തിരിച്ചു വരവ് : ഭാഗം 21

തിരിച്ചു വരവ് : ഭാഗം 21

എഴുത്തുകാരി: അശ്വതി കാർത്തിക

പുറകിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ടപ്പോഴാണ് നോക്കിയത്…. #കാർത്തി :::: ഗിരിയേട്ടനോ…. ഞാൻ പെട്ടന്ന് പേടിച്ചു… ❣❣❣❣❣❣❣❣ #ഗിരി :: എന്തിന്…… #കാർത്തി ::: പെട്ടന്ന് ആരുടെയോ കളപെരുമാറ്റം കേട്ടാൽ ആരായാലും പേടിക്കില്ലേ…… ഗിരി ചെന്ന് കാർത്തിയുടെ തോളിൽ കൈ ഇട്ടു നടന്നു…. കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല…. #കാർത്തി ::: എന്നോട് എന്തോ പറയാൻ ഉണ്ട് അല്ലെ ചേട്ടന്….. #ഗിരി ::: ഹം…. നിനക്ക് അറിയാലോ പണ്ട് മുതലേ നമ്മൾ രണ്ടാളും കൂട്ടുകാരെ പോലെ ആയിരുന്നു….. #കാർത്തി ::: ഇതൊക്കെ എനിക്ക് അറിയാലോ….. ഇപ്പൊ പറയാൻ കാരണം…. ചേട്ടന് വേറെ എന്തോ ആണ് പറയാൻ ഉള്ളത്….. അത്‌ പറ….

#ഗിരി :::: എവിടെ നിന്നും പറഞ്ഞു തുടങ്ങും എന്ന് എനിക്ക് ഒരു നിശ്ചയം ഇല്ല…. അതാണ് ഒരു താമസം….. നീയും ജാനിയും തമ്മിൽ ഇഷ്ടം ആയിരുന്നു എന്ന് ഞാൻ അറിഞ്ഞത് വൈകി ആണ്….. പക്ഷെ അപ്പോഴേക്കും ഒക്കെ കൈ വിട്ടു പോയി…… കഴിഞ്ഞത് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് എനിക്ക് അറിയാം…… ഞങ്ങൾ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു….. സന്തോഷമായ ഒരു കുടുംബ ജീവിതം ഞങ്ങൾ രണ്ടാളും ഇന്ന് ആഗ്രഹിക്കുന്നുണ്ട്…. #കാർത്തി ::: അതിന് എന്താണ് ചേട്ടാ…. നിങ്ങൾ സന്തോഷമായി ജീവിക്കണം….. അതല്ലേ ഇവിടെ എന്റെയും എല്ലാവരുടെയും ആഗ്രഹം…. ഇനി ഞാനാണോ അതിന് തടസ്സം ഞാനിവിടുന്ന് മാറിയ ചേട്ടന് സന്തോഷം ആകുമോ….. കാർത്തി ഗിരിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…. #ഗിരി ::: അല്ല…. ഞാൻ അങ്ങനെ ഒന്നും ചിന്ദിച്ചിട്ടില്ല…

എല്ലാം നിന്നോട് ഒന്നു തുറന്നു സംസാരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു….. നീ എന്നെ വെറുക്കുന്നുണ്ടോ എന്ന് അറിയണം എന്ന് തോന്നി.. ഞങ്ങളുടെ ജീവിതത്തിൽ നീ ഒരു തടസ്സം ഒന്നും അല്ല….. അങ്ങനെ ഒരു ചിന്ത എന്റെ മനസ്സിൽ പോലും ഇല്ല….. #കാർത്തി ::: പിന്നെ എന്താണ് ചേട്ടാ പ്രശ്നം…… നിങ്ങൾ സന്തോഷം ആയി ജീവിക്കണം…. ജാനി മുൻപ് എന്റെ ആര് ആയിരുന്നു…. ഇന്ന് ആരാണ് അത് എനിക്ക് അറിയാം… ചേടത്തി അമ്മ ആണ് ഇന്ന് അവർ എനിക്ക്…. ഇത് ഇനി എന്നും അങ്ങനെ തന്നെ ആവും…. പിന്നെ ഞാൻ വിവാഹം കഴിയാതെ നിൽക്കുന്നത് ആണ് ചേട്ടന്റെ വിഷമം എങ്കിൽ അതിനും തീരുമാനം ഉണ്ടാക്കാം… അമ്മേം കുറെ ആയി ഇതിനെ പറ്റി പറയുന്നു….. രണ്ടാളും കുറച്ചു നേരം കൂടെ സംസാരിച്ചു അവിടെ ഒക്കെ നടന്നു… ❣🌹❣🌹❣

പാർവതി ഓഫിസിൽ പോയി തുടങ്ങി…. ദേവൻ ഡിസ്ചാർജ് ആയി അവന്റെ വീട്ടിൽ ആണ്…. പാർവതിയേ ഒന്നു രണ്ട് തവണ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല…. ദേവൻ നൽകിയ ആഘാതത്തിൽ നിന്നും പാർവതി പൂർണമായും മോചിത ആയില്ല എങ്കിലും ജീവിതത്തോട് പൊരുതി ജീവിക്കാൻ തന്നെ അവൾ തീരുമാനിച്ചു….. ജാനിയും ഗിരിയും സന്തോഷത്തോടെ അവരുടെ പുതിയ ജീവിതം ആരംഭിച്ചു… പയ്യെപയ്യെ മിഥുന്റെ ഒക്കെ മനസ്സ് മാറും ന്ന് വിചാരിച്ച സീമ ക്കു അത് തെറ്റി പോയി…. തീർത്തും അവഗണന തന്നെ അവൾക്ക് ആ വീട്ടിൽ…. എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടു ജീവിക്കുന്ന അവസ്ഥ….. സ്വന്തം വീട്ടുകാർ പോലും അവളെ കയ്യൊഴിഞ്ഞു….. സീമ അറിയുകയായിരുന്നു ജാനി അനുഭവിച്ച ഒറ്റപ്പെടൽ വേദനയും ഒക്കെ എത്രത്തോളം വലുതായിരുന്നു എന്ന്….. ❣🌹❣🌹❣

ദേവന്റെ അച്ഛനും അമ്മയ്ക്കും കൊച്ചുമകളെ കാണണം എന്ന് പറഞ്ഞിട്ട് കൊണ്ടുപോയതാണ് പാർവതി ദേവന്റെ വീട്ടിലേക്ക്….. മകന്റെ സ്വഭാവം കാരണമാണ് ഇന്ന് ഈ അവസ്ഥയ്ക്ക് കാരണം എന്ന് വ്യക്തമായി അറിയാവുന്ന അച്ഛനും അമ്മയും പാർവ്വതിയെ ഒരു വാക്കു കൊണ്ടു പോലും കുറ്റപ്പെടുത്തിയില്ല…… മകനുവേണ്ടി അമ്മയും അച്ഛനും അവരോട് മാപ്പുപറഞ്ഞു….. ഡിവോഴ്സ് നു വേണ്ടി ശ്രമിക്കുകയാണെന്ന് പാർവതി അച്ഛനോടും അമ്മയോടും പറഞ്ഞു… ഡിവോഴ്സ് കഴിഞ്ഞു എന്ന് വിചാരിച്ച് അമ്മയ്ക്കും അച്ഛനും മോളെ കാണുന്നതിന് ഞാനൊരിക്കലും ഒരു തടസ്സം ആകുകയില്ല… കടലാസിൽ ഒപ്പിട്ടാൽ തീരുന്ന ബന്ധം അല്ലല്ലോ നമ്മൾ ഉള്ളത്…. എപ്പോ വേണമെങ്കിലും നിങ്ങൾക്ക് അവളെ കാണാം… ഞാൻ അതിൽ ഒരിക്കലും ഒരു തടസ്സം ആവുകയില്ല… ഡിവോഴ്സ് മായി മുന്നോട്ട് പോവുകയാണെന്നും ഇനി ഒരുമിച്ച് ഒരു ജീവിതം സാധ്യമല്ലെന്നും പാർവതി ദേവനോട് പറഞ്ഞിട്ട് ആ വീട്ടിൽ നിന്ന് ഇറങ്ങി……… തുടരും

തിരിച്ചു വരവ് : ഭാഗം 20

Share this story