ഹാർട്ട് ബീറ്റ്…: ഭാഗം 37

ഹാർട്ട് ബീറ്റ്…: ഭാഗം 37

എഴുത്തുകാരി: പ്രാണാ അഗ്നി

കോൺഫറൻസ് റൂമിന്റെ ഡോറിൽ കനോക്ക് ചെയ്തു ഉള്ളിലേക്ക് കയറിയ നക്ഷ ഒന്ന് ഞെട്ടി. അവിടെ ഇരിക്കുന്ന ഓരോരുത്തരേയും കണ്ടു എന്ത് ചെയ്യണം എന്ന് അറിയാതെ കുറച്ചു സമയം അവിടെ തന്നെ നിന്നു പോയി . ഗ്ലാസ്സ് കൊണ്ടുള്ള വല്യ ഒരു ടേബിളിന്റെ ചുറ്റുമായി കസേരകൾ സെറ്റ് ചെയ്തിരിക്കുന്നത് .അതിന്റെ നടുക്കുള്ള ചെയറിലായ് അഗ്നിവർദ് ഇരിക്കുന്നു .ബാക്കി ഉള്ള ചെയറിൽ അദർവും ദിയയും മേനോനും അദർവിന്റെ അമ്മാവനും മീനാക്ഷിയും ഇരുപ്പുണ്ട് .പിന്നെ തനിക്കു അറിയാത്ത ഒന്ന് രണ്ടു പേരും അവരോടു ഒപ്പം ഇരിക്കുന്നത് നക്ഷ ശ്രദ്ധിച്ചു . എല്ലാവരും ആരയോ പ്രദീക്ഷിച്ചുള്ള ഇരുപ്പായിരുന്നു പക്ഷേ തന്നെ ആയുരുന്നില്ലാ എന്ന് അവരുടെ തുറിച്ചു ഉള്ള നോട്ടത്തിൽ നിന്നും തന്നെ അവൾക്കു മനസ്സിൽ ആയി.

എല്ലാവരേയും വീണ്ടും ഒരിക്കല്‍കൂടി കണ്ടപ്പോൾ മനസ്സ് ചെറുതായി ഒന്ന് പതറിയെങ്കിലും അത് മുഖത്തു വരുത്താതെ ഒരു ചിരിയും ഫിറ്റ് ചെയ്തു അവൾ അഗ്നിവർദിന്റെ അടുത്തേക്ക് നടന്നു . “സാർ വരാൻ പറഞ്ഞു .” “യെസ് നക്ഷ പ്ളീസ് ബി സീറ്റഡ് .”എന്ന് പറഞ്ഞു കൊണ്ട് ഒരു കസേരയിലേക്ക് ചുണ്ടി കാണിച്ചു . അപ്പോളാണ് അവൾ ശ്രദ്ധിക്കുന്നത് അഗ്നിവർദിന്റെ അടുത്തായി ഉള്ള ചെയർ ഒഴിഞ്ഞു കിടക്കുന്നത് .അതിന്റെ എതിർവശം ആണ് ആദരവ് ഇരിക്കുന്നത് .അദർവിന്റെ മുൻപിൽ പോയി ഇരിക്കാൻ അവൾ ചെറുതായ് ഒന്ന് മടിച്ചു എങ്കിലും ഒന്നും പറയാൻ പറ്റാത്ത സാഹചര്യം ആയതു കൊണ്ട് ഒന്നും മിണ്ടാതെ ആരെയും നോക്കാതെ അവൾ അദ്ദേഹം ചൂണ്ടി കാണിച്ച കസേരയിൽ പോയി ഇരുന്നു .

“ബോഡ് മെമ്പർ അല്ലാത്ത ഡോക്ടർ നക്ഷക്കു എങ്ങനെ ഈ മീറ്റിംഗിൽ പങ്ക് എടുക്കാൻ പറ്റും എനിക്ക് അത് മനസ്സിൽ ആയില്ല ” മേനോൻ ആണ് ആ സംശയം ചോദിച്ചത് എങ്കിലും എല്ലാവരുടേയും മനസ്സിൽ അത് തന്നെ ആണ് എന്ന് അഗ്നിവർദിനു മനസ്സിൽ ആയിരുന്നു .അദർവിന് പ്രതേകിച്ചു ഭവഭേതം ഒന്ന് തന്നെ ഉണ്ടായിരുന്നുമില്ല . സിംഹമടയിൽ ഒറ്റക്ക് അകപ്പെട്ട മാന്‍ പേടയുടെ അവസ്ഥ ആയിരുന്ന നക്ഷക്ക് .എന്ത് ചെയ്യണം എന്നോ എന്ത് പറയണം എന്നോ അവൾക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല . അവളും അഗ്നിവർദിനെ സംശയത്തോടെ നോക്കി .അദ്ദേഹം നക്ഷയെ നോക്കി ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി . ‘അത് പറയുവാൻ ആണ് നിങ്ങളെ ഓരോരുത്തരേയും വിളിച്ചു വരുത്തിയിരിക്കുന്നത് .

ഡോക്ടർ നക്ഷ ആദിദേവ് ഇന്ന് മുതൽ നമ്മുടെ ബോർഡ് മെമ്പർ ആണ് .എന്റെ പേരിൽ ഉള്ള ഷെയറിന്റെ ഫിഫ്റ്റി പെർസെന്റ് ഞാൻ നക്ഷയുടേയും അദർവിന്റയും മക്കൾ ആയ അർഷിന്റയും ആദിതയുടേയും പേരിലേക്ക് മാറ്റി .അവര്‍ക്ക് പ്രായപൂർത്തി ആവുന്നത് വരെ നക്ഷക്ക് ആണ് അത് നോക്കി നടത്തുവാനുള്ള ചുമതല .” അഗ്നിവർദ് പറഞ്ഞു തീർന്നതും ഒരു ഇടിവെട്ടേറ്റതു പോലെ ആയി അവിടെ ഉണ്ടായിരുന്ന മേനോന്റയും ദിയയുടേയും മീനാക്ഷിയുടേയും അമ്മാവന്റെയും മുഖം . നക്ഷയും അഗ്നിവർദ് പറഞ്ഞത് ഒരു ഞെട്ടലോടെ ആണ് കേട്ടത്. “അച്ഛാ ….” അദർവിന്റെ ഉറക്കെയുള്ള വിളിയിൽ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒന്ന് ഞെട്ടി .

“ആരോട് ചോദിച്ചിട്ടു ആണ് അച്ഛൻ ഇത്രയും വല്യ ഒരു തീരുമാനം എടുത്തത് ” “എന്റെ കൊച്ചുമക്കളുടെ പേരിലോട്ട് ഷെയർ മാറ്റുനതിനു ഞാൻ ആരോടാണ് ചോദിക്കേണ്ടത് ” “ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വന്നാൽ ഉടനെ അത് അങ്ങ് വിശ്വസിക്കുക ആണോ ചെയ്യേണ്ടത് .അതിനെ കുറിച്ച് ഒന്ന് അനേഷിക്കണം എന്ന് പോലും തോന്നി ഇല്ലേ .നാളെ വേറെ ആരെങ്കിലും കുട്ടികളും ആയി വന്നു എന്റെ മക്കൾ ആണ് എന്ന് പറഞ്ഞാൽ അതും അച്ഛൻ വിശ്വസിക്കുമോ ” അച്ഛനോട് ആണ് അദർവ് അത് ചോദിച്ചത് എങ്കിലും അവന്റെ നോട്ടം മുഴുവൻ നക്ഷയിൽ ആയിരുന്നു . അവളുടെ മനസിൽ അപ്പോള്‍ കടന്നു പോയത് തന്റെ കുഞ്ഞുങ്ങൾ അദർവിന്റെ ആണ് എന്ന് അവൻ വിശ്വസിക്കുന്നില്ല എന്ന ആണ് .

തന്നെ അദർവ് സംശയിക്കുന്നത് പോലെ ആണ് അവൾക്കു തോന്നിയത്.എങ്കിലും അവന്‍ പറഞ്ഞ ഒരോ വാക്കും തന്നോട് എന്തോ പറയാന്‍ ഉദ്ദേശിക്കുന്നത് പോലെ അവള്‍ക്കു തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു എങ്കിലും അത് നിറഞ്ഞു ഒഴുകുവാൻ അനുവദിക്കാതെ ആരെയും ഒന്നും നോക്കുക കൂടി ചെയ്യാതെ അവൾ അവിടെ ഇരുന്നു . “എന്റെ കൊച്ചു മക്കൾ ആണ് അവർ എന്ന് അറിയാൻ എനിക്ക് ആരോടും അന്വേഷിക്കണ്ട ആവശ്യം ഇല്ലാ അദർവ് .ഇനി ഇതിനെ കുറിച്ച് ഒരു സംസാരം വേണ്ടാ എല്ലാം ഞാൻ തീരുമാനിച്ചു കഴിഞ്ഞു ” “അച്ഛൻ എല്ലാം തനിയെ തീരുമാനിച്ച സ്ഥിതിക്ക് ഞാനും എന്റെ തീരുമാനം പറയാം .എന്നെ വിശ്വാസം ഇല്ലാതെ ഒരാൾക്ക് വേണ്ടി ഇനിയും ജീവിതം കളയാൻ എനിക്ക് താല്പര്യം ഇല്ലാ.

ഇപ്പോൾ അല്ലെ മനസ്സിലായത് പണം ആണ് എല്ലാവർക്കും വേണ്ടത് എന്ന് .ഇത്രയും നാളും എനിക്ക് വേണ്ടി കാത്തിരുന്ന ഇല്ലെങ്കിൽ ഇത്രയും നാളും ഞാൻ കണ്ടില്ലാ എന്ന് നടിച്ച ദിയയയുടെ സ്നേഹം ഇനി നഷ്ടപ്പെടുത്താന്‍ ഒരുക്കം അല്ലാ ഞാൻ. ദിയയെ വിവാഹം കഴിക്കാൻ ഞാന്‍ തീരുമാനിച്ചു ” അദർവിന്റെ ഓരോ വാക്കുകളും അവളുടെ ഹൃദയം പൊട്ടി പിളർന്നു പോകുന്നത് പോലെ ആണ് അവൾക്കു തോന്നിയത് .തനിക്കു താങ്ങാൻ പറ്റുന്നതിലും അപ്പുറം ആണ് അവന്റെ ഓരോ വാക്കുകളും .നിറഞ്ഞ കണ്ണുകളോടെ എങ്കിലും തന്റെ ഉള്ളിലെ ദേശ്യം മറച്ചു വെക്കാതെ അവൾ അദർവിനെ നോക്കി . അവളുടെ നോട്ടം നേരിടാനാവാതെ അവൻ വേറെ ദിശയിലേക്കു നോട്ടം മാറ്റി .

ദിയയുടേയും മേനോന്റയും മുഖത്തു തങ്ങൾ ആഗ്രഹിച്ചത് എന്തോ നേടിയെടുത്തതു പോലെ സന്തോഷം ആയിരുന്നു. മീനാക്ഷിയുടേയും അമ്മാവന്റെയും മുഖം ദേശ്യം കൊണ്ട് ചുവന്നു .മീനാക്ഷി ഒരുവേള പരിസരം മറന്നു എന്തെങ്കിലും ചെയ്തു പോകുവോ എന്ന് പോലും തോന്നി . “അദർവ് എല്ലാം നിന്റെ ഇഷ്ടം. ഞാന്‍ എതിരു നിക്കില്ലാ. നിന്റെ കാര്യം തനിയെ തീരുമാനിക്കാന്‍ ഉള്ള പ്രായം നിനക്ക് ആയി.” അദർവിനെ നോക്കി അത്രയും പറഞ്ഞു കൊണ്ട്. അഗ്നിവർദ് മറ്റുള്ളവരോടായി പറഞ്ഞു തുടങ്ങി. “ഇതു എല്ലാവരോടും പറയാൻ ആണ് വിളിച്ചത് .എല്ലാവരും വന്നത്തിനു ഒരുപാടു നന്ദി”എന്ന് പറഞ്ഞു എല്ലാവര്‍ക്കും ഷേക്ക് ഹാൻഡ് കൊടുത്തു അഗ്നിവർദ് അവിടെ നിന്നും ഇറങ്ങി .

അയാളുടെ ഒപ്പം മേനോനും അമ്മാവനും ബാക്കി ഉണ്ടായിരുന്ന മറ്റു രണ്ടുപേരും . നക്ഷയെ ഒന്ന് നോക്കിയിട്ടു അദർവും അവിടെ നിന്നും നടന്നു . തനിക്കു ചുറ്റും ഇപ്പോൾ നടന്നത് എന്താണ് എന്ന പോലും മനസ്സിലാക്കാന്‍ ആവാതെ നക്ഷയും കുറച്ചു നേരം ഇരുന്നിട്ട് പോവാനായി എഴുനേറ്റു . “ഒന്ന് നിന്നെ മാഡം ” പുച്ഛിച്ചു കൊണ്ട് ഉള്ള ദിയയുടെ വിളി കേട്ട് നക്ഷ അവിടെ തന്നെ നിന്നു . “എവിടുന്നോ മക്കളെയും ഉണ്ടാക്കി കൊണ്ട് വന്നാല്‍ അദർവിനെ അങ്ങു സ്വന്തം ആക്കാം എന്ന് കരുതിയോ തമ്പുരാട്ടി .ഇപ്പോളും പറയുന്നു അദർവ് എന്റെ ആണ് ഈ ദിയയുടെ ” അവൾ പറയുന്നതിന് ഒരു മറുപടി കൊടുക്കാൻ ഉള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു നക്ഷ. ദിയയെ ഒന്ന് പുച്ഛിച്ചു നോക്കിയിട്ടു അവൾ ഡോർ തുറന്നു നടന്നു നീങ്ങി . ദിയ നക്ഷയോടു പറഞ്ഞ ഓരോ വാക്കും മീനാക്ഷിയുടെ കണ്ണിൽ കനൽ എരിഞ്ഞു .

അവൾ ദേശ്യത്തോടെ മുഷ്ടി ചുരുട്ടി ദിയയുടെ ഓരോ വക്കും കേട്ട് കൊണ്ട് ഇരുന്നു .നക്ഷ നടന്നു അകലുന്നത് പുച്ഛത്തോടെ നോക്കി കൊണ്ട് ദിയ മീനാക്ഷിയുടെ അടുത്തേക്ക് അവന്നു ഇരുന്നു . കോൺഫറൻസ് റൂമിന്റെ പുറത്തേക്ക് എല്ലാം നഷ്ടപ്പെട്ടവളെ പോലെ ഇറങ്ങി വരുന്ന നക്ഷയെ അദർവ് മറഞ്ഞു നിന്ന് കാണുന്നുണ്ടായിരുന്നു .തന്റെ ഓരോ വാക്കും അവൾക്കു എന്ത് മാത്രം വേദന ഉണ്ടാക്കി എന്ന് അവളുടെ മുഖത്തു നിന്ന് തന്നെ അവനു മനസ്സിൽ ആവുന്നുണ്ടായിരുന്നു .ലക്ഷ്യം ഇല്ലാതെ അവൾ പോകുന്നത് കണ്ടു അവന്റെ കണ്ണും നിറഞ്ഞു. തന്റെ തോളിൽ ഒരു കരസ്പർശയം അറിഞ്ഞു കൊണ്ടാണ് അവൻ തിരിഞ്ഞു നോക്കിയത് . “ആദി …എടാ എന്റെ നെച്ചൂട്ടി “പറഞ്ഞു മുഴുവിക്കാൻ ആവാതെ അവന്റെ ശബ്ദം ഇടറിയിരുന്നു .

“എല്ലാം പുറത്തു കൊണ്ടുവരാൻ അല്ലേ അദർവ് നമ്മൾ ഇതു ഒക്കെ ചെയുന്നത്. ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് നമുക്ക് നേരുത്തെ അറിയാവുന്നത് അല്ലേ” “ഹൃദയം തകർന്നു ഉള്ള അവളുടെ പോക്ക് എനിക്ക് സഹിക്കാന്‍ ആവുന്നില്ല ആദി ” “നീ ഇങ്ങനെ അയാൽ നമ്മുടെ പ്ലാൻ എല്ലാം ഫ്ലോപ്പ് അവൂട്ടോ … .” “ഉം ……” “നക്ഷയുടെ കാര്യം ഓർത്തു നീ ടെന്‍ഷന്‍ ആവണ്ടാ ഞാൻ ഓക്കേ ആക്കിക്കോളാം അവളെ .അകത്തു ഉള്ള രണ്ടു എണ്ണം എന്ത് പാടായി എന്ന് നോക്കി നീ ” ആദിയും ആയി അദർവ് നേരെ അവന്റെ ക്യാബിനിലേക്കു ആണ് പോയത് .അവന്റെ കംപ്യൂട്ടറിൽ സെറ്റ് ചെയ്തിരിക്കുന്ന കോൺഫറൻസ് റൂമിലെ സിസിടിവി കാം അവൻ ഓപ്പൺ ആക്കി . ‘നീ എന്താ പറഞ്ഞത് ഹേ ….നിന്റെ ആണെന്നോ ആദരവ് .

ഇനി ഒരിക്കല്‍ കൂടി അദർവ് എന്ന പേര് നിന്റെ നാവിൽ നിന്നും വന്നാൽ പിന്നെ ജീവനോട് ഉണ്ടാവില്ല നീ ” തന്റെ കഴുത്തിൽ കുത്തി പിടിച്ചു പക എരിയുന്ന കണ്ണുകളോടെ ഒരു ഭ്രാന്തിയെ പോലെ പറയുന്ന മീനാക്ഷിയെ ദിയ ഭയത്തോടെ ആണ് നോക്കിയത് .മീനാക്ഷിയുടെ പിടിത്തതിൽ ശ്വാസം പോലും കിട്ടാതെ അവളുടെ കണ്ണുകൾ എല്ലാം തള്ളി പുറത്തു വന്നു ദേഹം മുഴുവൻ വെട്ടി വിയർത്തു . “മീനാക്ഷി വിട് എനിക്ക് വേദനിക്കുന്നു “മുറിഞ്ഞു പോകുന്ന വാക്കുകളിലൂടെ അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു . കുറച്ചു നേരം കൂടി മീനാക്ഷിയുടെ കഴുത്തിൽ ഉള്ള പിടി മുറികിയാൽ താൻ പിന്നെ ജീവനോടെ കാണുകയില്ല എന്ന് അവൾക്കു തോന്നി .

“നക്ഷയെ ദേശ്യം പിടിപ്പിക്കാൻ ഞാൻ അപ്പോൾ ചുമ്മ പറഞ്ഞത് അല്ലേ മീനാക്ഷി .അദർവ് നിനക്ക് സ്വന്തം ആണ്. ഒരിക്കലും ഞാൻ നിങ്ങളുടെ ഇടയിലേക്ക് കടന്നു വരുകയില്ലാ ഉറപ്പു ” ദിയയുടെ വർത്തമാനം കേട്ട് മീനാക്ഷിയുടെ കൈയ്കൾ അയഞ്ഞു . “വന്നാൽ…. പിന്നെ ജീവനോടെ കാണില്ല ഓർത്തോ” ഒരു താക്കീതു പോലെ പറഞ്ഞു മീനാക്ഷി ദെശ്യപ്പെട്ട് ഡോറും വലിച്ചു തുറന്നു അവൾ ഇറങ്ങി പോയി . ദിയ തന്റെ കഴുത്തു മെല്ലെ ഉരിഞ്ഞു കൊണ്ട് കസേരയിലേക്ക് ചാരി ഇരുന്നു .അവളുടെ മനസ്സിൽ അപ്പോൾ എങ്ങനെയെങ്കിലും മീനാക്ഷിയെ ഒഴിവാക്കി കൊണ്ട് അദർവിനെ സ്വന്തം ആക്കാൻ ഉള്ള പ്ലാൻ മെനയുകയായിരുന്നു .

നക്ഷയെ ഒഴിവാക്കിയത് പോലെ മീനാക്ഷിയെ ഒഴിവാക്കാന്‍ പറ്റില്ലാ എന്ന് അവൾക്ക് നല്ലതു പോലെ അറിയാമായിരുന്നു . അവർ തമ്മിൽ വഴക്ക് ഉണ്ടാക്കുന്നത് കണ്ടു തന്റെ പ്ലാൻ സക്സസ് ആയി എന്ന് അദർവിനു മനസ്സിൽ ആയി .അദർവ് ചിരിച്ചു കൊണ്ട് ആദിയെ നോക്കി . “ഈ നാടകം വിജയമായ സ്ഥിതിക്ക് അടുത്ത പാർട്ട് നാടകം തുടങ്ങുവല്ലേ” “പിന്നെ അല്ലാതെ നമ്മൾ അടിച്ചു പൊളിക്കില്ലെടാ ……ആദി കുട്ടാ ……..”രണ്ടു പേരും പരസ്പരം പറഞ്ഞു കൊണ്ട് പൊട്ടി ചിരിച്ചു….തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 36

Share this story