ഗായത്രി: ഭാഗം 28

ഗായത്രി: ഭാഗം 28

എഴുത്തുകാരി: അശ്വതി കാർത്തിക

രാവിലെ ഗായത്രിയുടെ അമ്മ ചായ കൊണ്ട് അച്ഛനെ വിളിക്കാൻ ചെന്നു……….. പക്ഷെ എത്ര വിളിച്ചാലും കേൾക്കാത്ത ദൂരത്തേക്ക് അദ്ദേഹം പോയിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും ❣❣❣❣❣ ഗായത്രി രാവിലെ അടുക്കളയിൽ നിൽക്കുമ്പോഴാണ് ശരത്ത് വരുന്നത്……… നീ ഇന്നലെ രാത്രി തീരെ ഉറങ്ങി ഇല്ലല്ലോ എന്തുപറ്റി…… ഗായത്രി ഒരു ഗ്ലാസ് ചായ ശരത്തിന് കൊടുത്തു….. അറിയില്ല ശരത് മനസ്സിന് ആകെ അസ്വസ്ഥത…… നെഞ്ച് ഒക്കെ വല്ലാതെ ഇടിക്കുന്നു…. അരുതാത്തതെന്തോ നടക്കാൻ പോകുന്ന പോലെ ഒരു ഫീൽ….. #ശരത് :: ഏയ് നിനക്ക് തോന്നുന്നത് ആണ്……

രാത്രിയിൽ വല്ലതും ചിന്തിച്ചു കിടന്നിട്ടുണ്ടാവും അതാ…. #ഗായത്രി ::: അതൊന്നുമല്ല വേറെ എന്തോ ആണ്….. ശരത്തെട്ടാ…. നിഖിൽ അടുക്കളയിലേക്ക് ഓടി വന്നു…….. നമുക്കൊന്ന് വീട് വരെ പോകാ പെട്ടെന്ന് വാ…… #ശരത് ::: എന്താടാ…. എന്ത് പറ്റി…. ഞാൻ വണ്ടിയെടുത്ത് വരാം…. #നിഖിൽ :: എന്റെ വീട്ടിലേക്ക് അല്ല… ഗായത്രി ചേച്ചിയുടെ വീട്ടിലേക്ക്……. അച്ഛൻ എന്തോ വയ്യ എന്നും പറഞ്ഞ് അമ്മ വിളിച്ചു പെട്ടെന്ന് വാ നമുക്ക് അവിടെ വരെ പോകാം…. നിഖിൽ ശരത്തും കൂടി പെട്ടെന്നുതന്നെ അവിടേക്ക് ഓടിപ്പോയി… ഗായത്രിക്ക് എന്തോ പോലെ തോന്നി പെട്ടെന്ന്… അവൾ ഗ്രീഷ്മയേ വിളിച്ചു എണീപ്പിച്ചു കാര്യം പറഞ്ഞു….. രണ്ടാൾക്കും ആകെ പേടിയായി… കുട്ടികളെ രണ്ടാളെയും ശരത്തിന്റെ അമ്മയെ ഏൽപ്പിച്ച അവരും വീട്ടിലേക്ക് പോയി…. ❣❣❣❣❣❣❣

നിഖിലം ശരത്തും അവിടെ ചെല്ലുമ്പോൾ അമ്മ അച്ഛന്റെ റൂമിൽ ഇരുന്ന് കരയുന്നുണ്ട്…. ചെറിയച്ഛനും വല്യച്ഛനും അച്ഛച്ഛനും എല്ലാവരും വന്നു…… നിഖിൽ ഓടി അച്ഛന്റെ അടുത്തേക്ക് ചെന്നു….. ശരീരത്തിൽ തൊട്ടപ്പോൾ തന്നെ നിഖിലിന് കാര്യം മനസ്സിലായി…. ചെറിയച്ഛൻ അവരുടെ അടുത്തേക്ക് വന്നു…. ഡോക്ടർ ഇപ്പോ വരും…… ആള് പോയി….. എന്നാലും ഡോക്ടർ വന്നു നോക്കണ്ടേ…… ഡോക്ടർ വരുന്നവരെ അവർ അവിടെനിന്നു അപ്പോഴേക്കും ഗായത്രിയും ഗ്രീഷ്മയും കൂടെ വന്നു…… രണ്ടാളും നേരെ അച്ഛന്റെ അടുത്തേക്ക് ചെന്നു…… കിടക്കുന്നത് കണ്ടാൽ ശാന്തമായി ഉറങ്ങുന്ന പോലെ തോന്നി….. ഇന്നലെവരെ കണ്ട ദുഃഖം ഒന്നും മുഖത്തില്ല വളരെ സന്തോഷവാനായി ഇരിക്കുന്ന പോലെ…….. ❣🌹❣🌹

ഡോക്ടർ വന്നു മരണം സ്ഥിരീകരിച്ചു……….. പിന്നെ എല്ലാം പെട്ടെന്നായിരുന്നു….. ചെറിയച്ഛൻ ഒക്കെ നാട്ടിൽ ഉള്ളതുകൊണ്ട് തന്നെ പെട്ടെന്ന് ചടങ്ങുകൾ എല്ലാം തുടങ്ങി……. വീടിന്റെ തെക്കേ തൊടിയിൽ.. അച്ഛനേറെ പ്രിയപ്പെട്ട ചെമ്പകത്തിന് അടുത്ത് തന്നെ അച്ഛന് അന്ത്യവിശ്രമം ഒരുക്കി…. നിഖിലും ശരത്ത് കൂടെ കർമ്മങ്ങൾ ഒക്കെ ചെയ്തു….. #അച്ഛമ്മ :: ഭാഗ്യം ചെയ്ത മരണമാണ് എന്റെ കുട്ടിയുടെ…. ചെയ്ത തെറ്റിന് ഒക്കെ എല്ലാവരോടും മാപ്പ് പറഞ്ഞു….. മകളെയും മരുമകനെയും കൊച്ചുമോളെയും ഒക്കെ കണ്ടു………………. സന്തോഷത്തോടെ ഉള്ള മരണം…… ❣🌹❣🌹❣🌹❣

അമ്മയ്ക്ക് കൂട്ടായി അച്ഛച്ഛനും അച്ചമ്മയും അവിടെനിന്നു നിഖിലും ഗ്രീഷ്മയും ചടങ്ങുകളൊക്കെ കഴിയുന്നതുവരെ അമ്മയോടൊപ്പം നിൽക്കാൻ തീരുമാനിച്ചു…… ഗായത്രിയും ശരത്തും എന്നും വരും………….. ഇതിനിടക്ക് ശരത്തും ഗായത്രിയും അവിടെ വരുന്നത് ഒക്കെ പറഞ്ഞു വല്യച്ചനും വല്ല്യമ്മയും കൂടെ ബഹളം വച്ചു….. പക്ഷെ അച്ഛച്ഛൻ അവരെ വഴക്ക് പറഞ്ഞു വിട്ടു…. അത്‌ മാത്രം അല്ല ഗായത്രിയുടെ അമ്മയും ശക്തമായി അതിനെ പ്രതിഷേധിച്ചു….. ഗായത്രിയുടെ അച്ഛന് ഇല്ലാത്ത പ്രശ്നം ഒന്നും വേറെ ആർക്കും വേണ്ട എന്ന് അവർ പറഞ്ഞു….. മകളോടും അവളുടെ ഭർത്താവിനോടും ഉള്ള ദേഷ്യം ഒക്കെ കളഞ്ഞിട്ട് ആണ് അദ്ദേഹം പോയത് അതുകൊണ്ട് ദൈവത്തെ ഓർത്ത് ഇനി ഈ വക കാര്യങ്ങൾ ഈ വീട്ടിൽ സംസാരിക്കരുത്…..

അവസാനമായി ഗായത്രിയുടെ അമ്മ വല്യച്ചനോടും വല്യമ്മയോടും പറഞ്ഞു……… അനു ശേഷം പിന്നെ അവര് കാര്യമായിട്ട് ഒന്നും പറയാൻ വരാറില്ല… 🌹🌹🌹🌹🌹🌹🌹🌹 ചടങ്ങുകളൊക്കെ കഴിഞ്ഞു…… രണ്ട് ദിവസം കൂടി നിന്നിട്ട് ഗ്രീഷ്മ നിഖിന്റെ വീട്ടിലേക്ക് പോകും…. അവിടെയും വേറെ ആരും ഇല്ലല്ലോ… അച്ചച്ചനും അച്ചമ്മയും അമ്മയോടൊപ്പം തന്നെ നിൽക്കാം എന്ന് തീരുമാനിച്ചു….. രേഷ്മയും കുഞ്ഞു പോയി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അച്ഛച്ഛൻ വിളിച്ച് ശരത്തിനെ കാണണമെന്ന് പറഞ്ഞത്… ശരത് അവിടെ ചെല്ലുമ്പോൾ നിഖിൽ ഉണ്ടായിരുന്നു…. #ശരത് :: ന്താ അച്ഛച്ഛ…….. #അച്ഛച്ഛൻ ::: നിങ്ങൾ രണ്ടാളോടും കൂടെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ വിളിച്ചത്…….. ചെലപ്പോ എനിക്ക് തോന്നുന്നത് ആവും എന്നാലും നിങ്ങളോട് പറയണം എന്നു തോന്നി….

#നിഖിൽ ::: ന്താ അച്ഛച്ഛ…… #അച്ഛച്ഛൻ ::: നിങ്ങടെ അമ്മയ്ക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്…. ചിലപ്പോൾ അവന്റെ മരണം ആയിരിക്കാം…. ഒരു നോർമൽ അല്ലാത്തത് പോലെ തോന്നുന്നു…. ചെയ്ത കാര്യങ്ങൾ തന്നെ ചെയ്യുക….. തന്നെത്താൻ വർത്താനം പറയുക…… ഇപ്പോഴും അവന്റെ ഡ്രസ്സ് ഒക്കെ അലക്കിത്തേച്ച വയ്ക്കുക ഒക്കെയുണ്ട്…… കൂടെ അവൻ ഉള്ളതുപോലെ ഒക്കെയാണ് അവളുടെ പെരുമാറ്റം….. ഇത് ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് എനിക്ക് തോന്നി…. #നിഖിൽ ::: ഗ്രീഷ്മ അമ്മ എന്തോ നോർമൽ ഇല്ലാത്ത പോലെ ഇടയ്ക്ക് സംസാരിക്കുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു….. ഞാൻ പക്ഷേ അത്ര കാര്യമാക്കിയില്ല……… ഇത് പക്ഷേ ഇങ്ങനെ പോയാൽ ശരിയാവില്ല ഒരു കൗൺസിലിംഗ് എന്തെങ്കിലും നടത്തണം……. #ശരത് ::: ശരിയാണ് എന്തെങ്കിലും പെട്ടെന്ന് ചെയ്യണം……

നല്ലൊരു കൗൺസിലിംഗ് കൊടുക്കാ ആദ്യം വേണ്ടത്…… എനിക്ക് തോന്നുന്ന അമ്മയെ കാണിച്ച് ആയുർവേദ ഹോസ്പിറ്റലിൽ അവിടെ ഇല്ലേ…. അവർ ഒന്നുകൂടി ബെറ്റർ എന്ന് എനിക്ക് തോന്നുന്നു…. ഒരു ഹോസ്പിറ്റലിലെ അന്തരീക്ഷം ഒന്നുമല്ല….. അമ്മയ്ക്ക് കുറച്ചുകൂടി ആശ്വാസം അവിടെ കിട്ടും…. ആലോചിച്ചു നമുക്ക് അങ്ങനെ തന്നെ ചെയ്യാം……. ………………. ശരത്ത് വീട്ടിൽ ചെന്ന് ഗായത്രിയോട് പറഞ്ഞപ്പോൾ ആകെ തകർന്നുപോയി ഗായത്രിയും…… #ഗായത്രി :: അമ്മയും അച്ഛനും തമ്മിൽ ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ ഉണ്ടെങ്കിലും അച്ഛനില്ലാതെ അമ്മ ഒരിക്കലും ജീവിച്ചിട്ടില്ല….. അച്ഛനും അങ്ങനെ തന്നെ….

അമ്മ എവിടേക്കെങ്കിലും പോയാൽ തിരിച്ചു വരുന്നവരെ അച്ഛനു ആകപ്പാടെ ഒരു വെപ്രാളമാണ്….. എനിക്ക് ഓർമ്മയുണ്ട് അമ്മയുടെ തറവാട്ടിൽ ഒക്കെ എന്തെങ്കിലും ആവശ്യത്തിന് അമ്മ പോയി നിന്ന തിരിച്ചുവരുന്നതുവരെ അച്ഛൻ മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കില്ല…… അമ്മാതിരി താന്നെ അമ്മയും….അച്ഛനെ കണ്ടില്ലേ അമ്മ ഇതൊക്കെ തന്നെ…… അപ്പോ പിന്നെ അച്ഛൻ ഇല്ലാത്ത ഒരവസ്ഥ അമ്മയ്ക്ക് ചിന്തിക്കാൻ കൂടി പറ്റുന്നു ഉണ്ടാവില്ല……. ആകെ തകർന്നു പോയി പാവം…. ❣❣❣❣❣ ഗായത്രിയുടെ അമ്മയെയും കൊണ്ട് അവർ ഒന്ന് പോയ ഹോസ്പിറ്റലിലേക്ക് പോയി……. മാനസികമായി ആകെ തകർന്നിരുന്ന അവരെ അവിടെ അഡ്മിറ്റ്‌ ചെയ്യാതെ വേറെ നിവർത്തി ഉണ്ടായില്ല…. ❣🌹❣🌹❣

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു…. ഗായത്രിയുടെ കുഞ്ഞിനു ഇപ്പോ ആറുമാസം കഴിഞ്ഞു….. അമ്മയ്ക്ക് ഇപ്പോ വേറെ കുഴപ്പമൊന്നുമില്ല മാനസികമായി ഒക്കെ നേരെയായി…. ഇപ്പൊ വീട്ടിൽ ഉണ്ട്‌ ഗായത്രി അവിടെ പോയി നിൽക്കാറില്ല എങ്കിലും എന്നും പോയി വരും….. ഗ്രീഷ്മ ഇടയ്ക്കിടെ വന്നു നിൽക്കും…. അച്ചച്ചനും അച്ചമ്മയും അമ്മയുടെ കൂടെ തന്നെ ആണ്……. 🌹🌹🌹🌹 ഗായത്രിയുടെ വീട്ടിൽ എത്തിയിരിക്കുകയാണ് എല്ലാവരും…. നിഖിലനോടും ശരത്തിനോടും ഗായത്രിയോടും ഗ്രീഷ്മയോടും കൂടെ അമ്മയ്ക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട് വന്നതാണ് എല്ലാവരും…..

ഗായത്രി: ഭാഗം 27

Share this story