തിരിച്ചു വരവ് : ഭാഗം 22

തിരിച്ചു വരവ് : ഭാഗം 22

എഴുത്തുകാരി: അശ്വതി കാർത്തിക

ഡിവോഴ്സ് മായി മുന്നോട്ട് പോവുകയാണെന്നും ഇനി ഒരുമിച്ച് ഒരു ജീവിതം സാധ്യമല്ലെന്നും പാർവതി ദേവനോട് പറഞ്ഞിട്ട് ആ വീട്ടിൽ നിന്ന് ഇറങ്ങി…. 🌹🌹🌹🌹🌹🌹 ദിവസങ്ങൾ കഴിയും തോറും ഗിരിയും ജാനിയും കൂടുതൽ അടുത്തു…. സീമയുടെ കാര്യത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല….. അച്ഛനും അമ്മയും ഒക്കെ ജാനിയോട് ചെയ്ത തെറ്റിന് പരിഹാരമായി അവളെ സ്നേഹം കൊണ്ട് മൂടി…… പാർവതിക്ക് ഡിവോഴ്സ് കിട്ടി…. ദേവൻ കുറെ എതിർത്തെങ്കിലും തെളിവുകളെല്ലാം അവനെതിരെ ആയതുകൊണ്ട് പിന്നെ സമ്മതിക്കുക അല്ലാതെ വേറെ നിവൃത്തി ഉണ്ടായില്ല…. കാർതിക്ക് ഒന്ന് രണ്ട് വിവാഹാലോചനകൾ വന്നെങ്കിലും അവൻ അതും വേണ്ടെന്നു വച്ചു….

അവസാനം സേതുവിനെ അവനു വേണ്ടി ആലോചിക്കാം എന്ന് ഒരു സംസാരം ഉണ്ടായി.. രാത്രി എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴാണ് പാർവതി ഈ വിഷയം എടുത്തിട്ടത്….. എല്ലാവർക്കും സമ്മതമായിരുന്നു ജാനിക്കും ഒരുപാട് സന്തോഷമായി…. പക്ഷേ അപ്പോഴും കാർത്തി മാത്രം താല്പര്യം കാണിച്ചില്ല….. #ഗിരി ::: നീ എന്താ ഇങ്ങനെ കാണിക്കുന്നേ നിനക്ക് കല്യാണത്തിന് എതിർപ്പൊന്നും ഇല്ലെന്ന് പറഞ്ഞിട്ടല്ല ഇവിടെ വിവാഹാലോചനകൾക്ക് നടക്കുന്നത്…… ഓരോ ആലോചനയും കൊണ്ടുവരുമ്പോൾ വേണ്ട വേണ്ട എന്ന് പറയുന്നത്……എന്താ നിന്റെ ഉദ്ദേശം…. നിനക്ക് താല്പര്യം ഇല്ലേ പിന്നെ വെറുതെ എന്തിനാണ് ഇതൊക്ക….. #കാർത്തി ::::

എനിക്ക് താല്പര്യകുറവ് ഒന്നും ഇല്ല….. പിന്നെ എനിക്ക് ഒരു ആഗ്രഹം ഉണ്ട് ഏതെങ്കിലും അനാഥാലയത്തിൽ നിന്നും ഒരു പെൺകുട്ടിയേ വിവാഹം കഴിക്കണം എന്ന്…. വല്യ പണവും കുടുബവും ഒക്കെ നോക്കി കല്യാണം നടത്തുന്നതിനോട് എനിക്ക് താല്പര്യം ഇല്ല….. നിങ്ങൾക്ക് എല്ലാം സമ്മതം ആണേ…. അങ്ങനെ ഒരു ആലോചന നോക്കാം…. #അച്ഛൻ ::: സത്യത്തിൽ എനിക്ക് നിന്നെ ഓർത്തു അഭിമാനം തോന്നുന്നു…. ഇങ്ങനെ ഒക്കെ ചിന്തിക്കനും ഒരു നല്ല മനസ്സ് വേണം…… നമുക്ക് നല്ല ഒരു കുട്ടിയെ നോക്കാം… പിന്നേ അങ്ങോട്ട് പെൺകുട്ടിയേ അന്വേഷിച്ചു കണ്ടെത്തുന്ന തിരക്കിൽ ആയിരുന്നു…… 🌹❣🌹❣🌹❣

കുറെ നാളത്തെ അന്വേഷണങ്ങൾക്കൊടുവിൽ കാർതിക്കു ചേരുന്ന ഒരു കുട്ടിയെ കിട്ടി…. മായ….. എന്നാണ് കുട്ടിയുടെ പേര്…. അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു പോയി….. ബന്ധുക്കളൊന്നും തിരിഞ്ഞുനോക്കാതേ ആയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു കന്യാസ്ത്രീ അവരുടെ മഠത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്…. പഠിത്തമൊക്കെ കഴിഞ്ഞ് ഒരു ജോലി നോക്കി കൊണ്ടിരിക്കുകയാണ് ഇപ്പോൾ മായ…. ഗിരിയും അച്ഛനും കൂടെ മഠത്തിൽ ചെന്ന് കാര്യങ്ങളൊക്കെ സംസാരിച്ചു…. അവർക്ക് എതിർപ്പൊന്നും ഉണ്ടായില്ല…. മായ്ക്ക് വിവാഹത്തിനുമുൻപ് കാർത്തിയോട് സംസാരിക്കണമെന്ന് അവൾ ആവശ്യപ്പെട്ടു….. അതനുസരിച്ച് മഠത്തിൽ എത്തിയിരിക്കുകയാണ് കാർത്തി…. മഠത്തിലെ അമ്മ ഒക്കെ കണ്ട് സംസാരിച്ചതിനുശേഷം അവൻ മായക്ക് വേണ്ടി കാത്തിരുന്നു….. ❣❣❣❣❣

#കാർത്തി :::: മായ്ക്ക് എന്താണ് എന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്…… #മായ ::: എനിക്ക് അഞ്ചു വയസ്സ് കഴിഞ്ഞപ്പോഴാണ് എന്റെ അച്ഛനുമമ്മയും മരിച്ചത്…. അതുവരെയുള്ള എന്റെ ജീവിതം വളരെ സന്തോഷം നിറഞ്ഞ തന്നെയായിരുന്നു….. പിന്നെ അങ്ങോട്ട് ഒറ്റപ്പെട്ട ഒരു ജീവിതമായിരുന്നു…. അഞ്ചു വയസ്സുകാരി സഹായത്തിന് ആരുമില്ലാതെ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാൻ പോലും ആരും ഇല്ലാതെ ഒറ്റയ്ക്ക് ആ വീട്ടിൽ….. അങ്ങനെയാണ് ഇവിടുത്തെ അമ്മ എന്നെ കണ്ടത്….. പിന്നെ ഞാനും ഇവിടുത്തെ അംഗമായി… വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും എനിക്കില്ല….. ഒരു പരിധിയിൽ കൂടുതൽ സ്വപ്നങ്ങൾ പോലും ഞാൻ കാണാൻ പേടിച്ചിട്ടുണ്ട്….. ഇന്നിപ്പോ നിങ്ങളുടെ വിവാഹാലോചന വന്നു…..

പെട്ടെന്ന് തോന്നിയ തോന്നലിന് ആണ് എന്നെ വിവാഹം കഴിക്കുന്നത് എങ്കിൽ ശരിക്കും ഒന്നുകൂടി ആലോചിക്കണം…. സ്വന്തം എന്ന് പറയാൻ എനിക്ക് ആരുമില്ല…. വിവാഹം കഴിഞ്ഞ് ഞാൻ സ്വപ്നങ്ങൾ ഒക്കെ കണ്ടു തുടങ്ങി കഴിഞ്ഞാൽ നിങ്ങൾക്ക് എന്നെ മടുപ്പായി തോന്നിയെങ്കിൽ….. എനിക്ക് പറയാനോ പിന്നെ കേൾക്കാനോ ഈ ലോകത്ത് വേറെ ആരുമില്ല…. പോവാനും ഇടമില്ല…. അതുകൊണ്ട് നന്നായിട്ട് ആലോചിച്ച് മതി….. #കാർത്തി :::അവളുടെ മുഖത്തേക്ക് നോക്കികൊണ്ട്… കഴിഞ്ഞോ….. മായേ….. ഞാൻ ഇങ്ങനെ പെട്ടെന്ന് എടുത്ത ഒരു തീരുമാനം ഒന്നുമല്ല നന്നായി ആലോചിച്ച് തന്നെ എടുത്തത് ആണിത്…… കുറെ നാള് വിവാഹം ഒന്നും എന്റെ സ്വപ്നത്തിൽ പോലും ഉണ്ടായില്ല…

എനിക്കൊരു കുട്ടിയെ ഇഷ്ടം ആയിരുന്നു….. അവരെ വിവാഹം ഒക്കെ കഴിച്ചു നന്നായി ജീവിക്കുന്നു…. വീട്ടിൽ പലതരത്തിലും ആലോചനകൾ നടക്കുന്നു….. എന്റെ തീരുമാനം അറിയിച്ചു നിപ്പോ അച്ഛനുമമ്മയും എതിർത്തില്ല….. മരുമകളെ രണ്ടുകൈയും നീട്ടി ചെയ്തിരിക്കാൻ അവർ തയ്യാറാണ്….. നിന്നെ ആ വീട്ടിലേക്ക് മരുമകൾ ആയിട്ടല്ല മകളായിട്ടാണ് ഞാൻ ക്ഷണിക്കുന്നത് … ഒരു തമാശ ആയി അല്ല എന്റെ ജീവിതത്തിലേക്ക് ആണ് നിന്നെ കൂട്ടിക്കൊണ്ടുപോകുന്നത്….. ഇനി എന്തെങ്കിലും….. #മായ ::: എനിക്ക് സമ്മതം ആണ്….. ❣🌹❣ പിന്നേ എല്ലാം പെട്ടെന്നായിരുന്നു….. ഒരു ഓഡിറ്റോറിയത്തിൽ വച്ച് കല്യാണം… അധികം ആൾക്കാരെ ഒന്നും ക്ഷണിച്ചില്ല അത്യാവശ്യം ബന്ധുക്കളും സുഹൃത്തുക്കളും മാത്രം……… തുടരും

തിരിച്ചു വരവ് : ഭാഗം 21

Share this story