓരോ മാറ്റവും ഒളികണ്ണിട്ടു നോക്കി കാണുകയായിരുന്നു അദർവ് .അവന്റ മുഖത്തും ആ സമയം സംതൃപ്തിയിൽ നിറഞ്ഞ ഒരു പുഞ്ചിരി വിടർന്നു.

“എൻ്റെ നെച്ചൂട്ടിയേ…. …ഈ ഒരു വിളി മതി നിന്നെ എന്നിലേക്ക് കൂടുതൽ അടുപ്പിക്കാന്‍ എന്ന് നിന്നെക്കാളും നന്നായി എനിക്ക് അറിയാം .ഒരിക്കലും നീ എന്നെ വെറുത്തിട്ടില്ലാ എന്ന് തിരിച്ചറിയാന്‍ നിന്റെ മുഖത്ത് ഇപ്പോൾ തെളിഞ്ഞ പുഞ്ചിരി മാത്രം മതി എനിക്ക് . നിന്റെ എല്ലാ പരിഭവങ്ങളും മാറ്റി മനസ്സിൽ ഒരു കടുകുമണിയോളം പോലും സംശയമില്ലാതെ ഞാൻ നിന്നെ എന്നിലേക്ക് വീണ്ടും കൊണ്ടുവരും എന്റെ നെച്ചൂട്ടിയായിട്ടു” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവനും അവിടെ നിന്നും നടന്നു. രാവിലെ തന്നെ ഹോസ്പിറ്റലിൽ പോകാനായി നക്ഷ റെഡി ആയി .ഒരു വൈറ്റ് കുർത്തയും ബ്ലൂ ജീൻസും ആണ് വേഷം .മുടി പോണിടെയിൽ ആയി കെട്ടി വെച്ചിരിക്കുന്നു .കണ്ണ് എഴുതി ചെറിയ ഒരു പൊട്ടു കുത്തിയിട്ടുണ്ട് വേറെ ഒരു ചമയങ്ങളും ഉണ്ടായിരുന്നില്ല .

കണ്ണാടിയിൽ തന്നെ തന്നെ നോക്കി അവൾ കുറച്ചു നേരം നിന്നു .തന്റെ ജീവിതത്തിന്റെ പുതിയ ഒരു തുടക്കം ആവും ഇതു എന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു . അവളുടെ കൈയ്കൾ അറിയാതെ തന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന ഒരു മാലയിൽ കൊരുത്തു. അവൾ അത് തൻറെ കൈവെള്ളയിൽ മുറുകെ പിടിച്ചു അതിലേക്കു ഒന്ന് നോക്കി. സ്വർണത്തിൽ കെട്ടിയ ഒരു കുഞ്ഞു രുദ്രാക്ഷത്തിന്റ ലോകറ്റ് ആയിരുന്നു അത്. തന്നെ ഇത്രയും നാളും മുൻപോട്ടു ജീവിക്കാൻ പ്രേരിപ്പിച്ചത് അതായിരുന്നു എന്ന് അവൾ ഓർത്തു . അന്ന് ആ ബീച്ച് ഹൗസിൽ വെച്ച് അദർവ് തനിക്കു സമ്മാനിച്ചതാണ്. അവനു ഏറ്റവും പ്രിയപ്പെട്ട ആ രുദ്രാക്ഷം .അവൻ തനിക്കു സ്വന്തം ആണ് എന്ന് ഉറപ്പോടു കൂടി .

എന്തുകൊണ്ടാണ് താൻ ഇതു ഇപ്പോഴും സൂക്ഷിക്കുന്നത് എന്ന് ഒരുവേള അവൾ ആലോചിച്ചു .ഒരിക്കലും തനിക്കു അദർവിനെ വെറുക്കുവാൻ കഴിയുകയില്ല എന്ന് തന്നെ ആയിരുന്നു അവൾക്കു കിട്ടിയ മറുപടി .കണ്ണുകൾ അടച്ചു ഒരു ഡീപ് ബ്രെഡ്ത് എടുത്തു ബെഡിൽ കിടന്ന വൈറ്റ് കോട്ടും സ്റ്റേതും എടുത്തു മുറിയുടെ പുറത്തേക്കു നടന്നു . സ്റ്റെപ് ഇറങ്ങി വരുന്ന നക്ഷയെ കണ്ടു കൊണ്ട് കുഞ്ഞനും ചക്കിയും അവളുടെ അടുത്തേക്ക് ഓടി അടുത്തു . “അമ്മാ ……..” “ആഹാ …അമ്മയുടെ മക്കൾ ഫുഡ് ഒക്കെ കഴിച്ചോ …’ “ഹാ ….അമ്മായി തന്നല്ലോ …….” “കൊള്ളാല്ലോ …

എന്നിട്ട് അമ്മായി എവിടെ …’ “ഏട്ടത്തി ……..” “അമ്മുട്ടി …..നീ ഇവിടെ പിള്ളേരെയും കളിപ്പിച്ചു ഇരിക്കുവാനോ .ഹോസ്പിറ്റലിലേക്ക് ഒന്നും വരുന്നില്ലേ …..” “ഞാൻ ഏട്ടനെ വിളിച്ചു ഒരാഴ്ച്ച അവധി ചോദിച്ചിട്ടുണ്ട് .എനിക്കും മക്കൾക്കും ഒരുപാടു സ്ഥലത്തു പോവാൻ ഉണ്ട് .എല്ലടാ മക്കൽസ് ” “ഹാ ….അമ്മാ ……ഞങ്ങൾക്ക് ഒരുപാട് ഇടത്തു പോവാനുണ്ട് “കുഞ്ഞനാണ് അതിനുള്ള മറുപടി നല്‍കിയത്. “പോകുന്നത് ഒക്കെ കൊള്ളാം അമ്മായിയുടെ വയറ്റിൽ ഒരു കുഞ്ഞാവ ഉള്ളതാ രണ്ടാളും അമ്മായിയെ നോക്കിക്കോണം കേട്ടല്ലോ കുരുത്തക്കേട് ഒന്നും ഉണ്ടാക്കരുത് ” “ഇല്ലമ്മ ഞങ്ങൾ നല്ല കുട്ടികൾ അല്ലേ ……..” “ഉം …..എങ്കിൽ അമ്മ ഇറങ്ങുവാ …..”രണ്ട് പേർക്കും കവിളിൽ ഓരോ ഉമ്മയും കൊടുത്തു കൊണ്ട് അവൾ നടന്നു . “ഏട്ടത്തി ………

“അമ്മുവിൻറെ വിളി കേട്ട് അവൾ തിരിഞ്ഞു അമ്മുവിനെ നോക്കി . “എന്താ അമ്മുട്ടി ……” “ഏട്ടത്തി അത് പിന്നെ …….” “എന്താടാ ….നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ…. എന്തിനാ നീ മടിക്കുന്നത് .” “ഏട്ടത്തി അത് പിന്നെ ഞാൻ കുഞ്ഞുങ്ങളെ അമ്മയുടെ അടുത്ത് കൊണ്ടുപോയ്‌ക്കോട്ടെ .അമ്മക്ക് കാണണം എന്ന് പറഞ്ഞു”പേടിയോടെ ഉള്ള അമ്മുവിന്റ് ചോദ്യം കേട്ട് നക്ഷ ചിരിച്ചു കൊണ്ട് അമ്മുവിന്റ് അടുത്തേക്ക് നടന്നു വന്നു . “അതിന് എന്താടാ ……ഞാൻ ഒരിക്കലും തടയില്ലാ അമ്മു .അവരുടെ അപ്പൂപ്പനും അമ്മുമക്കും അവരെ സ്നേഹിക്കാനും ലാളിക്കാനും ഉള്ള അവകാശം ഉണ്ട് എന്നെ പോലെ തന്നെ .എന്റെ മക്കൾക്ക് കിട്ടാൻ ഉള്ള സ്നേഹം ഒരിക്കലും അവരിൽ നിന്നും ഞാൻ തട്ടി തെറുപ്പിക്കില്ലാ അമ്മൂട്ടി ” നക്ഷ പറയുന്നത് കേട്ട് അമ്മു ഓടി പോയി നക്ഷയെ കെട്ടി പിടിച്ചു .

“ചുമ്മാതെയല്ല എന്റെ ഏട്ടൻ ഇന്നും ഏട്ടന്റെ നെച്ചൂട്ടിക്കു വേണ്ടി കാത്തിരിക്കുന്നത് .എന്റെ ഏട്ടത്തി ഒരു നിധി ആണ് .ഞങ്ങൾക്കു കിട്ടിയ നിധി “എന്ന് പറഞ്ഞു അവളുടെ രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുത്തു . “ഇങ്ങനെ ഒരു പെണ്ണ് .ഇതുവരെ കുട്ടിക്കളി മാറിയിട്ടില്ല .എന്റെ ഏട്ടനെ സമ്മതിക്കണം “അമ്മുവിന്റെ തലയിൽ ഒരു കോട്ടും കൊടുത്തു അവൾ കാറിന്റെ കീയും എടുത്തു പുറത്തേക്ക് നടന്നു . ഹോസ്പിറ്റലിന്റ ഫ്രോന്റിൽ കാർ പാർക്ക് ചെയ്തു അകത്തേക്ക് നക്ഷ നടന്നു .എങ്ങോട്ടേക്കാണ് പോകേണ്ടത് എന്ന് അറിയാതെ കുറച്ച സമയം അവൾ റിസപ്ഷൻ ഡെസ്കിന്റെ മുൻപിൽ നിന്നു. “നക്ഷാ മാം …….” ശംബ്ദം കേട്ട ഭാഗത്തേക്ക് അവൾ നോക്കി .

പത്തു ഇരുപത്തി ഒന്ന് വയസു തോന്നിക്കുന്ന ചെറിയ ഒരു സുന്ദരി പെൺകുട്ടി .ബ്ലാക്ക് സ്യൂട്ട് ആണ് വേഷം ഹെയർ മെസ്സി ബൺ അയി കെട്ടി വെച്ചിരിക്കുന്നു .ചിരിച്ചു കൊണ്ട് തന്റെ അടുത്തേക്ക് വരുന്ന ആ കുട്ടിയെ നോക്കി അവളും പുഞ്ചിരിച്ചു . “നക്ഷാ മാം ഞാൻ നിത്യാ.മാമിനെ അസ്സിസ്റ്റ് ചെയ്യാൻ അഗ്നിവർദ് സർ അപ്പോയ്ന്റ് ചെയ്തത് ആണ് .” “ഓക്കേ നിത്യാ .എന്റെ ക്യാബിൻ എവിടെ ആണ് എന്ന് ഒന്ന് കാണിച്ചു തരുമോ ” “എസ് മാം എന്റെ കൂടെ വരൂ പ്ളീസ് “എന്ന് പറഞ്ഞു നിത്യാ മുൻപോട്ടു നടന്നു .അവളുടെ ഒപ്പം തന്നെ നക്ഷയും .ലിഫ്റ്റിൽ കയറി രണ്ടാളും ഫസ്റ്റ് ഫ്ലോറിൽ ഇറങ്ങി .കോറിഡോറിൽ കുടി നടക്കുബോൾ അവൾ കണ്ടു അദർവിന്റെ പേര് എഴുതി മുൻപിൽ വെച്ചിരിക്കുന്ന അവന്റെ ക്യാബിൻ .

അതിൽ നോക്കി നടന്ന നക്ഷ പെട്ടന്ന് നിത്യയെ ഇടിച്ച നിന്നു . “സോറി നിത്യ “പെട്ടന്നുള്ള ചമ്മൽ മറച്ചു വെച്ച് അവൾ എങ്ങനയോ പറഞ്ഞു ഒപ്പിച്ചു . “ഇറ്റ്സ് ഓക്കേ മാം ….”നിറഞ്ഞ പുഞ്ചിരിയോടെ തന്നെ ഉള്ള നിത്യയുടെ സംസാരം എന്തോ നക്ഷക്ക് മനസ് കൊണ്ട് നിത്യയോട് ഒരു ഇഷ്ടം തോന്നിപ്പിച്ചു . “ഇതാണ് മാം ക്യാബിൻ ….”അദർവിന്റ ക്യാബിനോദ് അടുത്തു തന്നെ ആയിരുന്നു നക്ഷയുടെ ക്യാബിനും അറേഞ്ച് ചെയ്തിരിന്നത് . ഡോർ തുറന്ന് അകത്തു കടന്ന നക്ഷ വായും പൊളിച്ചു നിന്ന് പോയി .അത്ര മനോഹരം ആയി തന്നെ ആ ക്യാബിൻ അലങ്കരിച്ചിരുന്നു . വല്യ ഒരു റൂം എല്ലാ സൗകര്യങ്ങളോടും കൂടി തന്നെ സെറ്റ് ചെയ്തിരിക്കുന്നു വെള്ള തീമിൽ ആയിരുന്നു അവിടെ ഉണ്ടായിരുന്ന എല്ലാ ഫർണീച്ചറും വോളും എല്ലാം .

“ഇതു എന്റെ ക്യാബിൻ തന്നെ ആണോ.തെറ്റി പോയിട്ട് ഒന്നും ഇല്ലല്ലോ നിത്യ ” സംശയം മറച്ചു വെയ്ക്കാതെ തന്നെ അവൾ ചോദിച്ചു . “എസ് മാം സർ മാമിനു വേണ്ടി പ്രേതേകം പറഞ്ഞു ഡിസൈൻ ചെയ്യിപ്പിച്ചത് ആണ് ഈ റൂം ” “ഉം …….”അവൾ ഒന്ന് മൂളുക മാത്രം ചെയ്തിട്ടു തന്റെ ചെയറിലേക്കു ഇരുന്നു .തന്റെ പരിഭ്രമങ്ങൾ എല്ലാം മാറി തന്നിൽ ആത്മവിശ്വാസം വന്നു നിറയുന്നത് പോലെ അവൾക്കു തോന്നി . “മാം എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ കോൾ ചെയ്താല്‍ മതി ഞാൻ പുറത്തു തന്നെ ഉണ്ടാവും .” “ഓക്കേ നിത്യാ താങ്ക് യൂ .പിന്നെ താൻ എന്നെ മാം എന്ന് ഒന്നും വിളിക്കണ്ടാട്ടോ .നക്ഷ എന്ന് വിളിച്ചാൽ മതി .അത് വിളിക്കാൻ ബുദ്ദിമുട്ടു ആണെങ്കിൽ ഡോക്ടർ നക്ഷ എന്ന് വിളിച്ചോളൂ .

മാം വേണ്ടാ ………”ചിരിച്ചു കൊണ്ട് ഉള്ള നക്ഷ പറയുന്നത് കേട്ട് തലകുലുക്കി സമ്മതിച്ചു നിത്യ അവിടെ നിന്നും ഇറങ്ങി . “ഈശ്വരാ ……..അടുത്ത അംഗം തുടങ്ങുവാ .കൂടെ നിന്നോളണേ എന്തൊക്കെ നടക്കും എന്ന് ഒരു ഉറപ്പും ഇല്ലാ .ഞാൻ ആയതു കൊണ്ടാണ് പറയുന്നത് .നിനക്ക് അറിയാല്ലോ എനിക്ക് എന്നെ തന്നെ തീരെ വിശ്വാസം ഇല്ലാ അതാ മുൻ‌കൂർ പറയുന്നത് “കൈയ്കൾ കുപ്പി ആകാശത്തേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു . അപ്പോളേക്കും അവളുടെ ഫോണില്‍ ബെൽ അടിക്കുവാൻ തുടങ്ങിയിരുന്നു . “നക്ഷാ കം ടൂ കോൺഫറൻസ് റൂം ഇമീഡിയറ്റ്ലി “ഇത്രയും മാത്രം പറഞ്ഞു കൊണ്ട് അഗ്നിവർദ് ഫോൺ കട്ട് ചെയ്തു . വൈറ്റ് കോട്ടു ഇട്ടു കൈയിൽ സ്റ്റേതും എടുത്ത് നക്ഷ അവളുടെ കാബിനിൽ നിന്നും കോൺഫറൻസ് റൂം ലക്ഷ്യമാക്കി നടന്നു .

പോകുന്ന വഴിയിൽ നിത്യയുടെ ശബ്ദം കേട്ടാണ് അവളുടെ ശ്രെദ്ധ അങ്ങോട്ടേക്ക് പോയിയത് . “ചേച്ചിമാരെ പുതിയ ഡോക്ടറേ കണ്ടോ എന്ത് രസമാ ……..നമ്മുടെ വീട്ടിൽ ഒക്കെ ഉള്ള ആരയോ പോലെയാ തോന്നുന്നേ എനിക്ക് ഒരുപാടു ഇഷ്ടമായി .ഈശ്വരാ ആ ദിയ മാം ഒക്കെ എന്നാണോ നന്നാവുക .നക്ഷ ഡോക്ടറെ കണ്ടു പഠിക്കാൻ പറയണം എന്ന് ഉണ്ട് വെറുതെ ജോലി കളയണ്ടല്ലോന്ന് ഓർത്തിട്ടാണ് മിണ്ടാത്തെ . അദർവ് ഡോക്ടക്ക് നക്ഷ ഡോക്ടറെ എത്ര ഇഷ്ടം ഉണ്ടായിട്ടു ആയിരിക്കും ക്യാബിൻ ഇത്ര ഭംഗിയായി അറേഞ്ച് ചെയ്തത് .ഒരു മിസ്റ്റേക്ക് പറ്റിയതിന് കേട്ട ചീത്തക്കു കൊയ്യും കണക്കും ഇല്ലാ.

ഡോക്ടറെ കുറ്റം പറയാന്‍ പറ്റില്ലാ ആരും ഇഷ്ടപ്പെട്ടു പോവും നക്ഷ ഡോക്ടറേ ………”നിത്യ ചിരിച്ചു കൊണ്ട് പറഞ്ഞു തിരിഞ്ഞു നോക്കുന്നത് കൈയ്യും കെട്ടി തന്നെ തന്നെ നോക്കി നിക്കുന്ന നക്ഷയുടെ മുഖത്തേക്ക് ആണ് . “സോറി ഡോക്ടർ ……”തെല്ലൊരു പേടിയോടെ അവൾ പറയുന്നത് കേട്ട് നക്ഷക്ക് ചിരി വന്നു എങ്കിലും ഗൗരവം ഒട്ടും കൈവിടാതെ തന്നെ അവൾ സംസാരിച്ചു . “ജോലി ഒന്നും ഇല്ലെടോ തനിക്കു ……” “ഉണ്ട് മാം …….”മാം വിളികേട്ടു നക്ഷ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി . “സോറി ഡോക്ടർ …” “എങ്കിൽ വിട്ടോ ……”അവളുടെ തലയിൽ ഒരു കോട്ടും കൊടുത്തു അവൾ കോൺഫറൻസ് റൂമിലേക്ക് നടന്നു .അവൾ പോകുന്നത് ഒരു ചിരിയോടെ നിത്യ നോക്കി നിന്നു . “അപ്പോൾ അദർവാണ് ക്യാബിൻ സെറ്റ് ആക്കിയത്” അവൾ മനസ്സില്‍ ഓര്‍ത്തുകൊണ്ട് നടന്നു….തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 35

Share this story